Total Pageviews

Tuesday, May 31, 2011

അരുണ്‍കുമാറിന് സ്നേഹപൂര്‍വ്വം!


സുഹൃത്തേ,  
താങ്കളുടെ പി എച് ഡി പ്രവേശനം  റദ്ദാക്കിയ  സര്‍വകലാശാല  നടപടിക്കെതിരെ   നേടിയ  കോടതി വിധി ശ്ലാഘനീയമാണ്. മുഖ്യമന്ത്രിയുടെ മകന്‍ എന്ന രീതിയില്‍   കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങളില്‍ മുഴങ്ങി കേട്ട പേരാണ് അരുണ്‍ കുമാര്‍  എന്നത്  . ചന്ദന മാഫിയയെ സഹായിച്ചു , ലോട്ടറി ക്കേസില്‍ അന്വഷണം അട്ടിമറിച്ചു, അനുമതിയില്ലാതെ  വിദേശയാത്ര നടത്തി  എന്നൊക്കെയാണ്ആരോപണങ്ങളില്‍ ചിലത്. V . S . ന്  ജനങ്ങളുടെ സ്നേഹവും വിശ്വാസവും കൈമുതലായതുകൊണ്ടും, ഉന്നയിക്കുന്നത്  ഉമ്മന്‍ചാണ്ടിയും, കുഞ്ഞാലികുട്ടിയും, ചെന്നിത്തലയും   ഒക്കെ ആയതുകൊണ്ടും ജനം അവയൊക്കെ കാര്യമായി എടുത്തില്ല . V .S ന്‍റെ മകന്‍ എന്ന രീതിയില്‍ അരുണ്‍ കുമാര്‍ കോര്‍ണര്‍ ചെയ്യപ്പെട്ടു എന്ന് പോലും കരുതുന്നവര്‍ ഉണ്ട്. V S .ന്‍റെ മകനായി ജനിച്ചതിലുള്ള  പരിമിതികള്‍ അനുഭവിക്കുന്ന  ഒരാള്‍ എന്ന പരിഗണന  നല്‍കി കൊണ്ട് തന്നെ  പറയട്ടെ താങ്കള്‍ ഇനിയുള്ള കാലം   പിതാവിന്‍റെ സല്‍പ്പേരിന്   കളങ്കം വരാത്ത നിലയില്‍ കുറച്ചു കൂടി മാന്യതയും, സുതാര്യതയും  ,സത്യസന്തതയും  പ്രവര്‍ത്തികളില്‍ കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 

താങ്കളുടെ പേരില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള  ആരോപണങ്ങള്‍  വെറും ആരോപണങ്ങള്‍ തന്നെ ആകട്ടെ എന്ന് തന്നെ ആത്മ്മാര്‍ത്ഥമായി    ആഗ്രഹിക്കുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍  V S നെയും പാര്‍ട്ടിയെയും സ്നേഹിക്കുന്നവര്‍ക്കുള്ള നീരസം നിങ്ങളെ അറിയിക്കുകയാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം. ഉദാ:  താങ്കള്‍  അനുമതിയില്ലാതെ വിദേശയാത്ര നടത്തി  എന്നത്  നീതികരിക്കാന്‍ കഴിയില്ല.. താങ്കള്‍ ഒരു വ്യക്തി എന്ന നിലയിലുള്ള
സഞ്ചാര   സ്വാതന്ത്ര്യം  അടക്കമുള്ള മുഴുവന്‍  അവകാശങ്ങള്‍ അങ്കീകരിക്കുംപോള്‍  തന്നെ V S നു അപകീര്‍ത്തികരമായ ഒരു പ്രവര്‍ത്തിയാണ്  അത്തരം വിദേശ യാത്ര  എന്ന് ഒര്‍മപ്പെടുത്തട്ടെ. V S പാര്‍ട്ടിയുടെ പോരാളിയും ഒരു മുതല്‍ കൂട്ടുമാണ്‌ . അങ്ങിനെയുള്ള ഒരു സഖാവിന്നു   കളങ്കം ചാര്‍ത്തുന്ന  പ്രവര്‍ത്തി ഉണ്ടായാല്‍ കേരളത്തിലെ പാര്‍ട്ടിയെ സ്നേഹിക്കുന്ന  ലക്ഷങ്ങള്‍ അത് നിസാരമായി കാണില്ല എന്ന് ഒരമ പ്പെടുത്തട്ടെ. പ്രത്യേകിച്ച്  തച്ചങ്കെരിയുടെ    വിദേശയാത്ര വിഷയത്തില്‍  ശക്തമായ  നിലപാടെടുത്ത  V S നു താങ്കള്‍ ഒരു തലവേദന സൃഷ്ടിച്ചു എന്ന് പറയുന്നതാകും ശരി. വളരെ പേഴ്സണലായിട്ടു  പയുവാ   പാര്‍ട്ടിക്കും   കേരളത്തിനും കളങ്കമുണ്ടാക്കുന്ന    രീതിയില്‍ അനുമതിയില്ലാതെ ഇനി  ആര് വിദേശത്തു വന്നാലും  ഒട്ടകത്തിന്‍റെ   ചാണകം കലക്കി ഞങ്ങള്‍ പ്രവാസികള്‍ തല വഴി ഒഴിക്കും . അപ്പം പിന്നെ വിഷമം തോന്നരുത് കേട്ടോ.പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം  പ്രവാസികളായി ലോകത്തെമ്പാടുമായി ഉണ്ട് എന്നത് മറക്കരുത് 

