Total Pageviews

Saturday, February 11, 2012

ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്

               ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്  ഇപ്പോള്‍ ചൂടുള്ള   ഒട്ടേറെ വിവാദങ്ങള്‍ക്ക്   വഴി വച്ചിരിക്കുന്നു. 
CPIM സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി  അവതരിപ്പിച്ച റിപ്പോര്‍ട്ട്  വി എസ് നെ ക്രൂശിക്കാന്‍ തയ്യാറാക്കിയ  തിരക്കഥയായിരുന്നു എന്നും , എരിവും പുളിയും  നല്‍കുന്ന സുരേഷ് ഗോപി സ്റ്റയില്‍ ഡയലോഗുകള്‍ ചര്‍ച്ചയില്‍  പലരും സംഭാവന  നല്‍കി   എങ്കിലും പി ബി യുടെ ഇടപെടല്‍ ക്ലൈമാക്സ്‌   പ്രതീക്ഷിച്ചത് പോലെ ആയില്ല എന്ന്  നിരൂപ ണ മാണ്‌ കേരളത്തിലെ  മാധ്യമ സിണ്ടിക്കേറ്റ്   നല്‍കുന്നത്  . കേരളത്തിലെ പാര്‍ട്ടി   സമം പാര്‍ട്ടി സെക്രട്ടറി ആണെന്നിരിക്കെ  അല്ലറ ചില്ലറ പ്രമോഷനായി   വി എസ് നെ  വിമ്മര്‍ശിച്ചു കയ്യടി നേടാന്‍  പലരും ശ്രമിചിട്ടുണ്ടാകുമെങ്കിലും  കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും  ഹൃദയത്തില്‍ ഏറ്റു വാങ്ങിയ സമര നായകന്‍ വി എസ് ന് ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്  നലകണമെന്ന് ആവശ്യ പ്പെടാന്‍ തക്ക  വിവരം കേട്ടവര്‍  CPIM   പോലുള്ള പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുക്കും എന്ന് ഞാന്‍ കരുതുന്നില്ല.  അങ്ങിനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അയാള്‍ ഗോര്‍ബ ച്ചേവ്വിന്  വല്ല അവിഹിത ബന്ധത്തിലുണ്ടായ  സന്തതിയായി   അവരെ സംശയിക്കേണ്ടി വരും കേരളീയ സമൂഹത്തിന്   എന്ന് വിനയപൂര്‍വ്വം ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

സംസ്ഥാന   കമ്മിറ്റിയില്‍ നിന്ന്  ഒഴിവാക്കുമ്പോഴും,  വീട്ടിലുള്ളവരെ പറ്റി ഏതെങ്കിലും വിവര ദോഷി വല്ല കുത്തു വാക്ക്  പറഞ്ഞു എന്നൊക്കെ പറഞ്ഞു കഴുതയെപ്പോലെ   പൊട്ടി ക്കരയുന്ന  കമ്യുണിസ്റ്കാരാണ്  ഇന്ത്യയില്‍ വിപ്ലവം നടത്താന്‍ പോകുന്നവര്‍ എന്ന് ഇനിയും  വിശ്വസിക്കാന്‍ വയ്യ. ഇവര്‍ക്കൊക്കെ    ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്  എന്ന് കേട്ടാല്‍ ഉണ്ടാകാവുന്ന വിഭ്രാന്തി  ഊഹിക്കാവുന്നതേയുള്ളൂ.

കണ്ണില്‍ മരുന്നൊഴിക്കാന്‍ വന്ന  നേ ഴ്സ്സിനെ  കയറി പ്പിടിച്ച   വിപ്ലവകാരിക്ക്‌((((09000 ( ( (((999 (?)   വേണ്ട  പണിഷ്മെണ്ട് നല്കാന്‍ കാല താമസം നേരിട്ടതില്‍  പലര്‍ക്കും ഉള്ള അതൃ പ്തിയെങ്കിലും   രേഖപ്പെടുത്താന്‍  പ്രതിനിധികള്‍ ധൈര്യം കാട്ടി എന്നത് തന്നെ  ഈ സമ്മേളനം  ഒരു വന്‍ വിജയമായി  പ്രഖ്യാപിക്കണം എന്ന് തോന്നുന്നു. 

