Total Pageviews

Tuesday, February 28, 2012

ഈ നായരെ നമ്പരുതെ!




അന്തികൂട്ടിന് വന്നവന്‍ അമ്മയുടെ സമ്മന്തക്കാരനായാല്‍  ഉണ്ടാകുന്നത് പോലുള്ള പുകിലുകലാണ്  NSS  നേതാവായി സുകുമാരന്‍ നായര്‍ സെക്രട്ടറി  ആയതോടെ    സംജാതമായിട്ടുള്ളത്.  അത് കേരളത്തിലെ നായന്മാര്‍ക്ക് ഒരു അപമാനമായി മാറിയെന്നതിലുപരി   പൊതു സമൂഹത്തില്‍  തെറ്റായ പ്രവണതകള്‍ക്ക് വഴി  വെക്കുന്നതാണ് എന്ന് ഓര്‍മപ്പെടുത്തികൊള്ളട്ടെ . വളരെ രാഷ്ട്രിയ പ്രാധാന്യമുള്ള  ഒരു തിരെഞ്ഞെടുപ്പില്‍ സുകുമാരന്‍ നായരെപ്പോലുള്ള ജാതി മത സംഘടന നേതാക്കള്‍   ഇത്തരത്തില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു കല്‍പ്പിക്കുന്നത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്  യോജിച്ചതല്ല.  സാധാരണക്കാരന്‍റെ  ജീവിത പ്രശ്നങ്ങളില്‍ ഇടപെടാത്ത ജാതി മത നേതാക്കള്‍  ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് കല്‍പ്പന പുറപ്പെടുവിച്ചാല്‍   "പട്ടിക്കു പരുത്തിക്കടയില്‍ എന്ത് കാര്യം" എന്ന്  അവരോടു സമുദായ അംഗങ്ങള്‍ , വിശ്വാസികള്‍  ചോദിക്കുന്ന കാലം വിദൂരമല്ല എന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ. 

വയനാട്ടില്‍ ഒരു ഇടവേളക്കു ശേഷം  കര്‍ഷക   ആത്മഹത്യ കള്‍ വീണ്ടു അരങ്ങേറുന്നു. UDF  സര്‍ക്കാര്‍ വന്നതിന് ശേഷം    കടകെണിയില്‍ പ്പെട്ട്  9                പേര്‍ ജില്ലയില്‍ മാത്രം ആത്മഹത്യ ചെയ്തു .  അതില്‍ നായരും, ഇഴവനും, ക്രൈസ്തവനും ഒക്കെയുണ്ട്.  അനാഥമായ  ആ കുടുമ്പങ്ങളെ ഒരിക്കല്‍ പ്പോലും സന്ദര്‍ശിക്കാനോ   അവര്‍ക്ക് വേണ്ടി ഒരു ചെരുവിരലനക്കാണോ  ശ്രമിക്കാത്ത  സുകുമാരന്‍ നായര്‍ക്കു  തിരെഞ്ഞെടുപ്പില്‍ UDF   ന് വോട്ടു ചെയ്യണമെന്നു പറയാന്‍ ഉളുപ്പില്ലേ എന്നു ചോദി ക്കേണ്ടി  വരുന്നു. 




