Total Pageviews

Wednesday, December 29, 2010

കുറുംന്തോട്ടിക്ക് വാതം പിടിച്ചാല്‍.




പി.വി .ശ്രീനിജനെതിരെ ഒരു ചാനല്‍ പുറത്തുകൊണ്ടു വന്ന അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാ ആരോപണം വളരെ ഗൌരവമേറിയതാണ്. അത് ഗ്രൂപ്പ് കളിയുടെ ഭാഗമായി ഉയര്‍ന്നുവന്ന ആരോപണം അല്ലെങ്കില്‍ കൊണ്ഗ്രെസ്സുകാരനല്ലേ അതൊക്കെ ആകം എന്ന നിലയില്‍ ലഘുവായി കാണുവാന്‍ പലരും ശ്രമിക്കുന്നുണ്ട്.എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ .ജി .ബാലകൃഷ്ണ ന്‍റെ മകളുടെ ഭര്‍ത്താവെന്ന നിലയിലും കെ .ജി. ബി . ചീഫ് ജസ്റ്റിസ്സായിരുന്ന കാലയളവിലാണ് കുടുതല്‍ സ്വത്തുക്കള്‍ സമ്പാദിചത് എന്നതും ഇന്ത്യയുടെ പരമോന്നത നീതിപീഠ       ത്തിന്നു മേല്‍ സംശയത്തിന്റെ കരിനിഴ്ല്‍ വീഴ്ത്തിയിരിക്കുന്നു. അഴിമതി ഇന്ത്യ രാജ്യത്തെ അടിമുടി ബാധിച്ചിരിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഏക ആശ്രയവും വിശ്വാസവും കോടതികളിലാണ് , അതുകൊണ്ട് തന്നെ ഉന്നത സ്ഥാനീയരയവര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍, ശ്രീ V.R.. കൃഷ്ണയ്യര്‍ പറഞ്ഞതുപോലെ സമഗ്രമായി അന്വേഷിക്കുക തന്നെ വേണം. കാരണം ഇവിടെ കുറുംന്തോട്ടിക്കാണ്‌ വാദം പിടിപെട്ടിരിക്കുന്നത്.

കെ. ജി. ബി. ചീഫ് ജസ്റ്റിസായിരുന്നാപ്പോഴാണ് ശ്രീനിജന്‍ സ്വത്തുക്കള്‍ ഏറെയും സമാഹരിച്ചത് .ഒരു സാദാ കെ.പി .സി. സി. അംഗം എന്ന നിലയില്‍ ശ്രീനിജന്‍ ഒരു കെ .പി. സി. സി. പ്രസിഡന്ടിനു പോലും സ്വപ്നം കാണാന്‍ കഴിയാത്തത്ര സ്വത്തുക്കളാണ് ചുരുങ്ങിയ കാലം കൊണ്ട് നേടിയത് . മതമല്ല ശ്രീനിജന് Reddy സഹോദരന്‍ മാരെ പ്പോലെ യുള്ള വന്‍ ബിസിനസ്‌ ലോബി കളുമായി വരെ അടുത്ത ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞു .അതുകൊണ്ട്തന്നെ  ശ്രീനിജന് കഴിഞ്ഞ കാലങ്ങളിലുള്ള  എല്ലാ ബന്ധങ്ങളും ,അത്തരം ബന്ധങ്ങള്‍ കോടതിയുടെ വ്യവഹാരങ്ങളില്‍ ഇടപെട്ടിട്ടുണ്ടോ എന്നും, അതില്‍ ശ്രീനിജന്‍ സുപ്രീം കോടതിയിലോ മറ്റെതെങ്കിലും  കോടതിയിലോ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ, എന്നെല്ലാം അന്വേഷിക്കേണ്ടത്    ജൂഡിഷറിയുടെയും അതുവഴി ജനങ്ങളുടെയും  വിശ്വാസ്യത       കാത്തു സൂഷിക്കാന്‍ അനിവാര്യമായിരിക്കുന്നു. കെ.ജി.ബാലകൃഷ്ണനെ പോലെ ഉന്നത സ്ഥാനത്തിരുന്ന ഒരാള്‍ തന്നെ  അത്തരം ഒരു അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം .
                              ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ്  മദ്രാസ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോഖലെ , മാര്‍ക്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ ജസ്റ്റിസ് രേഘുപതിയെ സ്വാധീനിക്കാന്‍  2 G സ്പെക്ട്രം അഴിമതിയുടെ പേരില്‍ പുറത്തായ മുന്‍ കേന്ദ്ര മന്ത്രി രാജ ശ്രമിച്ചു എന്ന് രാജയുടെ പേര് സഹിതം ജസ്റ്റിസ് ബാലകൃഷ്ണന് എഴുതിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു എന്ന വെളിപ്പെടുത്തലും രാജയുടെ പേരില്ലായിരുന്നു എന്ന ജസ്റ്റിസിന്‍റെ വിശദീകരണവും സംശയങ്ങള്‍ക്കിടനല്‍കുന്നു. അത്തരം വിഷയങ്ങളും അന്വേഷണ പരിധിയില്‍  പെടുത്തണം .കാരണം രാജയെ പോലുള്ളവരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു . അവര്‍ക്ക് ഉന്നത കോടതികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെങ്കില്‍ . പിന്നെ ജനങ്ങളുടെ  നികുതി പണം മുടക്കി ഈ അന്വേഷണ പ്രഹസനം നടത്തേണ്ട കാര്യമില്ലല്ലോ . അന്വേഷണം നടത്തി കുറ്റകാരനെന്ന് കണ്ടാലും അവര്‍ തടിയൂരുമെന്നു പകല്‍ പോലെ വ്യക്തം .അല്ലേലും ഘജനാവിനു നഷ്ടപ്പെട്ട 1.75 ലക്ഷം കോടി രൂപ മടക്കി കിട്ടാന്‍ പോകുന്നുമില്ലല്ലോ.
                                       അഭയ കേസുമായി ബന്ധപ്പെട്ടു അന്നത്തെ കര്‍ണാടക ചീഫ് ജസ്റ്റിസായ സിറിയക്ക് ജോസഫ്‌ എന്ന കോട്ടയം നിവാസി ബംഗ്ലൂരിലെ നാര്‍കോ അനാലിസിസ് ലാബ്‌ സന്ദര്‍ശിച്ചതും നടത്തിയ പ്രസ്താവനകളും ഒട്ടേറെ വിവാദം ഉയര്‍ത്തിയിരുന്നു. അന്നും കെ. ജി  ബാലകൃഷ്ണന്‍ ഉന്നത പദവിയിലായിരുന്നു എന്നത് ഓര്‍ക്കണം.പിന്നീട് K.G.B. അടങ്ങുന്ന ഒരു ബെഞ്ചും നാര്‍കോ അനാലിസിസ് പ്രതിയുടെ സമ്മതം കൂടാതെ നടത്തരുതെന്നും , അതിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ 2009 കുര്ശി കോപരേറ്റീവ്  ബാങ്ക്  M . D  യുടെ കേസില്‍  ഒരു നീരിക്ഷണം നടത്തുകയുണ്ടായി . കെ. ജി.ബാലകൃഷ്ണന്‍റെ കാലത്ത് തന്നെ ജസ്റ്റിസ് സിറിയക്ക് ജോസഫ്‌ സുപ്രീം കോടതി ജഡജിയായതില്‍  ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല .
.                                      ഇന്ത്യയെ അടിമുടി ബാധിച്ചിരിക്കുന്ന ക്യാന്‍സറാണ്   അഴിമതി . അഴിമതി  ഇന്ത്യയിലെ എല്ലാ മേഘലയെയും  ബാധിച്ചിരിക്കുന്നു. ഇനി പ്രതീക്ഷ കോടതികളിലാണ് . അതുകൊണ്ട് തന്നെ കോടതികളില്‍  ഉന്നത സ്ഥാനത്തിരുന്നവര്‍ ആരോപനത്തിനിടവരാതെ പ്രവര്‍ത്തിക്കണം . നെഹ്രു ഒരിക്കല്‍ പറയുകയുണ്ടായി ആരോപണം ശരിയോ തെറ്റോ എന്നതല്ല അതിനിട വന്ന സാഹചര്യം തന്നെ ലജ്ജാകരമാണ് .ഒരു മലയാളി ഉയര്‍ന്ന  പദവിയിലെത്തുമ്പോള്‍ മനസ്സുകൊണ്ട് ആനന്ദി ക്കുന്നവരാണ് നമ്മള്‍. വി കെ കൃഷ്ണമേനോനും  ആന്റണിയും കെ ആര്‍ നാരായണനും ടി എന്‍ ശേഷനും ഒക്കെ മലയാളികളുടെ അഭിമാനമായി രാജ്യത്തെ സേവിച്ചു. കെ. ജി .ബാലകൃഷ്ണനെയും നാം ആ ഗണത്തില്‍ പെടുത്തിയ ഒരു കാലം ഉണ്ടായിരുന്നു. അതിനു കോട്ടം തട്ടരുതേ ഇന്നും പ്രത്യാശിക്കുന്നു?സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ ജി. ബാലകൃഷ്ണന് നിയമ വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടാകുമെന്ന് നാം വിശ്വസിക്കുന്നു. ഒപ്പം  നിരപരാധിയാണെന്ന് സ്വയം വിശ്വാസമുണ്ടെങ്കില്‍   അദ്ദേഹം അന്വേഷണത്തെ നേരിട്ട് അഗ്നിശുദ്ധി വരുത്തി രാജ്യത്തിനാകെ മാതൃക കാട്ടണം.

Tuesday, December 14, 2010

സ്വയം വില്പനച്ചരക്കാവുന്നവരെയോര്‍ത്തു നമുക്ക് ലജ്ജിക്കാം.


  ആരേയും എന്തിനേയും വിലക്കുവങ്ങാവുന്ന രാജ്യമായി ഇന്ത്യ അധപതിക്കുന്നുവോ എന്ന സംശയം ജനിപ്പിക്കുന്നതാണ് സമീപകാല   അഴിമതി ആരോപണങ്ങളും  തുടര്‍ സംഭവങ്ങളും.  കോമണ്‍ വെല്‍ത്ത്  അഴിമതി , ആദര്‍ശ്  ഫ്ലാറ്റു വിവാദം , ഒടുവില്‍  1.75  ലക്ഷം  കോടി  ഇന്ത്യന്‍ ഘജനാവിന്നു നഷ്ടം വരുത്തിയ 2G സ്പെക്ട്രം ഇടപാടും ഓരോ ഇന്ത്യക്കാരനേയും ലജ്ജിപ്പിക്കുന്നതാണ് .അഴിമതിയും , ഭരണകര്‍ത്താക്കളും, ഇന്ത്യന്‍ കോര്‍പറേറ്റുകളും  തമ്മിലുള്ള  അവിശുദ്ധ ബന്ധം പുറത്തു വന്ന റാഡിയാ  ടേപ്പ് വിവാദവും  ഈ സംശയത്തെ ബലപ്പെടുത്തി. 
                                       പഞ്ചായത്ത് ഓഫീസിലെ പ്യൂണ്‍  മുതല്‍ പധാന മന്ത്രി വരെ കൈക്കുലി വാങ്ങുന്നവര്‍ എന്ന് പണ്ട് നരസിംഹറാവു പ്രധാനമാന്തിയായിരുന്നപ്പോള്‍ കേട്ട് തുടങ്ങിയ ഒരു നാട്ടു പ്രമാണം ഓര്‍ത്തു പോകുന്നു .സാധാരണ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ , നിയമപാലകന്‍,ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥര്‍  തുടങ്ങിയവരേ കറന്‍സി കൊടുത്തു വാങ്ങാം എന്ന് പണ്ടേ  അറിവുള്ളതാണ്. സമീപകാലത്ത്  ചില എം എല്‍ ഏ മാര്‍ എം പി  മാര്‍ തുടങ്ങിയവരെയും  വില്പന ചരക്കിന്‍റെ  പട്ടികയില്‍ പെടുത്തി. ആണവ കരാര്‍ വിഷയത്തില്‍ ഭൂരിപക്ഷം നഷ്ടപെട്ട മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ എം പി മാരെ വിലക്ക് വാങ്ങി സംരക്ഷിച്ചത്‌  റിലയന്‍സ് വിശിഷ്യാ മുകേഷ്  അംബാനിയാണെന്ന് പരക്കെ  ആക്ഷേപമുണ്ട്.
                                        ഡ്രൈവിംഗ് ലൈസെന്‍സും ഡിഗ്രി  സര്‍ട്ടിഫിക്കെറ്റും  വിലക്ക് വാങ്ങാം എന്നത് പഴംങ്കഥ . ജനാധി പത്യത്തിന്റെ കാവല്‍ക്കരെന്നു മേനി നടിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും വിലക്കെടുത്തു   റിലയന്‍സും, ടാറ്റയും ഇന്ത്യന്‍ ഭരണാധികാരികളില്‍  സ്വാധീനിച്ചു  ഇന്ത്യന്‍ ഘജനാവും, പ്രകൃതി സമ്പത്തും ജനങളുടെ ക്രയശേഷിയും കൊള്ളയടിക്കുന്നു. അവര്‍ക്ക് അനുകൂല നിയമ നിര്‍മാണങ്ങള്‍   നടത്തുന്നു, മന്ത്രിമാരെ  തിരുമാനിക്കുന്നു ,അവരുടെ വകുപ്പിനെയാകെ നിയന്ത്രിക്കുന്നു അങ്ങിനെ രാജ്യത്തെ ജനങ്ങളുടെ  ചിലവില്‍ അവര്‍ തങ്ങളുടെ  സാമ്രാജ്യം  വിപുലീകരിക്കുന്നു?  റാഡിയാ ടേപ്പ് വിവാദം വെളിച്ചത്തു കൊണ്ട് വന്നത് ഇത്തരം  മാധ്യമ  പ്രവര്‍ത്തകരെയും , വാര്‍ത്തക്ക് വേണ്ടി  ആര്‍ക്കും "പാ" വിരിക്കും എന്നാ  അവരില്‍   ചിലരുടെ ധാര്‍ഷ്ട്യത്തെയുമാണ്. ഇവരില്‍ ചിലര്‍ക്ക്  പത്മശ്രി ലഭിച്ചു  എന്നത്  ആ മഹനീയ പദവിയും വില്പനച്ചരക്കായോ എന്ന് സംശയിച്ചുപോകും . എണ്ണ ഘനനവും , പെട്രോ കെമിക്കല്‍ വ്യവസായവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവന്മേണ്ട് നയങ്ങളും ഇറക്കുമതി   നയങ്ങളും ,ചുങ്കവും തീരുമാനിക്കുന്നത്  അമ്പാനിമാരുടെ മണിമന്ദിരങ്ങളിലാണെന്ന  സംശയം  കൂടുതല്‍ ബലപ്പെട്ടു വരുന്നു.

