Total Pageviews

Tuesday, May 31, 2011

അരുണ്‍കുമാറിന് സ്നേഹപൂര്‍വ്വം!


സുഹൃത്തേ,  
താങ്കളുടെ പി എച് ഡി പ്രവേശനം  റദ്ദാക്കിയ  സര്‍വകലാശാല  നടപടിക്കെതിരെ   നേടിയ  കോടതി വിധി ശ്ലാഘനീയമാണ്. മുഖ്യമന്ത്രിയുടെ മകന്‍ എന്ന രീതിയില്‍   കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങളില്‍ മുഴങ്ങി കേട്ട പേരാണ് അരുണ്‍ കുമാര്‍  എന്നത്  . ചന്ദന മാഫിയയെ സഹായിച്ചു , ലോട്ടറി ക്കേസില്‍ അന്വഷണം അട്ടിമറിച്ചു, അനുമതിയില്ലാതെ  വിദേശയാത്ര നടത്തി  എന്നൊക്കെയാണ്ആരോപണങ്ങളില്‍ ചിലത്. V . S . ന്  ജനങ്ങളുടെ സ്നേഹവും വിശ്വാസവും കൈമുതലായതുകൊണ്ടും, ഉന്നയിക്കുന്നത്  ഉമ്മന്‍ചാണ്ടിയും, കുഞ്ഞാലികുട്ടിയും, ചെന്നിത്തലയും   ഒക്കെ ആയതുകൊണ്ടും ജനം അവയൊക്കെ കാര്യമായി എടുത്തില്ല . V .S ന്‍റെ മകന്‍ എന്ന രീതിയില്‍ അരുണ്‍ കുമാര്‍ കോര്‍ണര്‍ ചെയ്യപ്പെട്ടു എന്ന് പോലും കരുതുന്നവര്‍ ഉണ്ട്. V S .ന്‍റെ മകനായി ജനിച്ചതിലുള്ള  പരിമിതികള്‍ അനുഭവിക്കുന്ന  ഒരാള്‍ എന്ന പരിഗണന  നല്‍കി കൊണ്ട് തന്നെ  പറയട്ടെ താങ്കള്‍ ഇനിയുള്ള കാലം   പിതാവിന്‍റെ സല്‍പ്പേരിന്   കളങ്കം വരാത്ത നിലയില്‍ കുറച്ചു കൂടി മാന്യതയും, സുതാര്യതയും  ,സത്യസന്തതയും  പ്രവര്‍ത്തികളില്‍ കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 

താങ്കളുടെ പേരില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള  ആരോപണങ്ങള്‍  വെറും ആരോപണങ്ങള്‍ തന്നെ ആകട്ടെ എന്ന് തന്നെ ആത്മ്മാര്‍ത്ഥമായി    ആഗ്രഹിക്കുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍  V S നെയും പാര്‍ട്ടിയെയും സ്നേഹിക്കുന്നവര്‍ക്കുള്ള നീരസം നിങ്ങളെ അറിയിക്കുകയാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം. ഉദാ:  താങ്കള്‍  അനുമതിയില്ലാതെ വിദേശയാത്ര നടത്തി  എന്നത്  നീതികരിക്കാന്‍ കഴിയില്ല.. താങ്കള്‍ ഒരു വ്യക്തി എന്ന നിലയിലുള്ള
സഞ്ചാര   സ്വാതന്ത്ര്യം  അടക്കമുള്ള മുഴുവന്‍  അവകാശങ്ങള്‍ അങ്കീകരിക്കുംപോള്‍  തന്നെ V S നു അപകീര്‍ത്തികരമായ ഒരു പ്രവര്‍ത്തിയാണ്  അത്തരം വിദേശ യാത്ര  എന്ന് ഒര്‍മപ്പെടുത്തട്ടെ. V S പാര്‍ട്ടിയുടെ പോരാളിയും ഒരു മുതല്‍ കൂട്ടുമാണ്‌ . അങ്ങിനെയുള്ള ഒരു സഖാവിന്നു   കളങ്കം ചാര്‍ത്തുന്ന  പ്രവര്‍ത്തി ഉണ്ടായാല്‍ കേരളത്തിലെ പാര്‍ട്ടിയെ സ്നേഹിക്കുന്ന  ലക്ഷങ്ങള്‍ അത് നിസാരമായി കാണില്ല എന്ന് ഒരമ പ്പെടുത്തട്ടെ. പ്രത്യേകിച്ച്  തച്ചങ്കെരിയുടെ    വിദേശയാത്ര വിഷയത്തില്‍  ശക്തമായ  നിലപാടെടുത്ത  V S നു താങ്കള്‍ ഒരു തലവേദന സൃഷ്ടിച്ചു എന്ന് പറയുന്നതാകും ശരി. വളരെ പേഴ്സണലായിട്ടു  പയുവാ   പാര്‍ട്ടിക്കും   കേരളത്തിനും കളങ്കമുണ്ടാക്കുന്ന    രീതിയില്‍ അനുമതിയില്ലാതെ ഇനി  ആര് വിദേശത്തു വന്നാലും  ഒട്ടകത്തിന്‍റെ   ചാണകം കലക്കി ഞങ്ങള്‍ പ്രവാസികള്‍ തല വഴി ഒഴിക്കും . അപ്പം പിന്നെ വിഷമം തോന്നരുത് കേട്ടോ.പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം  പ്രവാസികളായി ലോകത്തെമ്പാടുമായി ഉണ്ട് എന്നത് മറക്കരുത് 

മറ്റൊന്ന് ഗോള്‍ഫ് ക്ലബ് അംഗത്വ  വിഷയം. പണമുള്ള  ഉയര്‍ന്ന ഉദ്ദ്യോ ഗമുള്ള താങ്കള്‍ ക്ക്  ഔദ്ദ്യോഗീക പദവി അനുസരിച്ചുള്ള സൌഹൃ ദ്ങ്ങല്‍ക്കായി  ഗോള്‍ഫ് ക്ലബില്‍ അംഗത്വം നേടാം. എന്നാല്‍ 75000 /- കൊടുക്കുവാന്‍ കഴിവുള്ളയാള്‍ക്ക്   അതില്‍ എഴുതി ചേര്‍ക്കാന്‍   സ്വന്തം മേല്‍വിലാസം കൂടി വേണമായിരുന്നു. V S ന്‍റെ ഔദ്ധ്യോഗിക  വസതി കേരളത്തിലെ  സാധാരണക്കാരായ ജനങ്ങളുടെ  പ്രവര്‍ത്തനത്തിന്‍റെ  വകയായി LDF നു ലഭിച്ചതാണ് . അല്ലാതെ താങ്കള്‍ കഴിച്ച പുഷ്പാഞ്ഞലിയുടെയും ഭഗവതി സേവയുടെയും  കടാക്ഷമൊന്നുമല്ല എന്ന് പറയേണ്ടതില്ലല്ലോ.  മുഖ്യമന്ത്രിയുടെയും,  പ്രതിപക്ഷ നേതാവിന്റെയും  ഔദ്ദ്യോഗീക    വസതിയുടെ വിലാസം  ഉപയോഗിച്ച്  ഇത്തരം പ്രവര്‍ത്തികളില്‍   ഏര്‍പ്പെടുന്നത് ശുംഭത്തരമെന്നെ പറയാന്‍ കഴിയൂ.

