Total Pageviews

Monday, February 6, 2012

പാര്‍ട്ടി സമ്മേളനങ്ങള്‍ ,ഒരു വിലയിരുത്തല്‍!!!111! ! .

മര്‍ക്സിസം ലെനിനിസം ഉയര്‍ത്തിപ്പിടിക്കുന്ന  CPIM  പോലുള്ള ഒരു പ്രസ്ഥാനത്തിന്‍റെ 20 താം പാര്‍ട്ടി കൊണ്ഗ്രസ്സിന്നു മുന്നോടിയായി  വിവിധ  ഘടകങ്ങളുടെ  സമ്മേളനങ്ങള്‍ നടന്നു വരികയാണല്ലോ. ബ്രാഞ്ചു മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ വരെ പൂര്‍ത്തിയായ നിലയില്‍  ഈ  സമ്മേളനങ്ങള്‍  വിശകല നം  ചെയ്യേണ്ടത്  മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തെയും,  ഇടതുപക്ഷ മുന്നേറ്റത്തെയും      ആഗ്രഹിക്കുന്നവരുടെ കടമയാണ്. മാര്‍ക്സിസത്തിന്റെയും , കമ്യു ണി സ്റ്   പാര്‍ട്ടികളുടെയും പ്രസക്തി ലോകത്തെമ്പാടും വര്‍ധിച്ചു  വരുന്ന ഈ കാലയളവിലാണ് ഈ സമ്മേളനങ്ങള്‍  ചേരുന്നത്  എന്നത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ്  ഈ സമ്മേളനങ്ങളെ പലരും നോക്കി കണ്ടത്, പക്ഷെ കേരളത്തിലെ  LDF ഭരണം കപ്പിനും ചുണ്ടിലും ഇടയില്‍ നഷ്ടപ്പ്ട്ടതിലുള്ള പലരുടെ വേവലാതിയും, നേതാക്കളുടെ അഴിമതിയും, പരസ്ത്രീ ബന്ധവും , ആഡംഭര     ജീവിതവും, മാഫിയ ബന്ധങ്ങളും ഒക്കെ  ചര്‍ച്ച ചെയ്തു മാത്രം പല സമ്മേളനങ്ങളും ഒതുങ്ങി പ്പോയി എന്താണ് വസ്തുത . കൂടാതെ വിഭാഗീയത    കോട്ടയം സമ്മേളനത്തോടെ അവസാനിച്ചു എന്ന് തലപ്പത്തുള്ളവര്‍  അവകാശവാദം  ഉന്നയിച്ചിരുന്നെങ്കിലും   വിഭാഗീയതയുടെ ഏറ്റവും മ്ലേച്ചമായ പ്രതിഫലനങ്ങളാണ് കേരളത്തിലെ  മുഴുവന്‍  സമ്മേളനങ്ങളിലും പ്രതിഫലിച്ചത് . ഔദ്യോഗീകമെന്നും    VS  പക്ഷമെന്നും അറിയപ്പെടുന്ന രണ്ടു ഗ്രൂപ്പുകള്‍ക്ക്   പുറമേ  ഔദ്യോ ഗീക 
പക്ഷത്തു തന്നെ   വിവിധ "ഫാന്‍സ്‌" അസോസിയേഷനുകള്‍  രൂപപ്പെട്ടതും അവ  തമ്മിലുള്ള കുടിപ്പക തീര്‍ക്കുന്ന തരത്തിലുള്ള ലജ്ജാകരമായ കാഴ്ചകള്‍ക്ക്   സാക്ഷ്യം വഹിച്ചു എന്നതിലുപരി  ഈ സമ്മേളനങ്ങള്‍ ഒന്നും   ഒരു കമ്യുണിസ്റ്     പാര്‍ട്ടിയുടെ അന്തസ്സിന്നും  , പ്രവര്‍ത്തന ശൈലിക്കും   , മുന്നോട്ടുള്ള പ്രയാണത്തിനും     ഉതകുന്നതായിരുന്നില്ല. 
