Total Pageviews

Sunday, May 13, 2012

സൂര്യ തേജസ്സോടെ സഖാവ് ചന്ദ്രശേഖരന്‍, മുഖം വികൃതമായി പിണറായിയും ഫാന്‍സുകളും.


സഖാവ്  T P ചന്ദ്രശേഖരനെ  മരണത്തിനു പോലും തോല്‍പ്പിക്കാനാകുന്നില്ല എന്നതാണ്  അപ്രതീക്ഷിതമെങ്കിലും അനിവാര്യമായ  CPIM നകത്തെ പുതിയ  സംഭവ വികാസങ്ങള്‍ . സമകാലീന CPIM നേതൃത്വത്തിന്‍റെ വഴി പിഴച്ച പോക്കിനെതിരെയും, ഏകാധിപത്യ പ്രവണ തകള്‍ക്കുമെതിരെ  സ: T P തുടങ്ങി വച്ച  പ്രതീഷേധാഗ്നി     ഒഞ്ചിയ  ത്തിന്‍റെ  അതിരവരമ്പുകള്‍ കടന്ന്   കേരളത്തിലെ CPIM നെ സ്നേഹിക്കുന്ന  പതിനായിരങ്ങളിലേക്ക് പടരുന്ന ആവേശകരമായ കാഴ്ചയാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് .രാജാവ്‌ നഗനാണെന്ന് വിളിച്ചു പറഞ്ഞ ഒഞ്ചിയത്തെ സമര സഖാക്കളെ കുലം കുത്തികലെന്നു വിളിച്ച  ആക്ഷേപിച്ച അഹങ്കാരത്തിന്‍റെ  ആള്‍ രൂപങ്ങള്‍ക്ക്‌  ജനം  അര്‍ഹിച്ച  ശിക്ഷ വിധിക്കുന്ന നാള്‍ വിദൂരമല്ല  എന്ന ചുവരെഴുത്ത്  എവിടെയും പ്രത്യക്ഷപ്പെട്ടു തുടങ്ങി . 