                           എണ്ണ ഘനനവുമായി ബന്ധപ്പെട്ടു "പ്രകൃതി സമ്പത്ത് രാജ്യത്തിന്‍റെ സമ്പത്ത്" എന്ന് പറയാന്‍ ആരും മുതിരുന്നില്ല എന്നത് ആശ്ച്ചര്യജനകം.അന്ധരിച്ച കൊണ്ഗ്രസ്സു നേതാവ്  Y.S.R. പോലെ  ചുരുക്കം  ചിലര്‍ ഇത് പറഞ്ഞിട്ടുണ്ട് എന്നത് ഇവിടെ അനുസ്മരിക്കുന്നു  .രാജ്യതാല്പര്യങ്ങളും വില്പനച്ചരക്കായോ എന്ന് തോന്നി പോകും 1991  നു ശേഷമുള്ള മന്‍മോഹന്‍ സിങ്ങിന്‍റെ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ .അഴിമതി സര്‍വ മേഘലയെയും കീഴടക്കി കുത്തകകള്‍ തടിച്ചു കൊഴുത്തത്  1991  ശേഷമാണ് എന്നത്  ഒരു ചരിത്ര സത്യം. 
ബ്രിട്ടീഷ്  സായിപ്പ്ന്നു 200 വര്‍ഷം ഇന്ത്യന്‍ സായിപ്പിന്‍ മാര്‍ക്ക് വെറും 20 വര്‍ഷം 
                                  ബ്രിട്ടിഷ് - ഈസ്റ്റ്   ഇന്ത്യാ കമ്പനിക്കു ഇന്ത്യയെ കൊള്ളയടിക്കാന്‍ എടുത്ത കാലയളവ്‌ 200 വര്‍ഷം എന്നത് ചരിത്രം .ഇന്ത്യന്‍  കോര്‍പറേറ്റുകള്‍ക്ക്  ഇത് 20 വര്‍ഷം കൊണ്ട് സാധിച്ചു എന്നത്  വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഫലമോ ഫോര്‍ബ്സ് മാഗസിന്‍റെ സര്‍വേ പ്രകാരം 2014 ലോട് കൂടി ലോകത്തെ സമ്പന്നരില്‍ ഒന്നാമന്‍ റിലയന്‍സിന്റെ മുകേഷ് അമ്പാനി. എന്നാല്‍  Oxford Poverty and Human development  ,U.N.D.P. യുടെ സഹായത്തോടു  കൂടി നടത്തിയ  സര്‍വേ പ്രകാരം 26  ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള  410 ബില്ലിയന്‍  ദരിദ്രരെക്കാള്‍  കൂടുതല്‍ (421 ബില്ലിയന്‍ )  ദരിദ്രര്‍  ഇന്ത്യയില്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്  . G.D.P. വരച്ചാ നിരക്ക് കാട്ടി  കയ്യടി   വാങ്ങുന്നവരുടെ അക്കൌണ്ടില്‍ ചാര്‍ത്തികൊടുക്കാം ഈ ബഹുമതികള്‍.2020  തോടു കൂടി ഇന്ത്യയില്‍ പട്ടിണി മരണങ്ങളും, ആത്മഹത്യകളും സര്‍വസാധാരണമാകും  എന്ന്  കണക്കുകള്‍ സൂചിപ്പിക്കുന്നു.
                                            ഇനിയുമുണ്ട് വില്‍പനച്ചരക്കുകള്‍ മറ്റു പലതും . രണ്ടാം ഭോപ്പാല്‍ ദുരന്ധമെന്നു  വിശേഷിപ്പിക്കാവുന്ന എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചു    സംസാരിച്ചവരെല്ലാം മനുഷ്യത്ത്വം തൊട്ടു തീണ്ടാത്തവരെന്നാകില്‍ അവര്‍  ഇതിന്‍റെ ഉല്‍പാദ കാര്‍ക്ക്  മുന്‍പില്‍ വില്പനച്ചരക്കായതില്‍    അത്ഭുതമില്ലാ . എന്നാല്‍  കേന്ദ്ര കൃഷി വകുപ്പിന്‍റെ കര്‍ഷക വികസന സെമിനാര്‍ സ്പോണ്‍സര്‍ ചെയ്തത് എന്‍ഡോസള്‍ഫാ  ഉല്‍ പാദകരായ  Excel Crop Care ഉം Coromandel  International ലും ഉള്‍പെടും  എന്നറിയുമ്പോള്‍   ഒരു  മന്ത്രാലയം  തന്നെ കുത്തകകള്‍ക്ക് വിലക്കെടുക്കാന്‍ കഴിയുമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ പഴിക്കരുതെ. തീര്‍ന്നില്ല  ഇനി എന്‍ഡോസള്‍ഫാനെ  കുറിച്ചുള്ള പഠന സംഘത്തെ നയിക്കുന്നത് കാസര്‍കോട്‌ എന്‍ഡോസള്‍ഫാന്‍ ദുരിധബാധിതരെ മുന്‍പ് നേരില്‍ കണ്ടിട്ടും  ഉല്‍പാദകാര്‍ക്ക്     അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയ സീ.ഡീ. മായിയെ തന്നെ എന്നാ വാര്‍ത്ത കേട്ടാല്‍ ആരും  ലജ്ജിച്ചുപോകും.
                                    ഡോക്ടര്‍മാരുടെ സേവനം വില്പനച്ചരക്കെന്ന്തില്‍ തെറ്റില്ല. ഡോക്ടര്‍മാരുടെ സംഘടന (I.M.A.) കോള്‍ഗെയ്റ്റ് , പെപ്സി തുടങ്ങിയ  കോര്‍പറേറ്റു  ഭീമന്മാര്‍ക്ക് പരസ്യ വാചകമാകാന്‍ പ്രതിഫലം  വാങ്ങി സര്‍ട്ടിഫിക്കറ്റു നല്‍കി എന്നത് ഇവരും വില്പനച്ചരക്കുകളോ എന്ന് തോന്നി പോകും.കേരളത്തില്‍ 7  ലക്ഷം രൂപയ്ക്കു  P.S.C. ജോലി വാങ്ങാം എന്നതിനെ കുറിച്ച് പ്രതികരിക്കുന്നില്ല കാരണം അപോഴെക്കും  U.P.  യിലെ 35000  കോടിയുടെ ഭക്ഷ്യ കുംഭകോണം പുറത്തുവരുന്നു .ഒറ്റ രൂപ മറിയുന്നിടത്തു കാല്‍ അണക്കെന്തു വില.
പൊയ്മുഖങ്ങള്‍  അഴിഞ്ഞുവീഴുന്നു.
                                      ഒട്ടേറെ പൊയ്മുഖ ങ്ങള്‍ അഴിഞ്ഞു വീണ സംഭവങ്ങളാണ്  സമീപകാലത്ത് എങ്ങും അരങ്ങേറിയത്. ലോക സമാധാനത്തിന് എന്നാ വ്യാജേന ലോക പോലീസ് ചമയുന്ന അമേരിക്ക  ലോകത്ത് അശാന്തി യുടെ മൊത്ത കച്ചവടക്കാരാകുന്നതും , അഫ്ഘാന്‍ ,ഇറാക്ക് സൈനീക നടപടികള്‍ വഴി നിരപരാധികളെ കൊന്നൊടുക്കുന്നതമായ  രേഖകള്‍  വികിലീകിസ് പുറത്തു വിട്ടത്    അമേരിക്കയുടെ പൊയ്മുഖം നഷ്ടപെടുത്തി.ഹിലരി ക്ലിന്റന്‍ന്‍റെ  "U .N . രക്ഷ സമിതി സ്ഥാനത്തേക്ക് സ്വയം നിയുക്ത അവകാശി" "തുനിഞ്ഞിറങ്ങിയിട്ടുള്ളവര്‍ "    തുടങ്ങിയ   ഒളിയമ്പുകള്‍ പുറത്തു വന്നത് അമേരിക്കക്ക് ഇന്ത്യയോടുള്ള സമീപനത്തിന്‍റെ യഥാര്‍ത്ഥ മുഖം വ്യക്തമായി. മറ്റ് ഒട്ടേറെ ലോക നേതാക്കളുടെ   പൊയ്മുഖം നഷ്ടപ്പെട്ട  സാഹചര്യത്തില്‍  ലോകം ഒരു പുതിയ വഴി ത്തിരുവിലേക്ക് കടക്കുമെന്ന് പ്രത്യാശിക്കാം.
                                       ഇന്ത്യയില്‍ കോടികളുടെ അഴിമതി നടക്കുമ്പോഴും പ്രതികരിക്കാത്ത മന്‍മോഹന്‍ സിംഗിനെ ജനം കൂടുതല്‍  തിരിച്ചറിഞ്ഞു .2G സ്പെക്ട്രം അഴിമതി യെ കുറിച്ചുള്ള C.A.G. report ഉം  കൂനിന്മേല്‍ കുരു പോലെ  വന്ന   കോടതി പരാമര്‍ശങ്ങളും  റാഡിയ  ടേപ്പ് നല്‍കുന്ന സൂചനകളും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന  ജനങ്ങളില്‍   ഒരു വലിയ  തിരിച്ചറിവ് നല്‍കി .ഈ വമ്പന്‍ അഴിമതികളില്‍ ഒരു പൈസ പോലും മന്‍മോഹന്‍ സിംഗ്  സ്വീകരിച്ചിട്ടില്ല  എന്ന് തന്നെ കരുതാം . എന്നാല്‍  2G സ്പെക്ടറും ഇടപാടില്‍ മാത്രം ടാറ്റാ ക്കുണ്ടായ നേട്ടം   19074 കോടി രൂപയും   റിലയന്‍സിനുണ്ടായത് 18080    കോടിയുമാണെന്നറിയുമ്പോള്‍ ഇന്ത്യയിലെ മദ്യ വര്‍ഗം മനസ്സില്‍ കൊണ്ട് നടന്ന ഒരു വിഗ്രഹം  കൂടി തകര്‍ന്നടിയുന്നു.ഈ അവസരത്തില്‍  ബാബറി മസ്ജിദു തകര്‍ന്നടിഞ്ഞപ്പോഴും, അഴിമതി ആരോപണങ്ങള്‍ തനിക്കും കൊണ്ഗ്രസ്സിനും  എതിരെ വന്നപോഴും   ഇതേ മൌനം പാലിച്ച  നരസിംഹ റാവുവിനെ ഓര്‍ത്തു പോകുന്നു.റാവുവിനെ കൊണ്ഗ്രസ്സു  പിന്നിട് സൌകര്യ പൂര്‍വ്വം വിസ്മരിച്ചു. ജനങ്ങള്‍ക്ക്‌  നഷ്ടമായ നികുതിപ്പണം? അത് തിരിച്ചു പിടിക്കാന്‍ നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ വേറെ വേണം . പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും ?

                                      ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ  ശ്രീകോവില്‍ എന്നറിയപ്പെടുന്ന  പാര്‍ലമെണ്ട്   21 - നാം -  ദിവസം സഭ സമ്മേളിക്കാതെ  കടന്നുപോകുന്നു.   2G  സ്പെക്ട്രം അഴിമതിയെ ക്കുറിച്ച് പ്രതിപക്ഷം  J .P .C . അന്വേഷണം ആവശ്യപ്പെടുമ്പോള്‍ അതിനോട് പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രധാന മന്ത്രിയുടെ നിലപാട് ജനാധിപത്യ സംവിധാന ങ്ങളോടുള്ള  അവഹേളനമായെ  കാണാനാകൂ. പകരം റാഡിയ ടേപ്പ് ചോര്‍ന്ന  വിഷയത്തില്‍  ടാറ്റയുടെ  പരാതി വന്നു മണി  കൂറുകള്‍ ക്കകം  അന്വേഷനത്തിന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് മറ്റൊരു മുഖം.

                                                   1 .75 ലക്ഷം  കോടിയുടെ അഴിമതി അന്വേഷിക്കാന്‍ നിയോഗിച്ചത്  പാമോയില്‍  അഴിമതിയില്‍ കുറ്റപത്രം ലഭിച്ച  സി .വി .സി   കമ്മിഷണര്‍  പി .ജെ . തോമസ്സിനെ .ഓര്‍ക്കുക 2G സ്പക്ട്രം അഴിമതി നടക്കുമ്പോള്‍  തോമസ്  ടെലികോം  ഡയരക്ടര്‍  ആയിരുന്നു.  ഈ നാട്ടില്‍ കോടതി കൂടി ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു.
                                                      മറ്റൊരു മുഖമൂടി  അഴിഞ്ഞുപോയത്  B.J.P. യുടെതാണ്. റിലയന്‍സിനെതിരെ സംസാരിക്കുമെന്ന് ഭയന്ന്   ബജറ്റ് ചര്‍ച്ചയില്‍    നിന്ന് തന്നെ ഒഴിവാക്കി എന്ന  അരുണ്‍ ഷൂരിയുടെ പ്രസ്താവന  അവരുടെയും  കുത്തകകളോടുള്ള   സമീപനം മറ നീക്കി പുറത്തു വന്നു.നിക്ഷ്പക്ഷത  നടിക്കുന്ന ചില മാധ്യമങ്ങളുടെ  മുഖം മൂടി നഷ്ടമായി എന്നത് ഒരു അനുഘ്രഹമായി . മാധ്യമങ്ങളില്‍ വരുന്ന എന്തും വിശ്വസിക്കുന്ന സാധാരണക്കാരന്‍ ആ അടിമത്തത്തില്‍  നിന്ന് മോചിതരാകുമെന്നു  പ്രത്യാശിക്കാം .


                                                 ഇന്ത്യയുടെ വിദേശ നയത്തില്‍ വന്ന മാറ്റം കൂടി ശ്രദ്ധേയമാണ്. മന്‍മോഹന്‍ സിങ്ങിന്‍റെ  അമിത  അമേരിക്കന്‍ സൌഹൃദങ്ങള്‍ ആരുടെ താല്പര്യങ്ങള്‍ക്ക്  ഗുണം ചെയ്യും എന്നത്   കൂടുതല്‍ ഭയജനകമാണ്.മന്‍മോഹന്‍ സിംഗ് ഗവണ്‍മെണ്ട്  U .N . ല്‍  ഇറാനെതിരെ  വോട്ടു ചെയ്തതും ,അഫ്ഗാന്‍ സൈനീക നടപടിയില്‍ എര്‍പെട്ട U . S . യുദ്ധ വിമാനങ്ങള്‍ക്ക്  ഇന്ധനം നിറക്കാന്‍ അനുമതി കൊടുത്തതുമെല്ലാം ഇന്ത്യയുടെ ആപല്‍ക്കരമായ  പുതിയ വിദേശ നയത്തിന്‍റെ യഥാര്‍ഥ മുഖം വെളിവാക്കുന്നു. ഇത് ഇന്ത്യാ തുടര്‍ന്നു പോന്ന നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് .കുട്ടികുരങ്ങനെ കൊണ്ട് ചുടു ചോറ്  വാരിക്കുന്ന അമേരിക്ക ഇന്ത്യയെ സാമ്രാജ്യത്വത്തിന്‍റെ സഖ്യ  കക്ഷിയാക്കാന്‍ ശ്രമിക്കുന്നു.ഇന്ത്യയെ  താവളമാക്കി  ചൈനക്ക്  എതിരായി  അമേരിക്ക നടത്തുന്ന നീക്കങ്ങള്‍  ഭാവിയില്‍ ഈ മേഘലയില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴി വയ്ക്കും. അത് ഇന്ത്യാ ചൈന യുദ്ധമായി മാറിയാല്‍ ....ശേഷം ചിന്ത്യം!
                                             ചുരുക്കത്തില്‍  മന്‍മോഹന്‍ സിങ്ങിന്‍റെ   സാമ്പത്തിക ,വിദേശ നയങ്ങള്‍  ഇന്ത്യയെ ദുരിതത്തിലെക്കും ദുരന്തങ്ങളിലേക്കും നയിക്കുമെന്ന്  തീര്‍ച്ച.  ഗാന്ധിജിയുടെയും, നെഹ്രുവിന്‍റെയും  പേരും ഫോട്ടോയും ഉപയോഗിച്ച് അധികാരത്തിലെത്തിയവരാണ് അവരുടെ ആശയങ്ങളും സ്വപ്നങ്ങളും ചവറ്റു കൊട്ടയിലെറിഞ്ഞു  അമേരിക്കയുടെയും, മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ ഗുമസ്ത പണി ചെയ്യുന്നത് . സ്വയം വിലപ്പ്നച്ചരക്കാകുകയും , അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍, മാതൃ രാജ്യത്തെ തന്നെയാണ്  വില്‍ക്കുന്നത്.അവര്‍ ഇന്ത്യയിലെ  കോടിക്കണക്കിന് വരുന്ന ജനതയെയാണ്‌ വില്‍ക്കുന്നത്  . അവരുടെ സ്വപ്നങ്ങളും ജീവിതവുമാണ് ചവിട്ടിയരക്കുന്നത്.അങ്ങിനെ സ്വയം വില്‍ക്കപെടുന്നവരെ ഓര്‍ത്തു നമുക്ക് ലജ്ജിക്കാം!
സത്യമേവജയതേ .

Saturday, October 30, 2010

ഒരു കേരളപ്പിറവി ദിനാഘോഷം കൂടി.

ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണ മന്തരഗം 
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍  (വള്ളത്തോള്‍ )
                                        ഇത്തരത്തിലുള്ള ഒട്ടനവധി കവിത ശകലങ്ങളാകം  നമ്മില്‍ പലരിലും ദേശ സ്നേഹത്തിന്‍റെ ആദ്യ ബീജങ്ങള്‍ പാകിയത്‌ .പിന്നീട് അങ്ങോട്ട്‌ ഒരുവിട്ടു പഠിച്ച 
"പച്ചയാണെവിടെ  നോക്കിയാലുമീ  കൊച്ചു കേരളമതീവ കോമളം 
സ്വച്ചയാം പ്രകൃതി ഭാരതാംമ്പ   തന്‍ ഇഷ്ട പുത്രി മലയാള നാടിവള്‍"  (ഉള്ളൂര്‍)
തുടങ്ങി പാലായിലൂടെയും,വയലാറിന്‍റെ, പി ഭാസ്കരന്‍റെയുമൊക്കെ   കവിതകളിലൂടെ കേരളത്തെ നമ്മള്‍ നെഞ്ചിലേറ്റി. ഇന്ന്  മലയാളിയായി ജനിച്ചതില്‍ നാം അഭിമാനിക്കുന്നു .ഒരു കേരള പിറവി ദിനം കൂടി കടന്നു പോകുമ്പോള്‍ ഭാഷ ,സംസ്കാരം പ്രകൃതി എന്നിവ കൊണ്ട് സമ്പന്നമായ നമ്മുടെ മലയാള നാടിന്‍റെ  ഗതി വിഗതികളുടെ മാറ്റുരക്കുന്ന ഉരകല്ലാകട്ടെ ഈ കേരളപിറവി ദിനം. 
                                   നൂറ്റാണ്ടുകള്‍ പഴക്കമുള്ള  ഭാഷയും സംസ്കാരവും കൈമുതലായ മലയാളി ഇന്ത്യയിലെ  മറ്റിതര ജനസമൂഹങ്ങള്‍ക്കും ഒരു പടി മുന്‍പേ നടക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം ,സാക്ഷരത, ശാസ്ത്രം,കലാ, സാഹിത്യം,രാഷ്ട്രിയ ബോധം  എന്നീ മേഖലകളില്‍ കേരളം  കൈവരിച്ച നേട്ടങ്ങളും നല്‍കിയ സംഭാവനകളും  അസൂയാവഹമാണ്‌. Microsoft ന്‍റെ  ഉപജ്ഞാതാവ് Billgates  ന്‍റെ അഭിപ്രായത്തില്‍ ലോകത്തെ ധിഷണാശാലികളില്‍ ഏറ്റവും മുന്നില്‍ ചൈനാക്കാരനും സൌത്ത് ഇന്ത്യാ ക്കാരനുമാണെന്നാണ്. മലയാളിയുടെ സംഭാവനകള്‍ ലോകശ്രദ്ധ നേടിതുടങ്ങിയിട്ടു 40 വര്‍ഷമായി എന്നത് ശരിവയ്ക്കുന്നതാണ്  Bill gates ന്‍റെ    ഈ പ്രസ്താവന.
ലോകത്തെ ആദ്യത്തെ  കാമ്യുണിസ്റ്റു   ഭരണ സംവിധാനം പൂര്‍ണമായും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ജനത,സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ,ഒരുപക്ഷെ ഗാന്ധിജിക്ക് ശേഷം  ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യ  സ്നേഹി ,പാവങ്ങളുടെ പടത്തലവന്‍  എന്നപേരില്‍ അറിയപ്പെടുന്ന 
A .K .G  . ക്ക് ജന്മം   നല്‍കിയ നാട്, അദ്വൈതത്തിന്‍റെ ഉപജ്ഞാതാവ് ആദിശങ്കരന്‍ മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രിയ നായരൂപികരനത്തിന്നു ദിശാ ബോധം നല്‍കിയ E.M. ശങ്കരന്‍ വരെ  ജനിച്ച നാട് . നെഹ്‌റുവിന്‍റെ വലം കൈയായിരുന്ന V.K. . കൃഷ്ണമേനോന്‍  മുതല്‍ ഇന്നത്തെ ഇന്ത്യയുടെ ഭരണ ചക്രം തിരിക്കുന്ന A.K. Antony വരെ,ചന്ദ്രനില്‍ ജല സാന്നിദ്ധ്യമുണ്ടെന്നു   ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ചന്ദ്രയാന്‍ ദൌത്യത്തി ന്‍റെ  സാരഥി മാധവന്‍ നായര്‍,മെട്രോമാന്‍ ശ്രീധരന്‍ ,റസൂല്‍ പൂക്കുട്ടി ,പി.ടി .ഉഷ ,ഇന്ത്യന്‍ കാര്‍ടൂണിന്‍റെ കുലപതി ശങ്കര്‍ അങ്ങിനെ പോകുന്നു ആ നീണ്ട നിര. 
ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ് പ്രവാസി മലയാളികളും. ലോകം എമ്പാടും മലയാളിയുടെ സേവന മികവു തിരിച്ചറിഞ്ഞത് കൊണ്ടാണ് സാമ്പത്തീക മാന്ദ്യത്തിന്‍റെ ഈ കാലഘട്ടത്തിലും കേരളത്തിന്‍റെ സമ്പത്ത് ഘടനയുടെ താങ്ങും തണലുമായി നില്‍കാന്‍ അവര്‍ക്ക് കഴിഞ്ഞത് . (തുറന്നു സമ്മതിക്കാന്‍ പലര്‍ക്കും മടി യാണെങ്കിലും )
ഇതിന്‍റെ എല്ലാം കാരണമായത്‌ കേരളത്തിന്‍റെ ഭാഷ ,സംസ്കാരം ,പുരോഗമനാശയങ്ങളുടെ സ്വാധീനം ,ലൈബററി പ്രസ്ഥാനങ്ങള്‍ ,ക്രിസ്ത്യന്‍ മിഷിനറി മാരുടെ സംഭാവനകള്‍ എന്നിവയാണ്. അതുകൊണ്ട് തന്നെ ഒരു മലയാളി ആയി ജനിച്ചതില്‍ , ഒരു പ്രവാസി ആയി ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു .
                                 എന്നാല്‍ കേരളത്തിന്‍റെ സല്‍പ്പേരിന്നു അറം പറ്റിയത് പോലെ യാണ് തോന്നുന്നത് .ഇന്ന് എതൊരു  മലയാളിയുടെയും നെഞ്ചിലെ തീയായിമാറുന്നു  കേരളത്തിലെ  ഓരോ വാര്‍ത്തകളും സംഭവ വികാസങ്ങളും .ജാതി മത സംഘടനകളും, ക്വട്ടേഷന്‍ സംഘങ്ങളും , മാഫിയകളും കപട  രാഷ്ട്രി യക്കാരും , കപട മതേതര വാദികളും അഴിഞ്ഞാടുന്ന ,മൂല്യച്യു തികളുടെ പറുദീസയാണ്  കേരളം.

