Total Pageviews

Saturday, October 30, 2010

ഒരു കേരളപ്പിറവി ദിനാഘോഷം കൂടി.

ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണ മന്തരഗം 
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍  (വള്ളത്തോള്‍ )
                                        ഇത്തരത്തിലുള്ള ഒട്ടനവധി കവിത ശകലങ്ങളാകം  നമ്മില്‍ പലരിലും ദേശ സ്നേഹത്തിന്‍റെ ആദ്യ ബീജങ്ങള്‍ പാകിയത്‌ .പിന്നീട് അങ്ങോട്ട്‌ ഒരുവിട്ടു പഠിച്ച 
"പച്ചയാണെവിടെ  നോക്കിയാലുമീ  കൊച്ചു കേരളമതീവ കോമളം 
സ്വച്ചയാം പ്രകൃതി ഭാരതാംമ്പ   തന്‍ ഇഷ്ട പുത്രി മലയാള നാടിവള്‍"  (ഉള്ളൂര്‍)
തുടങ്ങി പാലായിലൂടെയും,വയലാറിന്‍റെ, പി ഭാസ്കരന്‍റെയുമൊക്കെ   കവിതകളിലൂടെ കേരളത്തെ നമ്മള്‍ നെഞ്ചിലേറ്റി. ഇന്ന്  മലയാളിയായി ജനിച്ചതില്‍ നാം അഭിമാനിക്കുന്നു .ഒരു കേരള പിറവി ദിനം കൂടി കടന്നു പോകുമ്പോള്‍ ഭാഷ ,സംസ്കാരം പ്രകൃതി എന്നിവ കൊണ്ട് സമ്പന്നമായ നമ്മുടെ മലയാള നാടിന്‍റെ  ഗതി വിഗതികളുടെ മാറ്റുരക്കുന്ന ഉരകല്ലാകട്ടെ ഈ കേരളപിറവി ദിനം. 
                                   നൂറ്റാണ്ടുകള്‍ പഴക്കമുള്ള  ഭാഷയും സംസ്കാരവും കൈമുതലായ മലയാളി ഇന്ത്യയിലെ  മറ്റിതര ജനസമൂഹങ്ങള്‍ക്കും ഒരു പടി മുന്‍പേ നടക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം ,സാക്ഷരത, ശാസ്ത്രം,കലാ, സാഹിത്യം,രാഷ്ട്രിയ ബോധം  എന്നീ മേഖലകളില്‍ കേരളം  കൈവരിച്ച നേട്ടങ്ങളും നല്‍കിയ സംഭാവനകളും  അസൂയാവഹമാണ്‌. Microsoft ന്‍റെ  ഉപജ്ഞാതാവ് Billgates  ന്‍റെ അഭിപ്രായത്തില്‍ ലോകത്തെ ധിഷണാശാലികളില്‍ ഏറ്റവും മുന്നില്‍ ചൈനാക്കാരനും സൌത്ത് ഇന്ത്യാ ക്കാരനുമാണെന്നാണ്. മലയാളിയുടെ സംഭാവനകള്‍ ലോകശ്രദ്ധ നേടിതുടങ്ങിയിട്ടു 40 വര്‍ഷമായി എന്നത് ശരിവയ്ക്കുന്നതാണ്  Bill gates ന്‍റെ    ഈ പ്രസ്താവന.
