Total Pageviews

Tuesday, November 29, 2011

SAVE MULLAPERIYAR !



This Could Be The Headline Of A News DailyIn Future



Saturday, November 5, 2011

Tuesday, November 1, 2011

കൃഷ്ണനും , മുഖ്യനും പിന്നെ കുറെ ശിഖണ്ടികളും!



ന്‍റെ കൃഷ്ണ ! അങ്ങേക്ക് ഇതാ കേരളത്തില്‍ ഒരു അപരന്‍,  അങ്ങയെ കവച്ചു വയ്ക്കുന്ന കുതന്ത്രങ്ങള്‍ ഉള്ള  ഒരാള്‍ കേരള മുഖ്യമന്ത്രി കസേരയില്‍ അവരോധിക്കപ്പെട്ടു എന്നത്  കലിയുഗ സൃഷ്ടിയല്ലാതെ മറ്റൊന്നുമല്ല എന്ന് വിശ്വസിക്കേണ്ടി വരും. 
ഇത് ഭഗവാന്‍ കൃഷ്ണന്‍  വെണ്ണ കട്ടത് പോലെയാണ് പാമോയില്‍ റ്റൈട്ടാനിയം   അഴിമതി  എന്നൊക്കെ യാകാം പറഞ്ഞു വരുന്നത് എന്ന്  കരുതി തോക്കില്‍ കേറി വെടി വയ്ക്കല്ലേ   , ഇവിടെ വിഷയം അതൊന്നുമല്ല, മഹാഭാരത    യുദ്ധത്തില്‍  ഭീഷ്മ പിതാമഹന്റെ ശക്തി മനസ്സിലാക്കിയ  കൃഷ്ണന്‍,  കാരണവരെ ഇല്ലാതാക്കാന്‍ ശിഖണ്ടിയെ മുന്‍ നിറുത്തി യുദ്ധം ചെയ്യാന്‍ ഉപദേശിച്ചതായും അങ്ങിനെ ശിഖണ്ടിയെ   കണ്ട മാത്രയില്‍ അഭിമാനിയായ  ഭീഷ്മര്‍ ആയുധം താഴെ വക്കാന്‍ ശ്രമിക്കുകയും തല്‍ സമയം അമ്പെയ്തതായും     പിന്നീട്   ശരശയ്യ ഒരുക്കിയതായും പുരാണം.
ഇതിനു സമാനമായ തന്ത്രമല്ലേ മുഖ്യമന്ത്രി  VS  നെതിരെ പ്രയോഗിച്ചത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു  . തനിക്കും  തന്‍റെ  മനസാക്ഷി    സൂക്ഷിപ്പുകാരനായ കുഞ്ഞാലികുട്ടിക്കും , പിള്ളക്കും ഇതര  ഘടക  കഷി നേതാക്കള്‍ക്കും മന്ത്രി മാര്‍ക്കും എതിരെ ദിനം പ്രതി   പാമോയിലും, ഇടമലയാറും , ഐസ് ക്രീമും ഒടുവില്‍  റ്റൈട്ടാനിയം   അങ്ങിനെ തന്‍റെ ആവനാഴിയിലെ എണ്ണിയാല്‍ ഒടുങ്ങാത്ത  ആരോപണങ്ങളുമായി   നില കൊണ്ട VS  നെ  നേരിടാന്‍  ഒടുവില്‍ കുഞ്ഞു കുഞ്ഞിന് ഈ  പുരാണത്തിലെ   യുദ്ധ തന്ത്രം തന്നെ പയറ്റെണ്ടി   വന്നു എന്ന് സാരം. പ്രതീക്ഷിച്ചത് പോലെ VS  ഫ്ലാറ്റ് , ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു  VS  പിന്മാറി , പക്ഷെ  കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും , മാധ്യമങ്ങളും  പ്രതികരിച്ചു പ്രതിഷേധിച്ചു. ഒടുവില്‍ ശര ശയ്യാ ഒരുങ്ങിയത്  മുഖ്യനും , ഗ ണേഷിനും  , P .C . ജോര്‍ജിനും   ആണെന്ന വ്യത്യാസം   മാത്രം. 

ഇത് മുഖ്യമത്രിയുടെ തന്ത്രമല്ലേ   എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ പലതാണ്. ടൈറ്റാനിയം അഴിമതിയും തുടര്‍  ചര്‍ച്ചകളും ബ്രേക്കിംഗ്  ന്യുസ്  ആയി ചാനലുകളിലും പത്രങ്ങളിലും  നിറഞ്ഞ  അവസരത്തിലാണ്  "ചീപ്പ്‌" വിപ്പ്  ജോര്‍ജിനെയും സംസ്കാര  (ശ്യുന്യ ) വകുപ്പ് മന്ത്രിയെയും VS  നെതിരെ പൂരപ്പാട്ട് നടത്താന്‍  പത്താനാപുരത്തേക്ക്    UDF അയച്ചത്  എന്നത് വസ്തുതയാണ്. പാമോയില്‍ കേസ്സില്‍ വിജിലെന്‍സ്സു ജഡ്ജി ചില സുപ്രധാന  നിരീക്ഷണങ്ങള്‍ നടത്തിയപ്പോഴാണ്   അവിടെയും PC ജോര്‍ജിനെ രംഗ പ്രവേശം ചെയ്യിപ്പിചതും   പാവം ജഡ്ജി കേസ്സ് ഫയല്‍ വച്ചൊഴിഞ്ഞു  കളം വിട്ടതും എന്നത് ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. മാത്രമല്ല  തന്‍റെ ചുറ്റും നില്‍ക്കുന്ന ചാവേറുകളെ  ഉപയോഗപ്പെടുത്തി " പണി കൊടുക്കുകയും" എന്നാല്‍  നേരസ്ഥനായി നിന്ന് കയ്യാടി നേടുകയും ചെയ്യുക   ആന്റണി  കൊണ്ഗ്രസ്സു കാരുടെ  എക്കാലത്തെയും ശൈലിയാണ്  എന്നതും ഇവിടെ ഓര്‍മപ്പെടുത്തട്ടെ  . ( പാമോയില്‍ കേസ്സില്‍   ആ പ്പണി തിരിച്ചു കിട്ടി എന്ന് മാത്രം) . എന്തായാലും മാപ്പ് പറയാന്‍ ഉളുപ്പില്ലത്ത്ത് കൊണ്ട്  മന്ത്രി കസേര പോകില്ല എന്ന്     ഗണേഷിനും സമാധാനിക്കാം. കൂട്ടത്തില്‍     ഉര്‍വശി ശാപം ഉപഹാരം  എന്ന പോലെ മന്ത്രി TM ജേക്കബിന്‍റെ നിര്യാണം  ആശ്വാസമായി എന്ന് വേണം കരുതാന്‍. എന്നാല്‍ Pc  യുടെ കാര്യം കട്ട പോകയാണ്. കേന്ദ്ര തിരെഞ്ഞെടുപ്പു കമ്മീഷനും , കോടതിയും ഒക്കെ യായി  ഇനി അധിക കാലം MLA   ആയി പ്പോലും തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 

ഉത്തരേന്ദ്യയില്‍  ജീവിച്ചവര്‍ക്കും, കുറഞ്ഞ പക്ഷം ട്രെയിനില്‍ യാത്ര ചെയ്തവര്‍ക്കും അവിടുത്തെ ഹിജടകളുടെ  സംസ്കാരം അറിവുള്ളതാണ് . അവരെ വെല്ലുന്ന പ്രകടനമാണ് ഗണേഷും ജോര്‍ജും നടത്തിയതി എന്ന് വിലയിരിത്തപ്പെടുന്നു. ഒടുവില്‍ ഗണേഷിന്   തനിക്കു ഒരു അച്ഛനുണ്ട്‌  എന്ന വാദം പോലും നിരത്താന്‍ നിര്‍ബന്ധിതനായി. ന്യായമായും ഗണേഷിന്  അച്ഛനുണ്ടെന്നും അതിന്‍റെ പിഴവാണ് സംഭവിച്ചതെന്നും   പ്രത്യക്ഷത്തില്‍ തോന്നാം . ആള്‍കൂട്ടം കണ്ടാല്‍ ഹാലിളകി മുന്‍പൊരിക്കല്‍  അച്ഛന്‍ മാടമ്പിക്കും  നാവു പിഴച്ചതും , മന്ത്രി കസേര പോയതും  ചരിത്രത്തിന്‍റെ ഭാഗമാണ്.  പക്ഷെ അത്തരം മാടമ്പി ത്തരമൊന്നും കേരള ജനത ഇനി വച്ച് പൊറിപ്പിക്കീല്ല  എന്ന് മനസ്സിലാക്കിയാല്‍ കേരള കോണ്‍ ഗ്രസ്സ് പോലുള്ള  ഇണ്ടാസ്   രാഷ്ട്രിയം പറഞ്ഞു കുറച്ചു കാലം കൂടി കഴിഞ്ഞു കൂടാം.ദിലീപിന്റെയും കാവ്യാ മാധവന്റെയും ഗ്ലാമറും മറ്റും MLA  ആകാന്‍ സഹായിച്ചേക്കാം പക്ഷെ സംസ്കാരമാന്നെത് കുറച്ചൊക്കെ പൈതൃകമായും, കുറച്ചൊക്കെ സമൂഹത്തിലെ മൂല്യങ്ങള്‍ കണ്ടു പഠിച്ചു സ്വയത്വമാക്കെണ്ടതുമാണ് .

ജോര്‍ജ്ജ്  തേള് കൊത്തിയ കുരങ്ങന്‍റെ പോലെയാണ്. എന്ത് കൊണ്ടോ തനിക്കും  ഒരു അച്ഛനുണ്ട്‌ എന്ന വാദം ഒന്നും നിരത്തി കണ്ടില്ല. എങ്കിലും  ഗാന്ധിജി   പോലും  ഹരി യുടെ ജനം എന്ന് വിളിച്ചു  രാജ്യത്തെ അധ: കൃതരെ  തന്നോടു ചേര്‍ത്തു നിറുത്തിയപ്പോള്‍ ഇവിടെ മുപ്പതു വര്‍ഷത്തിലേറെ   രാഷ്ട്രിയ പ്രവര്‍ത്തന പാരമ്പര്യം പറയുന്ന ഖദര്‍ ധാരിയും കത്തോലിക്ക  രാഷ്ട്രിയത്തിന്റെ  വക്താവുമായ ഒരാള്‍ ഒരു MLA യെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിചെങ്കില്‍  കേരളത്തിലെ ഒരു സാധരനക്കാരന് ഈ മാഹാനുഭാവന്‍ എന്ത് വില കല്‍പ്പിക്കുന്നു എന്നത്  ഗൌരവകരമായി     ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇത് കേവലം രണ്ടു പേരുടെ നാവിന്‍റെ പിഴവായി കാണാന്‍ കഴിയില്ല. മറ്റു ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആസൂത്രിതമായി നടപ്പാക്കിയ  ഒരു ത്രില്ലര്‍ നാടകമാണ്. ഇതിനു നേതൃത്വം കൊടുത്തത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രിയ  മര്യാദകളും , സംസ്കാരത്തിന്‍റെ അതിര്‍ വരമ്പുകളും ലംഘിക്കുന്ന  സമൂഹത്തിലെ  തിന്മയുടെ പ്രതീകങ്ങള്‍ക്കെതിരെ പ്രതികരിക്കുക. 

സത്യമേവജയതേ! 


















Thursday, October 27, 2011

സലിം കുമാറിന് സി. എം. ദേവസ്സി അവാര്‍ഡ്

ഒരു ഉത്തമ മനുഷ്യ സ്നേഹിയുടെ ഓര്‍മ്മക്കായി  ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ്  എന്നെന്നും നിലനില്‍ക്കട്ടെ. 
സത്യമേവജയതേ!


Wednesday, September 14, 2011

വിദേശമൂലധനം സര്‍വ്വധനാല്‍ പ്രധാനം!



WIKILEAKS ന്‍റെ വെളിപ്പെടുത്തലുകള്‍ പതിവ് പോലെ ഇത്തവണയും ഏവരെയും അമ്പരപ്പിച്ചു.അവയില്‍ ഏറ്റവും ആശ്ച്ചര്യകരമായത് കേരളത്തിലെയും ബംഗാളിലെയും CPM നേതാക്കള്‍ US  സെനെറ്റര്‍മാരെയും  counsul കളെയും കണ്ടപ്പോഴുണ്ടായ സ്ഥല ജല വിഭ്രാന്തിയാണ്.സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത്    മറന്നു എന്നത് പോലെ മാര്‍ക്സി സത്തി ന്‍റെ  അടിസ്ഥാന തത്വങ്ങള്‍ പോലും ബലി കഴിച്ചു  പതിനായിരങ്ങള്‍ തങ്ങളുടെ ജീവനും , ആയുസ്സും നല്‍കി പടുത്തുയര്‍ത്തിയ  പാര്‍ട്ടിയെ ത്തന്നെ ചിലര്‍ സായിപ്പിന്‍റെ കാല്‍ ചുവട്ടില്‍ സമര്‍പ്പിക്കാന്‍ തയ്യാറായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 US  പ്രതിനിധികള്‍ തലയില്‍ മുണ്ടിട്ടല്ല AKG സെന്ററില്‍ പോയി ചര്‍ച്ച നടത്തിയത് എന്നത് അംഗീകരിക്കാം . എങ്കിലും  ഓഫിസ്സുകളില്‍  ഒളി ക്യാമറകളുടെ പ്രവര്‍ത്തനം ഇന്നത്തെപ്പോലെ പാര്‍ട്ടി താത്വീകമായി അ ങ്കീകരിചിരുന്നില്ല എന്നത് കൊണ്ട്  നടന്ന ചര്‍ച്ചയുടെ വിശദാംശം പുറം ലോകം അറിയാന്‍  ഇനിയും കാത്തിരിക്കേണ്ടി  വരും .അടിസ്ഥാന വികസനത്തിനായി  വിദേശ മൂലധന നിക്ഷേപം  നടത്തുവാന്‍ US കോര്‍ പ്പരെറ്റുകളെ സ്വാഗതം ചെയ്യാനായിരുന്നു ചര്‍ച്ചകള്‍ എന്ന് തോമസ്സ് ഐസക്ക് "ഇപ്പോള്‍" തുറന്നു പറഞ്ഞ  നിലക്ക് ഈ ചര്‍ച്ചകള്‍  ആശങ്ക ഉളവാക്കുന്നു . 
വിദേശ  മൂലധന  നിക്ഷേപം  സ്വീകരിക്കാം എന്നത്  പാര്‍ട്ടി നയമാണ് എങ്കില്‍ ഇത്രയും കാലം    അ ത് മൂടിവയ്ക്കപ്പെട്ടത്‌ അതിലെ അസ്വാഭാവികതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ചര്‍ച്ചയില്‍ അസാധാരണമാം വിധം ഒന്നും ഇല്ലായിരുന്നെങ്കില്‍ അത് പാര്‍ട്ടിയിലും ജനങ്ങള്‍ക്ക്‌ മുന്നിലും അന്നേ തുറന്നു പറയാമായിരുന്നു.  തികച്ചും   മാക്സിയന്‍  നയങ്ങള്‍ക്ക്  വിരുദ്ധമായ  ഒരു നയം എങ്ങിനെ പാര്‍ട്ടി നയമായി എന്നതാണ് മറ്റൊരു പ്രസക്തമായ വിഷയം.  അതുപോലെ   ഇത് ഒരു Un  Marxian നയം  ആണ്  എന്ന തിരിച്ചറിവ് ചര്‍ച്ച നടത്തിയവര്‍ക്ക് എങ്ങിനെ ഇല്ലാതെ പോയി? US കോര്‍പ്പറേറ്റ്ക ള്‍ കേരളത്തില്‍ മുതല്‍ മുടക്കുന്നത് കേരള ജനതയെ ഉദ്ധരിക്കാനൊ ന്നുമല്ല  എന്ന തിരിച്ചറിവിന് വലിയ സാമ്പത്തീക ശാസ്ത്ര പരിജ്ഞാനം ഒന്നും വേണ്ട .പ്രകൃതിയെയും മനുഷ്യനെയും  ഒക്കെ ചൂഷണം ചെയ്തു തടിച്ചു കൊഴുക്കുന്ന US Corporate  കളെ പ്രണയിക്കാന്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക്  എങ്ങിനെ കഴിഞ്ഞു എന്നതാണ് ആശ്ചര്യം.


 ഇന്ത്യയില്‍  ജനകീയ  ജനാധിപത്യ  വിപ്ലവത്തിന്  കാലതാമസം  നേരുടുന്നത്  രാജ്യത്ത് ബൂര്‍ഷ്വാ  വിപ്ലവം  പൂര്‍ത്തീകരിക്കാ ത്തതുകൊണ്ടെന്നാണ് EMS അടക്കമുള്ളവര്‍  നമ്മെ  പഠിപ്പിച്ചിട്ടുള്ളത്‌ . ബൂര്‍ഷ്വാ  വിപ്ലവം  പൂര്‍ത്തികരിക്കാന്‍  അതാത്  രാജ്യത്തെ  ബൂര്‍ഷ്വാസി  പ്രപ്തരല്ലെങ്കില്‍   സാമ്രാജ്യത്വ  ശക്തികളെ  സ്വാധീനിച്ചു  വിദേശ  ബൂര്‍ഷ്വസിയെയും, മൂലധനത്തെയും  ഇറക്കുമതി  ചെയാന്‍  മാര്‍ക്സ്  എവിടെയും  പറഞ്ഞതായി  അറിവില്ല. വിദേശ  മൂലധനത്തോട് ആക്രാന്തം  കാണിക്കുന്ന  നേതൃത്വത്തിനു  ഇന്ത്യയിലെ സാധാരണ ജനങ്ങളിലും തൊഴിലാളി വര്‍ഗ്ഗ ത്തോടും ഒരു പ്രതിപത്തിയുമില്ല  എന്ന്  വേണം  അവരുടെ  ഇത്തരം നയ വ്യതിയാനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ .


മറ്റൊന്ന് ബൂര്‍ഷ്വാ  വിപ്ലവം  പൂര്‍ത്തികരിക്കാന്‍  ഉതകുന്ന  നയ സമീപനങ്ങളാണ്  അമേരിക്കയുടെ  ഗുമ്മസ്ഥ  പ്പണി  ചെയ്യുന്ന   മന്‍മോഹന്‍  സിങ്ങിന്‍റെ നേതൃത്ത്വത്തില്‍  ഇന്ത്യയില്‍  നടന്നു  വരുന്നത് . മന്മോഹ ന്‍റെ ഒത്താശയോടെ  Reliance ന്‍റെ യും  TATA  യുടെയും പകല്‍ കൊള്ളകള്‍  ഇതിന്  തെളിവാണ് . അമേരിക്കയുടെ  agent ആയി പ്രവര്‍ത്തിക്കുന്ന  മന്‍മോഹന്‍  , ആഹുല്‍ വാലിയ    ചിദമ്പരം  ടീമിന്‍റെ  B ടീം  ആയി   കേരളത്തിലെ  ഏതാനും  ചില  CPM നേതാക്കള്‍  അധ:പതിച്ചുവോ ?

