Total Pageviews

Friday, June 3, 2011

"മേടിക്കല്‍" കോളേജുകള്‍ പുനസ്ഥാപിക്കപ്പെടുമ്പോള്‍



മെഡിക്കല്‍ കോളേജു അദ്ധ്യാപകര്‍ക്ക് സ്വകാര്യ പ്രക്ടീസ്സിനുള്ള അനുമതി കൊടുക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹാമാണ്. ഇതുമായി  ബന്ധപെട്ടു    Dr . R K Thiur ന്‍റെ ശ്രദ്ധേയമായ ലേഖനം  ഇവിടെ വായിക്കുക.

  
സ്വകാര്യ പ്രാക്ടീസിന്‍റെ  മറവില്‍ ചികില്ത്സക്കെത്തുന്നവരെ   പിഴിയുന്ന മെഡിക്കല്‍ കോളേജു അദ്ധ്യാപകരെ  "പരനാറികള്‍" എന്ന് തന്നെ വിളിക്കണം എന്ന Dr R.K .Thirur ന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ ഏതാനും 
ഡോക്ടര്‍മാരും  അവരുടെ സംഘടനങ്ങളും  ലക്ഷങ്ങള്‍ കൊടുത്തു മന്ത്രിയെ സ്വാധീനിച്ചു മാത്രം നേടിയതാണ് ആരോഗ്യ മന്ത്രിയുടെ ഈ തീരുമാനം   എന്ന് ഞാന്‍ കരുതുന്നില്ല.

ഡോക്ടര്‍ മാര്‍ പണം   പിരിവെടുത്തു കൊടുത്തിട്ടുണ്ടാകാം, മന്ത്രിയുടെ കിങ്കരന്മാര്‍ ആരേലും  "കാശല്ലേ, കളയണ്ടാ" എന്ന് കരുതി വാങ്ങി മടിയില്‍  വച്ചിട്ടുമുണ്ടാകാം. അഞ്ചു വര്‍ഷം പട്ടിണി കിടന്നവന്‍ ചക്ക കൂട്ടാന്‍ കണ്ടാല്‍ എങ്ങിനെ പ്രതികരിക്കും അത് തന്നെ സമ്പവിച്ചിരിക്കാം. എന്നാല്‍  അതുകൊണ്ട് മാത്രം അധികാരത്തിലെത്തി ഉടന്‍ ഇത്ര ജനവിരുദ്ധമായ ഒരു തീരുമാനം UDF മന്ത്രി എടുക്കുമെന്ന് കരുതാന്‍ വയ്യാ. ഇതിനു പിന്നില്‍ കേരളത്തിലെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ആരോഗ്യ മേഖലയെ തകര്‍ക്കുക എന്ന ഗൂഡലക്‌ഷ്യം ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

LDF ഭരണകാലത്ത് മെഡിക്കല്‍ കോളേജും ജില്ലാ താലുക്ക്  ആശുപത്രികളും,പഞ്ചായത്ത് ഹെല്‍ത്ത് സെന്‍ററുകളും  വളരെ കാര്യക്ഷമമായി   പ്രവര്‍ത്തിച്ചിരുന്നു. ഇത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുന്നവരെ വല്ലാതെ അലോസരപ്പെടുത്തി.കേരളത്തിലെ സ്വകാര്യ മേഖലയിലെ നല്ല പങ്കും നടത്തുന്നത് ക്രിസ്ത്യന്‍  സഭകളാണ്. അതുകൊണ്ട് തന്നെ LDF ഭരണം  അവസാനിപ്പിച്ചു ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വരുവാന്‍ "കൈ അയച്ചു" സഹായിച്ചവരാണ് ഒട്ടു മിക്ക ക്രിസ്ത്യന്‍ സഭകളും വിശിഷ്യ  കത്തോലിക്ക സഭ. പ്രത്യുപകാരമെന്നോണം  കേരളത്തിലെ പൊതു ആരോഗ്യ രംഗത്തെ തകര്‍ത്ത്  സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനുള്ള UDF സര്‍ക്കാരിന്‍റെ  നടപടികളുടെ ആദ്യ പടിയായി വേണം മന്ത്രി അടൂര്‍ പ്രകാശിന്‍റെ   ഈ പ്രഖ്യാപനത്തെ കാണാന്‍.