കുലം കുത്തികള്‍  എന്ന CPIM സെക്രട്ടറിയുടെ പ്രസ്താവനയും  സ; T P യുടെ വധത്തിനു ശേഷവും അത്  ആവര്‍ത്തിക്കപ്പെട്ടതും പിണറായി വിജയന്‍റെ  ദാര്‍ഷ്ട്യത്തിന്റെയും അഹത്തിന്റെയും    മകുടോദാഹരണമാണ്  .വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടു പോകുന്നവരെ അധിക്ഷേപിച്ചും  ആള്‍ കൂട്ടം കാട്ടി വിരട്ടിയും കൂടെ  നിറുത്താമെന്ന് ധരിക്കുന്നവര്‍  വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അവര്‍ ലോക  ചരിത്രം കുറിച്ച്  മാത്രമല്ല കേരളത്തിലെ  കമ്യു ണി സ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പോലും ശരിയാം വണ്ണം  മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍.   1964 ല്‍ CPI  വിട്ട് ഇറങ്ങി പോന്ന  AKG യെയും, EMS നെയും V S നെയും പോലുള്ള നേതാക്കളെ  കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം ഇരു കൈയും നീട്ടിയാണ്    സ്വീകരിച്ചത്. A K G യെ പ്പോലെ മഹാനായ നേതാവിനെ പാവങ്ങളുടെ പടത്തലവന്‍ എന്ന   വിശേഷണമാണ്     കഷി രാഷ്ട്രിയ  ഭേദം മറന്ന് മലയാളികള്‍  നല്‍കിയത് എന്ന് ഇവിടെ ഓര്‍ക്കുന്നത് നന്ന്.
ഇവിടെ ധാര്‍ഷ്ട്യത്തിന്റെ  ഭാഷ  പ്രയോഗം മാത്രമല്ല   , തെറ്റായ ഇത്തരം കീഴ്‌ വഴക്കങ്ങള്‍  പാര്‍ട്ടി നയമാണ് എന്ന് വരുത്തി തീര്‍ത്ത്‌ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ ക്കുറിച്ച് അവമാതിപ്പുണ്ടാക്കി CPIM നെ തകര്‍ക്കാനുള്ള   ബോധ  പൂര്‍വമായ ശ്രമമാണ് നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഇവരെ CPIM കാര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. അത് കൊണ്ടാണ് .  ഇവരെ പിണറായി വിജയന്‍ ഫാന്സ്സുകാര്‍ എന്ന് വിളിക്കേണ്ടി വരുന്നത്.
കുലം കുത്തി പ്രയോഗം പാര്‍ട്ടി നയമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള  ശ്രമം അപഹാസ്യമാണ്. പാര്‍ട്ടി നയമാണ് എങ്കില്‍ ഒഞ്ചിയത്ത് സ T P അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് പോയപ്പോള്‍  സംസ്ഥാന   കമ്മിറ്റി കൂടി  തെറ്റും ശരിയും  സത്യസ ന്ധ മായും,   സ്വയം വിമ്മര്‍ശനകരമായും     വിശകലം ചെയ്ത്  അവര്‍ ഒറ്റുകാരെന്നു  തെളിഞ്ഞാല്‍ അവരെ നേരിടാന്‍ കുലംകുത്തികള്‍ എന്നോ അതിലും നീചമായതോ ആയ  പ്രയോഗം    നടത്തി ക്യാമ്പയിന്‍ നടത്താന്‍  സംസ്ഥാന   കമ്മിറ്റിക്കോ  മറ്റു ബന്ധ പ്പെട്ട  കമ്മിറ്റികള്‍ക്കോ  തീരുമാനമെടുക്കാം എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ അതിനു കമ്മിറ്റി ചര്‍ച്ച ചെയ്യണം, അത്രു മിനിറ്റ്സില്‍  രേഖപ്പെടുത്തണം    അത് റിപ്പോര്‍ട്ട് ചെയ്യാന്‍  ബന്ധ പ്പെട്ട കമ്മിറ്റിക്ക് സെക്രട്ടറിയെയോ  , മറ്റു ആരെയെങ്കിലുമോ ചുമതല പ്പെടുത്തണം    . അത്തരം ചര്‍ച്ച , നടന്നതായോ  തീരുമാനം   എടുത്തതായോ എവിടെയും ഇത് വരെ അറിവിലില്ലാത്ത സ്തിഥി ക്ക്  എതോ ഒരു വിശധീകരണത്തില്‍  യോഗത്തില്‍ ആള്‍ക്കൂട്ടം കണ്ട  ആവേശത്തില്‍ സെക്രട്ടറിയുടെ നാവിന്‍ തുമ്പത്തു വന്ന  പ്രയോഗത്തിനു      പാര്‍ട്ടി   നയമാണ് എന്ന    നിറം നല്‍ക്കുന്നത്  CPIM നു യോജിച്ച രീതിയല്ല. ഇത്തരം നിലവാരം കുറഞ്ഞ ഒരു തീരുമാനം CPIM പോലുള്ള ഒരു  പാര്‍ട്ടിയുടെ കമ്മിറ്റി എടുക്കുമെന്നും  വിശ്വസിക്കാന്‍ കഴിയില്ല. സമാനമായ  മറ്റൊരു പ്രയോഗമായ  ശുംഭന്‍  എന്നത്  ഉണ്ടാക്കിയ പുകില്‍ ഓര്‍ക്കുക  . നാട്ടിലെ ഏതാനും ജഡ്ജിമാരെ  "ശുംഭന്‍" എന്ന് വിളിക്കാന്‍  പാര്‍ട്ടി തീരുമാനിച്ചതായും  അതിന് ജയരാജനെ ചുമതലപ്പെടുത്തിയതായും  ഏതെങ്കിലും ബുദ്ധി  ജീവി പറഞ്ഞാല്‍  അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ ജനങ്ങള്‍   അത്ര വിവരദോഷികളല്ല. ജയരാജനെ ശാസിച്ചത് പോലെ വിജയനെയും തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം.   ഉത്തര വാദിത്ത     പ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉപയോഗിക്കുന്ന ഭാഷക്കും  അല്പം മാന്യതയുണ്ടാകണം എന്നെ ഇവിടെ പറയാനുള്ളൂ. 

