Total Pageviews

Sunday, January 30, 2011

ഉമ്മന്‍ ചാണ്ടിക്ക് പനി- ഒരു പേടി പനി

മുഖ്യമന്ത്രി  കസേര മനസ്സില്‍ കണ്ടു ഉമ്മന്‍ചാണ്ടി  കാസര്‍ഗോഡു   നിന്ന് ആരമ്പിച്ച   മോച്ചനയാത്ര  തിരുവനന്തപുരത്ത് എത്തുന്നതിനു  മുന്‍പേ  പനി പിടിച്ചു തല്‍കാലത്തേക്ക്  നിറുത്തി  എന്നാണു വാര്‍ത്ത. ഉമ്മന്‍ ചാണ്ടിക്ക് വന്ന പനി "പേടി"  തട്ടിയതിന്‍റെയാണ് എന്ന് പിന്നാമ്പുറം സംസാരം . കടുത്ത പനിയെ തുടര്‍ന്നു  മോചനയാത്രയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിക്ക്  രണ്ടു ദിവസത്തേക്ക് വിശ്രമം   അനുവദിച്ചു .ഇതൊക്കെ  സഹിക്കാന്‍ വിധിക്കപെട്ട  കേരളത്തിലെ ജനങ്ങള്‍ക്കും .
ഐസ്ക്രീം പാര്‍ലര്‍ കേസ്സില്‍ വന്ന പുതിയ വെളിപ്പെടുത്തലുകളാണ്   ഈ പനിക്ക് കാരണമത്രേ .വരാന്‍ പോകുന്ന നിയമസഭ തിരെഞ്ഞെടുപ്പില്‍  U.D.F.  ന്‍റെ 
U.D.Fന്‍റെ  മുഴുവന്‍ വിജയ സാധ്യതകളെയും  തല്ലികെടുത്തിയ ഐസ്ക്രീം   കേസിന്‍റെ  വെളിപ്പെടുത്തലുകള്‍  ഉമ്മന്‍ചാണ്ടിയെയും  മാനസികമായ  വല്ലാതെ തളര്ത്തിയെന്നു വിലയിരുത്താം. വീണ്ടും വീണ്ടും വരുന്ന ഈ "പുലിവാല്‍" തന്‍റെ  മുഖ്യമന്ത്രി  മോഹങ്ങള്‍  കട്ടപുകയാക്കും എന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചറിയുന്നു.  പനി തുടങ്ങിയിട്ട് പത്തു ദിവസമായി എന്ന് ഉമ്മന്‍ ചാണ്ടി തന്നെ ഡോക്ടറോട് പറഞ്ഞു  എന്ന് മനോരമ  റിപ്പോര്‍ട്ട് ചെയ്യുന്നു.  കുഞ്ഞാലികുട്ടിക്കു  നേരെ വരാന്‍ പോകുന്ന  ആരോപണ  ശരങ്ങളെക്കുറിച്ച്  അറിവ് നേരത്തെ ലഭിച്ചിരുന്നു . അതുകൊണ്ടാണ് കുട്ടി  മോചനയാത്രയില്‍ വിട്ടു നിന്നതും പകരം ഉണ്ണിത്താനെ ഉള്‍പ്പെടുത്തിയതും  എന്ന് വ്യക്തം . അത്  ഉമ്മന്‍ചാണ്ടി യുമായി  കുഞ്ഞാലികുട്ടി  പങ്കു വച്ചപ്പോള്‍ തുടങ്ങിയതാണ്‌ ഈ പനി?

U.D.F. ജയിച്ചാല്‍ മാത്രം പോരാ തന്‍റെ മുഖ്യമന്ത്രി പദം  ഉറപ്പിക്കാന്‍ എന്ന് ചാണ്ടിക്ക്   നന്നായി അറിയാം .പട പാളയത്തില്‍ നിന്ന് തന്നെയുണ്ടാകും 
എന്നറിയവുന്നതുകൊണ്ട്   കുഞ്ഞാലിക്കുട്ടി പ്രബലനായി  ലീഗിലും, മുന്നണിയിലും ,മന്ത്രി സഭയിലും  ഒരു തുണയായി  ഉണ്ടാകണം എന്ന്  ഉമ്മന്‍ ചാണ്ടി അതിയായി ആഗ്രഹിക്കുന്നത് ,എങ്കിലേ ന്യുനപക്ഷ    കാര്‍ഡിറക്കി ചെന്നിത്തലയുടെ   സാദ്ധ്യതകള്‍  ഇല്ലാതാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയൂ.ആന്റണിയെ ഒതുക്കാന്‍ അടക്കം തന്‍റെ കയ്യാളായി  നിന്ന കുഞ്ഞാലികുട്ടിയെയാണ്   ഉമ്മന്‍ചാണ്ടി  സാക്ഷാല്‍ നാരായണ പണിക്കര്‍ക്കെതിരെ ഓങ്ങി വച്ചിട്ടുള്ള  "വടി". 