സ്വകാര്യ പ്രാക്ടീസ്  അനുവദിക്കുക വഴി മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കി ഒരു നല്ല വിഭാഗം ജനങ്ങളെ അടര്‍ത്തി   മാറ്റാനുള്ള  വഴി മരുന്നിടുകയാണ് മന്ത്രിയുടെ ലക്‌ഷ്യം എന്ന് വ്യക്തം. ഡോക്ടറെ വീട്ടില്‍ പോയികണ്ടു  "കവര്‍" നല്‍കാത്തവന്‍റെ  അമ്മയും, ഭാര്യയും, പിഞ്ചു മക്കളും ചികില്‍ത്സ    കിട്ടാതെ  വരും നാളുകളില്‍ ആശുപത്രി വരാന്തയില്‍  കിടന്നു മരിക്കാം.  പിന്നെ പതിവ് നടപടികള്‍ -  നാട്ടുകാര്‍ പ്രകോപിതരാകും,  ആശുപത്രി, ജനല്‍ വാതില്‍ ഒക്കെ  തല്ലി തകര്‍ക്കും , ഡോക്ടറെ കൈയേറ്റം ചെയ്യും. തുടര്‍ന്നു മിന്നല്‍ പണിമുടക്ക് .നിവര്‍ത്തിയുള്ളവര്‍ പിന്നെ ആരും ആ വഴിക്ക് പോകില്ല.  അങ്ങിനെ വരുന്ന അഞ്ചു വര്‍ഷം  കൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഒരു വഴിയ്ക്കാക്കും .  ജീവ  ഭയമുള്ളവര്‍ താലി മാല പണയം വച്ചും  കിടപ്പാടം വിറ്റും സ്വകാര്യ ആശുപത്രികളെ സമീപിക്കും.ഇതേ ഗതി തന്നെയാണ് ജില്ല, താലുക്ക് ആശുപത്രികളെയും കാത്തിരിക്കുന്നത്. UDF സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് നടപ്പാക്കാന്‍ പോകുന്ന ഹിഡന്‍ അജണ്ട ഇതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആതുര സേവന രംഗത്ത് ക്രിസ്ത്യന്‍ സഭകള്‍ നല്‍കിയ സേവനങ്ങള്‍ വളരെ വലുതാണ്‌. പക്ഷെ  ഇന്നത്തെ സഭകള്‍ ഒരു കച്ചവട കണ്ണോടുകൂടിയാണ്
ആരോഗ്യ മേഖലയേ കാണുന്നത്.(വിദ്യാഭാസ   മേഖലയുടെയും സ്തിഥി  വ്യതസ്തമല്ല എന്ന്  റബ് വ്യക്തമാകി കഴിഞ്ഞു)  . തിരെഞ്ഞെടുപ്പു സമയത്ത് ചെയ്യുന്ന സഹായങ്ങള്‍ക്ക് പകരമായി സഭയുടെ സ്ഥാപനങ്ങള്‍ക്ക് ശിലാസ്ഥാപനം മുതല്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട   സാഹചര്യം ഒരുക്കി കൊടുക്കുക എന്നത് UDF ന്‍റെ കര്‍ത്തവ്യമാണ്.1500 കോടി മുടക്കി ചേര്‍പ്പുങ്കല്‍ മെഡിക്കല്‍ കോംപ്ലെക്ക്സ്സു  പണിയുന്നത്  കേരളത്തിലെ കുഞ്ഞാടുകളെ  പരിരക്ഷിക്കാനൊന്നുമല്ല.  അതിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത് കേന്ദ്ര മന്ത്രി വയലാര്‍ രവിയാണ് എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

മഴക്കാലം വരുന്നു. ശുചിത്വ ബോധ മില്ലാത്ത മലയാളിയെ കാത്തിരിക്കുന്നത്  രോഗങ്ങളുടെ പെരുമഴക്കാലം.മരുന്ന് കമ്പനി ക്കാരും , സ്വകാര്യ ആശുപത്രികള്‍ക്കും ചാകരയാണ് ഇനിയുള്ള 3  - 4 മാസങ്ങള്‍ .
ഇനി പറഞ്ഞിട്ടെന്തു കാര്യം .വരുന്ന അഞ്ചു വര്‍ഷക്കാലം ഇതൊക്കെ കാണാനും കേള്‍ക്കാനുമാണ് കേരളത്തിലെ ജനങ്ങളുടെ തലവര. ഏതാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, സഭയിലെ കച്ചവട തല്‍പ്പരരായ  പുരോഹിതരും മാത്രം വോട്ടു ചെയ്തത് കൊണ്ട് മാത്രം വന്നു ഭവിച്ചതല്ലല്ലോ ഈ UDF ഭരണം. അത് ജനങ്ങള്‍ ചോദിച്ചു വാങ്ങിയതാണ്. ഇത് ജനാധിപത്യത്തിന്‍റെ ഒരു വൈരുദ്ധ്യമാണ്‌. ഭൂരിപക്ഷം ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെട്ടവര്‍ ഒരു ചെറു ന്യുനപക്ഷത്തിന്‍റെ   താല്പ്പര്യത്തിന്നു വേണ്ടി  തങ്ങളെ തിരെഞ്ഞെടുത്തവരെ തന്നെ  ബാലികൊടുക്കുന്നു.

അത് കൊണ്ട് തന്നെ  ബലിമൃഗങ്ങളെ പ്പോലെ നമുക്ക് നിന്ന് കൊടുക്കാം.

സത്യമേവജയതേ

ഈ  വിഷയത്തില്‍  ശ്രദ്ധേയമായ മറ്റൊരു പോസ്റ്റ്‌ ഇവിടെ വായിക്കുക.
എഴുതിയ ഡോ: സൂരജിന്  പ്രത്യക ആശംസകള്‍ .  










1 comment:

  1. ഇത് പോലുള്ള കള്ളന്മാരുടെ(ജനസെവകര്‍ എന്ന മുഖം മൂടി വെച്ച ജനദ്രോഹികലായ ഭിഷഗ്വരന്മാരുടെ) കൂട്ടത്തില്‍ ഒരാളായി പോയല്ലോ എന്ന വിഷമം തന്നെയാണ് എന്റെ പോസ്റ്റിനു ഹേതു.
    നല്ല പോസ്റ്റ്.

    ReplyDelete