മുല്ലപ്പെരിയാര്‍ 33 ലക്ഷം മലയാളികളുടെ വിലപ്പെട്ട ജീവന്‍റെ  പ്രശ്നമാണ്. അതിലും ജാതി മത വര്‍ണ്ണ വ്യത്യസ മില്ലെങ്കിലും സുകുമാരനനായരെപ്പോലുള്ള ജാതി സംഘടനാനെതക്കളെ   ആ വഴിക്ക് കണ്ടില്ല. (ചില ക്രൈസ്തവ   നേതാക്കളെ ഒഴികെ.) ചപ്പാത്തിലെയും ചിന്നക്കടയിലെയും  സമര പന്തലിലേക്ക് തിരിഞ്ഞു നോക്കാത്ത മറ്റൊരു പ്രമുഖന്‍ കേരള മുഖ്യ മന്ത്രിയാണ്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ആന്റണിയടക്കം അന്ന് ഒളിവില്‍ പോയിട്ട് പിന്നെ പൊങ്ങിയത്  ഈ അടുത്ത കാലത്താണ്. അന്ന് മുതിര്‍ന്ന കൊണ്ഗ്രസ്സു നേതാവ് പി . ചിദംബരം എടുത്ത കേരള വിരുദ്ധ നിലപാട് ഈ തിരെഞ്ഞുടുപ്പില്‍  ചര്‍ച്ചയാകും എന്നത് ഉറപ്പാണ്‌. UDF  ന്‍റെ തിരെഞ്ഞെടുപ്പു പ്രചരണം ഉത്ഘാടനം   ചെയ്യാന്‍ അനുയോജ്യനായ നേതാവ് എന്‍റെ അഭിപ്രായത്തില്‍ ചിദമ്പരം  തന്നെയാണ്. ഇത് വല്ലതും അറിഞ്ഞിട്ടാണോ  നായരുടെ പ്രസ്താവന എന്നത് പിറവത്തെ ജനത  ഈ തിരെഞ്ഞെടുപ്പില്‍ പരിശോധിക്കുകയും   ചര്‍ച്ച ചെയ്യ്കയും വേണം.മുല്ല പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ്സും കൊണ്ഗ്രസ്സും വിരുദ്ധ ചേരിയിലാണ്   എന്നത് പിറവത്ത് നിര്‍ണായകമാവും. ഇത്തരം വിഷയങ്ങള്‍ ജാതി മത ഭേദമന്യേ ചര്‍ച്ച ചെയ്യണ്ട വേദിയാണ് തിരെഞ്ഞെടുപ്പു എന്നതുകൊണ്ട്‌ തന്നെ അവിടെ സമുദായ സംഘടനകളുടെ   അപശബ്ദങ്ങള്‍ക്ക്  പ്രസക്തിയില്ല. 
  
നാണയ പ്പെരുപ്പവും വിലക്കയറ്റവും സാധാരണക്കാരന്‍റെ   ജീവിതം ദുരിതപൂര്‍ണമാണ്. പക്ഷെ ഇതൊന്നു പെരുന്നയിലെ  പെരുമാളിന്  അറിയേണ്ട കാര്യമല്ല.  കോണ്‍ ഗ്രസ്സിന്‍റെ   തെറ്റായ നയസമീപനങ്ങളുടെ ഭാഗമായി  പെട്രോളിയം ഉത്പന്നങ്ങളുടെ വില രണ്ടാം UPA സര്‍ക്കാരിന്റെ കാലത്ത് മാത്രം  15  പ്രാവശ്യം വര്‍ദ്ധിപ്പിച്ച നടപടിയിലൊന്നും  സുകുമാരന്‍ നായര്‍ക്ക്  പരാതിയില്ല   . അതൊന്നും നായന്മാരെ ബാധിക്കാത്ത   പ്രശ്നങ്ങളാണല്ലോ?