പിന്നെ  അണുബാധ എന്നത്  ഉമ്മന്‍ചാണ്ടിയുടെ മനസക്ഷിക്കാണ്  ബാധിച്ചിരിക്കുന്നത്  എന്ന് പറയേണ്ടിയിരിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളെ  പീഡിപ്പിച്ച , കുടുമ്പങ്ങളെ കണ്ണീരു  കുടിപ്പിച്ച ,ആഴി മതിക്കാരനായ ,സ്വജന പക്ഷപാതിയായ ,ഭരണ ഘടനാ ലംഘനം  നടത്തിയ  കുഞ്ഞാലികുട്ടിയെ അഭിനന്ദിക്കാന്‍  തയ്യാറായ ഉമ്മന്‍ചാണ്ടിയുടെ നിലവാര തകര്‍ച്ചയില്‍ കേരള ജനത ദു: ഖി ക്കുന്നു.

മോച്ചനയാത്ര  രണ്ടു ദിവസത്തിനു  ശേഷം  തുടരും ,അതായത് രണ്ടു ദിവസം കൂടി      മുരളീധരന്‍റെ  പുന പ്രവേശനം  വൈക്കിക്കാന്‍  ഉമ്മന്‍ചാണ്ടിക്ക്  കഴിഞ്ഞു . അത്രമാത്രം. തുടര്‍ യാത്രയില്‍  ഡോക്ടറുടെ നിര്‍ദേശപ്രകാരം  ചില ക്രമീകരണങ്ങള്‍   നടത്തുമെന്ന്  എം. എം. ഹസ്സന്‍ അറിയിച്ചു. ജാഥാ ക്യാപ്റ്റനെ  
ഹാരമണിയിക്കാനും  ,കൈ "കൊടുക്കാനും"   ഇനി അവകാശമുണ്ടായിരിക്കില്ല . ഇനി ഏതെങ്കിലും കുഞ്ഞാലികുട്ടി ഭക്തര്‍ക്കോ ചാക്ക് രാധാകൃഷ്ണന്‍റെ   വിശ്വസ്തര്‍ക്കോ  ഹാരമണിയിക്കണമെങ്കില്‍  മകന്‍ ചാണ്ടി ഉമ്മനെ  അണിയിച്ചു  നിര്‍വൃതി  അടയാം എന്നാകാം  ഈ ക്രമീകരണങ്ങള്‍ . എങ്കിലും  ഇങ്ങിനെ ഒരു യാത്രയും  ഇത് പോലൊരു  പനിയും രാഷ്ട്രിയ കേരളം മുന്‍പ്  കണ്ടിട്ടില്ല  .
ഉമ്മന്‍ ചാണ്ടിക്ക്  ജനങ്ങളെ അഭിമുഖീകരിക്കുവാനുള്ള   വൈക്ലബ്യം രണ്ടു ദിവസം കൊണ്ട്   മാറി കിട്ടട്ടെ എന്ന്  ആശംസിച്ചുകൊണ്ട് സത്യമേവജയതേ   

Saturday, January 29, 2011

ഏറാന്‍ മൂളികളുടെ സംസ്ഥാന സമ്മേളനം ?


തൃശ്ശൂരില്‍ നടന്ന  ഓള്‍   ഇന്ത്യ ലോയേഴ്സ്  യുനിയന്‍ സംസ്ഥാന  സമ്മേളനത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയത് കെ ജി. ബാലകൃഷ്ണന്‍റെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ തന്നെ.പരമോന്നത നീതി പീOത്തിനു  തീരകളങ്കം ചാര്‍ത്തിയ മുന്‍ ചീഫ് ജസ്റ്റിസ്സു കെ. ജി ബാലകൃഷ്ണന്‍  അഴിമതിക്കാര്‍ക്കും ,ഇന്ത്യയിലെ കാട്ടുകള്ളന്മാരായ  ഭരണാധികാരികള്‍ക്കും വഴിവിട്ടു സഹായങ്ങള്‍ നല്കി നേടിയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രമേയം സംഘടനയുടെ സംസ്ഥാന നേതൃത്വം ഇടപെടു തിരുത്തലുകള്‍ വരുത്തി എന്നതാണ് വാര്‍ത്താ.ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇത് അത്യന്തം  ലജ്ജാകരമാണ്. ഈ നേതൃത്വത്തെ യും അവര്‍ നടത്തിയ സമ്മേളനത്തെയും ഏറാന്‍ മൂളികളുടെ  സമ്മേളനമായെ  കാണാന്‍ കഴിയൂ.