സ: T P യുടെ വധത്തിനു ശേഷവും പിണറായി വിജയന്‍ അതെ  പ്രയോഗം ആവര്‍ത്തിച്ചത്    തെറ്റ്‌ തന്നെ  എന്ന് മാത്രമല്ല  സെക്രട്ടറി പറഞ്ഞതാണ്  പാര്‍ട്ടി നയമെന്ന് സമര്‍ദ്ധിക്കാന്‍    ശ്രമിക്കന്ന  ദക്ഷിണ മൂര്‍ത്തിയെപ്പോലുള്ള ഒരു സംസ്ഥാന കമ്മിറ്റി  അംഗത്തിന്റെ  നിലവാര തകര്‍ച്ച  ലജ്ജാകരമാണ്. ഇത് ഒരു തരാം  ഫാന്‍സ് അസോസിയേഷന്‍ കാരുടെ ശൈലിയായെ കാണാന്‍ കഴിയൂ. ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തന രീതിയും CPIM ല്‍  സെക്രട്ടറിയുടെ വാക്കാണ്‌ അവസാന വാക്ക് എന്ന നിലപാട് ത  മ്മിലുള്ള സാദൃശ്യം  സ്വാഭാവികം  മാത്രം . ആ നിലക്കാണ് പാര്‍ട്ടി  നേതൃത്വം  ഇപ്പോള്‍ മുന്നോട്ടു പോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
VS ന്‍റെ  പ്രസ്താവന ഏതെങ്കിലും തരത്തില്‍  പിണറായി വിജയനെയോ സംഘാം ങ്ങളെയോ ആലോസരപ്പെടുത്തിയാല്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്ന 
വാ പോയ കോടാലി യാണ്  പോലെയാണ്   ശിവദാസമേനോന്‍  എന്ന് പറയാതെ വയ്യ.  കോണ്‍ ഗ്രസ്സ് ലീഗും  പോലെയല്ല  കമ്യു ണി സ്റ് പാര്‍ട്ടി എന്ന് പറഞ്ഞു തുടങ്ങിയ  V S ന്റെ വാര്‍ത്ത സമ്മേളന "കടന്ന കൈയ്യാണ്" എന്നാണ്  മേനോന്‍റെ നിലപാട്. അച്ചടക്ക നടപടി നേരിടാതിരിക്കാന്‍  VS ഉടന്‍ CPIM ഉം ലീഗും , കോണ്‍ ഗ്രസ്സും പോലെ തന്നെ യാണ്    എന്ന്  പ്രസ്താവന  ഇറക്കുന്നതാണ് ഉചിതം. പിന്നെ V S,  പിണറായി വിജയനെ ഡാങ്കെ യുമായി   താരതമ്യം ചെയ്തത് ശരിയായില്ല എന്ന്  അഭിപ്രായം എനിക്കുമുണ്ട്,  പണ്ട് ചരിത്ര പാഠം പഠിച്ച കൂട്ടത്തില്‍ മുസ്സോളനി എന്നൊരു സ്വേച്ചധിപതിയെക്കുറിച്ച്  പഠിച്ചതായി ഓര്‍ക്കുന്നു . ഏകാധിപത്യ പ്രവണ തയുള്ളവരെ  കുറിച്ച് പറഞ്ഞപ്പോള്‍ ചുമ്മാ 
ഓര്‍ത്തെന്നേയുള്ളൂ .  
കേരളത്തിലെ ഇടതു പക്ഷ മതേതര വിശ്വാസികള്‍ ഉണര്‍ന്നു തങ്ങളുടെ ആശയും ആവേശവും പ്രതീക്ഷയുമോക്കെയായ CPIM ലെ കറുത്ത ശക്തികള്‍ക്കെതിരായ  പ്രതിഷേധം   സംഘടിപ്പിക്കുമ്പോള്‍  സന്തോഷം തോന്നുന്നു. പക്ഷെ  അതിന് നിമിത്തമായ  സ:  T P   ഈ മുന്നേറ്റം  കാണാന്‍  ഇന്ന് നമ്മോടൊപ്പം  ഇല്ലല്ലോ എന്ന ദുഖം മാത്രം.
സത്യമേവജയതെ!

7 comments:

  1. താങ്ങള്‍ വളച്ചു വികൃതം ആക്കിയ വിവരങ്ങള്‍ ആണ് പറയുന്നത്
    VS പാര്‍ട്ടിക്ക് പുറത്തേക്കു പോകും. MV രാഘവനെ പോലെ
    ചോദിച്ചു വാങ്ങുന്ന ശിക്ഷ. കരുണാകരന്‍ മുന്‍പ് ചെയ്ത പോലെ.
    അടുത്ത തിരഞ്ഞെടുപ്പില്‍ UDF മായി understanding . അത് കഴിഞ്ഞു, ഘടക കക്ഷി.

    TP വധം, VS നു വീണു കിട്ടിയ ഒരു അവസരം മാത്രം. ഇനി
    PB യിലോ CM കസേരയിലോ വരുകില്ല എന്ന്‌ ഉറപ്പു ആയപ്പോള്‍ VS ന്റെ സ്ഥിരം
    വിഭാഗീയതയുടെയും പകയുടെയും സ്വാഭാവിക പരിണിത ഫലം മാത്രം.

