Total Pageviews

Wednesday, February 22, 2012

കാന്തപുരത്തിന്‍റെ കൊലവെറി!

"തിരു കേശ " വിവാദത്തില്‍ CPIM ന്‍റെ അഭിപ്രായം പറയാന്‍ അതിന്‍റെ  സെക്രട്ടറി പിണറായി വിജയന്‍  കാണിച്ച ധീരമായ നിലപാടി ന് അഭിനന്ദനങള്‍ .മത കാര്യങ്ങളില്‍ രാഷ്ട്രിയക്കാര്‍ അഭിപ്രായം പറയേണ്ട എന്ന് പ്രതികരിച്ച കാന്ത പുരത്തിന്‍റെ നിലപാട് അത്യന്തം സങ്കുചിതവും ദുരുദ്ദേശ പരവും ആണ് .  കയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്ന പ്രസ്താവന  ധിക്കാരം നിറഞ്ഞതും  കേരളത്തില്‍ ഒരു വര്‍ഗീയ ധ്രുവീകരനത്തിനും സംഘര്‍ഷത്തിനും അത് വഴി താന്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന്‍റെ സംരക്ഷകനുമായി  സ്വയം അവരോധിക്കാനുമുള്ള ശ്രമമാണ് എന്ന് ഞാന്‍   കരുതുന്നു. പ്രവാചകന്‍റെതെന്ന്   പറഞ്ഞു മുടിയും മറ്റും അവതരിപ്പിച്ചു അതിന്റെ പേരില്‍ പള്ളിയും മറ്റു ബിസിനെസ്സ്  സാമ്രാജ്യവും  കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന തിന്  പിന്നില്‍ കേരളത്തെ നൂറ്റാണ്ടുകക്ക് പിന്നിലേക്ക്‌ നയിക്കുക എന്ന തന്ത്രം പോലെ തന്നെ സാമ്രാജ്യത്വ ത്തിന്‍റെ കൊടും ക്രൂരതകളില്‍  ലോകത്തെമ്പാടുമുള്ള സാധാരണ  മനുഷ്യര്‍ ഒട്ടേറെ വിഷമതകള്‍ സഹിക്കുന്ന   ഈ കാലഘട്ടത്തില്‍  പ്രത്യേകിച്ച് ഇസ്ലാം മത വിശ്വാസികള്‍ ക്രൂരമായി വേട്ടയാടപ്പെടുമ്പോള്‍ അവയില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടനല്ലേ  ഇത്തരം വിവാദങ്ങള്‍ കാന്തപുരത്തെ പ്പോലുള്ള ഒരാളില്‍ നിന്നുണ്ടാകുന്നത്  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 


അന്ധവിസ്വസങ്ങളെ  ചോദ്യം ചെയ്യുക  എന്നത്  സാമൂഹ്യ പോരോഗതിയുടെയും  അതുകൊണ്ട് തന്നെ ചിന്തിക്കുന്ന മനുഷ്യരുടെയും  കര്‍ത്തവ്യവുമാണ്.മതങ്ങളും അത് പ്രതിനിധാനം ചെയുന്ന സംസ്കാരവും  തന്നെ അതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പരിശോധിച്ചാല്‍ അവ  ഒരു പൊതു സ്വത്ത്  എന്ന നിലക്ക് കാണേണ്ടി വരും .അതുകണ്ട് തന്നെ മതങ്ങളെയും വിശ്വാസികളെയും ബാധിക്കുന്ന വിഷയങ്ങള്‍ പൊതു സമുഹത്തിന്നു കൂടി ചര്‍ച്ച ചെയ്യാന്‍  അവകാശമുള്ളതാണ്. ഉദാ:  ഗലീലിയോ  അന്നത്തെ കത്തോലിക്ക സഭയേയും   പോപ്പിനെ പ്പോലും വെല്ലുവിളിച്ചു     നടത്തിയ  ശാസ്ത്രീയമായ  വെളിപ്പെടുത്തലുകള്‍ സമൂഹത്തിന്‍റെ  പൊതു നന്മക്കു  ഉതകുന്നതു ആയിരുന്നു എന്ന് ഇവിടെ ഓര്‍ക്കുന്നത് നന്ന്. അന്നും മത മൌലീക വാദികള്‍ കയ്യും കെട്ടി നോക്കിയിരുന്നില്ല എന്നതും ഇവിടെ അനുസ്മരിക്കുന്നു . കേരളത്തില്‍ തന്നെ  അയിത്തോച്ചാ ടനവും ക്ഷേത്ര പ്രവേശനത്തിനും  വേണ്ടിയും മറ്റും നടന്ന  ഒട്ടേറെ സമരങ്ങളില്‍ ജീവനും ചോരയും നല്‍കി  പോരാടിയത് വിശ്വാസികളും അവിശ്വാസികളും
 കമ്യുണിസ്റ്കാരും അടങ്ങുന്ന  പൊതു സമൂഹമാണ്‌.........................  .കമ്യുണിസ്റ്കാരും   അവിശ്വാസികളും    മത കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന് ആദ്യമായി ഇന്തയില്‍  കേള്‍ക്കുന്നത്  രാമജന്മ   ഭൂമി ബാബറി മസ്ജിദു   തര്‍ക്കത്തില്‍ സംഘ പരിവാറില്‍   നിന്നാണ് . ഹിന്ദു ജന സമൂഹത്തിന്‍റെ മൊത്തം നേത്രുത്വത്തിലെക്കുള്ള എളുപ്പ വഴിയായി  സംഘ പരിവാര്‍ ഉയര്‍ത്തിയ രാമക്ഷേത്രം എന്ന മുദ്രാവാക്യത്തെ എതിര്‍ക്കാനും   പള്ളി പൊളിച്ചവരെയും അതിനു കൂട്ട് നിന്നവരെയും  പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്  കമ്യുണിസ്റ്കാരണ് എന്ന്  ചിലര്‍ വിസ്മരിച്ചു പോകുന്നു. 


