ആരേയും എന്തിനേയും വിലക്കുവങ്ങാവുന്ന രാജ്യമായി ഇന്ത്യ അധപതിക്കുന്നുവോ എന്ന സംശയം ജനിപ്പിക്കുന്നതാണ് സമീപകാല അഴിമതി ആരോപണങ്ങളും തുടര്‍ സംഭവങ്ങളും. കോമണ്‍ വെല്‍ത്ത് അഴിമതി , ആദര്‍ശ് ഫ്ലാറ്റു വിവാദം , ഒടുവില്‍ 1.75 ലക്ഷം കോടി ഇന്ത്യന്‍ ഘജനാവിന്നു നഷ്ടം വരുത്തിയ 2G സ്പെക്ട്രം ഇടപാടും ഓരോ ഇന്ത്യക്കാരനേയും ലജ്ജിപ്പിക്കുന്നതാണ് .അഴിമതിയും , ഭരണകര്‍ത്താക്കളും, ഇന്ത്യന്‍ കോര്‍പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തു വന്ന റാഡിയാ ടേപ്പ് വിവാദവും ഈ സംശയത്തെ ബലപ്പെടുത്തി.
പഞ്ചായത്ത് ഓഫീസിലെ പ്യൂണ്‍ മുതല്‍ പധാന മന്ത്രി വരെ കൈക്കുലി വാങ്ങുന്നവര്‍ എന്ന് പണ്ട് നരസിംഹറാവു പ്രധാനമാന്തിയായിരുന്നപ്പോള്‍ കേട്ട് തുടങ്ങിയ ഒരു നാട്ടു പ്രമാണം ഓര്‍ത്തു പോകുന്നു .സാധാരണ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ , നിയമപാലകന്‍,ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവരേ കറന്‍സി കൊടുത്തു വാങ്ങാം എന്ന് പണ്ടേ അറിവുള്ളതാണ്. സമീപകാലത്ത് ചില എം എല്‍ ഏ മാര്‍ എം പി മാര്‍ തുടങ്ങിയവരെയും വില്പന ചരക്കിന്‍റെ പട്ടികയില്‍ പെടുത്തി. ആണവ കരാര്‍ വിഷയത്തില്‍ ഭൂരിപക്ഷം നഷ്ടപെട്ട മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ എം പി മാരെ വിലക്ക് വാങ്ങി സംരക്ഷിച്ചത് റിലയന്‍സ് വിശിഷ്യാ മുകേഷ് അംബാനിയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഡ്രൈവിംഗ് ലൈസെന്‍സും ഡിഗ്രി സര്‍ട്ടിഫിക്കെറ്റും വിലക്ക് വാങ്ങാം എന്നത് പഴംങ്കഥ . ജനാധി പത്യത്തിന്റെ കാവല്‍ക്കരെന്നു മേനി നടിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും വിലക്കെടുത്തു റിലയന്‍സും, ടാറ്റയും ഇന്ത്യന്‍ ഭരണാധികാരികളില്‍ സ്വാധീനിച്ചു ഇന്ത്യന്‍ ഘജനാവും, പ്രകൃതി സമ്പത്തും ജനങളുടെ ക്രയശേഷിയും കൊള്ളയടിക്കുന്നു. അവര്‍ക്ക് അനുകൂല നിയമ നിര്‍മാണങ്ങള്‍ നടത്തുന്നു, മന്ത്രിമാരെ തിരുമാനിക്കുന്നു ,അവരുടെ വകുപ്പിനെയാകെ നിയന്ത്രിക്കുന്നു അങ്ങിനെ രാജ്യത്തെ ജനങ്ങളുടെ ചിലവില്‍ അവര്‍ തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കുന്നു? റാഡിയാ ടേപ്പ് വിവാദം വെളിച്ചത്തു കൊണ്ട് വന്നത് ഇത്തരം മാധ്യമ പ്രവര്‍ത്തകരെയും , വാര്‍ത്തക്ക് വേണ്ടി ആര്‍ക്കും "പാ" വിരിക്കും എന്നാ അവരില്‍ ചിലരുടെ ധാര്‍ഷ്ട്യത്തെയുമാണ്. ഇവരില്‍ ചിലര്‍ക്ക് പത്മശ്രി ലഭിച്ചു എന്നത് ആ മഹനീയ പദവിയും വില്പനച്ചരക്കായോ എന്ന് സംശയിച്ചുപോകും . എണ്ണ ഘനനവും , പെട്രോ കെമിക്കല്‍ വ്യവസായവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവന്മേണ്ട് നയങ്ങളും ഇറക്കുമതി നയങ്ങളും ,ചുങ്കവും തീരുമാനിക്കുന്നത് അമ്പാനിമാരുടെ മണിമന്ദിരങ്ങളിലാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടു വരുന്നു.