    ഒരു പാട് നല്ല സഖാക്കള്‍ പാര്‍ട്ടി വിട്ടു പോയിട്ടുണ്ട് . CP ജോണിനെ പോലെ, അഞ്ജലോസ്‌ പോലെ
    പലരും. ഒരു നല്ല മനുഷ്യന്‍ പാര്‍ട്ടി വിട്ടു പാര്‍ട്ടി വിരുദ്ധ പണി ചെയ്താല്‍, അത് പറയുന്നതില്‍
    എന്താന്ന് തെറ്റ്? ' മീന്‍ പെറുക്കി ചെറുക്കനും ', ' കുലംകുത്തികളും' പല പാര്‍ട്ടി സെക്രട്ടറി മാരും
    മുന്‍പ് പറഞ്ഞിട്ടുണ്ട്. ശിവദാസമേനോന്‍ വസ് പറഞ്ഞത് പാര്‍ട്ടി വിരുദ്ധം ആണ് എന്നാണ് . അല്ലെ?
    (താങ്ങള്‍ അതിനെ വളച്ചു ഓടിക്കുന്നു. കോണ്‍ ഗ്രസ്സ് ലീഗും പോലെയല്ല കമ്യു ണി സ്റ് പാര്‍ട്ടി എന്ന്
    പറഞ്ഞതിനെ ആരും എതിര്‍ത്തിട്ടില്ല. തങ്ങളുടെ വാദം ജയിക്കാന്‍, എന്തും പറയാമോ?)

    സത്യസന്ധമായി പറയൂ, സത്യമേവജയതെ!

    അജിത്‌

    ReplyDelete
    Replies
    1. Dear Ajith, you are totally wrong. Achuthanandan do not want to leave the party. But he will resign from opposition leadership. He want to create an atmosphere for his resignation. Otherwise, he will have to resign once he get charge sheet on the case against him and his son. It will be a big blow for him. So his loyalists advised him to resign by creating a total mess and to get a martyrdom feeling. He can't sleep without the media and public sensationalism. He is an addict of power and media projection.

      I do agree with blog writer: "ഉത്തര വാദിത്ത പ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉപയോഗിക്കുന്ന ഭാഷക്കും അല്പം മാന്യതയുണ്ടാകണം എന്നെ ഇവിടെ പറയാനുള്ളൂ" Yes, Pinarayi could have used decent words like അഭിസാരിക etc.

      According to Achuthanandan, Those who left party should not be insulted. but those who are in party (Like MM Mani) or those who came to party leaving other parties (Like TK Hamsa) can be insulted.

      കാര്‍ന്നോര്‍ക്ക് അടുപ്പിലും ***** എന്നാണല്ലോ പ്രമാണം !!

      Delete
  2. ഇത് ടീവികളിലെ ചര്‍ച്ച പോസ്റ്റ്‌.
    അപ്പുകുട്ടന്‍ വള്ളിക്കുന്നിനെപ്പോലെയുള്ള പാര്‍ടിയില്‍ നിന്ന് പുറത്താക്കിയ മൂന്നുനാലു പേരെ വിളിച്ചിരുത്തി നടത്തുന്ന ചര്‍ച്ചിക്കല്‍. അവര്‍ക്ക്‌ വേറെ പണിയും ഇല്ല, ഒന്നും ചെയ്യുകയും വേണ്ട. നല്ല നല്ല കാര്യങ്ങള്‍ എന്ന് തോന്നാവുന്നത് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുക. അതും സിപിഎം നു എതിരെ ആയാല്‍ പറയുകയും വേണ്ട. അവരുടെ ഓരോ വാക്കും കേട്ടാല്‍ ഇതാണ് ലോകത്തിലെ ഏറ്റവും നല്ലത് എന്ന് തോന്നുകയും ചെയ്യും. അവര്‍ക്ക്‌ അതല്ലേ വേണ്ടു! ആര് നശിച്ചാലെന്ത്‌ തുലഞ്ഞാല്‍ എന്ത്?

    അത്തരത്തിലുള്ള ഒരു ലേഖനം ആണ് ഇത് എന്നതില്‍ കവിഞ്ഞ് മറ്റോന്നും തോന്നിയില്ല. ഇടതുപക്ഷക്കാരനാണ് എന്ന ലേബല്‍ കൂടി നല്‍കിയാല്‍ ഇപ്പോള്‍ നല്ല മാര്‍ക്കറ്റുള്ള സാധനം.