കേരളത്തിലെ നിയമ വ്യവസ്ഥയെ പരസ്യമായി വ്യഭിചരിച്ച  കാലഘട്ടമാണ്     കഴിഞ്ഞ എട്ടര മാസക്കാലത്തെ ഉമ്മന്‍ ചാണ്ടിയുടെ ഭരണം. 
പാമോയില്‍  ടൈറ്റാനിയം അഴിമതിക്കേസ്സുകളില്‍ മുഖ്യമന്ത്രിയെ  രക്ഷിക്കാന്‍  പരസ്യമായി കോടതികളെ അവഹേളിക്കുന്ന നടപടികളാണ് UDF  സ്വീകരിച്ചു പോരുന്നത്. 
ഐസ് ക്രീം പാര്‍ലര്‍ ക്കേസ്സിന്‍റെ  പുനരന്വേഷണ    വേളയിലും  സര്‍ക്കാര്‍ എടുത്ത നിലപാട്   നിയമ വ്യവസ്ഥയില്‍  വിശ്വസിക്കുന്നവരെ  അലോസരപ്പെടുത്തുന്നു. 
വയനാട്ടിലെ ആദിവാസി ഭൂമി സുസ്ലോണ്‍  കമ്പനി ക്ക്   പാട്ടത്തിനു നല്‍കാന്‍ നിയമ വിരുദ്ധമായി തീരുമാനമെടുത്ത ഉമ്മന്‍ സര്‍ക്കാര്‍  ജനരോക്ഷം ഭയന്ന് തെറ്റ് തിരുത്തിയെങ്കിലും ഇന്നും ആദിവാസികള്‍ക്ക് പൂര്‍ണമായും  ഭൂമി തിരിച്ചു നല്‍കാനോ  അര്‍ഹിക്കുന്ന നഷ്ട പരിഹാരം വാങ്ങി കൊടുക്കാനോ  ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. 
ക്രിമിനല്‍ കേസ്സില്‍  ശിക്ഷിക്കപ്പെട്ട   ബാലകൃഷ്ണ പിള്ളയുടെ  മൊബൈല്‍  ഫോണ്‍ ഉപയോഗം വിവാദമായതും  തക്ക നടപടിയെടുക്കാതെ വിഴുങ്ങിയതും  നിയമം  നിയമത്തിന്‍റെ വഴിക്ക് പോകും എന്ന് മേനി പറഞ്ഞ ഉമ്മന്‍ ചാണ്ടി ഭരണത്തിലാണ് .
 പിന്നീട്  അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗത്തിന്‍റെ പേര് പറഞ്ഞു സുപ്രീ കോടതിയെ പ്പോലും അവഹേളിക്കുന്ന നടപടിയാണ് പിള്ളയെ ജയില്‍ മോചിതനക്കുക വഴി UDF  സര്‍ക്കാര്‍ നടത്തിയത്.അതില്‍ ഇന്ന് സ്വന്തം മകന്‍ പോലും ഇന്ന് 
ദു:ഖിക്കുന്നു എന്താണ് സത്യം.അതുകൊണ്ട് തന്നെ ഗണേശന്‍ മന്ത്രിക്ക് പത്തു വോട്ട് പിറവത്ത് ഉണ്ടെങ്കില്‍  അത് UDF ന് കൊടുക്കില്ല എന്നതാണ് വസ്തുത. 
 നിര്‍മല്‍ മാധവന്‍ എന്ന  വിദ്യാര്‍ത്ഥിയെ  മാനദണഡങ്ങള്‍ ലംഘിച്ച് കോഴിക്കോട് എന്ജിനീയറിങ്ങ് കോളേജില്‍ അഡ്മിഷന്‍  നല്‍കിയത് നഗ്നമായ നിയമലംഘനമാണ്   . അതിന്‍റെ പ്രതിഷേധത്തിനിടയില്‍ ഒരു   SP  നടത്തിയ വെടിവയ്പ്പിലും നിയമ വാഴ്ചയുടെ പരാജയമാണ്കേരളം കണ്ടത്.   
രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെടുന്ന തച്ചങ്കെരിയെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍  ഉമ്മന്‍ സര്‍ക്കാര്‍ എടുത്ത നടപടി ആരെ പ്രീണിപ്പിക്കാന്‍ ആയിരുന്നു എന്ന് കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടുണ്ടാകില്ല. കോണ്‍ ഗ്രസ്സ് മന്ത്രി  മുല്ലപ്പള്ളി അടക്കം വിമ്മര്‍ശിച്ച ഈ നടപടി , ഉമ്മന്‍ചാണ്ടിയെ ബിനാമിയാക്കി നിറുത്തി കുഞ്ഞാലികുട്ടിയാണ് കേരളം ഭരിക്കുന്നത്‌ എന്ന് വിളിച്ചുപറയുന്ന ഇത്തരം  വിഷയങ്ങള്‍ തിരെഞ്ഞെടുപ്പുകളില്‍  സജീവ ചര്‍ച്ചയാകും അതിനു പിറവത്തെ ജനങ്ങള്‍  തക്ക മറുപടി നല്‍കും.
വാളകത്ത് ഒരു നായര്‍ അക്രമിക്കപെട്ട സംഭവത്തില്‍ ഇന്നും പ്രതിയെ കണ്ടെത്താന്‍ ക്കഴിയാത്ത  ഭരണാധികരികളാണ്    കേരളം ഭരിക്കുന്നത്‌ എന്നത്  നായന്മാരെ ഉദ്ധരിക്കാന്‍  പുറപ്പെട്ടിറങ്ങിയ  സുകുമാരന്‍ നായര്‍ ഓര്‍ക്കണമായിരുന്നു.  