ലോകത്തെ ആദ്യത്തെ  കാമ്യുണിസ്റ്റു   ഭരണ സംവിധാനം പൂര്‍ണമായും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ജനത,സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ,ഒരുപക്ഷെ ഗാന്ധിജിക്ക് ശേഷം  ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യ  സ്നേഹി ,പാവങ്ങളുടെ പടത്തലവന്‍  എന്നപേരില്‍ അറിയപ്പെടുന്ന 
A .K .G  . ക്ക് ജന്മം   നല്‍കിയ നാട്, അദ്വൈതത്തിന്‍റെ ഉപജ്ഞാതാവ് ആദിശങ്കരന്‍ മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രിയ നായരൂപികരനത്തിന്നു ദിശാ ബോധം നല്‍കിയ E.M. ശങ്കരന്‍ വരെ  ജനിച്ച നാട് . നെഹ്‌റുവിന്‍റെ വലം കൈയായിരുന്ന V.K. . കൃഷ്ണമേനോന്‍  മുതല്‍ ഇന്നത്തെ ഇന്ത്യയുടെ ഭരണ ചക്രം തിരിക്കുന്ന A.K. Antony വരെ,ചന്ദ്രനില്‍ ജല സാന്നിദ്ധ്യമുണ്ടെന്നു   ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ചന്ദ്രയാന്‍ ദൌത്യത്തി ന്‍റെ  സാരഥി മാധവന്‍ നായര്‍,മെട്രോമാന്‍ ശ്രീധരന്‍ ,റസൂല്‍ പൂക്കുട്ടി ,പി.ടി .ഉഷ ,ഇന്ത്യന്‍ കാര്‍ടൂണിന്‍റെ കുലപതി ശങ്കര്‍ അങ്ങിനെ പോകുന്നു ആ നീണ്ട നിര. 
ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ് പ്രവാസി മലയാളികളും. ലോകം എമ്പാടും മലയാളിയുടെ സേവന മികവു തിരിച്ചറിഞ്ഞത് കൊണ്ടാണ് സാമ്പത്തീക മാന്ദ്യത്തിന്‍റെ ഈ കാലഘട്ടത്തിലും കേരളത്തിന്‍റെ സമ്പത്ത് ഘടനയുടെ താങ്ങും തണലുമായി നില്‍കാന്‍ അവര്‍ക്ക് കഴിഞ്ഞത് . (തുറന്നു സമ്മതിക്കാന്‍ പലര്‍ക്കും മടി യാണെങ്കിലും )
ഇതിന്‍റെ എല്ലാം കാരണമായത്‌ കേരളത്തിന്‍റെ ഭാഷ ,സംസ്കാരം ,പുരോഗമനാശയങ്ങളുടെ സ്വാധീനം ,ലൈബററി പ്രസ്ഥാനങ്ങള്‍ ,ക്രിസ്ത്യന്‍ മിഷിനറി മാരുടെ സംഭാവനകള്‍ എന്നിവയാണ്. അതുകൊണ്ട് തന്നെ ഒരു മലയാളി ആയി ജനിച്ചതില്‍ , ഒരു പ്രവാസി ആയി ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു .
                                 എന്നാല്‍ കേരളത്തിന്‍റെ സല്‍പ്പേരിന്നു അറം പറ്റിയത് പോലെ യാണ് തോന്നുന്നത് .ഇന്ന് എതൊരു  മലയാളിയുടെയും നെഞ്ചിലെ തീയായിമാറുന്നു  കേരളത്തിലെ  ഓരോ വാര്‍ത്തകളും സംഭവ വികാസങ്ങളും .ജാതി മത സംഘടനകളും, ക്വട്ടേഷന്‍ സംഘങ്ങളും , മാഫിയകളും കപട  രാഷ്ട്രി യക്കാരും , കപട മതേതര വാദികളും അഴിഞ്ഞാടുന്ന ,മൂല്യച്യു തികളുടെ പറുദീസയാണ്  കേരളം.