അടിസ്ഥാന  വികസനത്തിന്   വിദേശമൂലധന  നിക്ഷേപമാകാം  എന്നത്  പാര്‍ട്ടി  ലൈന്‍   ആണ്  എന്ന വാദവും  വിശ്വസനീയമല്ല . കാരണം അത്യന്തീകമായി ഇത്തരം നിക്ഷേപം  തൊഴിലാളി വര്‍ഗ്ഗ ത്തിനു ഗു ണകരമാകുമെന്നു വിശ്വസിക്കാന്‍ കഴിയില്ല. മാത്രമല അത്  പാര്‍ട്ടിയില്‍  തുറന്ന  ചര്‍ച്ചക്ക്  ഇത്  വരെയും  വിധേയമാക്കു ക്കയോ ഏതെങ്കിലും പാര്‍ട്ടി കൊണ്ഗ്രസ്സു അംഗീകരിക്കുകയോ ചെയ്തായി അറിവില്ല.ഇനി കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താ ണെ ങ്കില്‍  ഒരു  മുന്നണി  സംവിധാനം    നിലനില്‍ക്കുന്ന  കേരളത്തില്‍  ഇത്തരം  വിഷയങ്ങള്‍ എന്തുകൊണ്ട്  LDF ലും  ചര്‍ച്ചക്ക്  വന്നില്ല  എന്നതും  സംശയങ്ങള്‍ക്ക്  ഇട  നല്‍കുന്നു .

തൊഴിലാളി  വര്‍ഗ്ഗത്തിന്   ഗുണകരമാകുന്നത്  മാത്രമേ  കമ്യു ണി സ്റ്റ്  പാര്‍ട്ടി  കള്‍ക്ക്  സ്വീകാര്യമാകാവൂ  എന്നതാണ് ക്യുബന്‍ ജനത അവരുടെ  സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ചത് . അമേരിക്കന്‍  ഉപരോധം  കൊണ്ട്  ക്യുബന്‍  ജനത  വീര്‍പ്പു  മുട്ടിയപ്പോഴും   കാസ്ട്രോ യുടെ  നേതൃത്വത്തില്‍  ആ  ജനത  സാമ്രാജ്യത്വ  വിരുദ്ധ  പോരാട്ടത്തില്‍  ഉറച്ചു  നിന്നു  . ഐതി ഹാസികമായ  ക്യുബന്‍  ജനതയുടെ  പോരാട്ടത്തെ യാണ്   കേരളത്തിലെ  പാര്‍ട്ടി  സാമ്രാജ്യത്വ ശക്തികളുമായി  ചങ്ങാത്തത്തിന്  ശ്രമിക്കുക  വഴി   അപമാനിചിരിക്കുന്നത് .80 കളുടെ  അവസാനം  ഗോര്‍ബച്ചേ വിന്നെപ്പോലുള്ള  സോഷ്യലിസത്തിന്റെ ഒറ്റുകാരെ  സാമ്രാജ്യത്വം  വിലക്കെടുത്തതും  അങ്ങിനെ  സോഷ്യലിസ്റ്റ്   ചേരിയുടെ  മുന്നേറ്റത്തിന്   തടയിടാന്‍  മുതലാളിത്ത  ചേരിക്ക്  കഴിഞ്ഞതും  ഇവിടെ  ഓര്‍ത്ത്‌  പോകുന്നു .

ഉപാധികളോടെ   വിദേശമൂലധനം സ്വീകരിക്കാം  എന്നത്  പാര്‍ട്ടി  നയമാണെന്ന്  പറഞ്ഞ  കാരാട്ടിന്  ഒരു  ബാങ്ക്  വയപ്പക്ക്   പോലും  ഏതെങ്കിലും  ധനകാര്യ  സ്ഥാപനങ്ങളെ  സമീപിച്ച  അനുഭവ  സമ്പത്തിന്‍റെ  കുറവ് ( സ. ബസു  പറഞ്ഞത്  പോലെ ) ഉണ്ട്   എന്ന്   പറയേണ്ടിയിരിക്കുന്നു .മുതലാളിത്ത  ശക്തികള്‍  നിക്ഷേപം  നടത്തുമ്പോള്‍   ഉപാധികള്‍  ആര്‍ക്ക്  അനുകൂലമാകുമെന്നത്  പകല്‍  പോലെ  വ്യക്തം 
ദാമുവേട്ടന്‍റെ  ക്രൂരകൃത്യങ്ങള്‍ 
സാമ്രാജ്യത്ത്വത്തെയും അമേരിക്കയും  രണ്ടായി  കാണണമെന്നുള്ള  ദേശാഭിമാനി  എഡിറ്റര്‍  ദക്ഷിണാമൂര്‍ത്തിയുടെ  ഗിരി  പ്രഭാഷണം  കണ്ണ്  പൊട്ടനെ  മുള്ളി  കുടിപ്പിക്കാനുള്ള  ശ്രമമായെ  കാണാന്‍  കഴിയൂ .2008 ല്‍ US പ്രതിനിധികളുമായി  ചര്‍ച്ച  നടക്കുമ്പോള്‍  US ന്‍റെ  നേതൃത്വത്തില്‍  സാമ്രാജ്യത്വം  അഫ്ഗാനിലും  ഇറാഖിലും  നിരപരാധികളെ കൂട്ടകുരുതി  നടത്തുകയായിരുന്നു .  ഇന്നും  അത്  തുടരുന്നു  എന്ന്  മാത്രമല്ല  സമീപകാലത്ത്  മുതലാളിത്തം   വിശിഷ്യ  അമേരിക്ക  അതിന്‍റെ ചരിത്രത്തിലെ  ഏറ്റവും  വലിയ  പ്രതിസന്ധിയെ  നേരിടുമ്പോള്‍  അതില്‍  നിന്ന്  കരകയറാന്‍  കൊളോണി യലിസത്തിന്റെ   എല്ലാ  ഹീന  മാര്‍ഗങ്ങളും  സ്വീകരിക്കുന്ന  അമേരിക്കയെയാണ്  തൊഴിലാളി  വര്‍ഗ്ഗ   പാര്‍ട്ടിയുടെ  മുഖ  പത്രത്തിന്‍റെ എഡിറ്ററും സിപിഎം  സംസ്ഥാന  സെക്രട്ടേറിയ റ്റ്  അംഗവുമായ  ടിയാന്‍ വെള്ള  പൂശാന്‍  ശ്രമിക്കുന്നത്  . ഇത്തരക്കാര്‍  പാര്‍ട്ടി  സെക്ര ട്ടെറിയറ്റില്‍  ഇടം  നേടിയത്  കൊണ്ടാകാം   കേരള  പാര്ട്ടിയെടുക്കുന്ന  പല  തീരുമാനങ്ങളും  തെറ്റായിപോകുന്നതും  ജനം  അവയെ   പുച്ചിച്ച് തള്ളുന്നതും പിന്നെ  അവ  തിരുത്തേണ്ടി  വരുന്നതും.

ബ്രിട്ടാസ് സായിപ്പിനെ കണ്ടപ്പോള്‍ വിജ്രുമ്പിതനായി  നടത്തിയ ജല്‍പ്പനങ്ങള്‍  കേരളത്തിലെ  ജനങ്ങള്‍  അവജ്ഞയോടെയാണ്‌ കാണുന്നത് .കമ്യു ണിസ്റ്റ്  പാര്‍ട്ടിയുടെ  TV ചാനലിന്‍റെ തലപ്പത്തിരുന്ന  ബ്രിട്ടാസിന്   സൌഹൃദം എന്നും  മുതലാളിമാരോടും  മുതലാളിത്ത  ചേരിയോടും ആയിരുന്നു.  ബ്രിട്ടാസ്സ്  – മെഗാ സ്റ്റാര്‍  പ്ര ഭ്രുതികള്‍  ഒക്കെ   വെറും  വയറ്റി  പിഴപ്പ്  കമ്യു ണി സ്റ്റ് കാരാണെന്ന്  ജനം  മനസ്സില്ലാക്കുന്ന  നാള്‍  വിദൂരമല്ല . കൈരളിയില്‍  നിന്നു  യാത്ര അയപ്പ്  വേളയില്‍  ബ്രിട്ടാസ്  പറഞ്ഞ   "വിജയേട്ടന്റെ   ചവിട്ടി  യാണ്  താന്‍ ലോകം  കണ്ടത് " എന്ന  വാക്കുകള്‍ മുഖ വിലക്കെടുത്താല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും. ബ്രിട്ടാസ്  ഇത്രയും കാലം  കണ്ടു  ഭ്രമിച്ചത്   മുതലാളിത്ത  ചേരിയെയാണ് എന്നതില്‍ സഹതാപം തോന്നുന്നു. ഒടുവില്‍  മര്‍ ഡോക്കിന്റെ  ചാനലില്‍  ചേക്കേറിയ  ബ്രിട്ടാസിന്  ചോറിങ്ങും കൂറങ്ങും  ആയിരുന്നു  എന്ന് കേരള സമൂഹത്തിന്‌ വൈകിയെങ്കിലും  മനസ്സില്ലായി . ഇനിയും  ഇത്തരം  എത്ര  അവതാരങ്ങളെ  കാണാന്‍  കേരള  ജനത   വിധിക്കപ്പെട്ടിരിക്കുന്നുവോ  എന്തോ!

വികിലീക്സ്സിനെ  അവിശ്വസിക്കുവാന്‍   കഴിയില്ല. മാത്രമല്ല  POST  COLDWAR   കാലഘട്ടത്തില്‍ അമേരിക്കയെ  കിടുകിടാ  വിറപ്പിച്ച  വിക്കിലീക്സ്സിന്റെ പ്രവര്‍ത്ത്ക ര്‍ക്കൊപ്പമാണ് കേരള  ജനത നിലകൊള്ളൂന്നത്. അതുകൊണ്ട് തന്നെ wikileaks ന്‍റെ വെളിപ്പെടുത്തലുകള്‍ മാധ്യമ  സിന്റിക്കേട്ടിന്റെ   ഭാവനയെന്നോ വിഭാഗീയതയുടെ  ഭാഗമെന്നോ  ഒന്നും പറയുവാന്‍ കഴിയില്ല. അപ്പോള്‍  കേരളത്തിലെ  പാര്‍ട്ടി  നേതാക്കളില്‍  എവിടെയോ  എന്തൊക്കെയോ  ശരിയില്ലയ്മയുടെ  കരി നിഴല്‍  കാണുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന് പറയേണ്ടി വരും . US  പ്രതി  നിധികളുമായുള്ള  ചര്‍ച്ചകള്‍  , SRP യുടെ   ജനിതകമാറ്റത്തെ   ക്കുറിച്ചുള്ള  പുനര്‍  വിചിന്തനം  അമേരിക്കയും സാമ്രാജ്യത്ത്വത്തെയും  രണ്ടായി    കാണണമെന്നുള്ള  പ്രചാരണം  ബ്രിട്ടാസിന്നെപ്പോലുള്ളവര്‍ക്ക്  ഈ  പാര്‍ട്ടിയിലും  അതിന്‍റെ നേതൃത്വത്തിലും  ഉള്ള  സ്വാധീനം  ഒക്കെ  ഈ ശരിയില്ലായ്മയിലേക്ക്  വിരല്‍ ചൂണ്ടുന്നു.


കാമ്യുണിസ്റ്റ്കാര്‍  പ്രതികരണ ശേഷിയുള്ളവരാകണം .  മാര്‍ക്സിസത്തില്‍  നിന്ന്  വ്യതിചലിച്ചു  കൊണ്ടുള്ള ഇത്തരം   സത്യസന്ധമല്ലാത്ത   രാഷ്ട്രിയ പ്രവര്‍ത്തനം  ആരുടെ   ഭാഗത്ത്  നിന്നായാലും  അവക്കെതിരെ  പ്രതികരിക്കാന്‍   പാര്‍ട്ടിയെ  സ്നേഹിക്കുന്നവരും    തൊഴിലാളി  വര്‍ഗ്ഗ  മുന്നേറ്റം  ആഗ്രഹിക്കുന്നവരും   മുന്നോട്ടു വരണം


സത്യമേവജയതെ!




Wednesday, July 20, 2011

SEVEN WONDERS OF INDIA.

Wednesday, June 15, 2011

പേറെടുക്കാന്‍ പോയ വയറ്റാട്ടി ഇരട്ട പെറ്റു.



പരിയാരം മെഡിക്കല്‍ കോളേജില്‍   നടന്ന   അഴിമതിയും സ്വജന പക്ഷപാതവും ഇടതുപക്ഷ  പ്രസ്ഥാനങ്ങള്‍ക്കും   വിശിഷ്യ CPIM  നും ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരും. ഉശിരന്മാരായ ചെറുപ്പക്കാരുടെ ജീവന്‍ നല്‍കി   നേടിയ കരുത്തുമായി CPIM പരിയാരം മെഡിക്കല്‍ കോളേജിന്‍റെ  ഭരണം സാരഥ്യം ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കുണ്ടായ  സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് M V ജയരാജനും ,V V രമേശനും അടങ്ങുന്ന ഭരണ സമിതി ചവിട്ടിയരച്ചത്. അവരോടു പറയാന്‍ ഒന്നേയുള്ളൂ. മാ നിഷാദാ....

 സാധാരണക്കാരന്‍റെ   മക്കള്‍ പഠിക്കാന്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ മാനേജുമെന്റുകള്‍ക്കും   വലതുപക്ഷ രാഷ്ട്രിയക്കാര്‍ക്കുമെതിരെ  ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സമീപ ഭാവിയില്‍ ഇടതു പക്ഷത്തിനു കഴിയുമെന്ന് തോന്നുന്നില്ല. ഇതിനു ഉത്തരവാദികളായ  M V ജയരാജനും ,V V രമേശനും അടങ്ങുന്ന ഭരണ സമിതി കാണിച്ച ഗുരുതരമായ പാളിച്ചകള്‍ക്ക് അവര്‍ വഹിക്കുന്ന മുഴുവന്‍    സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിറുത്തി അന്വേഷണം നടത്തി അവരുടെ മേല്‍ തക്കതായ അച്ചടക്ക നടപടി  എടുക്കുന്നതാണ് ഉചിതം എന്ന് ഞാന്‍ കരുതുന്നു. 
പാര്‍ട്ടിയുടെയും ഒരു  ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനും     യശസ്സിന്നു കളങ്കം  വരുത്തിയ നേതാക്കള്‍ക്ക് അവര്‍ എത്ര തന്നെ ഉന്നതരായാലും തക്ക ശിക്ഷാനടപടി സ്വീകരിക്കണം. 

2007 ല്‍ M V ജയരാജനെയും സംഘത്തെയും പരിയാരം മെഡിക്കല്‍ കോളേജിന്‍റെ സാരഥ്യം ഏല്‍പ്പിക്കുന്നത്  അവിടെ കാലങ്ങളായി നടക്കുന്ന അഴിമതിയും സ്വജനപക്ഷ പാതവും അവസാനിപ്പിക്കുന്നതിനും  കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലക്ക് ആകെ മാതൃകയാകും വിധത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിനെ മാറ്റിയെടുക്കുന്നതിനും    വേണ്ടിയാണ്.  എന്നാല്‍ രാഘവനും, സുധാകരനും  മറ്റും 2006 വരെ നടത്തിയ അഴിമതികള്‍ വെളിച്ചത്ത് വിട്ടില്ല  എന്ന് മാത്രമല്ല കോണ്‍ ഗ്രസ്സ് നേതാവ്  അടൂര്‍ പ്രകാശിന്‍റെ മകള്‍ക്ക് മെരിറ്റ് സീറ്റ് 80 ലക്ഷം രൂപയ്ക്കു മറിച്ചു നല്കി "പുറം ചൊറിയല്‍"  നടത്തുകയും, കോളേജു പ്രവേശനത്തിന്നുള്ള ഗവ:  മാനദ്ന്ധങ്ങള്‍   കാറ്റില്‍ പറത്തിയും, ഭരണ സമിതി അംഗമായ DYFI സംസ്ഥാന ട്രഷറര്‍ രമേശന്‍റെ   മകളുടെ NRI സീറ്റിലൂടെയുള്ള  പ്രവേശനം  വഴി സ്വജന പക്ഷ പാതം  മുതലുള്ള  ഗുരുതരമായ പളിച്ചകള്‍ക്കാണ്  പരിയാരം വേദിയായത്. ഒരു വിദ്യാഭ്യാസ  സ്ഥാപനം  നല്ല രീതിയില്‍ നടത്തുവാന്‍  ചുമതലപ്പെട്ടവര്‍  തന്നെ അതിനു തീരാകളങ്കം ചാര്‍ത്തിയ നടപടിയെ  "പേറെടുക്കാന്‍ പോയ വയറ്റാട്ടി (midwife ) ഇരട്ട പെറ്റു" എന്ന വിശേഷണമാകും  അനുയോജ്യം.

വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം രാഷ്ട്രിയ നേതാക്കളില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു. സത്യസന്ധത  രാഷ്ട്രിയ നേതാക്കളില്‍ അന്യമാകുന്നു. 
ഒരു കമ്യു ണി സ്റ്കാരന്‍റെ  ഏറ്റവും  അടിസ്ഥാനപരമായ   ഗുണമായിരിക്കണം സത്യസന്ധത   എന്ന് ഞാന്‍ വിശ്വസിക്കുന്നു. CPIM സംസ്ഥാന   സമിതി അംഗം എന്ന നിലയിലും ചാനല്‍ ചര്‍ച്ചകളില്‍ വാക്ക് ചാതുര്യം കൊണ്ട് കത്തിക്കയറുന്ന  രാഷ്ട്രിയക്കാരന്‍   എന്ന നിലയിലും   ജയരാജന്‍റെ  വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം ലജ്ജാകരമാണ്, പ്രതിഷേധാര്‍ഹമാണ്  . 

ഹൈകോടതി ജഡ്ജിമാരെ ശുംഭ്ന്മാരെന്നു വിളിച്ച കേസ്സില്‍ കുറ്റപത്രം വായിച്ചു കേട്ട് പുറത്തുവന്ന  ജയരാജന്‍റെ വാക്കുകള്‍ ഇപ്രകാരം " ജനങ്ങളുടെ  മൌലീകാവകാശ സ്വതന്ത്ര്യത്തിന്നു  വേണ്ടി പൊരുതി  ജീവന്‍ ബലിയര്‍പ്പിക്കാന്‍ വരെ തയാറാവുന്ന  ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്  താന്‍  എന്നാണ്" .  പാതയോരങ്ങളില്‍ പൊതു യോഗം നിരോധിക്കുന്ന കോടതിയുടെ വിധി അപ്രായോഗികം എന്ന് സമര്‍ദ്ധിക്കാന്‍  ആറ്റുകാല്‍ പോങ്കാലയെ  പരാമര്‍ശിച്ചു ഹിന്ദു വികാരം തന്‍റെ വാദത്തിന്  അനുകൂലമാക്കാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്ച ഒരു വശത്ത്.  കഷ്ടപ്പെട്ട് പഠിച്ചു മെരിറ്റ് ലിസ്റ്റില്‍ പേര് വന്ന വദ്യാര്‍ത്ഥികളുടെ  മൌലീകാവകാശം പോലും സംരക്ഷിക്കാന്‍ കഴിയാത്ത  ജയരാജന്‍ രക്ത സാക്ഷി പരിവേഷത്തിന് നടത്തുന്ന  ശ്രമം മറുവശത്ത്‌ . ഈ ജല്‍പ്പനങ്ങള്‍ അപഹാസ്യമാണ്.  
പരിയാരത്ത് ജയരാജന്‍റെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍  വരും കാലങ്ങളില്‍ കേരളത്തിലെ സാധാരണക്കാരുടെ മക്കള്‍ക്ക്‌ അവരുടെ മൌലീകാവകാശമായ വിദ്യാഭ്യാസം  നിഷേധിക്കപ്പെടാന്‍ പരോക്ഷമായി  കാരണമാകും. അവകാശ സമരങ്ങള്‍ നയിക്കെണ്ടവര്‍   അതിന്‍റെ മുനയൊടിക്കാന്‍ കാരണക്കാരായി എന്നത് വലിയ  വിരോധാഭാസമാണ്  .  CPIM ഭരിക്കുന്ന ഒരു ഭരണ സമിതി നടത്തിയ വിദ്യാഭ്യാസ കച്ചവടം  അരാഷ്ട്രിയ   വാദം ശക്തിപ്പെടുവാന്‍ കാരണമാക്കും എന്നതും ശ്രദ്ധേയമാണ്. 

