Total Pageviews

Friday, June 10, 2011

മനോരമയും ബാബ രാംദേവും- പെരുവഴിയില്‍ ഉടുമുണ്ട് ഉരിഞ്ഞു പോയവന്‍റെ അവസ്ഥയില്‍ .



                                         വസവദത്തമാരുടെ  ചാരിത്ര്യ പ്രസംഗം  കേട്ട് മടുത്തവര്‍ക്ക് ആശ്വാസം നല്‍കുന്ന  ചില സന്തോഷ വാര്‍ത്തകള്‍. അനധികൃത സ്വത്തിനെതിരെ  (കള്ളപ്പണത്തിനെതിരെ  ) ഗീര്‍വാണ പ്രസംഗം നടത്തുന്നവര്‍ക്ക് തിരിച്ചടികള്‍.കള്ളപ്പണക്കാരെ  തൂക്കി കൊല്ലണമെന്ന് ആവശ്യപ്പെട്ടു നിരാഹാരം നടത്തി വന്ന  ബാബ രാംദേവിന്    തന്‍റെ  കണക്കറ്റ സ്വത്തുക്കള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനായി. 1100 കോടിയുടെ ആസ്തി , 429 കോടിയുടെ മൂലധനം എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു എങ്കിലും   കൃത്യമായി എത്ര കമ്പനികളുണ്ടെന്നോ  , വിദേശത്തുള്ള സ്വത്തുക്കള്‍ എന്തെന്നോ  പറയാന്‍ രാം ദേവിനും   സന്തത സഹചാരി ബാലകൃഷ്ണനും കഴിഞ്ഞില്ല. ഒരു ആവേശത്തിന് കിണറ്റില്‍ ചാടി ഇനി ഒന്‍പത്    ആവേശത്തിന്     കയറാന്‍ കഴിയില്ല എന്ന അവസ്ഥയായി സ്വാമിക്ക്, അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ സാമി വലിയ ബലം  പിടിക്കാതെ   നിരാഹാരം അവസാനിപ്പിച്ചു  ഡറാഡൂണ്‍    ആശുപത്രിയില്‍  അഭയം തേടി . സായുധ സേനയുണ്ടാക്കും എന്ന പരാമര്‍ശം BJP യെയും സാമിക്കുള്ള പിന്തുണ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരാക്കി, രാം ദേവിന്‍റെ  തന്നെ വാക്കുകള്‍ കടമെടുത്തു പറയട്ടെ "വിനാശ കാലേ വിപരീത ബുദ്ധി "
                                                          മറ്റൊന്ന് കേരളത്തിന്‍റെ  സുപ്രഭാതം  മനോരമക്ക് കിട്ടിയ ഇരുട്ടടിയാണ്. MRF ഉടമ അന്തരിച്ച   K M മാമന്‍ മാപ്പിള എന്ന മനോരമ  കുടുമ്പാംഗത്തിന്‍റെ  ജര്‍മനിയിലെ  LGT  ബാങ്കിലെ  271  ലക്ഷത്തിന്‍റെ  കള്ളപ്പണ നിക്ഷേപം പുറത്തു വന്നു എന്ന് മാത്രമല്ല തുടര്‍ നടപടി ഒഴിവാക്കാന്‍  മക്കള്‍  127 ലക്ഷം നികുതിയടച്ചു എന്ന വാര്‍ത്ത ശ്രദ്ധേയമാണ് . അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഒരു പ്രത്യേക അനുപാതത്തില്‍  കൂട്ടികുഴച്ചു വാര്‍ത്ത  ചമച്ച്  കമ്യുണിസ്റ്  വിരോധം പ്രചരിപ്പിക്കുന്ന കേരളത്തിലെ UDF ന്‍റെ മുഖ പത്രമായി അധ:പതിച്ച  മലയാള മനോരമക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് ഈ വാര്‍ത്ത. 
                                                   കള്ളപ്പണം വിദേശത്തു നിക്ഷേപിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടി വരെ ഉണ്ടാകും എന്ന് വാര്‍ത്തകളും അഴിമതിക്കും കള്ളപ്പണക്കാര്‍ക്കും  എതിരെ ഉയര്‍ന്ന കോടതി പരാമര്‍ശങ്ങളും ജനവികാരവുമാണ് മനോരമ  കുടുമ്പാംഗങ്ങളെ  നികുതിയടച്ചു തടി തപ്പാന്‍ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. വടി വെട്ടാന്‍ പോയിട്ടേ ഉള്ളു -ഇനി എന്തൊക്കെ തട്ടിപ്പ് മനോരമയുടെ പുറത്തു വരാന്‍ ഇരിക്കുന്നു. ഞാന്‍  പല  തവണ പറഞ്ഞു നോക്കി , യശശരീരനായ കള്ളപ്പണക്കാരന്‍ പത്മശ്രീ   കണ്ടത്തില്‍    മാമന്‍ മാപ്പില്ല. കള്ളപ്പണക്കാരനും  പത്മശ്രീയും ഏതാണ്ട്  അലുവയും,മത്തിക്കറിയും പോലുണ്ട് .തീരെ ചേരുന്നില്ല . അതുകൊണ്ട്  മാമന്‍ മാപ്പിള യുടെ കള്ളപ്പണത്തിനു  നികുതിയടച്ചവര്‍  ആ പുണ്യാത്മാവിന്നു   1993 ലഭിച്ച പത്മശ്രീ പുരസ്കാരവും തിരിച്ചു കൊടുക്കുന്നതും അഭികാമ്യമാണ്. കഷ്ടം! 

