Total Pageviews

Monday, May 16, 2011

തിരഞ്ഞെടുപ്പ് ഫലം . ഒരു അവലോകനം .


നിര്‍ണായകമായ    കേരള നിയമ സഭ തിരഞ്ഞെടുപ്പില്‍ 68 MLA മാരെ LDF നു സമ്മാനിച്ച  കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍. 72 സീറ്റ് നേടിയ UDF വിജയം അങ്കീകരിക്കുംമ്പോള്‍    തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ  ഭരണത്തിനു അനൂകൂലവും എന്നാല്‍ അഴിമതിക്കും ഇതര  മൂല്യച്യുതികള്‍ക്കെതിരെ കേരള ജനതയുടെ ക്രിയാത്മക പ്രതികരണമായിരുന്നു ഈ തിരെഞ്ഞെടുപ്പില്‍ പോളിംഗ്  ശതമാനത്തിന്‍റെ വര്‍ധനവും LDF നു ലഭിച്ച 68 സീറ്റും  എന്ന് വിലയിരുത്താം. 
എന്നാല്‍  ഈ തിരെഞ്ഞെടുപ്പു ഫല പ്ര ഖ്യപന ത്തിനിടയില്‍ ശ്രദ്ധി ക്ക പ്പെടാതെ പോയ  ചില വിപത്തുകള്‍ എടുത്തുപറയുവനാണ് ഈ പോസ്റ്റു . 
LDF    സര്‍ക്കാര്‍  2006 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ കേരളത്തില്‍ നിശബ്ദമായി നടന്നു വരുന്ന രണ്ടാം വിമോചന സമരത്തിന്‍റെ ഉല്‍പ്പന്നമാണ്‌ UDF  നു ലഭിച്ച 72 സീറ്റ്. ഇത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായി വേണം കാണാന്‍. നായര്‍ ,ക്രിസ്ത്യന്‍ ,മുസ്ലീം  വിഭാഗത്തില്‍ അന്ധമായ ഇടതുപക്ഷ വിരോധം പുലര്‍ത്തുന്ന ഒരു വലിയ വിഭാഗം നേതാക്കള്‍ നടത്തിയ അഞ്ചു വര്‍ഷത്തെ  പ്രയത്നമാണ് UDF വിജയം. സുകുമാരന്‍ നായര്‍ ഒരു വിടുവായനും എട്ടുകാലി മംമുഞ്ഞിന്‍റെ ജന്മവുമായതുകൊണ്ട് അത് തുറന്നു പറഞ്ഞു എന്നാല്‍ മറ്റു പല മത സാമുദായിക നേതാക്കളും വളരെ ചിട്ടയായി തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പാക്കി എന്നതാണ് വസ്തുത.ഉദാ:  കേരള കൊണ്ഗ്രസ്സു ലയനം മുതല്‍ ഉള്ള പാതിരി മാരുടെ ഇടപെടലുകള്‍,ആലപ്പുഴ മുന്‍ എം പി  മനോജ്‌ അനുഭവിച്ചു എന്ന് പറയപ്പെടുന്ന  വിശ്വാസ പ്രശ്നം,മഞ്ഞളാം കുഴി അലി ഒടുവില്‍ സിന്ധു ജോയ് , മതമില്ലാത്ത ജീവന്‍ വിഷയംതുടങ്ങി ഒട്ടേറെ നടപടികള്‍ അവര്‍ വളരെ തന്മയത്ത്വത്തോടെ കേരള ജനതക്ക് മുന്നില്‍ അവതരിക്കപ്പെട്ടു . കുഞ്ഞാലികുട്ടിയുടെ ചെയ്തികളെ ഒരു മത നേതാവ് പോലും വിമ്മര്‍ശിക്കാന്‍  മിനക്കെട്ടില്ല  എന്നത് തന്നെ ഇത്തരം ഒരു ദ്രുവീകരണം നേരെത്തെ ആസൂത്രണം ചെയ്തതാണ് എന്ന് വേണം അനുമാനിക്കാന്‍.   ,