ഇനി DYFI നേതാവ് V V രമേശന്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍   ഒരു യൂണിറ്റു സെക്രട്ടറിയുടെ നിലവാരം പോലും പുലര്‍ത്തിയില്ല എന്നത്   പാര്‍ട്ടി സ്റ്റഡി   ക്ലാസ്സുകളില്‍ ഒന്നും  കൃത്യമായി പങ്കെടുക്കാത്തത് കൊണ്ടാണ് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. തന്‍റെ ഭാഗം ന്യായീകരിക്കുവാന്‍  രമേശന്‍ അവതരിപ്പിച്ച NRI ബന്ധുവും, സ്പോന്‍സര്‍ ഷിപ്പും,  50 ലക്ഷത്തിന്റെ സ്രോതസ്സും ഒക്കെ ജനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞു.മക്കള്‍ യുവജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രായമായിട്ടും  DYFI യില്‍ ഉന്നത നേത്രുത്വ സ്ഥാനം അലങ്കരിക്കുന്ന രമേശനോടു ഒന്നേ പറയുന്നുള്ളൂ. അതിമോഹം , അത് വേണ്ട മോനെ രമേശാ......
ദീര്‍ഘ    കാലം കമ്യുണിസ്റ്   പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും 
രമേശന്  രാഷ്ട്രിയവും ധാര്‍മീകവുമായ ഈ തെറ്റ് എങ്ങിനെ പറ്റി എന്ന് DYFI പരിശോധിക്കണം.  നിയമപരമായി തെറ്റില്ല എന്ന DYFI  സംസ്ഥാന സെക്രടറി   രാജേഷിന്‍റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിപ്പില്ല, നിയമത്തിലെ പഴുതുകളെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു അനുകൂലമായി ദുര്യുപയോഗം ചെയ്താണ് രമേശന്‍ സീറ്റ് തരപ്പെടുത്തിയത്. കേരളത്തില്‍ ഏതു കുടുമ്പമാണ് ഏതെങ്കിലും ഒരു NRI യുടെ അകന്ന ബന്ധുവല്ലാത്തത്  എന്നതും , പ്രവേശനത്തിന്റെ   അവസാന തീയതിയും (Before + 2 result ), അതിനു cheque (negotiable instrument )  നല്കിയതും  അങ്ങിനെ എത്ര ഉദാ: ഈ സ്വജന പക്ഷപാതം ഇപ്പോള്‍ പുറത്തു വന്നത് കൊണ്ട് സീറ്റ് ഉപേക്ഷിച്ചു തടി തപ്പാന്‍ രമേശന് കഴിഞ്ഞു , മറിച്ച് മകളുടെ ഒരു വര്‍ഷത്തെ  പഠനത്തിനു ശേഷമാണ് ഈ വാര്‍ത്ത പുറത്തു വന്നതെങ്കില്‍  രമേശന്‍ എന്ത് മാര്‍ഗം സ്വീകരിക്കുമായിരുന്നു എന്നതും  കൌതുകകരമാണ്. രമേശന്‍ അഴിമതിക്കാരനാണ് എന്ന് ഞാന്‍ പറയുന്നില്ല. പറയാന്‍ തക്ക തെളിവ് എന്റെ കയ്യിലില്ല . ഇങ്ങിനെ അഡ്മിഷന്‍ നേടുക വഴി രമേശനും കുടുമ്പവും അധികം താമസിയാതെ അഴിമാതിക്കാരാകാന്‍  നിര്‍ബന്ധിതരാകും എന്നതാണ്  ഇവിടെ വിപത്തായി കാണേണ്ടത്.  
ഇവിടെ  ചര്‍ച്ച ചെയ്യപ്പെടെണ്ടത്  ഒരു രമേശനല്ല. വര്‍ത്തമാന  കാലത്ത് 
കമ്യുണിസ്റ്  പാര്‍ട്ടികളില്‍  അതിന്‍റെ നേതൃത്വത്തില്‍  എത്തിപ്പെടുന്നവര്‍ പൊതുവില്‍ ചെറുപ്പക്കാര്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന   സ്ഥാനങ്ങളെ  ഉത്തരവാ ദിത്വമായി കാണാതെ പദവിയായി കാണുന്ന സമീപനമാണ് അതിശയകരം. ചുരുങ്ങിയ കാലം കൊണ്ട് എല്ലാം വെട്ടിപ്പിടിക്കാനുള്ള  വ്യഗ്രതക്കപ്പുറം   എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ്  ഇവര്‍ക്ക് ഉള്ളത്. കഴിഞ്ഞ തിരെഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ ചാണ്ടി "ദത്തെടുത്ത"  മുന്‍ SFI നേതാവും പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന  സിന്ധു ജോയ്  പറഞ്ഞതും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. താന്‍ ഇത്രയേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടും ഒരു വീടില്ലാത്ത തനിക്ക് വേണ്ടി പാര്‍ട്ടി ഒന്ന് ചെയ്തില്ല എന്നതാണ് അവരുടെ നേതൃത്വത്തെ  സംബന്ധിച്ച  അവരുടെ ദാര്‍ശനീക (?) കാഴ്ച്ചപ്പാട്.  ഇത്തരം "തണ്ട് തുരപ്പന്‍ പുഴുക്കളല്ലേ"  കേരളത്തിലെ കമ്യുണിസ്റ്   പ്രസ്ഥാനത്തിന്‍റെ അന്ധകരാകുന്നത്  എന്നതാണ് പരിശോധിക്കേണ്ടത് .ഒരു കേഡര്‍ പാര്‍ട്ടി  ബഹുജന പാര്‍ട്ടിയായതിന്‍റെ    എല്ലാ വൈകല്യങ്ങളും പേറുന്നതിനിടയില്‍   വിഭാഗീയ പ്രവര്‍ത്തനങ്ങളും തലപൊക്കിയത്  നേതൃത്വത്തിലെക്ക് പരിഗണിക്കുന്നവരുടെ ഗുണഗണങ്ങളെ സാരമായി ബാധിച്ചു എന്ന് കാണേണ്ടിയിരിക്കുന്നു. .
ഏറെ പറയുന്നില്ല. തെറ്റ് കണ്ടാല്‍ പ്രതികരിക്കാന്‍ കഴിയുന്നവരായിരിക്കണം കമ്യു ണിസ്റ്കാര്‍ . അഴിമതിയും, വിദ്യാഭ്യാസ കച്ചവടവും ഒക്കെ വലിയ
ചര്‍ച്ചയാകാന്‍  പോകുന്ന ഈ കാലയളവില്‍  ജയരാജന്‍റെ നേതൃത്വത്തില്‍ നടന്ന അഴിമതിയും , കൃത്യ വിലോപവും  ഒക്കെ കണ്ടില്ലെന്നു നടിക്കുന്നത് ഈ പ്രസ്ഥാനത്തിന്നു വേണ്ടി മരിച്ചു വീണവരോട്  കാണിക്കുന്ന അനാദരവാണ്. പ്രതികരണ ശേഷി നശിച്ചിട്ടില്ലാത്ത കേരള സമൂഹം ഇതിനെതിരായി ശബ്ദിക്കുമെന്നും അങ്ങിനെ P കൃഷണപിള്ളയും AKG യും  അതുപോലെ ആയിരങ്ങളും പടുത്തുയര്‍ത്തിയ  കേരളത്തിലെ കമ്യുണിസ്റ്   പ്രസ്ഥാനത്തിലെ   കറുത്ത ശക്തികള്‍ക്കെതിരെ  പ്രതികരിക്കുമെന്നും പ്രത്യാശിക്കുന്നു.




സഖാക്കളെ  മുന്നോട്ട്.


സത്യമേവജയതേ






ഇന്യും രക്തസാക്ഷികള്‍ ആരെന്നു അറിയാത്തവര്‍
ഇത് കൂടി കേള്‍ക്കു. ഇവിടെ  ക്ലിക്ക് ചെയ്യുക





















പൊതു വിദ്യാഭ്യാസ രംഗം വന്‍ തകര്‍ച്ചയെ  നേരിടുമ്പോള്‍   അതിനെ സംരക്ഷിക്കേണ്ടവര്‍ നടത്തിയ അഴിമതി ലജാകരമാണ്. 

Friday, June 10, 2011

മനോരമയും ബാബ രാംദേവും- പെരുവഴിയില്‍ ഉടുമുണ്ട് ഉരിഞ്ഞു പോയവന്‍റെ അവസ്ഥയില്‍ .



                                         വസവദത്തമാരുടെ  ചാരിത്ര്യ പ്രസംഗം  കേട്ട് മടുത്തവര്‍ക്ക് ആശ്വാസം നല്‍കുന്ന  ചില സന്തോഷ വാര്‍ത്തകള്‍. അനധികൃത സ്വത്തിനെതിരെ  (കള്ളപ്പണത്തിനെതിരെ  ) ഗീര്‍വാണ പ്രസംഗം നടത്തുന്നവര്‍ക്ക് തിരിച്ചടികള്‍.കള്ളപ്പണക്കാരെ  തൂക്കി കൊല്ലണമെന്ന് ആവശ്യപ്പെട്ടു നിരാഹാരം നടത്തി വന്ന  ബാബ രാംദേവിന്    തന്‍റെ  കണക്കറ്റ സ്വത്തുക്കള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനായി. 1100 കോടിയുടെ ആസ്തി , 429 കോടിയുടെ മൂലധനം എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു എങ്കിലും   കൃത്യമായി എത്ര കമ്പനികളുണ്ടെന്നോ  , വിദേശത്തുള്ള സ്വത്തുക്കള്‍ എന്തെന്നോ  പറയാന്‍ രാം ദേവിനും   സന്തത സഹചാരി ബാലകൃഷ്ണനും കഴിഞ്ഞില്ല. ഒരു ആവേശത്തിന് കിണറ്റില്‍ ചാടി ഇനി ഒന്‍പത്    ആവേശത്തിന്     കയറാന്‍ കഴിയില്ല എന്ന അവസ്ഥയായി സ്വാമിക്ക്, അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ സാമി വലിയ ബലം  പിടിക്കാതെ   നിരാഹാരം അവസാനിപ്പിച്ചു  ഡറാഡൂണ്‍    ആശുപത്രിയില്‍  അഭയം തേടി . സായുധ സേനയുണ്ടാക്കും എന്ന പരാമര്‍ശം BJP യെയും സാമിക്കുള്ള പിന്തുണ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരാക്കി, രാം ദേവിന്‍റെ  തന്നെ വാക്കുകള്‍ കടമെടുത്തു പറയട്ടെ "വിനാശ കാലേ വിപരീത ബുദ്ധി "
                                                          മറ്റൊന്ന് കേരളത്തിന്‍റെ  സുപ്രഭാതം  മനോരമക്ക് കിട്ടിയ ഇരുട്ടടിയാണ്. MRF ഉടമ അന്തരിച്ച   K M മാമന്‍ മാപ്പിള എന്ന മനോരമ  കുടുമ്പാംഗത്തിന്‍റെ  ജര്‍മനിയിലെ  LGT  ബാങ്കിലെ  271  ലക്ഷത്തിന്‍റെ  കള്ളപ്പണ നിക്ഷേപം പുറത്തു വന്നു എന്ന് മാത്രമല്ല തുടര്‍ നടപടി ഒഴിവാക്കാന്‍  മക്കള്‍  127 ലക്ഷം നികുതിയടച്ചു എന്ന വാര്‍ത്ത ശ്രദ്ധേയമാണ് . അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഒരു പ്രത്യേക അനുപാതത്തില്‍  കൂട്ടികുഴച്ചു വാര്‍ത്ത  ചമച്ച്  കമ്യുണിസ്റ്  വിരോധം പ്രചരിപ്പിക്കുന്ന കേരളത്തിലെ UDF ന്‍റെ മുഖ പത്രമായി അധ:പതിച്ച  മലയാള മനോരമക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് ഈ വാര്‍ത്ത. 
                                                   കള്ളപ്പണം വിദേശത്തു നിക്ഷേപിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടി വരെ ഉണ്ടാകും എന്ന് വാര്‍ത്തകളും അഴിമതിക്കും കള്ളപ്പണക്കാര്‍ക്കും  എതിരെ ഉയര്‍ന്ന കോടതി പരാമര്‍ശങ്ങളും ജനവികാരവുമാണ് മനോരമ  കുടുമ്പാംഗങ്ങളെ  നികുതിയടച്ചു തടി തപ്പാന്‍ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. വടി വെട്ടാന്‍ പോയിട്ടേ ഉള്ളു -ഇനി എന്തൊക്കെ തട്ടിപ്പ് മനോരമയുടെ പുറത്തു വരാന്‍ ഇരിക്കുന്നു. ഞാന്‍  പല  തവണ പറഞ്ഞു നോക്കി , യശശരീരനായ കള്ളപ്പണക്കാരന്‍ പത്മശ്രീ   കണ്ടത്തില്‍    മാമന്‍ മാപ്പില്ല. കള്ളപ്പണക്കാരനും  പത്മശ്രീയും ഏതാണ്ട്  അലുവയും,മത്തിക്കറിയും പോലുണ്ട് .തീരെ ചേരുന്നില്ല . അതുകൊണ്ട്  മാമന്‍ മാപ്പിള യുടെ കള്ളപ്പണത്തിനു  നികുതിയടച്ചവര്‍  ആ പുണ്യാത്മാവിന്നു   1993 ലഭിച്ച പത്മശ്രീ പുരസ്കാരവും തിരിച്ചു കൊടുക്കുന്നതും അഭികാമ്യമാണ്. കഷ്ടം! 

ഇന്ത്യാവിഷനാണ് നികുതിയടച്ച വാര്‍ത്ത മലയാളിയെ അറിയിച്ചത്. നേരോടെ നിര്‍ഭയം  വാര്‍ത്ത  അവതരിപ്പിച്ചു  ന്യുസ് ഇംപാക്റ്റിന്‍റെ മൊത്ത  കച്ചവടക്കാരായ ഏഷ്യാനെറ്റിന്    ഇത് വാര്‍ത്തയായി തോന്നിയില്ല. എന്നാല്‍  MRF ന്‍റെ  പരസ്യം ന്യൂസ്‌ ലൈവില്‍  കൃത്യമായ  ഇടവേളകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ്  ഏഷ്യാനെറ്റിന്‍റെ    മാധ്യമ ധര്‍മ്മമെന്നു വ്യക്തം .   കൈരളി ചാനല്‍ വിട്ട ബ്രിട്ടാസ് ഏഷ്യാനെറ്റിന്‍റെ തലപ്പത്ത് എത്തിയതിന്‍റെ  ഫലങ്ങള്‍ കണ്ടു തുടങ്ങി. "പണം"  "ലാഭം" , അതല്ലേ എല്ലാം.

സത്യമേവജയതേ













Thursday, June 9, 2011

താന്‍ ഇരിക്കേണ്ടിടത്തു താന്‍ ഇരുന്നില്ലെങ്കില്‍ !

                                                   

മന്‍മോഹന്‍ സിംഗ്  1991 ല്‍ പുത്തന്‍ സാമ്പത്തീക നയങ്ങളുമായി  രംഗത്തെത്തിയതോടെയാണ് വന്‍ അഴിമതിക്കഥകള്‍  ഇന്ത്യാക്കാര്‍ കേട്ട് തുടങ്ങിയത്. തുടര്‍ന്നു അദ്ദേഹം 2004 പ്രധാന മന്ത്രിയായപ്പോള്‍ അഴിമതി സാര്‍വത്രീകമായി. ഇന്ന് അഴിമതിയും, അഴിമതി വിരുദ്ധ സമരങ്ങളും, അതിനെ  നേരിടുന്ന ഗവ; രീതിയും ഒരുപോലെ ഇന്ത്യയെ  ലോക ജനതയ്ക്ക് മുന്നില്‍ അപമാനിതയാക്കുന്നു. തനിക്കു ചുറ്റും കോടികളുടെ അഴിമതി നടന്നപ്പോള്‍ ഉറക്കം നടിച്ചു അമേരിക്കയുടെ പാദ  പൂജനടത്തിയിരുന്ന ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട  പ്രധാന മന്ത്രിയോട്  ഒന്ന് മാത്രം പറയുന്നു."തന്‍ ഇരിക്കേണ്ടിടത്ത്  താന്‍ ഇരുന്നില്ലെങ്കില്‍  അവിടെ  രാംദേവ്   കയറി ഇരിക്കും." ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണ ഘടനയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കപട സന്യാസി  താന്‍ സായുധ സേന രൂപികരിക്കുമെന്നു പ്രഖ്യാപിക്കുന്ന  നിലയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചതിന്‍റെ   ഉത്തരവാദികള്‍  കോണ്‍ ഗ്രസ്സും അതിന്‍റെ നേതൃത്വവുമാണെന്നു  ആമുഖമായി പറഞ്ഞു കൊള്ളട്ടെ. 
ഖദര്‍ അഴിമതി നടത്തുവാന്‍  ഉള്ള യുണിഫോം (UNIFORM )    ആയി മാറി. അതുപോലെ കാവി രാജ്യത്ത് കലാപമുണ്ടാക്കാനുമുള്ളതായി മാറുന്നു . (കാവി പുതക്കുന്നവനും കൊടി പിടിക്കുന്നവനും ഇതില്‍ പെടും). ഇവര്‍ പരസ്പരം ശത്രുതയിലെങ്കിലും  രാഷ്ട്ര പിതാവ് ഗാന്ധിജിയെ അപമാനിക്കുന്നതില്‍ വളരെ യോജിപ്പാണ്.  ഖദര്‍ധാരികള്‍ ഗാന്ധിയന്‍  പാരമ്പര്യം വിളമ്പി തലമുറകളായി ഇന്ത്യന്‍ ജനതയെ പറ്റിക്കുന്നു.ഗാന്ധിജിയെ   വെടിവച്ചു കൊന്ന കാവിപ്പട  ആ മഹാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്ന രാജ് ഘട്ടിലും സമരാഭാസങ്ങളുമായി അരങ്ങു തകര്‍ക്കുന്നു.