ഇന്ത്യാവിഷനാണ് നികുതിയടച്ച വാര്‍ത്ത മലയാളിയെ അറിയിച്ചത്. നേരോടെ നിര്‍ഭയം  വാര്‍ത്ത  അവതരിപ്പിച്ചു  ന്യുസ് ഇംപാക്റ്റിന്‍റെ മൊത്ത  കച്ചവടക്കാരായ ഏഷ്യാനെറ്റിന്    ഇത് വാര്‍ത്തയായി തോന്നിയില്ല. എന്നാല്‍  MRF ന്‍റെ  പരസ്യം ന്യൂസ്‌ ലൈവില്‍  കൃത്യമായ  ഇടവേളകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ്  ഏഷ്യാനെറ്റിന്‍റെ    മാധ്യമ ധര്‍മ്മമെന്നു വ്യക്തം .   കൈരളി ചാനല്‍ വിട്ട ബ്രിട്ടാസ് ഏഷ്യാനെറ്റിന്‍റെ തലപ്പത്ത് എത്തിയതിന്‍റെ  ഫലങ്ങള്‍ കണ്ടു തുടങ്ങി. "പണം"  "ലാഭം" , അതല്ലേ എല്ലാം.

സത്യമേവജയതേ













7 comments:

  1. കേരളത്തിന്റെ സുപ്രഭാതമാകുന്ന തേവിടിശ്ശിപ്പത്രം വായിക്കുന്ന കാലത്തോളം കേരളീയന്‍ നന്നാകാന്‍ പോകുന്നില്ല. പോസ്റ്റിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  2. പ്രസക്തമായ പോസ്റ്റ്‌.
    ബാബായുടെ കൂടെ കൂടിയ എല്ലാര്‍ക്കും നാറ്റം മാത്രം ബാക്കി.
    "തൂറിയോനെ പേറിയാല്‍ പേറിയോന്‍ നാറും "

    ReplyDelete
  3. നിസ്സഹായന്റെ അഭിപ്രായത്തിന് ഒരു കയ്യൊപ്പ്.

    ReplyDelete
  4. നിസ്സഹായന്റെ അഭിപ്രായം വളരെ ശരിയാണ് . മനോരമക്കും നുണപ്രചരണം നടത്തുന്ന മാധ്യമങ്ങള്‍ക്കും എതിരെ ശക്തമായ ഒരു ക്യാമ്പയിന്‍ ബ്ലോഗര്‍മാര്‍ തുടങ്ങേണ്ടതാണ്.

    ReplyDelete
  5. 1100 കോടി വാര്‍ഷിക വരുമാനം സ്വയം പറയേണ്ടി (അങ്ങേര്‍ പറഞ്ഞത്‌) വന്ന ബാബ രാംദേവ് കള്ളപ്പണത്തിനെതിരെ നടത്തിയ നാടകവും, മനോരമയുടെ നുണമാന്യതയും തിരിച്ചറിയുമ്പോള്‍ 'പണം' 'ലാഭം' എന്നുള്ളവര്‍ക്ക് മൌനം തന്നെ ഭൂഷണം.

    ReplyDelete
  6. ആദ്യം നമ്മുടെ സഖാക്കള്‍ മനോരമ വാങ്ങിക്കുന്നത് നിര്‍ത്തിയാല്‍ മതി . സ്വന്തം പ്രസ്ഥാനത്തിനോട് തന്തയില്ലായ്മകള്‍ കാണിക്കുന്ന മലയാളത്തിന്‍റെ ദുഷ്പ്രഭാതത്തെ പടിക്ക് പുറത്തു നിര്‍ത്താന്‍ ഒരു കമ്യൂണിസ്റ്റുകാരന് കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല !! കള്ളപ്പണവും പദ്മശ്രീയും നല്ല ചേര്‍ച്ച തന്നെ !!

    ReplyDelete