    ഒരു പ്രായം കഴിഞ്ഞാല്‍ ചിന്നന്‍ ബാധിച്ചവരെ വലിയ സ്ഥാനങ്ങളില്‍ എത്തിക്കുന്നത് എത്തിച്ഛവര്‍ക്ക് ബാധ്യത ആകും എന്നത് എത്രയോ ശരി. കരുണാകരന് സംഭവിച്ചത്‌ പോലെ...മിന്നാമിനുങ്ങിന്റെ കഥ കേട്ടിട്ടില്ലേ? തന്റെ കൂത്തിയിലെ വെളിച്ചമാണ് ലോകം മുഴുവന്‍ പരക്കുന്നതെന്ന ധാരണ. എനിക്കുശേഷം പ്രളയമെന്ന കുടിലബുദ്ധി. സ്വന്തം നെഞ്ചത്തെക്ക് കാര്‍ക്കിച്ച് തുപ്പി കുരക്കുന്ന കോലം. ചാനലുകള്‍ക്ക്‌ മുന്നില്‍ പരസ്യമായി ഗവന്മേന്റ്റ്‌ ചീഫ്‌ വിപ്പിന്റെ തന്തക്ക് വിളിക്കുന്ന പ്രതിപക്ഷ നേതാവിന്റെ സംസ്കാരത്തെക്കാള്‍ മോശമായ വാക്കല്ല, പാര്‍ട്ടിയില്‍ നിന്നും പുറത്ത്‌ പോയി പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ 'കുലംകുത്തി'കള്‍ എന്ന് പറയുന്നത്. കുലംകുത്തി എന്നത് ഇത്രയും വലിയ തെറിയാണെന്നു ടീവി ചാനലുകാര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്‌. (സിന്ധു ജോയിയെ അഭിസാരിക എന്ന് പറഞ്ഞപ്പോള്‍ പിണറായി അത് തെറ്റാക്കാനല്ല ശ്രമിച്ചത്‌, മറിച്ച് അത് പറഞ്ഞ രീതിയെ വിശദീകരിക്കാനാണ് ശ്രമിച്ചത്‌)

    സ്വന്തം വീട്ടിലെ വഴക്ക് തീര്‍ക്കുന്നത് ആ വീട് തന്നെ തല്ലിപ്പൊളിച്ചാണോ?
    ചര്‍ച്ചകളില്‍ പലരും ഊന്നുന്നത് പോലെ; പണ്ട് മുതലേ പാര്‍ട്ടിയില്‍ വരികയും കഷ്ടപ്പെട്ടും ക്രൂരമര്‍ദ്ദനങ്ങള്‍ സഹിച്ചും എത്തിയത്‌ വിഎസ്‌ മാത്രമാല്ല, ഇന്നും ഈ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന അനേകായിരങ്ങള്‍ ആണ്. അത്തരം വ്യക്തിപരമായ പകപോക്കലിന് താങ്കളെപ്പോലുള്ള ചിലര്‍ അനുകൂലിച്ചേക്കാം. അങ്ങിനെ സീപിഎം മ്മിനെപ്പോലെ ഒരു പാര്‍ട്ടിയെ നശിപ്പിക്കാന്‍ കഴിയും എന്ന കരുതുന്നത് മൌട്യമാണ്. താങ്കളെപ്പോലുള്ളവരുടെ ഇത്തരം എഴുത്തുസഹായമാണ് കക്കാനും കട്ട് നിലനില്‍ക്കാനും പറ്റിയ പാര്ട്ടികളിലെക്ക് ചേക്കേറാന്‍, ഇവിടെ നിന്നാല്‍ ഒന്നിനും(പണം ഉണ്ടാക്കാന്‍) കഴിയില്ല എന്ന് കരുതി കാശ് വാങ്ങി കാശുണ്ടാക്കാന്‍വേണ്ടി ചാടിപ്പോകാന്‍ ചിലര്‍ തയ്യാറാകുന്നത്. ഈ അടുത്ത കാലത്ത്‌ പാര്‍ട്ടിയില്‍ നിന്ന് മാറിപ്പോയവരെക്കുറിച്ച് പകയില്ലാതെ ഒന്നാലോചിച്ചു നോക്ക്.(പിണരായിയോടുള്ള പക മാറ്റിനിര്‍ത്തി ചിന്തിച്ചാലെ ഉത്തരം കിട്ടു) വെറുതെ നല്ല കുറെ വാക്കുകള്‍ എഴുതി കയ്യടി നേടാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് അതാണ്‌.