മറ്റൊന്ന് ഗോള്‍ഫ് ക്ലബ് അംഗത്വ  വിഷയം. പണമുള്ള  ഉയര്‍ന്ന ഉദ്ദ്യോ ഗമുള്ള താങ്കള്‍ ക്ക്  ഔദ്ദ്യോഗീക പദവി അനുസരിച്ചുള്ള സൌഹൃ ദ്ങ്ങല്‍ക്കായി  ഗോള്‍ഫ് ക്ലബില്‍ അംഗത്വം നേടാം. എന്നാല്‍ 75000 /- കൊടുക്കുവാന്‍ കഴിവുള്ളയാള്‍ക്ക്   അതില്‍ എഴുതി ചേര്‍ക്കാന്‍   സ്വന്തം മേല്‍വിലാസം കൂടി വേണമായിരുന്നു. V S ന്‍റെ ഔദ്ധ്യോഗിക  വസതി കേരളത്തിലെ  സാധാരണക്കാരായ ജനങ്ങളുടെ  പ്രവര്‍ത്തനത്തിന്‍റെ  വകയായി LDF നു ലഭിച്ചതാണ് . അല്ലാതെ താങ്കള്‍ കഴിച്ച പുഷ്പാഞ്ഞലിയുടെയും ഭഗവതി സേവയുടെയും  കടാക്ഷമൊന്നുമല്ല എന്ന് പറയേണ്ടതില്ലല്ലോ.  മുഖ്യമന്ത്രിയുടെയും,  പ്രതിപക്ഷ നേതാവിന്റെയും  ഔദ്ദ്യോഗീക    വസതിയുടെ വിലാസം  ഉപയോഗിച്ച്  ഇത്തരം പ്രവര്‍ത്തികളില്‍   ഏര്‍പ്പെടുന്നത് ശുംഭത്തരമെന്നെ പറയാന്‍ കഴിയൂ.

V S നെ ആക്ഷേപിച്ചു സംസാരിച്ച വിവര ദോഷി സുകുമാരന്‍ നായരെ കേരളത്തിലെ ജനം കുഷ്ട രോഗിയെപ്പോലെ വെറുത്തു എന്നത് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. പക്ഷെ അപ്പോഴാണ്‌ 2006 ലെ തിരെഞ്ഞെടുപ്പില്‍  വിജയ്ത്തിന്നു V S ന്‍റെ മകന്‍ നന്ദി സൂചകമായി  TEXT MESSAGE അയച്ചുവെന്ന വെളിപ്പെടുത്തല്‍ നായര്‍ നടത്തിയത്. അത് കേട്ട്  ചൂളിപ്പോയ എന്നെ പ്പോലെ യുള്ള അനേകര്‍ ക്ക് വേണ്ടി ചോദിക്യുവ  . അല്ലാ  താന്‍ ആരുവാ? . തന്നെ ആരാ   കേരളത്തിലെ ജാതി കൊമാരങ്ങലുമായി തിരെഞെടുപ്പില്‍ ഇത്തരം  ഉപചാപം നടത്താന്‍ ചുമതലപ്പെടുത്തിയത്.? പാര്‍ട്ടിയോ LDF ഓ അത്തരം   ഒരു നടപടി എടുക്കില്ല എന്നത് കൊണ്ട് വളരെ  ലജ്ജതോന്നി  താങ്കളെയോര്‍ത്തു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഇന്ന്  ജാതി മത ശക്തികളുടെ തിണ്ണ നിരങ്ങാറുണ്ട് എന്നതില്‍ ദു:ഖിക്കുന്ന ഒരുപാടു പാര്‍ട്ടി അണികള്‍ ഉള്ള നാട്ടില്‍ താങ്കളുടെ ഇത്തരം   "ക് ണാപ്പ്"   സേവനം  വേണ്ട എന്ന് ഇതിനകം മനസ്സിലായി കാണുമല്ലോ?


