19 താമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയില്‍ വച്ച് നടക്കുമ്പോള്‍ അഭിമാനിക്കാന്‍ വകനല്‍കുമെന്നതിനുപകരം ഒരു പ്രവാസി എന്നാ രീതിയില്‍ അനുഭവിക്കേണ്ടി വന്ന അപമാനവും ,രാജ്യം ഇന്ന് നേരിടുന്ന മൂല്യച്യുതികള്‍ ഉയര്‍ത്തുന്ന അധവ അലോസരപ്പെടുത്തുന്ന ചിന്തകളുമാണ് ഇവിടെ പങ്കുവക്കുന്നത്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് വേദിയാകുക വഴി ഇന്ത്യ ലോക രാജ്യങ്ങളുടെ മുപില്‍ വീണ്ടും അപമാനിതയായി എന്ന് വ്യസനപൂര്‍വ്വം പറയാതെവയ്യാ.B.B.C. അടക്കമുള്ള ഒട്ടുമിക്ക വിദേശ ചാനലുകളും സാമാന്യം നല്ലരീതിയില്‍ ഇന്ത്യയെ കരിവാരിത്തേക്കാന്‍ കാണിച്ച വ്യഗ്രത എടുത്തു പറയേണ്ടതാണ്. 2020 ഒളിമ്പിക്സ്സിനു വേദിയാകാന്‍ ഇന്ത്യയും അവകാശ വാദം ഉന്നയിച്ചിരുന്നു എന്നത് ചില യുറോപ്യന്‍ ശക്തികളെ വല്ലാതെ പ്രകോപിതരാക്കി എന്നാതാണ് സത്യം .SKY ചാനല്‍ വഴി ഗെയിംസിന്‍റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ടു പച്ചയായ ആഴിമതിയുടെയും പിടിപ്പുകേടിന്‍റെയും, ഇന്ത്യാക്കാരന്‍റെ 4 കിട ശുചിത്വ സംസ്കാരവും ഇടമുറിയാതെ T V യില്‍ ഒഴുകിയെത്തിയപ്പോള്‍ ഹോസ്പിറ്റലിലും ,ഓഫീസുകളിലും തലകുനിച്ചു നിന്ന് ജോലി ചെയ്യേണ്ടിവന്ന ഒരു വിഭാഗം ഹതഭാഗ്യരാണ് പ്രവാസി ഭാരതിയാര്‍ എന്ന് പറയാതെ തരമില്ല.ഇതില്‍ U.K. Ireland എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നേഴ്സ്സുമാര്‍ക്കാണ് ഏറ്റവും അപമാനം സഹിക്കേണ്ടി വന്നത് .
ഇന്ത്യയേയും ,ഇന്ത്യാക്കാരെയും ബഹുമാനിക്കുന്ന, സ്പോര്‍ട്സില്‍ തല്പരയായ ഒരു അയറിഷ് C N M (Clinical Nursing Manager ) ചോദിച്ചത് ഇങ്ങിനെ ---What a mess ? is this the same India who send a satelliete to the Moon. Are they going to make it ? ഇതിലും മോശമായ പലരുടേയും കമന്‍റെ കൂടി ആയപ്പോള്‍ പാവം പല മലയാളി നേഴ്സുമാരും ഒന്നുറപ്പിച്ചു . C.W.ഗെയിംസ് കഴിയുന്നത് വരെ ബ്രെയിക്കിനു മറ്റു രാജ്യത്തെ പൌരനന്മാരോറൊപ്പം പോകുന്നത് ഒഴിവാക്കാന്‍ . വിദേശ പൌരന്മാരുടെ അടക്കി പിടിച്ച പരിഹാസവും ,ചിരിയും തങ്ങളുടെ വിധിയായി കരുതി എല്ലാം സഹിച്ചു കഴിയുമ്പോഴും പലരും ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യമാണ് ,എന്തേ നമ്മുടെ ഇന്ത്യക്ക് മാത്രം ഇതില്‍ നിന്ന് മോചനമില്ലേ ?