V S നെ ആക്ഷേപിച്ചു സംസാരിച്ച വിവര ദോഷി സുകുമാരന്‍ നായരെ കേരളത്തിലെ ജനം കുഷ്ട രോഗിയെപ്പോലെ വെറുത്തു എന്നത് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. പക്ഷെ അപ്പോഴാണ്‌ 2006 ലെ തിരെഞ്ഞെടുപ്പില്‍  വിജയ്ത്തിന്നു V S ന്‍റെ മകന്‍ നന്ദി സൂചകമായി  TEXT MESSAGE അയച്ചുവെന്ന വെളിപ്പെടുത്തല്‍ നായര്‍ നടത്തിയത്. അത് കേട്ട്  ചൂളിപ്പോയ എന്നെ പ്പോലെ യുള്ള അനേകര്‍ ക്ക് വേണ്ടി ചോദിക്യുവ  . അല്ലാ  താന്‍ ആരുവാ? . തന്നെ ആരാ   കേരളത്തിലെ ജാതി കൊമാരങ്ങലുമായി തിരെഞെടുപ്പില്‍ ഇത്തരം  ഉപചാപം നടത്താന്‍ ചുമതലപ്പെടുത്തിയത്.? പാര്‍ട്ടിയോ LDF ഓ അത്തരം   ഒരു നടപടി എടുക്കില്ല എന്നത് കൊണ്ട് വളരെ  ലജ്ജതോന്നി  താങ്കളെയോര്‍ത്തു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഇന്ന്  ജാതി മത ശക്തികളുടെ തിണ്ണ നിരങ്ങാറുണ്ട് എന്നതില്‍ ദു:ഖിക്കുന്ന ഒരുപാടു പാര്‍ട്ടി അണികള്‍ ഉള്ള നാട്ടില്‍ താങ്കളുടെ ഇത്തരം   "ക് ണാപ്പ്"   സേവനം  വേണ്ട എന്ന് ഇതിനകം മനസ്സിലായി കാണുമല്ലോ?


തിരെഞ്ഞെടുപ്പു  പ്രചാര ണ ത്തിനിടയില്‍   VS നെ കാണാനും അദ്ദേഹത്തിന്‍റെ വാക്കുകള്‍  കേള്‍ക്കാനും ജനം ഒഴുകിയെത്തിയത്  അദ്ദേഹം ഒരു കാമ്യുണിസ്റ് കരനായത് കൊണ്ടാണ്. വിശിഷ്യ  അഴിമതിക്കെതിരായി VS നടത്തുന്ന സമരം ഇന്ത്യയിലെമ്പാടും ശ്രദ്ധയാകര്‍ ഷിക്കുംപോള്‍ അത് കേരളത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും ഒരു മുതല്‍ കൂട്ടായി മാറുമ്പോള്‍ അവിടെ ഒരു കറുത്ത പാടായി VS ന്‍റെ പേരിനു കളങ്കം വരുത്തുന്ന നിലയില്‍ താങ്കള്‍ പ്രവര്‍ത്തിക്കില്ല എന്ന പ്രത്യാശയോടെ  നിറുത്തുന്നു

അപ്പോള്‍ പറഞ്ഞത് മറക്കണ്ട, മാന്യതയും! സുതാര്യതയും! സത്യസന്തതയും! 

സസ്നേഹം 

സത്യമേവജയതേ

വാല്‍ കഷ്ണം: എന്‍റെ  ബ്ലോഗ്‌ വായിച്ചു ചില പ്രസക്തമായ അഭിപ്രായം രേഖപ്പെടുത്തിയ അജിത്‌ എന്ന സുഹൃത്തിനു നന്ദി.

Monday, May 30, 2011

വീ. ഡീ. സതീശന്‍ എന്ന കടലാസ് പുലി!


കൊണ്‍ഗ്രസ്സ് MLA വീ.ഡീ.സതീശന്‍ എന്തോ ഒരു മഹാ സംഭവമാണ് എന്ന നിലയിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതും വാര്‍ത്തകള്‍ പടച്ചു വിടുന്നതും.ഇതിനു ഇന്ത്യ വിഷന്‍ എന്ന ചാനല്‍ നടത്തുന്ന അശ്രാന്ത പരിശ്രമം ഒരു പരിധി വരെ വിജയിച്ചു എന്ന് വേണം ആമുഖമായി പറയുവാന്‍. പക്ഷെ വീ ഡി സതീശന്‍  കേരളത്തില്‍ തന്‍റെതായി  എന്ത് സംഭാവനയാണ് നല്‍കിയത് എന്നത്    പരിശോധിച്ചാല്‍  വട്ട പൂജ്യമാണ് എന്നതാണ് ഉത്തരം. പിന്നെ മാധ്യമങ്ങളില്‍ എങ്ങിനെ  നിറഞ്ഞു നില്‍ക്കുന്നത് എന്നതിനുത്തരം  മൂക്കില്ല രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന് മാത്രമാണ് .

സവിശേഷമായ  വസ്തുത  സതീശന് തന്‍റേതായ ഒരു ശൈലി ഇല്ലെന്നു തന്നെ. സതീശന്‍  മറ്റു പലരെയും അനുകരിച്ചു  ചില ഗിമ്മിക്കുകള്‍ കാട്ടി കൈയ്യടി വാങ്ങാനും  ജന ശ്രദ്ധ ആകര്‍ഷിക്കാനും  ശ്രമിക്കുന്നു എന്ന് മാത്രം.2001 ലെ  UDf തരംഗത്തില്‍  പറവൂരില്‍ ജയിച്ചു കയറിയ സതീശന്‍  തൃപ്പൂണിത്തുറ എം എല്‍ എ കെ ബാബുവിന്‍റെ പ്രവര്‍ത്തന ശൈലിയാണ്  പിന്തുടര്‍ന്നു മണ്ഡലത്തില്‍ ജനകീയനയതു. . ഈ ശൈലിയെന്നാല്‍  കല്യാണം മരണം പുല കുളി അടിയന്തിരം ചോറൂണ്   തുടങ്ങിയ ചടങ്ങുകള്‍ കേട്ടറിഞ്ഞു ചെന്ന്  വീട്ടുകാരെയും നാട്ടുകാരെയും സുഖിപ്പിച്ചു ജനകീയനാവുകയെന്നതാണ്. അങ്ങിനെ രാഷ്ട്രിയ പ്രവര്‍ത്തനത്തിന്നു പകരം വയ്ക്കാവുന്ന  ഒരു ബദല്‍ മാതൃകയാണ്  ബാബുവും സതീശനും പ്രാവര്‍ത്തികമാക്കിയതും വിജയം കണ്ടതും. ബാബു കുറച്ചു കൂടി ജനങ്ങളുടെ പ്രശന്ങ്ങളിലും ഇടപെടുന്ന  നേതാവ് കൂടിയാണ് എന്നത്  മറച്ചു വയ്ക്കുന്നില്ല.

 വി.ഡി സതീശന്‍  ഇപ്പോള്‍ ഒരു ജൂനിയര്‍ അച്ചുതാനന്തനാകുവാന്‍ പഠിക്കുകയാണ് എന്നതാണ് മറ്റൊരു വസ്തുത. കോടതി വ്യവഹാരങ്ങ ളുമായി  മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുവാനുള്ള ശ്രമങ്ങളില്‍ ഇങ്ങിനെ ഒരു വിലയിരുത്തല്‍ നടത്തുവനെ  നമുക്ക് കഴിയുകയുള്ളൂ. ശ്രദ്ധേയമായ വസ്തുത  ലോട്ടറി വിഷയത്തില്‍ എന്തോ വലിയ റിസര്‍ച്ച് ചെയ്തു  ഹോംവര്‍ക്ക് ചെയ്തു  ഐസ്സക്കു മായുള്ള  സംവാദത്തിലും  പത്ര സമ്മേളനത്തിലും  ചില ഉണ്ടായില്ല വെടി പൊട്ടിച്ചു എന്നതിലപ്പുറം മറ്റൊന്നും പുതുമുയു ള്ളതായി കാണുവാന്‍ കഴിഞ്ഞില്ല. 