മാനവരാശിയുടെ മോചനത്തിനായി   അന്നത്തെ ഭരണാധി കാരികളില്‍ നിന്ന് ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്  ഏറ്റു വാങ്ങി രക്തസാക്ഷി യായ  യേശു ദേവനെന്നാണ്‌  ക്രൈസ്തവര്‍ മാത്രമല്ല ലോകത്തെ  ബഹു ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത്. പക്ഷെ  അത് ഇന്ത്യയില്‍ പറയാനുള്ള അവകാശം  കേരളത്തിലെ  കത്തോലിക്കാ   സഭക്ക് മാത്രമേയുള്ളൂ  എന്ന  ചില ക്രൈസ്തവ     പുരോഹിതരുടെയും, ഉമ്മന്‍ ചാണ്ടി , ചെന്നിത്തലാധികളുടെയും പ്രസ്താവന  അത്യന്തം   ധിക്കാര പരവും പ്രതിഷേധാര്‍ഹാവുമാണ്.  

വയനാട്ടിലെ കര്‍ഷക ആത്മഹത്യ കാണാന്‍ കഴിയാത്ത , കേരളത്തിലെ നെഴ്സ്സുമാരുടെ  അവകാശ സമരത്തെ കാണാന്‍ കഴിയാത്ത   ഇവര്‍ക്കൊക്കെ    ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്  വിധിക്കുന്ന നാള്‍ ഏറെ വിദൂരമല്ല എന്ന് സമാശ്വസിക്കാം. 

എന്നാല്‍  അത്തരം   ക്യാപ്പിറ്റല്‍ പണിഷ്മെന്ടില്‍ നിന്നും   പോള്‍ തേലക്കാട്ട് അച്ഛനെയും, സ്റീഫന്‍ ആലത്തറ   അച്ചനെയും   പൌവത്തില്‍   പിതാവിനെയും പോലെ മുന്‍ ജന്മത്തില്‍  കൊണ്ഗ്രസ്സിന്‍റെ   മണ്ഡലം പ്രസിഡണ്ട്മാരായി     പ്രവര്‍ത്തിച്ചവരെപ്പോലെ അന്ധമായ  കമ്യുണിസ്റ്   വിരോധം ഇപ്പോഴും  വച്ച് പുലര്‍ത്തുന്ന വരോട് കര്‍ത്താവ്       പൊറുക്കട്ടെ എന്ന്   മുട്ടിപ്പായി  പ്രാര്‍ത്ഥി ച്ചുകൊള്ളട്ടെ .  

സത്യമേവജയതേ





   

7 comments:

  1. ഒരു കമ്മ്യൂണിസ്റ്റുകാരന് ക്യാപ്പിറ്റല്‍ പണിഷ്മെന്‍റ് എന്നത് മരണമല്ല, കമ്മ്യൂണിസ്റ്റ്‌ ആക്കാതിരിക്കേണ്ടി വരുന്നതാണ്...

    ReplyDelete
    Replies
    1. ഡോക്ടറുടെ കമെന്റിനു നന്ദി.
      ഒരു കമ്യു ണിസ്റ്റു കാരന് ക്യാപ്പിറ്റല്‍ പണിഷ് മെന്റു എന്നത് മരണമല്ല. കമ്യു ണിസ്റ്റു കാരന്‍ ആക്കാതിരിക്കേണ്ടി വരുന്നതാണ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് പൂര്‍ണമായും മനസ്സിലായില്ല .
      എങ്കിലും പാര്‍ട്ടിയില്‍ നിന്നും പുറത്തു കളയുകയാണ് എന്നതാകാം താങ്കള്‍ ഉദ്ദേശിച്ചത് എന്ന് കരുതുന്നു.
      കാലിക പ്രസക്തമായ ഒരു സമസ്യയാണ് ഇതിന്‍റെ പിന്നിലുള്ളത്.
      ഉദാ: യേശു ദേവന്‍ വിമോചന പോരാളി ആയിരുന്നു എന്ന് ഇന്ത്യയില്‍ പറയാനുള്ള അവകാശം പൌവത്തില്‍ പിതാവ് തീരുമാനിക്കും എന്ന് പറഞ്ഞത് പോലെയാകും ക്യാപ്പിറ്റല്‍ പണിഷ് മെന്റു വാദക്കാരുടെ വി എസ്സ്നെ കമ്യു ണിസ്റ്റു ആക്കില്ല എന്ന നിലപാടിനെ കാണാന്‍ എന്ന സമാനത ഇവിടെ സൂചിപ്പിച്ചു കൊള്ളട്ടെ.