ബാബ രാംദേവിനെ പ്പോലുള്ള കപട സന്യാസിമാരുടെ  സമരാഭാസം ജനം പുചിച്ചു തള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം.  അണ്ണാ ഹസാരെ അഴിമതിക്കെതിരായും  ലോക്പാല്‍ ബില്ലിനും വേണ്ടി നടത്തിയ സമരം ജനം ഹൃദയത്തിലേറ്റു വാങ്ങി. കാരണം ജനം അഴിമതി കൊണ്ട് അത്രമേല്‍ പൊറുതി മുട്ടി എന്നത് തന്നെ. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്  തങ്ങളുടെ ആരാധക വൃന്ദത്തെ മുന്‍ നിറുത്തി ജനാധി പത്യ സംവിധാനങ്ങളെയും  ഭരണഘടനയെ പോലും വെല്ലുവിളിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍  രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും.അഴിമതി  ഇല്ലാതാക്കാന്‍ ഇന്ത്യ ജനാധിപത്യ സംവിധാനങ്ങളെ ബലി കൊടുക്കണം എന്നത്
അംഗീകരിക്കാന്‍ ആകില്ല. അത് എലിയെ ഇല്ലാതാക്കാന്‍ ഇല്ലം ചുടണം എന്ന് പറയുന്നത് പോലെയാണ്.

2009 ലെ പാര്‍ലമെണ്ട്   തിരെഞ്ഞെടുപ്പില്‍     BJP ക്കുണ്ടായ  പരാജയം ഹിന്ദു രാഷ്ട്ര വാദികളെ  ഹിന്ദു അജണ്ട  വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചു. അതിന്‍റെ ഭാഗമായി വേണം അഴിമതിക്കെതിരായുള്ള ജനവികാരം ഹൈജാക് ചെയ്യപ്പെടുന്നതും  രണ്ടാം ഘട്ടം എന്ന നിലയില്‍ കാവിയുടുത്തവര്‍  തെരുവിലിറങ്ങി അരാജകത്വ  സ്വഭാവമുള്ള  സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും എന്ന് വേണം കരുതാന്‍. അറബ് രാജ്യങ്ങളില്‍ താടിയും മുടിയും നീട്ടിയ വളര്‍ത്തിയ മുല്ലാമാര്‍ ജനങ്ങളെ ആയുധ നല്‍കി  തെരുവില്‍ ഇറക്കിയതും   സംഘപരിവാര്‍  സംഘടനകളെ അഴിമതിക്കെതിരായ സമരം ഹൈ ജാക് ചെയ്യുവാന്‍  പ്രേരിപ്പിച്ചതായി  ന്യായമായും സംശയിക്കാം. ജനാധിപത്യത്തിന്‍റെ   ഹരിശ്രീ  അറിയാത്ത അറബ് ജനതയല്ല ഇന്ത്യയിലുള്ളത് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ത്താല്‍ നന്ന്.

രാഷ്ട്രിയത്തില്‍ മതങ്ങളും മത നേതാക്കളും  ഇടപെടുന്നതിനെ എക്കാലവും എതിര്‍ത്തു പോരുന്ന  ഇടതു പക്ഷത്തിന്‍റെ നിലപാടുകള്‍ ഇവിടെ പ്രസക്തമാണ്. രാഷ്ട്രിയ വിഷയങ്ങളില്‍  മതങ്ങള്‍ ഇടപെടുന്നത്  എത്ര ആപത്കരമാണ് എന്ന്  പാകിസ്താന്‍ , അഫ്ഗാനിതാന്‍ , ഇറാന്‍, ഇറാഖ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളെ സ്തിഥി ഗതികള്‍ മാത്രം വിലയിരുത്തിയാല്‍  മതി. ഭൂരി പക്ഷ മതമായാലും, ന്യുന പക്ഷ മതങ്ങലായാലും രാഷ്ട്രിയത്തില്‍ ഇടപെടുന്നത് ആപത്കരമാണ്. ഇത് മലപ്പുറത്തെ മത നേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും ചങ്ങനാശ്ശേരി പാല അതിരൂപത്യ്ക്ക്  കീഴിലുള്ള രാഷ്ട്രീയം കളിക്കുന്ന പാതിരിമാര്‍ക്കും അച്ചായന്‍ മാര്‍ക്കും കൂടി  ബാധകമാണ് എന്ന് കൂടി ഓര്‍മിപ്പിച്ചു കൊള്ളുന്നു.

ഇന്ത്യ നേരിടുന്ന അഴിമതിയടക്കമുള്ള  എല്ലാ മൂല്യച്ചുയ്തികളുടെയും  ഉത്തരവാദി   കോണ്‍ ഗ്രസ്സും അതിന്‍റെ സാമ്പത്തീക നയങ്ങളുമാണ് . സ്വന്തം രാജ്യത്തെക്കാള്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പോരുന്ന മന്‍മോഹന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ്കള്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കാന്‍ ഒത്താശ  ചെയ്തു കൊടുത്തത് അഴിമതിയുടെ വ്യാപ്തി  വര്‍ദ്ധിക്കാന്‍   സഹായിച്ചു. പ്രധാന മന്ത്രി അഴിമതിക്കാരാണെന്ന്  എനിക്ക് അഭിപ്രായമില്ല. എന്നാല്‍ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ച സമയത്ത്   UPA സര്‍ക്കാരിനെ നിലനിറുത്താന്‍ MP മാര്‍ക്ക് കോഴ കൊടുത്തതും
കോമണ്‍വെല്‍ത്ത്, 2G സ്പെക്ട്രം അഴിമതിയിലുമൊക്കെ യുള്ള ധാര്‍മീക ഉത്തരവാദിത്വത്തില്‍  നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പ്രധാന  മന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങിനു  കഴിയില്ല.

അഴിമതി മുഖമുദ്രയാക്കിയ  കോണ്‍ഗ്രസ്സിന്‍റെ  നേതൃത്വത്തോടും അതിന്‍റെ പ്രധാന   മന്ത്രിയോടും  ഒന്ന് പറയട്ടെ . മഹത്തായ ജനാധിപത്യ രാജ്യത്തിന്‍റെ തകര്‍ച്ചക്ക് നിങ്ങള്‍ കാരണക്കാരാകുന്നു .  രാജ്യം വന്‍ മൂല്യ തകര്‍ച്ച നേരിടുമ്പോള്‍  ഉറക്കം നടിക്കുന്ന   നിങ്ങള്‍ 120 കോടി ജനതയുടെ സ്വപ്നങ്ങളും ജീവിതവും തല്ലി തകര്‍ക്കുന്നു. രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക്  ഭീഷിണി ഉയര്‍ത്തുന്നു. മത ജാതി  ശക്തികള്‍  കഴുകന്‍ കണ്ണുകളുമായി   രാജ്യത്തെ ആരജകത്വത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍,അവര്‍  മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍   ഓര്‍മിപ്പിച്ചു കൊള്ളട്ടെ "താനിരിക്കേണ്ടിടത്ത് താന്‍ ഇരിക്കണം."


സത്യമേവജയതേ


വാല്‍കഷണം : അഴിമതിക്കെതിരായ  ജനകീയ സമരത്തില്‍ കോണ്‍ഗ്രസ്സിനും BJP ക്കും എതിരായ ശക്തമായ ബദലായി വരേണ്ട  ഇടതു പക്ഷ  ശക്തികള്‍  ലോക്പാല്‍ ബില്‍ വിഷയം ഒരു ജനകീയമായി സമരമായി വളര്‍ത്തികൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടു എന്ന് പറയാതെ തരമില്ല.ജനങ്ങളുടെ പല്സ്സു അറിഞ്ഞ് സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീണ്ടും പരാജയപ്പെടുന്നു.   മാത്രമല്ല രാംദേവിനെ  പ്പോലുള്ള  കപട  സന്യാസിയുടെ  അറസ്റ്റിനെ  ന്യായീകരിക്കുന്നതും യോജിക്കാവുന്നതല്ല.
അഴിമതിക്കെതിരെ എന്ന ലക്‌ഷ്യം  മഹത്വരമെങ്കിലും അത്  ഉയര്‍ത്തികൊണ്ടു വരുന്നവരുടെ  വര്‍ഗ്ഗ താല്‍പ്പര്യവും പൂര്‍വകാല   ചരിത്രവും , അതിന്ന് സ്വീകരിക്കുന്ന മാര്‍ഗവും വിലയിരുത്താതെ   അഭിപ്രായ പ്രകടനം നടത്തിയ
 V S അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടുകള്‍ ആശാവഹമല്ല .








സത്യമേവജയതേ    
           
















.





Tuesday, June 7, 2011

ജയരാജന്‍റെ ശുംഭത്തരങ്ങള്‍!


പരിയാരം മെഡിക്കല്‍ കോളേജില്‍  മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകളുടെ PG പ്രവേശനവും, DYFI നേതാവ് V V രമേശന്‍റെ   മകളുടെ NRI ക്വാട്ടയിലുള്ള     MBBS പ്രവേശനവും കൂടുതല്‍  വിവാദം ക്ഷണിച്ചു വരുത്തുകയാണ്. വിവാദങ്ങള്‍ക്ക് കോളേജു ഭരണ സമിതി ചെയര്‍മാന്‍ ജയരാജന്‍ നല്‍കുന്ന ന്യായീകരനങ്ങളെ "ശുംഭത്തരങ്ങള്‍"  എന്ന് വിശേഷിപ്പിക്കാനെ കഴിയു. ഒരു കമ്യുണി സ്റ്  നേതാവില്‍ നിന്നും  ജനം പ്രതീക്ഷിക്കുന്ന  സത്യസന്ധത ജയരാജന്‍ പാലിക്കുന്നില്ല എന്ന് വ്യക്തം. ഏതാനും ചില ശുംഭന്മാരാണോ  പാര്‍ട്ടിയുടെ കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളേജിന്‍റെ ഭരണം നടത്തികൊണ്ട് പോകുന്നത് എന്ന് ആരിലും സംശയം ജനിപ്പിക്കുന്നതാണ്   ഈ വിവാദങ്ങള്‍. 

മന്ത്രിയുടെ മകളുടെ  അഡമിഷനുള്ള  അര്‍ഹതയും, അതിന്നു പണം കണ്ടെത്തിയ മന്ത്രിയുടെ ശ്രോതസ്സും അന്വേഷണ  വിധേയമാക്കണം. ഇപ്പോള്‍  മന്ത്രി മകള്‍ക്ക് ലഭിച്ച അഡ്മിഷന്‍ ഉപേക്ഷിച്ചു മിസ്‌റ്റര്‍  ക്ലീനകുന്നത്  മുന്‍ മന്ത്രി M P ഗംഗാധരന്‍  മകളുടെ വിവാഹവുമായി ബന്ധപ്പെട്ട  പിടിച്ച പുലിവാല്‍ ഓര്‍ത്താകും  എന്ന് ഞാന്‍ കരുതുന്നു. പക്ഷെ അഡമിഷനെ    ന്യായീകരിക്കുകയും, 80 ലക്ഷം കൈപ്പറ്റി എന്ന് പറഞ്ഞ ജയരാജന്‍റെ വാദങ്ങള്‍  ഇവിടെ സംശയം ജനിപ്പിക്കുന്നു.  ഇതാണ് പറയുന്നത് കോണ്‍ ഗ്രസ്സുകാരെ "നമ്പ"രുതെന്നു. NRI സീറ്റിന്‍റെ മാനദണ്ഡവും +2 ഫലം വരുന്നതിനു മുന്‍പ് തിരക്കിട്ട് നടത്തിയ DYFI നേതാവിന്‍റെ മകളുടെ അഡമിഷനും നാളെ ഇതുപോലെ പൊളിഞ്ഞു പോകും  എന്ന വിവേകം സഖാവിന്ന്    ഉണ്ടാകും എന്ന് കരുതുന്നു. തെറ്റ് പറ്റിയാല്‍ അത് തുറന്നു പറയുന്നതും തിരുത്തുന്നതും   ഒരു നല്ല മാതൃകയാണ്. 

ഇവിടെ മറ്റൊരു പ്രധാന വിഷയം പാര്‍ട്ടി നേതാക്കളും UDF നേതാക്കളും പരസ്പരം പുറം ചൊറിയല്‍ നടത്തുന്നു എന്ന ആരോപണം ബലപ്പെടുന്നു എന്നതാണ്. പി. ശശി നായനാരുടെ പോളിട്ടിക്കെല്‍ സെക്രട്ടറിയായിരുന്ന കാലത്ത് കുഞ്ഞാലികുട്ടിക്കു ചെയ്തു കൊടുത്ത സഹായ സഹകരണങ്ങ ള്‍
ഇവിടെ സ്മരിക്കുന്നത് നന്ന്.പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ജീവനും വെടിഞ്ഞവര്‍,  അവരുടെ കുടുംബംഗങ്ങള്‍ എന്നിവരോട് ചെയ്യുന്ന അനീതിയാണ് ഈ പുറം ചൊറിയല്‍.  കോന്നിയിലെ സഖാക്കള്‍ രാവും പകലും ഉറക്കം നിന്ന് വിയര്‍പ്പൊഴുക്കി അടൂര്‍ പ്രകാശിനെ  പരാജയപ്പെടുത്താന്‍ അഹോരാത്രം പണിയെടുത്തപ്പോള്‍  കണ്ണൂര്‍ സഖാക്കള്‍   പ്രകാശന്  ഒരു അച്ഛനെന്ന നിലയില്‍ മക്കളോടുള്ള  കടമ നിര്‍വഹിക്കാന്‍ വേണ്ട സഹായം ചെയ്തു കൊടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇത് നീതിക്ക് നിരക്കാത്തതാണ്. 

വിവേകം വികാരങ്ങള്‍ക്ക് വഴി മാറുമ്പോള്‍ കണ്ണൂര്‍ സഖാക്കള്‍ പാര്‍ട്ടിയുടെ ബംഗാള്‍ മോഡല്‍ വളര്‍ച്ചക്ക് പഠിക്കുകയാണോ എന്ന് തോന്നി പോകുന്നു.കണ്ണൂര്‍ സഖാക്കളുടെ പ്രവര്‍ത്തന രീതിയും,  ആ എളിമയും(?)  ,  കണ്ണൂര്‍   ജില്ലയിലെയും ബംഗാളിലെയും തിരെഞ്ഞുടുപ്പു ഫലങ്ങളും  വിലയിരുത്തുമ്പോള്‍ അങ്ങിനെയാണ് മനസ്സിലാകുന്നത്‌. 
വിവാദങ്ങള്‍ക്ക് പിന്നില്‍  ഗൂഡാലോചനയാണ്  എന്ന ജയരാജന്‍റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. ഗൂഡാലോചന ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ കൂടിയുണ്ടോ എന്ന്   ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. 

വാല്കഷ്ണം: കത്തോലിക്ക പുരോഹിതര്‍ തനി  "ആലുവ ചന്തയിലെ" കച്ചവടക്കാരെക്കാള്‍  തരം താണ  നിലയില്‍   വിദ്യാഭ്യാസ കച്ചവടത്തിന്നും പണത്തിന്നും വേണ്ടി ആക്രാന്തം കൂട്ടുന്നത്‌ മറച്ചു വെക്കാന്‍ ഈ വിവാദങ്ങള്‍ മാധ്യമങ്ങള്‍ മറയായി ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഇനി  എന്ത് പറയാന്‍ നമ്മളെ അടിക്കാനുള്ള വടി നമ്മള്‍ തന്നെ വെട്ടി മാധ്യമങ്ങളെ എല്‍ പ്പിച്ചിരിക്കുകയല്ലേ.  അനുഭവിക്കുക്കുക തന്നെ
  
സത്യമേവജയതേ




Friday, June 3, 2011

"മേടിക്കല്‍" കോളേജുകള്‍ പുനസ്ഥാപിക്കപ്പെടുമ്പോള്‍



മെഡിക്കല്‍ കോളേജു അദ്ധ്യാപകര്‍ക്ക് സ്വകാര്യ പ്രക്ടീസ്സിനുള്ള അനുമതി കൊടുക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹാമാണ്. ഇതുമായി  ബന്ധപെട്ടു    Dr . R K Thiur ന്‍റെ ശ്രദ്ധേയമായ ലേഖനം  ഇവിടെ വായിക്കുക.

  
സ്വകാര്യ പ്രാക്ടീസിന്‍റെ  മറവില്‍ ചികില്ത്സക്കെത്തുന്നവരെ   പിഴിയുന്ന മെഡിക്കല്‍ കോളേജു അദ്ധ്യാപകരെ  "പരനാറികള്‍" എന്ന് തന്നെ വിളിക്കണം എന്ന Dr R.K .Thirur ന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ ഏതാനും 
ഡോക്ടര്‍മാരും  അവരുടെ സംഘടനങ്ങളും  ലക്ഷങ്ങള്‍ കൊടുത്തു മന്ത്രിയെ സ്വാധീനിച്ചു മാത്രം നേടിയതാണ് ആരോഗ്യ മന്ത്രിയുടെ ഈ തീരുമാനം   എന്ന് ഞാന്‍ കരുതുന്നില്ല.

ഡോക്ടര്‍ മാര്‍ പണം   പിരിവെടുത്തു കൊടുത്തിട്ടുണ്ടാകാം, മന്ത്രിയുടെ കിങ്കരന്മാര്‍ ആരേലും  "കാശല്ലേ, കളയണ്ടാ" എന്ന് കരുതി വാങ്ങി മടിയില്‍  വച്ചിട്ടുമുണ്ടാകാം. അഞ്ചു വര്‍ഷം പട്ടിണി കിടന്നവന്‍ ചക്ക കൂട്ടാന്‍ കണ്ടാല്‍ എങ്ങിനെ പ്രതികരിക്കും അത് തന്നെ സമ്പവിച്ചിരിക്കാം. എന്നാല്‍  അതുകൊണ്ട് മാത്രം അധികാരത്തിലെത്തി ഉടന്‍ ഇത്ര ജനവിരുദ്ധമായ ഒരു തീരുമാനം UDF മന്ത്രി എടുക്കുമെന്ന് കരുതാന്‍ വയ്യാ. ഇതിനു പിന്നില്‍ കേരളത്തിലെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ആരോഗ്യ മേഖലയെ തകര്‍ക്കുക എന്ന ഗൂഡലക്‌ഷ്യം ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

LDF ഭരണകാലത്ത് മെഡിക്കല്‍ കോളേജും ജില്ലാ താലുക്ക്  ആശുപത്രികളും,പഞ്ചായത്ത് ഹെല്‍ത്ത് സെന്‍ററുകളും  വളരെ കാര്യക്ഷമമായി   പ്രവര്‍ത്തിച്ചിരുന്നു. ഇത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുന്നവരെ വല്ലാതെ അലോസരപ്പെടുത്തി.കേരളത്തിലെ സ്വകാര്യ മേഖലയിലെ നല്ല പങ്കും നടത്തുന്നത് ക്രിസ്ത്യന്‍  സഭകളാണ്. അതുകൊണ്ട് തന്നെ LDF ഭരണം  അവസാനിപ്പിച്ചു ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വരുവാന്‍ "കൈ അയച്ചു" സഹായിച്ചവരാണ് ഒട്ടു മിക്ക ക്രിസ്ത്യന്‍ സഭകളും വിശിഷ്യ  കത്തോലിക്ക സഭ. പ്രത്യുപകാരമെന്നോണം  കേരളത്തിലെ പൊതു ആരോഗ്യ രംഗത്തെ തകര്‍ത്ത്  സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനുള്ള UDF സര്‍ക്കാരിന്‍റെ  നടപടികളുടെ ആദ്യ പടിയായി വേണം മന്ത്രി അടൂര്‍ പ്രകാശിന്‍റെ   ഈ പ്രഖ്യാപനത്തെ കാണാന്‍.