                                         ജനിച്ച ജാതിയുടെയും മതത്തി ന്‍റെയും അടിസ്ഥാനത്തില്‍ മാത്രം സഹ ജീവികളെ കാണുന്ന നിലയില്‍ ഇന്ന് മലയാളി അധ:പതിച്ചു. ഈ വര്‍ഗീയ ചിന്തക്ക് ന്യുന പക്ഷ്മെന്നോ ,ഭൂരിപക്ഷമെന്നോ ഇല്ല .ചിലര്‍ക്ക് രാജ്യത്തെ ശിഥിലമാക്കെണമെന്നാണ് എങ്കില്‍ ചിലര്‍ക്ക് സമ്പത്തും അധികാരവും  മാത്രമാണ് ലക്‌ഷ്യം, അങ്ങിനെ സംഘടിത  മതങ്ങള്‍  തങ്ങളുടെ കരുത്തു തെളിയിക്കാന്‍  തകര്‍ത്തെറിഞ്ഞത്   കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെയാണ്. സ്വൈര്യ ജീവിതത്തെയാണ് .സത്യം, സ്നേഹം, സഹാനുഭൂതി,  പ്രകൃതി സ്നേഹം ഇത്യാദി മൂല്യങ്ങള്‍ക്ക്  പുല്ലുവില കല്‍പ്പിക്കുന്ന മലയാളിയും  എന്ന് വേണം കരുതാന്‍. അങ്ങിനെ പ്രകൃതിയോടും സമൂഹത്തോടും കടപ്പടില്ലാതെ സ്വാര്‍ത്ഥ തയുടെ മുഖ മുദ്ര യായി മാറിയ മലയാളി  ആഗോള വല്‍ ക്കരണത്തിന്‍റെ ശീതളച്ചായ  കൂടിയായപ്പോള്‍  സ്വയം ശവകുഴി തോണ്ടുന്നു. 
                                      മലയാളിയുടെ രാജ്യ സ്നേഹത്തെ സംശയ ദൃഷ്ടിയോടെ ഇന്ത്യ കണ്ട ആദ്യ സംഭവം 2009 കാശ്മീരില്‍ കൊല്ലപ്പെട്ട  തീവ്രവാദികളില്‍ 4 മലയാളികളും ഉള്‍പെടുന്നു എന്ന വാര്‍ത്തയാണ്. പിന്നെ തടിയിന്‍റെവിട   നസീറിന്‍റെ അറസ്റ്റും വെളിപ്പെടുത്തലുകളും വഴി തെറ്റി പ്പോയ ഒരു പറ്റം ചെറുപ്പക്കാര്‍ കേരളത്തിന്‍റെ യശസ്സിനു ഏല്‍പ്പിച്ചത്  ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. സ്വന്തം  രാജ്യത്തെക്കാള്‍ തന്‍റെ മതത്തെ സ്നേഹിക്കുന്ന മനുഷ്യ കുരുതിക്കായി ദാഹിക്കുന്ന മതങ്ങളുടെ ചാവേറുകള്‍ അവര്‍ മലയാളിയായി ജനിച്ചതില്‍ നമുക്ക് ലജ്ജിക്കാം.ഇന്ത്യയില്‍  കശ്മീര് കഴിഞ്ഞാല്‍  താലിബാനിസത്തിന്‍റെ  വിത്തുമുളപ്പിചെടുക്കാന്‍  രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹികള്‍ക്ക്  കേരളത്തില്‍  സാധിച്ചു  എന്ന  ദു:ഖസത്യം ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ ഗ്രാമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ജനാധിപത്യ രീതിയില്‍ മത മൌലീക വാദികള്‍ അധികാരം പിടിച്ചെടുക്കുമെന്ന ചീത്തപ്പേരും കേരളത്തിനു സ്വന്തമാകുമെന്ന് ആര്‍ക്കും തോന്നി പ്പോകും.   രാഷ്ട്രി യത്തില്‍ ഇടപെടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ജാതിമത ശക്ത്തികള്‍  കേരളത്തെ  കലാപങ്ങളുടെ വിളഭൂമിയാക്കാനാണ് ശ്രമിക്കുന്നത്.ഇടതു പക്ഷത്തിനും മതേതരത്വത്തിനും ഏല്‍ക്കുന്ന ഓരോ പരാജയത്തിനും കേരളം ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരുംഇവിടെ ഈ വരികള്‍ ഓര്‍ക്കുന്നത് പ്രസക്തമാണ്. "വേണ്ട വേണ്ട മതങ്ങളും ജാതിയും വേണ്ട ഭാഷകൊണ്ടങ്കം   കുറിക്കലും,