കേരളം പോലുള്ള  ഒരു സംസ്ഥാനത്തെ രാഷ്ട്രിയ പ്രഭുദ്ധരായ  അഭിഭാഷകര്‍ നിയമവ്യവസ്ഥക്ക് നേരിട്ട കരിനിഴ്ല്‍  കഴുകികളയാനും   അതുവഴി ജനങ്ങള്‍ക്ക്‌ നിയമ വ്യവസ്ഥയില്‍ വിശ്വാസം ആര്‍ജിക്കെണ്ടതിനും  വേണ്ട നടപടി സ്വീകരിക്കുന്നതിനു പകരം കെ. ജി. ബാലകൃഷ്ണനെ പ്പോലുള്ള  ഒരാളെ സംരെക്ഷിക്കാന്‍ ശ്രമിക്കുന്ന നടപടി തീര്‍ത്തും  നിലവാരം കുറഞ്ഞതായി പോയി. വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത് പോലെ  മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ അനുഭാവമുള്ള ഒരു സങ്കടനയെങ്കില്‍  അവരുടെ നടപടി നീതികരിക്കാന്‍ കഴിയില്ല. കാരണം ഇത് പുരോഗമന  പ്രസ്ഥാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസതകര്‍ച്ചക്ക്   കാരണമാകും.

അഭിഭാഷകര്‍ക്ക് സമൂഹത്തോടുള്ള കടമ മറന്ന് പുരോഗമന പാര്‍ട്ടിയുടെ തണലില്‍  ഇത്തരം സമ്മേളനങ്ങള്‍ നടത്തുന്നത്  ആര്‍ക്കും എന്തിനും വേണ്ടിയെന്നു പ്രസക്തമായ ചോദ്യത്തിനു ഇതിന്‍റെ സംഘാടകര്‍  മറുപടി പറയണം. സമൂഹം നേരിടുന്ന വെല്ലുവിളികളെ സമഗ്രവും സത്യസന്ധവുമായി അപഗ്രതിക്കാതെ വഴിപാടുപോലെ നടത്തുന്ന  ഈ സമ്മേളനങ്ങള്‍ കേരളത്തിനു തന്നെ അപമാനമാണ്.

2011  ജാനുവരി  18  ലെ സുപ്രീം കോടതിയുടെ പ്രസക്തമായ ഒരു നീരിക്ഷണം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട് .ജനപ്രതിനിധികള്‍  പദവികള്‍ ദുരുപയോഗം ചെയ്യുകയും ,നിയമം അനുശാസിച്ചു ജീവിക്കുന്നവര്‍ സ്വയം  വിഡഡി കളാണെന്നു തോന്നുന്ന  സാഹചര്യമാണ്  ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളത്  എന്നും  കോടതികള്‍ക്ക്    പോലും  മൂല്യച്യുതി  സമ്പവിചിരിക്കുന്നു എന്നുമാണ് സുപ്രീം കോടതിയുടെ വാക്കാല്‍  പരാമര്‍ശം . ഈ പരാമര്‍ശം വന്ന  കാലയളവിലാണ് ഈ സമ്മേളനം ചേര്‍ന്നത്‌.എന്നിട്ടും സമൂഹത്തെ കാര്‍ന്നു തിന്നുന്ന അഴിമതിക്കെതിരെ   പക്ഷം പിടിക്കാതെ സത്യസന്ധമായി ഒരു വരി പ്രമേയം അവതരിപ്പിക്കാന്‍ കഴിയാത്തവരെ "എറാന്‍  മൂളികള്‍"എന്നല്ലാതെ മറ്റെന്തു വിളിക്കാന്‍ .
അടിയന്തിരാവസ്ഥയുടെ കാലഘട്ടം     തൊട്ടു തന്നെ  ഇന്ത്യയില്‍ ജുഡീഷറിയുടെ    മേല്‍ കരി നിഴല്‍ വീണെങ്കിലും കെ.ജി.ബി യുടെ കാലത്തോളം ഇത്ര അധ:പതിചിരുന്നില്ല  .  ഇന്ത്യയുടെ സ ല്‍പ്പേരിനു     കളങ്കം വരുത്തിയ  വരില്‍ മുന്‍പന്തിയില്‍   നില്‍ക്കുന്നവര്‍ ആരെന്നു ചോദിച്ചാല്‍  എന്റെ ഉത്തരം മുന്‍ പ്രധാന മന്ത്രി നരസിംഹ റാവുവും, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റി സ്സ് കെ. ജി. ബാല കൃഷ്ണന്‍എന്ന് മാത്രമായിരിക്കും (മൂനാം    സ്ഥാനത്തിനു പരിഗണി ക്കാവുന്നരില്‍ മുന്‍പന്തിയില്‍ മന്‍മോഹന്‍ സിങ്ങാണ്-അഴിമതിക്ക്  കൂട്ടുനില്‍ക്കുന്നതുന്നു ).അതുകൊണ്ട് തന്നെ കെ ജി.ബാലകൃഷ്ണന്‍ ജസ്സ്റ്റിസ്സായും   ചീഫ് ജസ്റ്റിസ്സായും  പ്രവര്‍ത്തിയെടുത്ത ഓരോ ദിവസവും സമഗ്രമായ അന്വേഷണത്തിനു വിധേയമാക്കണമെന്നെ  ഏതൊരു രാജ്യസ്നേഹിയും ആഗ്രഹിക്കു. പിന്നെ എവിടെയാണ് ഈ അഭിഭാഷകര്‍ക്ക് പിഴച്ചത്  എന്നത് ആശ്ചര്യ ജനകമാണ്.
ഓര്‍ക്കുക അരാജകത്വം കൊണ്ടും ,മതമൌലീക വാദം കൊണ്ടും തകര്‍ന്നടിയുന്ന  പാകിസ്ഥാനെ ഈ നിലയില്‍ കൊണ്ടെത്തിച്ച വരില്‍  പ്രമുഖനാണ്   പട്ടാള 
ഭരണാധികാരി  പര്‍വേശ്   മുഷറഫ് . ഈ ജനാധിപത്യത്തിന്‍റെ    കശാപ്പുകാരനെതിരെ  പോരാടിയത് അവിടത്തെ ജുഡീഷറിയും  ,അഭിഭാഷകരുമാനെന്നു കേരളത്തിലെ  ഈ പ്രഭു ദ്ധരായ അഭിഭാഷകര്‍ കണ്ടില്ലെന്നു നടിക്കുന്നത് ലജ്ജാകരമാണ്.നിയമ വ്യവസ്ഥിതി നിലനിന്നു    കാണേണമെന്നു ആഗ്രഹിക്കുന്ന   കോടാനുകോടി ജനതയോടുള്ള നിങ്ങളുടെ   ഉത്തരവാദിത്വത്തിന്നു   നേര്‍ക്കാണ്   നിങ്ങള്‍ കണ്ണടച്ചത്. നിങ്ങളുടെ പ്രതിപത്തി  രാജ്യത്തെ നിയമവ്യവസ്തയോടും ,ജനങ്ങളോടുമല്ല  മറിച്ച്   അഴിമതി ക്കാരോടാണോ എന്ന് സംശയം ഉയരുന്നു.  കെ.ജി.ബി. വിഷയത്തില്‍ ധാര്‍മീകത  അടിച്ചേ ല്‍ പ്പിക്കെണ്ടതല്ല എന്ന് പറഞ്ഞ  ഉമ്മന്‍ചാണ്ടിയുടെ നിലവാരത്തിലേക്ക് നിങ്ങള്‍ താണു പോയിരിക്കുന്നു.  കഷ്ടം .
ഇനിയും കേരളത്തില്‍ സമ്മേളനങ്ങള്‍ ഒത്തിരി വരാനിരിക്കുന്നു. ഈ നിലക്ക് പോയാല്‍ " ഉദ്ദിഷ്ടകാര്യത്തിന്നു  ഉപകാര സ്മരണ" എന്ന തലകെട്ടോടെ  കെ.ജി. ബാലകൃഷ്ണനും ,മരുമകന്‍ ശ്രീനിജനും അനുകൂലമായി  പ്രേമയം അവതരിപ്പിച്ചു  കയ്യടിക്കാന്‍    മാത്രം വര്‍ത്തിക്കുന്നവര്‍   കൈയ്യടിച്ചു പാസാക്കുന്നത് കേരളം കാണേണ്ടി വരുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
സത്യമേവ ജയതേ 

