Total Pageviews

Tuesday, June 7, 2011

ജയരാജന്‍റെ ശുംഭത്തരങ്ങള്‍!


പരിയാരം മെഡിക്കല്‍ കോളേജില്‍  മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകളുടെ PG പ്രവേശനവും, DYFI നേതാവ് V V രമേശന്‍റെ   മകളുടെ NRI ക്വാട്ടയിലുള്ള     MBBS പ്രവേശനവും കൂടുതല്‍  വിവാദം ക്ഷണിച്ചു വരുത്തുകയാണ്. വിവാദങ്ങള്‍ക്ക് കോളേജു ഭരണ സമിതി ചെയര്‍മാന്‍ ജയരാജന്‍ നല്‍കുന്ന ന്യായീകരനങ്ങളെ "ശുംഭത്തരങ്ങള്‍"  എന്ന് വിശേഷിപ്പിക്കാനെ കഴിയു. ഒരു കമ്യുണി സ്റ്  നേതാവില്‍ നിന്നും  ജനം പ്രതീക്ഷിക്കുന്ന  സത്യസന്ധത ജയരാജന്‍ പാലിക്കുന്നില്ല എന്ന് വ്യക്തം. ഏതാനും ചില ശുംഭന്മാരാണോ  പാര്‍ട്ടിയുടെ കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളേജിന്‍റെ ഭരണം നടത്തികൊണ്ട് പോകുന്നത് എന്ന് ആരിലും സംശയം ജനിപ്പിക്കുന്നതാണ്   ഈ വിവാദങ്ങള്‍. 

മന്ത്രിയുടെ മകളുടെ  അഡമിഷനുള്ള  അര്‍ഹതയും, അതിന്നു പണം കണ്ടെത്തിയ മന്ത്രിയുടെ ശ്രോതസ്സും അന്വേഷണ  വിധേയമാക്കണം. ഇപ്പോള്‍  മന്ത്രി മകള്‍ക്ക് ലഭിച്ച അഡ്മിഷന്‍ ഉപേക്ഷിച്ചു മിസ്‌റ്റര്‍  ക്ലീനകുന്നത്  മുന്‍ മന്ത്രി M P ഗംഗാധരന്‍  മകളുടെ വിവാഹവുമായി ബന്ധപ്പെട്ട  പിടിച്ച പുലിവാല്‍ ഓര്‍ത്താകും  എന്ന് ഞാന്‍ കരുതുന്നു. പക്ഷെ അഡമിഷനെ    ന്യായീകരിക്കുകയും, 80 ലക്ഷം കൈപ്പറ്റി എന്ന് പറഞ്ഞ ജയരാജന്‍റെ വാദങ്ങള്‍  ഇവിടെ സംശയം ജനിപ്പിക്കുന്നു.  ഇതാണ് പറയുന്നത് കോണ്‍ ഗ്രസ്സുകാരെ "നമ്പ"രുതെന്നു. NRI സീറ്റിന്‍റെ മാനദണ്ഡവും +2 ഫലം വരുന്നതിനു മുന്‍പ് തിരക്കിട്ട് നടത്തിയ DYFI നേതാവിന്‍റെ മകളുടെ അഡമിഷനും നാളെ ഇതുപോലെ പൊളിഞ്ഞു പോകും  എന്ന വിവേകം സഖാവിന്ന്    ഉണ്ടാകും എന്ന് കരുതുന്നു. തെറ്റ് പറ്റിയാല്‍ അത് തുറന്നു പറയുന്നതും തിരുത്തുന്നതും   ഒരു നല്ല മാതൃകയാണ്. 