35000 കോടി രൂപ ചിലവഴിച്ചാണ് ഇന്ത്യ ഈ ഗെയിംസിന്‍റെ വിജയം ഉറപ്പാക്കാന്‍ പരിശ്രമിക്കുന്നത് . ലെഭിച്ച സമയം 7 വര്‍ഷവും .എന്നിട്ടും അവസാന ആഴ്ച വരെ ഈ ഗെയിംസ് നടക്കുമോ എന്നാ ആശങ്ക പോലും ഉയര്‍ത്തി,ഇന്ത്യയുടെ യശസ് ഇടിക്കുന്ന തരത്തില്ലുള്ള ഒരു ചിത്രം സമ്മാനിച്ചത് ഇന്ത്യയുടെ രാഷ്ട്രിയ ,ഉദ്യോഗസ്ഥ മേലാളന്‍മാരുടെ സങ്കുചിത താല്‍പര്യങ്ങളൊ,പിടിപ്പുകേടോ? രണ്ടായാലും മാപ്പര്‍ഹിക്കാത്ത തെറ്റാണു ഇവര്‍ രാജ്യത്തോടു ചെയ്തത് എന്ന് പറയാതെ വയ്യാ.
ഇന്ത്യയെ അടിമുടി ബാധിച്ചിരിക്കുന്ന എല്ലാ മൂല്യച്യുതികളുടെയും അതിപ്രസരമാണ് ഗെയിംസിന്‍റെ മുന്നൊരുക്കത്തില്‍ നമുക്ക് കാണുവാന്‍ കഴിയുന്നത്. ഭീകരവാദം,അഴിമതി, ശുചിത്വ ബോധത്തിന്‍റെയും, അര്‍പണബോധത്തിന്‍റെയും അഭാവം തുടങ്ങിയ ഇന്ത്യ നേരിടുന്ന എല്ലാ വെല്ലുവിളികളുടെയും ആകെ തുകയാണ് നമ്മുടെ മാതൃരാജ്യത്തിനേറ്റ ഈ അപമാനം .
9 . 75 ലക്ഷം രൂപ വാടകയ്ക്ക് ഒരു TREADMILL
ഇന്ത്യയില്‍ യഥാര്‍ഥ " വെല്‍ത്ത് ഗെയിംസ്" തുടങ്ങിയത് കോമണ്‍ വെല്‍ത്ത് ഗെയിംസിന്‍റെ നിര്‍മാണ പ്രവര്‍ത്തന ങ്ങളിലും ,ഗെയിംസ് മോടി പിടിപ്പിക്കുവാനും ,കായിക താരങ്ങള്‍ ക്കുള്ള സാധന സാമഗ്രികള്‍ വാങ്ങുന്ന ടെണ്ടര്‍ ഉറപ്പിച്ചപ്പോഴുമാണ്.പകല്‍ കൊള്ളയുടെ കണക്കുകള്‍ ഏതാണ്ട് ഇപ്രകാരം . 9 .75 ലക്ഷം രൂപക്ക് ഒരു treadmill .വിലയെന്ന് ധരിക്കാന്‍ വരട്ടെ . ഇതു 45 ദിവസത്തെ വാടക മാത്രമാണ്. കസേര ഒന്നിന്‍റെ വാടക Rs 8378 ഫ്രിഡ്ജ് വാടക 42 ,202 / A / C 4 ലക്ഷം.70 ltrs ഐസ് ട്രെ ഒരു കമ്പനിയില്‍ നിന്ന് വടകക്കെടുത്തത് Rs4467. മറ്റൊരു കമ്പനിക്കു വാടകയിനത്തില്‍ നല്കുന്നത് Rs.16,070/- . 40 ലക്ഷം രൂപയുടെ പൂച്ചട്ടികള്‍ ,50 ലക്ഷം രൂപയുടെ പൂക്കള്‍ .എല്ലാം വെറുതെയായി .സുരക്ഷ കരണങ്ങളാല്‍ ഇവയൊന്നും സ്ഥാപിക്കാന്‍ കഴിയില്ലാ .അല്ലേലും ഇതൊക്കെ സ്ഥാപിക്കണമെന്ന് ആര്‍ക്ക് നിര്‍ബന്ധം .വാങ്ങികൂട്ടണം .അത്ര തന്നേ .സോപ്പ് ഡിസ്പെന്‍സ്സര്‍ വാടക Rs 187 ഒരു സ്വിസ് കമ്പനിയില്‍ നിന്ന് എങ്കില്‍ അതെ സോപ്പ് ഡിസ്പെന്‍സ്സര്‍ ഒരു ബ്രിട്ടിഷ് കമ്പനിയില്‍ നിന്ന് Rs.9379/- ഒരു രേഖ യുമില്ലാതെ £2.38000 A.M. Films എന്ന ഇന്ത്യന്‍ ഡയറക്ടെഴസുള്ള ഒരു കമ്പനിക്കു കൈമാറിയതും അഴി മതി യുടെ പച്ചയായ ഉദാഹരണം മാത്രം .അങ്ങിനെ പോകുന്നു കണക്കുകള്‍ .