സി.എം.ദേവസ്സിക്ക് (വൈപ്പിന്‍) ആദരാഞ്ജലികള്‍ !

സി.എം.ദേവസ്സി.(വൈപ്പിന്‍ സാബു -46 വയസ്സ്) ഹൃദയാഘാതം   മൂലം അന്തരിച്ചു  .N.C.P. ജില്ല പ്രസിഡന്‍റെ,സംസ്ഥാന  സാക്ഷരതാ ബോര്‍ഡ് അംഗം എന്നി നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ദേവസ്സി വൈപ്പിന്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ടു കൂടിയായിരുന്നു. യാതനയനുഭവിക്കുന്ന ജനസമൂഹത്തിന്നു എന്നും  സഹായഹസ്തവുമായി ഓടിയെത്തുന്ന ദേവസ്സി തന്‍റെ സ്വതസിദ്ധമായ സ്നേഹവും  ,ആത്മാര്‍ഥതയും കൊണ്ടും    കക്ഷി രാഷ്ട്രിയത്തിന്റെ  അതിര്‍വരമ്പുകളില്ലാത്ത സൌഹൃദം കൊണ്ടും   വൈപ്പിന്‍ ,എറണാകുളം മേഖ ലകളിലെ  ജനമനസ്സുകള്‍ കീഴടക്കിയ ഒരു 
പൊതു പ്രവര്‍ത്തകനാണ്  . ആ  വലിയ മനുഷ്യ സ്നേഹിയുടെ അകാല വേര്‍പാട്  എന്നേപോലെ  അനേകരുടെ കണ്ണുകള്‍ ഈറനണിയിപ്പിക്കുമെന്നു തീര്‍ച്ച .