എണ്ണ ഘനനവുമായി ബന്ധപ്പെട്ടു "പ്രകൃതി സമ്പത്ത് രാജ്യത്തിന്‍റെ സമ്പത്ത്" എന്ന് പറയാന്‍ ആരും മുതിരുന്നില്ല എന്നത് ആശ്ച്ചര്യജനകം.അന്ധരിച്ച കൊണ്ഗ്രസ്സു നേതാവ് Y.S.R. പോലെ ചുരുക്കം ചിലര്‍ ഇത് പറഞ്ഞിട്ടുണ്ട് എന്നത് ഇവിടെ അനുസ്മരിക്കുന്നു .രാജ്യതാല്പര്യങ്ങളും വില്പനച്ചരക്കായോ എന്ന് തോന്നി പോകും 1991 നു ശേഷമുള്ള മന്‍മോഹന്‍ സിങ്ങിന്‍റെ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ .അഴിമതി സര്‍വ മേഘലയെയും കീഴടക്കി കുത്തകകള്‍ തടിച്ചു കൊഴുത്തത് 1991 ശേഷമാണ് എന്നത് ഒരു ചരിത്ര സത്യം.
ബ്രിട്ടീഷ് സായിപ്പ്ന്നു 200 വര്‍ഷം ഇന്ത്യന്‍ സായിപ്പിന്‍ മാര്‍ക്ക് വെറും 20 വര്‍ഷം
ബ്രിട്ടിഷ് - ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു ഇന്ത്യയെ കൊള്ളയടിക്കാന്‍ എടുത്ത കാലയളവ് 200 വര്‍ഷം എന്നത് ചരിത്രം .ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് ഇത് 20 വര്‍ഷം കൊണ്ട് സാധിച്ചു എന്നത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഫലമോ ഫോര്‍ബ്സ് മാഗസിന്‍റെ സര്‍വേ പ്രകാരം 2014 ലോട് കൂടി ലോകത്തെ സമ്പന്നരില്‍ ഒന്നാമന്‍ റിലയന്‍സിന്റെ മുകേഷ് അമ്പാനി. എന്നാല്‍ Oxford Poverty and Human development ,U.N.D.P. യുടെ സഹായത്തോടു കൂടി നടത്തിയ സര്‍വേ പ്രകാരം 26 ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള 410 ബില്ലിയന്‍ ദരിദ്രരെക്കാള്‍ കൂടുതല്‍ (421 ബില്ലിയന്‍ ) ദരിദ്രര്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത് . G.D.P. വരച്ചാ നിരക്ക് കാട്ടി കയ്യടി വാങ്ങുന്നവരുടെ അക്കൌണ്ടില്‍ ചാര്‍ത്തികൊടുക്കാം ഈ ബഹുമതികള്‍.2020 തോടു കൂടി ഇന്ത്യയില്‍ പട്ടിണി മരണങ്ങളും, ആത്മഹത്യകളും സര്‍വസാധാരണമാകും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇനിയുമുണ്ട് വില്‍പനച്ചരക്കുകള്‍ മറ്റു പലതും . രണ്ടാം ഭോപ്പാല്‍ ദുരന്ധമെന്നു വിശേഷിപ്പിക്കാവുന്ന എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചു സംസാരിച്ചവരെല്ലാം മനുഷ്യത്ത്വം തൊട്ടു തീണ്ടാത്തവരെന്നാകില്‍ അവര്‍ ഇതിന്‍റെ ഉല്‍പാദ കാര്‍ക്ക് മുന്‍പില്‍ വില്പനച്ചരക്കായതില്‍ അത്ഭുതമില്ലാ . എന്നാല്‍ കേന്ദ്ര കൃഷി വകുപ്പിന്‍റെ കര്‍ഷക വികസന സെമിനാര്‍ സ്പോണ്‍സര്‍ ചെയ്തത് എന്‍ഡോസള്‍ഫാ ഉല്‍ പാദകരായ Excel Crop Care ഉം Coromandel International ലും ഉള്‍പെടും എന്നറിയുമ്പോള്‍ ഒരു മന്ത്രാലയം തന്നെ കുത്തകകള്‍ക്ക് വിലക്കെടുക്കാന്‍ കഴിയുമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ പഴിക്കരുതെ. തീര്‍ന്നില്ല ഇനി എന്‍ഡോസള്‍ഫാനെ കുറിച്ചുള്ള പഠന സംഘത്തെ നയിക്കുന്നത് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിധബാധിതരെ മുന്‍പ് നേരില്‍ കണ്ടിട്ടും ഉല്‍പാദകാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയ സീ.ഡീ. മായിയെ തന്നെ എന്നാ വാര്‍ത്ത കേട്ടാല്‍ ആരും ലജ്ജിച്ചുപോകും.
