Total Pageviews

Monday, April 16, 2012

CPIM പാര്‍ട്ടി കോണ്‍ഗ്രസ്സ്.ഒരു വിശകലനം!

CPIM ന്‍റെ 20 -താം പാര്‍ട്ടി കോണ്‍ഗ്രസ്സ്  കോഴിക്കോട്  സമാപിച്ചു . കെട്ടിലും മട്ടിലും പണ ക്കൊഴിപ്പിന്‍റെ 
മേളയായി   സ്ഥാനം പിടിച്ച    ഈ പാര്‍ട്ടി  കോണ്‍ ഗ്രസ്സ്   ഒരു തികഞ്ഞ പരാജയമായിരുന്നു എന്ന്  വിലയിരുത്തേണ്ടി വരും. മാനവരാശി വളരെ നിര്‍ണായകമായ മുതാലാളിത ചൂഷണത്തിലൂടെയും,  സാമ്രാജ്യത്വ   ധ്വംസനങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ ഇന്ത്യയിലെ തൊഴിലാളി വര്‍ഗം വളരെ പ്രതീക്ഷയോടെ നോക്കി കണ്ട CPIM  ന്‍റെ പാര്‍ട്ടി കോണ്ഗ്രസ്സു  കോഴിക്കോട്  സാമൂതിരി മാര്‍ നടത്തി വന്ന വെറും "മാമാങ്കം" ആക്കി  മാറ്റി എന്നത്  ലജ്ജാകരമാണ്. അതുകൊണ്ട് തന്നെ ഈ 
കോണ്ഗ്രസ്സു സാധാരണ ജനങ്ങളില്‍ ആവേശമോ പ്രതീക്ഷയോ  ഉണര്‍ത്തിയില്ല  എന്നത്  ആമുഖമായി പറഞ്ഞു കൊള്ളട്ടെ. മറ്റൊരു പൂരം കഴിഞ്ഞ പ്രതീതി ജനിപ്പിച് പാര്‍ട്ടി കൊണ്ഗ്രസ്സു  അവസാനിച്ചപ്പോള്‍ ആയിരങ്ങള്‍ ചോര നീരാക്കി വളര്‍ത്തി കൊണ്ട് വന്ന ഒരു കമ്യുണിസ്റ്   പാര്‍ട്ടിയെ  അറവുകാരന്‍റെ   കയ്യില്‍ പശുവിനെ വളര്‍ത്താന്‍  കൊടുത്ത പ്രതീതി ജനിപ്പിച്ചു എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ.  


ഇന്നത്തെ  പാര്‍ട്ടി നേതൃത്വത്തിന്‍റെ ഏറ്റവും വലിയ പരാജയം അവര്‍ക്ക് ജനങ്ങളുടെ Pulse മനസ്സിലാക്കുവാനുള്ള  Sense ഉം sensibility യുമില്ല എന്നതാണ്. അതുകൊണ്ട് തന്നെ രാജ്യം നേരിടുന്ന അഴിമതി, വിലക്കയറ്റം, വര്‍ഗീയത, തീവ്രവാദം കോര്‍പ്പറേറ്റ്  സമൂഹം നടത്തുന്ന ചൂഷണങ്ങള്‍ ഒന്നും വിശകലനം ചെയ്യുകയോ ഒരു വരി പ്രേമയം പോലും അവതരിപ്പിക്കാനോ പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ  നടത്തിപ്പുകാരായ  ഉദ്യോഗസ്ഥര്‍   മെനക്കെട്ടില്ല  എങ്കിലും കേരളം, ബംഗാള്‍, ത്രിപുര  എന്നീ മൂന്ന്  സംസ്ഥാനങ്ങളിലൊഴികെ   പാര്‍ട്ടി വളരുന്നില്ല  എന്ന പതിവ് രോദനം മുഴങ്ങി കേട്ടു. 