വൈപ്പിന്‍ ദ്വീപ് നിവാസികളുടെ കുടിവെള്ള പ്രശ്നം ,കാലങ്ങളായി അനുഭവിച്ചുപോന്ന യാത്രാ ക്ലേശം തുടങ്ങിയ ജനങ്ങളുടെ  ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമരത്തില്‍ മുന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള  ഒരു യുവ നേതാവായിരുന്നു  ദേവസ്സി.വ്യക്തി പരമായ താല്‍പ്പര്യങ്ങളെക്കാള്‍  മാനുഷീക മൂല്യങ്ങള്‍ക്കും സൌഹൃദ്ങ്ങള്‍ക്കും   വില നല്‍കി പോന്നിട്ടുള്ള  ദേവസ്സി തന്‍റെ ജീവിതം തന്‍റെ നാട്ടുകാര്‍ക്കും,സുഹൃത്തുക്കള്‍ക്കും വേണ്ടി സ്വയം സമര്‍പ്പിക്കുകയായിരുന്നു.പാരലല്‍ കോളേജു വിദ്യാര്‍ത്ഥികളെ  ഒരു രണ്ടാം തരാം വിദ്യാര്‍ഥി കളായി കണ്ട 80 കളില്‍  അവരെ സംഘടിപ്പിച്ചു അവരുടെ പ്രശ്നങ്ങളില്‍  ഇടപെട്ടു ,അവര്‍ക്ക് വേണ്ടി എറണാകുളം കേന്ദ്രികരിച്ച് കലോല്ത്സവം വരെ നടത്താന്‍ മുന്നില്‍ നിന്ന ഒരു യുവനേതാവായിരുന്നു  ദേവസ്സി.2004  സുനാമിയുടെ ഭീഷിണി വൈപ്പിന്‍ ദ്വിപു സമൂഹത്തെ വേട്ടയാടിയപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന്നു മുന്നില്‍ നിന്നത് ദേവസ്സിയായിരുന്നു. വ്യത്യസ്തവും  പുതു മയാര്‍ന്നതുമായ സമര രീതികള്‍ ആവിഷ്കരിക്കുന്നതിലും ,ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങള്‍ കൊണ്ടും ജകീയസമരങ്ങളുടെ  മുന്നണി പോരാളിയായിരുന്നു   ദേവസ്സി.

K.S.U. എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രിയ ജീവിതം തുടങ്ങിയ ദേവസ്സി  പിന്നീട് കൊണ്ഗ്രസ്സിന്‍റെ  സജീവ പ്രവര്‍ത്തകനായി. ശേഷം കൊണ്ഗ്രസ്സു (എസ്സില്‍)   നിലയുറപ്പിച്ച ദേവസ്സി തുടര്‍ന്നു N.C.P. യുടെ കേരളത്തിലെ സമാരാധ്യനായ ഒരു നേതാവായി ഉയര്‍ന്നു.പില്‍കാലത്ത് എന്നും ഒരു ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടാനായിരുന്നു ദേവസ്സി ആഗ്രഹിച്ചിരുന്നത് .. മന്ത്രിമാര്‍, എം പി മാര്‍ ,എം എല്‍  എ മാര്‍ ,വ്യവസായ പ്രമുഖര്‍,തൊഴിലാളികള്‍ ,അഭിഭാഷകര്‍ ,പത്രപ്രവര്‍ത്തകര്‍    ,സിനിമ രംഗത്ത്  പ്രവര്‍ത്തിക്കുന്നവര്‍  തുടങ്ങി സമൂഹത്തിലെ  എല്ലാ വിഭാഗം ജനങ്ങളുടെയും  സുഹൃത്തും സഹായിയുമായിരുന്നു ദേവസ്സി.കേരളത്തിലെ മുഖ്യ രാഷ്ട്രിയ പാര്‍ട്ടികളുടെയൊന്നും നേതാവയിരുന്നില്ലെങ്കിലും എന്നും അതിരാവിലെ  ദേവസ്സിയുടെ സഹായം ആവശ്യപ്പെട്ടു വീട്ടില്‍ എത്തുന്നവരുടെ എണ്ണം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് .അത്രയേറെ  നാട്ടുകാരോടു സ്നേഹവും ,വിനയവും സഹാനുഭൂതിയും  കാണിച്ച ഒരു ചെറുപ്പക്കാരനെ എറണാകുളം ജില്ലയില്‍ അധികം കാണില്ല. 
പ്രഷറും ,ഡയബെറ്റിക്സ്സും   ദേവസ്സിയുടെ ആരോഗ്യത്തെ കഴിഞ്ഞ കുറെ നാളുകളായി വേട്ടയാടിയിരുന്നു. കണ്ണുകളുടെ കഴ്ച ശക്തി  വരെ അത് ബാധിച്ചപ്പോഴും അദ്ദേഹം  വിശ്രമമില്ലാതെ  പൊതുപ്രവര്‍ത്ത്നരംഗത്ത്    സജീവമായിരുന്നു  .എല്ലാവര്ക്കും സ്നേഹവും സൌഹൃദത്തിന്‍റെ   ഉഷ്മളതയും വാരിക്കോരി നല്‍കിയ ആ  വലിയ മനുഷ്യന്  ആദരാഞ്ജലികളര്‍പ്പിക്കുന്നു . അദ്ദേഹത്തിന്‍റെ  കുടുംബാങ്ങങ്ങളുടെയും ,സുഹൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു.  