      എന്‍റെ പരിമിതമായ അറിവില്‍----- - ഇത് വിശകലനം ചെയ്യുമ്പോള്‍ ആരാണ് കമ്യു ണിസ്റ്റുകാരന്‍ എന്നും എന്താണ് ഒരു കമ്യു ണിസ്റ്റു പാര്‍ട്ടി എന്നും തിരിച്ചറിയേണ്ടി വരും. കമ്യു ണിസ്റ്റുകാരനെ ക്കുറിച്ചുള്ള ഒറ്റ വാക്കിലെ നിര്‍വചനം ഒരു ഉത്തമ മനുഷ്യ സ്നേഹി എന്നാണല്ലോ. അതുകൊണ്ടാണ് അയാള്‍ക്ക്‌ സമൂഹത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ അവകാശ സമരങ്ങളുടെ മുന്നണി പോരാളി ആകുന്നത്. ആ വര്‍ഗ്ഗത്തിന് എതിരായി നില്‍ക്കുന്നവര്‍ക്കെതിരെ പോരടിക്കേണ്ടി വരുന്നത്. ഒപ്പം ഒരു കമ്യു ണിസ്റ്റുകാരന്റെ ജീവിത ശൈലി വിനയം ലാളിത്യം അതിനേക്കാള്‍ മാര്‍ക്സിയന്‍ പ്രത്യയ ശാസ്ത്രത്തിലുള്ള അടിയുറച്ച വിശ്വാസം, ഒക്കെ അവനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു എന്നാണു ഞാന്‍ മനസ്സിലാകിയിരിക്കുന്നത് അതല്ലാതെ മരിക്കും വരെ ഏതെങ്കിലും ഒരു കമ്യു ണിസ്റ്റു പാര്‍ട്ടിയുടെ അംഗമായി ഇരുന്നു കൃത്യമായി പാര്‍ട്ടി ലെവി കൊടുത്തത് കൊണ്ടോ ഒരു കമ്യു ണിസ്റ്റു ആകില്ല എന്നതാണ് വസ്തുത. അങ്ങിനെയെങ്കില്‍ ഈ ഇന്ത്യയില്‍ തന്നെ എത്രയോ കമ്യു ണിസ്റ്റു പാര്ട്ടികലുണ്ട് .
      ഇനി ആര്‍ക്കാണ് ഒരാളെ കമ്യു ണിസ്റ്റു ആക്കാനും ആക്കാതിരിക്കാനും ഉള്ള അവകാശം , അത് കേവലം CPIM പോലുള്ള കമ്യു ണിസ്റ്റു പാര്‍ട്ടിക്ക് മാത്രമുള്ള കുത്തക അവകാശമല്ല. ലോകത്ത് എത്രയോ കമ്യു ണിസ്റ്റു പര്ട്ടികലുണ്ട് . അതില്‍ ചിലത് ശരിയായ നിലയില്‍ ചരിക്കുന്നു മറ്റു ചിലത് പല പ്രലോഭനങ്ങളിലും പെട്ട് മാര്‍ക്സിസ്റ്റു ലെനിനിസ്റ്റു തത്വങ്ങളില്‍ നിന്ന്‌ വ്യതി ചാലിച്ചും നിലനില്‍ക്കുന്നു. ഓരോ കമ്യു ണിസ്റ്റുപാര്‍ട്ടിയുടെയും രാഷ്ട്രിയവും സംഘടനാപരവുമായ ഇടപെടലുകളെ , ശൈലിയെ ഒക്കെ അസ്പ്ധമാക്കിയാണ് അത് പരിശോധിക്കേണ്ടത്. ഇന്ത്യയില്‍ അതിന്‌ പ്രാപ്തമായ ഒരു പാര്‍ട്ടി CPIm ആണെന്ന് പലരും , ഞാനും നിങ്ങളും ഒക്കെ വിശ്വസിക്കുന്നു പക്ഷെ അത് മാത്രമേ ഉള്ളു എന്നോ , ഇനി ഉണ്ടാകാന്‍ പാടില്ല എന്നോ പറയുന്നത് മാര്‍ക്സിയന്‍ കഴ്ച്ചപാടല്ല. മാറ്റം എവിടെയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കഴിഞ്ഞ 20 വര്‍ഷത്തെ രാഷ്ട്രിയവും സംഘടനാപരവുമായ നിലപാടുകളില്‍ CPIM ന് വന്നു ചേര്‍ന്നിട്ടുള്ള അപചയം ഒന്ന് കൊണ്ട് തന്നെ അതിന് ഒരാളെയും കമ്യു ണിസ്റ്റു ആക്കാനോ ആക്കാതിരിക്കാനോ ഉള്ള ക്രയ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് പരിശോധിക്കേണ്ടതും തിരുത്തേണ്ടതും എന്നതാണ് എന്‍റെ വിലയിരുത്തല്‍. .
      വി എസ് പൂര്‍ണമായും ശരിയല്ല എങ്കിലും വി എസ് ഉയര്‍ത്തുന്ന നിലപാടുകള്‍ കേരളത്തിലെ ജനതക്കും , ഇന്ത്യയൊട്ടാകെ യുള്ള CPIm ന്‍റെ വളര്‍ച്ചക്ക് ഗുണം ചെയ്യും. അതുകൊണ്ടാണ് ഒരു കാലില്‍ നീരുള്ളവനെ രണ്ടു കാലിലും മന്തും മണി മന്തുമുള്ളവര്‍ ചികില്‍സിക്കാന്‍ ശ്രമിക്കുന്നതിനോട് യോജിക്കാന്‍ കഴിയാതെ വരുന്നത്.
      ലളിതമായി മനസ്സിലാക്കാന്‍ A K G യെ മാത്രം എടുത്താല്‍ മതി. AKG യെ ഒരുകമ്യുണിസ്റ്റു ആക്കിയത് പാര്‍ട്ടി മെം ബര്‍ ഷിപ്പല്ല AKG തൊഴിലാളി വര്ഗ്ഗത്തിന്നു വേണ്ടി നടത്തിയ സമരങ്ങളാണ്, ത്യാഗങ്ങ ളാണ് , അത്തരം നടത്തിയ പല സമരങ്ങളും പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ പലപ്പോഴും കലതാമാസമുണ്ടായി എന്നത് കൊണ്ട് AKG പാര്‍ട്ടി വിരുദ്ധനോ ഒറ്റയാനെന്നോക്കെ ചിത്രീ കരിച്ചവര്‍ ക്ക് നാം നല്‍കുന്ന സ്ഥാനം അറിവുള്ളതാണല്ലോ.