തിരു കേശം പ്രവാചകന്‍റെ ആണെന്നോ അല്ലെന്നോ അത്കത്തുമെന്നോ ഇല്ലെന്നോ പറയാന്‍ ഞാന്‍ ആളല്ല. അത് വിശ്വസിക്കാന്‍ കന്തപുരത്തിനും അനുയായികള്‍ക്കും   അവകാശമുണ്ട് .   എന്നത് പോലെ അതിന്‍റെ അശാസ്ത്രിയത ചോദ്യം ചെയാനും അവിശ്വസിക്കാനും മുള്ള മറ്റുള്ളവരുടെ അവകാശം കാന്തപുരത്തിന്‍റെ  ഔദാര്യമായി   ലഭിക്കെണ്ടതില്ല . ഇസ്ലാം  മത മൂല്യങ്ങളും , പ്രവാചകന്‍റെ വാക്കുകളും, കാന്തപുരത്തിന്  കുത്തക പ്പാട്ടമായി  ലഭിച്ചിട്ടുണ്ട് എന്ന്കരുതാവുന്ന  രേഖകളൊന്നും ആരും എവിടെയും കണ്ടിട്ടില്ല.  സഭ്യമായ രീതിയിലുള്ള  ചര്‍ച്ചയും വിമ്മര്‍ശനവും   പൊതു സമൂഹം ഏറ്റെടുത്തു നടത്തുക തന്നെ വേണം.  മകര വിളക്ക്പോലുള്ള വിഷയം  തന്നെ ഒരു നല്ല ഉദാ ഹരണമാണ്. അവിടെയും   കമ്യുണിസ്റ്കാര്‍  അഭിപ്രായം പറയുകയും  അതിന്‍റെ പിന്നിലെ അവ്യക്തത നീക്കുകയും ചെയ്തത്‌    ഈ കഴിഞ്ഞ LDF ഭരണ കാലത്താണ് എന്നത് എടുത്തു പറയട്ടെ.  ഇസ്ലാം ഒരു മതം എന്നതിലുപരി ഒരു ജീവിത ചര്യ എന്ന രീതിയില്‍ ലോകത്ത്  ആധാരിക്കപ്പെടുന്നത് തന്നെ അതിന്‍റെ പിന്നിലെ ശാസ്ത്രിയത കൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.അതുകൊണ്ട് തന്നെ പ്രവാചകന്റെയും, ഇസ്ലാം മതത്തിന്‍റെയും പിന്‍ബലത്തില്‍ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. അല്ലെങ്കില്‍  വെല്ലുവിളി സ്വീകരിച്ചു അത്  ശാസ്ത്രീയമായി   തെളിയിക്കാനുള്ള    ബാദ്ധ്യത കാന്തപുരം വിഭാഗത്തിനുണ്ട് . ഇതിന്‍റെ  വിശ്വാസ്യത  ചോദ്യം ചെയ്തു  കേരളത്തില്‍ മറ്റു മുസ്ലീം വിഭാഗങ്ങള്‍ ഇതിനകം മുന്നോട്ടു വന്നു എങ്കിലും ഒരു രാഷ്ട്രിയ പ്രസ്ഥാനം ആദ്യമായി  പ്രതികരിക്കാന്‍ തയ്യാറായതില്‍ CPIM  നോട് പൊതു സമൂഹം ഏറെ കടപ്പെട്ടിരിക്കുന്നു. 


