Total Pageviews

Saturday, February 25, 2012

മാര്‍ സൂസേപാക്യത്തിന് എന്‍റെ സ്തുതി . ആലഞ്ചേരി ക്ക് എന്‍റെ ..........



രണ്ട് മത്സ്യ തൊഴിലാളികളെ  ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി  പ്രതികരിച്ച രീതി "അലമ്പായി" എന്ന്  കേരളത്തിലെ മുഴുവന്‍ മതേതര വിശ്വാസികളും അംഗീകരിക്കുന്ന  കാര്യമാണ്. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്‍റെ  വേദനയും ,കേരള ജനതയുടെ പ്രതിഷേധവുമടങ്ങുന്ന    ശ്രദ്ധേയമായ  ഒരു പ്രസ്താവനയാണ് മേജര്‍  ആര്‍ച്ച് ബിഷപ്പ് സൂസെ പ്പാക്യം നടത്തിയത്. ഈ പ്രസ്താവന തന്നെയാണ് കേരളത്തിലെ ലക്ഷ കണക്കിനു വരുന്ന  ക്രൈസ്തവ വിശ്വാസികളുടെ മാനം രക്ഷിച്ചതും എന്നതും എടുത്തു പറയേണ്ടതാണ് .അദേഹത്തി ന്‍റെ വാക്കുകള്‍ താഴെ പ്പറയുന്നവയാണല്ലോ  .
"വത്തിക്കാന്‍ വിശ്വാസ കാര്യങ്ങളില്‍ ഇടപെട്ടാല്‍ മതി, നിയമവും മറ്റു കാര്യങ്ങളിലും രാജ്യം ആണ് ഞങ്ങള്‍ക്ക് പ്രധാനം. ഈ വിഷയത്തില്‍ വത്തിക്കാന്‍
ഇടപെടേണ്ട കാര്യമില്ല, ഇടപെടാന്‍ അവകാശവുമില്ല, ഇടപെടാന്‍ ഞങ്ങള്‍
അനുവദിക്കുകയുമില്ല.."
മേല്‍ പ്പറഞ്ഞ വാക്കുകളുടെ  അര്‍ത്ഥം ശരിയായ   തലത്തില്‍  മനസ്സിലാക്കുകയും ഉറക്കെ പ്രതികരിക്കുകയും ചെയ്യുകയാണ് കേരളത്തിലെ  ഓരോ ക്രൈസ്തവ വിശ്വാസികളുടെയും  കര്‍ത്തവ്യം.   വത്തിക്കാന്‍    വിശ്വാസ കാര്യങ്ങളില്‍ ഇടപെട്ടാല്‍ മതി എന്ന് പറയുന്നത് പോലെ കേരളത്തിലെ സഭയും വിശ്വാസക്കാര്യങ്ങളില്‍ മാത്രം ഇടപെട്ടാല്‍ മതി എന്ന് കൂടി  ഇതിന് ഒരു മാനമുണ്ട് .അത് നൂറു ശതമാനം ശരിയുമാണ്. രാഷ്ട്രിയവും നിയമ പരവുമായ  കാര്യങ്ങളില്‍  രാഷ്ട്രമാണ്   ഞങ്ങള്‍ക്ക് പ്രധാനം, രാഷ്ട്രിയ കാര്യങ്ങളില്‍ ചില രാഷ്ട്രിയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി  കേരളത്തിലെ അരമനകള്‍ക്കും മെത്രാന്മാര്‍ക്കും ഇടപെടേണ്ട  കാര്യമില്ല,  ഇടപെടാന്‍ അവകാശവുമില്ല, ഇടപെടാന്‍ ഞങ്ങള്‍ അനുവദിക്കുകയുമില്ല എന്നാണു കേരളത്തിലെ മതേതര മൂല്യങ്ങളില്‍ വിശ്വാസമുള്ള ക്രൈസ്തവ   ജനസമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ടത് . 
  കേരളത്തിലെ അരമനകള്‍ കേന്ദ്രികരിച്ച്  കച്ചവട കണ്ണോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും,  മള്‍ട്ടി  സ്പെഷ്യലിറ്റി ആശുപത്രികളും  നടത്തുന്നത് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ്.   നഗ്നമായി കക്ഷി രാഷ്ട്രിയത്തില്‍   ഇടപെടുകയും  സമൂഹത്തിലെ ഏതാനും ചില സമ്പന്നര്‍ക്കും അഴിമതിക്കാരായ നേതാക്കള്‍ക്കും വേണ്ടി പരസ്യമായി രംഗത്ത്  വരുന്ന ചില മെത്രാന്‍ മാരുടെ പ്രവര്‍ത്തി യേശു ദേവന്‍റെ സുവിശേഷം മാത്രം പ്രചരിപ്പിക്കാന്‍  വ്രതമെടുത്തവര്‍  പുരോഹിതര്‍ക്ക്   ചേരുന്ന പണിയല്ല.
 ഇടയ ലേഖനങ്ങള്‍ വഴി ആര്‍ക്കു വോട്ടു ചെയ്യണം ആര്‍ക്കു വോട്ടു ചെയ്യേണ്ട എന്ന്  കല്‍പ്പിക്കേണ്ട ആവകാശം അരമനകള്‍ക്കില്ല . അങ്ങിനെ ചെയ്‌താല്‍ അത് അംഗീകരിക്കേണ്ട    കാര്യം വിശ്വസികള്‍ക്കുമില്ല എന്ന് പറയാന്‍ വിശ്വാസികളും തയ്യാറാവണം.
അയ്യപ്പഭക്തര്‍   ആര്‍ക്കു വോട്ടു ചെയ്യണമെന്നു  തീരുമാനിക്കാനും കല്‍പ്പിക്കാനുമുള്ള  അധികാരം   ശബരിമലയുടെ തന്ത്രിയില്‍  നിക്ഷിപ്തമായാല്‍ കേരളവും , തമിഴ്നാടും  , ആന്ത്രയുടെ   ഒരു നല്ല ഭാഗവും തന്ത്രിയുടെ കയ്യിലിരിക്കും. അത് ജനാധിപത്യ  മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഇന്ത്യപോലൊരു രാജ്യത്തിന്‌  ഗുണം ചെയ്യില്ല എന്നത് പറയേണ്ടതില്ലല്ലോ. 
ബഹുമാന്യനായ മേജര്‍ ആര്‍ച്ച് ബിഷപ്‌ 
സൂസേപ്പക്യത്തിന്‍റെ  ആത്മ രോക്ഷത്തില്‍ നിന്ന് ഉയര്‍ന്ന   വാക്കുകള്‍ അദേഹത്തിന്‍റെ  ഉള്ളിലെ പാവപ്പെട്ടവരോടുള്ള സ്നേഹത്തിന്റെയും, കത്തോലിക്ക സഭകള്‍ അനുവര്‍ത്തിക്കേണ്ട ചില സാമൂഹ്യ മര്യാദകളുടെയും   പ്രതിഫലനമാണ് എന്ന് മനസ്സിലാക്കുന്നു .അതുകൊണ്ട് തന്നെ കര്‍ദി നാളായി   കേരളത്തില്‍ എത്തുന്ന ആലഞ്ചേരിയെ നിറ കുംഭങ്ങ ളോടെ   സ്വീകരിക്കന്നതിലും ആയിരം വട്ടം പുണ്യ പ്രവര്‍ത്തിയായി കണക്കാകാം 
മാര്‍ സൂസേപക്യത്തിന് ഒരു പനിനീര്‍പൂവെങ്കിലും സമ്മാനിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു . അദ്ദേഹത്തിന് എന്‍റെ എല്ലാ ആശംസകളും.
  ഇത്തരം  വിഷയങ്ങള്‍  ഒരു ഉപ തിരെഞ്ഞെടുപ്പു വേളയില്‍   ചര്‍ച്ച ചെയ്യാന്‍  രാഷ്ട്രിയ പാര്‍ട്ടികള്‍ ചങ്കൂറ്റം കാണിക്കണം. കേരളത്തിലെ ക്രൈസ്തവ സഭകളുടെ മാത്രമല്ല എല്ലാ മത  ജാതി സഭകളുടെയും സംഘടനകളുടെയും അതിന്‍റെ നേതാക്കളുടെയും   പ്രവര്‍ത്തനം  തുടര്‍ ദിവസങ്ങളില്‍  വിശ്വാസി സമൂഹം സജീവമായി ചര്‍ച്ച ചെയ്യും എന്ന് പ്രത്യാശിക്കുന്നു.

