നെയ്യാറ്റിന്‍ കര അങ്ങിനെ പര്യവസാനിച്ചു , വിജയത്തിന് തിളക്കമുണ്ടോ ഇല്ലയോ എന്നതിലും വളരെ ചരിത്ര പ്രാധാന്യമുള്ള തിരെഞ്ഞെടുപ്പാണ് കടന്നു പോയത്. അതുകൊണ്ട് തന്നെ ഭാവിയില്‍ കേരള രാഷ്ട്രിയത്തില്‍ ഉണ്ടായേക്കാവുന്ന ഗതി വിഗതികളെ ബന്ധപ്പെട്ടവര്‍ ഗൌരവത്തോടെ കാണണം.
നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ വലിയ മാനസീക പിരിമുരുക്കത്തിലൂടെയകണം കടന്നു പോയിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ഉമ്മ തല്ലു കൊള്ളും, അല്ലെങ്കില്‍ വാപ്പ നായ നക്കിയ ഇറച്ചി കറി കഴിക്കും എന്ന ഒരു ചൊല്ലാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്, നിര്‍ണായക ഘട്ടത്തില്‍ മറുകണ്ടം ചാടി ജനാധിപത്യത്തെ വ്യഭിചരിച്ച ശെലവരാജനെ വീണ്ടും തിരെഞ്ഞെടുത്താല്‍ അത് കേരള ജനതയുടെ രാഷ്ട്രിയ പ്രബുദ്ധതക്ക് തീരാ കളങ്കമാകും . അതായത് വാപ്പ ഇറച്ചി തിന്നും എന്ന് സാരം. മറുവശത്ത് ധിക്കാരവും ധാര്‍ഷ്ട്യവും കൊണ്ട് അന്ധരായ ഏതാനും ചില നേതാക്കളുടെ കയ്യിലകപ്പെട്ട CPIM നേതൃത്വം കൊടുക്കുന്ന LDF നു വോട്ടു ചെയ്‌താല്‍ അവര്‍ വീണ്ടു വര്‍ദ്ധിച്ച ആവേശത്തോടെ ജനാധിപത്യ വിരുദ്ധ മനുഷ്യത്വ രഹിത പരവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടും . വിവേക ബുദ്ധിയും സമ നിലയും തെറ്റി അവര്‍ കശാപ്പു കാരുടെ പാര്‍ട്ടിയായി അധ: പ്പതിക്കും അതായത് ഉമ്മ തല്ലു കൊള്ളും . ഒടുവില്‍ MM മണിയുടെയും , കരീമിന്റെയും കൊലവെ റി യേക്കാള്‍ നന്ന് ഈ നായ നക്കിയ കറി ഉമ്മന്‍ ചാണ്ടിക്ക് തന്നെ ഒരു മുതല്‍ കൂട്ട് ആകട്ടെ എന്ന് ജനം വിധിയെഴുതി എന്ന് വേണം കരുതാന്‍ .
തിരെഞ്ഞെടുപ്പു ഫലം വരുന്നതിനു മുന്‍പ് തന്നെ വിശകലനങ്ങള് മായി പ്രധാന രാഷ്ട്രിയ പാര്‍ട്ടികളും നേതാക്കളും എത്തിയെങ്കിലും സത്യാ സന്ധമായ ഒരു വിശകലനം ആരില്‍ നിന്നും കണ്ടില്ല. അല്‍പ്പം സെന്സിബിളായി സംസാരിച്ചത് മുരളിയും പന്ന്യനുമാണ് . . പക്ഷെ ഒരു മാതിരി കോപ്പിലെ ന്യായവുമായി വന്നത് CPIM ലെ Dr . തോമസ്സ് ഐസ്സക്ക് ആണ് . പരാജയ കാരണം VS ന്റെ ഒഞ്ചിയ സന്ദര്‍ശനത്തിന്‍റെ ദിവസവും , മുഹൂര്‍ത്തവും , സമയവും ദൈര്‍ഘ്യവും ഒക്കെയാണ് എന്ന് പറഞ്ഞ ശ്രീമാന്‍ നെയ്യാറ്റിന്‍ കരയിലെ വോട്ടര്‍മാരെ കഴുതകളാ യാണോ കണ്ടത് എന്ന് സംശയം തോന്നുന്നു. മെയ് 5 നു TP ചന്ദ്ര ശേഖരന്‍ വധിക്കപ്പെട്ടതിന് ശേഷം കേരളത്തില്‍ നടന്ന രാഷ്ട്രിയ ചര്‍ച്ചകളും തുടര്‍ന്നു M M മണി നടത്തിയ ഭ്രാന്തന്‍ ജല്‍പ്പനങ്ങളും പിണറായി വിജയനും , കരീമും നടത്തിയ നിയമ വിരുദ്ധ നിലപാടുകളും ഒന്നും ഐസക്കിന് വിഷയമായി തോന്നിയില്ല. രാഷ്ട്രിയ പ്രബുദ്ധതയുള്ള നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു തീരുമാനിച്ചത് തിരെഞ്ഞെടുപ്പു ദിവസം 11 മണിക്ക് ശേഷം വാര്‍ത്താ മാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യുസ്സ് കണ്ടിട്ടാണ് എന്നാണ് പറഞ്ഞു വച്ചത് . ഇത് ലജ്ജാകരമാണ്. ഇത്തരം ഐസക്കിന്റെ കണ്ടെത്തലുകള്‍ക്ക് ജനം നെല്ലിക്കാത്തളം വിധിക്കുന്ന കാലം വിദൂരമല്ല.