സ്വന്തം  പാര്‍ട്ടി  കേന്ദ്രം ഭരിക്കുമ്പോള്‍ കേന്ദ്ര മന്ത്രിയും , കോണ്‍ ഗ്രസ്സ് പാര്‍ട്ടി വക്താവും  സാന്‍റിയാഗോ മാര്‍ട്ടിന്  വേണ്ടി ഒത്താശ ചെയ്തപ്പോള്‍   കോടതിയില്‍  മാര്‍ട്ടിനു വേണ്ടി ഹാജരാകാന്‍ പഞ്ഞെത്തിയപ്പോള്‍ മൌനം പാലിച്ച സതീശന്  കോടതിയുടെ വിമ്മര്‍ശനം  കേട്ടുവെങ്കിലും  കേരളത്തിലെ മാധ്യമങ്ങള്‍ അത്  ജനങ്ങലില്‍ നിന്ന് മറച്ചു വച്ച് എന്നതാണ്  യാഥാര്‍ത്ഥ്യം.  ഉര്‍വശി ശാപം ഉപകാരം! ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ പഠിക്കാനും  ലോട്ടറി വിഷയം അവതരിപ്പിക്കാനും  അല്‍പ്പം പിന്നിലാണെന്നത് കൊണ്ട് "ലോട്ടറി അടിച്ച" പോലെ കിട്ടിയ അവസരമാണ്  സതീശനെ ദൃശ്യ മാധ്യമങ്ങളുടെ  വെള്ളി വെളിച്ചത്തില്‍ എത്തിച്ചത്.കോടതി വിധി വന്നതോടെ ലോട്ടറി കേസ്സില്‍ സാന്‍റിയാഗോ മാര്‍ട്ടിനെ  പൂട്ടിയതിന്‍റെ    ചാമ്പ്യനായി പ്പോലും ചില മാധ്യമങ്ങള്‍  സതീശനെ അവതരിപ്പിക്കുന്നത്‌  ലജ്ജാകരമാണ്. അത് ഒരു പക്ഷെ CPIM നെതിരെ VS നെ അവതരിപ്പിച്ചു വിഭാഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു  ഒടുവില്‍ നിര്‍ ണായക സമയത്ത്  VS കത്തിക്കയറി LDF  നു മുന്നേറ്റം സമ്മാനിച്ചപ്പോള്‍  വേലിയിലിരുന്ന പാമ്പിനെ വേണ്ടാത്തിടത്തു വച്ച അനുഭവമായി  മലയാള മനോരമക്ക് മറ്റു വലതു പക്ഷ മാധ്യമങ്ങള്‍ക്കും . ഇനി അങ്ങിനെ VS  പേര് എടുക്കേണ്ട  എന്ന നിലയിലാണ്  വലതു പക്ഷ  മാധ്യമങ്ങള്‍  സതീശനെ   ഉയര്‍ത്തികൊണ്ടു വരുന്നത് എന്ന് വേണം അനുമാനിക്കാന്‍.    

മന്ത്രി സ്ഥാനത്തിന് പരിഗണിച്ചു തഴയപ്പെട്ടപ്പോള്‍  സതീശന്‍  പറഞ്ഞ തമാശ വളരെ ശ്രദ്ധേയമാണ് . സന്റി യഗോ മാര്‍ട്ടിനെ  പോലുള്ളവര്‍ക്ക് എവിടെയും സ്വാധിനം ചെലുത്താന്‍ കഴിയും എന്നാണു താന്‍  ഒഴിവാക്കപ്പെട്ടതിണെ ക്കുറിച്ച്  സതീശന്റെ   കണ്ടെത്തല്‍ . കേരളത്തില്‍ മന്ത്രിമാരെ തീരുമാനിച്ചത് ജാതി പരിഗണനയും ഗ്രൂപ്പ് സമവാക്ങ്ങളുമാണെന്ന് സുവ്യക്തം. അതില്‍ ആകെ ഇടപെട്ടത് അന്റണിയും , ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും, സോണിയ ഗാന്ധിയുമാണെന്നിരിക്കെ  ഇവരില്‍ ആരെയാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍ സ്വാധീനിച്ചതു എന്ന് സതീശന്‍ വ്യക്തമാക്കണം. ഇനിയും ഉണ്ടായില്ല വെടി പൊട്ടിച്ചു കേരള ജനതയെ പറ്റിച്ചു  ഒരു രക്തസാക്ഷി  പരിവേഷം നേടാനുള്ള ശ്രമം  അവസാനിപ്പിക്കണം.

കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയ രമേശ്‌ ചെന്നിത്തല ഗ്രൂപ്പിനൊപ്പം നിന്ന   സതീശന്‍  ഉമ്മന്‍ ചാണ്ടിയോടാണ് ഇന്ന് വിധേയത്വം .പക്ഷെ  ഇവിടെ ഒരു സുധീരന്‍ ശൈലിയാണ് സതീശന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത്. മന്ത്രി സ്ഥാനത്തുനിന്ന് തഴയപ്പെട്ടപ്പോഴാണ് ഇനി താന്‍ ഗ്രൂപ്പിനതീതനായി പാര്‍ട്ടിയും ഗവ: ചെയ്യുന്ന "നല്ല"  കാര്യങ്ങളെ പിന്തുണക്കും  എന്ന് പറഞ്ഞിരിക്കുന്നത്.അതായത് ശിഷ്ട കാലം സുധീരനെപ്പോലെ  ഗവ; നെതിരെ വിമ്മര്‍ശനവുമായി കയ്യടി നേടാന്‍ ശ്രമിക്കുമെന്നാണ് ഇന്ത്യ വിഷനില്‍ അദ്ദേഹം പറഞ്ഞത്തില്‍ നിന്ന് വായിചെടുക്കേണ്ടത്. അതിന്‍റെ തുടക്കമെന്നോണം  ആണ് തദ്ദേശ വകുപ്പ് വിഭജനത്തെ വിമ്മര്‍ശിച്ചു  സുധീരനോപ്പംചില വാചക കസ്സര്‍ത്തുകള്‍ നടത്തിയത് . ഇതിനെ  ഒരു   തുടക്കമായി വേണം കാണാന്‍.
മറ്റൊന്ന് താന്‍ ഒരു  മതേതര വാദിയാണെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം മുഖാമുഖത്തില്‍ അവകാശപ്പെട്ടത് . ഇത്  ഒരു ആന്റണി പരിവേഷത്തിനുള്ള ശ്രമമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മന്ത്രിസഭ രൂപികരണ വേളയിലും മറ്റും കേരളത്തിലെ മത മൌലീക  വാദികളും ജാതികോമരങ്ങളും ഉറഞ്ഞു തുള്ളിയപ്പോള്‍  എന്തെ തനിക്ക് മന്ത്രി സ്ഥാനം പോയെ എന്ന് വിലപിക്കാനല്ലാതെ  ജാതി മത സംഘടനകളുടെ പേക്കുത്തുകളെ  വിമ്മര്‍ശിച്ചില്ല  . മതേതരവാദിയായ കോണ്‍ ഗ്രസ്സ്കാരന്‍ എന്ന് സതീശന്‍ സ്വയം അവകാശപ്പെടുമ്പോള്‍  അത് നെഹ്രുവിന്‍റെ പോലെയോ , കുറഞ്ഞത്‌ ആര്യാടന്‍ മുഹമ്മദിന്റെ  നിലവാരം ആര്‍ജ്ജിക്കാന്‍      ഇനിയും എത്രയോ ജന്മം ജനിക്കണം എന്നെ ഇപ്പോള്‍ പറയുന്നുള്ളൂ.

