Total Pageviews

Monday, May 7, 2012

സ: ടി പി ചന്ദ്രശേഖരന്‍ മരിക്കുന്നില്ല !




ഒ ഞ്ചിയത്തെ ധീരനായ വിപ്ലവകാരി
സ: ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ച  സംഭവം അത്യന്തം അപലപനീയമാണ്. വര്‍ത്തമാനകാല  കേരള  ചരത്രത്തില്‍  ആര്‍ക്കും വിസ്മരിക്കാനാകാത്ത     ധീര രക്തത സാക്ഷിയായി സ: ടി പി  ചദ്രശേഖരന്‍  എക്കാലവും കേരളത്തിലെ പ്രതികരണ  ശേഷിയുള്ളവരുടെ  മനസ്സില്‍ ജീവിക്കും.

അടങ്ങാത്ത  പോരാട്ട വീര്യമുള്ള  ഒരു  കമ്യു ണിസ്റ് എന്ന നിലയില്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെ മാര്‍ക്സിസം ലെനിനിസം  നെഞ്ചിലേറ്റ്   വാങ്ങിയ ഈ പ്രിയ സഖാവിന്റെ  ജീവിതം  എന്നും അനീതിക്കെതിരായ  പോരാട്ടമായിരുന്നു.
അതുകൊണ്ട് തന്നെയാണ്   സഖാവ്  ടി പി ചന്ദ്രശേഖരനെ ഒഞ്ചിയത്തുകാര്‍ സ്നേഹിച്ചതും  നിര്‍ണായക  സമയത്ത്   വിശ്വസിച്ചു കൂടെ നിന്നതും  എന്നത് വസ്തുതയാണ്.  കേവലം  ഒരു  കമ്യുണിസ്റ് കാരന്‍ എന്ന  നിലയില്‍ മാത്രമല്ല  സ്ഥാപന വല്‍ക്കരിക്ക പെട്ട  ഒരു  കമ്യുണിസ്റ് പാര്‍ട്ടിക്കെതിരെ, അതിന്‍റെ ഒരു ചെറു ന്യുനപക്ഷത്തിന്റെ വഴി പിഴച്ച പോക്കിനെതിരെ  തന്റെ സഹപ്രവര്‍ത്തകാരെയും നാട്ടുകാരെയും ഒരുമിച്ചു നിറുത്തി  അനിതിക്കെതിരായുള്ള  ഉജ്വല പോരാട്ടം സംഘടിപ്പിക്കുകയും ആ തീ  കേരളത്തിലെമ്പാടും   പകര്‍ന്നു നല്‍കാനുള്ള  ശ്രമത്തില്‍ ഒരു നിര്‍ണായക പങ്കു വഹിക്കുകയും അതില്‍ ഒരു പരിധി  വരെ വിജയിക്കുകയും ചെയ് തു  എന്നതാണ് സ ടി പി  യുടെ  പ്രസക്തി . ഒഞ്ചിയത്തെ  ഈ  സമര  നായകന് "ലാല്‍സലാം".

 CPIM ലെ  അപചയങ്ങല്‍ക്കെതിരെ    പൊരുതി സ്വന്തംമായി ഒരു  പ്രസ്ഥാനം  തന്നെ  കെട്ടിപടുത്ത സഖവിന്റെ  സംഘടന പാടവത്തെ  അന്ഗീകരിക്കുംപോള്‍ തന്നെ  എടുത്തു പറയേണ്ട ഒരു സവിശേഷത  അതിനെ  UDF ന്‍റെ പാളയത്തില്‍ കൊണ്ട് കെട്ടാന്‍ ഉള്ള  ഒരു നീക്കവും  അദേഹം നടത്തിയില്ല  എന്നതാണ്  . ഇതാണ്   സ: TP വ്യത്യസ്തനാകുന്നത് .