ഡോക്ടര്‍മാരുടെ സേവനം വില്പനച്ചരക്കെന്ന്തില്‍ തെറ്റില്ല. ഡോക്ടര്‍മാരുടെ സംഘടന (I.M.A.) കോള്‍ഗെയ്റ്റ് , പെപ്സി തുടങ്ങിയ കോര്‍പറേറ്റു ഭീമന്മാര്‍ക്ക് പരസ്യ വാചകമാകാന്‍ പ്രതിഫലം വാങ്ങി സര്‍ട്ടിഫിക്കറ്റു നല്‍കി എന്നത് ഇവരും വില്പനച്ചരക്കുകളോ എന്ന് തോന്നി പോകും.കേരളത്തില്‍ 7 ലക്ഷം രൂപയ്ക്കു P.S.C. ജോലി വാങ്ങാം എന്നതിനെ കുറിച്ച് പ്രതികരിക്കുന്നില്ല കാരണം അപോഴെക്കും U.P. യിലെ 35000 കോടിയുടെ ഭക്ഷ്യ കുംഭകോണം പുറത്തുവരുന്നു .ഒറ്റ രൂപ മറിയുന്നിടത്തു കാല്‍ അണക്കെന്തു വില.
പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുന്നു.

ഒട്ടേറെ പൊയ്മുഖ ങ്ങള്‍ അഴിഞ്ഞു വീണ സംഭവങ്ങളാണ് സമീപകാലത്ത് എങ്ങും അരങ്ങേറിയത്. ലോക സമാധാനത്തിന് എന്നാ വ്യാജേന ലോക പോലീസ് ചമയുന്ന അമേരിക്ക ലോകത്ത് അശാന്തി യുടെ മൊത്ത കച്ചവടക്കാരാകുന്നതും , അഫ്ഘാന്‍ ,ഇറാക്ക് സൈനീക നടപടികള്‍ വഴി നിരപരാധികളെ കൊന്നൊടുക്കുന്നതമായ രേഖകള്‍ വികിലീകിസ് പുറത്തു വിട്ടത് അമേരിക്കയുടെ പൊയ്മുഖം നഷ്ടപെടുത്തി.ഹിലരി ക്ലിന്റന്‍ന്‍റെ "U .N . രക്ഷ സമിതി സ്ഥാനത്തേക്ക് സ്വയം നിയുക്ത അവകാശി" "തുനിഞ്ഞിറങ്ങിയിട്ടുള്ളവര്‍ " തുടങ്ങിയ ഒളിയമ്പുകള്‍ പുറത്തു വന്നത് അമേരിക്കക്ക് ഇന്ത്യയോടുള്ള സമീപനത്തിന്‍റെ യഥാര്‍ത്ഥ മുഖം വ്യക്തമായി. മറ്റ് ഒട്ടേറെ ലോക നേതാക്കളുടെ പൊയ്മുഖം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ലോകം ഒരു പുതിയ വഴി ത്തിരുവിലേക്ക് കടക്കുമെന്ന് പ്രത്യാശിക്കാം.

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന പാര്‍ലമെണ്ട് 21 - നാം - ദിവസം സഭ സമ്മേളിക്കാതെ കടന്നുപോകുന്നു. 2G സ്പെക്ട്രം അഴിമതിയെ ക്കുറിച്ച് പ്രതിപക്ഷം J .P .C . അന്വേഷണം ആവശ്യപ്പെടുമ്പോള്‍ അതിനോട് പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രധാന മന്ത്രിയുടെ നിലപാട് ജനാധിപത്യ സംവിധാന ങ്ങളോടുള്ള അവഹേളനമായെ കാണാനാകൂ. പകരം റാഡിയ ടേപ്പ് ചോര്‍ന്ന വിഷയത്തില്‍ ടാറ്റയുടെ പരാതി വന്നു മണി കൂറുകള്‍ ക്കകം അന്വേഷനത്തിന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് മറ്റൊരു മുഖം.
1 .75 ലക്ഷം കോടിയുടെ അഴിമതി അന്വേഷിക്കാന്‍ നിയോഗിച്ചത് പാമോയില്‍ അഴിമതിയില്‍ കുറ്റപത്രം ലഭിച്ച സി .വി .സി കമ്മിഷണര്‍ പി .ജെ . തോമസ്സിനെ .ഓര്‍ക്കുക 2G സ്പക്ട്രം അഴിമതി നടക്കുമ്പോള്‍ തോമസ് ടെലികോം ഡയരക്ടര്‍ ആയിരുന്നു. ഈ നാട്ടില്‍ കോടതി കൂടി ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു.