      Delete
  2. ചില യാഥാര്‍ത്ഥ്യങ്ങള്‍

    വളരെ മുന്‍പ്, ഇ.കെ. നായനാര്‍ പാര്‍ട്ടി സെക്രട്ടറി ആയ സമ്മേളനത്തില്‍ 3 തിരഞ്ഞെടുപ്പ് നടന്ന വിവരം പുറമേ അറിഞ്ഞത്, ദിവസങ്ങള്‍ കഴിഞ്ഞാണ്

    എന്നാല്‍ ഇന്നോ?

    പിന്നീടുള്ള സമ്മേളനത്തില്‍ ഇ. ബാലാനന്ദന്‍ പ്രതികരിച്ചതിനു പാര്‍ട്ടി താക്കീതു ചെയ്തു. പക്ഷെ ഇന്ന് സ. അച്യുതാനന്ദന്‍ നടത്തുന്നത് പോലെയുള്ള പ്രതികരണങ്ങള്‍ ഉണ്ടായിരുന്നെങ്ങില്‍ എന്താവും സ്ഥിതി? എനിക്ക് തോന്നുനത്, ഒരു കമ്മുനിസ്റ്റ്‌ പാര്‍ട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരിക്കുന്നു സ. അച്യുതാനന്ദന്‍. മുന്‍പ്, കരുണാകരന്‍ എങ്ങിനെയാണോ, കൊണ്ഗ്രസ്സിനു ബാധ്യധ ആയത്‌, അത് പോലെ ആയിരിക്കുന്നു സ. അച്യുതാനന്ദന്‍