തങ്ങളുടെ സ്വേച്ചധിപത്യ നടപടികളെ ചോദ്യം ചെയ്യുന്നവരെ ലിസ്റ്റു തയ്യാറാക്കും , തല്ലും , കൊല്ലും. കൊല്ലിക്കും, അതൊന്നും വോട്ടര്‍മാര്‍ കാണരുത് കേള്‍ക്കരുത് , ചര്‍ച്ച ചെയ്യരുത് ചിന്തിക്കരുത് .(ചോദ്യം ചെയ്യാന്‍ മുതിരുകയെ അരുത്) ഞങ്ങള്‍ നിറുത്തുന്ന ഏത് കുറ്റിചൂലായാലും പോയി വോട്ടു ചെയ്തു കൊള്ളണം . കാരണം വോട്ടര്‍മാരും CPIM ആയി ഉള്ള ബന്ധം അടിമ ഉടമ ബന്ധമാണ്. ഇത്തരം ചിന്തകളാല്‍ നയിക്കപ്പെട്ടുന്നവര്‍ നെയ്യാറ്റിന്‍കര വല്ല UP യിലോ ബീഹാറിലോ ആണ് എന്ന് കരുതിയതായി സംശയിക്കേണ്ടിയിരിക്കുന്നു.
TP വധവും അതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രിയ സംഭവ വികാസങ്ങളും CPIM നെ സ്നേഹിക്കുന്നവരെ വല്ലാതെ അലോസരപ്പെടുത്തി. അതിന്‍റെ പ്രതിഫലനാണ് നെയ്യാറ്റിന്‍കര ഉപ തിരെഞ്ഞെടുപ്പു ഫലം. കേരളത്തിലെ ജനങ്ങളെ അലോസരപ്പെടുത്തിയത് VS ന്റെ ഒഞ്ചിയം സന്ദര്‍ശനം അല്ല മറിച്ച് PB അംഗവും മുന്‍ അഭ്യന്ദ്ര മന്ത്രിയുമായ കോടിയേരി ക്രിമിനലായ അന്ത്യേകി സുരയുടെ വീട്ടില്‍ കല്യാണത്തിനു പോയതിനെയാണ് .
ജനത്തിനു അറിയേണ്ടത് കൊടി സുനി പാര്‍ട്ടി അമഗമാണോ എന്നാണു. അംഗമാണ് എങ്കില്‍ നിരപരാധികളുടെ ചോര മണക്കുന്ന പണമാണോ മാസാമാസം പാര്‍ട്ടിക്ക് ലെവിയായി നല്‍കുന്നത് , ഹോ കഷ്ടം ,
കോടി സുനിയെപ്പോലുള്ള കൊട്ടേഷന്‍ സംഘങ്ങളും MM മണിയെപ്പോലുള്ള ആരാച്ചരുമാരുമാണോ ഈ പാര്‍ട്ടി യുടെ അടിത്തറ അതോ മാര്‍ക്സിയന്‍ പ്രത്യായശാസ്ത്രമോ? കൊടിസുനിയെ ആറ് മാസം മുന്‍പ് ജയില്‍ മോചിതനാക്കാന്‍ ശുപാര്‍ശ ചെയ്തത് P ജയരാജനും P ശശിയുമാണ് എങ്കില്‍ പിന്നെ ചിത്രം വ്യക്തം . പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ P ശശി തന്നെയാണോ പാര്‍ട്ടിയുടെ പ്രതിനിധി എങ്കില്‍ പറയാന്‍ ഇത്ര മാത്രം , നഞ്ച് എന്തിന് നാനാഴി .
വ്യത്യസ്ത രാഷ്ട്രിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ , തൊഴിലാളികളെ സംഘടിപ്പിച്ചതിന്റെ പേരില്‍ , ഒരു പ്രകടനം തടസ്സ പ്പെടുത്തിയതിന്റെ പേരില്‍ AITUC ശക്തമാക്കിയതിന്റെ പേരില്‍ എതിരാളികളെ ലിസ്റ്റു തയാറാക്കി കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച MM മണി കമ്യു ണി സ്റോ അതോ കശാപ്പു കാരുടെ ambassadar തന്നെയോ എന്നാണു ജനങ്ങള്‍ക്ക് അറിയേണ്ടത്. കാരായി രാജനും , കാരായി ചന്ദ്ര ശേഖരനും കുഞ്ഞനന്തനും പാര്‍ട്ടി നേതാക്കളോ അതോ പാര്‍ട്ടിയുടെ പേ റോളിലെ ആരാച്ചാര്‍ മാരോ ?