ഇന്ത്യന്‍ വിപ്ലവത്തിന്‍റെ മാതൃക   ആണ് പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നത് വലിയ  തമാശയാണ്. ഇന്ത്യന്‍ വിപ്ലവത്തിനു ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഉതകുന്ന ശൈലി ആകണം എന്ന് ഏത് കുഞ്ഞിനാണ് അറിയാത്തത് . മാര്‍ക്സിസം മാറ്റത്തിന്‍റെ പ്രത്യയ ശാസ്ത്രമാണ് എന്നത് കൊണ്ടും  മാറിയ ലോക സാഹചര്യങ്ങളില്‍,  
ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ , നനത്വങ്ങളില്‍ ഏകത്വം മുഖ മുദ്ര യായ  ഇന്ത്യയില്‍ റഷ്യന്‍ ചൈനീസ് മാതൃകകള്‍   തികച്ചും അപ്രസക്തമാണ് എന്ന് മനസ്സിലാക്കാന്‍ കാരാട്ട്‌, യച്ചൂരി ,SRP , തുടങ്ങിയ  ബുദ്ധിജീവികളുടെ  അപാര  ദാര്‍ശനീക   പാണ്ഡിത്യം ആവശ്യമില്ല. 
ഒരു പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പോലും വിജയിക്കുമെന്ന്  ഉറപ്പില്ലാത്ത ,സാധാരണ  ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത,ജനങ്ങളുടെ  ജീവിത പ്രയാസങ്ങള്‍ മനസ്സിലാക്കാത്ത   നേതാക്കാള്‍ പാര്‍ട്ടി നയവും പരിപാടിയും രൂപകല്‍പ്പന ചെയ്യാന്‍ ഒത്തു കൂടുന്നതിന്‍റെ  പോരുളില്ലായ്മയാണ് പാര്‍ട്ടിയുടെ അണികളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും ചര്‍ച്ച ചെയ്യേണ്ടത്.


 ഉദാഹരണത്തിന്നു വിലക്കയറ്റം  രാജ്യത്തെ സാധാരണ ജനങ്ങളെ ബാധിച്ചിരിക്കുന്ന വന്‍ 
പ്രതിസന്ധി യാണ്. അത് പോലെ അഴിമതി സമസ്ത മേഖലയെയും ഗ്രസിക്കുക വഴി  ജന ജീവിതം 
ദു:സ്സഹമാക്കിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ രാജ്യത്തിന്‍റെ സുരക്ഷയെ പ്പോലും ബാധിക്കുന്ന  തലത്തില്‍ പ്രതിരോധ വകുപ്പ് പോലും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കാലയളവില്‍ ചേര്‍ന്ന ഒരു പാര്‍ട്ടി കൊണ്ഗ്രസ്സില്‍  രാജ്യ താല്‍പ്പര്യം മുന്‍ നിറുത്തി അഴിമതിക്കെതിരെ ,  
