Total Pageviews

Wednesday, May 9, 2012

കുലം കുത്തികളും കുളം തോണ്ടികളും.


കൊല്ലപ്പെട്ട സ: T P ചന്ദ്രശേഖരനെയും സഹപ്രവര്‍ത്തകരെയും CPIM സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്‍ "കുലം  കുത്തികള്‍ തന്നെ"എന്ന് വിശേഷിപ്പിച്ച  നടപടി അത്യന്തം  ധിക്കാരപരവും, തികച്ചും അപലപനീയവുമാണ്. CPIM പോലുള്ള ഒരു പാര്‍ട്ടിയുടെ  സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ തന്നെ ഇത്തരം പ്രസ്താവനകള്‍ നടത്തി ഈ പാര്‍ട്ടിയെ പടി പടി ആയി കുളം തോണ്ടാനുള്ള  ഹിഡന്‍   അജണ്ടയുടെ  ഭാഗമാണോ  ഇത് എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. CPIM  അംഗങ്ങളെ മാത്രമല്ല,   അനുഭാവികളെയും  കേരളത്തിലെ  പൊതു സമൂഹത്തിന്‍റെയും  വികാരങ്ങള്‍ മാനിച്ചുള്ള പ്രതികാര ണങ്ങലാകണം  വിവേകമുള്ള ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്ന് വരേണ്ടിയിരുന്നത്. 

കുടുംബത്തിന് എതിരായി നിന്നു  എന്ന കാരണത്താല്‍  പലരെയും കുലം കുത്തികള്‍  എന്ന് തന്നെ വിളിക്കും എന്ന ധാര്‍ഷ്ട്യം നിറഞ്ഞ  നിലപാട്  ശരിയല്ല. അങ്ങിനെ  എതിരിടാനുണ്ടായ   സാഹചര്യം കൂടി വസ്തു നിഷ്ഠമായി പരിശോധിച്ച് മാത്രമേ  അതിലെ തെറ്റും ശരിയും വിശകലനം ചെയാന്‍ കഴിയൂ. പാര്‍ട്ടിയിലെ ഒരു ചെറു ന്യുന പക്ഷത്തിന്‍റെ വഴി പിഴച്ച പോക്കിനെ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ പോരാട ണമായിരുന്നു  എന്ന അഭിപ്രായക്കാരനാണ് ഞാന്‍. T P അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു പോയത് ശരിയായില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍ കുടുംബത്തിന്‍റെ  അടിത്തറ ഇളക്കുന്ന  നയങ്ങളും  ധര്‍ഷ്ടിയം നിറഞ്ഞ തീരുമാനങ്ങളും  എടുത്തവരെ  കുളം തോണ്ടികള്‍ എന്ന് തന്നെ വിളിക്കണം എന്ന്  അര്‍ത്ഥശങ്കക്കിടയില്ലാതെ  പറയട്ടെ. തികഞ്ഞ രാഷ്ട്രിയ  ജ്ഞാനമുള്ള  കേരളത്തിലെ പൊതു സമൂഹം  കേരളത്തിലെ രാഷ്ട്രിയ ഗതി വിഗതികള്‍ സസൂക്ഷ്മം  വീക്ഷിച്ചു  കുളം  തോണ്ടികള്‍  ആരെന്നു കണ്ടെത്തുന്ന   കാലം വിദൂരമല്ല.  അവര്‍  ഒറ്റപ്പെടുക  തന്നെ ചെയ്യും. 

പാര്‍ട്ടിയിലെ വിഭാഗീയതയുടെ  ഭാഗമായി ഒട്ടേറെ പ്പേരെ പാര്‍ട്ടിക്ക് 
നഷ്ടപ്പെ ട്ടു. വിഭാഗീയത  അവസാനിപ്പിക്കാന്‍ എന്ന വ്യാജേന     നടന്ന   
ഏകപക്ഷിയമായ അടിച്ചമര്‍ത്തലില്‍ വേറെയും കുറെ  നല്ല സഖാക്കളെ  ഈ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു എന്നത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
വര്‍ത്തമാന കാല  കമ്യുണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തനം  ഒരു തൊഴിലോ   അതുമല്ലെങ്കില്‍ ഒരു ബിസിനെസ്സോ  ആണ് . ആഡംബര ശൈലിയുടെയുള്ള പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിച്ചു കല്ലും മുള്ളും നിറഞ്ഞ വഴി സ്വീകരിച്ചവരാണ്  ഒഞ്ചിയത്തെ  സഖാക്കള്‍. പ്രതിഷേധത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും സ്വരവും  അതിന്‍റെ സംഘടനാ രൂപവും  ജീവന്‍ മരണ  പോരാട്ടമാണ്  എന്ന് അറിഞ്ഞു കൊണ്ട് തന്നെ  അതിലേക്കു എടുത്തു ചാടിയവര്‍ അതിനു നേതൃത്വം കൊടുക്കുന്നവര്‍ ആദരണീ യരാണ്. ആദര്‍ശവാന്മാരാണ്  .,   M V രാഘവന്‍, K R ഗൌരിയമ്മ  മുതല്‍   M R മുരളിയെപ്പോലെലുള്ള    ഇടതു പക്ഷത്തെ  വലതു പക്ഷത്തിന്‍റെ പാളയത്തില്‍ കൊണ്ട് കെട്ടാന്‍ ശ്രമിക്കുന്നവര്‍  ഇതിനു ഒരു അപവാദമാണ്.  സ T P യും സഹ പ്രവര്‍ത്തകരും  അതുകൊണ്ട് തന്നെ അംഗീകരിക്കപ്പെടെണ്ടതാണ്.