കൊല്ലപ്പെട്ട ധീരനായ കമ്യു ണി സ്റ് സ: T P യെ കുലകുത്തിയെന്നു വിളിച്ച , പോലീസന്വേഷണം തടസ്സപ്പെടുത്ത്യ നടപടിയെ പരസ്യമായി ന്യായീകരിച്ച MM മണിയുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളെ വെറും നാവിന്‍റെ പിഴയാണെന്ന് പരസ്യമായി ന്യായീകരിച്ച പിണറായി വിജയന്‍റെ നടപടിക്കുള്ള മധുരമായ പ്രതികാരമാണ് LDF ന്റെ പരാജയം . രാജ്യത്തെ നിയമ വ്യവസ്ഥയെയും , ജനധികാരത്തെയും , മാധ്യമ സ്വാതന്ത്ര്യത്തെയും വെല്ലു വിളിച്ച നടപടികളെ രഹസ്യ ബാലറ്റിലൂടെ പ്രതികരിക്കാന്‍ കിട്ടിയ ഒരു അവസരവും ജനം വെറു തെയാക്കുമെന്നു കരുതേണ്ട. ജനങ്ങളെ കയ്യിലെടുക്കാന്‍ ഏറനാടന്‍ തമാശയൊന്നും ഇനി ഫലം ചെയ്യുമെന്ന് കരുതേണ്ട. ഒപ്പം VS നെ പ്പോലുള്ള ഒരു ജന പക്ഷത് നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെയും , വസ് ഉയര്‍ത്തുന്ന ഗൌരവമുള്ള വിഷയങ്ങളെയും അരിഞ്ഞു വിഴ്താന്‍ നേതൃത്വത്തിന് കഴിഞ്ഞെന്നു വരാം, പക്ഷെ ഔദ്യോഗിക നേതൃത്വത്തിന്റെ ഈ ശ്രമങ്ങള്‍ക്കും ജനം ബാലറ്റിലൂടെ മറുപടി നല്‍കുമെന്നാണ് കഴിഞ്ഞ നാലു പൊതു തിരെഞ്ഞെടുപ്പുകളിലും ഒട്ടേറെ ഉപ തിരെഞ്ഞെടുപ്പുകളിലും ദൃശ്യമായതു . കാരണം രഹസ്യ ബാലറ്റിലൂടെ ആയാല്‍ പിന്നെ 51 വെട്ട് പെടിക്കെണ്ടതില്ലല്ലോ .
കൊലപാതകങ്ങളെ 1 ശതമാനം പോലും അമ്ഗീകരിക്കുന്നവരല്ല കേരള ജനത . അത് കൊണ്ട് തന്നെ T P യുടെ മാത്രമല്ല മലബാര്‍ മേഖലയിലെ ഒട്ടേറെ കുടുംബങ്ങളെ അനാഥമാക്കിയ രാഷ്ട്രിയ കൊലപാതകങ്ങളുടെ പിന്നിലെ കറുത്ത കൈകളെ ജനം അറപ്പോടെയും വെറുപ്പോടെയും നോക്കുന്ന കാലം വിദൂരമല്ല. ഒപ്പം ഐക്യത്തിനും അഖണഡതക്കും , മതേതരത്വ സംരക്ഷണത്തിനും മനുഷ്യ ചങ്ങലയും മനുഷ്യ മതിലും തീര്‍ത്ത ഒട്ടേറെ പ്രതിജ്ഞയും പ്രചാരണവും നടത്തിയ പാര്‍ട്ടിയുടെ മറവില്‍ ചില ആരച്ചരന്മാര്‍ വര്‍ഗീയ കലാപത്തിനു വഴി മരുന്നിടാന്‍ ശ്രമിച്ചു എന്നതു അമ്പരപ്പുളവാക്കുന്നു .ഇങ്ങിനെ ആണ് ദിനം സ്വയം നശിക്കുന്ന പാര്‍ട്ടിക്കകത്ത് അത് കൊണ്ട് തന്നെ 1964 നെ അനുസ്മരിപ്പിക്കുന്ന ഒരു നവ മുന്നേറ്റത്തിന്റെ പെരുമ്പറ മുഴക്കമാണ് പ്രഭാത് പട് നായിക്ക് തന്റെ E മെയില്‍ ളിലൂടെ നല്‍കുന്ന സന്ദേശം എന്ന് ഞാന്‍ മനസിലാക്കുന്നു. CPIM ലെ വലതു പക്ഷ വല്‍ക്കരണം ചെറുക്കാന്‍ മാര്‍ ക്സിയന്‍ ദര്‍ശനത്തെ സ്നേഹിക്കുന്ന സോഷ്യലിസ്റ്റു ആശയങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ മലയാളികളും തങ്ങളുടെ പ്രതികരണ ശേഷി ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു . അതിന്‍റെ ആദ്യ പടിയായി വേണം നെയ്യാറ്റി ന്‍കര തിരെഞ്ഞെടുപ്പു ഫലത്തെ കാണാന്‍ എന്ന് കൂടി ഓര്‍മ്മപ്പെടുത്തി കൊണ്ട്
സത്യമെവജയതെ