                                         ജനിച്ച ജാതിയുടെയും മതത്തി ന്‍റെയും അടിസ്ഥാനത്തില്‍ മാത്രം സഹ ജീവികളെ കാണുന്ന നിലയില്‍ ഇന്ന് മലയാളി അധ:പതിച്ചു. ഈ വര്‍ഗീയ ചിന്തക്ക് ന്യുന പക്ഷ്മെന്നോ ,ഭൂരിപക്ഷമെന്നോ ഇല്ല .ചിലര്‍ക്ക് രാജ്യത്തെ ശിഥിലമാക്കെണമെന്നാണ് എങ്കില്‍ ചിലര്‍ക്ക് സമ്പത്തും അധികാരവും  മാത്രമാണ് ലക്‌ഷ്യം, അങ്ങിനെ സംഘടിത  മതങ്ങള്‍  തങ്ങളുടെ കരുത്തു തെളിയിക്കാന്‍  തകര്‍ത്തെറിഞ്ഞത്   കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെയാണ്. സ്വൈര്യ ജീവിതത്തെയാണ് .സത്യം, സ്നേഹം, സഹാനുഭൂതി,  പ്രകൃതി സ്നേഹം ഇത്യാദി മൂല്യങ്ങള്‍ക്ക്  പുല്ലുവില കല്‍പ്പിക്കുന്ന മലയാളിയും  എന്ന് വേണം കരുതാന്‍. അങ്ങിനെ പ്രകൃതിയോടും സമൂഹത്തോടും കടപ്പടില്ലാതെ സ്വാര്‍ത്ഥ തയുടെ മുഖ മുദ്ര യായി മാറിയ മലയാളി  ആഗോള വല്‍ ക്കരണത്തിന്‍റെ ശീതളച്ചായ  കൂടിയായപ്പോള്‍  സ്വയം ശവകുഴി തോണ്ടുന്നു. 
                                      മലയാളിയുടെ രാജ്യ സ്നേഹത്തെ സംശയ ദൃഷ്ടിയോടെ ഇന്ത്യ കണ്ട ആദ്യ സംഭവം 2009 കാശ്മീരില്‍ കൊല്ലപ്പെട്ട  തീവ്രവാദികളില്‍ 4 മലയാളികളും ഉള്‍പെടുന്നു എന്ന വാര്‍ത്തയാണ്. പിന്നെ തടിയിന്‍റെവിട   നസീറിന്‍റെ അറസ്റ്റും വെളിപ്പെടുത്തലുകളും വഴി തെറ്റി പ്പോയ ഒരു പറ്റം ചെറുപ്പക്കാര്‍ കേരളത്തിന്‍റെ യശസ്സിനു ഏല്‍പ്പിച്ചത്  ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. സ്വന്തം  രാജ്യത്തെക്കാള്‍ തന്‍റെ മതത്തെ സ്നേഹിക്കുന്ന മനുഷ്യ കുരുതിക്കായി ദാഹിക്കുന്ന മതങ്ങളുടെ ചാവേറുകള്‍ അവര്‍ മലയാളിയായി ജനിച്ചതില്‍ നമുക്ക് ലജ്ജിക്കാം.ഇന്ത്യയില്‍  കശ്മീര് കഴിഞ്ഞാല്‍  താലിബാനിസത്തിന്‍റെ  വിത്തുമുളപ്പിചെടുക്കാന്‍  രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹികള്‍ക്ക്  കേരളത്തില്‍  സാധിച്ചു  എന്ന  ദു:ഖസത്യം ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ ഗ്രാമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ജനാധിപത്യ രീതിയില്‍ മത മൌലീക വാദികള്‍ അധികാരം പിടിച്ചെടുക്കുമെന്ന ചീത്തപ്പേരും കേരളത്തിനു സ്വന്തമാകുമെന്ന് ആര്‍ക്കും തോന്നി പ്പോകും.   രാഷ്ട്രി യത്തില്‍ ഇടപെടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ജാതിമത ശക്ത്തികള്‍  കേരളത്തെ  കലാപങ്ങളുടെ വിളഭൂമിയാക്കാനാണ് ശ്രമിക്കുന്നത്.ഇടതു പക്ഷത്തിനും മതേതരത്വത്തിനും ഏല്‍ക്കുന്ന ഓരോ പരാജയത്തിനും കേരളം ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരുംഇവിടെ ഈ വരികള്‍ ഓര്‍ക്കുന്നത് പ്രസക്തമാണ്. "വേണ്ട വേണ്ട മതങ്ങളും ജാതിയും വേണ്ട ഭാഷകൊണ്ടങ്കം   കുറിക്കലും,
 പഞ്ച ഭൂതങ്ങളും ചന്ദ്രനും ഭൂമിയും പങ്കിടുന്നില്ല ദേശവും ഭാഷയും"(വിനയചന്ദ്രന്‍)
                            മാഫിയകള്‍ കേരളത്തെ അടിമുടി ബാധിച്ചിരിക്കുന്നു. നഗരങ്ങളിലെ പ്പോലെ ഗ്രാമങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങള്‍  ഒരു സ്വയംതൊഴില്‍ പദ്ധതിയായി രൂപംകൊണ്ടു കഴിഞ്ഞു. റിയല്‍ എസ്റ്റെറ്റു രംഗത്തുണ്ടായ കുതിച്ചുചാട്ടം ഭൂമാഫിയകളെ സൃഷ്ടിച്ചു.മണ്ണ് മണല്‍ മാഫിയകള്‍ പാടി പുകഴ്ത്തിയ കേരള സൌന്ദര്യത്തെ പിച്ചി ചീന്തുന്നു. സ്പിരിറ്റു മാഫിയകള്‍ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നു.ലോട്ടറി രംഗത്തും എന്തിനേറെ സിനിമാ കലാകാരന്മാരെ പോലും നിയന്ത്രിക്കുന്ന  കലാകാരന്മാരുടെ  തന്നെ   മാഫിയ പ്രവര്‍ത്തനം  ലോകത്ത് നിലനില്‍ക്കുന്നത് കേരളത്തില്‍ മാത്രം. തമിഴന്‍റെ വ്യക്തി പൂജയും , ഫാന്‍സ്‌ അസോസിയേഷന്‍ എന്ന വിവരക്കേടും മലയാള  സംസ്കാരത്തിന്‍റെ  ഭാഗമാക്കാന്‍ ശ്രമിക്കുന്നു പണക്കൊഴുപ്പിന്‍റെ  ഗര്‍വ് ഉള്ള ചിലര്‍. 
                                            ഖനിയില്‍ കുടുങ്ങിയ  36 ജീവന്‍ രക്ഷിച്ച ചിലി അത് ഒരു ദേശീയ ഉത്സവമായി  ആഘോഷിച്ചു. 2009 കേരത്തിന്‍റെ റോഡുകളില്‍ ചതഞ്ഞരഞ്ഞു മരിച്ചവര്‍ 3000 ലധികം വരും. മൃതപാകമായി ജീവിക്കുന്നവര്‍ വേറെയും. വെള്ളത്തിലും ഓടയിലും വിഷ മദ്യത്തിലും ഒക്കെ ജീവന്‍ ഹോമിക്കാന്‍ വിധിക്കപ്പെട്ടവര്‍ വേറെയും.തെരുവ് പട്ടിയുടെ  വിലപോലുമില്ല  കേരളത്തില്‍   മനുഷ്യജീവന്. ഗ്രാമ നഗരങ്ങളില്‍ ചീറിപ്പായുന്ന ടിപ്പര്‍ ലോറികള്‍ അനാധമാക്കുന്ന കുടുമ്പങ്ങളെ    പറ്റി ഓര്‍ക്കാന്‍ ആര്‍ക്കും നേരമില്ല .ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ്  വടക്കന്‍ കേരളത്തില്‍ മരണത്തിന്‍റെ കച്ചവടക്കാരനായി എത്തിയ എന്‍ഡോസള്‍ഫാന്‍  എന്ന ദുരന്തം . അതിനെ ന്യായികരിച്ചു സംസാരിക്കുന്ന   K. .V. തോമസ്സിനെ പ്പോലുള്ള വര്‍ മലയാളി ആയി ജനിച്ചു എന്നതില്‍ നമുക്ക് ലജ്ജിക്കാം .
പീഡനങ്ങളുടെയും  ,ലൈംഗീക ചൂഷണങ്ങളുടെ കഴിഞ്ഞ നാളുകളില്‍ കുറഞ്ഞു എന്നത് സത്യം .ഇടതുപക്ഷ സര്‍ക്കരിന്നും വിശിഷ്യ മുഖ്യമന്ത്രിക്കും ,K. അജിതക്കും നന്ദി.എന്നാല്‍ മലയാളിയുടെ മനസ്സിന്‍റെ അകത്തളങ്ങളില്‍ ഉറങ്ങുന്ന ലൈംഗീക ജീര്‍ണതക്ക് ഒരു കുറവുമില്ല.ആഗോളവല്‍ക്കരണം നമുക്ക് സമ്മാനിച്ച മൊബൈല്‍ ,കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ കഫേകളും ഒളി ക്യാമറകളും ഈ മാനസിക വിഭ്രാന്തിക്ക്    വളമിട്ടു പോരുന്നു. താരതമ്യേനെ നിരക്ഷരരായ വടക്കെ ഇന്ത്യയില്‍ പ്പോലും സ്ത്രീക്കും പുരുഷനും ഒരേ സീറ്റില്‍ ഇരുന്നു സഞ്ചരിക്കമെങ്കിലും കേരളത്തില്‍  അത് അപ്രാപ്യം . കേരളത്തില്‍ മതങ്ങള്‍ ഉയര്‍ത്തി  പിടിക്കുന്ന പൊള്ളയായ  സദാചാര ബോധമാണ്   ഇതിനു കാരണം എന്ന്  കാണേണ്ടിയിരിക്കുന്നു.
                                                പരിസ്ഥിതി   ബോധം നഷ്ടപ്പെട്ട മലയാളി സ്വന്തം വീട്ടിലെ  ചപ്പുചവറുകളും ,കുട്ടിയുടെ നാപ്പീ മുതല്‍ ........മറ്റു പലതും അന്യന്‍റെ  വീട്ടു പടിക്കലും പൊതുനിരത്തിലും  പരസ്പരം കാണാതെ വലിച്ചെറിയുന്നു. ആര്‍ക്ക് ആരോടു കടപ്പാട്!. മഴാക്കാലമായാല്‍ പകര്‍ച്ചവാദികളുടെ   പെരുമഴക്കാലം. കാശുണ്ടെങ്കില്‍ യഥേഷ്ടം മരുന്ന് ലഭിക്കുമെന്ന് ആശ്വാസം. അതുകൊണ്ട് തന്നെ ഈ ചപ്പു ചവറുകള്‍ യഥാവിധി സംസ്കരിക്കാന്‍ കേരളത്തിലെ  മരുന്ന്  ഉല്‍പ്പാദകരും വിതരണക്കാരും അനുവധിക്കുമെന്നു കരുതുന്നവര്‍ വിഡ്ഢികള്‍. 
മദ്യപാനത്തില്‍ മലയാളിയുടെ പ്രശസ്തി നാള്‍ക്കുനാള്‍ വളര്‍ന്നു  യുറോപ്പിയന്‍ ചാനലുകള്‍ക്ക് പോലും വിസ്മയമാകുന്നു,അഴിമതി സമൂഹത്തിന്‍റെ നിലനില്പ്പിന്നും, വികസനത്തിന്നും അവിഭാജ്യ ഘടകമെന്ന് രാഷ്ട്രിയ ഉദ്യോഗസ്ഥ  പ്രഭൃതികളുടെ  സങ്കല്‍പ്പവും കീനാലുര്‍ സംഭവത്തിലും  ,H .M . T . ഭൂമിയിടപാടിലും  വെളിച്ചം കണ്ടു. ഏറെ പ്രതിക്ഷയുള്ള ഇടതുപക്ഷ സര്‍ക്കാരില്‍  ഏതാനും ചിലരുടെ പ്രവര്‍ത്തനം ഓര്‍മിപ്പിക്കുന്നത്‌  ഈ വരികളാണ് 
"തൊഴിലാളി വര്‍ഗം അധികാരമേറ്റാല്‍    അവരായി പിന്നെ അധികാരി വര്‍ഗം".(ചുള്ളിക്കാട്)
                                                     "മാമാലകള്‍ക്കപ്പുറത്തു മരതക പട്ടുടുത്തു  മലയാളമെന്നൊരു നാടുണ്ട്"  എന്ന് പാടിയ കവിയെ തിരുത്താന്‍ സമയ മായി. കാടുകള്‍ കയ്യേറി, കൃഷിയിടങ്ങള്‍ നിരത്തി പകരം കോണ്‍ ക്രീറ്റ് കാടുകള്‍ നിറയുന്ന കേരളത്തില്‍  പുഴകള്‍ വറ്റി ഒന്നൊന്നായി ഇല്ലാതാകുന്നു. ശേഷിക്കുന്നവതന്നെ  ഫാക്ടറി മാളിന്യങ്ങലാല്‍ വിഷളിപ്തമാവുന്നു. മലകള്‍ തുറന്നു മണ്ണ് എടുത്തു പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ നശിപ്പിക്കുന്നു. ജല ലഭ്യത യില്ലാതെയാകുന്നു. എന്നിട്ടോ പ്രകൃതി അന്ഗ്രഹിച്ച കേരളം  ഇന്ന് പാലിനും, അരിക്കും, പച്ചക്കറിക്കും അന്യ സംസ്ഥാനങ്ങളിലേക്ക്   കണ്ണുംനട്ട്  കാത്തിരിക്കുന്നു.  "പാണ്ടി" ലോറിയുടെ ഡ്രൈവര്‍ക്ക് പനി പിടിച്ചാല്‍ കേരളത്തിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകായരുമെന്നു  സാരം. പകരം വെക്കാന്‍ മലയാളിക്ക് കൈമുതലായി എന്തുണ്ട് ? ഹര്‍ത്താല്‍ എന്ന വജ്രായുധം മാത്രം.
                                      കേരളത്തിലെ  മാധ്യമങ്ങള്‍ ,പ്ര ത്യേകിച്ചു  ദ്രിശ്യ മാധ്യമങ്ങള്‍  മലീമസമാക്കുന്ന സംകാരീക രംഗത്തെ ക്കുറിച്ച് മുണ്ട് പ്രതികരിക്കുവാന്‍ ഏറെ . ഇല്ല കൂടുതല്‍ എഴുതുന്നില്ല . അക്കിത്തം പാടിയതുപോലെ "വെളിച്ചം ദു:ഖമാണുണ്ണി  തമസ്സല്ലോ സുഖ പ്രദം". (അക്കിത്തം).
            