സത്യമേവജയതേ 


4 comments:

  1. ജനങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കയാണ് എന്നാണ് തോന്നുന്നത്.

    ReplyDelete
  2. തീര്‍ച്ചയായും ചില നാണംകെട്ട മത മേലധ്യക്ഷന്മാരുടെ (ദൗഭാഗ്യവശാല്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലും ഇത്തരക്കാരുണ്ട്) പരസ്പര സഹായ തരികിടകളി ബഹുഭൂരിപക്ഷം വരുന്ന മത വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്,

    എന്നാല്‍ സത്യം വിളിച്ചു പറയേണ്ട പത്ര മാധ്യമങ്ങള്‍ കൂടി അല്‍പം ചിക അപ്പക്കഷണങ്ങള്‍ക്കു വേണ്‍ടി ഇത്തരം മതത്തിനും രാഷ്ട്രത്തിനും ഗുണമില്ലാത്ത മത / രാഷ്ട്രീയ വിഷ വിത്തുകളെ വാഴ്ത്തി പാടുകയും. പരാന്ന ഭോജികളായ ഈ മത നേതാക്കള്‍ പറയുന്നതനുസരിച്ച് ജനം വോട്ടു ചെയ്യുമെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതേസമയം മതനേതാക്കളുടെ ഏറാന്‍ മൂളികളായ ജന പിന്തുണയില്ലാത്ത നേതാക്കളുടെ പിന്തുണയില്ലെങ്കില്‍ മത സംഘടനക്കു നിലനില്‍ക്കുവാന്‍ കഴിയില്ലെന്നും മറ്റു മതസ്ഥര്‍ നമ്മെ ആക്രമിച്ച് നശിപ്പിക്കുമെന്നും പാവപ്പെട്ട വിശ്വാസികളെ ഭയപ്പെടുത്തുന്നു. അങ്ങനെ ഊതി വീര്‍പ്പിച്ച നുണകളുടെ മുകളില്‍ ചൂഷണത്തിന്റെ ഭരണ മാളിക പണിത് വാണരുളുന്നു.

    ഇത്തരം മത നേതാക്കള്‍ക്കിടയില്‍ പാവപ്പേട്ടവര്‍ക്കു വേണ്ടി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിഷപ് സൂസപാക്യത്തെ പോലെയുള്ള ഏതാനും രജത നക്ഷത്രങ്ങള്‍ ആശ്വാസകരം തന്നെ.

    ReplyDelete
  3. വന്നിരുന്നെ...ആശംസകൾ....

    ReplyDelete
  4. റാംജി സാബ് , അനില്‍ഫില്‍,സങ്കല്‍പ്പങ്ങള്‍., കമെന്റുകള്‍ക്കു നന്ദി .....

    ReplyDelete