 പഞ്ച ഭൂതങ്ങളും ചന്ദ്രനും ഭൂമിയും പങ്കിടുന്നില്ല ദേശവും ഭാഷയും"(വിനയചന്ദ്രന്‍)
                            മാഫിയകള്‍ കേരളത്തെ അടിമുടി ബാധിച്ചിരിക്കുന്നു. നഗരങ്ങളിലെ പ്പോലെ ഗ്രാമങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങള്‍  ഒരു സ്വയംതൊഴില്‍ പദ്ധതിയായി രൂപംകൊണ്ടു കഴിഞ്ഞു. റിയല്‍ എസ്റ്റെറ്റു രംഗത്തുണ്ടായ കുതിച്ചുചാട്ടം ഭൂമാഫിയകളെ സൃഷ്ടിച്ചു.മണ്ണ് മണല്‍ മാഫിയകള്‍ പാടി പുകഴ്ത്തിയ കേരള സൌന്ദര്യത്തെ പിച്ചി ചീന്തുന്നു. സ്പിരിറ്റു മാഫിയകള്‍ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നു.ലോട്ടറി രംഗത്തും എന്തിനേറെ സിനിമാ കലാകാരന്മാരെ പോലും നിയന്ത്രിക്കുന്ന  കലാകാരന്മാരുടെ  തന്നെ   മാഫിയ പ്രവര്‍ത്തനം  ലോകത്ത് നിലനില്‍ക്കുന്നത് കേരളത്തില്‍ മാത്രം. തമിഴന്‍റെ വ്യക്തി പൂജയും , ഫാന്‍സ്‌ അസോസിയേഷന്‍ എന്ന വിവരക്കേടും മലയാള  സംസ്കാരത്തിന്‍റെ  ഭാഗമാക്കാന്‍ ശ്രമിക്കുന്നു പണക്കൊഴുപ്പിന്‍റെ  ഗര്‍വ് ഉള്ള ചിലര്‍. 
                                            ഖനിയില്‍ കുടുങ്ങിയ  36 ജീവന്‍ രക്ഷിച്ച ചിലി അത് ഒരു ദേശീയ ഉത്സവമായി  ആഘോഷിച്ചു. 2009 കേരത്തിന്‍റെ റോഡുകളില്‍ ചതഞ്ഞരഞ്ഞു മരിച്ചവര്‍ 3000 ലധികം വരും. മൃതപാകമായി ജീവിക്കുന്നവര്‍ വേറെയും. വെള്ളത്തിലും ഓടയിലും വിഷ മദ്യത്തിലും ഒക്കെ ജീവന്‍ ഹോമിക്കാന്‍ വിധിക്കപ്പെട്ടവര്‍ വേറെയും.തെരുവ് പട്ടിയുടെ  വിലപോലുമില്ല  കേരളത്തില്‍   മനുഷ്യജീവന്. ഗ്രാമ നഗരങ്ങളില്‍ ചീറിപ്പായുന്ന ടിപ്പര്‍ ലോറികള്‍ അനാധമാക്കുന്ന കുടുമ്പങ്ങളെ    പറ്റി ഓര്‍ക്കാന്‍ ആര്‍ക്കും നേരമില്ല .ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ്  വടക്കന്‍ കേരളത്തില്‍ മരണത്തിന്‍റെ കച്ചവടക്കാരനായി എത്തിയ എന്‍ഡോസള്‍ഫാന്‍  എന്ന ദുരന്തം . അതിനെ ന്യായികരിച്ചു സംസാരിക്കുന്ന   K. .V. തോമസ്സിനെ പ്പോലുള്ള വര്‍ മലയാളി ആയി ജനിച്ചു എന്നതില്‍ നമുക്ക് ലജ്ജിക്കാം .