ഇടതു പക്ഷം മത ന്യുന പക്ഷങ്ങള്‍ക്ക്‌ എതിര് എന്ന പ്രചാര ണം അഴിച്ചുവിട്ടാണ്   മുസ്ലീം ക്രിസ്ത്യന്‍    മത നേതാക്കള്‍ വിശ്വാസി കളെ തെറ്റിദ്ധരിപ്പിച്ചത് .ലക്‌ഷ്യം  വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ കച്ചവട താല്‍പ്പര്യങ്ങള്‍ എന്നത് വ്യക്തം .കൈയും  കഴുത്തും  വെട്ടുന്ന  ഒരു  വിഭാഗം  മത  തീവ്ര വാദി കള്‍ക്കെതിരെ  നടപടിയെടുത്ത LDF  സര്‍ക്കാരിനെ  മുസ്ലീം വിരോധികളായി ചിത്രീകരിക്കുന്നതില്‍  മുസ്ലീം ലീഗ് വിജയം കണ്ടതാണ് അവര്‍ക്ക് ലഭിച്ച  20 സീറ്റ്. മലപ്പുറത്ത് മാത്രമല്ല കേരളത്തിലെങ്ങും അത്തരം ജാതി തിരിഞ്ഞുള്ള ഒരു കാഴ്ചപ്പാടോടുകൂടി  ലീഗ് പ്രചാരണം നടത്തി അതിന്  കൊണ്ഗ്രസ്സു ഒത്താശ ചെയ്തു എന്നതാണ് വസ്തുത., ഇതിന് വ്യക്തമായ ഉദ:   ആലുവ കളമശ്ശേരി സീറ്റുകളിലെ ലീഗ് കൊണ്ഗ്രസ്സു വിജയം. കേരളത്തിന്‍റെ      വ്യവസായ മേഖലയായ    കളമശ്ശേരി  ആലുവ  പ്രദേശത്തിന്റെ വളര്‍ച്ച അവിടെത്തെ തൊഴിലാളി കളുടെ ഉയര്‍ന്ന ജീവിത നിലവാരമാണ്. എന്നിട്ടും ആ ആനുകൂല്യങ്ങള്‍ കൈപ്പ റ്റിയവര്‍  തന്നെ രണ്ടു
ട്രേഡു  യുനിയന്‍ നേതാക്കളെ പരാജയപ്പെടുത്തി. കാരണം വോട്ടു ചെയ്യുമ്പോള്‍ ജാതിനോക്കിയെ  ചെയ്യാവൂ എന്ന നിലപാടാണ് ഇവിടെ നിലനില്‍ക്കുന്ന  പ്രമാണം. വര്‍ഗ്ഗ ബോധം  പരാജപ്പെടുന്നു സ്വത ബോധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നത് കേരളവും വടക്കെ ഇന്ത്യയിലെ ജാതി രാഷ്ട്രിയത്തിന്റെ വിളനിലമാകുന്നു എന്നതിന്‍റെ ചൂണ്ടു പലകയാണ്.  എറണാകുളം കോട്ടയം ജില്ലകളിലെ മറ്റു മണ്ഡലങ്ങളിലെ  UDF വിജയവും ഈ നിലക്ക് വേണം കാണാന്‍.ലെത്തീന്‍ കത്തോലിക്കാ വിഭാഗത്തി ന്‍റെ  നോമിനി  ഹൈബി ഈഡന്‍ വിജയിച്ചു എന്ന് മാത്രമല്ല  ലത്തീന്‍ സമുദായത്തിന്നു ഒരു മന്ത്രി വേണം അതും ഷിബു ബേബി ജോണ്‍  പോരാ കൊണ്ഗ്രസ്സായി ജയിച്ച  ഹൈബി തന്നെ വേണം എന്ന് ടി വി ക്ക് മുന്നില്‍  ഒരു ഉളുപ്പുമില്ലാതെ പറയാന്‍  മത ജാതി ശക്തികള്‍ തയ്യാറാകുന്ന കാഴ്ചയാണ് കേരള കാണുന്നത് . മതേതര പാര്‍ട്ടി എന്ന് ഊറ്റം കൊള്ളുന്ന കൊണ്ഗ്രസ്സു ആണ് ഇതിനു വളം വച്ച് കൊടുക്കുന്നത്  എന്നത് ഇവിടെ എടുത്തുപരയെണ്ടാതുണ്ട്.  കേന്ദ്ര മന്ത്രി മാരെ പ്പോലും തീരുമാനിക്കുന്നത് നായരുടെ തീട്ടുരം നോക്കിയാണെന്നത് മലയാളിക്ക് അപമാനകരമാണ് . ചെന്നിത്തല മത്സരിക്കാന്‍ ഉരുങ്ങിയ  കാലയളവില്‍ കെ പി സി സി പ്രസിഡന്റിന്‍റെ  തത്കാലിക ചുമതല ക്ക് പോലും ജാതി സമവാക്യം പരിഗണിച്ച കൊണ്ഗ്രസ്സു ഈ രാജ്യത്തെ എങ്ങോട്ട് നയിക്കും എന്നതാണ്   ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ ആശങ്കകുലരാക്കുന്നത്