മാധ്യമങ്ങള്‍  ഇത്തരക്കാരോട് എടുക്കുന്ന നിലപാട് സംശയാസ്പദമാണ്. വാര്‍ത്ത ദാരിദ്ര്യം  കൊണ്ടോ      പാര്‍ട്ടി, മുന്നണിയുടെ  അകത്തളങ്ങളില്‍ ചര്‍ച്ചകള്‍ ചോര്‍ത്തിയെടുക്കാനും മറ്റും  ഇടതു പക്ഷമെന്നോ വലതു പക്ഷമെന്നോ വ്യത്യാസമില്ലാതെ  ചില നേതാക്കളെ   കൈയ്യിലെടുക്കുന്ന സമീപനം കേരളത്തില്‍ ദൃശ്യ മാധ്യമങ്ങളിലും   കണ്ടു വരുന്നു. അത്തരം  ഒരു സമീപനമല്ലേ   സതീശന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ഉദ: തിരെഞ്ഞെടുപ്പിന്നു മുന്‍പും പിന്‍പുമായി  സതീശനുമായി   ഇന്ത്യ വിഷന്‍ നടത്തിയ രണ്ടു പൈങ്കിളി  "മുഖാമുഖം"  അനര്‍ഹമായ ഒരു പ്രാധാന്യം സതീശന് നല്‍കാന്‍ വെമ്പുന്നതായി  തോന്നി .  അല്‍പ്പം നിലവാരമുള്ള വാരാന്ത്യം എന്ന പരിപാടിയുടെ അവതാരകന്‍ അഡ്വ: ജയശങ്കര്‍ പോലും സതീശന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍  കേഴുന്നത് കണ്ടാല്‍ CPI  ക്കാര്‍  പോലും  തലയില്‍ കൈ വച്ച് പോകും .
കേരളത്തിലെ  മാധ്യമങ്ങള്‍ സത്യസന്തമായി  പ്രവര്‍ത്തിക്കെണ്ടാതിലെക്കാണ്   സതീശനെ പ്പോലുള്ള  മാധ്യമ സൃഷ്ടികളുടെ  വളര്‍ച്ച വിരല്‍ ചൂണ്ടുന്നത് . സതീശനെ പോലുള്ള  കടലാസ് പുലികളെ സൃഷ്ടിച്ചു  രാഷ്ട്രിയ രംഗത്തെ   അവശേഷിക്കുന്ന പ്രതീക്ഷയും തല്ലിക്കെടുത്തുന്ന സമീപനം കേരളത്തിന്ന് ആപത്താണ് എന്ന്  മാത്രം പറഞ്ഞു കൊള്ളട്ടെ.


സത്യമേവജയതേ


ശിഹാബ് തങ്ങളെ കേരള ഗവര്‍ണ്ണറാക്കണം!

                                വരുന്ന UDF ഭരണകാലത്ത് ഗുരുതരമായ ഭരണഘടന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കേരള ഗവര്‍ണ്ണറായി മുസ്ലീം ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ഷിഹാബു തങ്ങളെ നിയമിക്കണം  എന്ന് ഞാന്‍ വിശ്വസിക്കുന്നു.മുസ്ലീം ലീഗ് മുന്‍  അദ്ധ്യക്ഷന്‍ അന്തരിച്ച    മുഹമ്മദാലി  ഷിഹാബു തങ്ങളോടു വ്യക്തിപരമായിഎനിക്ക് വലിയ ബഹുമാനമായിരുന്നു, എന്നാല്‍ ഇന്ന് ലീഗിന്നു നേതൃത്വം കൊടുക്കുന്ന തങ്ങളുടെ പേര് അദ്ദേഹത്തിന്‍റെ  അറിവോടെയോ അല്ലാതെയോ പലയിടത്തും  പലരും പ്രയോഗിച്ചു പല സമ്മര്‍ദ്ധ തന്ത്രങ്ങളും  നടത്തുമ്പോള്‍ അല്‍പ്പം നീരസവും ആശങ്കയും തോന്നുന്നു.ഈ കേരളം ഇത് എങ്ങോട്ടാണ് എന്ന് ഭീതിയോടെയും വ്യസനത്തോടെയും ഓര്‍ത്ത്‌ പോകുന്നു.

                                    കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 72 സീറ്റ് നേടി  UDF ഭരണം പിടിച്ചെടുത്തു ,അതില്‍ ലീഗ് നേടിയ 20 സീറ്റ് വളരെ നിര്‍ ണായകവുമാണ്. അതുകൊണ്ട് മാത്രം വരുന്ന അഞ്ചു വര്‍ഷക്കാലം  ലീഗും തങ്ങളും പറയുന്നതു കേരളത്തിലെ മുഴുവന്‍ ജനങ്ങളും അങ്കീകരിച്ചേ  മതിയാകൂ എന്ന ധിക്കാരം കലര്‍ന്ന  ലീഗ് ഭാഷ  ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്നവരെ അലോസരപ്പെടുത്തുന്നു.UDF നു ജനങ്ങള്‍ കൊടുത്ത നേരിയ വിജയം നാട്ടിലെ ജാതിമത ശക്തികള്‍ക്ക് വരുന്ന അഞ്ചു വര്‍ഷക്കാലം എന്ത് ചെയ്യാനുള്ള
ലൈസന്‍സായി കാണുന്നത് അപലപനീയമാണ്.

                                                         കഴിഞ്ഞ ദിവസം കുഞ്ഞാലികുട്ടി നടത്തിയ പത്ര സമ്മേളനത്തില്‍  ലീഗിനു അഞ്ചു മന്ത്രിമാരെ വേണം  എന്ന ആവശ്യം ഉന്നയിച്ചു.  അത് UDF ല്‍ എടുത്ത മുന്‍ ധാരണകള്‍ക്ക് വിരുദ്ധമായാണ് എന്നാണു നമുക്ക് പത്ര വാര്‍ത്തകലൂടെയും ഉമ്മന്‍ ചാണ്ടിയുടെയും ആര്യാടന്‍റെയും  പ്രസ്താവനകളില്‍ നിന്നും മനസ്സില്ലായത്.എന്നാല്‍ "സിസ്സ്റ്റമാറ്റിക്ക്" ആയി പ്രവര്‍ത്തിക്കുന്നു ലീഗ് UDF അങ്കീകാരമില്ലാതെ  ഇങ്ങിനെ ഏക പക്ഷീകമായി പ്രഖ്യാപിക്കുന്നതും  അതില്‍ നിന്ന് പിറകോട്ടു പോകാന്‍ കഴിയില്ലാ എന്ന് ശഠിക്കുന്നതും നീതിക്ക് നിരക്കുന്നതല്ല   , പറയുന്ന ന്യായം  "അത് ഷിഹാബു തങ്ങള്‍ പ്രഖ്യാപിച്ച  കാര്യമാണ്, അത് പിന്‍വലിക്കാന്‍ കഴിയൂല്ലാ" എന്നാതാണ് .കുഞ്ഞാലികുട്ടിയുടെ ഈ വാക്കുകള്‍ അത്യന്തം ദാര്‍ഷ്ട്യം നിറഞ്ഞതാണ്‌ . അല്‍പ്പ സമയം കഴിഞ്ഞു മുനീറും ഇതേ നിലപാട് ആവര്‍ത്തിച്ചു. ഇത് UDF ന്   വോട്ടു ചെയ്ത  ലീഗ് കാരല്ലാത്ത കേരളത്തിലെ ലക്ഷ കണക്കിനു വരുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

