Total Pageviews

Wednesday, December 29, 2010

കുറുംന്തോട്ടിക്ക് വാതം പിടിച്ചാല്‍.




പി.വി .ശ്രീനിജനെതിരെ ഒരു ചാനല്‍ പുറത്തുകൊണ്ടു വന്ന അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാ ആരോപണം വളരെ ഗൌരവമേറിയതാണ്. അത് ഗ്രൂപ്പ് കളിയുടെ ഭാഗമായി ഉയര്‍ന്നുവന്ന ആരോപണം അല്ലെങ്കില്‍ കൊണ്ഗ്രെസ്സുകാരനല്ലേ അതൊക്കെ ആകം എന്ന നിലയില്‍ ലഘുവായി കാണുവാന്‍ പലരും ശ്രമിക്കുന്നുണ്ട്.എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ .ജി .ബാലകൃഷ്ണ ന്‍റെ മകളുടെ ഭര്‍ത്താവെന്ന നിലയിലും കെ .ജി. ബി . ചീഫ് ജസ്റ്റിസ്സായിരുന്ന കാലയളവിലാണ് കുടുതല്‍ സ്വത്തുക്കള്‍ സമ്പാദിചത് എന്നതും ഇന്ത്യയുടെ പരമോന്നത നീതിപീഠ       ത്തിന്നു മേല്‍ സംശയത്തിന്റെ കരിനിഴ്ല്‍ വീഴ്ത്തിയിരിക്കുന്നു. അഴിമതി ഇന്ത്യ രാജ്യത്തെ അടിമുടി ബാധിച്ചിരിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഏക ആശ്രയവും വിശ്വാസവും കോടതികളിലാണ് , അതുകൊണ്ട് തന്നെ ഉന്നത സ്ഥാനീയരയവര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍, ശ്രീ V.R.. കൃഷ്ണയ്യര്‍ പറഞ്ഞതുപോലെ സമഗ്രമായി അന്വേഷിക്കുക തന്നെ വേണം. കാരണം ഇവിടെ കുറുംന്തോട്ടിക്കാണ്‌ വാദം പിടിപെട്ടിരിക്കുന്നത്.