പാല്, മുട്ട ,ഇറച്ചി തുടങ്ങിയ പോഷക മൂല്യമുള്ള  ഭക്ഷണ പദാര്‍ഥങ്ങള്‍   ചീഞ്ഞാല്‍ ദുര്‍ഗന്ധം  അസഹനീയമാണ് , അത് പിന്നെ ചവറ്റു കൊട്ടയില്‍  എറിയുകയെ നിവര്‍ത്തിയുള്ളൂ. അതുപോലെ ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്ന് നാം കണക്കാക്കുന്ന മാര്‍ക്സിസത്തെ  ദുരുപയോഗം   ചെയ്തു  ഒരു കമ്യു ണി സ്റ്    പാര്‍ട്ടി അതിന്‍റെ തൊഴിലാളി  വര്‍ഗ്ഗ   താല്‍പ്പര്യങ്ങള്‍         ഉപേക്ഷിച്ചു ഏതാനും വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കു  കീഴ്പ്പെട്ടു പോയാല്‍ അത് പിന്നെ സമൂഹത്തിനു ഉപകരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.  

കഴിഞ്ഞ സമ്മേളനത്തിനു ശേഷമുള്ള കാലയളവില്‍  സര്‍വ ദേശിയവും   ദേശിയവും പ്രാദേശിക തലത്തിലടക്കം ഉണ്ടായ സംഭവ വികാസങ്ങള്‍ പരിശോധിച്ച് അതില്‍ പാര്‍ട്ടി വഹിച്ച പങ്ക് അത് വഴി പാര്‍ട്ടിക്കും തൊഴിലാളി വര്ഗ്ഗത്തിന്നും  ഉണ്ടായ   നേട്ടവും കോട്ടവും ചര്‍ച്ച ചെയ്യണ്ട വേദിയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ .ഒപ്പം ഈ കാലയളവില്‍  പാര്‍ട്ടിയുടെയും അതിന്‍റെ ബ്രാഞ്ചു അംഗം മുതല്‍ പോളിറ്റ് ബ്യുറോ   വരെയുള്ളവരുടെ  പ്രവര്‍ത്തന ശൈലിയും , അവരുടെ നേതൃത്വ പരമായ പങ്കും വിശകലനം ചെയാനും ,   തെറ്റുകള്‍   ചൂണ്ടി കാണിക്കാനും, അവ അങ്കീകരിച്ചു തെറ്റ് തിരുത്തി മുന്നോട്ടു പോകാന്‍ തീരുമാനമെടുത്തു പിരിയുമ്പോഴാണ് ഒരു സമ്മേളനം വിജയകരമായിരുന്നു എന്ന്  നാം മനസ്സിലാക്കേണ്ടത്.  ഇത്തരം സംവാദത്തിനു   കേരളത്തിലെ സമ്മേളനങ്ങള്‍ വേദിയായില്ല   എന്ന് മാത്രമല്ല ഔദ്യോഗീക   വിഭാഗത്തിനു വഴങ്ങാത്തവരെ മെരുക്കിയും , പ്രലോഭിപ്പിച്ചും , വിരട്ടിയും ഒക്കെ കൂടെ നിറുത്താനും    അതിനു    ഇനിയും   പാകപ്പെടാത്ത ചിലരെ തിരഞ്ഞു പിടിച്ചു  വെട്ടി നിരത്താനുമുള്ള വേദിയായി മാറി കേരളത്തിലെ സമ്മേളനങ്ങള്‍. എന്ന ആക്ഷേപം നിലനില്‍ക്കുന്നു. 