സ്വകാര്യ പ്രാക്ടീസ്  അനുവദിക്കുക വഴി മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കി ഒരു നല്ല വിഭാഗം ജനങ്ങളെ അടര്‍ത്തി   മാറ്റാനുള്ള  വഴി മരുന്നിടുകയാണ് മന്ത്രിയുടെ ലക്‌ഷ്യം എന്ന് വ്യക്തം. ഡോക്ടറെ വീട്ടില്‍ പോയികണ്ടു  "കവര്‍" നല്‍കാത്തവന്‍റെ  അമ്മയും, ഭാര്യയും, പിഞ്ചു മക്കളും ചികില്‍ത്സ    കിട്ടാതെ  വരും നാളുകളില്‍ ആശുപത്രി വരാന്തയില്‍  കിടന്നു മരിക്കാം.  പിന്നെ പതിവ് നടപടികള്‍ -  നാട്ടുകാര്‍ പ്രകോപിതരാകും,  ആശുപത്രി, ജനല്‍ വാതില്‍ ഒക്കെ  തല്ലി തകര്‍ക്കും , ഡോക്ടറെ കൈയേറ്റം ചെയ്യും. തുടര്‍ന്നു മിന്നല്‍ പണിമുടക്ക് .നിവര്‍ത്തിയുള്ളവര്‍ പിന്നെ ആരും ആ വഴിക്ക് പോകില്ല.  അങ്ങിനെ വരുന്ന അഞ്ചു വര്‍ഷം  കൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഒരു വഴിയ്ക്കാക്കും .  ജീവ  ഭയമുള്ളവര്‍ താലി മാല പണയം വച്ചും  കിടപ്പാടം വിറ്റും സ്വകാര്യ ആശുപത്രികളെ സമീപിക്കും.ഇതേ ഗതി തന്നെയാണ് ജില്ല, താലുക്ക് ആശുപത്രികളെയും കാത്തിരിക്കുന്നത്. UDF സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് നടപ്പാക്കാന്‍ പോകുന്ന ഹിഡന്‍ അജണ്ട ഇതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആതുര സേവന രംഗത്ത് ക്രിസ്ത്യന്‍ സഭകള്‍ നല്‍കിയ സേവനങ്ങള്‍ വളരെ വലുതാണ്‌. പക്ഷെ  ഇന്നത്തെ സഭകള്‍ ഒരു കച്ചവട കണ്ണോടുകൂടിയാണ്
ആരോഗ്യ മേഖലയേ കാണുന്നത്.(വിദ്യാഭാസ   മേഖലയുടെയും സ്തിഥി  വ്യതസ്തമല്ല എന്ന്  റബ് വ്യക്തമാകി കഴിഞ്ഞു)  . തിരെഞ്ഞെടുപ്പു സമയത്ത് ചെയ്യുന്ന സഹായങ്ങള്‍ക്ക് പകരമായി സഭയുടെ സ്ഥാപനങ്ങള്‍ക്ക് ശിലാസ്ഥാപനം മുതല്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട   സാഹചര്യം ഒരുക്കി കൊടുക്കുക എന്നത് UDF ന്‍റെ കര്‍ത്തവ്യമാണ്.1500 കോടി മുടക്കി ചേര്‍പ്പുങ്കല്‍ മെഡിക്കല്‍ കോംപ്ലെക്ക്സ്സു  പണിയുന്നത്  കേരളത്തിലെ കുഞ്ഞാടുകളെ  പരിരക്ഷിക്കാനൊന്നുമല്ല.  അതിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത് കേന്ദ്ര മന്ത്രി വയലാര്‍ രവിയാണ് എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

മഴക്കാലം വരുന്നു. ശുചിത്വ ബോധ മില്ലാത്ത മലയാളിയെ കാത്തിരിക്കുന്നത്  രോഗങ്ങളുടെ പെരുമഴക്കാലം.മരുന്ന് കമ്പനി ക്കാരും , സ്വകാര്യ ആശുപത്രികള്‍ക്കും ചാകരയാണ് ഇനിയുള്ള 3  - 4 മാസങ്ങള്‍ .
ഇനി പറഞ്ഞിട്ടെന്തു കാര്യം .വരുന്ന അഞ്ചു വര്‍ഷക്കാലം ഇതൊക്കെ കാണാനും കേള്‍ക്കാനുമാണ് കേരളത്തിലെ ജനങ്ങളുടെ തലവര. ഏതാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, സഭയിലെ കച്ചവട തല്‍പ്പരരായ  പുരോഹിതരും മാത്രം വോട്ടു ചെയ്തത് കൊണ്ട് മാത്രം വന്നു ഭവിച്ചതല്ലല്ലോ ഈ UDF ഭരണം. അത് ജനങ്ങള്‍ ചോദിച്ചു വാങ്ങിയതാണ്. ഇത് ജനാധിപത്യത്തിന്‍റെ ഒരു വൈരുദ്ധ്യമാണ്‌. ഭൂരിപക്ഷം ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെട്ടവര്‍ ഒരു ചെറു ന്യുനപക്ഷത്തിന്‍റെ   താല്പ്പര്യത്തിന്നു വേണ്ടി  തങ്ങളെ തിരെഞ്ഞെടുത്തവരെ തന്നെ  ബാലികൊടുക്കുന്നു.

അത് കൊണ്ട് തന്നെ  ബലിമൃഗങ്ങളെ പ്പോലെ നമുക്ക് നിന്ന് കൊടുക്കാം.

സത്യമേവജയതേ

ഈ  വിഷയത്തില്‍  ശ്രദ്ധേയമായ മറ്റൊരു പോസ്റ്റ്‌ ഇവിടെ വായിക്കുക.
എഴുതിയ ഡോ: സൂരജിന്  പ്രത്യക ആശംസകള്‍ .  










Tuesday, May 31, 2011

അരുണ്‍കുമാറിന് സ്നേഹപൂര്‍വ്വം!


സുഹൃത്തേ,  
താങ്കളുടെ പി എച് ഡി പ്രവേശനം  റദ്ദാക്കിയ  സര്‍വകലാശാല  നടപടിക്കെതിരെ   നേടിയ  കോടതി വിധി ശ്ലാഘനീയമാണ്. മുഖ്യമന്ത്രിയുടെ മകന്‍ എന്ന രീതിയില്‍   കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങളില്‍ മുഴങ്ങി കേട്ട പേരാണ് അരുണ്‍ കുമാര്‍  എന്നത്  . ചന്ദന മാഫിയയെ സഹായിച്ചു , ലോട്ടറി ക്കേസില്‍ അന്വഷണം അട്ടിമറിച്ചു, അനുമതിയില്ലാതെ  വിദേശയാത്ര നടത്തി  എന്നൊക്കെയാണ്ആരോപണങ്ങളില്‍ ചിലത്. V . S . ന്  ജനങ്ങളുടെ സ്നേഹവും വിശ്വാസവും കൈമുതലായതുകൊണ്ടും, ഉന്നയിക്കുന്നത്  ഉമ്മന്‍ചാണ്ടിയും, കുഞ്ഞാലികുട്ടിയും, ചെന്നിത്തലയും   ഒക്കെ ആയതുകൊണ്ടും ജനം അവയൊക്കെ കാര്യമായി എടുത്തില്ല . V .S ന്‍റെ മകന്‍ എന്ന രീതിയില്‍ അരുണ്‍ കുമാര്‍ കോര്‍ണര്‍ ചെയ്യപ്പെട്ടു എന്ന് പോലും കരുതുന്നവര്‍ ഉണ്ട്. V S .ന്‍റെ മകനായി ജനിച്ചതിലുള്ള  പരിമിതികള്‍ അനുഭവിക്കുന്ന  ഒരാള്‍ എന്ന പരിഗണന  നല്‍കി കൊണ്ട് തന്നെ  പറയട്ടെ താങ്കള്‍ ഇനിയുള്ള കാലം   പിതാവിന്‍റെ സല്‍പ്പേരിന്   കളങ്കം വരാത്ത നിലയില്‍ കുറച്ചു കൂടി മാന്യതയും, സുതാര്യതയും  ,സത്യസന്തതയും  പ്രവര്‍ത്തികളില്‍ കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 

താങ്കളുടെ പേരില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള  ആരോപണങ്ങള്‍  വെറും ആരോപണങ്ങള്‍ തന്നെ ആകട്ടെ എന്ന് തന്നെ ആത്മ്മാര്‍ത്ഥമായി    ആഗ്രഹിക്കുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍  V S നെയും പാര്‍ട്ടിയെയും സ്നേഹിക്കുന്നവര്‍ക്കുള്ള നീരസം നിങ്ങളെ അറിയിക്കുകയാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം. ഉദാ:  താങ്കള്‍  അനുമതിയില്ലാതെ വിദേശയാത്ര നടത്തി  എന്നത്  നീതികരിക്കാന്‍ കഴിയില്ല.. താങ്കള്‍ ഒരു വ്യക്തി എന്ന നിലയിലുള്ള
സഞ്ചാര   സ്വാതന്ത്ര്യം  അടക്കമുള്ള മുഴുവന്‍  അവകാശങ്ങള്‍ അങ്കീകരിക്കുംപോള്‍  തന്നെ V S നു അപകീര്‍ത്തികരമായ ഒരു പ്രവര്‍ത്തിയാണ്  അത്തരം വിദേശ യാത്ര  എന്ന് ഒര്‍മപ്പെടുത്തട്ടെ. V S പാര്‍ട്ടിയുടെ പോരാളിയും ഒരു മുതല്‍ കൂട്ടുമാണ്‌ . അങ്ങിനെയുള്ള ഒരു സഖാവിന്നു   കളങ്കം ചാര്‍ത്തുന്ന  പ്രവര്‍ത്തി ഉണ്ടായാല്‍ കേരളത്തിലെ പാര്‍ട്ടിയെ സ്നേഹിക്കുന്ന  ലക്ഷങ്ങള്‍ അത് നിസാരമായി കാണില്ല എന്ന് ഒരമ പ്പെടുത്തട്ടെ. പ്രത്യേകിച്ച്  തച്ചങ്കെരിയുടെ    വിദേശയാത്ര വിഷയത്തില്‍  ശക്തമായ  നിലപാടെടുത്ത  V S നു താങ്കള്‍ ഒരു തലവേദന സൃഷ്ടിച്ചു എന്ന് പറയുന്നതാകും ശരി. വളരെ പേഴ്സണലായിട്ടു  പയുവാ   പാര്‍ട്ടിക്കും   കേരളത്തിനും കളങ്കമുണ്ടാക്കുന്ന    രീതിയില്‍ അനുമതിയില്ലാതെ ഇനി  ആര് വിദേശത്തു വന്നാലും  ഒട്ടകത്തിന്‍റെ   ചാണകം കലക്കി ഞങ്ങള്‍ പ്രവാസികള്‍ തല വഴി ഒഴിക്കും . അപ്പം പിന്നെ വിഷമം തോന്നരുത് കേട്ടോ.പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം  പ്രവാസികളായി ലോകത്തെമ്പാടുമായി ഉണ്ട് എന്നത് മറക്കരുത് 

മറ്റൊന്ന് ഗോള്‍ഫ് ക്ലബ് അംഗത്വ  വിഷയം. പണമുള്ള  ഉയര്‍ന്ന ഉദ്ദ്യോ ഗമുള്ള താങ്കള്‍ ക്ക്  ഔദ്ദ്യോഗീക പദവി അനുസരിച്ചുള്ള സൌഹൃ ദ്ങ്ങല്‍ക്കായി  ഗോള്‍ഫ് ക്ലബില്‍ അംഗത്വം നേടാം. എന്നാല്‍ 75000 /- കൊടുക്കുവാന്‍ കഴിവുള്ളയാള്‍ക്ക്   അതില്‍ എഴുതി ചേര്‍ക്കാന്‍   സ്വന്തം മേല്‍വിലാസം കൂടി വേണമായിരുന്നു. V S ന്‍റെ ഔദ്ധ്യോഗിക  വസതി കേരളത്തിലെ  സാധാരണക്കാരായ ജനങ്ങളുടെ  പ്രവര്‍ത്തനത്തിന്‍റെ  വകയായി LDF നു ലഭിച്ചതാണ് . അല്ലാതെ താങ്കള്‍ കഴിച്ച പുഷ്പാഞ്ഞലിയുടെയും ഭഗവതി സേവയുടെയും  കടാക്ഷമൊന്നുമല്ല എന്ന് പറയേണ്ടതില്ലല്ലോ.  മുഖ്യമന്ത്രിയുടെയും,  പ്രതിപക്ഷ നേതാവിന്റെയും  ഔദ്ദ്യോഗീക    വസതിയുടെ വിലാസം  ഉപയോഗിച്ച്  ഇത്തരം പ്രവര്‍ത്തികളില്‍   ഏര്‍പ്പെടുന്നത് ശുംഭത്തരമെന്നെ പറയാന്‍ കഴിയൂ.

V S നെ ആക്ഷേപിച്ചു സംസാരിച്ച വിവര ദോഷി സുകുമാരന്‍ നായരെ കേരളത്തിലെ ജനം കുഷ്ട രോഗിയെപ്പോലെ വെറുത്തു എന്നത് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. പക്ഷെ അപ്പോഴാണ്‌ 2006 ലെ തിരെഞ്ഞെടുപ്പില്‍  വിജയ്ത്തിന്നു V S ന്‍റെ മകന്‍ നന്ദി സൂചകമായി  TEXT MESSAGE അയച്ചുവെന്ന വെളിപ്പെടുത്തല്‍ നായര്‍ നടത്തിയത്. അത് കേട്ട്  ചൂളിപ്പോയ എന്നെ പ്പോലെ യുള്ള അനേകര്‍ ക്ക് വേണ്ടി ചോദിക്യുവ  . അല്ലാ  താന്‍ ആരുവാ? . തന്നെ ആരാ   കേരളത്തിലെ ജാതി കൊമാരങ്ങലുമായി തിരെഞെടുപ്പില്‍ ഇത്തരം  ഉപചാപം നടത്താന്‍ ചുമതലപ്പെടുത്തിയത്.? പാര്‍ട്ടിയോ LDF ഓ അത്തരം   ഒരു നടപടി എടുക്കില്ല എന്നത് കൊണ്ട് വളരെ  ലജ്ജതോന്നി  താങ്കളെയോര്‍ത്തു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഇന്ന്  ജാതി മത ശക്തികളുടെ തിണ്ണ നിരങ്ങാറുണ്ട് എന്നതില്‍ ദു:ഖിക്കുന്ന ഒരുപാടു പാര്‍ട്ടി അണികള്‍ ഉള്ള നാട്ടില്‍ താങ്കളുടെ ഇത്തരം   "ക് ണാപ്പ്"   സേവനം  വേണ്ട എന്ന് ഇതിനകം മനസ്സിലായി കാണുമല്ലോ?


തിരെഞ്ഞെടുപ്പു  പ്രചാര ണ ത്തിനിടയില്‍   VS നെ കാണാനും അദ്ദേഹത്തിന്‍റെ വാക്കുകള്‍  കേള്‍ക്കാനും ജനം ഒഴുകിയെത്തിയത്  അദ്ദേഹം ഒരു കാമ്യുണിസ്റ് കരനായത് കൊണ്ടാണ്. വിശിഷ്യ  അഴിമതിക്കെതിരായി VS നടത്തുന്ന സമരം ഇന്ത്യയിലെമ്പാടും ശ്രദ്ധയാകര്‍ ഷിക്കുംപോള്‍ അത് കേരളത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും ഒരു മുതല്‍ കൂട്ടായി മാറുമ്പോള്‍ അവിടെ ഒരു കറുത്ത പാടായി VS ന്‍റെ പേരിനു കളങ്കം വരുത്തുന്ന നിലയില്‍ താങ്കള്‍ പ്രവര്‍ത്തിക്കില്ല എന്ന പ്രത്യാശയോടെ  നിറുത്തുന്നു

അപ്പോള്‍ പറഞ്ഞത് മറക്കണ്ട, മാന്യതയും! സുതാര്യതയും! സത്യസന്തതയും! 

സസ്നേഹം 

സത്യമേവജയതേ

വാല്‍ കഷ്ണം: എന്‍റെ  ബ്ലോഗ്‌ വായിച്ചു ചില പ്രസക്തമായ അഭിപ്രായം രേഖപ്പെടുത്തിയ അജിത്‌ എന്ന സുഹൃത്തിനു നന്ദി.

Monday, May 30, 2011

വീ. ഡീ. സതീശന്‍ എന്ന കടലാസ് പുലി!


കൊണ്‍ഗ്രസ്സ് MLA വീ.ഡീ.സതീശന്‍ എന്തോ ഒരു മഹാ സംഭവമാണ് എന്ന നിലയിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതും വാര്‍ത്തകള്‍ പടച്ചു വിടുന്നതും.ഇതിനു ഇന്ത്യ വിഷന്‍ എന്ന ചാനല്‍ നടത്തുന്ന അശ്രാന്ത പരിശ്രമം ഒരു പരിധി വരെ വിജയിച്ചു എന്ന് വേണം ആമുഖമായി പറയുവാന്‍. പക്ഷെ വീ ഡി സതീശന്‍  കേരളത്തില്‍ തന്‍റെതായി  എന്ത് സംഭാവനയാണ് നല്‍കിയത് എന്നത്    പരിശോധിച്ചാല്‍  വട്ട പൂജ്യമാണ് എന്നതാണ് ഉത്തരം. പിന്നെ മാധ്യമങ്ങളില്‍ എങ്ങിനെ  നിറഞ്ഞു നില്‍ക്കുന്നത് എന്നതിനുത്തരം  മൂക്കില്ല രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന് മാത്രമാണ് .