    ഒരാളുടെ അടുത്തുനിന്നു, തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ആവശ്യപ്പെടുക. അയാള്‍ നല്‍കിയ തുക കുറവായി പോയി. ഓഫീസില്‍ നിന്നും ഒരു സഖാവ് വീണ്ടും വിളിക്കുന്നു . പക്ഷ അയാള്‍ കൂടുതല്‍ തുക നല്‍കുന്നില്ല. അന്ന് മുതല്‍ അയാളെ വെറുക്കപെട്ടവന്‍ എന്ന് മുദ്ര കുത്തുന്നു. തങ്ങളോടു ആണ് എങ്ങിനെ ചെയ്യുന്നത് എങ്കില്‍ താങ്ങള്‍ക്ക്‌ എന്ത് തോന്നും? (ഇതു എന്‍റെ സുഹൃത്ത്‌ പറഞ്ഞ കഥ, ഗോസ്സിപ്പ് പറയാത്ത സുഹൃത്ത്‌ )

    ഒരു കാലത്ത്, സഖാവിന്റെ പ്രസംഗം എഴുത്തുകാര്‍ ആയി അറിയ പെട്ടിരുന്നവര്‍ ആണ് തോമസ്‌ ഐസക്കും സി പി നാരായണനും. വഴി പിരിഞ്ഞ ഉടനെ അയാളെ സി ഐ എ ചാരന്‍ ആക്കുക ! (ആലപ്പുഴയില്‍ സമ്മേളനത്തില്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ ഒരു വിരോധവും ഇല്ല, ഒരു നാലാം ലോകവും അഞ്ചാം ലോകവും തടസ്സം ആവുന്നില്ല !)

    parliamentary ജനാധിപത്യം ഒരു പന്നി കൂട് ആണ് എന്ന് പറഞ്ഞത് ലെനിന്‍ ആണ്. അതിലെ കോമാളിതങ്ങള്‍ പലപ്പോഴും അരോചകം ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു ഓഫിസര്‍ വെടി വെചൂ അത് വലിയ ഒരു പ്രശ്നം ആകാതെ നോക്കാന്‍ ഉണ്ടാക്കിയ തിരക്കഥ ആയിരുന്നു വനിതാ വാച് ആന്‍ഡ്‌ വാര്ടിനെ മാറില്‍ പിടിച്ചു എന്ന ആരോപണം. ഒരു പൊട്ടി കരച്ചില്‍ നാടകം വേണമായിരിക്കും പ്രശ്നം തീര്‍ക്കാന്‍ ! ലെനിന്‍ പറഞ്ഞത് എത്ര ശരി !

    പി ശശി ക്കുള്ള ശിക്ഷ മാത്രം അല്ല വൈകുന്നത്. സ. അച്ചുതാന്ദനും ഉള്ള ശിക്ഷയും വൈകി.

    സര്‍ , കേള്‍ക്കുന്നത് വിശ്വസിക്കാം എങ്കില്‍, സ. അച്യുതാനന്ദനോടുള്ള തങ്ങളുടെ പ്രതികരണം എന്താന്ന്?

    സുഖം ഇല്ല, മത്സരിക്കാന്‍ ഇല്ല എന്ന് കമ്മറ്റിയില്‍ പറയുക, പുറത്തു പോയി ആളെ സംഘടിപ്പിക്കുക !

    പ്രലോഭനത്തില്‍ വീഴാത്ത കെ ജി ബി ക്കെതിരായി നിരന്ധരം കുതന്ത്രങ്ങള്‍ രൂപപ്പെടുത്തുക (അഴിമതിക്ക് എതിരെങ്ങില്‍ എന്ത് കൊണ്ട് മറ്റ് ന്യായാധിപന്മാരുടെ കാര്യം അന്വേഷിക്കുന്നില്ല?

    ഇ. എം എസ് പറഞ്ഞത് പോലെ, parliamentary വ്യാമോഹം ആണ്, സി പി എമിലെ കുഴപ്പങ്ങള്‍ക്ക് കാരണം. സ. വി എസ്സിനു parlamentari വ്യാമോഹം അല്ലാതെ മറ്റൊന്നും ഇല്ല.

    തങ്ങള്‍ ആലോചിച്ചു നോക്ക്, വി എസ്സിന് എന്താണ് വേണ്ടത്?
    പാര്‍ട്ടി കണ്ട്രോള്‍
    മുഖ്യമന്ത്രി കസേര
    കുഞ്ഞാലിക്കുട്ടി കേസ്
    ബാലകൃഷ്ണ പിള്ള കേസ്
    ലാവ്‌ലിന്‍ കേസ്
    പിന്നെ?

