Total Pageviews

Sunday, June 10, 2012

നികൃഷ്ട ജീവികളും മുളക് വെള്ളവും



മരിച്ച  ഒരാളെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിക്കുകയും അതിന്  പച്ച കള്ളം   നിരത്തുകയും ചെയ്യുന്നവരെ   നികൃഷ്ട ജീവികള്‍  എന്ന് വിളിക്കണം. ഇത് എന്റെ അഭിപ്രായമല്ല, CPIM സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ അന്തരിച്ച    സ: മത്തായി ചാക്കോയെ അപകീര്‍ത്തിപ്പെടുത്താന്‍ താമരശ്ശേരി  ബിഷപ്പ് പച്ച കള്ളം പറഞ്ഞപ്പോള്‍ തൊടുത്തു വിട്ട സിദ്ധാന്തമാണ്‌. പിണറായിയുടെ അഭിപ്രായത്തോട് അന്നും   ഇന്നും   ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അത് പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായം പാര്‍ട്ടിയില്‍ അവസാന വക്കായത് കൊണ്ടല്ല  എന്ന് പ്രത്യേകം പറഞ്ഞു കൊള്ളട്ടെ .എന്നാല്‍  വര്‍ത്തമാന കാലത്തെ ഏറ്റവും ധീരനായ പോരാളിയും , കമ്യുണിസ്റ്റമായ  സ; T P യെ കൊലയാളി സംഘം  വെട്ടി കൊലപ്പെടുത്തിയതിനു ശേഷവും  ആ ധീര രക്ത സാക്ഷിയെ അവഹേളിക്കാന്‍  പത്ര സമ്മേളനങ്ങളിലും , റിപ്പോര്‍ട്ടിങ്ങുകളിലും പൊതു യോഗങ്ങളിലും T P യെയും സഹ പ്രവര്‍ത്തകരെയും കുലം കുത്തിയെന്നും അധികാര മോഹിയെന്നും  വിളിക്കാന്‍ മുതിരുന്നവരും നികൃഷ്ട ജീവി കളായെ  കേരളത്തിലെ പൊതു സമൂഹം കാണൂ കാണാവൂ. ധാര്‍ഷ്ട്യം  തലയ്ക്കു പിടിച്ച്    മനുഷ്യത്വം നഷ്ടപ്പെട്ട്    നികൃഷ്ട ജീവി യായി പരിണമിച്ചവരില്‍  പ്രമുഖനാണ് എം എം മണി. 