സര്‍വ്വദേശിയ രംഗത്ത്  മുതലാളിത്തം നേരിടുന്ന വെല്ലുവിളി, സാമ്രാജ്യത്വം മാനവരാശിക്ക് മേല്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ , തീവ്രവാദം , മുല്ലപ്പൂ വിപ്ലവങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന    പ്രതിസന്ധിയും അവിടെ നടക്കുന്ന തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റങ്ങള്‍ , വോള്‍  സ്ട്രീറ്റ് പ്രക്ഷോഭം , ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഇടതു പക്ഷ മുന്നേറ്റ തുടങ്ങി  റഷ്യയിലെ  കമ്യു ണി സ്റ്  പാര്‍ട്ടിയുടെ തിരിച്ചു വരവടക്കം  ചര്‍ച്ച ചെയ്യപ്പെടേണ്ട അവസരത്തിലാണ് ആശയപരമായ  സംവാദങ്ങള്‍ക്ക് അവധി കൊടുത്തു തികച്ചും ആമാശയപാരമായ  ചക്കളത്തി പോരാട്ടങ്ങള്‍ക്ക്  കേരളത്തിലെ സമ്മേളനങ്ങള്‍ വേദിയായത് . 
ദേശിയ രംഗത്തും പാര്‍ട്ടിയുടെ  പ്രസക്തി വര്‍ദ്ധിക്കേണ്ട   സാഹചര്യമാണ് നിലനില്‍ക്കുന്നത് . കോണ്‍ ഗ്രസ്സ്  മന്‍മോഹന്‍ സിങ്ങ്  ഗവ: സാമ്പത്തീക വിദേശ     നയങ്ങളില്‍ നയങ്ങള്‍  അമേരിക്കയുടെ താല്പ്പര്യത്തിന്  അനുസ്സരിച്ച്    മാറ്റം വരുത്തി നഗ്നമായ മുതലാളിത്ത വികസന പാതയാണ് ഇന്ത്യയില്‍ നടപ്പാകൂനത്‌ . അതിന്‍റെ ഭാഗമായി അഴിമതി  വര്‍ദ്ധിച്ചു, അവയുടെ മറവില്‍ കോര്‍ പ്പറേ റ്റുകള്‍   തടിച്ചു കൊഴുക്കുന്നു , തൊഴിലാളികള്‍ കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു, കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു , ജനാധിപത്യ അവകാശങ്ങളില്‍  ഭരണ കൂടവും കോടതികളും കത്തിവെക്കുന്നു ഇത്തരം വളരെ  നിര്‍ണായക ഘട്ടത്തിലാണ് കേരളത്തിലെ കംമ്യുണികാര്‍ നേതാക്കളുടെ പരസ്ത്രീ ബന്ധവും അത് ഒളിക്യാമ റ ഉപയോഗിച്ച് പുറത്തു കൊണ്ട് വന്നതിന്‍റെ തെറ്റും  ശരിയും , നേതാക്കളുടെ മാഫിയ ബന്ധങ്ങള്‍, അഴിമതി ഒക്കെ ചര്‍ച്ച ചെയ്തു   വയറു നിറയെ കോഴി ബിരിയാണി യും കഴിച്ച് സംതൃപ്തമായി പിരിഞ്ഞു പോകുന്നത്.  
കേരളത്തിലെ കഴിഞ്ഞകാല പാര്‍ട്ടിയുടെ പ്രവര്‍ത്തന ങ്ങളും  സമ്മേളനങ്ങളില്‍ വിലയിരുത്തപ്പെടണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം കാണില്ല. കേരളത്തിലെ പാര്‍ട്ടി സമം പാര്‍ട്ടി സംസ്ഥാന  സെക്രട്ടേറിയറ്റ് എന്ന നിലയിലും സെക്രട്ടേറിയറ്റ്  സമം സെക്രട്ടറി എന്ന നിലയിലും   ചുരുങ്ങി പ്പോയി എന്നതാണ് വലിയ ആക്ഷേപം. കശാപ്പു കാരന്‍റെ കയ്യില്‍ പശുവിനെ വളര്‍ത്താന്‍ കൊടുത്ത അനുഭവമാണ്  ഈ സെക്രട്ടേറിയറ്റിന്‍റെ  കയ്യിലെ പാര്‍ട്ടി . ഇത്ത്രയെരെ തെറ്റായ തീരുമാനങ്ങള്‍,  എടുക്കുകയും അവ പിന്നെ തിരു  ത്തുകയും , പല തീരുമാനങ്ങളും  അച്ചടക്ക നടപടികളും  സമയത്ത് എടുകാതിരിക്കുക വഴി പാര്‍ട്ടിക്കും  കേരള ജനതക്കും വരെ ഇത്രയേറെ അവമാതിപ്പുണ്ടാക്കിയതുമായ ഒരു സംസ്ഥാന സമിതി  കേരള പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉണ്ടാകില്ല . മോന്തായം വളഞ്ഞാല്‍  കഴിക്കോല്‍ അറുപത്തിനാലും വളയും എന്നത് കൊണ്ട് മറ്റു കീഴ്‌ ഘടകങ്ങളുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. 