                                                               അതിലും ഗൌരവമായ വിഷയമാണ്  തദ്ദേശ സ്വയം ഭരണ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ടതാണ്. ലീഗിന് ലഭിച്ച വകുപ്പുകള്‍ കുഞ്ഞാലികുട്ടിയുടെ താല്‍പ്പര്യം കണക്കിലെടുത്ത് വിഭജിക്കുന്നതും പ്രഖ്യാപനം  നടത്തുന്നതും ഷിഹാബു  തങ്ങളാനെന്നിരിക്കെ പിന്നെ കേരളത്തില്‍ ഒരു മുഖ്യ മന്ത്രിക്കും മന്ത്രി സഭക്കും എന്ത് പ്രസക്തി എന്നത് കൊണ്ഗ്രസ്സു അനുഭാവികളില്‍ പ്പോലും അതൃപ്തി ഉണ്ടാക്കി  എന്ന് വ്യക്തം.അഴിമതിക്ക് വഴി വെക്കുന്ന , ജനങ്ങള്‍ക്ക്‌ ദുരിതം വിതക്കുന്ന ഇത്തരം "തുഗ്ളക്ക്"   പരിഷ്ക്കാരങ്ങള്‍  ഷിഹാബു  തങ്ങളുടെ ഭാഗത്തുനിന്നല്ല ആരില്‍ നിന്നായാലും എതിര്‍ക്ക പെടേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ജാതി മത സംഘടനകളെയും  അവയുടെ പിന്തുണയുള്ള  നേതാക്കാളെയും വിമ്മര്‍ശിക്കാന്‍  രാഷ്ട്രിയ കേരളം  മടിച്ചു നില്‍ക്കുന്നു.  കോടിയേരി എന്തോ ഒന്ന് പറഞ്ഞു എന്ന് വരുത്തി അവസാനിപ്പിച്ചു .കടലാസ് പുലി വീ ഡീ സതീശനും,  സുധീരനും വകുപ്പ് വിഭജനത്തെ എതിര്‍ത്തു കയ്യടി നേടാന്‍ ശ്രമിച്ചു എങ്കിലും ലീഗില്‍ നിന്നുണ്ടായ ഇത്തരം നടപടിയെ അപലപിക്കാന്‍ ധൈര്യം കാണിച്ചില്ല.
തിരെഞ്ഞെടുപ്പു കാലത്ത് വിരുന്നു കാരനായി കേരളത്തില്‍ എത്തുന്ന  ആദര്‍ശത്തിന്‍റെ  ആള്‍ രൂപം (?) ആന്റെണി പിന്നെ പണ്ടും  ഇത്തരം വിഷയങ്ങളില്‍ "ഞാന്‍ ഈ നാട്ടുകാരനെയല്ല" എന്ന നിലപാടെടുക്കൂ.  കൊണ്ഗ്രസ്സു ഒരു ജനാധിപത്യ  മതേതര  പ്രസ്ഥാനെമെന്നു  വിശ്വസിക്കുന്ന ആരെങ്കിലും ഇന്ന്   ആ പാര്‍ട്ടിയിലോ അത് നേതൃത്വം കൊടുക്കുന്ന മുന്നണിയിലോ  വിശ്വസിക്കുന്നുണ്ടെങ്കില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ ജാതിമത കോമരങ്ങളുടെ പ്രകടനം അവരെ വേദനിപ്പിചിട്ടുണ്ടാകും  എന്ന് തീര്‍ച്ച.


                                                 ഷിഹാബു തങ്ങളുടെ  പേര് ഉപയോഗിച്ച്  ലീഗ് നടത്തുന്ന സമ്മര്‍ദ്ധ തന്ത്രങ്ങളെ  അതിജീവിക്കാന്‍ കൊണ്ഗ്രസ്സിന്നു കഴിഞ്ഞില്ലെങ്കില്‍ തങ്ങളെ കേരളത്തിന്‍റെ ഗവര്‍ണ്ണറായി   നിയമിക്കാന്‍ സത്വര നടപടി സ്വീകരിക്കാന്‍ കേന്ദ്ര ഗവ: ശുപാര്‍ശ ചെയ്യണം.കുഞ്ഞാലികുട്ടിക്കും ലീഗിനും ഭരണഘടനയില്‍  വലിയ വിസ്വസമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക്‌ ഇന്നും അത്  ഒരു പിടി വള്ളിയാണ് എന്നത് വിസ്മരിച്ചു കൂടല്ലോ. സ്ഥാനത്തെ ഗവര്‍ണ്ണറാകുന്ന വ്യക്തി ആ സംസ്ഥാനത്തിനു പുറത്തുനിന്നാകണമെന്നു  ഭരണഘടന അനുശാസിക്കുന്നു എന്നത് കൊണ്ട് ഭരണ ഘടന ഭേദഗതിയടക്കമുള്ള   നടപടി ഉടന്‍ സ്വീകരിക്കാന്‍ സോണി യാ  മാഡാത്തോടും, അന്തോണി ച്ചായനോടും അഭ്യര്‍ഥിച്ചു കൊണ്ട്  നിറുത്തുന്നു.

സത്യമേവജയതേ!



















Monday, May 16, 2011

തിരഞ്ഞെടുപ്പ് ഫലം . ഒരു അവലോകനം .