സവിശേഷമായ  വസ്തുത  സതീശന് തന്‍റേതായ ഒരു ശൈലി ഇല്ലെന്നു തന്നെ. സതീശന്‍  മറ്റു പലരെയും അനുകരിച്ചു  ചില ഗിമ്മിക്കുകള്‍ കാട്ടി കൈയ്യടി വാങ്ങാനും  ജന ശ്രദ്ധ ആകര്‍ഷിക്കാനും  ശ്രമിക്കുന്നു എന്ന് മാത്രം.2001 ലെ  UDf തരംഗത്തില്‍  പറവൂരില്‍ ജയിച്ചു കയറിയ സതീശന്‍  തൃപ്പൂണിത്തുറ എം എല്‍ എ കെ ബാബുവിന്‍റെ പ്രവര്‍ത്തന ശൈലിയാണ്  പിന്തുടര്‍ന്നു മണ്ഡലത്തില്‍ ജനകീയനയതു. . ഈ ശൈലിയെന്നാല്‍  കല്യാണം മരണം പുല കുളി അടിയന്തിരം ചോറൂണ്   തുടങ്ങിയ ചടങ്ങുകള്‍ കേട്ടറിഞ്ഞു ചെന്ന്  വീട്ടുകാരെയും നാട്ടുകാരെയും സുഖിപ്പിച്ചു ജനകീയനാവുകയെന്നതാണ്. അങ്ങിനെ രാഷ്ട്രിയ പ്രവര്‍ത്തനത്തിന്നു പകരം വയ്ക്കാവുന്ന  ഒരു ബദല്‍ മാതൃകയാണ്  ബാബുവും സതീശനും പ്രാവര്‍ത്തികമാക്കിയതും വിജയം കണ്ടതും. ബാബു കുറച്ചു കൂടി ജനങ്ങളുടെ പ്രശന്ങ്ങളിലും ഇടപെടുന്ന  നേതാവ് കൂടിയാണ് എന്നത്  മറച്ചു വയ്ക്കുന്നില്ല.

 വി.ഡി സതീശന്‍  ഇപ്പോള്‍ ഒരു ജൂനിയര്‍ അച്ചുതാനന്തനാകുവാന്‍ പഠിക്കുകയാണ് എന്നതാണ് മറ്റൊരു വസ്തുത. കോടതി വ്യവഹാരങ്ങ ളുമായി  മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുവാനുള്ള ശ്രമങ്ങളില്‍ ഇങ്ങിനെ ഒരു വിലയിരുത്തല്‍ നടത്തുവനെ  നമുക്ക് കഴിയുകയുള്ളൂ. ശ്രദ്ധേയമായ വസ്തുത  ലോട്ടറി വിഷയത്തില്‍ എന്തോ വലിയ റിസര്‍ച്ച് ചെയ്തു  ഹോംവര്‍ക്ക് ചെയ്തു  ഐസ്സക്കു മായുള്ള  സംവാദത്തിലും  പത്ര സമ്മേളനത്തിലും  ചില ഉണ്ടായില്ല വെടി പൊട്ടിച്ചു എന്നതിലപ്പുറം മറ്റൊന്നും പുതുമുയു ള്ളതായി കാണുവാന്‍ കഴിഞ്ഞില്ല. 


സ്വന്തം  പാര്‍ട്ടി  കേന്ദ്രം ഭരിക്കുമ്പോള്‍ കേന്ദ്ര മന്ത്രിയും , കോണ്‍ ഗ്രസ്സ് പാര്‍ട്ടി വക്താവും  സാന്‍റിയാഗോ മാര്‍ട്ടിന്  വേണ്ടി ഒത്താശ ചെയ്തപ്പോള്‍   കോടതിയില്‍  മാര്‍ട്ടിനു വേണ്ടി ഹാജരാകാന്‍ പഞ്ഞെത്തിയപ്പോള്‍ മൌനം പാലിച്ച സതീശന്  കോടതിയുടെ വിമ്മര്‍ശനം  കേട്ടുവെങ്കിലും  കേരളത്തിലെ മാധ്യമങ്ങള്‍ അത്  ജനങ്ങലില്‍ നിന്ന് മറച്ചു വച്ച് എന്നതാണ്  യാഥാര്‍ത്ഥ്യം.  ഉര്‍വശി ശാപം ഉപകാരം! ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ പഠിക്കാനും  ലോട്ടറി വിഷയം അവതരിപ്പിക്കാനും  അല്‍പ്പം പിന്നിലാണെന്നത് കൊണ്ട് "ലോട്ടറി അടിച്ച" പോലെ കിട്ടിയ അവസരമാണ്  സതീശനെ ദൃശ്യ മാധ്യമങ്ങളുടെ  വെള്ളി വെളിച്ചത്തില്‍ എത്തിച്ചത്.കോടതി വിധി വന്നതോടെ ലോട്ടറി കേസ്സില്‍ സാന്‍റിയാഗോ മാര്‍ട്ടിനെ  പൂട്ടിയതിന്‍റെ    ചാമ്പ്യനായി പ്പോലും ചില മാധ്യമങ്ങള്‍  സതീശനെ അവതരിപ്പിക്കുന്നത്‌  ലജ്ജാകരമാണ്. അത് ഒരു പക്ഷെ CPIM നെതിരെ VS നെ അവതരിപ്പിച്ചു വിഭാഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു  ഒടുവില്‍ നിര്‍ ണായക സമയത്ത്  VS കത്തിക്കയറി LDF  നു മുന്നേറ്റം സമ്മാനിച്ചപ്പോള്‍  വേലിയിലിരുന്ന പാമ്പിനെ വേണ്ടാത്തിടത്തു വച്ച അനുഭവമായി  മലയാള മനോരമക്ക് മറ്റു വലതു പക്ഷ മാധ്യമങ്ങള്‍ക്കും . ഇനി അങ്ങിനെ VS  പേര് എടുക്കേണ്ട  എന്ന നിലയിലാണ്  വലതു പക്ഷ  മാധ്യമങ്ങള്‍  സതീശനെ   ഉയര്‍ത്തികൊണ്ടു വരുന്നത് എന്ന് വേണം അനുമാനിക്കാന്‍.    

മന്ത്രി സ്ഥാനത്തിന് പരിഗണിച്ചു തഴയപ്പെട്ടപ്പോള്‍  സതീശന്‍  പറഞ്ഞ തമാശ വളരെ ശ്രദ്ധേയമാണ് . സന്റി യഗോ മാര്‍ട്ടിനെ  പോലുള്ളവര്‍ക്ക് എവിടെയും സ്വാധിനം ചെലുത്താന്‍ കഴിയും എന്നാണു താന്‍  ഒഴിവാക്കപ്പെട്ടതിണെ ക്കുറിച്ച്  സതീശന്റെ   കണ്ടെത്തല്‍ . കേരളത്തില്‍ മന്ത്രിമാരെ തീരുമാനിച്ചത് ജാതി പരിഗണനയും ഗ്രൂപ്പ് സമവാക്ങ്ങളുമാണെന്ന് സുവ്യക്തം. അതില്‍ ആകെ ഇടപെട്ടത് അന്റണിയും , ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും, സോണിയ ഗാന്ധിയുമാണെന്നിരിക്കെ  ഇവരില്‍ ആരെയാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍ സ്വാധീനിച്ചതു എന്ന് സതീശന്‍ വ്യക്തമാക്കണം. ഇനിയും ഉണ്ടായില്ല വെടി പൊട്ടിച്ചു കേരള ജനതയെ പറ്റിച്ചു  ഒരു രക്തസാക്ഷി  പരിവേഷം നേടാനുള്ള ശ്രമം  അവസാനിപ്പിക്കണം.

കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയ രമേശ്‌ ചെന്നിത്തല ഗ്രൂപ്പിനൊപ്പം നിന്ന   സതീശന്‍  ഉമ്മന്‍ ചാണ്ടിയോടാണ് ഇന്ന് വിധേയത്വം .പക്ഷെ  ഇവിടെ ഒരു സുധീരന്‍ ശൈലിയാണ് സതീശന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത്. മന്ത്രി സ്ഥാനത്തുനിന്ന് തഴയപ്പെട്ടപ്പോഴാണ് ഇനി താന്‍ ഗ്രൂപ്പിനതീതനായി പാര്‍ട്ടിയും ഗവ: ചെയ്യുന്ന "നല്ല"  കാര്യങ്ങളെ പിന്തുണക്കും  എന്ന് പറഞ്ഞിരിക്കുന്നത്.അതായത് ശിഷ്ട കാലം സുധീരനെപ്പോലെ  ഗവ; നെതിരെ വിമ്മര്‍ശനവുമായി കയ്യടി നേടാന്‍ ശ്രമിക്കുമെന്നാണ് ഇന്ത്യ വിഷനില്‍ അദ്ദേഹം പറഞ്ഞത്തില്‍ നിന്ന് വായിചെടുക്കേണ്ടത്. അതിന്‍റെ തുടക്കമെന്നോണം  ആണ് തദ്ദേശ വകുപ്പ് വിഭജനത്തെ വിമ്മര്‍ശിച്ചു  സുധീരനോപ്പംചില വാചക കസ്സര്‍ത്തുകള്‍ നടത്തിയത് . ഇതിനെ  ഒരു   തുടക്കമായി വേണം കാണാന്‍.
മറ്റൊന്ന് താന്‍ ഒരു  മതേതര വാദിയാണെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം മുഖാമുഖത്തില്‍ അവകാശപ്പെട്ടത് . ഇത്  ഒരു ആന്റണി പരിവേഷത്തിനുള്ള ശ്രമമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മന്ത്രിസഭ രൂപികരണ വേളയിലും മറ്റും കേരളത്തിലെ മത മൌലീക  വാദികളും ജാതികോമരങ്ങളും ഉറഞ്ഞു തുള്ളിയപ്പോള്‍  എന്തെ തനിക്ക് മന്ത്രി സ്ഥാനം പോയെ എന്ന് വിലപിക്കാനല്ലാതെ  ജാതി മത സംഘടനകളുടെ പേക്കുത്തുകളെ  വിമ്മര്‍ശിച്ചില്ല  . മതേതരവാദിയായ കോണ്‍ ഗ്രസ്സ്കാരന്‍ എന്ന് സതീശന്‍ സ്വയം അവകാശപ്പെടുമ്പോള്‍  അത് നെഹ്രുവിന്‍റെ പോലെയോ , കുറഞ്ഞത്‌ ആര്യാടന്‍ മുഹമ്മദിന്റെ  നിലവാരം ആര്‍ജ്ജിക്കാന്‍      ഇനിയും എത്രയോ ജന്മം ജനിക്കണം എന്നെ ഇപ്പോള്‍ പറയുന്നുള്ളൂ.

മാധ്യമങ്ങള്‍  ഇത്തരക്കാരോട് എടുക്കുന്ന നിലപാട് സംശയാസ്പദമാണ്. വാര്‍ത്ത ദാരിദ്ര്യം  കൊണ്ടോ      പാര്‍ട്ടി, മുന്നണിയുടെ  അകത്തളങ്ങളില്‍ ചര്‍ച്ചകള്‍ ചോര്‍ത്തിയെടുക്കാനും മറ്റും  ഇടതു പക്ഷമെന്നോ വലതു പക്ഷമെന്നോ വ്യത്യാസമില്ലാതെ  ചില നേതാക്കളെ   കൈയ്യിലെടുക്കുന്ന സമീപനം കേരളത്തില്‍ ദൃശ്യ മാധ്യമങ്ങളിലും   കണ്ടു വരുന്നു. അത്തരം  ഒരു സമീപനമല്ലേ   സതീശന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ഉദ: തിരെഞ്ഞെടുപ്പിന്നു മുന്‍പും പിന്‍പുമായി  സതീശനുമായി   ഇന്ത്യ വിഷന്‍ നടത്തിയ രണ്ടു പൈങ്കിളി  "മുഖാമുഖം"  അനര്‍ഹമായ ഒരു പ്രാധാന്യം സതീശന് നല്‍കാന്‍ വെമ്പുന്നതായി  തോന്നി .  അല്‍പ്പം നിലവാരമുള്ള വാരാന്ത്യം എന്ന പരിപാടിയുടെ അവതാരകന്‍ അഡ്വ: ജയശങ്കര്‍ പോലും സതീശന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍  കേഴുന്നത് കണ്ടാല്‍ CPI  ക്കാര്‍  പോലും  തലയില്‍ കൈ വച്ച് പോകും .
കേരളത്തിലെ  മാധ്യമങ്ങള്‍ സത്യസന്തമായി  പ്രവര്‍ത്തിക്കെണ്ടാതിലെക്കാണ്   സതീശനെ പ്പോലുള്ള  മാധ്യമ സൃഷ്ടികളുടെ  വളര്‍ച്ച വിരല്‍ ചൂണ്ടുന്നത് . സതീശനെ പോലുള്ള  കടലാസ് പുലികളെ സൃഷ്ടിച്ചു  രാഷ്ട്രിയ രംഗത്തെ   അവശേഷിക്കുന്ന പ്രതീക്ഷയും തല്ലിക്കെടുത്തുന്ന സമീപനം കേരളത്തിന്ന് ആപത്താണ് എന്ന്  മാത്രം പറഞ്ഞു കൊള്ളട്ടെ.


സത്യമേവജയതേ


ശിഹാബ് തങ്ങളെ കേരള ഗവര്‍ണ്ണറാക്കണം!

                                വരുന്ന UDF ഭരണകാലത്ത് ഗുരുതരമായ ഭരണഘടന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കേരള ഗവര്‍ണ്ണറായി മുസ്ലീം ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ഷിഹാബു തങ്ങളെ നിയമിക്കണം  എന്ന് ഞാന്‍ വിശ്വസിക്കുന്നു.മുസ്ലീം ലീഗ് മുന്‍  അദ്ധ്യക്ഷന്‍ അന്തരിച്ച    മുഹമ്മദാലി  ഷിഹാബു തങ്ങളോടു വ്യക്തിപരമായിഎനിക്ക് വലിയ ബഹുമാനമായിരുന്നു, എന്നാല്‍ ഇന്ന് ലീഗിന്നു നേതൃത്വം കൊടുക്കുന്ന തങ്ങളുടെ പേര് അദ്ദേഹത്തിന്‍റെ  അറിവോടെയോ അല്ലാതെയോ പലയിടത്തും  പലരും പ്രയോഗിച്ചു പല സമ്മര്‍ദ്ധ തന്ത്രങ്ങളും  നടത്തുമ്പോള്‍ അല്‍പ്പം നീരസവും ആശങ്കയും തോന്നുന്നു.ഈ കേരളം ഇത് എങ്ങോട്ടാണ് എന്ന് ഭീതിയോടെയും വ്യസനത്തോടെയും ഓര്‍ത്ത്‌ പോകുന്നു.

                                    കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 72 സീറ്റ് നേടി  UDF ഭരണം പിടിച്ചെടുത്തു ,അതില്‍ ലീഗ് നേടിയ 20 സീറ്റ് വളരെ നിര്‍ ണായകവുമാണ്. അതുകൊണ്ട് മാത്രം വരുന്ന അഞ്ചു വര്‍ഷക്കാലം  ലീഗും തങ്ങളും പറയുന്നതു കേരളത്തിലെ മുഴുവന്‍ ജനങ്ങളും അങ്കീകരിച്ചേ  മതിയാകൂ എന്ന ധിക്കാരം കലര്‍ന്ന  ലീഗ് ഭാഷ  ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്നവരെ അലോസരപ്പെടുത്തുന്നു.UDF നു ജനങ്ങള്‍ കൊടുത്ത നേരിയ വിജയം നാട്ടിലെ ജാതിമത ശക്തികള്‍ക്ക് വരുന്ന അഞ്ചു വര്‍ഷക്കാലം എന്ത് ചെയ്യാനുള്ള
ലൈസന്‍സായി കാണുന്നത് അപലപനീയമാണ്.

                                                         കഴിഞ്ഞ ദിവസം കുഞ്ഞാലികുട്ടി നടത്തിയ പത്ര സമ്മേളനത്തില്‍  ലീഗിനു അഞ്ചു മന്ത്രിമാരെ വേണം  എന്ന ആവശ്യം ഉന്നയിച്ചു.  അത് UDF ല്‍ എടുത്ത മുന്‍ ധാരണകള്‍ക്ക് വിരുദ്ധമായാണ് എന്നാണു നമുക്ക് പത്ര വാര്‍ത്തകലൂടെയും ഉമ്മന്‍ ചാണ്ടിയുടെയും ആര്യാടന്‍റെയും  പ്രസ്താവനകളില്‍ നിന്നും മനസ്സില്ലായത്.എന്നാല്‍ "സിസ്സ്റ്റമാറ്റിക്ക്" ആയി പ്രവര്‍ത്തിക്കുന്നു ലീഗ് UDF അങ്കീകാരമില്ലാതെ  ഇങ്ങിനെ ഏക പക്ഷീകമായി പ്രഖ്യാപിക്കുന്നതും  അതില്‍ നിന്ന് പിറകോട്ടു പോകാന്‍ കഴിയില്ലാ എന്ന് ശഠിക്കുന്നതും നീതിക്ക് നിരക്കുന്നതല്ല   , പറയുന്ന ന്യായം  "അത് ഷിഹാബു തങ്ങള്‍ പ്രഖ്യാപിച്ച  കാര്യമാണ്, അത് പിന്‍വലിക്കാന്‍ കഴിയൂല്ലാ" എന്നാതാണ് .കുഞ്ഞാലികുട്ടിയുടെ ഈ വാക്കുകള്‍ അത്യന്തം ദാര്‍ഷ്ട്യം നിറഞ്ഞതാണ്‌ . അല്‍പ്പ സമയം കഴിഞ്ഞു മുനീറും ഇതേ നിലപാട് ആവര്‍ത്തിച്ചു. ഇത് UDF ന്   വോട്ടു ചെയ്ത  ലീഗ് കാരല്ലാത്ത കേരളത്തിലെ ലക്ഷ കണക്കിനു വരുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

                                                               അതിലും ഗൌരവമായ വിഷയമാണ്  തദ്ദേശ സ്വയം ഭരണ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ടതാണ്. ലീഗിന് ലഭിച്ച വകുപ്പുകള്‍ കുഞ്ഞാലികുട്ടിയുടെ താല്‍പ്പര്യം കണക്കിലെടുത്ത് വിഭജിക്കുന്നതും പ്രഖ്യാപനം  നടത്തുന്നതും ഷിഹാബു  തങ്ങളാനെന്നിരിക്കെ പിന്നെ കേരളത്തില്‍ ഒരു മുഖ്യ മന്ത്രിക്കും മന്ത്രി സഭക്കും എന്ത് പ്രസക്തി എന്നത് കൊണ്ഗ്രസ്സു അനുഭാവികളില്‍ പ്പോലും അതൃപ്തി ഉണ്ടാക്കി  എന്ന് വ്യക്തം.അഴിമതിക്ക് വഴി വെക്കുന്ന , ജനങ്ങള്‍ക്ക്‌ ദുരിതം വിതക്കുന്ന ഇത്തരം "തുഗ്ളക്ക്"   പരിഷ്ക്കാരങ്ങള്‍  ഷിഹാബു  തങ്ങളുടെ ഭാഗത്തുനിന്നല്ല ആരില്‍ നിന്നായാലും എതിര്‍ക്ക പെടേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ജാതി മത സംഘടനകളെയും  അവയുടെ പിന്തുണയുള്ള  നേതാക്കാളെയും വിമ്മര്‍ശിക്കാന്‍  രാഷ്ട്രിയ കേരളം  മടിച്ചു നില്‍ക്കുന്നു.  കോടിയേരി എന്തോ ഒന്ന് പറഞ്ഞു എന്ന് വരുത്തി അവസാനിപ്പിച്ചു .കടലാസ് പുലി വീ ഡീ സതീശനും,  സുധീരനും വകുപ്പ് വിഭജനത്തെ എതിര്‍ത്തു കയ്യടി നേടാന്‍ ശ്രമിച്ചു എങ്കിലും ലീഗില്‍ നിന്നുണ്ടായ ഇത്തരം നടപടിയെ അപലപിക്കാന്‍ ധൈര്യം കാണിച്ചില്ല.
തിരെഞ്ഞെടുപ്പു കാലത്ത് വിരുന്നു കാരനായി കേരളത്തില്‍ എത്തുന്ന  ആദര്‍ശത്തിന്‍റെ  ആള്‍ രൂപം (?) ആന്റെണി പിന്നെ പണ്ടും  ഇത്തരം വിഷയങ്ങളില്‍ "ഞാന്‍ ഈ നാട്ടുകാരനെയല്ല" എന്ന നിലപാടെടുക്കൂ.  കൊണ്ഗ്രസ്സു ഒരു ജനാധിപത്യ  മതേതര  പ്രസ്ഥാനെമെന്നു  വിശ്വസിക്കുന്ന ആരെങ്കിലും ഇന്ന്   ആ പാര്‍ട്ടിയിലോ അത് നേതൃത്വം കൊടുക്കുന്ന മുന്നണിയിലോ  വിശ്വസിക്കുന്നുണ്ടെങ്കില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ ജാതിമത കോമരങ്ങളുടെ പ്രകടനം അവരെ വേദനിപ്പിചിട്ടുണ്ടാകും  എന്ന് തീര്‍ച്ച.