പീഡനങ്ങളുടെയും  ,ലൈംഗീക ചൂഷണങ്ങളുടെ കഴിഞ്ഞ നാളുകളില്‍ കുറഞ്ഞു എന്നത് സത്യം .ഇടതുപക്ഷ സര്‍ക്കരിന്നും വിശിഷ്യ മുഖ്യമന്ത്രിക്കും ,K. അജിതക്കും നന്ദി.എന്നാല്‍ മലയാളിയുടെ മനസ്സിന്‍റെ അകത്തളങ്ങളില്‍ ഉറങ്ങുന്ന ലൈംഗീക ജീര്‍ണതക്ക് ഒരു കുറവുമില്ല.ആഗോളവല്‍ക്കരണം നമുക്ക് സമ്മാനിച്ച മൊബൈല്‍ ,കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ കഫേകളും ഒളി ക്യാമറകളും ഈ മാനസിക വിഭ്രാന്തിക്ക്    വളമിട്ടു പോരുന്നു. താരതമ്യേനെ നിരക്ഷരരായ വടക്കെ ഇന്ത്യയില്‍ പ്പോലും സ്ത്രീക്കും പുരുഷനും ഒരേ സീറ്റില്‍ ഇരുന്നു സഞ്ചരിക്കമെങ്കിലും കേരളത്തില്‍  അത് അപ്രാപ്യം . കേരളത്തില്‍ മതങ്ങള്‍ ഉയര്‍ത്തി  പിടിക്കുന്ന പൊള്ളയായ  സദാചാര ബോധമാണ്   ഇതിനു കാരണം എന്ന്  കാണേണ്ടിയിരിക്കുന്നു.
                                                പരിസ്ഥിതി   ബോധം നഷ്ടപ്പെട്ട മലയാളി സ്വന്തം വീട്ടിലെ  ചപ്പുചവറുകളും ,കുട്ടിയുടെ നാപ്പീ മുതല്‍ ........മറ്റു പലതും അന്യന്‍റെ  വീട്ടു പടിക്കലും പൊതുനിരത്തിലും  പരസ്പരം കാണാതെ വലിച്ചെറിയുന്നു. ആര്‍ക്ക് ആരോടു കടപ്പാട്!. മഴാക്കാലമായാല്‍ പകര്‍ച്ചവാദികളുടെ   പെരുമഴക്കാലം. കാശുണ്ടെങ്കില്‍ യഥേഷ്ടം മരുന്ന് ലഭിക്കുമെന്ന് ആശ്വാസം. അതുകൊണ്ട് തന്നെ ഈ ചപ്പു ചവറുകള്‍ യഥാവിധി സംസ്കരിക്കാന്‍ കേരളത്തിലെ  മരുന്ന്  ഉല്‍പ്പാദകരും വിതരണക്കാരും അനുവധിക്കുമെന്നു കരുതുന്നവര്‍ വിഡ്ഢികള്‍. 
മദ്യപാനത്തില്‍ മലയാളിയുടെ പ്രശസ്തി നാള്‍ക്കുനാള്‍ വളര്‍ന്നു  യുറോപ്പിയന്‍ ചാനലുകള്‍ക്ക് പോലും വിസ്മയമാകുന്നു,അഴിമതി സമൂഹത്തിന്‍റെ നിലനില്പ്പിന്നും, വികസനത്തിന്നും അവിഭാജ്യ ഘടകമെന്ന് രാഷ്ട്രിയ ഉദ്യോഗസ്ഥ  പ്രഭൃതികളുടെ  സങ്കല്‍പ്പവും കീനാലുര്‍ സംഭവത്തിലും  ,H .M . T . ഭൂമിയിടപാടിലും  വെളിച്ചം കണ്ടു. ഏറെ പ്രതിക്ഷയുള്ള ഇടതുപക്ഷ സര്‍ക്കാരില്‍  ഏതാനും ചിലരുടെ പ്രവര്‍ത്തനം ഓര്‍മിപ്പിക്കുന്നത്‌  ഈ വരികളാണ് 
"തൊഴിലാളി വര്‍ഗം അധികാരമേറ്റാല്‍    അവരായി പിന്നെ അധികാരി വര്‍ഗം".(ചുള്ളിക്കാട്)