നിര്‍ണായകമായ    കേരള നിയമ സഭ തിരഞ്ഞെടുപ്പില്‍ 68 MLA മാരെ LDF നു സമ്മാനിച്ച  കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍. 72 സീറ്റ് നേടിയ UDF വിജയം അങ്കീകരിക്കുംമ്പോള്‍    തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ  ഭരണത്തിനു അനൂകൂലവും എന്നാല്‍ അഴിമതിക്കും ഇതര  മൂല്യച്യുതികള്‍ക്കെതിരെ കേരള ജനതയുടെ ക്രിയാത്മക പ്രതികരണമായിരുന്നു ഈ തിരെഞ്ഞെടുപ്പില്‍ പോളിംഗ്  ശതമാനത്തിന്‍റെ വര്‍ധനവും LDF നു ലഭിച്ച 68 സീറ്റും  എന്ന് വിലയിരുത്താം. 
എന്നാല്‍  ഈ തിരെഞ്ഞെടുപ്പു ഫല പ്ര ഖ്യപന ത്തിനിടയില്‍ ശ്രദ്ധി ക്ക പ്പെടാതെ പോയ  ചില വിപത്തുകള്‍ എടുത്തുപറയുവനാണ് ഈ പോസ്റ്റു . 
LDF    സര്‍ക്കാര്‍  2006 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ കേരളത്തില്‍ നിശബ്ദമായി നടന്നു വരുന്ന രണ്ടാം വിമോചന സമരത്തിന്‍റെ ഉല്‍പ്പന്നമാണ്‌ UDF  നു ലഭിച്ച 72 സീറ്റ്. ഇത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായി വേണം കാണാന്‍. നായര്‍ ,ക്രിസ്ത്യന്‍ ,മുസ്ലീം  വിഭാഗത്തില്‍ അന്ധമായ ഇടതുപക്ഷ വിരോധം പുലര്‍ത്തുന്ന ഒരു വലിയ വിഭാഗം നേതാക്കള്‍ നടത്തിയ അഞ്ചു വര്‍ഷത്തെ  പ്രയത്നമാണ് UDF വിജയം. സുകുമാരന്‍ നായര്‍ ഒരു വിടുവായനും എട്ടുകാലി മംമുഞ്ഞിന്‍റെ ജന്മവുമായതുകൊണ്ട് അത് തുറന്നു പറഞ്ഞു എന്നാല്‍ മറ്റു പല മത സാമുദായിക നേതാക്കളും വളരെ ചിട്ടയായി തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പാക്കി എന്നതാണ് വസ്തുത.ഉദാ:  കേരള കൊണ്ഗ്രസ്സു ലയനം മുതല്‍ ഉള്ള പാതിരി മാരുടെ ഇടപെടലുകള്‍,ആലപ്പുഴ മുന്‍ എം പി  മനോജ്‌ അനുഭവിച്ചു എന്ന് പറയപ്പെടുന്ന  വിശ്വാസ പ്രശ്നം,മഞ്ഞളാം കുഴി അലി ഒടുവില്‍ സിന്ധു ജോയ് , മതമില്ലാത്ത ജീവന്‍ വിഷയംതുടങ്ങി ഒട്ടേറെ നടപടികള്‍ അവര്‍ വളരെ തന്മയത്ത്വത്തോടെ കേരള ജനതക്ക് മുന്നില്‍ അവതരിക്കപ്പെട്ടു . കുഞ്ഞാലികുട്ടിയുടെ ചെയ്തികളെ ഒരു മത നേതാവ് പോലും വിമ്മര്‍ശിക്കാന്‍  മിനക്കെട്ടില്ല  എന്നത് തന്നെ ഇത്തരം ഒരു ദ്രുവീകരണം നേരെത്തെ ആസൂത്രണം ചെയ്തതാണ് എന്ന് വേണം അനുമാനിക്കാന്‍.   ,
ഇടതു പക്ഷം മത ന്യുന പക്ഷങ്ങള്‍ക്ക്‌ എതിര് എന്ന പ്രചാര ണം അഴിച്ചുവിട്ടാണ്   മുസ്ലീം ക്രിസ്ത്യന്‍    മത നേതാക്കള്‍ വിശ്വാസി കളെ തെറ്റിദ്ധരിപ്പിച്ചത് .ലക്‌ഷ്യം  വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ കച്ചവട താല്‍പ്പര്യങ്ങള്‍ എന്നത് വ്യക്തം .കൈയും  കഴുത്തും  വെട്ടുന്ന  ഒരു  വിഭാഗം  മത  തീവ്ര വാദി കള്‍ക്കെതിരെ  നടപടിയെടുത്ത LDF  സര്‍ക്കാരിനെ  മുസ്ലീം വിരോധികളായി ചിത്രീകരിക്കുന്നതില്‍  മുസ്ലീം ലീഗ് വിജയം കണ്ടതാണ് അവര്‍ക്ക് ലഭിച്ച  20 സീറ്റ്. മലപ്പുറത്ത് മാത്രമല്ല കേരളത്തിലെങ്ങും അത്തരം ജാതി തിരിഞ്ഞുള്ള ഒരു കാഴ്ചപ്പാടോടുകൂടി  ലീഗ് പ്രചാരണം നടത്തി അതിന്  കൊണ്ഗ്രസ്സു ഒത്താശ ചെയ്തു എന്നതാണ് വസ്തുത., ഇതിന് വ്യക്തമായ ഉദ:   ആലുവ കളമശ്ശേരി സീറ്റുകളിലെ ലീഗ് കൊണ്ഗ്രസ്സു വിജയം. കേരളത്തിന്‍റെ      വ്യവസായ മേഖലയായ    കളമശ്ശേരി  ആലുവ  പ്രദേശത്തിന്റെ വളര്‍ച്ച അവിടെത്തെ തൊഴിലാളി കളുടെ ഉയര്‍ന്ന ജീവിത നിലവാരമാണ്. എന്നിട്ടും ആ ആനുകൂല്യങ്ങള്‍ കൈപ്പ റ്റിയവര്‍  തന്നെ രണ്ടു
ട്രേഡു  യുനിയന്‍ നേതാക്കളെ പരാജയപ്പെടുത്തി. കാരണം വോട്ടു ചെയ്യുമ്പോള്‍ ജാതിനോക്കിയെ  ചെയ്യാവൂ എന്ന നിലപാടാണ് ഇവിടെ നിലനില്‍ക്കുന്ന  പ്രമാണം. വര്‍ഗ്ഗ ബോധം  പരാജപ്പെടുന്നു സ്വത ബോധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നത് കേരളവും വടക്കെ ഇന്ത്യയിലെ ജാതി രാഷ്ട്രിയത്തിന്റെ വിളനിലമാകുന്നു എന്നതിന്‍റെ ചൂണ്ടു പലകയാണ്.  എറണാകുളം കോട്ടയം ജില്ലകളിലെ മറ്റു മണ്ഡലങ്ങളിലെ  UDF വിജയവും ഈ നിലക്ക് വേണം കാണാന്‍.ലെത്തീന്‍ കത്തോലിക്കാ വിഭാഗത്തി ന്‍റെ  നോമിനി  ഹൈബി ഈഡന്‍ വിജയിച്ചു എന്ന് മാത്രമല്ല  ലത്തീന്‍ സമുദായത്തിന്നു ഒരു മന്ത്രി വേണം അതും ഷിബു ബേബി ജോണ്‍  പോരാ കൊണ്ഗ്രസ്സായി ജയിച്ച  ഹൈബി തന്നെ വേണം എന്ന് ടി വി ക്ക് മുന്നില്‍  ഒരു ഉളുപ്പുമില്ലാതെ പറയാന്‍  മത ജാതി ശക്തികള്‍ തയ്യാറാകുന്ന കാഴ്ചയാണ് കേരള കാണുന്നത് . മതേതര പാര്‍ട്ടി എന്ന് ഊറ്റം കൊള്ളുന്ന കൊണ്ഗ്രസ്സു ആണ് ഇതിനു വളം വച്ച് കൊടുക്കുന്നത്  എന്നത് ഇവിടെ എടുത്തുപരയെണ്ടാതുണ്ട്.  കേന്ദ്ര മന്ത്രി മാരെ പ്പോലും തീരുമാനിക്കുന്നത് നായരുടെ തീട്ടുരം നോക്കിയാണെന്നത് മലയാളിക്ക് അപമാനകരമാണ് . ചെന്നിത്തല മത്സരിക്കാന്‍ ഉരുങ്ങിയ  കാലയളവില്‍ കെ പി സി സി പ്രസിഡന്റിന്‍റെ  തത്കാലിക ചുമതല ക്ക് പോലും ജാതി സമവാക്യം പരിഗണിച്ച കൊണ്ഗ്രസ്സു ഈ രാജ്യത്തെ എങ്ങോട്ട് നയിക്കും എന്നതാണ്   ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ ആശങ്കകുലരാക്കുന്നത്

രണ്ടാം വിമോചന സമരത്തില്‍ സവിശേഷമായ ഒരു പങ്കു വഹിച്ചത് കേരളത്തിലെ ചില വലതു പക്ഷ മാധ്യമങ്ങളാണ്  . മനോരമ, മാതൃഭൂമി
ഏഷ്യ നെറ്റ് എന്നിവ ഇതില്‍ പേരെടുത്തു പറയേണ്ടവയാണ്. വാര്‍ ത്തകളില്‍  അസത്യവും അര്‍ദ്ധസത്യവും  ഇടകലര്‍ത്തി  വളച്ചൊടിക്കല്‍ നടത്തി അന്ധമായ കമ്യു ണി സ്റ്  വിരോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ മാധ്യമ രംഗത്തെ  കൂട്ടികൊടുപ്പുകാരക്ക് കഴിഞ്ഞു എന്നത് UDF  ന്‍റെ തിരെഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിച്ചു .