രണ്ടാം വിമോചന സമരത്തില്‍ സവിശേഷമായ ഒരു പങ്കു വഹിച്ചത് കേരളത്തിലെ ചില വലതു പക്ഷ മാധ്യമങ്ങളാണ്  . മനോരമ, മാതൃഭൂമി
ഏഷ്യ നെറ്റ് എന്നിവ ഇതില്‍ പേരെടുത്തു പറയേണ്ടവയാണ്. വാര്‍ ത്തകളില്‍  അസത്യവും അര്‍ദ്ധസത്യവും  ഇടകലര്‍ത്തി  വളച്ചൊടിക്കല്‍ നടത്തി അന്ധമായ കമ്യു ണി സ്റ്  വിരോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ മാധ്യമ രംഗത്തെ  കൂട്ടികൊടുപ്പുകാരക്ക് കഴിഞ്ഞു എന്നത് UDF  ന്‍റെ തിരെഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിച്ചു .

വേങ്ങര- കൊട്ടാരക്കര ഫലങ്ങള്‍.

ഈ തിരെഞ്ഞെടുപ്പില്‍ ആകാംഷയോടെ ജനാധിപത്യ വിശ്വാസികള്‍  ഉറ്റു നോക്കിയ രണ്ടു മണ്ഡലങ്ങളാണ്  വേങ്ങരയും  കൊട്ടാരക്കരയും. അഴിമതിയുടെയും ,മറ്റു എല്ലാ മൂല്യച്യുതികളുടെയും  രണ്ടു ആള്‍ രൂപങ്ങള്‍ക്ക്‌ സവിശേഷ സ്വാധീനമുള്ള  മണ്ഡലങ്ങളാണ് ഇവ രണ്ടും കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ  ഭൂരിപക്ഷം വര്‍ധിപ്പിച്ചു ജനങ്ങള്‍ അഴിമതിക്കും മൂല്യച്യുതിക്കുമെതിരായി  വിധിയെഴുതിയപ്പോള്‍   ബാലകൃഷണ പിള്ളക്ക് ലഭിച്ച ശിക്ഷ  ജാതി  പരിഗണന കൂടാതെ ശരി വയ്ക്കയപ്പെട്ടു എന്ന് വേണം കാണാന്‍. മുന്നോക്ക കാരാനാനെങ്കിലും  കട്ടാല്‍  കയ്യാമം വീഴണം  എന്നതായിരുന്നു ജനാഭിലാഷം . NSS  ന്‍റെ ശരി ദൂരം  പോലും  ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി .എന്നാല്‍  പിള്ളയെക്കാള്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടിയുടെ  കാര്യത്തില്‍ ജാതിപരിഗണന  മാത്രമാണ് വോട്ടര്‍മ്മാര്‍ കണക്കിലെടുത്തത്  എന്നത്  ഖേദകരമാണ്. ബീഹാറിലും യൂ പിയിലും ഒക്കെ  നിലനിലക്കുന്ന ക്രിമിനല്‍  രാഷ്ട്രി യത്തിന്നു  വളം നല്‍കുന്ന ജാതി രാഷ്ട്രിയത്തിന്റെ തനിയാവര്‍ത്തനം കേരളത്തിലും സാധ്യമാകും എന്ന് തെളിയിക്കപ്പെട്ടു. രാജ്യം നേരിടുന്ന അഴിമതി  ഇതര മൂല്യച്യുതികള്‍  ഇവക്കെതിരെ പ്രതികരിക്കുക എന്നത് ന്യുനപക്ഷ സമുദായങ്ങളുടെ  ഉത്തര വാദിത്വമില്ല എന്ന വികാരം ഭൂരിപക്ഷ  വര്‍ഗീയതക്ക് കരുത്തു പകരാന്‍ കൂടുതല്‍ സഹായകരമാകും. മാത്രമല്ല രാജ്യത്തെ  ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന്നു അത് വന്‍ ഭീഷിണി ഉയര്‍ത്തും എന്നതാണ്  മതങ്ങളുടെയും ജാതിയുടെയും ആധിപത്യം നിലനില്‍ക്കുന്ന  രാജ്യങ്ങളില്‍ , പ്രദേശ ങ്ങളില്‍  ഇന്ന് കണ്ടു വരുന്നത്. ഇത്  ജനാധിപത്യ വിശ്വാസികളെ ആലോസരപ്പെടുത്തും. ഒറീസ്സ , ഗുജറാത്ത് ,പാക്കിസ്ഥാന്‍, തുടങ്ങി സമീപ കാല ഇജിപ്ഷ്യന്‍ സംഭവ  വികാസങ്ങള്‍  വരെ  ഇതിനു ഉദാഹരണങ്ങളാണ്.

ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍   മതേതര   മൂല്യങ്ങളോട്   കുറച്ചു കൂടി അത്മാര്‍ഥത  പുലര്‍ത്തെണ്ടതിന്റെ ആവശ്യകത  ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം .മതേതര മൂല്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍  പ്രാധാന്യമര്‍ഹിക്കുന്നു എന്ന  ചിന്ത താഴെ കിടയിലുള്ള സാധാരണ
പ്രവര്‍ത്തകര്‍    തുടങ്ങി അരമനയുടെയും പെരുന്നയുടെയും മറ്റു സാമുദായിക  നേതാക്കളുടെയും തിണ്ണയും  നിരങ്ങുന്ന നേതാക്കള്‍ ക്ക് വരെ ഉണ്ടാകണം.  അമിതമായ പാര്‍ലമെന്‍ററി      വ്യാമോഹം ഇതിനു വിലങ്ങുതടിയാകും എന്താണ് വസ്തുത. 
മറ്റൊന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം  കമ്യുണിസ്റ്റു നേതാക്ക ലും  പ്രവര്‍ത്തകരും അവലംഭിക്കേണ്ട  ചില  പ്രവര്‍ത്തന ശൈലിയെ    കുറിച്ചാണ്. ഇത് കേരളത്തിലും ബാധകമാണ് . ജീവിതത്തിലും, പ്രവര്‍ത്തന ശൈലിയിലും അല്‍പ്പം വിനയവും ലാളിത്യവും സത്യസന്തതയും   ഒരു കുറച്ചിലായി കാണുന്നവര്‍ അത് തിരുത്താന്‍ തയാറാകണം. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടെണ്ട  സമയമായി .പാര്‍ട്ടി ഒറ്റ  കെട്ടായി  മേല്‍ പ്പറഞ്ഞ സാമൂഹിക വിപത്തുകളെ നേരിടേണ്ടത് ഈ  അവസരത്തില്‍ അനിവാര്യമാണ് .അഴിമതിയും വിലക്കയറ്റവും ഒക്കെ കേന്ദ്രത്തിലെ UPA സര്‍ക്കാരിന്‍റെ മുഖം നഷ്ടപ്പെടുത്തിയപ്പോഴും  5  സംസ്ഥാനങ്ങളില്‍ നടന്ന     തിരഞ്ഞെടുപ്പില്‍ UPA നേട്ടമുണ്ടാക്കി എന്നത് ഗൌരവമായി തന്നെ കാണണം. ഇടതു പക്ഷം ഒരു ബദല്‍ ആയി വളര്‍ന്നു വരേണ്ട  കാലയളവിലാണ് അത് ജന ഹൃദയങ്ങളില്‍ നിന്ന് അകന്നു പോകുന്നത് എന്നത് വേദനാ ജനകമാണ് .