    ഒരു കാര്യം ചിന്തിക്കുക...കഴിഞ്ഞ അഞ്ചു വര്ഷം നമുക്ക്‌ പവര്‍ കട്ട് ഉണ്ടായിട്ടുണ്ടോ? ഇപ്പോഴോ...ഇത്തരം നിരവധി കാര്യങ്ങള്‍....ഈ ഇലക്ഷന്‍ സമയത്ത്‌ ഇത്തരം കാര്യങ്ങള്‍ ആരും ആലോചിക്കാന്‍ പാടില്ല! പിറവം തെരഞ്ഞെടുപ്പില്‍ ശേല്‍വരാജന്‍ പാര്‍ട്ടി വിട്ടപ്പോള്‍ തെരഞ്ഞെടുപ്പ്‌ കഴിയുന്നത് വരെ രമേശ്‌ ചെന്നിത്തലക്ക് ഒന്നും അറിയില്ലായിരുന്നു. എല്ലാരും വിശ്വസിച്ചില്ലേ? തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ് ടിവിയിലൂടെ തന്നെ ചെന്നിത്തല ഒരാഴ്ച മുന്‍പേ അറിയാം എന്ന് പറയുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്‌?

    ആളെ കണ്ടുപിടിച്ചിട്ടു പോരെ ഒരാള്‍ക്കെതിരെ കൊലവിളി നടത്താന്‍?
    അതിനും താന്കള്‍ പറയും, എല്ലാരും പറയുന്നു, എല്ലാ മാധ്യമങ്ങളും പറയുന്നു, അതൊക്കെ എല്ലാര്ക്കും അറിയാം എന്ന മുടന്തന്‍ ന്യായങ്ങള്‍ ആയിരിക്കും.
    താങ്കളെപ്പോലുള്ളവര്‍ പറയുന്നത് കപട സ്നേഹത്തെക്കുറിച്ച്ണ്. അതാര്‍ക്കും എളുപ്പം എഴുതി ആളാവാന്‍ കഴിയുന്ന വാക്കാണ്‌. ഇന്നൊരു വീട്ടില്‍ വഴക്ക് നടന്നാല്‍ ആ വീട്ടിലുള്ളവര്‍ മരണം വരെ ശത്രുക്കളെപ്പോലെയായിരിക്കും പെരുമാറുക എന്നതാണ് സത്യം. അങ്ങിനെ പാടില്ല എന്ന് എഴുതാനും പറയാനും മാത്രം കഴിയും. അത്തരം പറച്ചിലില്‍ എത്ര ആത്മാര്‍ത്ഥത ഉണ്ട്? താങ്കളുടെ സ്വന്തം കാര്യം വന്നാലും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.
    എഴുതുന്നതില്‍ അല്പം കൂടി ന്യായം ഉണ്ടാവുന്നത് നല്ലതാണ്.

    ഗോപാലകൃഷ്ണന്‍ നായര്‍.

    ReplyDelete
  3. NEWS:

    തന്നെക്കാണാന്‍ നേതാക്കളുടെ കുത്തൊഴുക്കു പ്രതീക്ഷിച്ച വി.എസ് അതിനു ചാനല്‍ സംഘങ്ങളെ തയാറാക്കി നിര്‍ത്തിയിരുന്നു. എന്നാല്‍, കെ. ചന്ദ്രന്‍പിള്ളയൊഴികെ പാര്‍ട്ടിക്കാരാരും വി.എസിനെ ചെന്നുകണ്ടില്ല.

    നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു സഹായകമായ നിലപാടു സ്വീകരിച്ചതിന്, ഉപകാരസ്മരണയുണ്ടാവുമെന്നതു മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷ. ഭൂമിദാനക്കേസിലും പുത്രന്‍ അരുണ്‍കുമാറിന്‍റെ വിജിലന്‍സ് കേസുകളിലും തത്കാലം പിടിമുറുക്കില്ല എന്ന് വി.എസിന് ഉറപ്പു ലഭിച്ചു കഴിഞ്ഞു. ശെല്‍വരാജിനെ യുഡിഎഫിലേക്കു റാഞ്ചിയവര്‍ തന്നെയാണ് ഇക്കാര്യത്തില്‍ വിഎസിനു വേണ്ടി കോണ്‍ഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നത്.

    തത്കാല ലാഭത്തിനപ്പുറം ഒഞ്ചിയം വിപ്ലവം കൊണ്ട് വി.എസ് കൂടുതലൊന്നും ഉദ്ദേശിക്കുന്നില്ല എന്നുതന്നെ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരും കണക്കുകൂട്ടുന്നു.