വേങ്ങര- കൊട്ടാരക്കര ഫലങ്ങള്‍.

ഈ തിരെഞ്ഞെടുപ്പില്‍ ആകാംഷയോടെ ജനാധിപത്യ വിശ്വാസികള്‍  ഉറ്റു നോക്കിയ രണ്ടു മണ്ഡലങ്ങളാണ്  വേങ്ങരയും  കൊട്ടാരക്കരയും. അഴിമതിയുടെയും ,മറ്റു എല്ലാ മൂല്യച്യുതികളുടെയും  രണ്ടു ആള്‍ രൂപങ്ങള്‍ക്ക്‌ സവിശേഷ സ്വാധീനമുള്ള  മണ്ഡലങ്ങളാണ് ഇവ രണ്ടും കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ  ഭൂരിപക്ഷം വര്‍ധിപ്പിച്ചു ജനങ്ങള്‍ അഴിമതിക്കും മൂല്യച്യുതിക്കുമെതിരായി  വിധിയെഴുതിയപ്പോള്‍   ബാലകൃഷണ പിള്ളക്ക് ലഭിച്ച ശിക്ഷ  ജാതി  പരിഗണന കൂടാതെ ശരി വയ്ക്കയപ്പെട്ടു എന്ന് വേണം കാണാന്‍. മുന്നോക്ക കാരാനാനെങ്കിലും  കട്ടാല്‍  കയ്യാമം വീഴണം  എന്നതായിരുന്നു ജനാഭിലാഷം . NSS  ന്‍റെ ശരി ദൂരം  പോലും  ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി .എന്നാല്‍  പിള്ളയെക്കാള്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടിയുടെ  കാര്യത്തില്‍ ജാതിപരിഗണന  മാത്രമാണ് വോട്ടര്‍മ്മാര്‍ കണക്കിലെടുത്തത്  എന്നത്  ഖേദകരമാണ്. ബീഹാറിലും യൂ പിയിലും ഒക്കെ  നിലനിലക്കുന്ന ക്രിമിനല്‍  രാഷ്ട്രി യത്തിന്നു  വളം നല്‍കുന്ന ജാതി രാഷ്ട്രിയത്തിന്റെ തനിയാവര്‍ത്തനം കേരളത്തിലും സാധ്യമാകും എന്ന് തെളിയിക്കപ്പെട്ടു. രാജ്യം നേരിടുന്ന അഴിമതി  ഇതര മൂല്യച്യുതികള്‍  ഇവക്കെതിരെ പ്രതികരിക്കുക എന്നത് ന്യുനപക്ഷ സമുദായങ്ങളുടെ  ഉത്തര വാദിത്വമില്ല എന്ന വികാരം ഭൂരിപക്ഷ  വര്‍ഗീയതക്ക് കരുത്തു പകരാന്‍ കൂടുതല്‍ സഹായകരമാകും. മാത്രമല്ല രാജ്യത്തെ  ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന്നു അത് വന്‍ ഭീഷിണി ഉയര്‍ത്തും എന്നതാണ്  മതങ്ങളുടെയും ജാതിയുടെയും ആധിപത്യം നിലനില്‍ക്കുന്ന  രാജ്യങ്ങളില്‍ , പ്രദേശ ങ്ങളില്‍  ഇന്ന് കണ്ടു വരുന്നത്. ഇത്  ജനാധിപത്യ വിശ്വാസികളെ ആലോസരപ്പെടുത്തും. ഒറീസ്സ , ഗുജറാത്ത് ,പാക്കിസ്ഥാന്‍, തുടങ്ങി സമീപ കാല ഇജിപ്ഷ്യന്‍ സംഭവ  വികാസങ്ങള്‍  വരെ  ഇതിനു ഉദാഹരണങ്ങളാണ്.

ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍   മതേതര   മൂല്യങ്ങളോട്   കുറച്ചു കൂടി അത്മാര്‍ഥത  പുലര്‍ത്തെണ്ടതിന്റെ ആവശ്യകത  ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം .മതേതര മൂല്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍  പ്രാധാന്യമര്‍ഹിക്കുന്നു എന്ന  ചിന്ത താഴെ കിടയിലുള്ള സാധാരണ
പ്രവര്‍ത്തകര്‍    തുടങ്ങി അരമനയുടെയും പെരുന്നയുടെയും മറ്റു സാമുദായിക  നേതാക്കളുടെയും തിണ്ണയും  നിരങ്ങുന്ന നേതാക്കള്‍ ക്ക് വരെ ഉണ്ടാകണം.  അമിതമായ പാര്‍ലമെന്‍ററി      വ്യാമോഹം ഇതിനു വിലങ്ങുതടിയാകും എന്താണ് വസ്തുത. 
മറ്റൊന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം  കമ്യുണിസ്റ്റു നേതാക്ക ലും  പ്രവര്‍ത്തകരും അവലംഭിക്കേണ്ട  ചില  പ്രവര്‍ത്തന ശൈലിയെ    കുറിച്ചാണ്. ഇത് കേരളത്തിലും ബാധകമാണ് . ജീവിതത്തിലും, പ്രവര്‍ത്തന ശൈലിയിലും അല്‍പ്പം വിനയവും ലാളിത്യവും സത്യസന്തതയും   ഒരു കുറച്ചിലായി കാണുന്നവര്‍ അത് തിരുത്താന്‍ തയാറാകണം. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടെണ്ട  സമയമായി .പാര്‍ട്ടി ഒറ്റ  കെട്ടായി  മേല്‍ പ്പറഞ്ഞ സാമൂഹിക വിപത്തുകളെ നേരിടേണ്ടത് ഈ  അവസരത്തില്‍ അനിവാര്യമാണ് .അഴിമതിയും വിലക്കയറ്റവും ഒക്കെ കേന്ദ്രത്തിലെ UPA സര്‍ക്കാരിന്‍റെ മുഖം നഷ്ടപ്പെടുത്തിയപ്പോഴും  5  സംസ്ഥാനങ്ങളില്‍ നടന്ന     തിരഞ്ഞെടുപ്പില്‍ UPA നേട്ടമുണ്ടാക്കി എന്നത് ഗൌരവമായി തന്നെ കാണണം. ഇടതു പക്ഷം ഒരു ബദല്‍ ആയി വളര്‍ന്നു വരേണ്ട  കാലയളവിലാണ് അത് ജന ഹൃദയങ്ങളില്‍ നിന്ന് അകന്നു പോകുന്നത് എന്നത് വേദനാ ജനകമാണ് .

സത്യമേവജയതേ.









Monday, May 2, 2011

കീരിക്കാടന്‍ ( ലാദന്‍ ) ചത്തേ!