                                                     "മാമാലകള്‍ക്കപ്പുറത്തു മരതക പട്ടുടുത്തു  മലയാളമെന്നൊരു നാടുണ്ട്"  എന്ന് പാടിയ കവിയെ തിരുത്താന്‍ സമയ മായി. കാടുകള്‍ കയ്യേറി, കൃഷിയിടങ്ങള്‍ നിരത്തി പകരം കോണ്‍ ക്രീറ്റ് കാടുകള്‍ നിറയുന്ന കേരളത്തില്‍  പുഴകള്‍ വറ്റി ഒന്നൊന്നായി ഇല്ലാതാകുന്നു. ശേഷിക്കുന്നവതന്നെ  ഫാക്ടറി മാളിന്യങ്ങലാല്‍ വിഷളിപ്തമാവുന്നു. മലകള്‍ തുറന്നു മണ്ണ് എടുത്തു പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ നശിപ്പിക്കുന്നു. ജല ലഭ്യത യില്ലാതെയാകുന്നു. എന്നിട്ടോ പ്രകൃതി അന്ഗ്രഹിച്ച കേരളം  ഇന്ന് പാലിനും, അരിക്കും, പച്ചക്കറിക്കും അന്യ സംസ്ഥാനങ്ങളിലേക്ക്   കണ്ണുംനട്ട്  കാത്തിരിക്കുന്നു.  "പാണ്ടി" ലോറിയുടെ ഡ്രൈവര്‍ക്ക് പനി പിടിച്ചാല്‍ കേരളത്തിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകായരുമെന്നു  സാരം. പകരം വെക്കാന്‍ മലയാളിക്ക് കൈമുതലായി എന്തുണ്ട് ? ഹര്‍ത്താല്‍ എന്ന വജ്രായുധം മാത്രം.
                                      കേരളത്തിലെ  മാധ്യമങ്ങള്‍ ,പ്ര ത്യേകിച്ചു  ദ്രിശ്യ മാധ്യമങ്ങള്‍  മലീമസമാക്കുന്ന സംകാരീക രംഗത്തെ ക്കുറിച്ച് മുണ്ട് പ്രതികരിക്കുവാന്‍ ഏറെ . ഇല്ല കൂടുതല്‍ എഴുതുന്നില്ല . അക്കിത്തം പാടിയതുപോലെ "വെളിച്ചം ദു:ഖമാണുണ്ണി  തമസ്സല്ലോ സുഖ പ്രദം". (അക്കിത്തം).
            

മലയാളി ഒരു ആത്മ പരിശോധന നടത്തേണ്ട സമയമായി .പ്രതികരണ ശേഷി നഷ്ടപ്പെടാത്ത ഓരോ മലയാളിയും ഈ  വിപത്തുകള്‍ കണ്ടില്ലെന്നു നടിക്കരുത്.
"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍ 

മാറ്റൊലി കൊണ്ടീ മൊഴി തന്നെ സര്‍വത   കാറ്റിരമ്പുന്നിന്നു കേരളത്തില്‍ 
നാലുപാടുംനിന്നതുതന്നെ ചൊല്ലുന്നു കാലവും നിങ്ങളിന്നൂന്നി നില്‍ക്കും 
കാലിന്നടിയിലും അസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങിടുന്നു" .(ആശാന്‍)

 ഈ മൂല്യ ച്യുതികള്‍ ക്കെതിരായ ചെറുത്തു നില്‍പ്പിനായി ഈ കേരള പ്പിരവി ദിനാഘോഷത്തില്‍ നമുക്ക് മനസ്സിനെ കൂട്ടി വയ്ക്കാം . ധിഷണാ ശാലിയായ മലയാളി  സ്വര്‍തഥ  വെടിഞ്ഞു   ഈ സാമൂഹ്യ വിപത്തിനെതിരെ  രംഗത്തുവരുമെന്ന് പ്രത്യാശിക്കാം .അങ്ങിനെ ദിശാബോധം   നഷ്ടപ്പെട്ട നമ്മുടെ രാഷ്ട്രിയ മത നേതൃത്വം  കേരളത്തിന്‍റെ  രക്ഷക്കായി വരും കാലങ്ങളില്‍  നിലയുറപ്പിക്കുമെന്ന്  മോഹിക്കാം.  "വെറുതെ ഈ മോഹങ്ങള്‍ എന്നറിയും പോലും വെറുതെ മോഹിക്കുവാന്‍ മോഹം".(ഓ.എന്‍.വി.)
  





No comments:

Post a Comment