    (നവാബ് രാജേന്ദ്രന്‍ + അധികാര മോഹം , അല്ലെ? )

    എനിക്കും നിങ്ങള്‍ക്കും വേണ്ടി എന്താണ് പറയുന്നത്?

    ഒരു ഉത്തമ മനുഷ്യ സ്നേഹി ആണ് കമ്മുനിസ്റ്റ്‌ എങ്കില്‍, വി എസ് എങ്ങിനെ കമ്മുനിസ്റ്റ്‌ ആകും? വി എസ് , സ്നേഹിക്കുന്നത്, വി എസ്സിനെയും, കുടുംബത്തെയും, ശിങ്കിടികളേയും മാത്രം !

    വിഗ്രഹങ്ങളും ആള്‍ ദൈവങ്ങളും ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ ആണ്. പക്ഷെ അത് ഒരു കമ്മുനിസ്റ്റ്‌ ഗുണം അല്ല.

    അജിത്‌

    ReplyDelete
    Replies
    1. അജിത് താങ്കള്‍ പറഞ്ഞ ത്തില്‍ ചില കാര്യങ്ങളില്‍ യോജിപ്പുണ്ട് പക്ഷെ പലതിനോടും വിയോജിപ്പാണ്
      പ്രലോഭനത്തില്‍ വീഴാത്ത ആളാണ്‌ കെ ജി ബി എന്നത് അല്‍പ്പം കടന്ന കൈയ്യായി പ്പോയി
      എന്‍റെ നോട്ടത്തില്‍ ഏറ്റവും വലിയ കാട്ടു കള്ളനാണ് KGB , ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വ്യഭിച്ചരിച്ചവന്‍.
      ഇനി വി എസ് പൂര്‍ണമായും ശരിയാണ് എന്ന് ഞാന്‍ പറയുന്നില്ല
      പക്ഷെ വി എസ്സിനെ ഇങ്ങിനെ വേട്ടയാടാനും ക്യാപ്പിറ്റല്‍ പണിഷ് മെന്റു വിധിക്കാനും ചെയ്ത കുറ്റങ്ങളില്‍ ഏതെന്നു മനസ്സിലായില്ല.
      എന്‍ റോണ്‍ വിഷയം
      adb വയപ്പ
      പി ശശിക്ക് തക്ക ശിക്ഷ വാങ്ങി കൊടുത്തത്
      പി കുഞ്ഞാലികുട്ടി - ഐസ് ക്രീം പാര്‍ലര്‍
      പിള്ള------ ഇടമലയാര്‍ കേസ്
      പിള്ള------------ഗ്രഫയിട്ടു കേസ്
      കരുണാകരന്‍------------------------------------------------------------------- ---------------- പാമോയില്‍ കേസ്
      ലോട്ടറി നിരോധനം -----സാന്റി യാഗോ കേസ്സ്
      മൂനാര്‍ നടപടികള്‍
      ഫാരീസ് അബൂ ബക്കര്‍
      മുസ്ലീം തീവ്രവാദം ശക്തമായ നിലപാടെടുത്തത്
      PDP ബന്ധം
      DIC കരുണാകര LDF പ്രവേശനം എതിര്‍ത്തത്