രണ്ടു ദശാബ്ദക്കാലം മനുഷ്യക്കുരുതിയുടെ  മൊത്ത കച്ചവടക്കാരനായി മത തീവ്രവാദത്തിന്‍റെ   ആള്‍രൂപമായി ,ലോകത്തെ ഏറ്റവും വെറുക്കപ്പെട്ടവനായി മാറിയ ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടു. ഒബാമ V /S ഒസാമ അല്ലെങ്കില്‍ സാമ്രാജ്യത്വ തീവ്രവാദം V /S മത തീവ്രവാദത്തിന്‍റെ അനിവാര്യമായ ഒന്നാം ഘട്ടം അവസാനിച്ചുഎന്ന നിലയില്‍ വേണം  ലാദന്‍ വധത്തെ കാണാന്‍. ലോകത്തെ സമാധാന  കാംഷികളായ എല്ലാവര്ക്കും ആശ്വാസം പകരുന്നതാണ് ലാദന്‍റെ അന്ത്യം എന്നതില്‍ തര്‍ക്കമില്ല.  എങ്കിലും ഒബാമയും ബുഷും പറയുന്നത് പോലെ വലിയ ആഹ്ലാദം തരുന്ന ഒന്നായി ഇതിനെ കാണുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ഭീകരവാദം ഇന്ന് പല വ്യത്യസ്ത മാനങ്ങള്‍ കൈവരിച്ചു കഴിഞ്ഞു.ലാദന്‍ ഇല്ലാതകുന്നതോടു കൂടി ഭീകരവാദം തന്നെ ലോകത്തുനിന്ന് അപ്രത്യക്ഷമാകും എന്ന് കരുതാന്‍ തക്ക വിഡ്ഢികളല്ല ലോക ജനത. 
സോവിയറ്റ് റഷ്യക്കെതിരെ അഫ്ഗാനില്‍ നിന്ന് പടനയിക്കാന്‍ അമേരിക്ക നിയോഗിച്ച  ലാദന്‍  സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും സംസ്കാരത്തിനു എതിരെ  വിശിഷ്യ അമേരിക്കക്കെതിരെ ജിഹാദിന്നു നേതൃത്വം നല്‍കി ഫലത്തില്‍  ആധുനീക കാലത്തെ ഒരു ഭസ്മാസുരന്‍ ആയി പരിണമിക്കുകയായിരുന്നു  എന്ന് വേണം കാണാന്‍.  അതായത് അമേരിക്ക തുറന്നു വിട്ട ഭൂതം അമേരിക്കക്ക് തന്നെ വിനയായി ഫലത്തില്‍ അമേരിക്കയെ ഭ്രാന്തു  പിടിപ്പിച്ചു  എന്നതും  അതിനെ അമേരിക്ക തന്നെ നിഗ്രഹിച്ചു നാണക്കേടില്‍ നിന്ന് തലയൂരി എന്നതാണ് വസ്തുത.ഇതിനിടയില്‍ ഇരു പക്ഷവും കൊന്നു തള്ളിയ ലക്ഷകണക്കിന്നു   മനുഷ്യ ജീവിതങ്ങള്‍ ഇവിടെ സ്മരിക്കപ്പെടുന്നില്ല.  മത തീവ്രവാദത്തിന്നു പുതിയ മാനങ്ങള്‍ നല്‍കിയ , ലക്ഷകണ ക്കിന്നു നിരപരാധികളെ കൊന്നൊടുക്കിയ   ,കുടുമ്പങ്ങളെ അനാഥമാക്കിയ ഒട്ടേറെ ചെറുപ്പക്കാരെ വഴിതെറ്റിച്ച ഒരു മതത്തെയും മതവിസ്വസികളെയും ലോകത്തിനു മുന്നില്‍ തെറ്റായി ചിത്രീകരിക്കാന്‍ കാരണക്കാരനായ ലാദന്‍ തരിമ്പും മാപ്പര്‍ഹിക്കുന്നില്ല. 
മതതീവ്ര വാദത്തിനു  പുതിയ മാനങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തീവ്രവാദം ഒരു വലിയ വ്യവസായമായി മാറി എന്നാതാണ് വസ്തുത. അതിന്‍റെ പിന്നില്‍ ഒഴുകുന്ന സമ്പത്ത് ,ആയുധങ്ങള്‍ , ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ദു:സ്വാധീനം ഇവയെല്ലാം  ലോകത്തെമ്പാടും ചെറുതും വലുതുമായ ഒട്ടേറെ ഭീകരവാദ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുവാന്‍ കാരണമായിട്ടുണ്ട് .    ആയുധ കമ്പോളത്തിലും സുരക്ഷ സാമഗ്രികളുടെ വിപണനത്തിലും ഉണ്ടായ വന്‍ വ്യവസായ സാധ്യതകള്‍  U .S ഉം . ഇസ്രയേലുമടക്കമുള്ള  മുതലാളിത്ത രാജ്യങ്ങള്‍ക്ക് വന്‍ സഹായമായി എന്ന് വേണം കാണാന്‍. അതുകൊണ്ട് തന്നെ തീവ്രവാദം ലോകത്ത് ഇല്ലാതാകണമെന്ന് മുതലാളിത്ത ചേരി തന്നെ ആഗ്രഹിക്കുമെന്നു കരുതേണ്ടതില്ല. 
ഇന്ത്യയെ സംബന്ധിച്ചിടത്തോളം  ലാദന്‍ വധിക്കപ്പെടുന്നതും അത് പാകിസ്ഥാനില്‍ വച്ചായതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പാകിസ്ഥാന്‍റെ  തീവ്രവാദത്തോടുള്ള  സമീപനത്തിലെ ഇരട്ടത്താപ്പ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു അവസരം   കൂടു ലഭിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. മറ്റൊന്ന് ലാദന്‍റെ 
ദു :സ്വാധീനം കൊണ്ടും പാകിസ്ഥാന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ സഹായം കൊണ്ടും  ഇന്ത്യയിലും തീവ്രവാദം  ഗ്രൂപ്പുകള്‍ ശക്തിപ്പെടാനും എന്തെനേറെ കേരളത്തില്‍ പ്പോലും താലിബാനിസത്തിന്‍റെ   വിത്തുമുളപ്പിക്കാനും മതത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്ക് കഴിഞ്ഞു. പാകിസ്താനാണ് ലോകത്തിന്‍റെ തന്നെ നാശത്തിലേക്ക് നയിക്കാവുന്ന  ഭീകരവാദത്തിന്‍റെ   പ്രഭവ കേന്ദ്രം എന്നതിന് കൂടുതല്‍ ശക്തമായ തെളിവുകള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ അവതരിപ്പിച്ചു അങ്ങിനെ മത സാമ്രാജ്യത്വ തീവ്രവാദങ്ങള്‍ക്ക്  എതിരായ  ഒരു ബദല്‍ ചേരിക്ക് ഇന്ത്യ നേതൃത്വം നല്‍കേണ്ടതുണ്ട്. മത തീവ്രവാദത്തിന്നും   , സാമ്രാജ്യത്വ   ഭീകരതക്കും ബദല്‍  യഥാര്‍ഥ തൊഴിലാളി വര്‍ഗം നേതൃത്വം കൊടുക്കുന്ന സോഷ്യലിസ്റ്റു   ചേരി ശക്തി പ്രാപിക്കേണ്ടതാണ്  ഈ കാലഘട്ടത്തിന്‍റെ ആവശ്യം എന്ന തിരിച്ചറിവാണ് വളര്‍ന്നു വരേണ്ടത്. 

സത്യമേവജയതേ