എന്നിട്ടും ഇവയൊന്നും ഗൌരവത്തോടെ ചര്‍ച്ചയില്‍ വരാത്തത് വളരെ വിചിത്രമാണ്.
 പ്രധാനമായും രണ്ട് കാരണങ്ങള്‍ ഇവയാണ് . ഒന്ന് കേരളത്തിലെ ഭൂരിപക്ഷം പാര്‍ട്ടി മെമ്പര്‍മാരും ഭീതിയുടെ നിഴലിലാണ്.  ആളും തരവും നോക്കി വിമ്മര്‍ശിചില്ലെങ്കില്‍   ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍  പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ബോധ്യമുള്ളതാണ്  .  മറ്റൊന്ന് ഇതിനു   ഉപോല്‍ബലകമായി നിലനില്‍ക്കുന്ന ഒരു ഘടകം പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന തൊഴിലാളി തൊഴിലുടമ ബന്ധമാണ്.  ലോക്കല്‍  കമ്മിറ്റി മുതല്‍ മേലോട്ട് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ബഹു ഭൂരിപക്ഷം പേരും പാര്‍ട്ടി പേ റോളില്‍ ഉള്ളവരാണ് . അതായത്  ദേശാഭി മാനി എജന്ടു മുതല്‍ , സഹകരണ ഡയറക്ടര്‍   ബോര്‍ഡു അംഗം ,  ത്രിതല പഞ്ചായത്ത് സമിതികളില്‍ സാരഥ്യം വഹിക്കുന്നവര്‍  തുടങ്ങി MLA , MP സ്ഥാനം   വരെ അലം ng    രിച്ചു    ഉപജീവനം കഴിക്കുന്നവരോ നാളെ ഇതൊക്കെ ആയി തീരുമെന്ന് സ്വപ്നം കണ്ടു നടക്കുന്നവരോ ആണ്. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തവര്‍ക്ക് മാത്രമേ  അനീതിക്കെതിരെ  നിര്‍ഭയം പ്രതികരിക്കാന്‍ കഴിയൂ  എന്നതിനാലാണ്  അതതു പ്രദേശത്തു നിലനില്‍ക്കുന്ന ഭൂരിപക്ഷ  വിഭാഗത്തിന്‍റെ നിര്‍ദേശങ്ങള്‍ക്കും  , തീരുമാനങ്ങള്‍ക്കും, പാനലിനും  കയ്യടിച്ചു   പാസാക്കാന്‍ വിധിക്കപ്പെട്ട കൈയ്യടി സമൂഹമായി  സമ്മേളന പ്രതിനിധികള്‍ മാറിയത്. ഇതില്‍ പലര്‍ക്കും അറിയില്ലത്തതും കേരളത്തിലെ തൊഴിലാളികളെ പറ്റി പറയുന്ന ഒരു ആക്ഷേപവും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. കേരളത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളം തരുന്ന സ്ഥാപനത്തോട് തെല്ലും കൂറില്ല എന്നതും ആ സ്ഥാപനം നില നിന്ന് കാണണമെന്ന്   പോലും പലരും ചിന്തിക്കാറില്ല എന്നതുമാണ്‌   വസ്തുത. ചുമര്‍  ഉണ്ടെങ്കിലെ  ചിത്രമെഴുതാന്‍ കഴിയൂ എന്ന് ഇവര്‍ ഓര്‍ക്കുന്നത് നന്ന്.  ഈ പാര്‍ട്ടി നില നിന്നാല്‍ മാത്രമേ  ഇ ക്കാണുന്ന സ്വാധീനവും , ആഡംബര ജീവിതവും ഒക്കെ ഉണ്ടാകൂ എന്ന് അവര്‍ക്ക്മനസ്സിലാകാന്‍  തുടര്‍ച്ചയായി  ഒരു 3 തിരഞ്ഞെടുപ്പ് പരാജയം കൂടി മതിയാകുമെന്ന്  കരുതാം. 