എന്നാല്‍ സ: ടി പി യുടെ കൊലപാതകം  CPIM ന്‍റെ   തലയില്‍ കെട്ടിവക്കാന്‍ UDF ഉം വലതു പക്ഷ  മാധ്യമങ്ങളും   നടത്തുന്ന  ശ്രമം  ഖേദകരമാണ് . യാതൊരു അടിസ്ടാനവുമില്ലാതെ  ഇത്തരം  ഒരു  ഗൂഡാലോചനയെ  കേരളത്തിലെ  ജനം അര്‍ഹിക്കുന്ന ഗൌരവത്തോടെ തള്ളികളയും. CPIM ആണ് കൊലക്ക് പിന്നില്‍ എന്ന ഇടതു പക്ഷ  ഏകോപന സമിതിയുടെ  നിലപാടും പുന പരിശോധിക്കേണ്ടതാണ്. ഇടതു പക്ഷ ഏകോപന സമിതിയും വലതു പക്ഷ  പിന്തിരിപ്പന്‍ മാരെ പ്പോലെ പ്രതികരിക്കുന്നത്  ജനങ്ങളില്‍ അവര്‍ക്ക് അനുകൂലമായി   വളര്‍ന്നു വരുന്ന വിശ്വാസത്തിനു കോട്ടം തട്ടാന്‍ ഇടയാക്കും .സ: T P ചന്ദ്രശേഖരന്റെ അരുംകൊല  ഒരു ആഘോഷ മാകി മാറ്റിയ UDF നേതൃത്വമാണ്  ഈ  കൊലക്ക് പിന്നില്‍ എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.

പ്രധാനമായും നെയ്യാറ്റിന്‍കര ഉപ 
തിരെഞ്ഞെടുപ്പും     അതില്‍ ശെല്‍വരാജിനെ  CPIM "വേട്ടയാടി" എന്ന പ്രയോഗം മാത്രമാണ് ശെല്‍വരാജ് ചെയ്ത കുതിര കച്ചവടത്തിന്നു മറുപടിയായി UDF ന് ഉന്നയിക്കാനുള്ളത്, ആ പ്രയോഗത്തിനു  ആക്കം കൂട്ടാനും CPIM നെ ജനങ്ങള്‍  ഭീതിയോടെ  കാണാനുമുള്ള  ഒരു തിരെഞ്ഞെടുപ്പു ആയുധമായി ഉപയോഗിക്കാനുതകുന്ന  വടിയായി വേണം സ: ടി പ യുടെ ജീവനെടുത്ത സംഭവത്തെ UDF കാണുന്നത്   ശെല്‍വരാജിനെപ്പോലെ   കൊണ്ഗ്രസ്സില്‍ പോയി ആത്മഹത്യ  ചെ യ്ത  ഒരു  കൂതറ  രാ ഷ്ട്രി യക്കാരന്   സഖാവ്  ചന്ദ്ര ശേഖരനെ  പ്പോലെ യുള്ള  ഒരു രക്ത  സാക്ഷിയുടെ പേര്   ഉച്ചരിക്കാന്‍  പോലുമുള്ള  യോഗ്യത   ഇല്ല   എന്നത്    ഇവിടെ  എടുത്തു പറയട്ടെ .  
കേരളം ഒരു നിര്‍ണായകവും നെറി കെട്ടതുമായ ഒരു രാഷ്ട്രിയ   ദ്രുവീകരനത്തിലൂടെയാണ്      കടന്നു പോകുന്നത്. വര്‍ഗീയ ചിന്താഗതികള്‍ ഉയര്‍ത്തിവിട്ടു ജനങ്ങളെ ഭിന്നിപ്പിച്ചു  ഭരിക്കുന്ന തന്ത്രമാണ് UDF എടുത്തിട്ടുള്ള സമീപനം. ഇതിനെ ആ നിലക്ക് നേരിടാന്‍  LDF ന് ഒന്നുകില്‍ അതെ നിലവാരത്തിലേക്ക് താഴണം. അത് ക്ലേശകരമാണ് എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ യുള്ള ഒരു 
നീക്കമാണ്  UDF  നടത്തുന്നത്.