CPIM  നെപ്പോലെ  ഒട്ടേറെ സഖാക്കളുടെ    ത്യാഗ ഫലമായി കെട്ടിപടുത്ത ഒരു  പ്രസ്ഥാനത്തിന്‍റെ  ഉന്നതര്‍  കേരളത്തിലെ  പൊതു സമൂഹത്തിന്‍റെ വികാരങ്ങളോട്    അല്പം കൂടി വിനയത്തോടും ബഹുമാനത്തോടും  സത്യസന്ധതയോടും കൂടി  പെരുമാറാനും പ്രതികരിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിവേകവും  വിനയവും ഒരു കുറവായി  ചിലര്‍ ധരിച്ചു വച്ചിരിക്കുന്നത് തിരുത്താത്ത പക്ഷം  പാര്‍ട്ടി  "പേ  റോളില്‍ "  ഉള്ളവരൊഴികെ     പാര്‍ട്ടിയെ തള്ളി പ്പറയുന്ന കാലം വിദൂരമല്ല   എന്ന് ഓര്‍മിപ്പിച്ചുകൊണ്ടു നിറുത്തുന്നു. 
 

സത്യമെവജയതെ !
  

8 comments:

  1. സമൂഹ മനക്സാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരികയും അര്‍ഹമായ ശിക്ഷ ലഭിക്കുകയും വേണം..സത്യം പുറത്തു വരട്ടെ..നിക്രിഷ്ട്ടമായ എങ്ങനെയുള്ള കൊലപാതകങ്ങള്‍ക്ക് അറുതി വരണം. അതിനു രാഷ്ട്രീയ നേതാക്കള്‍ തന്നെ തീരുമാനമെടുക്കണം..ഇതില്‍ പൊതു ജനത്തിന് നിസഹായരായി നോക്കി നില്‍ക്കാനേ കഴിയൂ..അതെ സത്യമേവ ജയതേ...

    www.ettavattam.blogspot.com

    ReplyDelete
  2. കൊലപാതകം  ലക്ഷ്യത്തെ ന്യായീകരിക്കപെടുമെന്ന് കേരളത്തിലെ സി.പി.എം  നേതാക്കള്‍  പറയുന്നതും , താലിബാന്‍ തലയറുക്കുന്നതിന്‌ നല്‍ കുന്ന ന്യായവാദങ്ങളും  തമ്മില്‍  എന്ത് അന്തരം ? അരാഷ്ട്രീയ വാദികളുടെ ഒരു മഹാ സഞ്ജ്ജയം  കേരളത്തില്‍  രൂപപെട്ടു വരുന്നത് കാണാനിരിക്കുന്നു.
    '' പാര്‍ട്ടി "പേ റോളില്‍ " ഉള്ളവരൊഴികെ പാര്‍ട്ടിയെ തള്ളി പ്പറയുന്ന കാലം വിദൂരമല്ല''- എന്നത് ഇത് ശരിവെക്കുന്നു.

    സന്തോഷ് ജോസഫ്

    ReplyDelete
  3. Metrovartha news:
    പാര്‍ട്ടിയെ ഉപേക്ഷിച്ചു പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അങ്ങനെയേ പറയാന്‍ കഴിയൂ. ഒഞ്ചിയത്തെ വിമതര്‍ക്കു വേണ്ടി വിഎസ് സംസാരിക്കുമെന്നു കരുതുന്നില്ലെന്നും ഇക്കാര്യം പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും ബേബി വ്യക്തമാക്കി.

    Election or no election, mob sentiment or no sentiment, a communist should call a spade a spade. pinarayi did it.