സംഭവാമി യുഗേ  യുഗേ ............ 
കോട്ടയം സമ്മേളനത്തോടെ  വിഭാഗീയത അവസാനിച്ചു എന്ന് അവകാശപ്പെടുന്നവര്‍  പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന മുന്നണിക്ക്‌ കഴിഞ്ഞ 3  പൊതു തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ പരാജയം, സമ്മേളനങ്ങളില്‍ നടമാടിയ വിഭാഗീയതയുടെ ജുഗുപ്സാവഹമായ        പൊറാട്ട്    നാടകങ്ങള്‍ എന്നിവ  കണ്ടില്ലെന്നു  നടിക്കാന്‍  കഴിയില്ല .ആയിരങ്ങള്‍ ചോരയും ജീവനും , ജീവിതത്തിന്‍റെ നല്ലൊരു  പങ്ക് അധ്വാനവും നല്‍കി കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തെ വ്യക്തി താല്‍പ്പര്യങ്ങളുടെ പേരില്‍ ഇത്തരത്തില്‍ ചവിട്ടി മെതികുന്നത് വേദനാജനകമാണ്.  പല ബ്രാഞ്ചു    ലോക്കല്‍ ഏരിയാ സമ്മേളനങ്ങള്‍  പല വട്ടം  നടത്താന്‍ കഴിയാതെ മാറ്റി വയ്ക്കുക ,  സ: ടി . എം മുഹമ്മദിനെപ്പോലുള്ളവര്‍   കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ കൊച്ചി ഏരിയ   സമ്മേളനം നടത്താന്‍ കഴിയാതെ വരിക , ചെങ്കൊടിയുടെ സ്ഥാനം കരിങ്കൊടി ഏറ്റെടുക്കുക , കരി ഓയില്‍ പ്രയോഗം,  ജില്ലാ കമ്മിറ്റി അംഗങ്ങളെ  ഓടിച്ചു കുളത്തില്‍ ചാടിക്കുക തുടങ്ങിയ  സംഭവ വികാസങ്ങള്‍ 
ആരേയും   വേദനിപ്പിക്കുന്നത്. 
ജനാധി പത്യപരമായി പാര്‍ടിക്കകത്ത് അഭിപ്രായം പറയാന്‍  ഉള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത് വ്യാപകമായ പ്രതിഷേധത്തിന്     ഇടയാക്കുന്നതാണ്. പാര്‍ട്ടിയില്‍ തിരെഞ്ഞെടുപ്പു നടക്കുന്നതാണ് ജനാധിപത്യ  രീതിയെങ്കിലും , ഔദ്ധ്യോഗീക പക്ഷത്തിനു  അഭിമതരയവര്‍  ജയിച്ചു വന്നാല്‍ അത് ജനാധിപത്യവും അനഭിമാതര്‍ക്ക്   ജയം ലഭിച്ചാല്‍ അത് വിഭാഗീയതയും എന്ന് പറയുന്നതിനോട്   യോജിക്കാന്‍ കഴിയില്ല . 