ഡല്‍ഹി ജവഹര്‍ലാല്‍ സ്റ്റേഡിയം നവീകരിക്കാന്‍ 961 കോടി ?(ഒരു അന്ധരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം പുതിയത് നിര്‍മിക്കാന്‍ 100 കോടി മാത്രം മതി എന്നിരിക്കെയാണെന്ന്കൂടി ഓര്‍ക്കണം). ഡല്‍ഹി നവീകരിക്കല്‍ പദ്ധതിയുടെ ഭാഗമായി 22 പദ്ധതി കളിലും വന്‍ അഴി മതി നടന്നു എന്ന് കേന്ദ്ര വിജിലെന്സു കമ്മിഷന്‍ പ്രഥമ ദ്രിഷ്ട്യാ കണ്ടെത്തി.കുറ്റക്കാര്‍ P.W.D. C.P.W.D, N.D.M.C. D.D.A. R.I.T.E.S.തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും.അഴിമതി നമ്മുടെ രാജ്യത്ത് സാര്‍ വത്രികമായി എന്ന് മാത്രമല്ല വികസനമെന്നാല്‍ അതുമായി ബന്ധപ്പെട്ടു നിലക്കുന്നവര്‍ക്കെല്ലാം യഥേഷ്ടം അഴി മതി നടത്തുവാനുമുള്ള അവകാശം സിദ്ധിച്ചപോലെയാണ് രാഷ്ട്രിയ ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ സമീപനം, എന്ന് കാണാം.
ഇതിന്‍റെഎല്ലാം ചുക്കാന്‍ പിടിച്ച സുരേഷ് കല്മാടിയും ,ഡല്‍ഹി മുഖ്യ മന്ത്രി ഷീല ദീക്ഷിത്തും അഴിമതി യുടെ ആള്‍ രൂപങ്ങള്‍ തന്നെ. ഇതൊക്കെ ഡല്‍ഹിയില്‍ അരങ്ങേറുമ്പോള്‍ ഇവരെ മാത്രം എല്ലാം ഏല്പിച്ചു ഉറക്കം നടിച്ച മാന്‍മോഹന്‍സിംങ്ങിനും ഉത്തരവാധിത്വത്തില്‍ നിന്നും ഒഴിയാന്‍ കഴിയില്ല . ( അദ്ദേഹം അഴിമതി നടത്തി എന്ന് ഇതിനു അര്‍ത്ഥമില്ല എന്ന് പ്രത്യേകം സൂചിപ്പിക്കുന്നു.)അങ്ങിനെ അഴിമതിയുടെ ചാകരയായിരുന്നു ഗെയിംസിന്‍റെ മുന്നൊരുക്കങ്ങള്‍ എന്ന് പറയാതെ വയ്യ.