    ReplyDelete
  4. CPIM ആണ് കൊല ചെയ്തത് എന്ന് എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. നിക്പക്ഷ അന്വേഷണം നടക്കട്ടെ. ഇവിടെ വിഷയം ഒരു പാര്‍ട്ടി സെക്രട്ടറിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുകള്‍ പാര്‍ട്ടിക്ക് എങ്ങിനെ ദോഷം ചെയ്യുന്നു എന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്. ആരാണ് യഥാര്‍ത്ഥ കമ്യു ണി സ്റ് എന്നത് കാലം തെളിയിക്കേണ്ട വസ്തുതയാണ്. അത് അവരുടെ പ്രവര്‍ത്തന ശൈലിയെ ആസ്പദമാകിയാകും. കേരളത്തില്‍ ആരോക്കെയാകണം കമ്യു ണി സ്റ് എന്ന് തീരുമാനിക്കാനുള്ള അച്ചാരം കാറല്‍ മര്‍കസില്‍ നിന്ന് പിണറായിക്കും കൂട്ടര്‍ക്കും എഴുതി കിട്ടിയിട്ടൊന്നുമില്ലല്ലോ . ബേബി വെറും ബേബിയാണ്. ആദര്‍ശത്തിന്റെ കാര്യം ചര്‍ച്ച ചെയ്യുന്നിടത്ത് ബേബി എന്ന പേര് ഉച്ചരിക്കുന്നതു തന്നെ അപ ശബ്ദമാണ്.

    ReplyDelete
  5. “കുലംകുത്തികള്‍” എന്ന പ്രയോഗത്തില്‍ അസാമാന്യമായ അസഹിഷ്ണുതയും ഫ്യൂഡല്‍ മാടമ്പിത്തരവും ജനാധിപത്യവിരുദ്ധതയും അടങ്ങിയിട്ടുണ്ട്. ഒരു പ്രസ്ഥാനത്തിന് തിരുത്താനാകാത്ത വിധം വഴിതെറ്റുന്നെന്നോ ജീര്‍ണ്ണത ബാധിച്ചെന്നോ കരുതുമ്പോള്‍ ആ പ്രസ്ഥാനം വിട്ടുപോയി തനിക്ക് ശരിയെന്ന് തോന്നുന്ന മറ്റൊരു പ്രസ്ഥാനത്തിന് രൂപം നല്‍കുന്നത് ചരിത്രത്തില്‍ എപ്പോഴും നടക്കാറുള്ളതാണ്. അങ്ങനെ നടക്കുകയും വേണം.

    പ്രസ്ഥാ‍നം എന്നത് ഒരു കുടുംബമല്ല, അത് ജനങ്ങളുടെ ഒരു ഉപകരണമാണ്. ഏതാണ് ശരിയെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടത്.
    സി.പി.ഐ.(എം) എന്ന പാര്‍ട്ടി 1964ല്‍ ഉണ്ടായത് തന്നെ അങ്ങനെയാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റിവിഷനിസ്റ്റ് പാര്‍ട്ടി ആയി എന്ന് ആ പാര്‍ട്ടിയിലെ ഏതാനും പേര്‍ക്ക് തോന്നി. അവര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി. അങ്ങനെ ഉണ്ടാക്കിയ പാര്‍ട്ടിയില്‍ വിപ്ലവം പോര എന്നു പറഞ്ഞു 1967ല്‍ ഉശിരും ആത്മാര്‍ത്ഥതയുമുള്ള എത്രയോ പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിട്ട് നക്സല്‍ ഗ്രൂപ്പ് ഉണ്ടാക്കി. പിന്നെയും സി.പി.എമ്മില്‍ നിന്നു കൊഴിഞ്ഞുപോയി പലരും പല പാര്‍ട്ടികള്‍ ഉണ്ടാക്കി. കൂട്ടത്തില്‍ 2008ല്‍ ടി.പി.ചന്ദ്രശേഖരനും റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഏത് പ്രസ്ഥാനമാണ് ശരിയെന്നും ജനങ്ങള്‍ക്ക് ആവശ്യമെന്നും കാലം തെളിയിക്കേണ്ടതായിരുന്നു.

    ആരെയെങ്കിലും കുലം കുത്തി എന്നു വിശേഷിപ്പിക്കുമ്പോള്‍ അയാളെ ഉന്മൂലനം ചെയ്യാനുള്ള ഒരു സന്ദേശം അണികള്‍ വായിച്ചെടുക്കും. അതാണ് കൊലയാളികള്‍ക്ക് 51 വെട്ടുകള്‍ വെട്ടി മുഖം വികൃതമാക്കാനുള്ള പ്രേരണയായി ഭവിച്ചിട്ടുണ്ടാവുക.