    ReplyDelete
  4. ഇവിടെ വിഷയം പാര്‍ട്ടി സെക്രട്ടറി സമം പാര്‍ട്ടി എന്ന ജനാധിപത്യ വിരുദ്ധ നിലപാടാണ് . CPIM കേരള കോണ്ഗ്രസ്സ് അല്ല . അത് പോലുള്ള രീതി CPIM നെ തളര്‍ത്തുകയെ ഉള്ളു.അത് തിരിച്ചറിയാന്‍ താഴെ കിടയിലുള്ള സാധാരണ പാര്‍ട്ടി മെമ്പര്‍ മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയും തയ്യാറാകണം. അഹം ഈ പാര്‍ട്ടിയെ തകര്‍ക്കും. കമ്യു ണിസ്റ് പാര്‍ട്ടി വ്യക്തികളില്‍ അധിഷ്ടിതമല്ല. അത് മുന്‍പ് സെക്രട്ടറി ആയിരുന്ന VS നും ഇപ്പോഴത്തെ സെക്രട്ടറി വിജയനും ബാധകമാണ്.
    സത്യസന്ധമായെ പാര്‍ട്ടി ഓരോ പ്രശ്നങ്ങളെയും സമീപിക്കാവൂ. തല്‍കാല ലാഭത്തിനു സത്യ വിരുദ്ധ നിലപാട് എടുത്തത് കൊണ്ടാണ് ഇ ത്തരം തിരിച്ചടികള്‍ അടിക്കടി ഉണ്ടാകുന്നത്. അത് പോലെ CPIM ഒരു തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയാണ് അതുകൊണ്ട് തന്നെ അത് തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും വേണ്ടി നിലകൊള്ളണം. അതല്ലാതെ തൊഴിലാളി വര്‍ഗ്ഗത്തില്‍ പ്പെട്ടവരെ പേപ്പട്ടി എന്ന് വിളിച്ചു തല്ലി കൊല്ലരുത്. അതിനു ജന പിന്തുണ ലഭിക്കില്ല.

    ReplyDelete
  5. ഇവിടെ ഈ പോസ്റ്റ്‌ മുഴുവന്‍ കാണാം

    കുലംകുത്തികളേ, നിങ്ങള്‍ക്കു മാപ്പില്ല

    നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിനു വേണ്ടി യുഡിഎഫ് കൊല്ലിച്ചതാണ് ടിപിയെ എന്നു ചിലര്‍ പറഞ്ഞു കേട്ടു. ശുദ്ധ അസംബന്ധമാണത്. ഈ വധത്തിലൂടെ യുഡിഎഫിന് നൈസായി ഊരിയെടുക്കാന്‍ പറ്റിയ വേറെ കുറെ പ്രശ്‌നങ്ങളുണ്ട്. ഈ ബഹളത്തിനിടയില്‍ എന്റിക്ക ലെക്‌സി തീരം വിട്ടുപോയി. മുല്ലപ്പെരിയാര്‍ അണക്കെട്ട് 100 വര്‍ഷത്തേക്ക് പൊട്ടില്ല എന്നു പറഞ്ഞ ജസ്റ്റിസ് കെ.ടി.തോമസ് കൂള്‍ കൂളായി ചിരിക്കുന്നു. പിള്ള-ഗണേഷ് പ്രശ്‌നം, ലീഗ് – മുന്നണി സമവായ പ്രശ്‌നം തുടങ്ങി അനേകം അനേകം പ്രശ്‌നങ്ങളില്‍ നിന്നും കേരളത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ടിപി വധത്തിലൂടെ കഴിഞ്ഞു എന്നു പറയുമ്പോള്‍ ക്വട്ടേഷന്‍ കൊടുത്തതാര് വാങ്ങിയതാര് എന്നത് മെല്ലെ തെളിഞ്ഞുവരും. എന്നാല്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കണ്ണടവച്ചിരിക്കുന്നവര്‍ക്ക് അതൊന്നും കാണാന്‍ കഴിയില്ല. സിന്‍ഡിക്കറ്റ് മാധ്യമങ്ങള്‍ പടച്ചുവിടുന്ന നുണക്കഥകള്‍ വിശ്വസിച്ച് കുലംകുത്തിയെ വിപ്ലവകാരിയായും യഥാര്‍ഥവിപ്ലവകാരികളെ കൊലപാതകികളായും ഒറ്റുകാരെ നീതിമാന്മാരായും ചിത്രീകരിക്കുന്നവര്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും.