കെ. ജി. ബി. ചീഫ് ജസ്റ്റിസായിരുന്നാപ്പോഴാണ് ശ്രീനിജന്‍ സ്വത്തുക്കള്‍ ഏറെയും സമാഹരിച്ചത് .ഒരു സാദാ കെ.പി .സി. സി. അംഗം എന്ന നിലയില്‍ ശ്രീനിജന്‍ ഒരു കെ .പി. സി. സി. പ്രസിഡന്ടിനു പോലും സ്വപ്നം കാണാന്‍ കഴിയാത്തത്ര സ്വത്തുക്കളാണ് ചുരുങ്ങിയ കാലം കൊണ്ട് നേടിയത് . മതമല്ല ശ്രീനിജന് Reddy സഹോദരന്‍ മാരെ പ്പോലെ യുള്ള വന്‍ ബിസിനസ്‌ ലോബി കളുമായി വരെ അടുത്ത ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞു .അതുകൊണ്ട്തന്നെ  ശ്രീനിജന് കഴിഞ്ഞ കാലങ്ങളിലുള്ള  എല്ലാ ബന്ധങ്ങളും ,അത്തരം ബന്ധങ്ങള്‍ കോടതിയുടെ വ്യവഹാരങ്ങളില്‍ ഇടപെട്ടിട്ടുണ്ടോ എന്നും, അതില്‍ ശ്രീനിജന്‍ സുപ്രീം കോടതിയിലോ മറ്റെതെങ്കിലും  കോടതിയിലോ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ, എന്നെല്ലാം അന്വേഷിക്കേണ്ടത്    ജൂഡിഷറിയുടെയും അതുവഴി ജനങ്ങളുടെയും  വിശ്വാസ്യത       കാത്തു സൂഷിക്കാന്‍ അനിവാര്യമായിരിക്കുന്നു. കെ.ജി.ബാലകൃഷ്ണനെ പോലെ ഉന്നത സ്ഥാനത്തിരുന്ന ഒരാള്‍ തന്നെ  അത്തരം ഒരു അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം .
                              ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ്  മദ്രാസ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോഖലെ , മാര്‍ക്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ ജസ്റ്റിസ് രേഘുപതിയെ സ്വാധീനിക്കാന്‍  2 G സ്പെക്ട്രം അഴിമതിയുടെ പേരില്‍ പുറത്തായ മുന്‍ കേന്ദ്ര മന്ത്രി രാജ ശ്രമിച്ചു എന്ന് രാജയുടെ പേര് സഹിതം ജസ്റ്റിസ് ബാലകൃഷ്ണന് എഴുതിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു എന്ന വെളിപ്പെടുത്തലും രാജയുടെ പേരില്ലായിരുന്നു എന്ന ജസ്റ്റിസിന്‍റെ വിശദീകരണവും സംശയങ്ങള്‍ക്കിടനല്‍കുന്നു. അത്തരം വിഷയങ്ങളും അന്വേഷണ പരിധിയില്‍  പെടുത്തണം .കാരണം രാജയെ പോലുള്ളവരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു . അവര്‍ക്ക് ഉന്നത കോടതികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെങ്കില്‍ . പിന്നെ ജനങ്ങളുടെ  നികുതി പണം മുടക്കി ഈ അന്വേഷണ പ്രഹസനം നടത്തേണ്ട കാര്യമില്ലല്ലോ . അന്വേഷണം നടത്തി കുറ്റകാരനെന്ന് കണ്ടാലും അവര്‍ തടിയൂരുമെന്നു പകല്‍ പോലെ വ്യക്തം .അല്ലേലും ഘജനാവിനു നഷ്ടപ്പെട്ട 1.75 ലക്ഷം കോടി രൂപ മടക്കി കിട്ടാന്‍ പോകുന്നുമില്ലല്ലോ.
                                       അഭയ കേസുമായി ബന്ധപ്പെട്ടു അന്നത്തെ കര്‍ണാടക ചീഫ് ജസ്റ്റിസായ സിറിയക്ക് ജോസഫ്‌ എന്ന കോട്ടയം നിവാസി ബംഗ്ലൂരിലെ നാര്‍കോ അനാലിസിസ് ലാബ്‌ സന്ദര്‍ശിച്ചതും നടത്തിയ പ്രസ്താവനകളും ഒട്ടേറെ വിവാദം ഉയര്‍ത്തിയിരുന്നു. അന്നും കെ. ജി  ബാലകൃഷ്ണന്‍ ഉന്നത പദവിയിലായിരുന്നു എന്നത് ഓര്‍ക്കണം.പിന്നീട് K.G.B. അടങ്ങുന്ന ഒരു ബെഞ്ചും നാര്‍കോ അനാലിസിസ് പ്രതിയുടെ സമ്മതം കൂടാതെ നടത്തരുതെന്നും , അതിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ 2009 കുര്ശി കോപരേറ്റീവ്  ബാങ്ക്  M . D  യുടെ കേസില്‍  ഒരു നീരിക്ഷണം നടത്തുകയുണ്ടായി . കെ. ജി.ബാലകൃഷ്ണന്‍റെ കാലത്ത് തന്നെ ജസ്റ്റിസ് സിറിയക്ക് ജോസഫ്‌ സുപ്രീം കോടതി ജഡജിയായതില്‍  ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല .
.                                      ഇന്ത്യയെ അടിമുടി ബാധിച്ചിരിക്കുന്ന ക്യാന്‍സറാണ്   അഴിമതി . അഴിമതി  ഇന്ത്യയിലെ എല്ലാ മേഘലയെയും  ബാധിച്ചിരിക്കുന്നു. ഇനി പ്രതീക്ഷ കോടതികളിലാണ് . അതുകൊണ്ട് തന്നെ കോടതികളില്‍  ഉന്നത സ്ഥാനത്തിരുന്നവര്‍ ആരോപനത്തിനിടവരാതെ പ്രവര്‍ത്തിക്കണം . നെഹ്രു ഒരിക്കല്‍ പറയുകയുണ്ടായി ആരോപണം ശരിയോ തെറ്റോ എന്നതല്ല അതിനിട വന്ന സാഹചര്യം തന്നെ ലജ്ജാകരമാണ് .ഒരു മലയാളി ഉയര്‍ന്ന  പദവിയിലെത്തുമ്പോള്‍ മനസ്സുകൊണ്ട് ആനന്ദി ക്കുന്നവരാണ് നമ്മള്‍. വി കെ കൃഷ്ണമേനോനും  ആന്റണിയും കെ ആര്‍ നാരായണനും ടി എന്‍ ശേഷനും ഒക്കെ മലയാളികളുടെ അഭിമാനമായി രാജ്യത്തെ സേവിച്ചു. കെ. ജി .ബാലകൃഷ്ണനെയും നാം ആ ഗണത്തില്‍ പെടുത്തിയ ഒരു കാലം ഉണ്ടായിരുന്നു. അതിനു കോട്ടം തട്ടരുതേ ഇന്നും പ്രത്യാശിക്കുന്നു?സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ ജി. ബാലകൃഷ്ണന് നിയമ വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടാകുമെന്ന് നാം വിശ്വസിക്കുന്നു. ഒപ്പം  നിരപരാധിയാണെന്ന് സ്വയം വിശ്വാസമുണ്ടെങ്കില്‍   അദ്ദേഹം അന്വേഷണത്തെ നേരിട്ട് അഗ്നിശുദ്ധി വരുത്തി രാജ്യത്തിനാകെ മാതൃക കാട്ടണം.