ഇനി രാഷ്ട്രിയ ക്കാരന്  വിശ്വാസ്യത ചോദ്യം ചെയ്യാന്‍  എന്ത്   കാര്യം എന്ന വിഷയത്തില്‍   ഇത് ഏറെക്കാലം കേരളത്തിലും  വിദേശത്തും വിവിധ ഇസ്ലാം   മത വിഭാഗത്തില്‍ ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാതെ അനുദിനം വഷളാവുകയും നാളെ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമെന്നു കൂടി സംശയിക്കുന്ന നിലയാണ് ഇന്ന് നിലവിലുള്ളത്.  മാത്രമല്ല ഇന്ത്യയില്‍   നിന്നും വിദേശത്തു നിന്ന്  ഒക്കെ വന്‍ തുക സമാഹരിച്ചു നടത്തുന്ന  ഒരു  വിഷയത്തില്‍ നാളെ ഒരു  നിയമ പ്രശനമോ,  ക്രമ സമാധാന പ്രശനമോ ഉയര്‍ന്നു വന്നാല്‍ അത് നിയന്ത്രിക്കാനും ആരാധലയങ്ങള്‍ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം  കേരളത്തിലെയും ഇന്ത്യയിലെയും ഗവ: കള്‍ക്കും അത് നയിക്കുന്ന രാഷ്ട്രിയ   പാര്‍ട്ടികള്‍ക്കുമാണ് . അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍  നടക്കുന്ന ഏതു സംവാദത്തിലും  രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്‌. എന്ന് ഞാന്‍ മനസിലാക്കുന്നു.

ഇസ്ലാം  മത വിശ്വാസികളുടെ മാത്രം കാര്യം എന്ന് ഇസ്ലാം മതത്തിലെ തന്നെ കേവലം ഒരു  വിഭാഗത്തിന്‍റെ  മാത്രം നേതാവായ കാന്തപുരം പറയുന്നതിനോട് യോജിക്കാന്‍ യുക്തിസഹമായി ചിന്തിക്കുന്നവര്‍ക്ക് കഴിയില്ല. അങ്ങിനെയെങ്കില്‍   തടിയിന്ട വിട  നസീര്‍ നടത്തുന്ന  രാജ്യ വിരുദ്ധ പ്രവര്‍ത്തനം  അയാള്‍ പ്പോലുള്ള ഒരു മത മൌലീക വാദിയുടെ അഭിപ്രായത്തില്‍  ജിഹാദ്  ആണെന്നും  നമുക്കും,  ഇന്ത്യന്‍  നിയമ വ്യവസ്ഥക്കും അംഗീകരിക്കേണ്ടി   വരും. കേരളത്തിലെ ഇസ്ലാം വിശ്വാസികളില്‍ കേവലം ഒരു വിഭാഗത്തിന്‍റെ മാത്രം നേതാവായ കാന്തപുരം കേരളത്തിലെ  കമ്യുണിസ്റ് പാര്‍ട്ടിയുടെ നേതാവിനോടും , പ്രതിപക്ഷ നേതാവിനോടും  അഭിപ്രായം പറയേണ്ടതില്ല എന്നതിന് പിന്നിലെ  ധിക്കാരം കേരള ജനത അത്ര ലാഘവ   ബുദ്ധിയോടെ   കാണരുത് എന്ന് എനിക്ക് തോന്നുന്നു. കാരണം ഇതേ അഭിപ്രായം വല്ല അദ്ധ്യാപകരോ, എഴുത്തുകാരോ  ആണ് ഉന്നയിച്ചത് എങ്കില്‍  കാന്തപുരം ഫാന്സ്സു കാര്‍   അവരുടെ കൈ  എപ്പോള്‍ "വെട്ടി" എന്ന്  ചോദിച്ചാല്‍ മതി എന്ന് ഞാന്‍ കരുതുന്നു  .അങ്ങിനെ ആകും എന്ന് പറയുന്നില്ലെങ്കിലും അതിലേക്കു നയിക്കാവുന്ന  ഒരു പ്രസ്താവന  കാന്തപുരം നടത്തരുതായിരുന്നു. അത്  ഒരു ജനാധിപത്യ  മതേതര  രാഷ്ട്രത്തിനു യോജിച്ചതല്ല.  


