Total Pageviews

Monday, May 2, 2011

കീരിക്കാടന്‍ ( ലാദന്‍ ) ചത്തേ!

രണ്ടു ദശാബ്ദക്കാലം മനുഷ്യക്കുരുതിയുടെ  മൊത്ത കച്ചവടക്കാരനായി മത തീവ്രവാദത്തിന്‍റെ   ആള്‍രൂപമായി ,ലോകത്തെ ഏറ്റവും വെറുക്കപ്പെട്ടവനായി മാറിയ ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടു. ഒബാമ V /S ഒസാമ അല്ലെങ്കില്‍ സാമ്രാജ്യത്വ തീവ്രവാദം V /S മത തീവ്രവാദത്തിന്‍റെ അനിവാര്യമായ ഒന്നാം ഘട്ടം അവസാനിച്ചുഎന്ന നിലയില്‍ വേണം  ലാദന്‍ വധത്തെ കാണാന്‍. ലോകത്തെ സമാധാന  കാംഷികളായ എല്ലാവര്ക്കും ആശ്വാസം പകരുന്നതാണ് ലാദന്‍റെ അന്ത്യം എന്നതില്‍ തര്‍ക്കമില്ല.  എങ്കിലും ഒബാമയും ബുഷും പറയുന്നത് പോലെ വലിയ ആഹ്ലാദം തരുന്ന ഒന്നായി ഇതിനെ കാണുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ഭീകരവാദം ഇന്ന് പല വ്യത്യസ്ത മാനങ്ങള്‍ കൈവരിച്ചു കഴിഞ്ഞു.ലാദന്‍ ഇല്ലാതകുന്നതോടു കൂടി ഭീകരവാദം തന്നെ ലോകത്തുനിന്ന് അപ്രത്യക്ഷമാകും എന്ന് കരുതാന്‍ തക്ക വിഡ്ഢികളല്ല ലോക ജനത. 
സോവിയറ്റ് റഷ്യക്കെതിരെ അഫ്ഗാനില്‍ നിന്ന് പടനയിക്കാന്‍ അമേരിക്ക നിയോഗിച്ച  ലാദന്‍  സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും സംസ്കാരത്തിനു എതിരെ  വിശിഷ്യ അമേരിക്കക്കെതിരെ ജിഹാദിന്നു നേതൃത്വം നല്‍കി ഫലത്തില്‍  ആധുനീക കാലത്തെ ഒരു ഭസ്മാസുരന്‍ ആയി പരിണമിക്കുകയായിരുന്നു  എന്ന് വേണം കാണാന്‍.  അതായത് അമേരിക്ക തുറന്നു വിട്ട ഭൂതം അമേരിക്കക്ക് തന്നെ വിനയായി ഫലത്തില്‍ അമേരിക്കയെ ഭ്രാന്തു  പിടിപ്പിച്ചു  എന്നതും  അതിനെ അമേരിക്ക തന്നെ നിഗ്രഹിച്ചു നാണക്കേടില്‍ നിന്ന് തലയൂരി എന്നതാണ് വസ്തുത.ഇതിനിടയില്‍ ഇരു പക്ഷവും കൊന്നു തള്ളിയ ലക്ഷകണക്കിന്നു   മനുഷ്യ ജീവിതങ്ങള്‍ ഇവിടെ സ്മരിക്കപ്പെടുന്നില്ല.  മത തീവ്രവാദത്തിന്നു പുതിയ മാനങ്ങള്‍ നല്‍കിയ , ലക്ഷകണ ക്കിന്നു നിരപരാധികളെ കൊന്നൊടുക്കിയ   ,കുടുമ്പങ്ങളെ അനാഥമാക്കിയ ഒട്ടേറെ ചെറുപ്പക്കാരെ വഴിതെറ്റിച്ച ഒരു മതത്തെയും മതവിസ്വസികളെയും ലോകത്തിനു മുന്നില്‍ തെറ്റായി ചിത്രീകരിക്കാന്‍ കാരണക്കാരനായ ലാദന്‍ തരിമ്പും മാപ്പര്‍ഹിക്കുന്നില്ല. 
മതതീവ്ര വാദത്തിനു  പുതിയ മാനങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തീവ്രവാദം ഒരു വലിയ വ്യവസായമായി മാറി എന്നാതാണ് വസ്തുത. അതിന്‍റെ പിന്നില്‍ ഒഴുകുന്ന സമ്പത്ത് ,ആയുധങ്ങള്‍ , ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ദു:സ്വാധീനം ഇവയെല്ലാം  ലോകത്തെമ്പാടും ചെറുതും വലുതുമായ ഒട്ടേറെ ഭീകരവാദ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുവാന്‍ കാരണമായിട്ടുണ്ട് .    ആയുധ കമ്പോളത്തിലും സുരക്ഷ സാമഗ്രികളുടെ വിപണനത്തിലും ഉണ്ടായ വന്‍ വ്യവസായ സാധ്യതകള്‍  U .S ഉം . ഇസ്രയേലുമടക്കമുള്ള  മുതലാളിത്ത രാജ്യങ്ങള്‍ക്ക് വന്‍ സഹായമായി എന്ന് വേണം കാണാന്‍. അതുകൊണ്ട് തന്നെ തീവ്രവാദം ലോകത്ത് ഇല്ലാതാകണമെന്ന് മുതലാളിത്ത ചേരി തന്നെ ആഗ്രഹിക്കുമെന്നു കരുതേണ്ടതില്ല. 
ഇന്ത്യയെ സംബന്ധിച്ചിടത്തോളം  ലാദന്‍ വധിക്കപ്പെടുന്നതും അത് പാകിസ്ഥാനില്‍ വച്ചായതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പാകിസ്ഥാന്‍റെ  തീവ്രവാദത്തോടുള്ള  സമീപനത്തിലെ ഇരട്ടത്താപ്പ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു അവസരം   കൂടു ലഭിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. മറ്റൊന്ന് ലാദന്‍റെ 
ദു :സ്വാധീനം കൊണ്ടും പാകിസ്ഥാന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ സഹായം കൊണ്ടും  ഇന്ത്യയിലും തീവ്രവാദം  ഗ്രൂപ്പുകള്‍ ശക്തിപ്പെടാനും എന്തെനേറെ കേരളത്തില്‍ പ്പോലും താലിബാനിസത്തിന്‍റെ   വിത്തുമുളപ്പിക്കാനും മതത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്ക് കഴിഞ്ഞു. പാകിസ്താനാണ് ലോകത്തിന്‍റെ തന്നെ നാശത്തിലേക്ക് നയിക്കാവുന്ന  ഭീകരവാദത്തിന്‍റെ   പ്രഭവ കേന്ദ്രം എന്നതിന് കൂടുതല്‍ ശക്തമായ തെളിവുകള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ അവതരിപ്പിച്ചു അങ്ങിനെ മത സാമ്രാജ്യത്വ തീവ്രവാദങ്ങള്‍ക്ക്  എതിരായ  ഒരു ബദല്‍ ചേരിക്ക് ഇന്ത്യ നേതൃത്വം നല്‍കേണ്ടതുണ്ട്. മത തീവ്രവാദത്തിന്നും   , സാമ്രാജ്യത്വ   ഭീകരതക്കും ബദല്‍  യഥാര്‍ഥ തൊഴിലാളി വര്‍ഗം നേതൃത്വം കൊടുക്കുന്ന സോഷ്യലിസ്റ്റു   ചേരി ശക്തി പ്രാപിക്കേണ്ടതാണ്  ഈ കാലഘട്ടത്തിന്‍റെ ആവശ്യം എന്ന തിരിച്ചറിവാണ് വളര്‍ന്നു വരേണ്ടത്. 