Thursday, January 20, 2011

മുഖ്യമന്ത്രിയുടെ POWER PACKED പത്രസമ്മേളനം.


2011 ജനുവരി 17 ന് മുഖ്യമന്ത്രി V .S . നടത്തിയ പത്ര സമ്മേളനം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്‌.ആഴിമതി കഥകള്‍ കേട്ട്  മാതൃ രാജ്യത്തിന്‍റെ   അവസ്ഥയോര്‍ത്ത് നെടുവേര്‍പ്പിടുന്ന ,ഇതിനെതിരെ പ്രതികരിക്കാന്‍ വെമ്പുന്ന ഏവരും കേള്‍ക്കാന്‍ കൊതിച്ച വാക്കുകളാണ് മുഖ്യമന്ത്രി യുടെ Power Packed   പത്ര സമ്മേളനം എന്നതാണ് അതിന്‍റെ പ്രധാന  സവിശേഷത.സാന്‍റിയാഗോ മാര്‍ട്ടിനെ പോലുള്ള പരമ കള്ളന്മാരെ കേരളത്തില്‍ വിലസാന്‍ അനുവദിക്കില്ല  എന്ന യുദ്ധ പ്രഖ്യാപനം കേരള ജനത ആവേശത്തോടെ സ്വീകരിച്ചു .കേരള ജനതയും ,ഈ എഴുതുന്ന ഞാന്‍ അടക്കം  V .S . ഗ്രൂപ്പുകാരായതുകൊണ്ടല്ല മറിച്ചു രാഷ്ട്രിയ ഉദ്യോഗസ്ഥ  പ്രമുഖരുടെ ഒത്താശയാല്‍    കോര്‍പ്പറേറ്റ് കളും  മാഫിയകളും  നിര്‍ദാക്ഷ്യണ്ണം  ഇന്ത്യയെ കൊള്ളയടിക്കുന്നു എന്ന വേദന ഉള്‍കൊള്ളുന്നത് കൊണ്ടാണ്. 
                          ലോട്ടറി  മാഫിയ രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍   80000   കോടി കേരളത്തില്‍ നിന്ന് കടത്തികൊണ്ടു പോയി , നികുതി വെട്ടിപ്പ് നടത്തി എന്നതിലുപരി ലോട്ടറി എന്ന ചൂതാട്ടത്തില്‍ തകര്‍ന്നടിഞ്ഞ ജീവിതങ്ങളും ,കുടുമ്പങ്ങളും V .S . നെ എന്നും ഹൃദയപൂര്‍വ്വം സ്മരിക്കും . 15  %   കമ്മീഷന്  ഇന്ത്യയെ  വില്‍ക്കുന്നവര്‍ക്കിടയില്‍ ,പരോമോന്നത നീതി പീടത്തിന്നു മേല്‍ തീരാകളങ്കം ചാര്‍ത്തിയ കെ. ജി. ബാലകൃഷ്ണനെപോലെയുള്ളവര്‍ ആഴിമതി മനുഷ്യാവകാശമാക്കുമോ  അതോ ജനമാവകാശമാക്കുമോ എന്ന്  ആശ്ങ്കയുള്ളവരാണ്  നമ്മളില്‍   ഏറെപേരും .എന്തിനേറെപുത്തന്‍ സാമ്പത്തിക നയങ്ങള്‍ വഴി  ഇന്ത്യയെ കൊള്ളയടിക്കാന്‍ സൗകര്യം ചെയ്തു  കൊടുത്ത മുതലാളിത്തം ഇന്ത്യയില്‍ വിപുലമാക്കാന്‍ U .S . ല്‍ നിന്ന് ക്വട്ടേഷന്‍ എടുത്തിരിക്കുന്ന മന്‍മോഹന്‍ സിങ്ങിനു  പറയാന്‍ കഴിയുമോ കൊള്ളക്കാരെ അമര്‍ച്ച ചെയ്യുമെന്ന്. കള്ളപണം സമ്പന്തിച്ച  വിവരങ്ങള്‍  പുറത്തുവിടില്ല എന്ന പ്രഖ്യാപനം   വഴി കോണ്‍ ഗ്രസ്സും   മന്‍മോഹന്‍സിങ്ങും ഇന്ത്യന്‍ ജനതയെ കൊഞ്ഞനം കുത്തുമ്പോഴാണ് V.S. വ്യത്യസ്തനാകുന്നതും    ജനഹൃദയങ്ങളില്‍   ഇടം നേടുന്നതും .പെറ്റ   പെണ്ണ് ചോറ്  ഉണ്ണുന്നത് കണ്ട് മച്ചി കൊതിച്ചിട്ടെന്തു കാര്യം ! .