മലയാളി ഒരു ആത്മ പരിശോധന നടത്തേണ്ട സമയമായി .പ്രതികരണ ശേഷി നഷ്ടപ്പെടാത്ത ഓരോ മലയാളിയും ഈ  വിപത്തുകള്‍ കണ്ടില്ലെന്നു നടിക്കരുത്.
"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍ 

മാറ്റൊലി കൊണ്ടീ മൊഴി തന്നെ സര്‍വത   കാറ്റിരമ്പുന്നിന്നു കേരളത്തില്‍ 
നാലുപാടുംനിന്നതുതന്നെ ചൊല്ലുന്നു കാലവും നിങ്ങളിന്നൂന്നി നില്‍ക്കും 
കാലിന്നടിയിലും അസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങിടുന്നു" .(ആശാന്‍)

 ഈ മൂല്യ ച്യുതികള്‍ ക്കെതിരായ ചെറുത്തു നില്‍പ്പിനായി ഈ കേരള പ്പിരവി ദിനാഘോഷത്തില്‍ നമുക്ക് മനസ്സിനെ കൂട്ടി വയ്ക്കാം . ധിഷണാ ശാലിയായ മലയാളി  സ്വര്‍തഥ  വെടിഞ്ഞു   ഈ സാമൂഹ്യ വിപത്തിനെതിരെ  രംഗത്തുവരുമെന്ന് പ്രത്യാശിക്കാം .അങ്ങിനെ ദിശാബോധം   നഷ്ടപ്പെട്ട നമ്മുടെ രാഷ്ട്രിയ മത നേതൃത്വം  കേരളത്തിന്‍റെ  രക്ഷക്കായി വരും കാലങ്ങളില്‍  നിലയുറപ്പിക്കുമെന്ന്  മോഹിക്കാം.  "വെറുതെ ഈ മോഹങ്ങള്‍ എന്നറിയും പോലും വെറുതെ മോഹിക്കുവാന്‍ മോഹം".(ഓ.എന്‍.വി.)
  





Tuesday, October 19, 2010

വോട്ടു ബാങ്കുകളും രാഷ്ട്രിയവും

   കേരളം വളരെ നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്   .ഈ അവസരത്തില്‍   ചര്‍ച്ചചെയ്യേണ്ട  അതീവ ഗൌരവമേറിയ  വിഷയമാണ്  കേരളത്തിലെ വോട്ടു ബാങ്കുകളും   മതേതര ജനാധിപത്യം  നേരിടുന്ന  വെല്ലുവിളികളും  . മുന്‍പെങ്ങുമില്ലാത്ത വിധം മത വിഭാഗീയ ചിന്തകള്‍  മലയാളിയുടെ മനസ്സിനെ കീഴ്ടക്കുന്നു. മുന്‍ കാലങ്ങളില്‍ ആരാധന ക്രമത്തിലും ,വിവാഹ ബന്ധങ്ങളിലും മാത്രമേ ഇത്തരം നിഷ്കര്‍ഷ നിലനിന്നിരുന്നുള്ളൂ . ഇന്ന് ജനിച്ച  ജാതിയുടെയും ,മതത്തിന്‍റെയും അടിസ്ഥാനത്തില്‍ മാത്രം സൌഹൃദങ്ങളാകാവൂ   ,അതെ മതങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നിടത്തു നിന്ന് മാത്രമേ വിദ്യാഭ്യാസം ,ആരോഗ്യം തുടങ്ങിയ  സേവനങ്ങള്‍  ലഭ്യമാ ക്കാവൂ  എന്ന പിന്തിരിപ്പന്‍    ചിന്താഗതിയുമായി   മലയാളികളില്‍  ഒരു നല്ല വിഭാഗം  പൊരുത്തപ്പെട്ടു കഴിഞ്ഞു .  ഈ ദുഷിച്ച ചിന്തയുടെ വ്യാപ്തി അതിവേഗം വളരുകയാണ് .  എന്തിനേറെ സ്വന്തം സമുദായത്തില്‍ പ്പെട്ടവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ SHOPPING  പോലും നടത്തു എന്നാ നിലയിലേക്ക് കേരളം അധ:പതിക്കുന്നു  എന്നത് ഒരു വസ്തുതയാണ് .
                                                            മലയാളിയുടെ മതേതര  ചിന്തകള്‍ കാറ്റില്‍ പറത്തി കേരളത്തിലെ  ജാതിമത സഭകളും ,സംഘടനകളും  ആസൂത്രണം ചെയ്തു നടപ്പാക്കുന്ന  വോട്ടു ബാങ്ക് രാഷ്ട്രിയമാണ്  ഈ ഭീകരവും ദയനീയവുമായ അവസ്ഥക്ക് കാരണം .സ്നേഹത്തിന്‍റെയും, പരസ്പര  ബെഹുമാനത്തിന്‍റെയും   മൂല്യങ്ങള്‍  ചവിട്ടി മെതിച്ചു ,വിഭാഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുക വഴി  വലിയ ഒരു സാമുഹ്യ വിപത്തിനെ  നോക്കി   നിസ്സഹായതയോടെ ,ഭീതിയുടെ നിഴലില്‍ പ്രതികരിക്കനറിയാതെ മിഴിച്ചു നില്‍ക്കുകയാണ്   മലയാളി .അതുകൊണ്ടാണ്  ഇതിനു കാരണക്കാരായ  വോട്ടു ബാങ്കുകളുടെ  ഉത്ഭവവും ,വളര്‍ച്ചയും  അതിനു പിന്നിലെ മതജാതി സംഘടനകളുടെ  ആസൂത്രണങ്ങളും ,അതിനു കേരളത്തിലെ  രാഷ്ട്രിയ പ്രസ്ഥാ നങ്ങള്‍  നല്‍കിയ സംഭാവനകളും ,അത് കേരളത്തില്‍ വിതയ്ക്കാന്‍  പോകുന്ന  വിപത്തുകള്‍  എന്നിവയാണ്  ചര്ച്ചചെയ്യപെടെണ്ടത്. 

1959  ലെ വിമോചന  സമരകാലത്ത്  നായര്‍ സഭയും , ക്രൈസ്തവ  സഭയും  ഒക്കെ പ്രക്ത്യക്ഷ്മായി രാഷ്ട്രിയത്തില്‍ ഇടപെട്ടു തെരുവിലിറങ്ങിയെങ്കിലും  ഇന്നത്തെ നിലയില്‍  ജാതിമത സാമുദായിക തലത്തില്‍  പ്രകടമായ വോട്ടു ബാങ്ക്  രാഷ്ട്രിയാത്തിന്‍റെ  അടിത്തറ അതിനുണ്ടായിരുന്നില്ല. 80  കളുടെ  അവസാനത്തിലാണ്  ജാതി മത  മേലദ്ധ്യക്ഷന്മാര്‍  തങ്ങളുടെ മത ജാതി വിഭാഗത്തില്‍ പെട്ടവരെ  വിശ്വാസത്തിന്‍റെ പേരില്‍ സംഘടിപ്പിക്കുന്ന  പ്രവണത   പാരമ്യത്തിലെത്തിയതും  അങ്ങിനെ വോട്ടു ,  ബാങ്ക് എന്ന സങ്കല്‍പം പ്രവര്‍ത്തികമായതും  എന്ന് കാണാം .മേല്‍പറഞ്ഞ സംഘടനകള്‍,  സഭകള്‍ വിശ്വാസികളുടെ വോട്ടുകള്‍ ഏകോപിപ്പിച്ചു  രാഷ്ട്രിയ പ്രസ്ഥാനങ്ങക്കും മുന്നണികള്‍ക്കും വിലപേശി വില്‍ക്കുന്ന രീതിയാണ്  ഇന്ന് നിലനില്‍ക്കുന്നത് .ഭരണത്തിലെത്തുന്ന മുന്നണികള്‍  ഇത്തരം വോട്ടു ബാങ്കുകള്‍ക്ക് പ്രത്യുപകാരമെന്നോണം ഒട്ടേറെ ആനുകൂല്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കി പോരുന്നു .
1982 -85    കാലയളവിലാണ് ശ്രീ T .M . ജേക്കബ്‌ ആണ്    കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തുള്ള  വന്‍ കച്ചവട സാധ്യത  മത മേലദ്ധ്യക്ഷന്മാര്‍ക്ക് വിശിഷ്യ ക്രൈസ്തവ സഭക്ക്  തുറന്നു  കൊടുക്കുന്നത് . ഏറെ   വൈകാതെ മുസ്ലിം ലീഗും ഇതിന്‍റെ അനന്ത സാധ്യത  തിരിച്ചറിഞ്ഞു  വിദ്യാഭ്യാസ  വകുപ്പ് കൈക്കലാക്കി  മുസ്ലിം മത വിഭാഗങ്ങല്‍ക്കിടയിലുള്ള  തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തി .ന്യുനപക്ഷമെന്ന പരിഗണന നല്‍കി സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ തങ്ങളുടെ നേട്ടമെന്ന നിലയില്‍ ചില മതനേതാക്കളും ,കേരള കോണ്‍ഗ്രസ്സുപോലെയുള്ള രാഷ്ട്രിയ പ്രസ്ഥാനങ്ങളും ജന ങ്ങളെ  തെറ്റിദ്ധരിപ്പിച്ചും  അവരുടെ വോട്ടുകള്‍ ഏകോപിപ്പിക്കുവാന്‍  കഴിഞ്ഞു.മുസ്ലിം  സമുദായത്തിലാകട്ടെ  ആത്മീയതയും ,കേരളത്തില്‍ നിലനില്‍ക്കുന്ന  അന്ധവിശ്വാസങ്ങളും  തുടങ്ങി നിരവധി സാഹചര്യങ്ങള്‍ സാധാരണക്കാരായ വിശ്വാസികളെ ഏകോപിപ്പിക്കുവാന്‍  ജാതിയ ശക്തികള്‍ക്കു കഴിഞ്ഞു.    
 കേരളത്തിലെ നായര്‍ സമുദായത്തിന്റെ   ശക്തി  മന്നത്തിന്‍റെയും,  പനമ്പിള്ളിയുടെയും  കാലശേഷം ക്ഷയിച്ചുവെങ്കിലും ഇപ്പോള്‍ വീണ്ടും ശക്തി അര്ര്‍ജിക്കുന്നതായാണ് കണക്കുകള്‍ .ന്യുനപക്ഷങ്ങള്‍ക്ക്  ലെഭിക്കുന്ന ആനുകൂല്യങ്ങളും പരിഗണനകളും ചൂണ്ടിക്കാട്ടി ഭൂരിപക്ഷം വരുന്ന സമുദായാംഗങ്ങളെ  എകൊപ്പിക്കുവാനാണ് ഇപ്പോള്‍  ശ്രമിക്കുന്നത് .എക്കാലവും കോണ്‍ഗ്രസ്സിനോടു  കൂറ് പുലര്‍ത്തിപോന്ന  N . S  .S . നേതൃത്വത്തിന്‍റെ പല്ലിന്‍റെ ശൌര്യം  പണ്ടേപ്പോലെ  ഫലിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍  സമദൂര സിദ്ദാന്ധവുമായി തിരഞ്ഞെടുപ്പുകളില്‍  രംഗപ്രവേശം   ചെയ്യുന്നത്  .ഇവരുടെ നേതൃത്വത്തിനും  പരമമായ ലക്‌ഷ്യം   വിവിധ സര്‍ക്കാരുകളില്‍  നിന്ന് ആനുകൂല്യം തരപ്പെടുത്തുകയാണെങ്കിലും  അവര്‍ മുന്നോട്ടു വയ്ക്കുന്ന സാമ്പത്തിക സംവരണ വാദം ശ്രദ്ധേയമാണ് .
S.N.D.P. ഒരു  മതേതര  സ്വഭാവത്തില്‍ രൂപികരിക്കപ്പെട്ട സംഘടനയാണ് എന്നത് പലരും വിസ്മരിച്ചു കഴിഞ്ഞു . സമീപഭാവിയിലാണ് വെള്ളാപ്പിള്ളിയുടെ നേതൃത്ത്വത്തില്‍ അതൊരു ഇഴവ തീയര്‍ വിഭാഗത്തില്‍ പെട്ടവരുടെ സംഘമായി  അധപതിച്ചു  . ഇഴവ,തീയര്‍ സമുദാ യത്തില്‍ പ്പെട്ടവര്‍ അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളെന്നിരിക്കെ ഇടതുപക്ഷത്തോടാണ് ആഭിമുഖ്യം പുലര്‍ത്തിപോന്നത് .എന്നാല്‍ ഇന്ന് അവരെയും ഒരു വോട്ടു ബാങ്കായി ഏകോപിപ്പിക്കുവാന്‍ വെള്ളാപ്പിള്ളിക്ക് കഴിഞ്ഞു .