സത്യമേവജയതേ.









4 comments:

  1. മലപ്പുറത്തെ ജാതി രാഷ്ട്രീയം അതിരു വിടുന്നുവെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു! സമുദായ പ്രമാണിമാരുടെ രാഷ്ട്രീയ ഇടപെടലും അതിരു കടക്കുന്നു. പാതിരിമുഖ്യന്മാരും നായർ മുഖ്യന്മാരും ഈ തെരഞ്ഞെടുപ്പിൽ മറനീക്കി ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ നോക്കി. എന്നിട്ടും ഇടതുപക്ഷത്തിനു മുന്നേറ്റമുണ്ടായിരിക്കുന്നുവെന്നത് ആശ്വാസകരമാണ്!

    ReplyDelete
  2. സാറന്മാരേ,
    ഈ പറയുന്ന ഇടതുപക്ഷവും ജാതിയും മതവും, മേല്‍ജാതിയും നോക്കിതന്നെയല്ലേ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്‌? പിന്നെങ്ങനെ ജാതിപുരാണം പറയും? അരമനകളിലേയും, പെരുന്നയിലേയും, ജമാ അത്ത് അമീറുമായുള്ള കൂടിക്കാഴ്ചയും മറ്റും എന്തിനായിരുന്നു?. വീട്ടുകാരുടെ സുഖവിവരം അന്വേഷിക്കാനും മറ്റും ആയിരുന്നില്ലല്ലോ. പിന്നെങ്ങനെ ജാതിയുടെ പേരില്‍ യു.ഡി.എഫിനെ കുറ്റം പറയാന്‍ നിങ്ങള്‍ക്കു കഴിയും. സത്യമേവ ജയതേ യഥാര്‍ത്ഥമാകണമെങ്കില്‍ നിക്ഷ്പക്ഷമായി ചിന്തിക്കൂ... സി.പി.എമ്മിന്റെ വാലാകാതെ...

    ReplyDelete
  3. പ്രിയ മലയാളി സുഹൃത്തെ
    താങ്കള്‍ ലേഖനത്തിന്‍റെ അവസാന ഭാഗം സശ്രദ്ധം വായിക്കു . അത് ഇടതുപക്ഷത്തിന്‍റെ ചില നേതാക്കളുടെ കപട മതേതരത്വത്തിനു എതിരായാണ് പറയുന്നത്.കൂടുതല്‍ ആത്മാര്‍തഥ പുലര്‍ത്തണം എന്ന് പറഞ്ഞാല്‍ തികഞ്ഞ സത്യസന്തതയില്ല എന്ന് തന്നെയാണ് കണക്കാക്കേണ്ടത് . അരമനയും പെരുന്നയും ,മര്‍ക്കസ്സും നിരങ്ങുന്ന നേതാക്കളുടെ പ്രവര്‍ത്തിക്ക് എതിര് തന്നെയാണ് സത്യമേവജയതേ. ഇടതു പക്ഷത്തിന്നകത്ത് കടന്നു കൂടുന്ന അമിത പരലമെന്‍ററി വ്യാമോഹമാണ് ഇടതുപക്ഷത്തിന്‍റെ ശക്തി ക്ഷയത്തിന്നു തന്നെ കാരണം എന്നാണു എന്‍റെ വിലയിരുത്തല്‍ .

    ReplyDelete