പറയാന്‍ ആര്‍ക്കും കഴിയും ,പക്ഷെ V .S. വെറും വാക്ക് പറയാറില്ലാ എന്നത് മലയാളികള്‍ക്കറിയാം.തച്ചങ്കേരി  വിഷയത്തിലും ,സ്മാര്‍ട്ട്‌ സിറ്റിയുടെ സാമ്പത്തിക ചുറ്റുപാട് മോശമാനെന്നകാര്യം തുറന്നടിക്കുകയും ഒക്കെ ഇതിനു ചില ഉദാഹരങ്ങള്‍  മാത്രം .പ്രതിപക്ഷ  നേതാവായിരുന്ന കാലം തൊട്ടു തുടങ്ങിയ ലോട്ടറി   മാഫിയക്കെതിരായ  നിലപാടുകള്‍ എടുത്തത് വഴി കഴിഞ്ഞ അഞ്ചര മാസമായി മാര്‍ട്ടിന്റെ ലോട്ടറി കേരളത്തില്‍ ഇല്ല എന്ന് നെഞ്ച് വിരിച്ചു പറയുവാനുള്ള  കരുത്ത് V.S. .ന് ലഭിച്ചത്.  അതുകൊണ്ട് തന്നെ കള്ളന്‍മാരെ മാത്രമല്ല സ്ത്രീ പീഡന കേസിലും ഉള്പെട്ടിട്ടുള്ളവര്‍ എത്ര "ഉന്നതന്മാരാനെങ്കിലും " നിയമത്തിന്‍റെ മുന്നില്‍ കൊണ്ട് വരുമെന്ന പ്രസ്താവന  നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. 2011  ജാനുവരി 18  ന്‍റെ   ബഹു : സുപ്രീം കോടതിയുടെ ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്. പൊതു പ്രവര്‍ത്തകര്‍ തങ്ങളുടെ പദവിയും സ്വാധീനവും ദുരുപയോഗം ചെയ്യുകയാണ് എന്നും ഇതുമൂലം നിയമ അനുശാസിച്ചു ജീവിക്കുന്ന സാധാരണ  ജനങ്ങള്‍ക്ക്‌ സ്വയം വിഡ്ഢികളായി തോന്നുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത് എന്നത് വളരെ ശരിയാണ്  .ഇവിടെയാണ്‌ V .S .നെ പോലെയുള്ള യഥാര്‍ഥ കമ്യുണിസ്റ്  മുഖ്യമന്ത്രിമാരുടെ പ്രസക്തി
                  ലോട്ടറി കേസില്‍  V.S. അച്ചുതാനന്ദന്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പറയുക വഴി രണ്ടു കാര്യങ്ങളാണ് ശ്രദ്ധി ക്കപെടെണ്ടത് . ഒന്ന് ആദ്യമായാണ് V .S. അച്ചുതാനന്ദന്‍ സര്‍ക്കാര്‍    എന്ന്  പേരെടുത്തു സര്‍ക്കാരിന്‍റെ ഒരു നയം വിശദീകരിക്കുന്നത് .മറ്റൊന്ന് കള്ളന്മാരെ ഒതുക്കുന്നതില്‍ തന്‍റെ പാര്‍ട്ടി കൂടെയുണ്ടാകുമെന്ന് അദ്ദേഹവും കേരളത്തിലെ മുഴുവന്‍ കമ്യുണിസ്റ്  അനുഭാവികളും ജനാധിപത്യ വിശ്വാസികളും വിശ്വസിക്കുന്നു  അല്ലെങ്കില്‍ ആഗ്രഹിക്കുന്നു എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള ഒരു ശ്രമത്തിനു വിഘാതമായി നില്‍ക്കുന്നവര്‍  കമ്യുണിസ്റ്കാരല്ലെന്നു മാത്രമല്ല  പാര്‍ട്ടിയുടെയും കേരളത്തിന്‍റെയും ശത്രുക്കളാണെന്ന് പറയേണ്ടി വരും.
                             തോമസ്‌ ഐസക് പറഞ്ഞത് പ്രകാരം ലോട്ടറി കേസില്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന് പറയുന്നത് കേരള ജനത അവജ്ഞയോടെ നോക്കി കാണും . കാരണം അതുകൊണ്ട് പ്രയോജനം ഉണ്ടാകില്ല എന്നത് ഒരു മുന്‍ വിധിയാണ്. ഒരു കമ്യുണിസ്റ്കാര ന്‍ ഒരിക്കലും മുന്‍വിധിയോടെ ഒരു പ്രശ്നത്തെ സമീപിക്കരുത് .ഉദാ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ ദ്ധനവിനെതിരെ  സമരം ചെയുന്ന ,ഹര്‍ത്താല്‍ നടത്തുന്ന കലക്ട്രേറ്റ് ഉപരോധിക്കുന്ന  സമയത്തും നമുക്കറിയാം കേന്ദ്രം വിലവര്‍ ദ്ധന പിന്‍വലി ക്കില്ലെന്ന്.പൊതു ജനാഭിപ്രായം രൂപിക്കരിക്കുക ,അതിനു തങ്ങളുടെ കടമ ചെയ്യുക എന്ന ദൌത്യമെങ്കിലും ചെയ്യുക .വ്യവസായം തുടങ്ങാന്‍ വരുന്നവരെ മാഫിയായെന്നു വിളിച്ചു അധിക്ഷേപിക്കുന്നു എന്ന മന്ത്രി എളമരം കരീമിന്‍റെ വേദന മനസ്സിലാക്കുന്നു. പക്ഷെ ആ പരിപ്പ് കേരളലത്തില്‍ വേവില്ല എന്നെ ഇപ്പോള്‍ പറയാനാകൂ .