                                    തുടര്‍ന്നു നായര്‍ ,ഈഴവ സമുദായങ്ങളും കൂടുതല്‍ അവകാശ വാദങ്ങളുമായി   മുന്നോട്ടു വന്നു സ്ഥാപനങ്ങള്‍   വീതിചെടുക്കുന്ന കാഴ്ചയാണ് കണ്ടത്. മത വിശ്വാസികളുടെ  വോട്ടിന്നു വിലയായി കിട്ടിയ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും വിശ്വാസിക്ക് കാര്യമായ  ഒരു ഗുണവും ലഭിച്ചില്ലാ . അവരുടെ മക്കള്‍ക്ക്‌ പഠിക്കാനും , ജോലിക്കും  ലക്ഷങ്ങള്‍  കോഴയായി നല്‍കേണ്ടി വന്നു .ഇത്തരം നേട്ടങ്ങള്‍ക്കും മറ്റു താല്പര്യങ്ങള്‍ക്കും  ചില സാമുദായിക ശക്തികള്‍ വിഭാഗീയ ചിന്തകള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍  മറ്റു ചിലര്‍ ജനനം ,വിവാഹം , മരണം തുടങ്ങിയ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും  മതങ്ങളുടെ പങ്ക് അടിച്ചേല്‍പ്പിച്ച്   വിശ്വാസികളെ  വരുതിയിലാക്കി  ലക്ഷ്യം   കണ്ടു .  
                                                        ഇതിന്‍റെ മറ്റൊരു വശം   ചില  രാഷ്ട്രിയ താല്പര്യങ്ങളാണ് . മാറി മാറി വരുന്ന  L.D.F.  സര്‍ക്കാരുകള്‍  ലോകത്തെ തന്നെ മുതലാളിത്ത ശ ക്തികള്‍ക്കും , ഇത്തരം മത  സാമുദായിക നേതാക്കന്മാര്‍ക്കും ഒരു തലവേദനയായി  എന്നുവേണം കരുതാന്‍ .1959 ലേത്  പോലെ ഒരു വിമോചനസമരം  ഇന്നത്തെ നിലയില്‍ സാധ്യമല്ലെങ്കിലും ,ചില    T .V    പത്ര    മധ്യമങ്ങളും ,മത മേലദ്ധ്യക്ഷന്മാരും  ചേര്‍ന്ന്  ഒരു അപ്രഘ്യാപിതാ  വിമോചനം  സമരം നടത്തുന്നില്ലേ   എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ഇങ്ങിനെ വോട്ടു ബാങ്ക് സൃഷ്ടിക്കാനുള്ള പരക്കം പാച്ചിലില്‍ മലയാളിക്ക് കൈമോശം  വന്നത്  കേരളത്തിന്‍റെ     ഉയര്‍ന്ന ജനാധിപത്യ മതേതര  സംസ്കാരമാണ് .
                                                           വോട്ടു ബാങ്ക് രാഷ്ട്രിയത്തില്‍   ഭൂരിപക്ഷ വര്‍ഗ്ഗീയതയേക്കാള്‍ , ന്യുനപക്ഷ വര്‍ഗീയതക്കാണ്  കേരളത്തില്‍  വേരോട്ടം ലഭിച്ചത് എന്നത് വടക്കെ ഇന്ത്യന്‍ രാഷ്ട്രിയത്തില്‍  നിന്ന് വ്യത്യസ്ത മായ ഒരു അനുഭവമാണ്.   ന്യുനപക്ഷ ങ്ങള്‍  തുടക്കത്തില്‍  വളരെ സമാധാന പരമായി  മാത്രമേ  സംഘടിക്കാരുള്ളൂ  എങ്കിലും   പിന്നീട് അതിലും വൈരുദ്ധ്യങ്ങള്‍ ഉടലെടുത്തു  അധികാരവടം വലിയുടെ ഭാഗമായി  വിവിധ വിഭാഗങ്ങളായി  തിരിയുന്നു . ഇങ്ങിനെ ഉടലെടുക്കുന്ന  വിഭാഗങ്ങള്‍ വിശ്വാസികളെ കൈയ്യിലെടുക്കാന്‍  വിഭാഗീയവും തീവ്രവാദ സ്വഭാവമുള്ളതുമായ  മുദ്രാവാക്യങ്ങള്‍ പുറത്തെടുക്കുമെന്നതാണ് ചരിത്രം .സിഖു കാരുടെ ഖലിസ്ഥാന്‍ വാദവും ,മഹാരാഷ്ട്രയിലെ  ശിവസേനയും , കേരളത്തിലെ ISS /  PDP  ,പോപ്പുലര്‍ ഫ്രണ്ട്  തുടങ്ങിയ വയുടെ ഉത്ഭവവും  വളര്‍ച്ചയും   ഇതിനു  ഉദാഹരണങ്ങള്‍   മാത്രം  .   E.M.S. ഉം  A . K . ANTONY  യുമാണ്‌   ന്യുനപക്ഷ  വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയുംഒരു പോലെ   അപകടകാരിയാണ്   എന്ന്   പരസ്യമായി പറഞ്ഞവര്‍ . E.M.S. നു മുന്‍പില്‍  മത  സാമുദായിക സംഘടനകള്‍ക്ക്  പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിലെങ്കിലും അത്തരം ഒരു പ്രസ്താവനയുടെ പേരില്‍    ANTONY ക്ക് നല്കേണ്ടി വന്നത്  കേരള രാഷ്ട്രി യകളവും  മുഖ്യമന്ത്രി   കസേരയുമാണ്. ഇതു കേരളത്തിലെ  മതേതര   ജനാധിപത്യ വിശ്വാസികളെ ഇന്നും വേദനിപ്പിക്കുന്നു  .ഇതിനു ശേഷം  കേരളത്തില്‍  ഏതാനും ഇടതുപക്ഷ നേതാക്കന്മാരും ,കോണ്‍ഗ്രസ്സിലെ  ആര്യാടന്‍ മുഹമ്മദിനേപ്പോലെയുള്ളവരുടെ  ഒറ്റപ്പെട്ട ശബ്ദം മാത്രമാണ് മതേതര വിസ്വാസികക്ക് പ്രതീക്ഷ നല്‍കുന്നത് .എന്നാല്‍  ഏറ്റവും ദു:ഖകരമായ  വസ്തുത ചില  ഇടതു പക്ഷ നേതാക്കന്മാരു പോലും  ജാതി മത സംഘടനകള്‍ക്ക്  മുന്നില്‍ സന്ധി ചെയ്തു എന്നതാണ്. പാര്‍ലമേണ്ടറി  വ്യാമോഹത്തിന്‍റെ  പിടിയിലകപ്പെട്ടു പോയ  ചിലരുടെ  അതിബുദ്ധിയും, കുറുക്കുവഴി തേടിയുള്ള പ്രയാണ വുമാണ്  ഇതിനു കാരണം . ജനകീയ പ്രശ്നങ്ങളും ,സമരങ്ങളും  ഏറ്റെടുത്തു  രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുക ക്ലേശകരമായ ഒരു പ്രക്രീയയാണ് . അതിനെ മാറി കടക്കാനുള്ള എളുപ്പ വഴി ഇത്തരം വോട്ടുബാങ്കുകളുടെ  "നല്ല പിള്ള" യായി വര്‍ത്തിക്കുകയാണ്  എന്ന് കരുതുന്നവരാണ്  ഇത്തരം നേതാക്കള്‍  . തിരഞ്ഞെടുപ്പ്   അടുക്കുമ്പോള്‍  അരമനയും , മര്‍ക്കസ്സും, ജമാ അത്തെ  ഇസ്ലാമി ,M . E .S ,PDP  ,പോപ്പുലര്‍  ഫ്രണ്ട് തുടങ്ങിയവരുടെ തിണ്ണയും , പെരുന്നയും, വെള്ളാപ്പിള്ളി യുടെ എറയവും  നിരങ്ങുന്ന രാഷ്ട്രിയ  നേത്രുത്വമാണ്  വോട്ടുബാങ്ക്കളുടെ   വളര്‍ച്ചക്ക് കാരണമാകുന്നത് .കേരളത്തിലെ മത സൌഹാര്‍ ദ്ധ  അന്തരീക്ഷം  തകരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍  കൈമോശം വന്ന ഈ നേതാക്കളാണ് ഒരു വലിയ പങ്ക് വഹിച്ചത്   . ഇതുപോലെ വോട്ടു ബാങ്കുകളില്‍ അഭയം തേടിയവര്‍  മറ്റൊരര്‍ഥത്തില്‍  വിഷ സര്‍പ്പങ്ങള്‍ക്ക്  വിളക്കു വയ്ക്കുകയാണ്  ചെയ്യുന്നത് . 
                                      രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ  വോട്ടു ബാങ്ക്കളോടുള്ള  സമീപനം കൂടി  പരിശോധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സ്  എന്നും  വോട്ടു ബാങ്ക് രാഷ്ട്രി യത്തില്‍ തല്‍പ്പരരാണ് . തത്വ ദീക്ഷ യില്ലാതെ , ഭരണത്തിനു വേണ്ടി ആരുമായും സന്ധി ചെയ്യാന്‍ അവര്‍ തയ്യാറായി . കേരള കോണ്‍ഗ്രസ്സിന്‍റെ  തുടക്കം മുതലെ അവര്‍ കത്തോലിക്കാ വിഭാഗത്തിന്‍റെ പാര്‍ട്ടിയായി  നിലനിന്നു പോന്നു . എന്നാല്‍ ഏറ്റവും ലജ്ജാകരമായ വസ്തുത ചില പുരോഹിതര്‍ സമീപ കാലത്ത്  ജോസഫ്‌ ,മാണി ലയനത്തിന്  മധ്യസ്ഥരായെന്നതും , ചങ്ങനാശ്ശേരി ബിഷപ്പ് ഹൌസ് L .D .F .  സ്ഥാനാര്‍ഥി കളെ  പിന്തിരിപ്പിക്കാന്‍  ശ്രമിച്ചു എന്ന വാര്‍ത്തയുമാണ്‌ .ഇങ്ങിനെ വോട്ടു ബാങ്ക് നടത്തുകയും പോരാഞ്ഞ്‌ നേരിട്ട് രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുകയും  ചെയ്യുന്നതു ലജ്ജാകരമാണ് . അതി തീവ്രവാദം പ്രചരിപ്പിക്കുന്ന  പോപ്പുലര്‍ ഫ്രണ്ടിന്‍റെ  വോട്ടു U.D. F. ണ് വേണ്ട എന്ന് പറഞ്ഞ ചില നേതാക്കളെ തിരുത്തി രംഗത്ത് വന്ന ഉമ്മന്‍ ചാണ്ടിയുടെയും  മാണിയുടെയും  കൈകളില്‍ കേരളം  ഭദ്രമല്ല  എന്ന് തറപ്പിച്ചു പറയാം .
എന്നാല്‍  കേരളത്തില്‍ ഇനി ഒരു  U.D.F.  ഭരണം വന്നാല്‍  അതിന്‍റെ സാര്‍ഥ്യം ഇവരുടെ കൈകളിലാണ്  എത്തിപ്പെടുന്നത് എന്ന തിരിച്ചറിവ്  നമ്മുടെ ( മതേതര  വിശ്വാസിയുടെ )മനസ്സില്‍  ഒരു കനലായ്   എരിയുന്നു
                                                 ഇടതുപക്ഷവും ,നേതൃത്വം കൊടുക്കുന്ന CPM  മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി  പിടിക്കുന്നു എന്നാണു  വിശ്വാസം . എന്നാല്‍ സമീപ കാലങ്ങളില്‍  അതിന്‍റെ നിലപാടുകളിലും ജീര്‍ണത  കണ്ടു വരുന്നു . മുസ്ലിം വോട്ടു ബാങ്കിനെ  കൈയ്യിലെടുക്കാന്‍ നടത്തിയ പല ശ്രമങ്ങളും അവമതിപ്പുണ്ടാക്കി. മലപ്പുറം ജില്ലയുടെ രൂപികരണം മുതല്‍ . കഴിഞ്ഞ ലോകസഭ  തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ  PDP ബന്ധം വരെ ഇതിനു തെളിവാണ് .മദ്രസ്സാ അധ്യാപകരുടെ  പെന്‍ഷന്‍ പ്രതിമാസം  രൂപ 4000 /-  അനുവദിചതിന്നു  പിന്നിലെ ചേതോ വികാരം  വോട്ടു ബാങ്ക് രാഷ്ട്രി യത്തെ  പ്രോത്സാഹിപ്പിക്കുന്നവയാണ്. ജനങളുടെ നികുതി പണം ഇങ്ങിനെ സാമുദായിക പ്രീനനത്തിനു  ഉപയോഗിക്കുന്നത്  നെറികേടാണ്. ഒപ്പം  ഒന്ന് കൂടി  ഓര്‍ക്കുക  കര്‍ഷക തൊഴിലാളി പെന്‍ഷന്‍  ഇന്നും പ്രതിമാസം  300  രൂപയും , ദിനേശ് ബീഡി തൊഴിലാളി പെന്‍ഷന്‍ പ്രതിമാസം രൂപ 500 /- മാണ്.  ഉടനെ തന്നെ ജ്യോല്‍സ്ന്‍മാര്‍ക്ക്  പെന്‍ഷന്‍  അനുവധിക്കുമെന്നു  കേള്‍ക്കുന്നു  . ഇങ്ങിനെ പോയാല്‍ കേരളത്തിലെ വെളിച്ചപ്പടുകള്‍ക്കും , ദുര്‍മന്ത്ര  വാദികള്‍ക്കും പെന്‍ഷന്‍  ലഭിക്കുന്ന  നാള്‍ വിദൂരമല്ലാ  .ഇത് മതേതര  ജനാധിപത്യ  വിശ്വാസികളെ  അലോസരപ്പെടുത്തുന്നു .
                                                          BJP  യുടെ  കേരള നേതൃത്വം  VOTE FOR  SALE  എന്ന ബാനറുമായാണ്  തിരഞ്ഞെടുപ്പുകളെ  സമീപിക്കുന്നത്  എന്നത് കൊണ്ട്  ഒരു വലിയ വിപത്തില്‍ നിന്ന് തെന്നി മാറി നില്‍ക്കുകയാണ് കേരളം . എന്നാല്‍  വിവിധ മുന്നണികളുടെ ന്യുനപക്ഷ പ്രീണനവും ,ന്യുനപക്ഷങ്ങല്‍ക്കിടയിലെ  തീവ്രവാദ സ്വഭാവമുള്ള  പ്രവര്‍ത്തനങ്ങളും   ഭൂരിപക്ഷ  വരുന്ന ഹിന്ദു മത വിശ്വാസികളെയും  അവരുടെ  വോട്ടിനെയും  ക്രോഡികരിക്കാന്‍  BJP ക്ക്  സഹായകരമാകും . ഇതിനായി  വര്‍ഗീയ കലാപങ്ങള്‍  നടത്തുന്നതിനു കൊട്ടേഷന്‍  കൊടുക്കുന്ന വടക്കെ ഇന്ത്യന്‍  രീതി കേരളത്തിലും ആവര്‍ത്തിക്കും .ശ്രീ രാമസേനയുടെ  പ്രമോദു  മുത്തലിക്കിനെ http://www.dnaindia.com/bangalore/report_pramod-muthalik-caught-on-cam-promising-riots-for-a-price_1382858-all   പോലുള്ളവര്‍ കേരളത്തിനു ഏറെ അകലയല്ല എന്നത് കേരളത്തിലും  ഗുജറാത്ത് ,ഒറീസ മോഡല്‍ കലാപങ്ങള്‍ക്കുള്ള  സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈയോരാപത്തിനെ ചെറുക്കാന്‍ മത നിരപേക്ഷ   ബോധമാണ്   കേരളത്തില്‍ ശക്തി പ്രാപിക്കേണ്ടത്‌ .
                                                  കഴിഞ്ഞ ദിവസം  ഓ രാജഗോപാല്‍ കണ്ണൂരില്‍  നടത്തിയ മീറ്റ്‌  ദി പ്രസ്‌ പരിപാടിയില്‍  രാഷ്ട്രിയത്തില്‍  മതങ്ങള്‍ക്ക്   ഇടപെടാം എന്ന അഭിപ്രായം   ഒരു  വന്‍ വിപത്തിന്‍റെ  മുന്നറിയിപ്പാണ് BJP യുടെ അധികാരത്തിലേക്കുള്ള  പ്രയാണത്തില്‍  ഭൂരിപക്ഷ മതവും കേരള  രാഷ്ട്രിയത്തില്‍  ഇടപെട്ട്  തങ്ങളുടെ  വോട്ടു ബാങ്ക് സൃഷ്ടിക്കുമെന്നതിന്‍റെ സൂചനയാണ് . ഇത് സാധ്യമാകാന്‍ അവര്‍ എല്ലാത്തര വിഭാഗീയ വിധ്വംസക  പ്രവര്‍ത്തനങ്ങള്‍ക്കും  കേരളത്തെ വേദിയാക്കും എന്ന് സാരം .
അതിന്‍റെ മറവില്‍ നടക്കാന്‍ പോകുന്ന  കലാപങ്ങളില്‍ ബാലിയാടാകുന്നത് നമ്മുടെ നാട്ടിലെ സാധാരണ മനുഷ്യരാണ് .കര്‍ണാടകം വരെ എത്തി നില്‍ക്കുന്ന ഈ വിപത്തിനെ  കണ്ടില്ലെന്നു നടിക്കുവാന്‍  മതേതര  വിശ്വാസികള്‍ക്കാകില്ലാ.അതുകൊണ്ടാണ് വോട്ടു  ബാങ്ക് രാഷ്ട്രിയത്തിന്നു  വിരാമമിട്ടു  മതേതര കൂട്ടായ്മയില്‍  അണി ചേരേണ്ടതിന്‍റെ  ആവശ്യകത സജ്ജീവ ചര്‍ച്ചയാകുന്നത്. 
                                        ഇത്തരം വിപത്തുകള്‍ക്കെതിരെ  ന്യുനപക്ഷ  മത സമൂഹങ്ങള്‍  ആയുധമെടുത്തും അല്ലാതെയും  സംഘടിക്കുന്നതും , വോട്ടു  ബാങ്കിന്‍റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതും  പ്രശ്നങ്ങള്‍ കൂടുതല്‍  സങ്കീര്‍ണമാക്കും .കാരണം  EMS പറഞ്ഞത് പോലെ  ന്യുനപക്ഷങ്ങള്‍ എത്രയൊക്കെ  സംഘടിച്ചാലും ന്യുനപക്ഷമായി  തന്നെ നിലനില്‍ക്കും  എന്നാതാണ് .അവര്‍  ഒരിക്കലും  ഭൂരിപക്ഷം  ആകാന്‍ കഴിയില്ലാ .ന്യുനപക്ഷ  ഭൂരിപക്ഷ വ്യത്യാസ മില്ലാതെ  ഒരു വിശാല മത നിരപേക്ഷ  കൂട്ടായ്മ  നിലവില്‍ വരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ് .
മറിച്ച്   സമ്പവിച്ചാല്‍   ജാതി മത  സാമുദായിക ശക്തികള്‍     മലയാളിയുടെ സാംസ്കാരിക  പൈതൃകത്തെയും  , സ്വൈര്യ  ജീവിതത്തെയും  എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ പോന്ന  ഉഗ്ര സ്ഫോടനശേഷിയുള്ള   ആണവായുധമായി  മാറും എന്ന് തീര്‍ച്ച .


                                                     

Tuesday, October 12, 2010

പിതാവേ,ഇവരോട് ക്ഷമിക്കേണമേ,എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല!