ഉപതിരെഞ്ഞെടുപ്പുകളില്‍  UDF എടുക്കുന്ന സമീപനം  പ്രതികൂലമായി വരുന്ന ജന വികാരത്തെ മുക്കി കളയാന്‍ പോന്ന പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക   എന്ന തന്ത്രമാണ്. പിറവത്ത് അത് നാം കണ്ടതാണ്. ആദ്യം ജേക്കബിന്റെ മകന്‍ എന്ന പരിവേഷം, പിന്നീട്  അഭിനവ  മന്ത്രി ആയി   അവതരിപ്പിച്ചു ശേഷം  V S  നു  എതിരായ  VD സതീശന്‍ കമ്മിറ്റി റിപ്പോര്‍ട്ട്  , ഒപ്പം   ശെല്‍വരാജ്  നടത്തിയ    കൂറ് മാറ്റം  അതിനു ശേഷം ഷുക്കൂര്‍ വധം ,  ഒപ്പം വീണു കിട്ടിയ  അഭിസാരിക  പ്രയോഗവും  കൂടുന്നതാണ്  പിറവത്തെ UDF തന്ത്രം.  ജന വികാരത്തെ മാറ്റി മരിക്കാന്‍ പോ ന്ന  തറ  വേലകള്‍  അച്ചടിക്കാന്‍  മാതൃഭൂമിയും മലയാള മനോരമയും ഉണ്ടെങ്കില്‍  ഏത് എഭ്യനെയും നിറുത്തി  തിരെഞ്ഞുടുപ്പും ജയിക്കാം എന്ന  സ്തിഥി യാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. മുന്‍പ് കണ്ണൂര്‍  ആലപ്പുഴ  ഉപതിരെഞ്ഞെടുപ്പുകളിലും CPIM  കള്ളവോട്ടു ചേര്‍ത്തു  എന്ന വ്യാപക പ്രചരണം  മാധ്യമങ്ങള്‍ UDF  ന്  അനുകൂലമാക്കിയതും ഇവിടെ ഓര്‍ക്കുന്നത്   നന്ന്. 


സ: T P  യുടെ കൊലപാതകം വഴി  അഞ്ചാം മന്ത്രി  വിവാദം, വിലക്കയറ്റം, എന്‍ഡോ സള്‍ഫാന്‍  വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ എടുത്ത മനുഷ്യത്വ  രഹിതമായ നിലപാട് , കര്‍ഷക കടാശ്വാസ പദ്ധതിയുടെ   പരാജയം, കര്‍ഷക ആത്മഹത്യ, മുല്ലപ്പെരിയാറില്‍ കൊണ്ഗ്രസ്സു നടത്തിയ  കൂറ് മാറ്റം , കടല്‍ ക്കോല  ഒക്കെ ജനം വിസ്മരിക്കുമെന്നുള്ള  കരുതി കൂടിയുള്ള  നീക്കമാണ്   എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

മറ്റൊന്ന് മന്ത്രി സഭ  പുന സംഘടനയില്‍ ഉമ്മന്‍ ചാണ്ടി അഭ്യന്ദ്രം ഒഴിയുന്നതും  ഇത്തരം ഒരു സംഭവത്തിന്റെ മുന്നോരുക്കമല്ലേ എന്ന് കാണേണ്ടിയിരിക്കുന്നു.   സ: T പി യുടെ ജീവന്  ഭീഷണി ഉണ്ടായിരുന്നിട്ടും  പോലീസ് കാണിച്ച  അലംഭാവവും , ഇപ്പോള്‍ പ്രതിയെന്നു സംശയിക്കുന്ന  റഫീക്കിനെ  അറെസ്റ്   ചെയ്യാതെ  രക്ഷപെടാന്‍ അനുവദിക്കുമ്പോള്‍ ഉണ്ടാകുന്ന  പ്രതികൂല ജനവികാരവും   ഉപതിരെഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇമേജിനെ  ബാധിക്കാതിരിക്കാനുള്ള മുന്‍ കരുതലായിരുന്നു വകുപ്പ് മാറ്റം  എന്ന് സംശയിക്കണം. 

ഘടക കഷിയായ  മുസ്ലീം ലീഗിലെ ഷുക്കൂര്‍ കൊല്ലപ്പെട്ടെപ്പോള്‍ പോലും  സംസ്ഥാന  വ്യാപകമായി ഹര്‍ത്താല്‍  നടത്താത്ത   UDF സ T P യുടെ  കൊലപാതകത്തില്‍  ഇടപെട്ട രീതിയും ഹര്‍ത്താലും , മന്ത്രിമാരുടെ  നീണ്ട നിരയും  സംശയം കൂടുതല്‍ ബാലവത്താക്കുന്നു.   ഒടുവില്‍  ഒരു ദിവസം  ആന്റണി എത്തി , ക്രൂരവും പൈശാചികവുമായ എന്ന വിശേഷണവും ഒരു വികരാ  നിര്‍ഭരമായ പ്രസംഗവും  അതാണ്‌  നെയ്യാട്ടിങ്കരക്കായി UDF കരുതി വച്ചിരിക്കുന്നത് . 