                              ഇനി  മറ്റൊരു സവിശേഷതഅച്ചടക്ക നടപടി എന്നൊന്നുണ്ടെങ്കില്‍ അത് പടക്ക കടയില്‍ ബീഡി കത്തിക്കാന്‍ പോയത് പോലെയായി സമാപിച്ചു എന്ന് വേണം കരുതാന്‍.  പ.ബി. നടപടി എന്ന "ഉമ്മാക്കി" കാട്ടി പേടിപ്പിക്കുന്നതിനുള്ള    മറുപടിയായി  ഇതിനെ    കാണുന്ന രാഷ്ട്രിയ നിരീക്ഷകരുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടിക്ക് കീഴ്പെട്ടു പ്രവര്‍ത്തിക്കണം എന്ന അഭിപ്രായക്കാരന്‍ തന്നെയാണ് ഞാനും .പക്ഷെ  ജനവികാരം മനസ്സിലാക്കാനും നയരൂപികരണം നടത്താനും ഏന്തേ പാര്‍ട്ടിക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയുമായി മാനസീകമായി അത്ര ഐക്യമില്ലാത്ത ജഗതി ശ്രീകുമാറി നു പോലും "pulse "  പിടികിട്ടി തെറ്റ് തിരുത്തി മാതൃക കാട്ടി എന്നത് ഞാന്‍ ഇവിടെ അനുസ്മരിക്കുന്നു.അപ്പോള്‍  ബഹുജനങ്ങല്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന  പാര്‍ട്ടി  തീര്‍ച്ചയായും  ലോട്ടറി മാഫിയക്കെതിരെ     നടപടിഎടുക്കുന്നതില്‍ രണ്ടു പക്ഷമുണ്ടെന്ന് വരില്ല.  പക്ഷെ അത്തരം ആശങ്കകള്‍ പരിഹരിച്ചാല്‍  മാത്രമേ  ജനഹൃദയങ്ങളില്‍  പാര്‍ട്ടിക്ക്സ്ഥാനമുണ്ടാകൂ., തിരഞ്ഞെടുപ്പുകളില്‍ മുന്നേറാന്‍ കഴിയൂ, കുറഞ്ഞ പക്ഷം തിരഞ്ഞെടുപ്പിന്നു മുന്‍പ് കൃത്യമായ കണക്ക്   പാര്‍ട്ടി  മിഷിനറിക്ക്  ലഭിക്കൂ. തുടര്‍ച്ചയായി പാര്‍ട്ടി സെക്രട്ടറി മാധ്യമങ്ങള്‍ക്ക്    മുന്നില്‍ വെക്കുന്ന   കണക്കുകള്‍ തെറ്റുന്നത് ഒരു ഭൂഷണമല്ല .
                                                               തിരഞ്ഞെടുപ്പ് അടുത്ത ഈ കാലയളവില്‍ ഈ പത്ര സമ്മേളനത്തിന്നും ,S.R.P. യുടെ V.S. നു എതിരെ  നടപടിയില്ല എന്ന് വിശദീകരിക്കുന്ന    വാര്‍ത്ത സമ്മേളനവും പ.ബി, ക്ക് മുന്നിലെ  ഒരു പ്രധാന
 സമസ്യ കൂടുതല്‍ സങ്കീര്‍ണമാക്കി. V .S. അനിഷേധ്യ നേതാവ് എന്ന് S.R.P. പറഞ്ഞ നിലക്ക് അത്തരം ഒരാളെ മുന്‍ നിറുത്തി തന്നെ ഇലക്‌ക്ഷനെ  നേരിടേണ്ടി വരും എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നു.V.S. ന്‍റെ മനസ്സിലിരുപ്പ് V.S.നു മാത്രം 
അറിയാവുന്നതുകൊണ്ട് അത് പലരുടെയും ഉറക്കം കെടുത്തും .കേരളത്തിലെ രാഷ്ട്രിയ നിരീക്ഷകര്‍ക്കും പത്ര മാധ്യമങ്ങള്‍ക്കും തല പുണ്ണാകുന്ന   ദിനങ്ങള്‍ സംജാതമാകുമെന്നും  പറയാം. കാരണം ഈ പത്ര സമ്മേളനത്തിലെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ കേരളത്തിലെ രാഷ്ട്രിയ സമവാക്യങ്ങളില്‍ കൂടി മാറ്റം വരുത്താന്‍ പോകുന്ന പല നടപടികളും  കാത്തിരുന്നു കാണുവാനല്ലേ   മുഖ്യമന്ത്രി  കേരള ജനതയെ ഓര്‍മ പെടുത്തിയത് ?