മറ്റൊന്ന് കുനിന്മേല്‍ കുരു പോലെ വന്ന ശുചിത്വ പ്രശ്നങ്ങലാണ്. ഇതു ഇന്ത്യക്കാരന്‍റെ ഒരു attitude ന്‍റെ പ്രശനമാണ്.പ്രകൃതിയേയും ,സഹജീവികളെയും തെല്ലുപോലും വില കല്‍പ്പിക്കാത്ത ഒരു സമൂഹം സാക്ഷര കേരളത്തിലുമുണ്ട് . പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യംനിറച്ചു പൊതു നിരത്തുകളില്‍ വലിച്ചെറിയുന്നത് ഇന്ന് നമ്മുടെ നാട്ടിലും ഒരു സ്ഥിരം കാഴ്ചയാണ് .ഇതിലും തുലോം മലീമസമായ ഒരു രീതിയാണ് വടക്കെ ഇന്ത്യന്‍ സംസ്ഥാങ്ങളില്‍ നിലനില്‍ക്കുന്നത്. പൊട്ടിയൊലിക്കുന്ന കക്കൂസുകളും,പട്ടിയോ, പൂച്ചയോ കേറി നിരങ്ങിയ മെത്തകളുമായിട്ടാണ് വിദേശ താരങ്ങളെ ഇന്ത്യ വരവേല്‍ക്കാന്‍ ഒരുങ്ങിയതിന്‍റെ നാണം കെടുത്തുന്ന ദൃശ്യങ്ങള്‍ ഏവരേയും അത്ഭുതപ്പെടുത്തി .ഒരു Nightmare ആയി ഇന്നും അത് ഓരോ പ്രവാസി യുടെ മനസ്സിലേക്ക് വരുന്നുണ്ട് എന്നതാണ് യാഥര്‍തഥ്യം.ഒപ്പം ശുചിത്വത്തിനു വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത തലങ്ങള്‍ ഉണ്ട് എന്നാ ഭാനോട്ട് ന്‍റെ അഭിപ്രായം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കി ചോദിക്കാന്‍ കാണിച്ച ധൈര്യം അപാരം തന്നേ
.തെറ്റുകള്‍ അംഗീകരിക്കാനും , അവ പരിഹരിക്കാനും ,ഭാവിയില്‍ ആവര്‍ത്തിക്കതിരിക്കനുമുള്ള ശ്രമം ഇന്ത്യക്ക് അന്യമാകുന്നോ എന്തോ?
കായികതാരങ്ങള്‍ തങ്ങേണ്ട മുറിയില്‍ പാമ്പിനെ കണ്ടതും ,സ്റ്റേഡിയത്തി ന്‍റെ മേല്‍കൂര നിലം പോത്തിയതും ,സന്നദ്ധ സേവനത്തിനെത്തിയ 10000 പേര്‍ കിറ്റ്മായി മുങ്ങിയതും മറ്റും ആരെയും ആശ്ച്ചര്യപ്പെടുത്തും.
ഭീകരവാദമാണു ഈ ഗെയിംസും , നമ്മുടെ രാജ്യവും നേരിടുന്ന പ്രധാന വെല്ലുവിളി. പല രാജ്യങ്ങളും , കായിക താരങ്ങളും ഗെയിംസില്‍ നി ന്ന് പിന്മാറുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടത്. ഇത് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള മതമൌലീക ശക്തികളുടെ സംഭാവനയാണ്. ഡെമോക്ളിസിന്‍റെ വാള്‍ പോലെ ഇനിയങ്ങോട്ട് ഇത് ഇന്ത്യയെ (ലോകത്തെയാകെ ) വേട്ടയാടും എന്ന് വ്യസനത്തോടെ ഓര്‍മിപ്പിക്കട്ടെ .എന്ത് ചെയ്യാം! മതങ്ങള്‍ നല്‍കിയ സംഭാവനയല്ലേ !സഹിച്ചേ പറ്റൂ .....
എന്നാല്‍ ഇതിന്‍റെ മറ്റൊരു വശം കൂടി കാണേണ്ടതുണ്ട് .100 കോടി മുടക്കി ഒരു സ്റ്റേഡിയം പുതുതായി പണിതീര്‍ക്കമെന്നിരിക്കെ 961 കോടി മുടക്കി ജവര്‍ഹാര്‍ലാല്‍ സ്റ്റേഡിയം നവികരിക്കുന്നതിനു ചിലവക്കിയതിന്‍റെ ന്യായികരണം ഓര്‍ഗനൈസിംഗ് കമ്മിറ്റി നിരത്തുന്നത് സുരക്ഷ കാരണങ്ങളാണ്. അങ്ങിനെയെങ്കില്‍ മതത്തിന്‍റെ പേരില്‍ ഏതാനും ചിലര്‍ നടത്തുന്ന ഭീകര വാദത്തിന്‍റെ പിന്നിലെ സാമ്പത്തിക ലാഭം കൊയ്യുന്നത് കച്ചവട താല്പര്യങ്ങളുള്ള ചില ശക്ത്തികളല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.961 കോടി മുടക്കി ഒരു സ്റ്റേഡിയം നവീകരിച്ചപ്പോള്‍ ,അതിലുമധികം തുക സുരക്ഷക്കായി ചിലവഴിച്ചു എന്നതല്ലേ വസ്തുത. സര്‍ വെയിലെന്‍സ് ക്യാമറകള്‍, ബോമ്പ് dectector ,അലാറം സിസ്റ്റം ,ബുള്ളറ്റു പ്രൂഫ് സംരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളും തുടങ്ങി അത്യധുനീക സാമഗ്രികള്‍ (mostly imported ) ആണ് ഈ ഗെയ്മ്സ്സിന്നായി ഇന്ത്യാ വാങ്ങി കൂട്ടിയത് . ഭീകരവാദം കൊണ്ടും ,അതിന്‍റെ ഭയാശംങ്കകള്‍ കൊണ്ടും യഥാര്‍ഥ നേട്ടം ഇവ ഉത്പാദിപ്പിക്കുകയും ,വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്കും , കമ്പനികള്‍ക്കുമല്ലേ എന്ന സംശയം ബലപ്പെട്ടുവരുന്നു .