 കേരളത്തിലെ  പോലീസും, ചില  മാധ്യമങ്ങളും നടത്തുന്ന ചില ഒത്തുകളികളും , പടച്ചു വിടുന്ന  വാര്‍ത്തകളും   നെറി കെട്ടതാണ് എന്ന് പറയാതെ വയ്യ. കണ്ണൂര്‍ , പാര്‍ടി ഗ്രാമം  , പാര്‍ട്ടി കോടതി ,  ജയിലിലെ ഗൂഡാലോചന  എന്ന് തുടങ്ങിയ  പദ പ്രയോഗങ്ങള്‍   ജനങ്ങളില്‍  തെറ്റിധാരണ പരത്താന്‍ വേണ്ടി മാത്രമാണ്.  പാര്‍ട്ടിയുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ തെളിവ് സഹിതം അവരെ ആരെസ്റ്റു ചെയാന്‍ പോലീസ് തയ്യാറാകണം. അല്ലാതെ ജനങ്ങളെ മുള്‍ മുനയില്‍ നിറുത്തി വിഡ്ഢികളാക്കുന്ന നടപടി  അപലപനീയമാണ്. കണ്ണൂര്‍ സഖാക്കള്‍   പൊതുവില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ പലതും  ചെയ്തിട്ടുണ്ടെങ്കിലുംസ: T P യുടെ കൊലപാതകത്തില്‍ അവര്‍ക്ക് പങ്കുള്ളതായി  കരുതാവുന്ന ഒന്നും പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

 ഉമ്മന്‍‌ചാണ്ടി , ചെന്നിത്തല , കുഞ്ഞാലികുട്ടി , PC ജോര്‍ജു  എന്നി നാല്   നെറികെട്ട രാഷ്ട്രിയ ദുര്‍  ഭൂതങ്ങളുടെ കരാള  ഹസ്തങ്ങലിലാണ് കേരളം.ഇന്ന്  അധികാര ഭ്രാന്തു മൂത്ത  ഇവര്‍ കേരള ജനതയെ വൈകാരീകമായി  ചൂഷണം  ചെയാന്‍  നടത്തുന്ന  കിരാതമായ എല്ലാനീക്കത്തെയും  ചെറുത്തു തോല്‍പ്പിക്കാന്‍  കേരള ജനത  ജാതി മത രാഷ്ട്രിയ ഭേദമന്യേ  തയാറാകണം. സ: ടി പി ചന്ദ്രശേഖരനെ പ്പോലുള്ള ഉശിരനായ  ഒരു വിപ്ലവകാരിയുടെ  ജീവന്‍  മേല്‍പ്പറഞ്ഞ കാപാലികര്‍ക്ക് ശക്തി  പകരാന്‍  ഉതകുന്ന നിലയില്‍ ഉപയോഗിക്കാന്‍  കേരള ജനത അനുവദിക്കില്ല.  സഖാവിന്റെ കൊലക്ക് പിന്നിലെ കറുത്ത കൈയ്കള്‍  ആരൂടെതെന്നു കണ്ടെത്തുന്നത് വരെ  CPIM നെതിരെ  ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ചു യഥാര്‍ഥ പ്രതികള്‍  രക്ഷപെടാന്‍  അനുവദിക്കുന്നത് നല്ല കീഴ്‌ വഴക്കമല്ല. 

സത്യമേവജയതെ 




5 comments:

  1. കോഴിക്കോട് . ടി.പി. ചന്ദ്രശേഖരന്റെ കൊലയ്ക്കു പിന്നില്‍ സിപിഎം തന്നെയെന്ന് പൂര്‍ണമായും വിശ്വസിക്കുന്നതായി ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ. അവര്‍ നശിപ്പിക്കുമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. കൊലപാതകം ചെയ്തവരെയല്ല, ചെയ്യിച്ചവരെ പുറത്തു കൊണ്ടു വരണമെന്നും സിപിഎമ്മിലെ ഒരു വിഭാഗമാണ് കൊലപാതകത്തിനു പിന്നിലെന്നും രമ മനോരമ ന്യൂസിനോട് പറഞ്ഞു.

    മറ്റാര്‍ക്കും ചന്ദ്രശേഖരനോട് ശത്രുതയില്ല. ഇത് രാഷ്ട്രീയ കൊലപാതകമാണ്. സിപിഎമ്മിലെ ഒരു വിഭാഗമാണ് കൊലയ്ക്ക് പിന്നില്‍. ആ വിഭാഗത്തിനെതിരായാണ് ചന്ദ്രശേഖരന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗൂഢാലോചന നടത്തിയത് സിപിഎമ്മാണ്. അവര്‍ നശിപ്പിക്കുമെന്ന് ചന്ദ്രശേഖരന്‍ പറയാറുണ്ടായിരുന്നു. - രമ പറഞ്ഞു.