മറ്റൊരു മുഖമൂടി അഴിഞ്ഞുപോയത് B.J.P. യുടെതാണ്. റിലയന്‍സിനെതിരെ സംസാരിക്കുമെന്ന് ഭയന്ന് ബജറ്റ് ചര്‍ച്ചയില്‍ നിന്ന് തന്നെ ഒഴിവാക്കി എന്ന അരുണ്‍ ഷൂരിയുടെ പ്രസ്താവന അവരുടെയും കുത്തകകളോടുള്ള സമീപനം മറ നീക്കി പുറത്തു വന്നു.നിക്ഷ്പക്ഷത നടിക്കുന്ന ചില മാധ്യമങ്ങളുടെ മുഖം മൂടി നഷ്ടമായി എന്നത് ഒരു അനുഘ്രഹമായി . മാധ്യമങ്ങളില്‍ വരുന്ന എന്തും വിശ്വസിക്കുന്ന സാധാരണക്കാരന്‍ ആ അടിമത്തത്തില്‍ നിന്ന് മോചിതരാകുമെന്നു പ്രത്യാശിക്കാം .
ഇന്ത്യയുടെ വിദേശ നയത്തില്‍ വന്ന മാറ്റം കൂടി ശ്രദ്ധേയമാണ്. മന്‍മോഹന്‍ സിങ്ങിന്‍റെ അമിത അമേരിക്കന്‍ സൌഹൃദങ്ങള്‍ ആരുടെ താല്പര്യങ്ങള്‍ക്ക് ഗുണം ചെയ്യും എന്നത് കൂടുതല്‍ ഭയജനകമാണ്.മന്‍മോഹന്‍ സിംഗ് ഗവണ്‍മെണ്ട് U .N . ല്‍ ഇറാനെതിരെ വോട്ടു ചെയ്തതും ,അഫ്ഗാന്‍ സൈനീക നടപടിയില്‍ എര്‍പെട്ട U . S . യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ധനം നിറക്കാന്‍ അനുമതി കൊടുത്തതുമെല്ലാം ഇന്ത്യയുടെ ആപല്‍ക്കരമായ പുതിയ വിദേശ നയത്തിന്‍റെ യഥാര്‍ഥ മുഖം വെളിവാക്കുന്നു. ഇത് ഇന്ത്യാ തുടര്‍ന്നു പോന്ന നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് .കുട്ടികുരങ്ങനെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന അമേരിക്ക ഇന്ത്യയെ സാമ്രാജ്യത്വത്തിന്‍റെ സഖ്യ കക്ഷിയാക്കാന്‍ ശ്രമിക്കുന്നു.ഇന്ത്യയെ താവളമാക്കി ചൈനക്ക് എതിരായി അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ ഭാവിയില്‍ ഈ മേഘലയില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴി വയ്ക്കും. അത് ഇന്ത്യാ ചൈന യുദ്ധമായി മാറിയാല്‍ ....ശേഷം ചിന്ത്യം!
ചുരുക്കത്തില്‍ മന്‍മോഹന്‍ സിങ്ങിന്‍റെ സാമ്പത്തിക ,വിദേശ നയങ്ങള്‍ ഇന്ത്യയെ ദുരിതത്തിലെക്കും ദുരന്തങ്ങളിലേക്കും നയിക്കുമെന്ന് തീര്‍ച്ച. ഗാന്ധിജിയുടെയും, നെഹ്രുവിന്‍റെയും പേരും ഫോട്ടോയും ഉപയോഗിച്ച് അധികാരത്തിലെത്തിയവരാണ് അവരുടെ ആശയങ്ങളും സ്വപ്നങ്ങളും ചവറ്റു കൊട്ടയിലെറിഞ്ഞു അമേരിക്കയുടെയും, മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ ഗുമസ്ത പണി ചെയ്യുന്നത് . സ്വയം വിലപ്പ്നച്ചരക്കാകുകയും , അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍, മാതൃ രാജ്യത്തെ തന്നെയാണ് വില്‍ക്കുന്നത്.അവര്‍ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജനതയെയാണ് വില്‍ക്കുന്നത് . അവരുടെ സ്വപ്നങ്ങളും ജീവിതവുമാണ് ചവിട്ടിയരക്കുന്നത്.അങ്ങിനെ സ്വയം വില്‍ക്കപെടുന്നവരെ ഓര്‍ത്തു നമുക്ക് ലജ്ജിക്കാം!
സത്യമേവജയതേ .
സത്യമേവജയതേ . നല്ല ലേഖനം ...ഇവരൊക്കെ എന്നാണാവോ ഒന്ന് കണ്ണ് തുറക്കുക ...
ReplyDeleteBy faisu madeena on സ്വയം on 12/13/10