അഴിമതി കഥകള്‍  ഇന്ന് പുതുമ അല്ലാതായിരിക്കുന്നു. കേന്ദ്രത്തില്‍ മന്‍മോഹന്‍  മന്ത്രി സഭയിലെ  പലരും തിഹാര്‍ ജയിലിലാണ്. കേരളത്തിലും അഴിമതിക്കേസ്സുകള്‍ എഴുതി തള്ലാന്‍  ഉളുപ്പ് കാണിക്കാത്ത UDF   നേതൃത്വം പുതിയ അഴിമതിക്കായ് എറണാകുളത്തെ നക്ഷത്ര  നഗരം പദ്ധതി  പോലുള്ള  വന്‍കിട  തട്ടിപ്പുകള്‍ക്ക്‌ വ്യവസായ വകുപ്പ് രൂപം കൊടുത്തു കഴിഞ്ഞു എന്നാണു അറിയാന്‍ കഴിയുന്നത്‌.
ഉമ്മന്‍റെ   സുതാര്യ  ഭരണം ജനദ്രോഹഭരണമായി   നിരഭയം പോകുന്നതിനിടയിലാണ്    സുകുമാരന്നായരെപ്പോലുള്ളവര്‍ അതിന്   കുഴലൂത്ത് നടത്തുന്നത്.

തിരെഞ്ഞെടുപ്പുകള്‍ തികച്ചും  രാഷ്ട്രിയ രംഗത്തെ ആശയ പോരാട്ടങ്ങളുടെ വേദിയാണ്. അതില്‍ ജാതി മത വര്‍ണ്ണ  താല്‍പ്പര്യങ്ങള്‍ക്കു  പ്രസക്തിയില്ല.
 കാരണം അത് ജന ജീവിതത്തിന്‍റെ ഗതി വിഗതികള്‍ നിര്‍ണയിക്കുന്നവയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രിയ വിഷയങ്ങളുടെ സജീവ ചര്‍ച്ചാ വേദിയാകണം തിരെഞ്ഞെടുപ്പുകള്‍ .
വയനാട് കര്‍ഷക ആത്മഹത്യയും, മുല്ലപ്പെരിയാറും, ചിദംബരവും, ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ നിയമ വിരുദ്ധ നിലപാടുകള്‍, മുസ്ലീം   ലീഗിന്‍റെ ഭരണത്തിലുള്ള അമിതമായ ഇടപെടല്‍. തുടങ്ങിയ വിഷയങ്ങള്‍ക്ക്‌  പിറവത്തെ ജനം തക്ക തിരിച്ചടി  നല്‍കും. 
ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ LDF  ഉം  രാഷ്ട്രിയം ചര്‍ച്ച ചെയാനുള്ള വേദിയായി ഈ തിരെഞ്ഞെടുപ്പിനെ ഉപയോഗിച്ച് കാണുന്നില്ല. കഴിഞ്ഞ  ദിവസം പിറവം / ഇരുമ്പനത്ത് നടന്ന ഒരു പൊതു യോഗം ഉത്ഘാടനം ചെയ്തു  സംസാരിച്ച  കേന്ദ്ര കമ്മിറ്റി അഗം ഈ പി ജയരാജന്‍   ഉന്നയിച്ച പ്രധാന വിഷയം LDF  സ്ഥാനാര്‍ഥി എം ജെ ജേക്കബിനെ എതിര്‍ക്കാന്‍ UDF  ന് എങ്ങിനെ മനസ്സ് വന്നു ധൈര്യം   വന്നു എന്നും മറ്റുമുള്ള   ബാലിശമായ വിഷയങ്ങളാണ് . തലയില്‍ ആള്‍ താമസമില്ലാത്ത ഇത്തരം  നേതാക്കള്‍ തങ്ങളുടെ പരിമിതികള്‍ മനസ്സിലാകി നിര്‍ണായകമായ ഈ തിരെഞ്ഞെടുപ്പില്‍ AKG  സെന്‍ററില്‍  വിശ്രമിക്കുകയാകും അഭികാമ്യം. അരമനയും , മാര്‍ക്കസ്സും പെരുന്നയും നിരങ്ങാതെ പച്ചയായ രാഷ്ട്രിയം പറഞ്ഞു  ജനങ്ങളെ അവരുടെ ജീവല്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു തൊഴിലാളികളെയും കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും എകൊപ്പിച്ചു കൊണ്ടുള്ള തിരെഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തി വിജയിക്കാനാണ് LDF ശ്രമിക്കേണ്ടത്. വ്യക്തി ഗതമായ വിഷയങ്ങല്‍ക്ക് വില നല്‍കാതെ   തികഞ്ഞ രാഷ്ട്രിയ പോരാട്ടം വി എസ്സ് കൂടി എത്തുന്നതോടുകൂടി പൊടി പാറുമെന്ന്     കരുതാം. എങ്കിലും  വി എസ്സിനും നാവിനു ചില പിഴവ് സംഭവിക്കാറുള്ളത്   മുന്‍കൂട്ടി കണ്ട് അവതരിപ്പിക്കേണ്ട വിഷയങ്ങളില്‍ കര്‍ശന നിയന്ത്രണം നല്‍കുന്നത് അഭികാമ്യമാണ്. 

അതുപോലെ  കേരളത്തിലെ മുഴുവന്‍ ഇടതു പക്ഷ മതേതര വിശ്വാസികളും ജാതി മത ചിന്തകള്‍ക്ക് അവധി നല്‍കി  രാഷ്ട്രിയത്തിലെ   തെറ്റും  ശരിയും വിശകലനം ചെയ്തു LDF നെ  വിജയിപ്പിച്ച് സുകുമാരന്‍ നായരെ പോലുള്ളവര്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. 

നായന്മാര്‍ ആത്മാഭിമാനികളാണ് , പക്ഷെ NSS നേതൃത്വത്തില്‍ ഇരിക്കുന്ന ഈ നായര്‍ ആ ജനുസ്സില്‍ പ്പെടുന്നില്ല എന്ന്   അദ്ദേഹത്തിന്‍റെ  കഴിഞ്ഞ കാല പ്രവര്‍ത്തികള്‍ തെളിവാണ്. അതുകൊണ്ട് തന്നെ ഈ നായരെ നമ്പരുതെന്ന്  ഓര്‍മിപ്പിച്ചുകൊണ്ടു നിറുത്തുന്നു. 



സത്യമേവജയതേ!

5 comments:

  1. Deshabimaniyeava Jayathe

    Polit Bureau Jayathe

    DYFI Jaythe

    ReplyDelete
  2. മതനേതാക്കള്‍ പറയുന്നത് പോലെ ജനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെന്കില്‍ എന്തായിരുന്നെനെ സ്ഥിതി? നേതാക്കളുടെ കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള ചില തമാശ...

    ReplyDelete
  3. നായര്‍ക്കിട്ട് പണിയാന്‍ ഒരവസര്‍ം കിട്ടിയിരിക്കുന്നു.. ഓടി ബരീന്‍ ...