    ReplyDelete
  6. KPS JOKES ARE ALWAYS VERY SPECIAL

    ReplyDelete
  7. KPS,
    "ആരെയെങ്കിലും കുലം കുത്തി എന്നു വിശേഷിപ്പിക്കുമ്പോള്‍ അയാളെ ഉന്മൂലനം ചെയ്യാനുള്ള ഒരു സന്ദേശം അണികള്‍ വായിച്ചെടുക്കും." this statement is bit exaggerated.

    as the anony said it, "Election or no election, mob sentiment or no sentiment, a communist should call a spade a spade. pinarayi did it"

    Pinarayi was not giving a funeral speech. some reporters asked about his previous statement and he reiterated it again. I do not see a wrong in it, but he should have just said, " this is not the right time to talk about it" the whole issue wouldn't have raised...


    yea... some one is trying to get fish from it. :)

    ReplyDelete
  8. KPS ന്‍റെ അഭിപ്രായങ്ങള്‍ക്ക് നന്ദി . ജനാധിപത്യപരമായ പൌരാവകാശങ്ങള്‍ നിഷേധിക്കുന്നത് തികച്ചും അപലപനീയമാണ്.
    വിജയന് ചരിത്ര ബോധം ഇല്ലാത്തതാണ് കുലം കുത്തി പ്രയോഗത്തിനു പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കൊണ്ഗ്രസ്സു വിട്ടു CPI യിലും , ആശയപരമായ വൈരുധ്യം മൂലം CPI വിട്ടു CPIM രൂപികരിച്ചവരാണ് AKG യും EMS ഉം ഒകെ . ആ A K G പാവങ്ങളുടെ പടത്തലവന്‍ എന്നാണു ഇന്നും അറിയപ്പെടുന്നത്. എന്നാല്‍ വിജയന്‍റെ രാഷ്ട്രിയ ഗുരു M V രാഘവന്‍ പാര്‍ട്ടി വിട്ടു ചെങ്കൊടി നേരെ കൊണ്ട് പോയി കരുണാകരന്റെ കല്‍ക്കിഴിലാണ് വച്ചത് .വിത്ത്‌ ഗുണം പത്തു ഗുണം. കൊല ചെയ്തു CPIM ആണെന്ന് പറയാന്‍ കഴിയില്ല. കാരണം കൊലപതകത്തിന്റെ മുഴുവന്‍ രാഷ്ട്രിയ മുതെലെടുപ്പും നടത്തുന്നത് UDF ഉം അതുവഴി ഉമ്മന്‍ സര്‍ക്കാരുമാണ്. UDF സര്‍ക്കാരിന് ഇതിന്‍റെ വസ്തുതകള്‍ പുറത്തു കൊണ്ട് വരാനുള്ള കഴിവോ താത്പര്യമോ ഇല്ല എന്നതും ശ്രദ്ധേയമാണ്.
    as the anony said it, "Election or no election, mob sentiment or no sentiment, a communist should call a spade a spade. pinarayi did it"

    ഇതിനോട് യോജിപ്പില്ല. പാര്‍ട്ടി എന്നാല്‍ പാര്‍ടി സെക്രട്ടറി ആണ് എന്ന് ധരിക്കുന്നത് തെറ്റാണ്. വിജയന്‍റെ വാക്ക് പാര്‍ട്ടിയുടെ അവസാന വാക്ക് എന്ന്ര കരുതിയത്‌ മൂലമുണ്ടാകുന്ന ധാരണ പിശകാണ് . CPIM പോലുള്ള പാര്‍ട്ടി ജനങ്ങള്‍ക്കുവേണ്ടിയാണ്. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണം പ്രതികരിക്കാന്‍. പത്രക്കാര്‍ കുത്തി കുത്തി ചോദിച്ചാല്‍ അതിനു തന്മയത്ത്വത്തോടെ മറുപടി പറയാനുള്ള കഴിവ് പാര്‍ട്ടി സെക്രട്ടരിക്കുണ്ടാകണം. അല്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടരിയെക്കാള്‍ കഴിവ് പത്രക്കാര്‍ക്ക് ഉണ്ടെന്നു സംശയിക്കും. ഇവിടെ താന്‍ എന്തോ വലിയ സംഭവ,ആണ് തന്നെയും താന്‍ നയിക്കുന്ന പാര്‍ട്ടിയെയും ചോദ്യം ചെയ്യുന്നത്നോടുള്ള അസഹിഷ്ണതയാണ്‌ നിഴലിക്കുന്നത് . ഇത് പാര്‍ട്ടിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനല്ല മറിച്ച്‌ പാര്‍ട്ടിയെക്കുറിച്ച് അവമതിപ്പ്‌ ഉണ്ടാക്കാനേ ഉപകരിക്കു.

    ReplyDelete