ഇവിടെ മറ്റൊരു പ്രധാന വിഷയം പാര്‍ട്ടി നേതാക്കളും UDF നേതാക്കളും പരസ്പരം പുറം ചൊറിയല്‍ നടത്തുന്നു എന്ന ആരോപണം ബലപ്പെടുന്നു എന്നതാണ്. പി. ശശി നായനാരുടെ പോളിട്ടിക്കെല്‍ സെക്രട്ടറിയായിരുന്ന കാലത്ത് കുഞ്ഞാലികുട്ടിക്കു ചെയ്തു കൊടുത്ത സഹായ സഹകരണങ്ങ ള്‍
ഇവിടെ സ്മരിക്കുന്നത് നന്ന്.പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ജീവനും വെടിഞ്ഞവര്‍,  അവരുടെ കുടുംബംഗങ്ങള്‍ എന്നിവരോട് ചെയ്യുന്ന അനീതിയാണ് ഈ പുറം ചൊറിയല്‍.  കോന്നിയിലെ സഖാക്കള്‍ രാവും പകലും ഉറക്കം നിന്ന് വിയര്‍പ്പൊഴുക്കി അടൂര്‍ പ്രകാശിനെ  പരാജയപ്പെടുത്താന്‍ അഹോരാത്രം പണിയെടുത്തപ്പോള്‍  കണ്ണൂര്‍ സഖാക്കള്‍   പ്രകാശന്  ഒരു അച്ഛനെന്ന നിലയില്‍ മക്കളോടുള്ള  കടമ നിര്‍വഹിക്കാന്‍ വേണ്ട സഹായം ചെയ്തു കൊടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇത് നീതിക്ക് നിരക്കാത്തതാണ്. 

വിവേകം വികാരങ്ങള്‍ക്ക് വഴി മാറുമ്പോള്‍ കണ്ണൂര്‍ സഖാക്കള്‍ പാര്‍ട്ടിയുടെ ബംഗാള്‍ മോഡല്‍ വളര്‍ച്ചക്ക് പഠിക്കുകയാണോ എന്ന് തോന്നി പോകുന്നു.കണ്ണൂര്‍ സഖാക്കളുടെ പ്രവര്‍ത്തന രീതിയും,  ആ എളിമയും(?)  ,  കണ്ണൂര്‍   ജില്ലയിലെയും ബംഗാളിലെയും തിരെഞ്ഞുടുപ്പു ഫലങ്ങളും  വിലയിരുത്തുമ്പോള്‍ അങ്ങിനെയാണ് മനസ്സിലാകുന്നത്‌. 
വിവാദങ്ങള്‍ക്ക് പിന്നില്‍  ഗൂഡാലോചനയാണ്  എന്ന ജയരാജന്‍റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. ഗൂഡാലോചന ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ കൂടിയുണ്ടോ എന്ന്   ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. 

വാല്കഷ്ണം: കത്തോലിക്ക പുരോഹിതര്‍ തനി  "ആലുവ ചന്തയിലെ" കച്ചവടക്കാരെക്കാള്‍  തരം താണ  നിലയില്‍   വിദ്യാഭ്യാസ കച്ചവടത്തിന്നും പണത്തിന്നും വേണ്ടി ആക്രാന്തം കൂട്ടുന്നത്‌ മറച്ചു വെക്കാന്‍ ഈ വിവാദങ്ങള്‍ മാധ്യമങ്ങള്‍ മറയായി ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഇനി  എന്ത് പറയാന്‍ നമ്മളെ അടിക്കാനുള്ള വടി നമ്മള്‍ തന്നെ വെട്ടി മാധ്യമങ്ങളെ എല്‍ പ്പിച്ചിരിക്കുകയല്ലേ.  അനുഭവിക്കുക്കുക തന്നെ
  
സത്യമേവജയതേ




4 comments:

  1. പണത്തിന് മീതെ പരുന്തും പറക്കുന്നില്ല ആധുനിക കമ്മ്യുണിസ്റ്റ്കാരും

    ReplyDelete
  2. ദീപസ്തംഭം മഹാശ്ചര്യം
    എനിക്കും കിട്ടണം പണം

    ReplyDelete
  3. തള്ളേ......സൃഷ്ട്ടി ,സ്തിതി,സംഹാരം [3 ജയരാജന്മാർ] ഇവരോടു കളിക്കല്ലേ.....8 ന്റെ പണി കിട്ടുമേ............

    ReplyDelete