ഇന്ന് ജര്‍മിനി ,ഫ്രാന്‍സ് ,ബ്രിട്ടന്‍ ,സ്പയിന്‍ എന്നി രാജ്യങ്ങളിലേക്കുകൂടി അതിന്‍റെ ഭീതി വ്യപിപിക്കുക വഴി കൂടുതല്‍ ബിസിനെസ്സ് സാധ്യതകളാണ് ഏതോ മുതലാളിത്ത ശക്തി ലക്‌ഷ്യം വക്കുന്നത്. ഒന്ന് ആലോചിച്ചു നോക്കിയാല്‍ കോടികളുടെ ബിസിനെസ്സ് സാധ്യത തെളിഞ്ഞുവരും . .ഭീതി വിതച്ചും , മനുഷ്യകുരുതി നടത്തിയും തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ സംരഷിക്കുക എന്നത് മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ മാത്രം ശൈലിയാണല്ലോ. അങ്ങിനെയെങ്ങില്‍ ഒന്ന് ഉറപ്പിച്ചു പറയാം ,ഇത്തരം മുതലാളിത്ത താല്പര്യങ്ങളും ,മതങ്ങളും ചേര്‍ന്ന് ഭീകരവാദം ആളികത്തിച്ചു മനുഷ്യ ജീവിതം എല്ലകാലത്തെക്കും ദുസ്സഹമാകുമെന്നു .
1)ഈ ഗെയിംസ് ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ് .
2) ഇങ്ങിനെ രാജ്യത്തിന്‍റെ യശസ്സുയര്‍ത്തേണ്ട ഒരു കയികോല്‍സവത്തില്‍ ഇന്ത്യ ലോകത്തിന്‍റെ മുന്‍പില്‍ അപമാനിതയാകാന്‍ കാരണമെന്ത് ?കാരണക്കാര്‍ ആര് ?
3)ഇത്തരം അഴിമതിക്കു സുരേഷ് കല്‍മാഡി മാത്രമാണോ ഉത്തരവാദി ?
4)ഇത് സമൂഹത്തിന്‍റെ മൂല്യ തകര്‍ച്ചയല്ലേ കാണിക്കുന്നത് ?
5)വന്‍ തോതിലുള്ള നഗരവല്‍ക്കരണമാണ് ഗയിംസ്സിന്‍റെ മറവില്‍ ഡല്‍ഹിയില്‍ നടത്തിയത്. പാശ്ചാത്യ സംസ്കാരത്തിന്റെ പറിച്ചു നടലല്ലേ ഇങ്ങിനെ ആടമ്പരത്തോടു കൂടി ഗയിംസ് നടത്താന്‍ നിശ്ചയിച്ചതിനു പിന്നിലെ ലക്‌ഷ്യം ? ഇതിന്‍റെ പിന്നിലെ താല്പര്യങ്ങളെന്ത്?45 ദിവസത്തെ ഗെയിം സിന് ശേഷം ഇതിനായി ഒരുക്കിയ infrastructure ഉം സുഖസൗകര്യങ്ങളും ഇന്ത്യന്‍ സംസ്കാരതിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാം ?
6)വികസനവും അഴിമതിയും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്ന് വീണ്ടും തെളിയിക്കപെട്ടു .അഴിമതിയില്ലാതെ വികസനം സാധ്യമാകില്ലേ ?