ഇതിന്‍റെ   എല്ലാം പാപ     ഭാരം ഔദ്യോകിക പക്ഷത്തിനു മാത്രമാണെന്ന് പറയാന്‍ കഴിയില്ല. ഇന്ന് കാണുന്ന വിഭാഗീയതയുടെ വിത്ത്‌ പാകാന്‍ എന്നും മുന്നില്‍ നിന്നത് വി എസ് തന്നെയാണ്. 87  മുതല്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ ഒരു പക്ഷത് നിലയുറപ്പിച്ചു   പാര്‍ട്ടി സഖാക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വിഎസ്  മുന്‍പന്തിയിലുണ്ടായിരുന്നു. CITU വിഭാഗത്തെ  ഒതുക്കാന്‍    വി എസ്,  പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയുടെ സഹായം തേടുക  വഴിയാണല്ലോ ഇന്ന് കാണുന്ന  കണ്ണൂര്‍   ലോബിയുടെ മേല്‍ക്കോയ്മയും അത് വഴിയുള്ള സര്‍വ്വ നാശത്തിനും  വഴി വച്ചത് എന്നതും വിസ്മരിച്ചു കൂട.   

എന്നാല്‍ ഇക്കാലയളവിലെല്ലാം വി എസ്സ് ഉയര്‍ത്തി കൊണ്ട് വന്ന പല വിഷയങ്ങളും  പാര്‍ട്ടിയുടെ യശസ്സുയര്‍ത്തുന്നവയായിരുന്നു  എന്നത് എടുത്തു പറയേണ്ടത് തന്നെയാണ് . എന്‍റോണ്‍, ഐസ് ക്രീം പാര്‍ലര്‍ , ഇടമലയാര്‍, പി. ശശി , തച്ചങ്കേരി, മൂന്നാര്‍,  അനധികൃത കയ്യേറ്റങ്ങള്‍. , ലോട്ടറി  തുടങ്ങിയവ ഒറ്റയാന്‍ പോരാട്ടങ്ങള്‍ എന്ന് പറഞ്ഞു അവഗണിക്കാന്‍ ശ്രമിക്കുന്നവര്‍  രാജ്യദ്രോഹികളാണ്. വി എസ്സ്  എടുത്ത നിലപാടുകള്‍ ശരിയല്ല എന്ന് പറയുന്നവര്‍   സമൂഹത്തോട് അല്‍പ്പമെങ്കിലും കൂറ് ഉണ്ടെങ്കില്‍   ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി തന്നെ ഏറ്റെടുക്കാന്‍  സമ്മര്‍ദം ചെലുത്തുകയായിരുന്നു  വേണ്ടത്. പകരം കുഞ്ഞാലികുട്ടിയെ പ്പോലുള്ള വിഷവിത്തുക്കളെ സഹായിക്കാന്‍ പോലും 
തയ്യാറായവരാണ്  തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ യഥാര്‍ഥ ശത്രുക്കള്‍.. ... ..... പി ശശിയെപ്പോലുള്ളവരെ ആ നിലയ്ക്കാണ് കാണേണ്ടത് എന്ന് പറയുന്നവരോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.  ഇവര്‍  എ കെ ജി യുടെ ആത്മ കഥ വായിച്ചു   നാടിനെ ബാധിക്കുന്ന   വിഷയങ്ങളില്‍ എങ്ങിനെ ഇടപെടണം എന്ന് പഠിക്കേണ്ടത് അനിവാര്യമാണ്. 


പാര്‍ട്ടി വളരുന്നില്ല എന്ന് മുറവിളി കൂട്ടുന്നവര്‍  ശ്രദ്ധിക്കേണ്ട ഒരു വിഷയം  പാര്‍ട്ടി നേതൃത്വം  കാലാകാലങ്ങളില്‍ എടുക്കുന്ന നയ സമീപനങ്ങളില്‍  എടുക്കുന്ന  സത്യ സന്ധതയും ആത്മാര്‍തഥയുമാണ്‌ വിശകലനം ചെയ്യേണ്ടത്. പല നിലപാടുകളിലും ഒരു ഇരട്ട താപ്പ്  സമീപനം സ്വീകരിച്ചതല്ലേ ഈ പിന്നോട്ടടിയുടെ  കാരണം എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഇരട്ട താപ്പുകള്‍    താല്‍കാലിക വിജയങ്ങള്‍ക്ക് വഴിവേക്കുമെങ്കിലും അത് ശാശ്വതമാകില്ല   എന്ന് ഓര്‍ത്താല്‍ നന്ന്. 