      ഇവയില്‍ പാര്‍ട്ടി അച്ചുതനന്താണ് എതിരാണെങ്കിലും ജനം വിഎസ്സിന്‍ ഒപ്പമാണ് അതിന്‍റെ ഗുണം കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളില്‍ കണ്ടു
      ഇപ്പോള്‍ ജി സുധാകരനെപ്പോലുള്ള ആളുകള്‍ക്ക് നാട്റെല്ലുണ്ടായിരുന്നെങ്കില്‍ വി എസ്സിനെ പരസ്യമായി തിരെഞ്ഞെടുപ്പു സമയത്ത് തള്ളി പറയണ മായിരുന്നു . അത് പറ്റില്ല . പൂച്ചയെ കൊള്ളാം പക്ഷെ പൂച്ചയുടെ കണ്ണ് കൊള്ളില്ല എന്നതാണ് നയം
      പിന്നെ സമ്മേളന ചര്‍ച്ചയല്ല സമ്മേളന റിപ്പോര്‍ട്ട് തന്നെ ചോരുന്നു. ചാനലുകള്‍ വാര്‍ത്തക്ക് വേണ്ടി ഓടുമ്പോള്‍ ബ്രിട്ടാസ്സിനെപ്പോലുള്ളവ്ര്‍ക്ക് പാര്‍ട്ടിയില്‍ ഇത്രയും സ്വാധീനമുള്ളപ്പോള്‍ ആ നിലക്കും സംശയിക്കാം
      പിന്നെ ഫാരിസിന്‍റെ കാര്യം എനിക്ക് പുതിയ അറിവാണ്. താങ്കളുടെ സുഹൃത്തിനെ വിശ്വസിക്കാം . അങ്ങിനെയെങ്കില്‍ അത് തെറ്റ് തന്നെ. പക്ഷെ ഫാരിസ്സിനെ പോലുള്ളവര്‍ എതിര്‍ക്ക പെടണം എന്നതില്‍ സംശയമില്ല. സംഭാവന നല്കാതതിനല്ല , അയാളുടെ പ്രവര്‍ത്തികളെ കൊണ്ട് .
      പിന്നെ കരുണാകരന് വി എസ്സ് ഒരു താരതംമ്യമേ അല്ല കരുണാകരനെ പ്പോലെ നാവു വളച്ചാല്‍ നുണ പറയുന്ന , സത്യം വളച്ചൊടിച്ചു തന്‍റെ ഗ്രൂപ്പ് കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയനും ജയരാജന്മാരും കൂട്ടരുമാണ്. അവരാണ് പാര്‍ട്ടിക്ക് ഒരു ബാധ്യത ആയി മാറുന്നത് . ഉദ്: പി ശശി വിഷയം, പരിയാരം അഴിമതി, കോട്ടമുറിക്കല്‍ വിഷയം . ഇത്രയും ജനങ്ങളുടെ പ ള്‍സ് അറിയാത്ത ഒരു നേതൃത്വം ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ?
      പിന്നെ മത്സരിക്കാന്‍ സുഖമില്ല എന്ന് പറഞ്ഞത് പാര്‍ട്ടി പറയുന്ന പോലെ സുധാകരനെയും, കരീമിനെയും പോലുള്ള ധിക്കാരികളെ ചുമന്നു കൊണ്ട് രണ്ടാമത് മത്സരിക്കാനില്ലെന്ന് പറഞ്ഞത് എന്ന് ഞാന്‍ മനസിലാക്കുന്നു. ആരായാലും അങ്ങിനയെ ചെയൂ. പക്ഷെ ഒരു വ്യക്തിക്ക് മുന്നില്‍ എന്ത് കൊണ്ട് പാര്‍ട്ടിക്ക് പരാജയം സംഭവിക്കുന്നു എന്ന പരിശോധിക്കുകയാണ് വേണ്ടത്.
      കമ്യു ണിസ്റ് ഗുണം പരിശോധിക്കുകയാണെങ്കില്‍ പാറ്റ ക്കാട്ടം നീക്കിയാല്‍ കൂട്ടാത്തിനുണ്ടാകില്ല എന്ത് പോലെയാണ്. എന്‍റെ നിലപാട് പാര്‍ട്ടി യില്‍ റിവിഷനിസ്റ്റു ചിന്താഗതി വളര്‍ന്നു വരണം എന്നതാണ് . അങ്ങിനെ ഈ പാര്‍ട്ടി ശുദ്ധീകരിക്കപ്പെടണം . അപ്പോള്‍ വി എസ്സും താനേ തിരുത്ത പ്പെടും അല്ലെങ്കില്‍ ജനം വി എസ്സിനെ തിരുത്തും അല്ലെങ്കില്‍ തിരസ്കരിക്കും . പക്ഷെ ഇപ്പോള്‍ പാര്‍ട്ടിയെ ജനം മുഖ വിലക്കെടുക്കുനില്ലാ . അതാണ്‌ പരിഹരിക്കേണ്ടത് .

      Delete
  3. ശരിയും തെറ്റും മനസ്സിലാക്കാന്‍ കഴിയാതെ വരുന്നുണ്ട് രണ്ടു ഭാഗത്ത്‌ നിന്നും.

    ReplyDelete
  4. പ്രിയപ്പെട്ട സുഹൃത്തേ,
    ലാല്‍ സലാം!
    എങ്കിലും ഞാന്‍ വി.എസ്സിന്റെ കൂടെ നില്‍ക്കുന്നു.
    ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete