Total Pageviews

Thursday, February 23, 2012

ആപ്പിലായ കത്തോലിക്കാ സഭ .



കുഞ്ഞാടുകള്‍ക്ക്    വേണ്ടി  വല്ല  ബാര്‍  ലൈസന്‍സ്സിനോ, അതല്ലെങ്കില്‍ വല്ല സ്കൂളോ കോളേജോ അനുവദിച്ചു കിട്ടാന്‍ അരമനയില്‍ നിന്ന്  "ഇടപെടാം..........."  എന്ന് പറയുന്ന  ലാഘവത്തോടെ     രണ്ടു മത്സ്യ തൊഴിലാളികളെ പട്ടാപകല്‍ വെടി വെച്ച് കൊന്ന  കേസ്സില്‍  ആലഞ്ചേരി പിതാവ്  ഇറ്റലിക്കാര്‍ക്ക്   വേണ്ടി രമ്യമായി  പരിഹരിക്കാന്‍ ഇടപെടും  എന്ന വാര്‍ത്ത  വത്തിക്കാന്‍ നേരിട്ട് നടത്തുന്ന പത്രത്തില്‍ വന്നത് ഏതൊരു സത്യ കൃസ്ത്യാനിയെയും ഞെട്ടിച്ചു കാണും . 


 കത്തോലിക്കാ സഭയെ  ഒരു കോര്‍പ്പറേറ്റ്   സ്ഥാപനം പോലെ  മാറ്റി മറിച്ച  , അതിനെ വളരെ ലാഭകരമായി  നടത്തികൊണ്ട് പോകാന്‍ അഹോരാത്രം പണിയെടുക്കുന്ന ,  ഒരു  ഒരു മണ്ഡലം കോണ്‍ ഗ്രസ്സ് പ്രസിഡന്റിനെ പോലെ  പ്രവര്‍ത്തിക്കുന്ന  പൌവത്തിലിനെ  പോല്ലുള്ള     പ്രഗത്ഭരെ  പിന്നിലാക്കി ആലഞ്ചേരി  പിതാവ് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പോയപ്പോള്‍ ഞാനടക്കമുള്ളവരുടെ  രോമം എഴുന്നേറ്റു നിന്നിട്ടുണ്ട്.


 ഇപ്പോള്‍ കാര്യങ്ങള്‍  കുഴഞ്ഞു മറിഞ്ഞ് ഒരു മാതിരി  "അവളെ കളഞ്ഞു  ഇവളെ കൊണ്ട് വന്നപ്പോള്‍   ഇവള്‍ പ്ലാവില്‍  കേറി ചക്ക ഇട്ടു"   എന്ന മട്ടായി. അല്ലേലും ഈ പിതാവിന് ഇത് എന്നാ പറ്റി എന്ന പിടികിട്ടാത്തത്. ഇന്ന് കര്‍ദ്ദിനാളും  നാളെ പോപ്പ് വരെയാകുമെന്ന വിശ്വാസികളുടെ  സ്വപ്നങ്ങള്‍ അരിഞ്ഞു വീഴ്ത്തി  സെല്‍ഫ് ഗോളും അടിച്ചു  കക്ഷി  ഇസ്രായേലിലോട്ടു പോയെന്നാണ്  കേള്‍ക്കുന്നേ. ഇനി ആ ഇബിലീസുകളുടെ നാട്ടില്‍ പോയി എന്തൊക്കെ ക്വട്ടേഷന്‍ എടുത്തിട്ടു പോരുമോ എന്തോ?


ലോക്കല്‍ രാഷ്ട്രിയത്തില്‍  ചില petty  ഇടപെടല്‍ നടത്തി  മാത്രം പരിചയമുള്ള  പിതാവിന് അന്താരാഷ്‌ട്ര  പ്രശ്നങ്ങളില്‍ ഇടപെടാനുള്ള പരിചയ കുറവാണോ 
സമ്പവിച്ചത്  അതോ ഇറ്റലിയില്‍ ചെല്ലുമ്പോള്‍ ഇറ്റ ലിക്കാരനകണമെന്നു   കൂടെ പോയ വല്ല കൊഞ്ഞാണന്മാരും   പറഞ്ഞു പറ്റിച്ചിട്ടുണ്ടാകുമോ   എന്നാണു എന്‍റെ ബലമായ സംശയം. അതല്ല ആലഞ്ചേരി പിതാവിനും സഭാക്കകത്തു തന്നെ വല്ല  വിരുദ്ധ ഗ്രൂപ്പും  പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു ഇത്തരം ഒരു വാര്‍ത്തക്ക് പിന്നില്‍.. . 


താന്‍ അങ്ങിനെ ഒരു പ്രസ്താവന നടത്തിയില്ല എന്ന ഒരു പത്ര ക്കുറിപ്പ്‌ ഇറക്കി യെങ്കിലും അത് അത്ര വിശ്വസനീയമായി തോന്നുന്നില്ല.  മാത്രമല്ല കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി എന്നാണ് എനിക്ക് തോന്നുന്നത് .  ഇപ്പോള്‍  സത്യം പറഞ്ഞാല്‍ ഉമ്മ തല്ലു കൊള്ളും, പറഞ്ഞില്ലെങ്കില്‍ വാപ്പ  നായ  നക്കിയ ഇറച്ചി തിന്നും  എന്ന അവസ്ഥയിലാണ്. കാരണം 


പത്രക്കുറിപ്പില്‍ പറഞ്ഞ പ്രകാരം  വാര്‍ത്ത‍  വള ചൊടിചതാണെന്നു   പിതാവ്  പറയുന്നതെങ്കില്‍ അത് പിന്‍ വലിപ്പിച്ചു പത്രത്തെ കൊണ്ട്  ഖേദം പ്രകടിപ്പിക്കാനുള്ള ബാധ്യത  കൂടി പിതാവിനുണ്ട് . വെറും പത്രമല്ല വത്തിക്കാന്‍റെ  ഔദ്യോകീക  പത്രമാണ്‌ഈ AGENZIA  FIDES  എന്ന് ഓര്‍ക്കണം . അവര്‍ കൊടുത്തിട്ടുള്ള  ഒരു clarification വായിച്ചാല്‍   മനസ്സിലാകുന്നത്‌  കര്‍ദ്ദിനാളിന്   കാര്യങ്ങള്‍ ഉഭയ കഷി ബന്ധം വഷളാകാതെ പരിഹരിക്കണമെന്ന് മാത്രമേ  ആഗ്രഹമുള്ളൂ എന്നും, അതില്‍ മധ്യസ്ഥത വഹിക്കാന്‍ താല്‍പ്പര്യം ഇല്ല എന്നും മാത്രമാണ്.  ഇത് കൊണ്ട് ആദ്യം കൊടുത്ത വാര്‍ത്ത‍ അപ്രസക്തമോ , തെറ്റായിരുന്നു എന്നോ പറയുന്നില്ല. 
അതായത്  കര്‍ദ്ദിനാള്‍  കേരളത്തിലെ മാധ്യമങ്ങളില്‍ കൊടുത്തത പത്ര ക്കുറുപ്പില്‍  അല്‍പ്പം കളവ്‌ പറഞ്ഞി ട്ടില്ലേ  എന്ന് ന്യായമായും  ആര്‍ക്കും സംശയിക്കാം.  അങ്ങിനെയെങ്കില്‍ അത് പവിത്രമായ  9 - തമാത്തെ കല്‍പ്പനയുടെ ലംഘനമല്ലേ? ഒരു കര്‍ദിനാള്‍   കളവ് പറയുകയില്ല എന്ന് ജനം വിശ്വസിക്കാന്‍  കൂടുതല്‍ ശ്രമകരമായ ജോലിയാണ് പിതാവ് ഉടനെ ചെയ്യേണ്ടത്. കുറ്റം ചെയ്തവരെ ശിക്ഷിക്കുന്നതില്‍  ഉഭയ കഷി ബന്ധം വഷളാകുമെന്ന്    പിതാവിന്  തോന്നേണ്ട കാര്യം  എന്ത് എന്നത് വേറെ കാര്യം .


മറ്റൊന്ന്   ഇത്ര വിശദമായി പിറവം ഉപതിരെഞ്ഞെടുപ്പും, പ്രതിപക്ഷ മുതലെടുപ്പിനുള്ള സാധ്യതയും കേരളത്തില്‍ കത്തോലിക്ക മന്ത്രിമാര്‍  എന്നൊക്കെ  പറഞ്ഞത് പിതാവല്ലാ    എങ്കില്‍ പിന്നെ  കൂടെ പോയവരില്‍  ആരെന്നു തുറന്നു പറയാന്‍ കര്‍ദ്ദിനാള്‍ തയാറാകണം. അല്ലാതെ കേരളത്തിലെ കാര്യങ്ങള്‍ ഇത്ര വള്ളി പുള്ളി വിടാതെ 
വിസ്തരി ച്ചെഴുതാന്‍  ഇറ്റാലിയന്‍ ലേഖകന്  ദിവ്യ ദ്രിഷ്ടിയുണ്ട് എന്ന്  വിശ്വസിക്കാന്‍  മലയാളി  അത്ര   പോട്ടനൊന്നുമല്ല  . 


അപ്പോള്‍ സംശയത്തിന്‍റെ  ദൃഷ്ടി മുഴുവന്‍ പതിയുന്നത് തോമസ്സ് മാഷിലാണ്. മാഷ്‌ ആരാ മോന്‍ എന്നത്  ഒരുമാതിരി എല്ലാവര്ക്കും  നന്നായി അറിയാം. തോമസ്സ്   മാഷ് ലത്തീന്‍ ആയതു കൊണ്ട് കൊല്ലപ്പെട്ടത്  മാഷിന്‍റെ സഹോദരങ്ങളാണ്   , ആയതിനാല്‍ K  V  തോമസ്സ് അങ്ങിനെ ചെയ്യില്ലെന്നാണ്  ഒരു ചാനല്‍ ചര്‍ച്ചയില്‍  പങ്കെടുത്ത്  PC ജോര്‍ജ്ജു പറയുന്നത് . അപ്പോള്‍ ഉയര്‍ന്ന മറ്റൊരു സംശയം .  ഈ ഇറ്റലിക്കാര്‍ കൊന്നത് വല്ല മാര്‍ത്തോമ ക്കാരനെയോ , പെന്തകൊസ്തു കാരനെയോ വല്ല  ഹിന്ദു വായി പിറന്നവരെയോ ആണെങ്കില്‍    സഭ എന്ത് നിലപാടെടുക്കും എന്ന സംശയം ബാക്കി നില്‍ക്കുന്നു.  കൊല്ലപ്പെട്ടത്  ഇസ്ലാം മത വിശ്വാസിയാണെങ്കില്‍ പിന്നെ  സംശയമില്ല അവനെ തീവ്രവാദിയായി  എപ്പോ പ്രഖ്യാപിച്ചു എന്ന്  ചോദിച്ചാല്‍ മതി ,അതാണല്ലോ ഇപ്പോള്‍ നാട്ടുനടപ്പ്.ഇങ്ങിനെ ജാതി തിരിച്ചാണോ കേരളത്തിലെ ജനങ്ങളെ കാണേണ്ടത് എന്ന വിഷയവും ഈ പ്രശനം അവശേഷിപ്പിക്കുന്നു. 
K V തോമസ്സ്  അങ്ങിനെ ചെയ്യുവാന്‍ പാടില്ലാത്തതാണ് , കാരണം കുമ്പളങ്ങി കായലില്‍ പോയി തിരുതാ എന്ന മത്സ്യം മത്സ്യത്തൊഴിലാളികള്‍  പിടിച്ചുകൊണ്ട് വന്നില്ലെങ്കില്‍  തോമ്മസ്സു മാഷ് ഈ അനുഭവിക്കുന്ന  മന്ത്രി കസേരയൊന്നും സ്വപ്നം കാണാന്‍ കഴിയുമായിരുന്നില്ല എന്നാണു  ചില ഡല്‍ഹി കഥകള്‍ പറയുന്നത്.  തോമസ്സ് മാഷിനുള്ള പണി ജനം അടുത്ത തിരെഞ്ഞെടുപ്പില്‍  
റണാകുളത്ത്   കൊടുത്തു കൊള്ളും. 


എന്തായാലും  കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ക്ക് ഇപ്പോള്‍ ശനി ദശയാണ്‌  .UDF സര്‍ക്കാരിന്‍റെ   തുടക്കം മുതലേ മെഡിക്കല്‍ പി ജി  സീറ്റില്‍ കോടതിയുടെയും വിശ്വാസികളുടെയും  വിമ്മര്‍ശനം , സഭ നടത്തുന്ന ആശുപത്രികളിലെ ചൂഷണങ്ങള്‍ നേഴ്സുമാരുടെ  സമരത്തിലൂടെ തുറന്നു കട്ട പ്പെട്ടു,  യേശു ദേവന്‍ തങ്ങളുടെ മാത്രം കുത്തക  എന്നത്   CPIM സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന  ചിത്ര പ്രദര്‍ശന വിവാദത്തിലൂടെ    നഷ്ടപ്പെട്ടു.  അങ്ങിനെ കാര്യങ്ങള്‍  കൈവിട്ടു പോവുകയാണോ എന്ന് ഒരു നേരിയ  പേടി .



ദൈവത്തിനു നിരക്കാത്ത പ്രവര്‍ത്തി ചെയ്യുന്നവര്‍  ഒരിക്കല്‍ കുടുങ്ങും എന്ന്  കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് . പണ്ടൊക്കെ  ദൈവം പിന്നെ പിന്നെ ഇപ്പോപ്പോള്‍  ദൈവം കൂടെ കൂടെ  എന്ന് പറയാറുണ്ട്‌ .ദൈവത്തിന്‍റെ  പേര് അനാവശ്യമായി  ഉപയോഗിക്കുന്നതും , മുതലെടുപ്പ് നടത്തുന്നതും                  3 മത്തെ  കല്‍പ്പനയുടെ ലംഘനവുമാണ്. 


 അതു കൊണ്ടാകാം  പാടത്ത് പണി വരമ്പത് കൂലി എന്ന പോലെ  ഒരു കേരളത്തിലെ ഒരു  കത്തോലിക്കാ മെത്രാനെ   കാര്‍ദിനാളായി  അവരോധിക്കപ്പെട്ട ദിവസം തന്നെ  ഇങ്ങിനെ അവരുടെ  പാവപ്പെട്ടവനോടുള്ള  അനുകമ്പയും രാജ്യ സ്നേഹം   തുറന്നു കട്ടപ്പെട്ടത്‌.. .. .  


ഇന്നലവരെ കമ്യു ണി സ്റ് കാരെ  രാജ്യ സ്നേഹം പഠിപ്പിക്കാന്‍  നടന്നവര്‍  അത്  കേരളത്തിലെ ചില കത്തോലിക്കാ അരമനകളില്‍ നിന്ന് തുടങ്ങട്ടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. 


 അദ്ധ്വാനിക്കുന്നവന്‍റെയും     ഭാരം ചുമക്കുന്ന 
വന്‍റെയും    വേദനയും വിഷമങ്ങളും അറിയാന്‍ ശ്രമിക്കാത്ത  കേരളത്തിലെ  "ചില" കത്തോലിക്ക മെത്രാന്മാരുടെ മുഖം മൂടി ഇങ്ങിനെ അഴിഞ്ഞു വീഴാന്‍  മുട്ടിപ്പായി   പ്രാര്‍ത്ഥിച്ചു  കൊണ്ട് നിറുത്തുന്നു. 



സത്യമേവജയതേ!




4 comments:

  1. സ്വന്തം നിലനില്പ് എന്നതില്‍ കവിഞ്ഞ തത്വമൊന്നും ആര്‍ക്കും ഇല്ലാതായിരിക്കുന്നു.

    ReplyDelete
  2. തിരുത മല്‍സ്യം ആഴക്കടലില്‍ നിന്നാണ് കിട്ടുന്നത് എന്നതു തെറ്റ്. അത് കുമ്പളങ്ങി കായലില്‍ നിന്നാണ് പുള്ളിക്ക് കിട്ടിയത്

    ReplyDelete
  3. സ്വന്തമെന്ന പദത്തിനെന്തർത്ഥം ...ഇറ്റലിയെന്നോ ,കേരളമെന്നോ...

    ReplyDelete
  4. സോണിയയും സഭയുമുള്ളിടത്തോളം കാലം കെ.വി. തോമസ്സ് എറണാകുളത്ത് നിന്നും പാട്ടും പാടി ജയിക്കും :) തിരുത ട്രിമ്പളങ്ങിയിൽ നിന്നല്ല ഫോർട്ട്കൊച്ചി ചീനവലയിൽ നിന്നാണു... തോമസ്സ് മാഷ് ട്രിമ്പളങ്ങിയിൽ നിന്ന് തോപ്പുംപടിയിലേയ്ക്ക് പോന്നിട്ട് കാലം കുറേ ആയില്ലേ... ഡെൽഹിക്ക് മുൻപ് കരുണാകർജി കുറേ കൂട്ടിയതല്ലേ തിരുത കറി ;)

    ReplyDelete