                                                 ഷിഹാബു തങ്ങളുടെ  പേര് ഉപയോഗിച്ച്  ലീഗ് നടത്തുന്ന സമ്മര്‍ദ്ധ തന്ത്രങ്ങളെ  അതിജീവിക്കാന്‍ കൊണ്ഗ്രസ്സിന്നു കഴിഞ്ഞില്ലെങ്കില്‍ തങ്ങളെ കേരളത്തിന്‍റെ ഗവര്‍ണ്ണറായി   നിയമിക്കാന്‍ സത്വര നടപടി സ്വീകരിക്കാന്‍ കേന്ദ്ര ഗവ: ശുപാര്‍ശ ചെയ്യണം.കുഞ്ഞാലികുട്ടിക്കും ലീഗിനും ഭരണഘടനയില്‍  വലിയ വിസ്വസമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക്‌ ഇന്നും അത്  ഒരു പിടി വള്ളിയാണ് എന്നത് വിസ്മരിച്ചു കൂടല്ലോ. സ്ഥാനത്തെ ഗവര്‍ണ്ണറാകുന്ന വ്യക്തി ആ സംസ്ഥാനത്തിനു പുറത്തുനിന്നാകണമെന്നു  ഭരണഘടന അനുശാസിക്കുന്നു എന്നത് കൊണ്ട് ഭരണ ഘടന ഭേദഗതിയടക്കമുള്ള   നടപടി ഉടന്‍ സ്വീകരിക്കാന്‍ സോണി യാ  മാഡാത്തോടും, അന്തോണി ച്ചായനോടും അഭ്യര്‍ഥിച്ചു കൊണ്ട്  നിറുത്തുന്നു.

സത്യമേവജയതേ!



















Monday, May 16, 2011

തിരഞ്ഞെടുപ്പ് ഫലം . ഒരു അവലോകനം .


നിര്‍ണായകമായ    കേരള നിയമ സഭ തിരഞ്ഞെടുപ്പില്‍ 68 MLA മാരെ LDF നു സമ്മാനിച്ച  കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍. 72 സീറ്റ് നേടിയ UDF വിജയം അങ്കീകരിക്കുംമ്പോള്‍    തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ  ഭരണത്തിനു അനൂകൂലവും എന്നാല്‍ അഴിമതിക്കും ഇതര  മൂല്യച്യുതികള്‍ക്കെതിരെ കേരള ജനതയുടെ ക്രിയാത്മക പ്രതികരണമായിരുന്നു ഈ തിരെഞ്ഞെടുപ്പില്‍ പോളിംഗ്  ശതമാനത്തിന്‍റെ വര്‍ധനവും LDF നു ലഭിച്ച 68 സീറ്റും  എന്ന് വിലയിരുത്താം. 
എന്നാല്‍  ഈ തിരെഞ്ഞെടുപ്പു ഫല പ്ര ഖ്യപന ത്തിനിടയില്‍ ശ്രദ്ധി ക്ക പ്പെടാതെ പോയ  ചില വിപത്തുകള്‍ എടുത്തുപറയുവനാണ് ഈ പോസ്റ്റു . 
LDF    സര്‍ക്കാര്‍  2006 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ കേരളത്തില്‍ നിശബ്ദമായി നടന്നു വരുന്ന രണ്ടാം വിമോചന സമരത്തിന്‍റെ ഉല്‍പ്പന്നമാണ്‌ UDF  നു ലഭിച്ച 72 സീറ്റ്. ഇത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായി വേണം കാണാന്‍. നായര്‍ ,ക്രിസ്ത്യന്‍ ,മുസ്ലീം  വിഭാഗത്തില്‍ അന്ധമായ ഇടതുപക്ഷ വിരോധം പുലര്‍ത്തുന്ന ഒരു വലിയ വിഭാഗം നേതാക്കള്‍ നടത്തിയ അഞ്ചു വര്‍ഷത്തെ  പ്രയത്നമാണ് UDF വിജയം. സുകുമാരന്‍ നായര്‍ ഒരു വിടുവായനും എട്ടുകാലി മംമുഞ്ഞിന്‍റെ ജന്മവുമായതുകൊണ്ട് അത് തുറന്നു പറഞ്ഞു എന്നാല്‍ മറ്റു പല മത സാമുദായിക നേതാക്കളും വളരെ ചിട്ടയായി തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പാക്കി എന്നതാണ് വസ്തുത.ഉദാ:  കേരള കൊണ്ഗ്രസ്സു ലയനം മുതല്‍ ഉള്ള പാതിരി മാരുടെ ഇടപെടലുകള്‍,ആലപ്പുഴ മുന്‍ എം പി  മനോജ്‌ അനുഭവിച്ചു എന്ന് പറയപ്പെടുന്ന  വിശ്വാസ പ്രശ്നം,മഞ്ഞളാം കുഴി അലി ഒടുവില്‍ സിന്ധു ജോയ് , മതമില്ലാത്ത ജീവന്‍ വിഷയംതുടങ്ങി ഒട്ടേറെ നടപടികള്‍ അവര്‍ വളരെ തന്മയത്ത്വത്തോടെ കേരള ജനതക്ക് മുന്നില്‍ അവതരിക്കപ്പെട്ടു . കുഞ്ഞാലികുട്ടിയുടെ ചെയ്തികളെ ഒരു മത നേതാവ് പോലും വിമ്മര്‍ശിക്കാന്‍  മിനക്കെട്ടില്ല  എന്നത് തന്നെ ഇത്തരം ഒരു ദ്രുവീകരണം നേരെത്തെ ആസൂത്രണം ചെയ്തതാണ് എന്ന് വേണം അനുമാനിക്കാന്‍.   ,
ഇടതു പക്ഷം മത ന്യുന പക്ഷങ്ങള്‍ക്ക്‌ എതിര് എന്ന പ്രചാര ണം അഴിച്ചുവിട്ടാണ്   മുസ്ലീം ക്രിസ്ത്യന്‍    മത നേതാക്കള്‍ വിശ്വാസി കളെ തെറ്റിദ്ധരിപ്പിച്ചത് .ലക്‌ഷ്യം  വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ കച്ചവട താല്‍പ്പര്യങ്ങള്‍ എന്നത് വ്യക്തം .കൈയും  കഴുത്തും  വെട്ടുന്ന  ഒരു  വിഭാഗം  മത  തീവ്ര വാദി കള്‍ക്കെതിരെ  നടപടിയെടുത്ത LDF  സര്‍ക്കാരിനെ  മുസ്ലീം വിരോധികളായി ചിത്രീകരിക്കുന്നതില്‍  മുസ്ലീം ലീഗ് വിജയം കണ്ടതാണ് അവര്‍ക്ക് ലഭിച്ച  20 സീറ്റ്. മലപ്പുറത്ത് മാത്രമല്ല കേരളത്തിലെങ്ങും അത്തരം ജാതി തിരിഞ്ഞുള്ള ഒരു കാഴ്ചപ്പാടോടുകൂടി  ലീഗ് പ്രചാരണം നടത്തി അതിന്  കൊണ്ഗ്രസ്സു ഒത്താശ ചെയ്തു എന്നതാണ് വസ്തുത., ഇതിന് വ്യക്തമായ ഉദ:   ആലുവ കളമശ്ശേരി സീറ്റുകളിലെ ലീഗ് കൊണ്ഗ്രസ്സു വിജയം. കേരളത്തിന്‍റെ      വ്യവസായ മേഖലയായ    കളമശ്ശേരി  ആലുവ  പ്രദേശത്തിന്റെ വളര്‍ച്ച അവിടെത്തെ തൊഴിലാളി കളുടെ ഉയര്‍ന്ന ജീവിത നിലവാരമാണ്. എന്നിട്ടും ആ ആനുകൂല്യങ്ങള്‍ കൈപ്പ റ്റിയവര്‍  തന്നെ രണ്ടു
ട്രേഡു  യുനിയന്‍ നേതാക്കളെ പരാജയപ്പെടുത്തി. കാരണം വോട്ടു ചെയ്യുമ്പോള്‍ ജാതിനോക്കിയെ  ചെയ്യാവൂ എന്ന നിലപാടാണ് ഇവിടെ നിലനില്‍ക്കുന്ന  പ്രമാണം. വര്‍ഗ്ഗ ബോധം  പരാജപ്പെടുന്നു സ്വത ബോധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നത് കേരളവും വടക്കെ ഇന്ത്യയിലെ ജാതി രാഷ്ട്രിയത്തിന്റെ വിളനിലമാകുന്നു എന്നതിന്‍റെ ചൂണ്ടു പലകയാണ്.  എറണാകുളം കോട്ടയം ജില്ലകളിലെ മറ്റു മണ്ഡലങ്ങളിലെ  UDF വിജയവും ഈ നിലക്ക് വേണം കാണാന്‍.ലെത്തീന്‍ കത്തോലിക്കാ വിഭാഗത്തി ന്‍റെ  നോമിനി  ഹൈബി ഈഡന്‍ വിജയിച്ചു എന്ന് മാത്രമല്ല  ലത്തീന്‍ സമുദായത്തിന്നു ഒരു മന്ത്രി വേണം അതും ഷിബു ബേബി ജോണ്‍  പോരാ കൊണ്ഗ്രസ്സായി ജയിച്ച  ഹൈബി തന്നെ വേണം എന്ന് ടി വി ക്ക് മുന്നില്‍  ഒരു ഉളുപ്പുമില്ലാതെ പറയാന്‍  മത ജാതി ശക്തികള്‍ തയ്യാറാകുന്ന കാഴ്ചയാണ് കേരള കാണുന്നത് . മതേതര പാര്‍ട്ടി എന്ന് ഊറ്റം കൊള്ളുന്ന കൊണ്ഗ്രസ്സു ആണ് ഇതിനു വളം വച്ച് കൊടുക്കുന്നത്  എന്നത് ഇവിടെ എടുത്തുപരയെണ്ടാതുണ്ട്.  കേന്ദ്ര മന്ത്രി മാരെ പ്പോലും തീരുമാനിക്കുന്നത് നായരുടെ തീട്ടുരം നോക്കിയാണെന്നത് മലയാളിക്ക് അപമാനകരമാണ് . ചെന്നിത്തല മത്സരിക്കാന്‍ ഉരുങ്ങിയ  കാലയളവില്‍ കെ പി സി സി പ്രസിഡന്റിന്‍റെ  തത്കാലിക ചുമതല ക്ക് പോലും ജാതി സമവാക്യം പരിഗണിച്ച കൊണ്ഗ്രസ്സു ഈ രാജ്യത്തെ എങ്ങോട്ട് നയിക്കും എന്നതാണ്   ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ ആശങ്കകുലരാക്കുന്നത്

രണ്ടാം വിമോചന സമരത്തില്‍ സവിശേഷമായ ഒരു പങ്കു വഹിച്ചത് കേരളത്തിലെ ചില വലതു പക്ഷ മാധ്യമങ്ങളാണ്  . മനോരമ, മാതൃഭൂമി
ഏഷ്യ നെറ്റ് എന്നിവ ഇതില്‍ പേരെടുത്തു പറയേണ്ടവയാണ്. വാര്‍ ത്തകളില്‍  അസത്യവും അര്‍ദ്ധസത്യവും  ഇടകലര്‍ത്തി  വളച്ചൊടിക്കല്‍ നടത്തി അന്ധമായ കമ്യു ണി സ്റ്  വിരോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ മാധ്യമ രംഗത്തെ  കൂട്ടികൊടുപ്പുകാരക്ക് കഴിഞ്ഞു എന്നത് UDF  ന്‍റെ തിരെഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിച്ചു .

വേങ്ങര- കൊട്ടാരക്കര ഫലങ്ങള്‍.

ഈ തിരെഞ്ഞെടുപ്പില്‍ ആകാംഷയോടെ ജനാധിപത്യ വിശ്വാസികള്‍  ഉറ്റു നോക്കിയ രണ്ടു മണ്ഡലങ്ങളാണ്  വേങ്ങരയും  കൊട്ടാരക്കരയും. അഴിമതിയുടെയും ,മറ്റു എല്ലാ മൂല്യച്യുതികളുടെയും  രണ്ടു ആള്‍ രൂപങ്ങള്‍ക്ക്‌ സവിശേഷ സ്വാധീനമുള്ള  മണ്ഡലങ്ങളാണ് ഇവ രണ്ടും കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ  ഭൂരിപക്ഷം വര്‍ധിപ്പിച്ചു ജനങ്ങള്‍ അഴിമതിക്കും മൂല്യച്യുതിക്കുമെതിരായി  വിധിയെഴുതിയപ്പോള്‍   ബാലകൃഷണ പിള്ളക്ക് ലഭിച്ച ശിക്ഷ  ജാതി  പരിഗണന കൂടാതെ ശരി വയ്ക്കയപ്പെട്ടു എന്ന് വേണം കാണാന്‍. മുന്നോക്ക കാരാനാനെങ്കിലും  കട്ടാല്‍  കയ്യാമം വീഴണം  എന്നതായിരുന്നു ജനാഭിലാഷം . NSS  ന്‍റെ ശരി ദൂരം  പോലും  ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി .എന്നാല്‍  പിള്ളയെക്കാള്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടിയുടെ  കാര്യത്തില്‍ ജാതിപരിഗണന  മാത്രമാണ് വോട്ടര്‍മ്മാര്‍ കണക്കിലെടുത്തത്  എന്നത്  ഖേദകരമാണ്. ബീഹാറിലും യൂ പിയിലും ഒക്കെ  നിലനിലക്കുന്ന ക്രിമിനല്‍  രാഷ്ട്രി യത്തിന്നു  വളം നല്‍കുന്ന ജാതി രാഷ്ട്രിയത്തിന്റെ തനിയാവര്‍ത്തനം കേരളത്തിലും സാധ്യമാകും എന്ന് തെളിയിക്കപ്പെട്ടു. രാജ്യം നേരിടുന്ന അഴിമതി  ഇതര മൂല്യച്യുതികള്‍  ഇവക്കെതിരെ പ്രതികരിക്കുക എന്നത് ന്യുനപക്ഷ സമുദായങ്ങളുടെ  ഉത്തര വാദിത്വമില്ല എന്ന വികാരം ഭൂരിപക്ഷ  വര്‍ഗീയതക്ക് കരുത്തു പകരാന്‍ കൂടുതല്‍ സഹായകരമാകും. മാത്രമല്ല രാജ്യത്തെ  ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന്നു അത് വന്‍ ഭീഷിണി ഉയര്‍ത്തും എന്നതാണ്  മതങ്ങളുടെയും ജാതിയുടെയും ആധിപത്യം നിലനില്‍ക്കുന്ന  രാജ്യങ്ങളില്‍ , പ്രദേശ ങ്ങളില്‍  ഇന്ന് കണ്ടു വരുന്നത്. ഇത്  ജനാധിപത്യ വിശ്വാസികളെ ആലോസരപ്പെടുത്തും. ഒറീസ്സ , ഗുജറാത്ത് ,പാക്കിസ്ഥാന്‍, തുടങ്ങി സമീപ കാല ഇജിപ്ഷ്യന്‍ സംഭവ  വികാസങ്ങള്‍  വരെ  ഇതിനു ഉദാഹരണങ്ങളാണ്.

ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍   മതേതര   മൂല്യങ്ങളോട്   കുറച്ചു കൂടി അത്മാര്‍ഥത  പുലര്‍ത്തെണ്ടതിന്റെ ആവശ്യകത  ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം .മതേതര മൂല്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍  പ്രാധാന്യമര്‍ഹിക്കുന്നു എന്ന  ചിന്ത താഴെ കിടയിലുള്ള സാധാരണ
പ്രവര്‍ത്തകര്‍    തുടങ്ങി അരമനയുടെയും പെരുന്നയുടെയും മറ്റു സാമുദായിക  നേതാക്കളുടെയും തിണ്ണയും  നിരങ്ങുന്ന നേതാക്കള്‍ ക്ക് വരെ ഉണ്ടാകണം.  അമിതമായ പാര്‍ലമെന്‍ററി      വ്യാമോഹം ഇതിനു വിലങ്ങുതടിയാകും എന്താണ് വസ്തുത. 
മറ്റൊന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം  കമ്യുണിസ്റ്റു നേതാക്ക ലും  പ്രവര്‍ത്തകരും അവലംഭിക്കേണ്ട  ചില  പ്രവര്‍ത്തന ശൈലിയെ    കുറിച്ചാണ്. ഇത് കേരളത്തിലും ബാധകമാണ് . ജീവിതത്തിലും, പ്രവര്‍ത്തന ശൈലിയിലും അല്‍പ്പം വിനയവും ലാളിത്യവും സത്യസന്തതയും   ഒരു കുറച്ചിലായി കാണുന്നവര്‍ അത് തിരുത്താന്‍ തയാറാകണം. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടെണ്ട  സമയമായി .പാര്‍ട്ടി ഒറ്റ  കെട്ടായി  മേല്‍ പ്പറഞ്ഞ സാമൂഹിക വിപത്തുകളെ നേരിടേണ്ടത് ഈ  അവസരത്തില്‍ അനിവാര്യമാണ് .അഴിമതിയും വിലക്കയറ്റവും ഒക്കെ കേന്ദ്രത്തിലെ UPA സര്‍ക്കാരിന്‍റെ മുഖം നഷ്ടപ്പെടുത്തിയപ്പോഴും  5  സംസ്ഥാനങ്ങളില്‍ നടന്ന     തിരഞ്ഞെടുപ്പില്‍ UPA നേട്ടമുണ്ടാക്കി എന്നത് ഗൌരവമായി തന്നെ കാണണം. ഇടതു പക്ഷം ഒരു ബദല്‍ ആയി വളര്‍ന്നു വരേണ്ട  കാലയളവിലാണ് അത് ജന ഹൃദയങ്ങളില്‍ നിന്ന് അകന്നു പോകുന്നത് എന്നത് വേദനാ ജനകമാണ് .