  പിതാവേ,ഇവരോട്   ക്ഷമിക്കേണമേ,എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല!  (ലൂക്കാ 23 - 34 )   ഇതാണ് 
ചങ്ങനാശ്ശേരി ബിഷപ്‌ഹൌസ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ  മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നേരിട്ട് ഇടപെട്ടു  എന്നാ വാര്‍ത്ത‍വായിച്ചപ്പോള്‍  എനിക്ക് ഓര്‍മവന്നത് .ഇത്  കേരളത്തിലെ എല്ലാ മത,ദൈവവിശ്വാസികളെയും ജനാതിപത്യമതേതര  വിശ്വാസികളെയും ഒരു പോലെ  ആശ്ച്ചര്യപ്പെടുത്തുകയും , ലജ്ജിപ്പിക്കുകയും  ചെയ്ത ഒന്നാണ്  എന്ന് കരുതുന്നു . ദൈവശുശ്രൂഷ നടത്തുകയും ,ക്രിസ്തുവിന്‍റെ സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണ് അരമനയിലും വിശിഷ്യ ബിഷപ്‌ ഹൌസിലുമുളള  പുരോഹിതരുടെ പരമവും പ്രധാനവുമായ കര്‍ത്തവ്യം എന്നാ ഒരു സാധാരണ  സഭാവിശ്വാസിയുടെ  വിശ്വാസമാണ് തകര്‍ന്നടിഞ്ഞത് .
                                                        തിയോളജിയെക്കാള്‍ രാഷ്ട്രി യത്തിലും , ബിസിനസ്സിലും  തല്‍പരരായ  ഏതാനും ചിലര്‍ സെമിനാരിയില്‍  ചേര്‍ന്ന് പട്ടം സ്വികരിച്ചു , ഇന്ന് കേരളത്തിലെ ബിഷപ്‌ ഹൌസിലും ,അരമനകളിലും  നുഴഞ്ഞു കയറി  U.D.F. നു  വേണ്ടി  രാഷ്ട്രിയ പ്രവര്‍ത്തനം  നടത്തുന്നു എന്ന് ആരെങ്കിലും  സംശയിച്ചാല്‍  അവരെ തെറ്റ്  പറയാന്‍ കഴിയില്ല എന്നതാണ് സമീപകാല  ഇടയ ലേഖനങ്ങളും, ഒടുവിലെ ചങ്ങനാശേരിയിലെ  സംഭവവും  സൂചിപ്പിക്കുന്നത് . ഇങ്ങിനെ ദൈവനാമത്തില്‍  ഇടയ  ലേഖനങ്ങള്‍  മുഖേനയും   നേരിട്ടുള്ള  ഇടപെടലുകള്‍ വഴിയും രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്നത് 3 മത്തെ കല്‍പ്പനയുടെ  പരസ്യമായ ലംഘനമല്ലേ   എന്ന് ആരും സംശയിച്ചുപോകും.
ആരാധനാലയങ്ങളെയും ,സഭയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന  സ്ഥാപനങ്ങളേയും മറയാക്കി ഏതാനും ചിലര്‍  ഒളിഞ്ഞും  തെളിഞ്ഞും  നടത്തുന്ന ഇത്തരം   നഗ്നമായ രാഷ്ട്രിയ പ്രവര്‍ത്തനങ്ങള്‍  സഭയുടെ അന്തസ്സിനേയും ,പ്രസ്തുത മതവിശ്വാസികളുടെ യശസ്സിനെയും ബാധിക്കുമെന്ന് തീര്‍ച്ച .
ഇങ്ങിനെ    ഇടപെടുന്നത്  ഒരു സത്യസന്ധമായ   പ്രവണതയല്ല എന്ന് പറയേണ്ടിയിരിക്കുന്നു.മാത്രമല്ല നിങ്ങള്‍ക്ക്‌ സര്‍വ സ്വാതന്ത്ര്യതോടും കൂടി ദൈവ ശുശ്രൂഷയും മതപ്രവര്‍ത്ത്നവും നടത്തുവാന്‍ പരിരക്ഷ നല്‍കുന്ന ഇന്ത്യാ രാജ്യത്തെ ഭരണഘടനയോടും ,ഭരണഘടനാനുസ്രിതമായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങലോടുമുള്ള  കടുത്ത അവഗണനയും, വെല്ലുവിളിയുമായെ  ഇതിനെ   കാണാന്‍ കഴിയൂ .ഇത്തരം പ്രവര്‍ത്തന്‍ങ്ങളില്‍  ഏര്‍പ്പെടുന്ന പുരോഹിതരുടെ ഉദ്ദേശശുദ്ധിയെകൂടി സംശയിക്കണം .വടക്കെ ഇന്ത്യയിലെ കാവിയുടുത്ത ചില സന്യാസിമാരുടെതു   പോലെ തരംതാണ്   പോകരുത് സഭാ നേതൃത്വംകൊടുക്കുന്നവര്‍  എന്ന് നാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു കാരണം കേരളത്തെ ഇന്നത്തെ നിലയില്‍ വിദ്യസമ്പന്നരുടെ നാടക്കിതീര്‍ക്കാന്‍ ക്രിസ്ത്യന്‍ മിഷിനറിമാര്‍ വഹിച്ച പങ്കു വളരെ വലുതാണ്‌. 
                                                                മത,സാമുദായിക നേതാക്കളുടെയും ,സംഘടനകളുടെയും രാഷ്ട്രി യത്തിലുള്ള  ഇടപെടല്‍ രാജ്യത്തിന് ദോഷം ചെയ്യും എന്നത് ഒരു ചരിത്ര  സത്യം  മാത്രമാണ്. പാകിസ്താന്‍  ഇതിന്‍റെ ഒരു ഉദാഹരണമായി  കാണാം .  ഇന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങളില്‍   കൂടുതലും വര്‍ഗീയ സ്വഭാവമുള്ളവയാണെന്ന് കാണാം.ഇതിന്‍റെ  കാരണവും മതങ്ങളുടെ  രാഷ്ട്രിയ  ഇടപെടലുകളും  ,താത്പര്യങ്ങളുമാണ് .
                                            നമ്മുടെ  അഭ്യസ്ത വിദ്യരുടെ  കേരളത്തിലും മതേതരത്വത്തിനും മതനിരപേക്ഷ്തക്കും   കടുത്ത  വെല്ലുവിളിയാണ് ഇന്ന് നേരിടുന്നത് . ഇതു   ഏതൊരു   മലയാളിയുടെയും  സ്വൈര്യജീവിതത്തിനു  തടസ്സമാകുമെന്ന  ചിന്ത നമ്മെ   അലോസരപ്പെടുത്തുന്നു . മത ,സാമുദായിക സംഘടനകളുടെ രാഷ്ട്രി യത്തിലുള്ള ഇടപെടലുകള്‍  ചില കച്ചവട താത്പര്യങ്ങളെ മുന്‍ നിറുത്തി  വോട്ടു ബാങ്ക് സ്രിഷ്ടിച്ചുകൊണ്ടുള്ള    ഒരു അപകടകരമായ  പ്രവണതയാണ്. കേരളത്തില്‍   വിശ്വാസത്തെ മുതലെടുത്ത്‌ ക്രിസ്ത്യന്‍ ,മുസ്ലിം ,നായര്‍ ,ഇഴവ  വിഭാഗങ്ങള്ലായി തിരിഞ്ഞു  രാഷ്ട്രിയ പാര്‍ടി കളെയും ,നേതാക്കളെയും , എന്തിനു സര്‍ക്കാരിനെ  തന്നെ വരുതിയില്‍ നിറുത്തുന്ന  കാഴ്ചയാണ് ഇന്ന് കാണുന്നത് . കേവലം  മെഡിക്കല്‍ , ഏഞ്ചിനീയറിങ്ങ് കോളേജു കള്‍ക്കായി തുടങ്ങിയ  ഇത്തരം വോട്ടു ബാങ്കുകള്‍  പിന്നിട് ആരോഗ്യ രംഗത്തും മറ്റെല്ലാ വ്യവസായ തല്പര്യങ്ങല്‍ക്കുമായി  മത നേതാക്കള്‍ ഇന്ന് ഉപയോഗിക്കുന്നതായി കാണാം . ക്രിസ്ത്യന്‍ സഭകളുടെ ഇത്തരം വിദ്യാഭ്യാസ കച്ചവട താല്പര്യങ്ങളാണ് U . D . F . നു വേണ്ടി പരസ്യമായി രംഗത്ത് വരുവാന്‍ അരമാനയിലിരിക്കുന്ന ചില പുരോഹിതന്‍മാരെ പ്രേരിപ്പിക്കുന്നത് . 
                      അനന്തരം അവന്‍ ദേവാലയത്തില്‍ പ്രവേശിപ്പിച്ചു ,
                      അവിടെ കച്ചവടം നടത്തികൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി.
                    അവന്‍ അവരോടു പറഞ്ഞു എന്‍റെ ഭവനം "പ്രാര്‍ത്ഥനയുടെ ഭവനമാണ്"  എന്നെഴുതപ്പെട്ടിരിക്കുന്നു .
                     നിങ്ങളോ അതിനെ കച്ചവടക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.(ലൂക്കാ 19 -46 ) (ദേവാലയ ശുദ്ധീകരണം)
 ഈ സുവിശേഷം ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ട  മുഴുവന്‍ മത നേതാക്കളും ഒരു വട്ടം വായിക്കുന്നത് അഭികാമ്യം എന്ന് തോന്നുന്നു .ഇതിന്‍റെ മറ്റൊരു രസകരമായ വസ്തുത വിശ്വാസികളെ എണ്ണി കാണിച്ചു വിലപേശി വാങ്ങിയ ഒരു മെഡിക്കല്‍ , ഏഞ്ചിനീയറിങ്ങ് കോളേജിലോ മറ്റിതര സ്ഥാപനങ്ങളിലോ വിശ്വാസി യുടെ  മക്കള്‍ക്ക് പഠിക്കാനും , ജോലി ലഭിക്കാനും ലക്ഷങ്ങള്‍  "കോഴായായി"കൊടുക്കണം  എന്നതാണ് വസ്തുത   .കോഴയുടെ കാര്യത്തില്‍ വിശ്വാസി എന്നോ അവിശ്വാസി എന്നാ ഒരു വേര്‍തിരിവും ഇതിന്‍റെ  നടത്തിപ്പുകാര്‍ക്കില്ല.  അവിടെ പണമാണ് മാനദണ്ഡം .ഇത്തരം   കച്ചവട തല്പര്യതോടു  കൂടിയ മത രാഷ്ട്രിയ ബാന്ധവം പിന്നീട് മത മൌലീക വാദത്തിലേക്കും  ,  അങ്ങിനെ   ഭീകരവാദത്തിലേക്കും  രാജ്യത്തെ കൊണ്ടെത്തിക്കും. 80 കളിലെ ഇന്ത്യയെ  പിടിച്ചു കുലുക്കിയ സിക്ക്  തീവ്രവാദം  ഇതിനു ഒരു ഉദാഹരണം മാത്രമാണ്.ഒട്ടേറെ നിരപരാധികളുടെ ജീവനെടുത്ത ഈ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മതമൌലീക വാദികളെയും, അവരുടെ മുന്‍കാല കോണ്‍ഗ്രസ് ബന്ധവും ഒരു വലിയ പാഠമാണ് ഇന്ത്യക്ക് നല്‍കിയത്.
അയര്‍ലെണ്ട് പോലെയൊരു ക്രിസ്ത്യന്‍ രാജ്യത്തിന്‍റെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്ന് വിലയിരുത്തുന്നത് ഈ അവസരത്തില്‍  പ്രയോജനപ്പെടുമെന്ന് കരുതുന്നു . ഇവിടെ 90 % ക്രിസ്ത്യന്‍ മത വിശ്വാസികള്‍  ആയിരുന്നിട്ടും  സഭ രാഷ്ട്രിയത്തില്‍  ഇടപെടുന്നില്ല . ഒരു പ്രതേക രാഷ്ട്രിയ പാര്‍ടിക്കും, നേതാവിനും പിന്തുണയോ ,എതിര്‍പ്പോ സഭ പ്രകടിപ്പിക്കുന്നില്ല . ആര്‍ക്കു വോട്ടു ചെയ്യണമെന്നു സഭ ഇടയലേഖനങ്ങള്‍ വഴി വിശ്വാസികളെ അടിചേല്‍പ്പിക്കുന്നില്ല . മതങ്ങള്‍ക്ക്  അതിന്‍റെ  വഴി  . രാഷ്ട്രിയക്കാര്‍ക്ക്  അവരുടെ വഴി."സീസറിനുള്ളത് സീസറിനു ദൈവത്തിനുള്ളത് ദൈവത്തിനു "  അത് പോലെ തന്നെ  സഭയുടെയും ,ഇത് നമ്മുടെ രാജ്യത്തെ സഭ നേതൃത്വം കണ്ടു പഠിക്കേണ്ടതാണ് പൊതുവില്‍  അയറിഷ്  ജനങ്ങളുടെ സത്യസന്ധതയേയും  എടുത്തുപറയേണ്ടതാണ് . എന്നാല്‍ ഇവിടുത്തെ പബ് സംസ്കാരവും ,കുത്തഴിഞ്ഞ കുടുംബ ബന്ധങ്ങളും  ജീര്‍ണതകള്‍ തന്നെ .പക്ഷെ അവയെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയുടെയും ,ബ്രിടീഷ്  കോളനി വാഴ്ചയുടെയും  സംഭാവനയായി  കാണണം .മറിച്ചു പലരും പ്രചരി പ്പിക്കുന്നത് പോലെ  ഇവിടുത്തെ  ക്രൈസ്തവ സഭയുടെ പരാജയമായി കാണരുത് .എന്നാല്‍ മലയാളികള്‍ക്കിടയില്‍  വളര്‍ന്നുവരുന്ന തലമുറയെ ചൂണ്ടി കാട്ടി പലരും രക്ഷ കര്‍ത്താകളെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തി മതപ്രവര്‍ത്തനം  നടത്തുന്ന  പ്രവണത കണ്ടു  വരുന്നു . ഇത് നീതികരിക്കാനാകില്ല . കാരണം അടി ച്ചേ ല്പ്പിക്കുന്നതെന്തും  കുട്ടികള്‍, യുവാക്കള്‍ അപ്പാടെ സ്വികരിക്കാറില്ല  .
നമ്മുടെ രാജ്യത്തെ  ക്രൈസ്തവ  സഭയും അതിന്‍റെ പ്രവര്‍ത്തനങ്ങളും   ആകെ തകരാറിലാണ് എന്ന് അഭിപ്രാമില്ല .എങ്കിലും സമീപ കാലത്ത് സമൂഹത്തെ ബാധിച്ച മൂല്യച്യുതികള്‍  നമ്മുടെ മത സാമുദായിക രാഷ്ട്രിയ നേത്രുത്വത്തെയും  ദോഷകരമായി ബാധിച്ചു    എന്ന് വേണം  കരുതാന്‍ . ഇതിനു മാറ്റം വരാത്തിടത്തോളം കാലം   സാമൂഹ്യ പുരോഗതി ഒരു മരീചികയായി അവശേഷിക്കുമെന്ന് തീര്‍ച്ച. 

Saturday, October 2, 2010

കോമണ്‍വെല്‍ത്ത് ഗെയിംസ്. ഇന്ത്യക്ക് നല്‍കുന്ന പാഠങ്ങള്‍.

19 താമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയില്‍ വച്ച് നടക്കുമ്പോള്‍ അഭിമാനിക്കാന്‍ വകനല്‍കുമെന്നതിനുപകരം ഒരു പ്രവാസി എന്നാ രീതിയില്‍ അനുഭവിക്കേണ്ടി വന്ന അപമാനവും ,രാജ്യം ഇന്ന് നേരിടുന്ന   മൂല്യച്യുതികള്‍  ഉയര്‍ത്തുന്ന  അധവ  അലോസരപ്പെടുത്തുന്ന ചിന്തകളുമാണ്  ഇവിടെ പങ്കുവക്കുന്നത്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് വേദിയാകുക വഴി ഇന്ത്യ ലോക രാജ്യങ്ങളുടെ മുപില്‍ വീണ്ടും അപമാനിതയായി എന്ന് വ്യസനപൂര്‍വ്വം പറയാതെവയ്യാ.B.B.C. അടക്കമുള്ള ഒട്ടുമിക്ക വിദേശ ചാനലുകളും സാമാന്യം നല്ലരീതിയില്‍ ഇന്ത്യയെ കരിവാരിത്തേക്കാന്‍ കാണിച്ച വ്യഗ്രത എടുത്തു പറയേണ്ടതാണ്. 2020  ഒളിമ്പിക്സ്സിനു വേദിയാകാന്‍ ഇന്ത്യയും അവകാശ വാദം ഉന്നയിച്ചിരുന്നു എന്നത് ചില യുറോപ്യന്‍ ശക്തികളെ വല്ലാതെ പ്രകോപിതരാക്കി എന്നാതാണ് സത്യം  .SKY  ചാനല്‍ വഴി  ഗെയിംസിന്‍റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ടു പച്ചയായ ആഴിമതിയുടെയും പിടിപ്പുകേടിന്‍റെയും, ഇന്ത്യാക്കാരന്‍റെ  4 കിട ശുചിത്വ  സംസ്കാരവും ഇടമുറിയാതെ T V യില്‍ ഒഴുകിയെത്തിയപ്പോള്‍ ഹോസ്പിറ്റലിലും ,ഓഫീസുകളിലും തലകുനിച്ചു നിന്ന് ജോലി ചെയ്യേണ്ടിവന്ന ഒരു  വിഭാഗം ഹതഭാഗ്യരാണ് പ്രവാസി ഭാരതിയാര്‍ എന്ന് പറയാതെ തരമില്ല.ഇതില്‍  U.K. Ireland എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നേഴ്സ്സുമാര്‍ക്കാണ്  ഏറ്റവും അപമാനം സഹിക്കേണ്ടി വന്നത് .

ഇന്ത്യയേയും ,ഇന്ത്യാക്കാരെയും ബഹുമാനിക്കുന്ന,  സ്പോര്‍ട്സില്‍  തല്പരയായ ഒരു  അയറിഷ് C  N  M (Clinical Nursing  Manager ) ചോദിച്ചത് ഇങ്ങിനെ ---What a mess ? is this the same India who send a satelliete to the Moon. Are they going to make it ?   ഇതിലും മോശമായ പലരുടേയും കമന്‍റെ   കൂടി ആയപ്പോള്‍  പാവം പല മലയാളി നേഴ്സുമാരും ഒന്നുറപ്പിച്ചു . C.W.ഗെയിംസ് കഴിയുന്നത്‌ വരെ ബ്രെയിക്കിനു  മറ്റു രാജ്യത്തെ പൌരനന്മാരോറൊപ്പം പോകുന്നത് ഒഴിവാക്കാന്‍ . വിദേശ പൌരന്മാരുടെ അടക്കി പിടിച്ച പരിഹാസവും ,ചിരിയും തങ്ങളുടെ വിധിയായി കരുതി എല്ലാം സഹിച്ചു കഴിയുമ്പോഴും പലരും ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യമാണ് ,എന്തേ നമ്മുടെ ഇന്ത്യക്ക് മാത്രം ഇതില്‍ നിന്ന് മോചനമില്ലേ ?

35000 കോടി രൂപ ചിലവഴിച്ചാണ് ഇന്ത്യ ഈ ഗെയിംസിന്‍റെ വിജയം ഉറപ്പാക്കാന്‍ പരിശ്രമിക്കുന്നത് . ലെഭിച്ച സമയം 7  വര്‍ഷവും .എന്നിട്ടും അവസാന ആഴ്ച വരെ ഈ ഗെയിംസ് നടക്കുമോ എന്നാ ആശങ്ക പോലും ഉയര്‍ത്തി,ഇന്ത്യയുടെ യശസ് ഇടിക്കുന്ന തരത്തില്ലുള്ള ഒരു ചിത്രം സമ്മാനിച്ചത്‌ ഇന്ത്യയുടെ രാഷ്ട്രിയ ,ഉദ്യോഗസ്ഥ മേലാളന്‍മാരുടെ സങ്കുചിത താല്‍പര്യങ്ങളൊ,പിടിപ്പുകേടോ? രണ്ടായാലും മാപ്പര്‍ഹിക്കാത്ത തെറ്റാണു ഇവര്‍ രാജ്യത്തോടു ചെയ്തത് എന്ന് പറയാതെ വയ്യാ.
ഇന്ത്യയെ അടിമുടി ബാധിച്ചിരിക്കുന്ന എല്ലാ മൂല്യച്യുതികളുടെയും അതിപ്രസരമാണ് ഗെയിംസിന്‍റെ മുന്നൊരുക്കത്തില്‍ നമുക്ക് കാണുവാന്‍ കഴിയുന്നത്‌. ഭീകരവാദം,അഴിമതി, ശുചിത്വ ബോധത്തിന്‍റെയും, അര്‍പണബോധത്തിന്‍റെയും അഭാവം തുടങ്ങിയ ഇന്ത്യ നേരിടുന്ന എല്ലാ വെല്ലുവിളികളുടെയും ആകെ തുകയാണ് നമ്മുടെ മാതൃരാജ്യത്തിനേറ്റ  ഈ അപമാനം .
9  . 75  ലക്ഷം രൂപ വാടകയ്ക്ക് ഒരു  TREADMILL
ഇന്ത്യയില്‍  യഥാര്‍ഥ     "  വെല്‍ത്ത് ഗെയിംസ്" തുടങ്ങിയത്  കോമണ്‍ വെല്‍ത്ത് ഗെയിംസിന്‍റെ നിര്‍മാണ പ്രവര്‍ത്തന ങ്ങളിലും ,ഗെയിംസ് മോടി പിടിപ്പിക്കുവാനും ,കായിക താരങ്ങള്‍ ക്കുള്ള സാധന സാമഗ്രികള്‍ വാങ്ങുന്ന ടെണ്ടര്‍ ഉറപ്പിച്ചപ്പോഴുമാണ്.പകല്‍ കൊള്ളയുടെ കണക്കുകള്‍ ഏതാണ്ട് ഇപ്രകാരം . 9 .75 ലക്ഷം രൂപക്ക് ഒരു treadmill .വിലയെന്ന് ധരിക്കാന്‍ വരട്ടെ . ഇതു 45 ദിവസത്തെ വാടക മാത്രമാണ്. കസേര   ഒന്നിന്‍റെ വാടക Rs 8378  ഫ്രിഡ്ജ്     വാടക 42 ,202 /      A / C  4  ലക്ഷം.70 ltrs ഐസ് ട്രെ ഒരു കമ്പനിയില്‍ നിന്ന് വടകക്കെടുത്തത് Rs4467. മറ്റൊരു കമ്പനിക്കു വാടകയിനത്തില്‍ നല്കുന്നത് Rs.16,070/- . 40 ലക്ഷം രൂപയുടെ പൂച്ചട്ടികള്‍ ,50 ലക്ഷം  രൂപയുടെ പൂക്കള്‍ .എല്ലാം വെറുതെയായി .സുരക്ഷ കരണങ്ങളാല്‍  ഇവയൊന്നും സ്ഥാപിക്കാന്‍ കഴിയില്ലാ .അല്ലേലും ഇതൊക്കെ സ്ഥാപിക്കണമെന്ന് ആര്‍ക്ക് നിര്‍ബന്ധം .വാങ്ങികൂട്ടണം .അത്ര തന്നേ .സോപ്പ് ഡിസ്പെന്‍സ്സര്‍ വാടക Rs 187  ഒരു സ്വിസ് കമ്പനിയില്‍ നിന്ന് എങ്കില്‍ അതെ സോപ്പ് ഡിസ്പെന്‍സ്സര്‍ ഒരു ബ്രിട്ടിഷ് കമ്പനിയില്‍ നിന്ന് Rs.9379/-    ഒരു രേഖ യുമില്ലാതെ £2.38000 A.M. Films എന്ന ഇന്ത്യന്‍ ഡയറക്ടെഴസുള്ള    ഒരു കമ്പനിക്കു കൈമാറിയതും അഴി മതി യുടെ പച്ചയായ ഉദാഹരണം മാത്രം .അങ്ങിനെ  പോകുന്നു കണക്കുകള്‍ . 
ഡല്‍ഹി  ജവഹര്‍ലാല്‍ സ്റ്റേഡിയം നവീകരിക്കാന്‍  961  കോടി ?(ഒരു അന്ധരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ്   സ്റ്റേഡിയം പുതിയത് നിര്‍മിക്കാന്‍ 100 കോടി മാത്രം മതി എന്നിരിക്കെയാണെന്ന്കൂടി  ഓര്‍ക്കണം). ഡല്‍ഹി നവീകരിക്കല്‍ പദ്ധതിയുടെ ഭാഗമായി 22  പദ്ധതി കളിലും വന്‍ അഴി മതി നടന്നു എന്ന് കേന്ദ്ര വിജിലെന്സു കമ്മിഷന്‍ പ്രഥമ ദ്രിഷ്ട്യാ കണ്ടെത്തി.കുറ്റക്കാര്‍ P.W.D. C.P.W.D, N.D.M.C. D.D.A. R.I.T.E.S.തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും.അഴിമതി നമ്മുടെ രാജ്യത്ത് സാര്‍ വത്രികമായി എന്ന് മാത്രമല്ല  വികസനമെന്നാല്‍ അതുമായി ബന്ധപ്പെട്ടു നിലക്കുന്നവര്‍ക്കെല്ലാം യഥേഷ്ടം അഴി മതി നടത്തുവാനുമുള്ള അവകാശം സിദ്ധിച്ചപോലെയാണ് രാഷ്ട്രിയ ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ സമീപനം, എന്ന് കാണാം.
ഇതിന്‍റെഎല്ലാം  ചുക്കാന്‍ പിടിച്ച സുരേഷ് കല്മാടിയും ,ഡല്‍ഹി മുഖ്യ മന്ത്രി  ഷീല  ദീക്ഷിത്തും   അഴിമതി യുടെ  ആള്‍ രൂപങ്ങള്‍  തന്നെ. ഇതൊക്കെ ഡല്‍ഹിയില്‍ അരങ്ങേറുമ്പോള്‍ ഇവരെ മാത്രം എല്ലാം ഏല്പിച്ചു    ഉറക്കം നടിച്ച മാന്‍മോഹന്‍സിംങ്ങിനും ഉത്തരവാധിത്വത്തില്‍ നിന്നും  ഒഴിയാന്‍ കഴിയില്ല . ( അദ്ദേഹം   അഴിമതി നടത്തി എന്ന് ഇതിനു അര്‍ത്ഥമില്ല എന്ന് പ്രത്യേകം സൂചിപ്പിക്കുന്നു.)അങ്ങിനെ അഴിമതിയുടെ ചാകരയായിരുന്നു ഗെയിംസിന്‍റെ മുന്നൊരുക്കങ്ങള്‍  എന്ന് പറയാതെ വയ്യ.


മറ്റൊന്ന് കുനിന്മേല്‍ കുരു പോലെ വന്ന ശുചിത്വ പ്രശ്നങ്ങലാണ്. ഇതു ഇന്ത്യക്കാരന്‍റെ  ഒരു attitude  ന്‍റെ പ്രശനമാണ്.പ്രകൃതിയേയും ,സഹജീവികളെയും തെല്ലുപോലും വില കല്‍പ്പിക്കാത്ത ഒരു സമൂഹം സാക്ഷര കേരളത്തിലുമുണ്ട്‌ . പ്ലാസ്റ്റിക്‌ കവറുകളില്‍ മാലിന്യംനിറച്ചു പൊതു നിരത്തുകളില്‍ വലിച്ചെറിയുന്നത് ഇന്ന് നമ്മുടെ നാട്ടിലും ഒരു സ്ഥിരം കാഴ്ചയാണ് .ഇതിലും തുലോം മലീമസമായ ഒരു രീതിയാണ് വടക്കെ ഇന്ത്യന്‍ സംസ്ഥാങ്ങളില്‍ നിലനില്‍ക്കുന്നത്. പൊട്ടിയൊലിക്കുന്ന കക്കൂസുകളും,പട്ടിയോ, പൂച്ചയോ കേറി നിരങ്ങിയ മെത്തകളുമായിട്ടാണ് വിദേശ താരങ്ങളെ ഇന്ത്യ വരവേല്‍ക്കാന്‍ ഒരുങ്ങിയതിന്‍റെ നാണം കെടുത്തുന്ന ദൃശ്യങ്ങള്‍ ഏവരേയും  അത്ഭുതപ്പെടുത്തി .ഒരു Nightmare  ആയി ഇന്നും അത് ഓരോ പ്രവാസി യുടെ മനസ്സിലേക്ക് വരുന്നുണ്ട് എന്നതാണ് യാഥര്‍തഥ്യം.ഒപ്പം ശുചിത്വത്തിനു വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത തലങ്ങള്‍ ഉണ്ട് എന്നാ ഭാനോട്ട്  ന്‍റെ അഭിപ്രായം  ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കി ചോദിക്കാന്‍ കാണിച്ച ധൈര്യം അപാരം തന്നേ 




.തെറ്റുകള്‍ അംഗീകരിക്കാനും , അവ പരിഹരിക്കാനും ,ഭാവിയില്‍ ആവര്‍ത്തിക്കതിരിക്കനുമുള്ള ശ്രമം ഇന്ത്യക്ക് അന്യമാകുന്നോ എന്തോ?
കായികതാരങ്ങള്‍ തങ്ങേണ്ട മുറിയില്‍ പാമ്പിനെ കണ്ടതും ,സ്റ്റേഡിയത്തി ന്‍റെ  മേല്‍കൂര നിലം പോത്തിയതും ,സന്നദ്ധ സേവനത്തിനെത്തിയ 10000 പേര്‍ കിറ്റ്മായി മുങ്ങിയതും  മറ്റും ആരെയും ആശ്ച്ചര്യപ്പെടുത്തും.


ഭീകരവാദമാണു ഈ ഗെയിംസും  , നമ്മുടെ രാജ്യവും നേരിടുന്ന പ്രധാന വെല്ലുവിളി. പല രാജ്യങ്ങളും , കായിക താരങ്ങളും    ഗെയിംസില്‍    നിന്ന്  പിന്മാറുന്ന ദയനീയ കാഴ്ചയാണ് നാം  കണ്ടത്. ഇത്       ഇന്ത്യക്ക് അകത്തും പുറത്തുമുള്ള മതമൌലീക ശക്തികളുടെ സംഭാവനയാണ്. ഡെമോക്ളിസിന്‍റെ വാള്‍ പോലെ ഇനിയങ്ങോട്ട്    ഇത്     ഇന്ത്യയെ (ലോകത്തെയാകെ ) വേട്ടയാടും എന്ന് വ്യസനത്തോടെ ഓര്‍മിപ്പിക്കട്ടെ .എന്ത് ചെയ്യാം! മതങ്ങള്‍ നല്‍കിയ സംഭാവനയല്ലേ !സഹിച്ചേ പറ്റൂ .....

എന്നാല്‍ ഇതിന്‍റെ മറ്റൊരു വശം കൂടി കാണേണ്ടതുണ്ട് .100  കോടി മുടക്കി ഒരു സ്റ്റേഡിയം പുതുതായി പണിതീര്‍ക്കമെന്നിരിക്കെ 961  കോടി മുടക്കി ജവര്‍ഹാര്‍ലാല്‍ സ്റ്റേഡിയം നവികരിക്കുന്നതിനു ചിലവക്കിയതിന്‍റെ  ന്യായികരണം ഓര്‍ഗനൈസിംഗ് കമ്മിറ്റി നിരത്തുന്നത് സുരക്ഷ കാരണങ്ങളാണ്. അങ്ങിനെയെങ്കില്‍ മതത്തിന്‍റെ പേരില്‍ ഏതാനും ചിലര്‍ നടത്തുന്ന  ഭീകര വാദത്തിന്‍റെ   പിന്നിലെ സാമ്പത്തിക ലാഭം കൊയ്യുന്നത് കച്ചവട താല്പര്യങ്ങളുള്ള ചില ശക്ത്തികളല്ലേ  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.961 കോടി മുടക്കി ഒരു സ്റ്റേഡിയം നവീകരിച്ചപ്പോള്‍ ,അതിലുമധികം  തുക  സുരക്ഷക്കായി ചിലവഴിച്ചു എന്നതല്ലേ വസ്തുത.  സര്‍ വെയിലെന്‍സ് ക്യാമറകള്‍, ബോമ്പ് dectector ,അലാറം സിസ്റ്റം ,ബുള്ളറ്റു  പ്രൂഫ്‌ സംരക്ഷ   ഉറപ്പാക്കുന്ന സംവിധാനങ്ങളും  തുടങ്ങി അത്യധുനീക സാമഗ്രികള്‍ (mostly  imported ) ആണ് ഈ ഗെയ്മ്സ്സിന്നായി ഇന്ത്യാ വാങ്ങി കൂട്ടിയത് . ഭീകരവാദം കൊണ്ടും ,അതിന്‍റെ ഭയാശംങ്കകള്‍ കൊണ്ടും യഥാര്‍ഥ നേട്ടം ഇവ ഉത്പാദിപ്പിക്കുകയും ,വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്കും , കമ്പനികള്‍ക്കുമല്ലേ  എന്ന   സംശയം ബലപ്പെട്ടുവരുന്നു.
ഇന്ന്  ജര്‍മിനി ,ഫ്രാന്‍സ് ,ബ്രിട്ടന്‍ ,സ്പയിന്‍  എന്നി രാജ്യങ്ങളിലേക്കുകൂടി അതിന്‍റെ ഭീതി വ്യപിപിക്കുക വഴി കൂടുതല്‍ ബിസിനെസ്സ് സാധ്യതകളാണ്  ഏതോ മുതലാളിത്ത  ശക്തി ലക്‌ഷ്യം വക്കുന്നത്. ഒന്ന് ആലോചിച്ചു നോക്കിയാല്‍ കോടികളുടെ ബിസിനെസ്സ് സാധ്യത തെളിഞ്ഞുവരും . .ഭീതി വിതച്ചും , മനുഷ്യകുരുതി നടത്തിയും തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍  സംരഷിക്കുക എന്നത് മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ മാത്രം ശൈലിയാണല്ലോ. അങ്ങിനെയെങ്ങില്‍ ഒന്ന് ഉറപ്പിച്ചു പറയാം ,ഇത്തരം മുതലാളിത്ത താല്പര്യങ്ങളും ,മതങ്ങളും ചേര്‍ന്ന് ഭീകരവാദം ആളികത്തിച്ചു മനുഷ്യ ജീവിതം  എല്ലകാലത്തെക്കും ദുസ്സഹമാകുമെന്നു .

1)ഈ ഗെയിംസ് ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ് .








2) ഇങ്ങിനെ രാജ്യത്തിന്‍റെ  യശസ്സുയര്‍ത്തേണ്ട  ഒരു കയികോല്‍സവത്തില്‍  ഇന്ത്യ ലോകത്തിന്‍റെ  മുന്‍പില്‍  അപമാനിതയാകാന്‍ കാരണമെന്ത് ?കാരണക്കാര്‍  ആര് ?
3)ഇത്തരം അഴിമതിക്കു സുരേഷ് കല്‍മാഡി മാത്രമാണോ ഉത്തരവാദി ?

4)ഇത്  സമൂഹത്തിന്‍റെ മൂല്യ തകര്‍ച്ചയല്ലേ കാണിക്കുന്നത് ?

5)വന്‍ തോതിലുള്ള നഗരവല്‍ക്കരണമാണ്  ഗയിംസ്സിന്‍റെ  മറവില്‍  ഡല്‍ഹിയില്‍  നടത്തിയത്. പാശ്ചാത്യ സംസ്കാരത്തിന്റെ പറിച്ചു നടലല്ലേ ഇങ്ങിനെ  ആടമ്പരത്തോടു കൂടി ഗയിംസ് നടത്താന്‍ നിശ്ചയിച്ചതിനു പിന്നിലെ ലക്‌ഷ്യം ? ഇതിന്‍റെ പിന്നിലെ താല്പര്യങ്ങളെന്ത്?45 ദിവസത്തെ ഗെയിം സിന്  ശേഷം ഇതിനായി ഒരുക്കിയ infrastructure ഉം സുഖസൗകര്യങ്ങളും  ഇന്ത്യന്‍ സംസ്കാരതിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാം ?

6)വികസനവും അഴിമതിയും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്ന് വീണ്ടും തെളിയിക്കപെട്ടു .അഴിമതിയില്ലാതെ  വികസനം സാധ്യമാകില്ലേ ?

7)യഥാര്‍ത്ഥ വികസനം എന്നാല്‍ എന്ത്? അത് ആര്‍ക്ക് വേണ്ടി ?


ഒരു ഗാന്ധിജയന്തി കൂടി കടന്നു പോകുമ്പോള്‍  ഓരോ ഇന്ത്യാക്കാരനേയും ആലോസരപ്പെടുത്തുന്ന  ഏതാനും ചോദ്യങ്ങളാണ് ഇവയെന്ന് കരുതുന്നു .
എന്തേ നമ്മുടെ രാജ്യത്തിന്‌ മാത്രം ഇതില്‍ നിന്ന് മോചനമില്ലേ?സ്വാര്‍ തഥയും ,സമ്പത്തിനോടുള്ള അടങ്ങാത്ത ആര്‍ത്തിയും ,അധികാരകൊതിയും സമൂഹത്തിന്‍റെ സകല മേഖലകളെയും കീഴടക്കുമ്പോള്‍ ,ഗാന്ധിജി നമ്മെ പഠിപ്പിച്ച തത്വസംഹിതകള്‍ക്കേല്‍ക്കുന്ന     പരാജയങ്ങളില്‍ ഒന്നുകൂടി എന്ന് മാത്രം  കരുതാം . ഇന്ത്യയുടെ  ഭരണകര്‍ ത്തക്കള്‍  മുതല്‍  ,ഉദ്ധ്യോഗസ്ഥര്‍, വ്യവസായികള്‍ .ഗയിംസ്സു വില്ലേജിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇഷ്ടിക ചുമന്നവന്‍  മുതല്‍ മൂത്ര പുര വൃത്തി യാക്കുന്നവന് വരെ  താന്‍ ചെയ്യുന്ന പ്രവര്‍ത്തി തന്‍റെ " കീശയുടെ "മാത്രം ലാഭാത്തിനല്ല മറിച്ച് ഗയിംസ്സിന്‍റെ  വിജയത്തിനാകണം അതുവഴി തന്‍റെ മാതൃ രാജ്യത്തിന്‍റെ യശസ്സുയരണം, അഭിവൃദ്ധി സാധ്യമാകണം  എന്ന് കരുതുന്ന സംസ്കാരം വരാത്ത കാലത്തോളം  ഈ അപമാനം നാം   സഹിക്കേണ്ടി വരും .  എങ്കിലും രാജ്യസ്നേഹികളായ  ഓരോ പ്രവാസിയും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു  എങ്ങിനെയും ഈ ഗെയിംസ് വിജയിച്ചു  കാണണേ എന്ന് .