ഇവിടെ വിഷയം  മുടിയും പള്ളിയും ഒന്നുമല്ല. കേരളം  മറ്റൊരു പാക്കിസ്ഥാനും അഫ്ഗാനുമൊക്കെ ആക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി  കാണുന്നു.    അവിടത്തെ കുഴപ്പങ്ങള്‍ക്ക് കാരണം  മറ്റു മതസ്ഥരോ , കമ്യുണിസ്റ് കാരോ ആണ് എന്ന്  സ്ഥിര ബുദ്ധിയുള്ളവര്‍  ആരും പറയില്ല എന്ന് കരുതുന്നു.  കഴിഞ്ഞ ദിവസം ഒരു ഹത ഭാഗ്യവാനായ  അഫ്ഗാന്‍ പൌരനെ കാണാന്‍ ഇടയായി .  തന്‍റെ ഭാര്യയും രണ്ടു കുട്ടികളുമായി  ആസ്ത്രേലിയയില്‍ എത്തി   ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു  തികഞ്ഞ ഇസ്ലാം വിശ്വാസി. തന്‍റെ മാതാ പിതാക്കളെയും കൂടപ്പിറ പ്പുകളെയും   ഉപേക്ഷിച്ചു പോരേണ്ടി വന്ന അയാള്‍ക്ക്‌  സ്വന്തം നാട് എന്നും ഒരു  നടുക്കുന്ന ഓര്‍മയാണ്. ഇസ്ലാം മത നേതാക്കള്‍ തന്നെ  അമേരിക്കക്ക് സ്വന്തം രാജ്യം പണയം വച്ചും , പരസ്പരം പോരടിച്ചും  , കൊല്ലും കൊലയും  നിത്യ സംഭവ മാക്കിയ   അഫ്ഗാന്‍റെ ചരിത്രം അയാള്‍ കണ്ണീരോടെ   വിവ രിച്ചു  കടുത്ത പട്ടിണിയിലും , ചൂടിലും തണുപ്പിലും  80 % വരുന്ന സാധാരണക്കാര്‍  ജീവിക്കുമ്പോള്‍  മത നേതാക്കളും രാഷ്ട്രിയ ക്കാരും ചേര്‍ന്ന കോക്കസ്  രാജ്യം അമേരിക്കാന്‍ സഖ്യ ശക്തികള്‍ക്  തീറെഴുതി കൊടുത്തു നക്ക പിച്ച  വാങ്ങി സുഖിക്കുന്നു.  സ്വര്‍ണ്ണം , പെട്രോള്‍ ഘനന പ്രദേശങ്ങള്‍ എല്ലാം  അമേരിക്കയുടെ  കൈവശം ആയിക്കഴിഞ്ഞു.  അവരുടെ ക്യാമ്പുകളുടെ കണ്‍വെട്ടത്ത്  കൂടി കടന്നു  പോകുന്ന ജനങ്ങളെ പ്പോലും  നിഷ്ക്കരുണം വെടിവെച്ചു കൊല്ലുന്നു. താലിബാന്‍ കാരെ തുരത്താനെന്ന   പേരില്‍ ലക്ഷ ക്കണക്കിന്ന്   നിരപരാധികളെ  NATO സഖ്യം ഒരു വശത്ത്‌ കൊന്ന് തള്ളുമ്പോള്‍ മറു വശത്ത്‌ പരസ്പരം  പോരടിക്കുന്ന  മത സംഘടനകള്‍  അവരുടെ വരുതിയില്‍ നില്‍ക്കാത്ത  ഗ്രാമങ്ങളെ തന്നെ  ഇല്ലാതാക്കുന്നു. കല്‍ ചുവട്ടിലെ  മണ്ണ്‍ ഒലിച്ച്   പോയത് പോലെ  തന്‍റെ രാജ്യം മത മൌലീക വാദികള്‍ക്കും  സാമ്രാജ്യത്വ  ശക്തികളുടെ  ചൂഷണത്തിന്നും   അടിപ്പെട്ടു പോയതില്‍  ഏറെ ദു:ഖിക്കുന്നു ജനതയാണ് അവിടെ കാണാന്‍ കഴിയുന്നത്‌. ഒപ്പം വിദ്യാഭ്യാസ ത്തിന്‍റെ കുറവും ഒരു  തിരിച്ചു വരവിനുള്ള സാധ്യത ഇല്ലാതാക്കുന്നു. . അവിടെ കമ്യുണിസ്റ്  കാര്‍ അഭിപ്രായ പ്രകടനം നടത്തിയത് കൊണ്ടല്ല മറിച്ച്  മത നേതാക്കള്‍  രാഷ്ട്രിയത്തില്‍  ഇടപെട്ടത് കൊണ്ടാണ്  ഈ അപചയം രാജ്യത്ത് സംഭവിച്ചത് എന്ന് എടുത്തു പറയേണ്ടതുണ്ട് . കോടികള്‍  കൈ മുതലായുള്ള  കാന്തപുരത്തെ പ്പോലുള്ളവര്‍  അഫ്ഗാനിലുള്ളവരും  സഹോദരങ്ങളായി  കാണാന്‍ കഴിയുമെങ്കില്‍  അവിടെ പ്പോയി നേരില്‍ സ്തിഥി  ഗതികള്‍ മനസ്സിലാകി  ഈ കാലഘട്ടത്തിന്‍റെ ആവശ്യം 
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണ് എന്ന്  തിരിച്ചറിയണമെന്ന്   ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. 

 കേരളത്തിലെ സ്ഥിതിയും  അത്ര ആശാവഹമല്ല എന്നത് സമാധാന കാംക്ഷികളെ    ഏറെ അലോസരപ്പെടുത്തുന്നു. കേരള ഭരണത്തില്‍ മുസ്ലീം ലീഗിന്‍റെ അമിതമായ ഇടപെടലും സ്വാധീനവും  , കത്തോലിക്ക സഭയുടെ നിലപാടുകളും  കേരളത്തെ മറ്റൊരു  കലാപ ഭൂമിയാക്കുമോ എന്ന് ഞാന്‍  സംശയിക്കുന്നു.ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നിയമ വ്യവസ്ഥ നേരിടുന്ന അപചയങ്ങളും, അതില്‍ ലീഗിനുള്ള പങ്കും,വിദ്യാഭ്യാസ കാര്യങ്ങളിലും  ഒടുവില്‍ ഇതാ  കടല്‍ക്കൊല   വിഷയത്തിലും, അതില്‍   ആലഞ്ചേരി  നടത്തിയെന്ന് കേരള ജനത വിശ്വസിക്കുന്ന ഇടപെടലുകള്‍ ,  ഇതിനെ ചെറുക്കാന്‍ വിശാലമായ  മതേതര  കൂട്ടായ്മ ശക്തിപ്പെടെണ്ടതുണ്ട് .  അതിനു ഉതകുന്ന  പ്രതികരണവും പ്രവര്‍ത്തനങ്ങളും  CPIM  ന്‍റെ ഭാഗത്ത് നിന്ന് തുടങ്ങി വച്ചതില്‍  ശ്ലാഘനീയമാണ് . കാരണം CPIM  നെ ജനങ്ങള്‍ അതിന്‍റെ അത്താണി ആയിക്കാണുന്നത്   അത് സമൂഹത്തിലെ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടു മത നേതാക്കളുടെയും  മൂലധന ശക്തികളുടെയും ചൂഷണങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുന്നത് കൊണ്ടാണ്. അല്ലാതെ വാട്ടര്‍ തീം പാര്‍ക്കുകള്‍ സ്ഥാപ്ക്കുന്നതും കൊണ്ടല്ല.  


പിണറായി വിജയന്‍റെ പ്രസ്താവനയെ കൂടുതല്‍ സാധൂകരിച്ചു കൊണ്ട് വി എസ്  രംഗത്ത് വന്നത് കേരളത്തിലെ  ഇടതു പക്ഷക്കാരില്‍  ആവേശം ഉണര്‍ത്തി എന്ന്  എനിക്ക് തോന്നുന്നു. പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ ഉണ്ടായാ അപചയങ്ങളില്‍ നിന്നാണ് കാന്ത പുരത്തെ   പ്പോലുള്ളവര്‍ക്ക് ഇത്തരം  ധിക്കാരപരമായ  പ്രസ്താവന നടത്താന്‍ ത്രാണി ലഭിച്ചത് എന്ന് കരുതുന്നു.  അതിന് വഴി വയ്ക്കുക വഴി കേരള   സമൂഹത്തില്‍ നവോത്ധാനത്തിനുള്ള    സാധ്യത ഇല്ലാതാക്കുകയാണ് കമ്യുണിസ്റ് പാര്‍ട്ടിയിലെ നേതൃത്വം ചെയ്യുന്നത് എന്ന് പറയേണ്ടി വരും. ഇത്തരം വിഷയങ്ങളില്‍  CPI  അടക്കമുള്ള പാര്‍ട്ടികള്‍  മൌനം പാലിക്കുന്നത് കേരള സമൂഹത്തിനു ഗുണം ചെയ്യില്ല എന്നതും ഇവിടെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ. 




സത്യമേവജയതേ !







2 comments:

  1. നന്ദി. വളരെ നല്ല ഒരു പോസ്റ്റ്. അഭിനന്ദനങ്ങൾ !

    ReplyDelete