സത്യമേവജയതേ.









Monday, May 2, 2011

കീരിക്കാടന്‍ ( ലാദന്‍ ) ചത്തേ!

രണ്ടു ദശാബ്ദക്കാലം മനുഷ്യക്കുരുതിയുടെ  മൊത്ത കച്ചവടക്കാരനായി മത തീവ്രവാദത്തിന്‍റെ   ആള്‍രൂപമായി ,ലോകത്തെ ഏറ്റവും വെറുക്കപ്പെട്ടവനായി മാറിയ ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടു. ഒബാമ V /S ഒസാമ അല്ലെങ്കില്‍ സാമ്രാജ്യത്വ തീവ്രവാദം V /S മത തീവ്രവാദത്തിന്‍റെ അനിവാര്യമായ ഒന്നാം ഘട്ടം അവസാനിച്ചുഎന്ന നിലയില്‍ വേണം  ലാദന്‍ വധത്തെ കാണാന്‍. ലോകത്തെ സമാധാന  കാംഷികളായ എല്ലാവര്ക്കും ആശ്വാസം പകരുന്നതാണ് ലാദന്‍റെ അന്ത്യം എന്നതില്‍ തര്‍ക്കമില്ല.  എങ്കിലും ഒബാമയും ബുഷും പറയുന്നത് പോലെ വലിയ ആഹ്ലാദം തരുന്ന ഒന്നായി ഇതിനെ കാണുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ഭീകരവാദം ഇന്ന് പല വ്യത്യസ്ത മാനങ്ങള്‍ കൈവരിച്ചു കഴിഞ്ഞു.ലാദന്‍ ഇല്ലാതകുന്നതോടു കൂടി ഭീകരവാദം തന്നെ ലോകത്തുനിന്ന് അപ്രത്യക്ഷമാകും എന്ന് കരുതാന്‍ തക്ക വിഡ്ഢികളല്ല ലോക ജനത. 
സോവിയറ്റ് റഷ്യക്കെതിരെ അഫ്ഗാനില്‍ നിന്ന് പടനയിക്കാന്‍ അമേരിക്ക നിയോഗിച്ച  ലാദന്‍  സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും സംസ്കാരത്തിനു എതിരെ  വിശിഷ്യ അമേരിക്കക്കെതിരെ ജിഹാദിന്നു നേതൃത്വം നല്‍കി ഫലത്തില്‍  ആധുനീക കാലത്തെ ഒരു ഭസ്മാസുരന്‍ ആയി പരിണമിക്കുകയായിരുന്നു  എന്ന് വേണം കാണാന്‍.  അതായത് അമേരിക്ക തുറന്നു വിട്ട ഭൂതം അമേരിക്കക്ക് തന്നെ വിനയായി ഫലത്തില്‍ അമേരിക്കയെ ഭ്രാന്തു  പിടിപ്പിച്ചു  എന്നതും  അതിനെ അമേരിക്ക തന്നെ നിഗ്രഹിച്ചു നാണക്കേടില്‍ നിന്ന് തലയൂരി എന്നതാണ് വസ്തുത.ഇതിനിടയില്‍ ഇരു പക്ഷവും കൊന്നു തള്ളിയ ലക്ഷകണക്കിന്നു   മനുഷ്യ ജീവിതങ്ങള്‍ ഇവിടെ സ്മരിക്കപ്പെടുന്നില്ല.  മത തീവ്രവാദത്തിന്നു പുതിയ മാനങ്ങള്‍ നല്‍കിയ , ലക്ഷകണ ക്കിന്നു നിരപരാധികളെ കൊന്നൊടുക്കിയ   ,കുടുമ്പങ്ങളെ അനാഥമാക്കിയ ഒട്ടേറെ ചെറുപ്പക്കാരെ വഴിതെറ്റിച്ച ഒരു മതത്തെയും മതവിസ്വസികളെയും ലോകത്തിനു മുന്നില്‍ തെറ്റായി ചിത്രീകരിക്കാന്‍ കാരണക്കാരനായ ലാദന്‍ തരിമ്പും മാപ്പര്‍ഹിക്കുന്നില്ല. 
മതതീവ്ര വാദത്തിനു  പുതിയ മാനങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തീവ്രവാദം ഒരു വലിയ വ്യവസായമായി മാറി എന്നാതാണ് വസ്തുത. അതിന്‍റെ പിന്നില്‍ ഒഴുകുന്ന സമ്പത്ത് ,ആയുധങ്ങള്‍ , ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ദു:സ്വാധീനം ഇവയെല്ലാം  ലോകത്തെമ്പാടും ചെറുതും വലുതുമായ ഒട്ടേറെ ഭീകരവാദ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുവാന്‍ കാരണമായിട്ടുണ്ട് .    ആയുധ കമ്പോളത്തിലും സുരക്ഷ സാമഗ്രികളുടെ വിപണനത്തിലും ഉണ്ടായ വന്‍ വ്യവസായ സാധ്യതകള്‍  U .S ഉം . ഇസ്രയേലുമടക്കമുള്ള  മുതലാളിത്ത രാജ്യങ്ങള്‍ക്ക് വന്‍ സഹായമായി എന്ന് വേണം കാണാന്‍. അതുകൊണ്ട് തന്നെ തീവ്രവാദം ലോകത്ത് ഇല്ലാതാകണമെന്ന് മുതലാളിത്ത ചേരി തന്നെ ആഗ്രഹിക്കുമെന്നു കരുതേണ്ടതില്ല. 
ഇന്ത്യയെ സംബന്ധിച്ചിടത്തോളം  ലാദന്‍ വധിക്കപ്പെടുന്നതും അത് പാകിസ്ഥാനില്‍ വച്ചായതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പാകിസ്ഥാന്‍റെ  തീവ്രവാദത്തോടുള്ള  സമീപനത്തിലെ ഇരട്ടത്താപ്പ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു അവസരം   കൂടു ലഭിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. മറ്റൊന്ന് ലാദന്‍റെ 
ദു :സ്വാധീനം കൊണ്ടും പാകിസ്ഥാന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ സഹായം കൊണ്ടും  ഇന്ത്യയിലും തീവ്രവാദം  ഗ്രൂപ്പുകള്‍ ശക്തിപ്പെടാനും എന്തെനേറെ കേരളത്തില്‍ പ്പോലും താലിബാനിസത്തിന്‍റെ   വിത്തുമുളപ്പിക്കാനും മതത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്ക് കഴിഞ്ഞു. പാകിസ്താനാണ് ലോകത്തിന്‍റെ തന്നെ നാശത്തിലേക്ക് നയിക്കാവുന്ന  ഭീകരവാദത്തിന്‍റെ   പ്രഭവ കേന്ദ്രം എന്നതിന് കൂടുതല്‍ ശക്തമായ തെളിവുകള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ അവതരിപ്പിച്ചു അങ്ങിനെ മത സാമ്രാജ്യത്വ തീവ്രവാദങ്ങള്‍ക്ക്  എതിരായ  ഒരു ബദല്‍ ചേരിക്ക് ഇന്ത്യ നേതൃത്വം നല്‍കേണ്ടതുണ്ട്. മത തീവ്രവാദത്തിന്നും   , സാമ്രാജ്യത്വ   ഭീകരതക്കും ബദല്‍  യഥാര്‍ഥ തൊഴിലാളി വര്‍ഗം നേതൃത്വം കൊടുക്കുന്ന സോഷ്യലിസ്റ്റു   ചേരി ശക്തി പ്രാപിക്കേണ്ടതാണ്  ഈ കാലഘട്ടത്തിന്‍റെ ആവശ്യം എന്ന തിരിച്ചറിവാണ് വളര്‍ന്നു വരേണ്ടത്. 

സത്യമേവജയതേ












Tuesday, April 12, 2011

അമൂല്‍ ബേബിയും കുമ്പകര്‍ണനും.


ഈ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന്നിടയില്‍ വടി കൊടുത്തടിമെടിച്ച രണ്ടു കൊഞ്ഞാണന്മാരാന് രാഹുല്‍ മോനും , കപട പുണ്യവാളന്‍ ആന്റണിയും. VS . ന്‍റെ പ്രായത്തെ പരിഹസിച്ച രഹുലിന്ന്  അറിയില്ലായിരുന്നു പ്രബുദ്ധരായ      കേരള ജനതയില്‍ ബഹു ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും ആഗ്രഹിക്കുന്നത് V .S . നെ പ്പോലെ അനീതിക്കെതിരായി പോരാടുന്ന ഒരു പോരാളിയെയാണ്. ആ പോരാട്ടത്തില്‍ v .s ന് ഇന്നും ചെറുപ്പം തന്നെ. അതിന്‍റെ ഫലമാണ് അഴിമതിക്കാരനായ ഒരു മുന്‍ മന്ത്രി ജയിലില്‍ കിടക്കുന്നതും , CVC ആയിരുന്ന IAS  സുകാരന്‍   കോണ്‍ ഗ്രസ്സ് ആശ്രിതന്‍  P .J . തോമസ്സിന്നു പണിപോയതും ഒക്കെ. ഇതില്‍ 79 വയസ്സും  ഒരു ബൈപ്പസ്സു കഴിഞ്ഞ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വെള്ളം കുടിപ്പിച്ചത്‌    രാഹുല്‍ ഓര്‍ക്ക്തെയാണ് ഒഴിഞ്ഞ കസേര നോക്കി  V .S .നെ പരിഹസിച്ചത്‌. 90 കഴിഞ്ഞ കരുണാകരന്‍ അവസാനം സമയം സന്ദര്‍ശ്നാനുമതി  നിഷേധിച്ച സോണിയയുടെ മകനില്‍ നിന്ന് ഇതിലും കൂടുതല്‍ മാന്യതയും കേരള ജനത പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല തമിഴ്‌നാട്ടില്‍ 88 കഴിഞ്ഞ കരുണാനിധിക്ക് സ്തുതിപാടിയിട്ടു വന്നാണ് ഇവിടെ VS . ന്‍റെ പ്രായത്തെ വിമ്മര്‍ശിച്ചത് എന്നത്  ഓന്‍റെ   ഇരട്ടത്താപ്പ് വെളിവാക്കുന്നു. പക്ഷെ രാഹുല്‍ ചെറുപ്പക്കാരനായ മുഖ്യമന്ത്രി എന്ന്  ലക്‌ഷ്യം വച്ചത് ചെന്നിത്തലയെ ഉയര്‍ത്തികാട്ടുവനയിരുന്നു എന്ന് ഉമ്മന്‍ ചാണ്ടിക്ക് പിടികിട്ടികാണും   എന്ന് പ്രത്യാശിക്കാം. അല്ലേലും അടുത്ത പ്രതിപക്ഷ നേതാവ് ചെന്നിത്തല തന്നെയെന്നു ഏതാണ്ട് ഉറപ്പായ മട്ടാണ്. 

                                  ഇനി കപട പുണ്യവാളന്‍ ആന്റണിയുടെ  VS .നെ കുറിച്ച് നടത്തിയ കുമ്പകര്‍ണന്‍   പ്രയോഗം. ആദര്‍ശു ഫ്ലാറ്റ് അഴിമതി ഉയര്‍ത്തികട്ടിയ VS  ആന്റണിയുടെ  കഴിവ് കേട് ഒരിക്കല്‍ കൂടി കേരള ജനതക്ക്  ഓര്‍ക്കാന്‍ അവസരം ഒരുക്കി. ഇതിനു മുന്‍പ് കേരള മുഖ്യമന്ത്രി യായി തന്‍റെ കഴിവ് കേട് തെളിയിച്ചതാണ്. മുഖ്യമന്ത്രി യായിരുന്ന കാലത്ത് 
"സര്‍ക്കാരിന്‍റെ കയ്യില്‍  അഞ്ചു പൈസയില്ല" 
എന്ന് കരഞ്ഞു കേരളത്തിന്‍റെ സമ്പത്ത് വ്യവസ്ഥ തകര്‍ത്ത  , മാറാട്  കലാപവും,മുത്തങ്ങ വെടിവെപ്പും ഒപ്പം കൊണ്ഗ്രസ്സിനകത്തെ തൊഴുത്തില്‍ കുത്തും ഒക്കെ അനുസ്മരിക്കാന്‍ ആന്റണി തന്നെ  വഴിയൊരുക്കി. അഞ്ചു വര്‍ഷം തികച്ചു മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പോലുമുള്ള ആര്‍ജവമില്ലത്ത  ആന്റണിയുടെ കഴിവുകേട് വീണ്ടും ചര്‍ച്ച ചെയ്തു . അന്ന് ഈ ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലികുട്ടിയും കൂടി  ഡല്‍ഹിക്ക് പറപ്പിച്ച  ആന്റണി ഇപ്പോള്‍ പഴയ ആദര്‍ശം  ഒക്കെ കളഞ്ഞു കുളിച്ചു  ഡല്‍ഹിയില്‍ കുളിച്ചു താമസിക്കുന്ന  ഒരു  കുമ്പകര്‍ണനാണ്  എന്ന് കേരള ജനത തിരിച്ചറിഞ്ഞു .
ഈ തിരഞ്ഞെടുപ് പ്രചരണത്തിലും  ഒരു ഉളുപ്പുമില്ലാതെ സോണിയയെയും മന്മോഹനെയും സ്തുതി പാടി വയനാട്ടിലെ കര്‍ഷക ആത്മഹത്യാ  കേന്ദ്ര ഗവ അക്കൌണ്ടില്‍ എഴുതാന്‍ ശ്രമിച്ചപ്പോഴേ ആന്റണിക്ക് പിഴച്ചു. അടിയന്തിരാവസ്ഥക്കു  ശേഷം ഇന്ദിര ഗാന്ധിക്ക് മല്‍ത്സരിക്കാന്‍ കോണ്‍ ഗ്രസ്സ് അനുവദിച്ചു എന്ന കാരണം പറഞ്ഞു   കൊണ്ഗ്രസ്സു വിടാന്‍ പോലും തയ്യാറായ , (ഇന്ദിരയുടെ ചില്ലിട്ട ചിത്രം ചൈതന്ന്യയില്‍  നിന്ന് വലിച്ചെറിഞ്ഞു ചവിട്ടി പൊട്ടിച്ചു എന്നൊക്കെയാണ് കേട്ടിരുന്നത് ) ആന്റണി ഇന്ന് 2G സ്പെക്ട്രം അഴിമതി ,കോമന്‍ വെല്‍ത് അഴിമതി ,വിലക്കയറ്റം,റാഡിയ   ടേപ്പ് വിവാദം ,വികി ലീക്ക്സ്സു വെളിപ്പെടുത്തലുകള്‍ , കള്ള പണക്കാരുടെ  സംരക്ഷണം,P .J . തോമസ്സ് ന്‍റെ നിയമനം , കെ. ജി.  ബാലകൃഷ്ണന്‍  വിഷയ ഇതിലൊക്കെ  വായ പൂട്ടി ഇരുന്നത്. കേരള ജനത അരി ചോദിച്ചപ്പോള്‍ എന്‍ഡോസള്‍ഫാന്‍  കൊടുത്ത കേന്ദ്ര സരക്കാരില്‍ അംഗമായ  ആന്റണി ക്ക് ജനം ഈ തിരെഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും എന്ന് തീര്‍ച്ച .എന്‍ഡോസള്‍ഫാന്‍  നല്ല സര്‍ട്ടിഫിക്കറ്റു നല്‍കിയ കേന്ദ്ര മന്ത്രി   കെ വി തോമസ്സിനെ  ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുറത്തു കാണിക്കാന്‍ കൊണ്ഗ്രസ്സു  ശ്രമിച്ചില്ല എന്നത് മറ്റൊരു വസ്തുത.  

ചാരായ നിരോധനം നടത്തി ചാമ്പ്യനായ ആന്റണിയാണ് ഇന്ന് കേരള നേരിടുന്ന അമിത മദ്യാസക്തിയുടെ    യഥാര്‍ത്ഥ  കാരണക്കാരന്‍. ചാരായം നിരോധിക്കുകയും പകരം ചാരായത്തില്‍ കളര്‍ ചേര്‍ത്തു ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാക്കി  വിപണനം സാധ്യമാക്കുക  വഴി മദ്യപാനത്തിന്നു ഒരു മാന്യത കൈവരികയും അത് യുവാക്കളിലേക്ക്‌ പടര്‍ന്നു പിടിക്കുകയും ചെയ്തു എന്നതാണ്  ഈ വന്‍ സാമൂഹ്യ  വിപത്തിന്‍റെ ഒരു കാരണം . മാത്രമല്ല ഇത് സാധാരണക്കാരന്റെ കുടുമ്പ ബഡ്ജറ്റിനെ  കൊള്ളയടിക്കുകയും ചെയ്തു . ഫലത്തില്‍ സ്ത്രീകളുടെ കണ്ണി ലുണ്ണിയാകാന്‍  ശ്രമിച്ച ആന്റണി ഇന്ന് സ്ത്രീകളുടെ കൊടിയ ശാപത്തിന്നു  വിധേയനാണ്എന്നതാണ് സത്യം . അണ്ണാ ഹസാരെ ലോക്പാല്‍ ബില്ലിന്‍റെ പാനലില്‍ ആന്റണിയുടെ  പേര് ചേര്‍ക്കുന്നത് എതിര്‍ത്തത് ഈ ശാപത്തിന്റെര്‍ ഫലമോ അതോ തന്‍റെ കഴിവ് കേട്  ഇന്ത്യയൊട്ടാകെ മറനീക്കി പുറത്തു വന്നു തുടങ്ങിയതിന്‍റെ ആദ്യ ലക്ഷണമോ. കാപട്യം അധികനാള്‍ നിലനില്‍ക്കില്ല , പത്രക്കാരോട് കുശലം പറഞ്ഞും , കണ്ണിറുക്കി കാണിച്ചും  മാധ്യമങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കാം . പക്ഷെ രാജ്യം നേരിടുന്ന വെല്ലു വിളികളില്‍ ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍  ജനം തിരിച്ചറിഞ്ഞു  മുഖം മൂടി വലിച്ചു കീറി നാടുകടത്തും. അഭിനവ കുമ്പകര്‍ണന്‍ ഒരത്താല്‍ നന്ന്. 
പ്രചരണം അവസാനിച്ചു  കേരളത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരും ആഗ്രഹിക്കുന്നത് VS , മുഖ്യമന്ത്രിയായി കാണാനാണ് , അതിന്നു LDf ന് വന്‍  മുന്നേറ്റം സാധ്യമാകണം . അതിന്നു വേണ്ടി നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ കേരള ജനത  LDf ന് ഒപ്പം  അണി നിരന്നു സാമൂഹ്യ സുരക്ഷക്കും , ക്രിയാത്മക വികസനത്തിന്നും വേണ്ടി ആഴിമതിക്കാരക്കും  പെണ്‍ വാണി ഭക്കാര്‍ക്കും മാഫിയ ,ക്വട്ടേഷന്‍ ബന്ധമുള്ള വര്‍ക്കുമെതിരെ പ്രതികരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.  




സത്യമേവജയതേ