സത്യമേവജയതേ

Friday, October 1, 2010

ഒരു ഗാന്ധിജയന്തി സ്മൃതി


സാമ്പത്തികവിപ്ലവം ഗാന്ധിജയന്തി സ്മൃതി
Posted on: 29 Sep 2010


1940കളുടെ തുടക്കത്തിലാണ്. എന്റെ ഒരു വലിയമ്മാവനുണ്ടായിരുന്നു., ഗ്രാമങ്ങളില്‍ വൈദ്യുതിയും ടാര്‍ റോഡും വരുന്നതിനു മുമ്പുള്ള കാലമാണ്. സ്ഥലത്ത് ഒരു പ്രൈമറി സ്‌ക്കൂളും ഒരു കള്ളുകുടിയനും ഒരു യക്ഷിയും ഒരു വായനശാലയും മാത്രമേ ഉള്ളു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ത്തകളും അലയടികളും വായനശാലയില്‍ വരുന്ന പത്രങ്ങളിലൂടെ ഗ്രാമത്തില്‍ സജീവമായിരുന്നു. ഗാന്ധിജിയെ പത്രം വായിക്കാത്തവര്‍ക്കും അറിയാം. വലിയമ്മാവന്‍ പറയും.
ഞാനും ഗാന്ധിയും ഒരു പോലാണ്.

അവര്‍ തമ്മില്‍ ഒരു കാര്യത്തിലേ സാമ്യമുള്ളു. രണ്ടു പേരും ഒറ്റ മുണ്ടാണ് ഉടുക്കുന്നത്. മറ്റെല്ലാറ്റിലും, സ്വഭാവത്തിലും പെരുമാറ്റത്തിലും അറിവിലും ഇത്രയേറെ വ്യത്യസ്തതയുള്ള രണ്ടു പേര്‍ കാണുകില്ല. പക്ഷെ ഗാന്ധിജിയുടെ സമാനതയില്‍ അഭിമാനം കൊള്ളാന്‍ അദ്ദേഹം ആവേശം കാട്ടുമായിരുന്നു.
ഇത് നമ്മുടെ ഇന്ത്യന്‍ സൈക്കേയുടെ കൂടപ്പിറപ്പാണ്.

എല്ലാ വര്‍ഷവും ഗാന്ധിജയന്തി ആഘോഷിക്കുമ്പോള്‍ നാം പറയും.
നാം ഗാന്ധിജിയുടെ പാദമുദ്രകള്‍ പിന്തുടരണം എന്ന്. പക്ഷെ നാമെല്ലാം മേല്‍പ്പറഞ്ഞ വലിയമ്മാവനെപ്പോലെയാണ്. ഗാന്ധിജിയുടെ ഒരംശം മാത്രം ഉള്‍ക്കൊണ്ട് ഗാന്ധിജിയുടെ ആള്‍ക്കാരായി മാറി നമ്മുടെ കുറ്റബോധത്തിന് കവചം സ്യഷ്ടിക്കുകയാണ്.

ഗാന്ധിജിയുടെ നാട്, നമ്മുടെ രാഷ്ട്രം, ഇന്ന് ലോകത്തിലെ മൂന്നാമത്തെ വന്‍ശക്തിയാണ്. പട്ടാളത്തിന്റെ വലിപ്പത്തിലും കോടീശ്വരന്മാരിലും ജനസംഖ്യയിലും രണ്ടാം സ്ഥാനം. ജിഡിപിയില്‍ ഡോളര്‍ കണക്കില്‍ പതിനൊന്നാമന്‍. പി പി പിയില്‍ നാലാമന്‍.

കള്ളപ്പണത്തില്‍? സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ വകയായി 70 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കിടപ്പുണ്ടെന്നാണ് വാര്‍ത്ത. എല്ലാം സ്വാതന്ത്ര്യാനന്തര കാലത്തെ ഇടപാടാണ്. 180 രാഷ്ട്രങ്ങളുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കുകളിലിന്നുള്ളത്. അവരില്‍ ഒന്നാം സ്ഥാനം നമുക്കാണത്രെ. ഈ തുക ഇന്ത്യയുടെ വിദേശ കടത്തിന്റെ 13 ഇരട്ടിയാണ്. ഈ തുകയുടെ വാര്‍ഷിക പലിശ കണക്കാക്കിയാല്‍ അത് ഭാരതസര്‍ക്കാരിന്റെ ബജറ്റിനെക്കാള്‍ കൂടുതലാണ്. ദു:ഖകരമായ സംഗതി ഈ അക്കൗണ്ടുകാര്‍ മരിച്ചാല്‍ പണം മുഴുവന്‍ ബാങ്കിന് കിട്ടും എന്നതാണ്. ഇത്തരം കള്ളപ്പണബാങ്കുകള്‍ 69 വിദേശരാജ്യങ്ങളില്‍ ഉണ്ടത്രെ. അവിടുത്തെ ഇടപാടുകളില്‍ നമ്മുടെ വീതം പരസ്യമായിട്ടില്ല.

നമുക്ക് ശൈശവക്ഷേമത്തില്‍ യൂണിസെഫ് കണക്കെടുത്ത 88 രാഷ്ട്രങ്ങളില്‍ 65 ആണ് റാങ്കിങ്. നമ്മുടെ 21% കുട്ടികളും പോഷകാഹാരം കിട്ടാത്തവരാണ്. 43% അണ്ടര്‍ വെയിറ്റാണ്. 7% ശൈശവമരണത്തിന് അടിപ്പെടുന്നു.

ഇക്കാര്യത്തില്‍ നാം ഉഗാണ്ട, മൊറീഷ്യസ്, സിംബാബ്‌വേ തുടങ്ങിയ ദരിദ്രരാജ്യങ്ങള്‍ക്കും പിന്നിലാണ്. രണ്ടര ലക്ഷം കോടിയുടെ ഹെല്‍ത്ത് കെയര്‍ ബിസിനസ്സാണ് നമുക്കുള്ളത്. പക്ഷെ ശുദ്ധജലവും മാലിന്യനിര്‍മ്മാര്‍ജനത്തിനുള്ള സംവിധാനവും ഇന്നും നഗരങ്ങളില്‍പ്പോലും 95% പേര്‍ക്കും ലഭ്യമല്ല.

ഈ ഗാന്ധിജയന്തി വാരത്തില്‍ നമ്മുടെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ക്കപ്പുറത്തേക്ക് ഒന്നു നോക്കാം. ഗാന്ധിയന്‍ ധനതത്വശാസ്ത്രചിന്തകള്‍ ഇതിന് സഹായകമാകും.

1930 നു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ സാമ്പത്തികത്തകര്‍ച്ചയുടെ നടുവില്‍ നാം നില്‍ക്കുകയാണ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധങ്ങളും അവശ്യസാധനങ്ങളുടെ കേന്ദ്രീകരണവും ഈ തകര്‍ച്ചയ്ക്ക് 1930നെക്കാള്‍ വലിയ മാനം നല്‍കിയിരിക്കുകയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഇത് ഏതു രാജ്യത്തിനും ഒരു പരിധി വരെ നിയന്ത്രിക്കാമായിരുന്നില്ലേ? തീര്‍ച്ചയായും എന്നു തന്നെയാണ് ഉത്തരം. ഗാന്ധിയന്‍ ധനതത്വശാസ്ത്രചിന്തകളുടെ പ്രസക്തി ഇവിടെയാണ്.

ഇ.എഫ്.ഷൂമേക്കര്‍ വളരെ പ്രഗദ്ഭനും പ്രസിദ്ധനുമായ ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനാണ്. കീന്‍സിന്റെയും ട്രാല്‍ബ്രഡിന്റെയും സമശീര്‍ഷന്‍. പാശ്ചാത്യ സാമ്പത്തിക ചിന്തകളുടെ അപ്രമേയത്വത്തെക്കുറിച്ച് യാതൊരു സംശയവുമില്ലാത്തവന്‍. പക്ഷെ 1973ലെ ഊര്‍ജ്ജപ്രതിസന്ധിയും അതിനു കാരണമായിരുന്ന ആഗോളവത്കരണവും അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. അദ്ദേഹം ഗാന്ധിയന്‍ ധനതത്വചിന്തകളെ വളരെ ഗൗരവമായി അപഗ്രഥിക്കാനും പഠിക്കാനും ശ്രമിച്ചു. സ്വദേശി എന്ന വാക്കിന് ഗാന്ധിജി നല്‍കിയ വ്യാഖ്യാനത്തിലൂടെ അതിന്റെ തലം കണ്ടുപിടിക്കാന്‍ ഷൂമേക്കര്‍ നടത്തിയ ശ്രമം ചെന്നെത്തിയത് 'സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍' എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പഠനത്തിലൂടെ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന് ഗാന്ധിജിയുടെ പ്രസക്തി കാട്ടുന്നതിലായിരുന്നു.

സ്വദേശി എന്നത് നമ്മുടെ തൊട്ടടുത്ത അയല്‍ക്കാരനെ സഹായിക്കാനുള്ള മനസ്സാണ്. നമ്മുടെ അദ്ധ്വാനത്തിന്റെ ഫലം നമ്മുടെ ആവശ്യം കഴിഞ്ഞ് ആദ്യം അവന് നല്‍കുക. അതോടൊപ്പം അവന്റെ അദ്ധ്വാനഫലമായി ഉണ്ടാക്കുന്ന ഉത്പന്നം വാങ്ങുന്നതിന് നാം മുന്‍ഗണന കൊടുക്കുക. ഈ കൊടുക്കല്‍ വാങ്ങല്‍ രീതി കര്‍ശനമാക്കുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് ദൂരദേശങ്ങളിലേക്കുള്ള കടത്തുകൂലിയും ചരക്കു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുറയുന്നു. കൂടുതല്‍ ദൂരെ, വില കൂട്ടി, ലാഭം സമ്പാദിക്കുക എന്ന ലക്ഷ്യം അപ്രസക്തമാകുന്നു. യഥാര്‍ത്ഥമായ സാമ്പത്തികചിന്ത സാധാരണക്കാരനെ ലക്ഷ്യമാക്കി മാത്രമാകണം. ഉത്പന്നങ്ങളുടെ നാണയവില അടിസ്ഥാനമാക്കിയ യൂറോപ്യന്‍ സാമ്പത്തികശാസ്ത്രത്തിന് ഒരിക്കലും സാമൂഹ്യനീതിയെ കാണാന്‍ സാധിക്കുകയില്ല. സാമൂഹ്യനീതി ഉള്‍ക്കൊള്ളാത്ത സാമ്പത്തികശാസ്ത്രം കൊളോണിയലിസത്തിന്റെ വേറൊരു രൂപം മാത്രമാണ്. ഇന്നത്തെ സാമ്പത്തിക സമവായത്തില്‍ വ്യവസായവത്ക്കരിക്കപ്പെട്ട ഒരു രാജ്യം അതിന്റെ നിലനില്‍പ്പിന് അസംസ്‌കൃതവിഭവങ്ങളെയും, ഉത്പന്നങ്ങള്‍ക്ക് വിപണികളെയും എന്തിന് വിദഗ്ധ മാനവശേഷിയെയും നിയന്ത്രിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കുന്നു. ഇവിടെ കുറച്ചു രാജ്യങ്ങള്‍ ഏറെ രാജ്യങ്ങളെ ചൂഷണം ചെയ്യുക മാത്രമല്ല, സമ്പത്തും ബുദ്ധിയുമുള്ള ന്യൂനപക്ഷവര്‍ഗ്ഗം അവരുടെ സ്ഥാപനങ്ങളിലൂടെ തങ്ങളുടെ തന്നെ അയല്‍ക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് രണ്ടു വര്‍ഗ്ഗങ്ങളെ സ്യഷ്ടിച്ച് പൊതുജീവിതധാരയില്‍നിന്ന് പുറന്തള്ളിയ ബഹുഭൂരിപക്ഷത്തെ കൂടുതല്‍ കെണിയിലേക്ക് വീഴ്ത്തുന്നു.

ഷൂമേക്കറുടെ പഠനം ആധുനികതയിലേക്ക് ഗാന്ധിയന്‍ ധനതത്വചിന്തകളെ കൊണ്ടുവരികയുണ്ടായി. ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും ഉള്‍ക്കൊള്ളാത്ത ഒരു ശാസ്ത്രവും ശാസ്ത്രമല്ല. സാമ്പത്തികശാസ്ത്രവും ഇതിന് അപവാദമല്ല. ബുദ്ധമത സാമൂഹ്യ സാമ്പത്തിക ചിന്തകളില്‍ നിറഞ്ഞുനിന്നിരുന്ന സ്വയം പര്യാപ്തയുടെയും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ, ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പടെ, വികേന്ദ്രീകൃത സ്വഭാവവും ഗാന്ധിജിയുടെ സ്വദേശി എന്ന വാക്കില്‍ നിറഞ്ഞിരുന്നു. ലാഭം മാത്രം ലക്ഷ്യമാക്കിയ ഉപഭോഗസംസ്‌ക്കാരം ഇവിടെ അന്യമാണ്.

ഇന്ന് നാം കാണുന്ന സാമ്പത്തികത്തകര്‍ച്ചയുടെ മൂല കാരണം ഗാന്ധിജി വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികശാസ്ത്രവും ഒരു കൂട്ടം യാഥാസ്ഥിതികരുടെ കൈപ്പിടിയിലാണ് ഇന്നും.

ഇന്ന് ഇന്ത്യ കാര്‍ഷികമായും വ്യാവസായികമായും സാമ്പത്തികമായും നേടിക്കൊണ്ടിരിക്കുന്ന പുരോഗതിയിലെ ഭൗതികമായ പങ്ക് എത്രത്തോളം രാഷ്ട്രത്തിലെ പകുതിയിലേറെ വരുന്ന നിശ്ശബ്ദരായ ദരിദ്രസമൂഹത്തിന് ലഭിക്കുന്നു എന്ന മൗലികമായ ചോദ്യം നാം സ്വയം ഉയര്‍ത്തണം.

ഒരു ചെറിയ ഉദാഹരണം.
ജനത്തിന്റെ ഡയറക്ട് ഇന്‍ഡയറക്ട് (പ്രത്യക്ഷ - പരോക്ഷ) നികുതിപ്പണമാണ് സര്‍ക്കാരിന്റെ വരുമാനം. ഈ വരുമാനത്തില്‍ നാലര ശതമാനത്തോളമാണ് ഇന്ന് വിദ്യാഭ്യാസമേഖലയില്‍ നാം ചിലവാക്കുന്നത്. ഗ്ലാമറില്ലാത്ത പ്രാഥമിക സെക്കന്‍ഡറി മേഖലയിലെ ഇന്‍പുട്‌സിന് രൂപയില്‍ നിന്നു മാറി പ്രവര്‍ത്തനമൂല്യം കണക്കാക്കുമ്പോള്‍ നമ്മെ അഭിമുഖീകരിക്കുന്നത് ഒരു വലിയ വിടവാണ്. 45 ശതമാനം സ്ത്രീകളും ഇന്നും ഇന്ത്യയില്‍ സാക്ഷരരല്ല. 85 ശതമാനം കുട്ടികളും പ്രൈമറി സ്‌ക്കൂള്‍ ഡ്രോപ് ഔട്ട്‌സാണ്. എത്ര ശതമാനം കുട്ടികള്‍ പ്രൈമറിസ്‌ക്കൂളില്‍ പോകാതിരിക്കുന്നു എന്ന് ക്യത്യമായി കണക്കില്ല. വിദ്യാഭ്യാസരംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌ക്കൂളുകളില്‍ പോലും ടീച്ചര്‍ ആബ്‌സന്റിയിസം നാല്പതു ശതമാനമാണെന്ന് ഒരു വേള്‍ഡ് ബാങ്ക് സര്‍വെ പറഞ്ഞത് ആരും കേട്ടതായി നടിച്ചില്ല.

ഗാന്ധിജി 1947ല്‍ത്തന്നെ ടാറ്റയെയും ബിര്‍ളയേയും ചൂണ്ടി പറഞ്ഞിരുന്നു. സാങ്കേതികവിദഗ്ധരെ ആവശ്യമുള്ള വാണിജ്യവ്യവസായ ഗ്രൂപ്പുകളാണ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തേണ്ടത്. അല്ലാതെ പാവപ്പെട്ടവന്റെ സര്‍ക്കാരും, വിദ്യാഭ്യാസക്കച്ചവടക്കാരുമല്ല. അടിസ്ഥാനവിദ്യാഭ്യാസം എല്ലാ കുഞ്ഞുങ്ങളുടെയും മൗലികാവകാശമാണ്. അതു നല്‍കുന്നതിനാണ് നികുതിപ്പണം ഉപയോഗിക്കേണ്ടത്.

ആര്‍ഭാടപൂര്‍വം നടത്തുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഉത്സവ ലഹരിയില്‍ നാം രമിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഓടിക്കളിച്ച് കായികരംഗത്ത് വളരാനുതകുന്ന എത്ര കളിക്കളങ്ങളും പന്തുകളും നമ്മുടെ സ്‌ക്കുളുകളിള്‍ ഉണ്ടെന്ന് ആരും അന്വേഷിക്കുന്നില്ല. ഗാന്ധിയന്‍ ധനതത്വ ചിന്തകള്‍ തീര്‍ച്ചയായും നമ്മെ അത് ഓര്‍മ്മിപ്പിക്കുകയാണ്. സാമ്പത്തികം എന്നതിന് പണത്തിന്റെ നാം കാണുന്ന പരിമിതമായ അര്‍ത്ഥമല്ല ഉള്ളത്. പണത്തെ സാമൂഹ്യ നീതി നടപ്പാക്കാനുള്ള ആയുധമാക്കി മാറ്റണം. അതാണ് ഗാന്ധിയന്‍ സാമ്പത്തികശാസ്ത്രത്തിന്റെ സ്വത്വം.

എന്റെ വലിയമ്മാവന്റെ ഒറ്റമുണ്ടു ഗാന്ധിയനിസത്തില്‍ നിന്ന് നമുക്കു സ്വതന്ത്രരാകാം.
 
കടപ്പാട്
മാതൃഭൂമിയില്‍ വന്ന  ലേഖനം