    ReplyDelete
    Replies
    1. നായര്‍ക്കിട്ടു പണിയാനല്ല. നായരെ UDF ന്‍റെ തൊഴുത്തില്‍ കൊണ്ട് കെട്ടാന്‍ ശ്രമിക്കുന്ന എച്ചിനയാര്‍ക്കിട്ടു പണിയാന്‍ ഓടി ബരീന്‍

      Delete
  4. Metrovartha editorial 2012-March-22 (Must read):

    ഇടതു മുന്നണി സ്ഥാനാര്‍ഥി എം.ജെ. ജേക്കബിനു മേല്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അനൂപ് ജേക്കബ് നേടിയ തിളക്കമാര്‍ന്ന വിജയം. ഇന്നലെ വോട്ടെണ്ണിയ പിറവം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയത്തെ ഇങ്ങനെ വിശേഷിപ്പിക്കാമെങ്കിലും ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ തയാറെടുക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന അതിരറ്റ വിശ്വാസത്തിന്‍റെ സൂചനയായി ഈ തെരഞ്ഞെടുപ്പു ഫലത്തെ കാണാം, അങ്ങനെതന്നെ കാണുകയാണ് ഉചിതവും. കഴിഞ്ഞ തവണ അധികാരത്തിലിരുന്ന ഒരു സര്‍ക്കാരിന്‍റെ നേതൃശൂന്യതയില്‍ വശംകെട്ടാണു ജനങ്ങള്‍ ഒരു ഭരണ മാറ്റത്തിന് അവസരം ഒരുക്കിയത്. ജനങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് പുതിയ സര്‍ക്കാരിനു നിലനില്‍ക്കാന്‍ ശക്തമായ ഭൂരിപക്ഷം ഇല്ലാതെ പോയി. എങ്കിലും കഴിഞ്ഞ പത്തു മാസം കൊണ്ട് ഈ സര്‍ക്കാര്‍ തുടങ്ങിവച്ച നല്ല കാര്യങ്ങള്‍ തുടരണമെന്ന ജനാഭിലാഷമാണ് പിറവത്തു പ്രതിഫലിച്ചത്. ജനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് വ്യക്തം- ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കണം. സര്‍ക്കാരിന്‍റെ സമയവും ധനവും ദുര്‍വ്യയം ചെയ്തു ഭരണയന്ത്രം നിശ്ചലമാക്കി, വൃഥാവ്യവഹാരം നടത്തി കാലം കഴിക്കുന്നവര്‍ പടിക്കു പുറത്തു തന്നെ നില്‍ക്കണം. ചിലരുടെ വിടുവായത്തങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും ചുട്ട മറുപടി നല്‍കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഭരണവിരുദ്ധ സമീപനം ഇക്കുറി ഭരണാനുകൂല ജനസമ്മതിയായി പരിണമിക്കുകയായിരുന്നു. നല്ല ഭരണത്തോടു നല്ല സമീപനമെന്ന സന്ദേശമാണു പിറവത്തെ വോട്ടര്‍മാര്‍ എല്ലാ പാര്‍ട്ടികള്‍ക്കും നല്‍കുന്നത്. വ്യവഹാര വീരവാദങ്ങളും വരട്ടുവാദങ്ങളും മാറ്റിവച്ച് തങ്ങളുടെ നാടിന് എന്തു നേട്ടം ഉണ്ടാകുമെന്നു മാത്രമേ വോട്ടര്‍മാര്‍ ചിന്തിച്ചുള്ളൂ.

    ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങള്‍ക്കൊപ്പമാണു താന്‍ എന്നു തെളിയിച്ച ഉമ്മന്‍ ചാണ്ടിക്കു ലഭിച്ച അംഗീകാരമാണു പിറവത്തെ ഉയര്‍ന്ന ഭൂരിപക്ഷം. ജനകീയ പ്രശ്നങ്ങള്‍ പറഞ്ഞു മുതലെടുക്കുകയല്ല, അവര്‍ക്കൊപ്പം നിന്നു പരിഹാരം കാണുകയാണ് യഥാര്‍ഥ ജനനായകന്‍റെ ധര്‍മം. നാടുനീളെ ഫ്ളക്സ് ഉയര്‍ത്തി ജനനായകന്‍ എന്ന് സ്വയം കൊട്ടിഘോഷിച്ച അച്യുതാനന്ദനില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയിലേക്കുള്ള ദൂരം ഇതാണ്. കേരളത്തിലെ ജനങ്ങള്‍ ഇതു തിരിച്ചറിഞ്ഞു എന്ന സന്ദേശമത്രേ, പിറവം നിസംശയം നല്‍കുന്നത്.

    ReplyDelete