ആന്‍റണിയെപ്പോലുള്ള കപട ആദര്‍ശത്തിന്‍റെയും  കഴിവു കേടിന്‍റെയും  ആള്‍രൂപത്തിനെതിരെയും  ഒരു പ്രസ്താവന പോലും ഇറക്കാന്‍   ഈ പാര്‍ട്ടി കൊണ്ഗ്രസ്സു ശ്രമിക്കാതിരുന്നത് ലജ്ജാകരമാണ്.പാര്‍ട്ടി  വളരുന്നില്ല എന്ന് മുറവിളി കൂട്ടുന്ന ബുദ്ധിജീവികള്‍  ഓര്‍ക്കേണ്ടത് കേരളത്തിലെ 20  ലോകസഭ സീറ്റുകളില്‍  ഇന്നത്തെ നിലയില്‍ കേരള രാഷ്ട്രീയത്തില്‍   നിര്‍ണായക    സ്വാധീനം  ചെലുത്തുന്ന  ആന്റണിയുടെ മുഖം മൂടി പിച്ചി ചീന്താന്‍ ലഭിച്ച  അനുകൂല സാഹചര്യം  ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തവര്‍  ഈ പാര്‍ടിയുടെ വളര്‍ച്ചക്ക് എന്തെങ്കിലും സംഭാവന ചെയ്യുമെന്ന് കരുതുന്നവര്‍  വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. കേവലം ആന്‍റണിക്കെതിരെ പ്രസ്താവനയിറക്കി കയ്യടി നേടാനല്ല പാര്‍ട്ടി കൊണ്ഗ്രസ്സു എന്ന  വാദം MB രാജേഷിനെ (MP ) പോലുള്ള  പാര്‍ട്ടിയിലെ പുത്തന്‍ തലമുറ ബുദ്ധിജീവികള്‍ ഉന്നയിക്കുമെങ്കിലും ലോകസഭയില്‍ കേരളത്തില്‍ നിന്ന്   16 MP  മാരുള്ള  കാലയളവില്‍      പാര്‍ട്ടിയുടെ നിലപാടുകള്‍ ഇന്ത്യയിലെ   തൊഴിലാളികളും  വിശിഷ്യ  Middle class ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നത്‌ നന്ന്.
അഴിമതിക്കെതിരെ ശക്തമായ ലോക്പാലിനു വേണ്ടി  നൂതന  സമര മാര്‍ഗങ്ങളിലൂടെ  ജനങ്ങളെ അണി നിരത്താന്‍ മറ്റ് ഏതു രാഷ്ട്രിയ പാര്‍ട്ടി കളെ ക്കാളും    യോഗ്യത ഉള്ളത്  CPIM  നാണ് എങ്കിലും  വേണ്ട സമയത്ത് അതിനുള്ള
വിവേകം നേതൃത്വത്തിന് ഇല്ലാതെ പോയി. അഴിമതിക്കെതിരെ അണ്ണാ ഹസ്സാരെ നേടിയ ജന ശ്രദ്ധ ഒരു പാഠമാണ്.അടവ്   നയ  രൂപികരണ ത്തിലും  സമര പരിപാടികള്‍ വിഭാവനം ചെയ്യുന്നതില്‍ പാര്‍ട്ടി നേതൃത്വം 
കഴിവുറ്റ തായിരുന്നെങ്കില്‍    പാര്‍ട്ടി ബഹുദൂരം മുന്നോട്ടു പോകുമായിരുന്നു.ഇത്തരം ജനകീയ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും  ജനങ്ങളെ  സമര മുഖത്തു അണി നിരത്താനും പാര്‍ട്ടി നേതൃത്വത്തിനു  കഴിയാത്ത സാഹചര്യത്തില്‍  ഇങ്ങിനെ കോടികള്‍ മുടക്കി സമ്മേളനം അടിച്ചു പൊളിച്ചു നടത്തി വിപ്ലവത്തിന്റെ മാതൃക ചര്‍ച്ച ചെയ്യുന്നതില്‍ കഴമ്പില്ല.