7)യഥാര്‍ത്ഥ വികസനം എന്നാല്‍ എന്ത്? അത് ആര്‍ക്ക് വേണ്ടി ?
ഒരു ഗാന്ധിജയന്തി കൂടി കടന്നു പോകുമ്പോള്‍ ഓരോ ഇന്ത്യാക്കാരനേയും ആലോസരപ്പെടുത്തുന്ന ഏതാനും ചോദ്യങ്ങളാണ് ഇവയെന്ന് കരുതുന്നു .
എന്തേ നമ്മുടെ രാജ്യത്തിന് മാത്രം ഇതില്‍ നിന്ന് മോചനമില്ലേ?സ്വാര്‍ തഥയും ,സമ്പത്തിനോടുള്ള അടങ്ങാത്ത ആര്‍ത്തിയും ,അധികാരകൊതിയും സമൂഹത്തിന്‍റെ സകല മേഖലകളെയും കീഴടക്കുമ്പോള്‍ ,ഗാന്ധിജി നമ്മെ പഠിപ്പിച്ച തത്വസംഹിതകള്‍ക്കേല്‍ക്കുന്ന പരാജയങ്ങളില്‍ ഒന്നുകൂടി എന്ന് മാത്രം കരുതാം . ഇന്ത്യയുടെ ഭരണകര്‍ ത്തക്കള്‍ മുതല്‍ ,ഉദ്ധ്യോഗസ്ഥര്‍, വ്യവസായികള്‍ .ഗയിംസ്സു വില്ലേജിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇഷ്ടിക ചുമന്നവന്‍ മുതല്‍ മൂത്ര പുര വൃത്തി യാക്കുന്നവന് വരെ താന്‍ ചെയ്യുന്ന പ്രവര്‍ത്തി തന്‍റെ " കീശയുടെ "മാത്രം ലാഭാത്തിനല്ല മറിച്ച് ഗയിംസ്സിന്‍റെ വിജയത്തിനാകണം അതുവഴി തന്‍റെ മാതൃ രാജ്യത്തിന്‍റെ യശസ്സുയരണം, അഭിവൃദ്ധി സാധ്യമാകണം എന്ന് കരുതുന്ന സംസ്കാരം വരാത്ത കാലത്തോളം ഈ അപമാനം നാം സഹിക്കേണ്ടി വരും . എങ്കിലും രാജ്യസ്നേഹികളായ ഓരോ പ്രവാസിയും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എങ്ങിനെയും ഈ ഗെയിംസ് വിജയിച്ചു കാണണേ എന്ന് .
സത്യമേവജയതേ
This comment has been removed by the author.
ReplyDeleteഊതി വീർപ്പിച്ച ദേശീയ ബോധത്തിന് അപ്പുറത്ത് നാണക്കേടിന്റെ ഒരു മറുവശം ഉണ്ടന്നുള്ളത് സത്യം തന്നെ.
ReplyDeleteബീജിംഗ് ഒളിമ്പിക്സിനു ചൈന ചിലവാക്കിയതിന്റെ ഇരട്ടിയാണെന്ന് ചില കണക്കുകൾ..അതല്ല 70000 കോടിയായെന്ന് മറ്റു ചിലർ..ഈ പണം കൊണ്ട് മീഡിയായെ വിലയ്ക്കെടുക്കാനെന്താണ് പാട്..തട്ടിക്കൂട്ടി ഗെയിംസ് കഴിയുന്നതോടെ ഗോസായിമാരുടെ തട്ടിൻപുറങ്ങളിൽ പൂഴ്ത്തിവച്ചിരിക്കുന്ന കള്ളപ്പണം ഇനിയും കൂടും..കൂടട്ടെ...സ്വിസ് എക്കൊണ്ടുകളിൽ ഇന്ത്യാക്കാർ ഇട്ടിട്ടുള്ള കള്ളപ്പണം മാത്രം മതി ഇന്ത്യയൂടെ എല്ലാക്കടങ്ങളും തീർത്ത്..എല്ലാ ടാക്സുകളൂം 0% ആക്കാൻ...അങ്ങനെ വന്നാൽ ഒറ്റ ദിവസം കൊണ്ട് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകും...പക്ഷേ ഇത് നടക്കണമെങ്കിൽ ഇത്തിരി പുളിക്ക്യും...
ReplyDelete