ഒപ്പം പാര്‍ട്ടിയില്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നു വരേണ്ട റിവിഷനിസ്റ്റു ചിന്താഗതികള്‍ക്ക് കൂടുതല്‍  പ്രാമുഖ്യം നല്‍കാന്‍    വേണ്ട നടപടികള്‍ ഉണ്ടാകണം. ഒരു ബഹു ജന പാര്‍ട്ടിയില്‍ കലാകാലങ്ങളില്‍ വേണ്ട തിരുത്തലുകള്‍  സമയാസമയങ്ങളില്‍ ഉണ്ടാകാത്തത്  അതിനെ  പ്രതികൂലമായി ബാധിക്കുമെന്ന്   മാത്രമല്ല.  അത് മറ്റു ബൂര്‍ഷ്വാ   പാര്‍ട്ടികളെ       പ്പോലെ   കമ്യു ണിസ്റ് പാര്‍ട്ടിയിലും ജീര്‍ണതകക്ക് ഇട നല്‍കുമെന്നും അത്  പിന്നീട് ഒരു യഥാര്‍ത്ഥ  തൊഴിലാളി   വര്‍ഗ്ഗ മുന്നേറ്റത്തിന് തന്നെ    തടസ്സം നില്‍ക്കുമെന്നും   മനസ്സിലാക്കുവാന്‍ നേതൃത്വം തയ്യാറാകണം  . 
ഇന്ന് തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്നു നടക്കുന്ന പാര്‍ട്ടി കോണ്ഗ്രസ്സിലും    അത്തരം ആശ്വാസകരമായ പുത്തന്‍ സമീപനങ്ങള്‍ ഉണ്ടാകട്ടെയെന്ന്  വളരെ ആത്മാര്‍തഥമായി   ആഗ്രഹിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു. 

ലാല്‍ സലാം 

സത്യമേവജയതേ.  



1 comment:

  1. പൊതുപ്രവര്‍ത്തനം , ആതുര സേവനം എന്നത് തൊഴിലായി കാണുമ്പോള്‍ ഉണ്ടാകുന്ന അപചയമാണത്. നാടിനു വേണ്ടി വീടും ജീവിതവും ഉപേക്ഷിച്ച ഒരു തലമുറയുടെ പിന്തുടര്‍ച്ചക്കാര്‍ പിന്നീട് സാധാരണ മലയാളികളുടെ പരിച്ഛെദമെന്നോണം വിഷയലമ്പടത്തവും സ്വാര്‍ത്ഥതയും സ്വജനപക്ഷപാതവും ആദര്‍ശ ശൂന്യതയും ഒക്കെ കാണിക്കുന്നുവെന്ന് പറയേണ്ടി വരും. അധികാരം ഒരു ലഹരിയായും രാഷ്ട്രീയം ധനര്‍ജ്ജന മാര്‍ഗ്ഗമായും വരുമ്പോള്‍ ആ ശീലങ്ങളുടെ പ്രതിഫലനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വരുന്നു. എന്നാല്‍ ഇതൊക്കെ ദൂരെവ്യാപകമായി വരുത്തുന്ന പ്രത്യാഘാതങ്ങള്‍ പലതാണ്. ഇന്ന് ആദര്‍ശം പറയുന്ന തൊഴിലാളി പാര്‍ട്ടിയും പണ്ടേ അഴിമതി വീരന്മാരായ മുതലാളി പാര്‍ട്ടിയും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതായി കാണാം. എന്ന് അന്തരം അപ്രത്യക്ഷം ആവുന്നുവോ ജനങ്ങള്‍ ഒരുപക്ഷെ മൂന്നാമതൊരു കോണിലേക്ക് നോക്കിയെന്നും വരാം...

    ReplyDelete