    ടിപിയെ കൊന്നവരെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നത് ചിലപ്പോള്‍ സിപിഎം പ്രവര്‍ത്തകരോ ഭാരവാഹികളോ ആയിരിക്കും. അമേരിക്കന്‍ ബുദ്ധി അങ്ങനെയാണ്. സ്വന്തം ചാവേറുകളെ ശത്രുക്കളിലൊരാളാക്കി മാറ്റുകയും ആ ചാവേറിനെ ഉപയോഗിച്ച് ശത്രുവിന്റെ ശത്രുവിനെ വകവരുത്തുകയും ആ കേസില്‍ കുടുക്കി ശത്രുവിനെ തകര്‍ക്കുകയും ചെയ്യുന്ന ബുദ്ധി സാധാരണക്കാര്‍ക്കു പിടികിട്ടില്ല. പ്രതികളായി അവതരിക്കപ്പെടുന്നവര്‍ പ്രഥമദൃഷ്ട്യാ സിപിഎം പ്രവര്‍ത്തകരായിരിക്കുമെങ്കിലും അമേരിക്കയും കോണ്‍ഗ്രസുകാരുമായുള്ള അവരുടെ അന്തര്‍ധാര സജീവമായിരിക്കും. ചരിത്രം പരിശോധിച്ചാല്‍ അവരുടെ അപ്പനപ്പൂന്മാര്‍ കോണ്‍ഗ്രസുകാരോ ഏതെങ്കിലും കോണ്‍ഗ്രസുകാരുടെ ബന്ധുക്കളോ അയല്‍വാസികളോ എങ്കിലും ആണെന്നു മനസ്സിലാവും. എന്നാല്‍ സിപിഎമ്മിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി കൈകോര്‍ത്തിറങ്ങിയവര്‍ ഏതു ചരിത്രം പരോശോധിക്കാന്‍ ?

    ഇത് കമ്യൂണിസത്തിനെതിരായ ലോകമഹായുദ്ധത്തിന്റെ മുന്നോടിയായി ഒരുക്കിയിരിക്കുന്ന കൂറ്റന്‍ കെണിയാണ്. നിഷ്‌കളങ്കരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാര്‍ട്ടിക്കെതിരായി തിരിക്കുന്ന ചരിത്രപരമായ കൊടുംപാതകമാണിവിടെ നടക്കുന്നത്. ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം വ്യാജമാണ്. കലികാലമാകുമ്പോള്‍ അല്ലെങ്കിലും അങ്ങനെ തന്നെയാണ്. പക്ഷെ എന്തുകൊണ്ട് സിപിഎം ? ബിഎസ്പിയോടോ തൃണമൂല്‍ കോണ്‍ഗ്രസിനോടോ ചെയ്യാത്ത ക്രൂരത എന്തിനു സിപിഎമ്മിനോടു ചെയ്യുന്നു ? അപ്പാപ്പന്റെ ശവമടക്കിനെത്തിയവരോട് റിയാലിറ്റി ഷോയ്ക്ക് എസ്എംഎസ് വോട്ട് ചോദിക്കുന്ന കൊച്ചുമോനെപ്പോലെ ഡാങ്കേയുടെ കഥകള്‍ പറഞ്ഞ് ചിലര്‍ പത്രസമ്മേളനങ്ങളില്‍ വിലസുന്നു. ഇല്ല, എനിക്കിനിയും ഇത് കണ്ട് നില്‍ക്കാനാവില്ല. മാധ്യമ സിന്‍ഡിക്കറ്റുകളേ, അമേരിക്കന്‍ പിംപുകളേ, കുലംകുത്തികളേ, അല്‍പമെങ്കിലും മനഃസാക്ഷി അവശേഷിക്കുന്നെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സ്റ്റിസ്റ്റിനെ ഇങ്ങനെ വെട്ടിക്കൊലപ്പെടുത്താതിരിക്കൂ. അഹിംസയില്‍ മുറുകെപ്പിടിച്ച്, രക്തസാക്ഷികളുടെ ചോരയില്‍ നിന്നു പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ ആര്‍ക്കും അങ്ങനെ തോല്‍പിക്കാനാവില്ല എന്നു തിരിച്ചറിയുക. ലാല്‍സലാം !

    ReplyDelete
  6. ആക്ഷേപഹാസ്യം പോലും മനസിലാകാത്തരാണോ പാര്‍ട്ടിയുടെ ചാവേറുകള്‍. കലി കാലം.

    ReplyDelete