    ReplyDelete
  2. യഥാര്‍ഥ പ്രതികള്‍ രക്ഷപെടാന്‍ അനുവദിക്കുന്നത് നല്ല കീഴ്‌ വഴക്കമല്ല.

    യഥാര്‍ത്ഥ പ്രതികളെ പിടിച്ചാല്‍ പിന്നെ ഇത് ചെയ്തത് കൊണ്ടെന്ത്‌ പ്രയോജനം?
    പിടിക്കേണ്ടവരും പിടിക്കപ്പെടെണ്ടാവരും ഒന്നായാല്‍ പിന്നെ എന്ത് ചെയ്യും.
    പഴയത് പോലെ സിപിഎം കാരെ കുറിച്ച് പറഞ്ഞിട്ട് അങ്ങോട്ട്‌ എല്ക്കുന്നില്ല.
    എന്തായാലും ഇലക്ഷന്‍ കഴിയുന്നത് വരെ ഇങ്ങിനെ നടക്കട്ടെ.
    അതിനുശേഷം ആലോചിക്കാം.

    ReplyDelete
  3. ടി.പി. യുടെ കൊലപാതക ത്തിന്‌ പിന്നില്‍  സി.പി.എം  പ്രവര്‍ ത്തകര്‍  ആണെന്ന് തെളിയാനിരിക്കുന്നതേ ഉള്ളൂ.സി.പി.എം  ഈ കൊലപാതകം  ഇന്ന്ത്തെ സാഹ ചര്യത്തില്‍ നടത്തുമോ എന്ന നമ്മുടെ ''ലോജിക്ക്''.അസ്താനത്താണെന്ന് വേണം  മാധ്യമങ്ങളിലൂടെ അല്ലാതെ അറിയാന്‍ കഴിഞ്ഞ വിവരങ്ങള്‍  നല്‍ കുന്നത്.
    അത് ശരിയാണെങ്കില്‍  ഇനിയും  ഈ പാര്‍ ട്ടിയെ ന്യായീകരിക്കാന്‍ , പക്ഷം  ചേരാന്‍  ആകുമോ സഖാവേ....?

    സന്തോഷ് ജോസഫ്

    ReplyDelete
    Replies
    1. സ: ടി പ യുടെ ഭാര്യയെ ഈ വിവാദങ്ങളില്‍ നിന്ന് ഒഴിവാക്കുക. അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തില്‍ അവര്‍ പറയുന്ന അഭിപ്രായം തികച്ചും വൈകാരിക പരം മാത്രമാണ്. കേരളത്തില്‍ ഒരു ഭരണം നില നിക്കുന്നെങ്കില്‍ ഭരണകര്‍ത്താക്കളാണ് അവരെ കനെടെത്തെണ്ടത് . അവര്‍ CPIM നെതിരെ ഇതൊരു പ്രചാരണ ആയുധമാക്കാനല്ലാതെ യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ UDF ശ്രമിക്കുന്നില്ല. മാധ്യമങ്ങള്‍ നടത്തുന്നതു യഥാര്‍ഥ പത്ര പ്രവര്‍ത്തനമല്ല വെറും UDF അനുകൂല പ്രചാര വേലയാണ്. അത് തെറ്റാണ്.

      അല്ല CPIM ആണ് ഇത് ചെയ്തതെങ്കില്‍ തീര്‍ച്ചയും ഞാനടക്കം CPIM എതിരായ നിലപാടെടുക്കും . അത്രയും നീചമായ ഒരു കൊലപാതകമാണ് സ T P യുടെത്.പക്ഷെ അത് തെളിയിക്കുന്നത് വരെ CPIM നെ വിമ്മര്ശിക്കുന്നത് മറ്റു മുതലെടുപ്പുകള്‍ക്ക് വേണ്ടിയാണ്. അത്തരം മുതലെടുപ്പുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം അവരാണ് യഥാര്‍ഥ പ്രതികള്‍ എന്ന് പറയേണ്ടി വരും .

      Delete
  4. What V.S Stands for is right. Let Communist learn what is communisim, they are now Cpitalist.

    ReplyDelete