അത്തരം നേതൃത്വം വിപ്ലവത്തിന്‍റെ മാതൃക ചര്‍ച്ച ചെയ്യുന്നത് നല്‍കുന്ന  ചിത്രം  അടുത്ത  ചിങ്ങം പിറന്നാല്‍ ആദ്യത്തെ ശുഭ മുഹൂര്‍ത്തത്തില്‍  ഇവര്‍ വിപ്ലവത്തിന് ആഹ്വനിച്ചു കളയുമെന്ന്. ഇത്തരം  ഗിമ്മിക്കുകള്‍ അവസാനിപ്പിച്ച് സത്യസന്ധമായ  രാഷ്ട്രിയ പ്രവര്‍ത്തനം CPIM  നേതൃത്വത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നു.


സംഘടന റിപ്പോര്‍ട്ടും പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തന ശൈലിയും ദൌര്‍ബല്യങ്ങളും ഒക്കെ ചര്‍ച്ച ചെയ്തതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍    പ്രത്യക്ഷപ്പെട്ടെങ്കിലും അവയിലൊന്നും മലയാളിക്ക് ഒരു പുതുമ കണ്ടില്ല എന്നതാണ് വസ്തുത. സ്ഥിരം കേള്‍ക്കുന്ന അഴിമതി , സ്ത്രീ വിഷയങ്ങള്‍, മാഫിയ ബന്ധങ്ങള്‍  ഇതൊക്കെ ഇന്നത്തെ പല നേതാക്കളുടെ പേരിനോടും  ചേര്‍ത്തു വയ്ക്കാവുന്ന വൈകൃതങ്ങളാണ്.(പത്ര വാര്‍ത്തകള്‍ ശരിയെങ്കില്‍)  ആകെ അല്‍പ്പം വ്യത്യസ്തത തോന്നിയത് ഒരു നേതാവ് ഏതോ മുതലാളിയില്‍ നിന്ന് പണം വാങ്ങി മറ്റൊരു പാര്‍ട്ടിയിലെ മന്ത്രിക്ക് നല്‍കി എന്നതാണ് .മുതലാളിമാരുടെ തലപ്പര്യം സംരക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി ഇന്ന് ഈ തൊഴിലാളി വര്‍ഗ്ഗ   പാര്‍ട്ടിക്ക്  ഏറ്റെടുക്കേണ്ടി വന്നു എന്നതും  അതിനു  വേണ്ടി ഏതറ്റം വരെ താഴാനും നമ്മുടെ നേതാക്കാള്‍ തയ്യാറായി എന്നതുമാണ്‌ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. പണ്ട്  പി. ശശി കാണിച്ച മഹാ മനസ്കതയാണ്  ഇന്ന് കേരള ജനതക്കുമേല്‍ ഒരു ശാപമായി കുഞ്ഞാലികുട്ടി എന്ന  രാഷ്ട്രിയ  കുതന്ത്രങ്ങളുടെ ജാര  സന്തതിക്ക്  രണ്ടാം ജന്മം നല്‍കിയത് എന്നത് ഇവിടെ കൂട്ടി വായിക്കേണ്ടതാണ്.  ഈ വിഷയത്തില്‍ ബന്ധപ്പെട്ട  മുതലാളിയുടെ ഇമേജിനെ ബാധിക്കും എന്നത് കൊണ്ട് തന്നെ ആ നേതാവ് ആരെന്നു പാര്‍ട്ടി അംഗങ്ങള്‍ക്ക് പോലും അറിയാന്‍ നിര്‍വാഹമില്ല. അല്ലെങ്കിലും പാര്‍ട്ടിക്ക് കൃത്യമായി ലെവി നല്‍കി  ആത്മാര്‍ഥമായി  പ്രവര്‍ത്തിക്കുന്ന  ഒരു പാര്‍ട്ടി അംഗത്തേക്കാളും   പാര്‍ട്ടിയില്‍ പ്രാഥമീക അംഗം പോലുമല്ലാത്ത ബ്രിട്ടാസ്സിനും മമ്മൂട്ടിക്കും മറ്റു പല മുതലാളിമാര്‍ക്കുമുള്ള സ്വാധീനം എന്നത്  ഒരു വസ്തുതയാണ്. 
 സഖാക്കളുടെ പലമെന്ടറി വ്യമോഹത്തെ 
വിമ്മര്‍ശ്ശിക്കുന്ന റിപ്പോര്‍ട്ടാണ് സെക്രട്ടറി സമ്മേളനത്തില്‍ അവതരിപ്പിച്ചതെങ്കിലും പാര്‍ട്ടി കോണ്ഗ്രസ്സിന്‍റെ അധിക സമയവും നടന്ന ചര്‍ച്ച ഏതെങ്കിലും  പ്രാദേശിക കക്ഷികളുമായി   കൂടു ചേര്‍ന്ന് കേന്ദ്ര ഭരണത്തില്‍ എങ്ങിനെയും പങ്കാളി ആവുക എന്നതാണ് പരമമായ ലക്‌ഷ്യം എന്ന നിലയിലാണ്.