സത്യമേവജയതേ












2 comments:

  1. മത തീവ്രവാദം എതിര്‍ക്കപെടെണ്ടാതാണ് , എന്നാല്‍ ഇന്ത്യാ രാജ്യത്തിനു എന്നും നല്ല അയല്‍ ബന്ധം സൂക്ഷിക്കലും , ഏഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ ആഴത്തിലുള്ള സുഹൃത്ത് ബന്ധങ്ങള്‍ സൃഷ്ടിക്കലുമാണ് അമേരിക്കന്‍ ഇസ്രേല്‍ കൂട്ട് കേട്ടിനെക്കള്‍ നന്നാവുക എന്ന തിരിച്ചറിവും നമുക്കുണ്ടാവണം

    ReplyDelete
  2. ശരിയാണ് സുഹൃത്തെ, അമേരിക്ക ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും മറ്റു തീവ്രവാദ തല്‍പരരും യുദ്ധകൊതിയന്‍ മാര്‍ക്കുമെതിരായ ബദല്‍ ചേരിക്ക് ഇന്ത്യ നേതൃത്വം കൊടുക്കണം എന്ന് പറയുന്നത്. അമേരിക്കയോട് വലിയ വിധേയത്വവും സൌഹൃദവും പുലര്‍ത്തുന്ന എല്ലാ രാജ്യങ്ങളുടെയും സ്ഥിതി ഇന്ന് അധോഗതിയാണ് എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

    ReplyDelete