തിരെഞ്ഞെടുപ്പു  പ്രചാര ണ ത്തിനിടയില്‍   VS നെ കാണാനും അദ്ദേഹത്തിന്‍റെ വാക്കുകള്‍  കേള്‍ക്കാനും ജനം ഒഴുകിയെത്തിയത്  അദ്ദേഹം ഒരു കാമ്യുണിസ്റ് കരനായത് കൊണ്ടാണ്. വിശിഷ്യ  അഴിമതിക്കെതിരായി VS നടത്തുന്ന സമരം ഇന്ത്യയിലെമ്പാടും ശ്രദ്ധയാകര്‍ ഷിക്കുംപോള്‍ അത് കേരളത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും ഒരു മുതല്‍ കൂട്ടായി മാറുമ്പോള്‍ അവിടെ ഒരു കറുത്ത പാടായി VS ന്‍റെ പേരിനു കളങ്കം വരുത്തുന്ന നിലയില്‍ താങ്കള്‍ പ്രവര്‍ത്തിക്കില്ല എന്ന പ്രത്യാശയോടെ  നിറുത്തുന്നു

അപ്പോള്‍ പറഞ്ഞത് മറക്കണ്ട, മാന്യതയും! സുതാര്യതയും! സത്യസന്തതയും! 

സസ്നേഹം 

സത്യമേവജയതേ

വാല്‍ കഷ്ണം: എന്‍റെ  ബ്ലോഗ്‌ വായിച്ചു ചില പ്രസക്തമായ അഭിപ്രായം രേഖപ്പെടുത്തിയ അജിത്‌ എന്ന സുഹൃത്തിനു നന്ദി.

4 comments:

  1. thanks for this post nd yr comment on my post

    ReplyDelete
  2. വളരെ നന്നായി.. നല്ല സഖാക്കള്‍ മക്കളെ കൊണ്ടാണ് പേരുദോഷം മുഴുവന്‍ കേള്‍ക്കുന്നത്. ലീഗുകാരുടെയും കോന്ഗ്രസ്സുകാരുടെയും മക്കള്‍ പിതാക്കളെക്കൊണ്ടും...

    ReplyDelete
  3. ഡോക്ടറുടെ നിരീക്ഷണം വളരെ കറക്ടാണ് . പുത്രന്‍ മാറും പുത്ര വല്ത്സല്യവും സഖാക്കളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

    ReplyDelete
  4. ഉന്നത ലക്‌ഷ്യം മുന്നില്‍ കാണുകയും അതിനായി സമൂഹത്തെ ചിട്ടപെടുത്തുകയും ചെയ്യുന്ന നേതാക്കള്‍ സ്വന്തം കുടുംബത്തെ കൂടെ ആ ലക്ഷ്യത്തില്‍ കൂടെ ചേര്‍ക്കാനും കൂടെ കൂട്ടാനും സാധിക്കാതെ വരുന്നിടത്താണ് ഈ പ്രധിസന്തി ഉയരുന്നത്. സഘാവ് പിണറായിയുടെ മക്കളുടെ വിദ്യാഭ്യാസം ഒരിടക്ക് വലിയ ചര്‍ച്ച ആയതും കൂട്ടി വായിക്കുക. ബിനീഷ് കോടിയേരി ഒരിടക്ക് വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നു, ആദര്‍ശം സമൂഹത്തില്‍ മാത്രം മതി സ്വന്തം കുടുംബത്തിലോ , ബന്ധുക്കളിലോ വേണ്ട എന്ന നിലപാട് നേതാകളും മാറ്റണം.

    ReplyDelete