ഇന്ത്യയില്‍ എമ്പാടും വളരുന്നത്‌ പോകട്ടെ ഉള്ളിടത്ത് തന്നെ മണ്ടരി രോഗം ബാധിച്ചു നശിച്ചു പോകാതിരിക്കണമെങ്കില്‍ CPIM  എന്ന പാര്‍ട്ടിയും അതിന്‍റെ നേതൃത്വവും  കുറച്ചു കൂടി സത്യസന്ധതയും ആത്മാര്‍ഥതയും വാക്കിലും പ്രവര്‍ത്തിയിലും പുലര്‍ത്തേണ്ടിയിരിക്കുന്നു എന്ന ലളിതമായ സത്യം എവിടെയും ചര്‍ച്ച ചെയ്തതായി കേട്ടില്ല.  
അത് പോലെ തന്നെ പ്രധാനമാണ് നേതാക്കളുടെ ജീവിത ശൈലിയിലും  , വാക്കിലും പ്രവര്‍ത്തിയിലും  പുലര്‍ത്തേണ്ട  ലാളിത്യവും വിനയവും.മറ്റൊന്ന് പാര്‍ട്ടിയുടെ നയ സമീപനങ്ങളിലെ ഇരട്ട താപ്പുകള്‍ ഇല്ലാതാക്കുക  എന്നതാണ്. അഴിമതിക്കെതിരെ സംസാരിക്കുന്നവര്‍  K G ബാലകൃഷ്ണനെതിരെ ക്കൂടി സംസാരിക്കണം, റിട്ടെയില്‍ രംഗത്തെ വന്‍ നിക്ഷേപത്തിനെതിരെ സംസാരിക്കുമ്പോള്‍ റിലയന്‍സ്സിനും, എന്തിന്   എറണാകുളത്ത്  ഇടപ്പള്ളിയില്‍ ഉയരുന്ന MK യുടെ സൂപ്പര്‍ മാര്‍ക്കെറ്റി നെതിരെ കൂടി സംസാരിക്കണം.   വര്‍ഗീയത എന്നാല്‍ ഹിന്ദു വര്‍ഗീയത  എന്ന നിലയില്‍ കാണുകയും ന്യുന പക്ഷ  വര്‍ഗീയതയെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന സമീപനം രാജ്യത്തിനു ദോഷം ചെയ്യും എന്ന് പാര്‍ട്ടി മനസ്സിലാക്കണം.
ഭരണം പിടിക്കാന്‍ കുറുക്കു വഴികള്‍ തേടുന്ന സമീപനം പാര്‍ട്ടി അവസാനിപ്പിക്കണം. മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുകയും വിവിധ ജാതി മത സംഘടനകളുടെ പ്രീണനത്തിനായി അരമനയും മാര്‍ക്കസ്സും നിരങ്ങുന്നതും അവസാനിപ്പിക്കണം. മതേതര ജനാധിപത്യം  വാതോരാതെ പ്രസംഗിക്കുന്നവര്‍  അതിനെ ശക്തി പ്പെടുത്താന്‍ ചെറു വിരല്‍ അനക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മുക്രി പെന്‍ഷന്‍ നല്‍കിയും, ആറ്റുകാല്‍ പൊങ്കാലയുടെ വക്തക്കളായും  മറ്റും  നിലകൊണ്ട്  ഭരണത്തില്‍ എത്താനുള്ള കുറുക്കു വഴികള്‍ തേടുന്ന സമീപനം അവസാനിക്കണം.മേലപ്പറഞ്ഞ സത്യസന്ധത യുടെ അഭാവമാണ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതും   അത് വഴി  "തന്തഇല്ലായ്മ" കാണിച്ച്   പാര്‍ട്ടി വിട്ടു പോകുന്നവരെ പ്പോലും ജനം മാലയിട്ടു സ്വീകരിക്കുന്നതും.
മറ്റൊരു സവിശേഷത പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യെക്കാളും  PB യെക്കാളും ശക്തി കേന്ദ്രങ്ങളായി   മെമ്പര്‍ഷിപ്പ്  കൂടുതലുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റികള്‍  മാറി എന്നതാണ്.ഇത് മുന്‍പെങ്ങും ഇല്ലാത്ത  ഒരു പ്രവണതയാണ്. ഇത് ദൂര വ്യാപകമായ  പ്രത്യാ ഘാതങ്ങള്‍  ഉളവാക്കും.  ഇതിനെ തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍  അതാത് സംസ്ഥാന സെക്രട്ടറിയുടെ സില്‍ബന്തികളും  പാര്‍ട്ടിയുടെ  പേ  റോളില്‍  ഉള്ളവരുമൊഴികെ  മറ്റാരും ഈ പാര്‍ട്ടിയില്‍  ഏറെ നാള്‍ അവശേഷി ക്കില്ല. 
പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിനെതിരെ  വലിയ വിമ്മര്‍ ശനങ്ങളാണ്   വിവിധ സംസ്ഥാന കമ്മിറ്റികള്‍  ഉയര്‍ത്തിയത്‌  വിശിഷ്യ  ബംഗാള്‍ ഘടകം എന്നാണ്  പത്ര വാര്‍ത്തകള്‍ . എന്നാല്‍  കേരളം മിതത്വം പാലിച്ചു . രണ്ടു കാലിലും  മന്ത് ഉള്ളവര്‍ കാലില്‍ നീരുള്ളവരെ എന്ത് വിമ്മര്‍ശിക്കാന്‍ ?  പക്ഷെ  ഇത്രയും പിടിപ്പുകെട്ട ഒരു നേതൃത്വത്തെ തന്നെ  വീണ്ടും ഇതിന്‍റെ   സാരഥ്യം ഏല്‍പ്പിച്ചു കൊടുത്ത് വീണ്ടും അടുത്ത  കോണ്‍ ഗ്രസ്സിന്നു കാണാം എന്ന് പറഞ്ഞ് പിരിയുന്നവരുടെ പാര്‍ട്ടി കൂറ് പരിശോധനക്ക് വിധേയമാക്കാന്‍ പുതിയ   ശാസ്ത്രീയ  മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു .
ഏറ്റവും ആശ്ചര്യകരമായി തോന്നിയ നടപടി M A ബേബിയെ പോളിറ്റ് ബ്യുറോവില്‍ ഉള്‍കൊള്ളിച്ചു  എന്നതാണ്.മതേതര വിശ്വാസിയായ  എനിക്ക്  ബേബിയുടെ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ  വരുന്നത് തിരെഞ്ഞെടുപ്പു കാലത്ത്  അരമനകളുടെ തിണ്ണ നിരങ്ങുന്ന ബേബിയുടെ രൂപമാണ്. കഴിഞ്ഞ LDF  മന്ത്രി സഭയിലെ ഏറ്റവും കഴിവ്   കെട്ട  മന്ത്രി  എന്ന ഖ്യാതി നേടി കേരളത്തിലെ വിദ്യാഭ്യാസ മേഖല  കുളം തോണ്ടിയ ബേബിക്ക് നല്‍കിയ പാരിതോഷികമോ  PB  അംഗ ത്വം? വെള്ള പേപ്പറില്‍ ഒരു കരാര്‍  പോലും ഉണ്ടാക്കാതെ  ജാതി 
കോമരങ്ങള്‍ക്ക്  കേരളത്തിലെ പ്രൊഫഷണല്‍  വിദ്യാഭ്യാസം  തീറെഴുതി കൊടുത്ത ബേബിയുടെ കാര്യക്ഷമത  മലയാളിക്ക് അറിവുള്ളതാണ്. 
മുണ്ട് ഉടുത്തത് കൊണ്ട് മാത്രം മുണ്ടശ്ശേരിയാകില്ല  എന്ന  കാനായിയുടെ വാക്കുകള്‍ ബേബിയെ ഒരിക്കല്‍ കൂടി ഒര്മാപ്പെടുത്തികൊള്ളട്ടെ. മാത്രമല്ല  സ്വരലയ മുതല്‍ സമീപകാലത്തെ  ബിനിലെ വരെയുള്ള അഴിമതി ആരോപണം ഇന്നും പ്രസക്തമായി നിലനില്‍ക്കെ CC  അംഗം എന്ന നിലയില്‍ ബേബിക്കെതിരെ  ഒരു അന്വേഷനത്തിന്നു പാര്‍ട്ടി കൊണ്ഗ്രസ്സു ശുപാര്‍ശ ചെയ്യും എന്ന്  പ്രതീക്ഷിച്ച പാര്‍ട്ടിയുടെ  അഭ്യുദയ  കംഷികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു ബേബിയുടെ  PB  പ്രവേശനം. പിന്നെ ബേബിയുടെ ഡല്‍ഹി സംഘടന പ്രവര്‍ത്തനം(?) വളരെ  വ്യത്യസ്തമായിരുന്നു എന്നതും ഒക്കെ ഈ PB  പ്രവേശനത്തിന് വഴി ഒരുക്കിയിരിക്കാം . എന്ത് പറയാന്‍ കലി കാല വൈഭവം !
അത് കൊണ്ട് തന്നെ  ഇത്തരം പണ കൊഴുപ്പിന്‍റെ 
മേളകളല്ല  മറിച്ച് മൊത്തത്തില്‍ പാര്‍ട്ടിയില്‍ അടി മുടി ശുദ്ധികരണത്തിന്‍റെ   ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കാര്യങ്ങളുടെ പോക്ക് അല്ലെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വം ഇന്ത്യയിലെ വന്‍ കിട മുതലാളി മാരുടെ  കൈയ്യിലും അണികള്‍ CPI ക്കാരുടെ  കയ്യിലും അകപ്പെടാനുള്ള സാധ്യതയും തള്ളികളയാന്‍ ആകില്ല. 


സത്യമേവജയതേ!


              

1 comment:

  1. ഒരു കുഴഞ്ഞു മറിയല്‍ ഫീല്‍ ചെയ്യുന്നു. പൂര്‍ണമായും യോജിക്കുന്നില്ല.

    ReplyDelete