2 comments:

  1. “അഴിമതി ഇന്ത്യ രാജ്യത്തെ അടിമുടി ബാധിച്ചിരിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഏക ആശ്രയവും വിശ്വാസവും കോടതികളിലാണ്“ പൂർണ്ണമായും ആണോ വിജയ്?

    രാഷ്ട്രീയക്കാരെ നഖശിഖാന്തം എതിർക്കുകയും നീതിപീഠങ്ങളിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നവർ ഒക്കെ ഇതൊക്കെ അറിയട്ടെ. രാഷ്ട്രീയക്കാർ കൊള്ളരുതായ്മകൾ ചെയ്താ‍ൽ വിമർശിക്കുകയെങ്കിലും ചെയ്യാം. വേണ്ടിവന്നാൽ ജനങ്ങൾക്ക് അവരെ ഇലക്ഷനിൽ തൊല്പിച്ചോ മറ്റോ കൊട്ടു കൊടുക്കുകയും ചെയ്യാം. നീതിപീഠത്തെ വിമർശിക്കാനും പാടില്ല. കോടതിയലക്ഷ്യം! ജനങ്ങൾക്ക് ഒരുതരത്തിലും നീതിപീഠത്തിനെതിരെ പ്രതികരിക്കാൻ കഴിയില്ല.ന്യായാധിപന്മാർക്കെതിരെയും. അതൊക്കെ ഇവിടെ പലപല ശ്രീനിജന്മാരും മുതലാക്കി വരുന്നു.

    ഓരോരുത്തർ എങ്ങനെയൊക്കെയാണ് ഹൈക്കൊടതി പ്രാക്ടീസും ഒക്കെ കഴിഞ്ഞ് ജഡ്ജിമാർ ആയി....സോറി കോർട്ടലക്ഷ്യത്തിൽ താല്പര്യമില്ല!

    കമന്റിടാൻ വരുമ്പോൾ വേർഡ് വെരിഫിക്കേഷനും കുന്തവും....നമുക്കു വല്ലപ്പോഴും സ്വസ്ഥമായി വഴക്കൊക്കെ കൂടാം. ഈ വേർഡ് വെരിഫിക്കേഷൻ പോലുള്ള അനാവശ്യ സെറ്റിംഗ്സ് ഒക്കെ എടുത്തു മാറ്റരുതൊ? സമയം മിനക്കെടുത്താതെ!

    ReplyDelete
  2. നന്ദി സജിയുടെ മറുപടിക്ക്.ജനാധിപത്യ സംവിധാനമെങ്കിലും നി ലവിലെ സാഹചര്യങ്ങളില്‍ സധാരനക്കാരന്നു കോടതികള്‍ തന്നെയാണ് ശരണം . A .K G യടക്കം അതാണ്‌ പഠിപ്പിച്ചത് . അതിന്നും മുകളില്‍ നിയമ നിര്‍മാണ സഭകള്‍ ഉണ്ടെല്ലോ .ഇവിടെ പ്രശ്നം രാഷ്ട്രിയ ക്കാരും , കുത്തകകളും, കോടതിയും, മാധ്യമങ്ങളും ഒക്കെ കൂടിയുള്ള കൊക്കസിനെതിരായുള്ള സമരമാണ് വേണ്ടത്. പ്രതികരണമാണ് സ്വരൂപിക്കേണ്ടത് .വിഷയങ്ങളെ വസ്തുനിഷ്ടമായി സാധാരണക്കാരന്‍റെ പക്ഷത്തു നിന്ന് കാണണമേന്നേ ഞാന്‍ പറഞ്ഞുള്ളൂ . പിന്നെ വിശ്വ മാനവികത എന്നത് കേവലം കൊണ്ഗ്രസ്സും കമ്മുണിസ്റ്റു പാര്‍ട്ടികള്‍ക്ക് മപ്പുറത്തുള്ള ഒരു വലിയ സങ്കല്‍പ്പമാ ണെന്നാണ് എന്‍റെ പക്ഷം

    ReplyDelete