ഇംഗ്ലീഷു  സാഹിത്യത്തിലെ   വില്യം ഷേക്സിപിയറുടെ  കൊലപതകികലായ  പല കഥാപാത്രങ്ങളെയും പോലെ  ഒടുവില്‍  കടുത്ത ചിത്ത രോഗത്തിന് അടിമപ്പെടുന്ന  ഒരു കഥാ പാത്രമായാണ് മണിയെ കാണേണ്ടത്. രാഷ്ട്രിയ    എതിരാളികളെ  ലിസ്റ്റു തയാറാക്കി വക വരുത്തി എന്ന് ഏറ്റു പറയുക വഴി ഒരു നികൃഷ്ട ജീവിയും, മാനസീക രോഗിയും അങ്ങിനെ   കമ്യുണിസ്റ് പ്രസ്ഥാനത്തെ തന്നെ തകര്‍ക്കാന്‍ സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് അച്ചാരം വാങ്ങിയ  ഒരു മൂന്നാം  കിട ക്രിമിനലുമാണ് താനെന്നു  മണി  സ്വയ പ്രഖ്യാപിച്ചു.  അങ്ങിനെയുള്ള മണിയെ കേവലം ജില്ല സെക്രട്ടറി സ്ഥാനത്തു നിന് മാത്രം മാറ്റി യത് കൊണ്ട്  കമ്യുണിസ്റ്  പ്രസ്ഥാനങ്ങള്‍ക്ക്‌ ഉണ്ടായ  അപമാനം മാറുമെന്നു  കരുതുന്നില്ല. CPIM ന്റെ ഭരണ  ഘടന  നിര്‍ദേശിക്കും പോലെ  സ്ഥിര ബുദ്ധി യുള്ള ഒരാള്‍ക്ക്‌ മാത്രമെ പാര്‍ട്ടി അഗത്വത്തില്‍    തുടരാനാകു . ആ നിലക്ക് മണിയെ പാര്‍ട്ടിയുടെ പ്രാഥമീക  അഗത്വത്തില്‍  നിന്ന് തന്നെ  നീക്കി മാനസീക രോഗ ചികിത്സക്ക് വിധേയമാക്കുന്നതാണ്  കേരള സമൂഹത്തിന് അഭികാമ്യം.അല്ലാത്ത പക്ഷം വരും തലമുറയില്‍ ആരാഷ്ട്രിയവാദം  ശക്തി പ്രാപിക്കാനും അതുവഴി ക്രിമിനലുകളും , 
കൊട്ടേഷന്‍ സംഘങ്ങളും   രാഷ്ട്രിയ നേതൃത്വത്തിലേക്ക്  കടന്നു വരാനും  ഇടയാകും.
 സ: T P യെ  കൊലപ്പെടുത്തിയതില്‍  പാര്‍ട്ടിയിലെ ചിലര്‍ക്ക്  നിര്‍ണായക പങ്ക്  ഉണ്ട് എന്ന് അര്‍ദ്ധ ശങ്കക്ക് ഇടയില്ലാത്ത വിധം  വെളിച്ചത്തുവരുന്ന  വാര്‍ത്തകള്‍   പാര്‍ട്ടി യെ സ്നേഹിക്കുന്നവരെ  നിരാശ രാക്കുന്നു .  അത് വെറും പോലീസ്  കഥകള്‍  എന്ന് വിശ്വസിക്കാന്‍ ഇനി  മലയാളി  തയ്യാറാ കുമെന്ന്  കരുതുന്നുവര്‍  വിഡ്ഢികളുടെ  സ്വര്‍ഗത്തിലാണ്.  ഒരു പ്രവാസി എന്ന നിലയില്‍ പൊതുവില്‍  പാര്‍ട്ടിയെ സ്നേഹി ക്കുന്ന  ഓരോ മലയാളിക്കും നിവര്‍ന്നു നിന്ന്  ഞാന്‍ ഒരു CPIM അനുഭാവിയാണ്  പ്രവര്‍ത്തകനാണ് എന്ന് പറയാന്‍ കഴിയാത്ത  സ്തിഥി വിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. കാരണം  T P വധവും , തുടര്‍ന്നു  പാര്‍ട്ടി എടുത്ത  നടപടികളും പാര്‍ട്ടിയെടുത്ത  നിലപാടുകളും  M M മണിയുടെ  എ റ്റു  പ  റ ചിലുമാണ് . ഇതൊക്കെയും  കേരളത്തിലെ ജന സമൂഹം പാര്‍ട്ടിയെയും അതിന്റെ നേതൃത്വത്തെയും  വെറുക്കാന്‍ മാത്രമേ ഇട നല്‍കിയുള്ളൂ.
ജന വികാരം മനസ്സിലാക്കാനോ വിവേകത്തോടെ പ്രവര്‍ത്തിക്കാനോ ഉള്ള ബുദ്ധി   വൈഭവം  കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് കൈമോശം വന്നിരിക്കുന്നു . അതിന്‍റെ  തെളിവാണ് എളമരം കരീമിന്റെ പ്രസ്ഥാവനക്കളും, പാര്‍ട്ടി എടുത്ത സമീപനങ്ങളും .രാമായണ കഥയിലെ  രാവണന്റെ  നിലയിലാണ് ഇന്നത്തെ പാര്‍ട്ടി നേ ത്രുത്വം , രാവണന്‍ ശക്തന്നാണ് ,  പണ്ഡിതനാണ്  രാജാവാണ്  പക്ഷെ അഹം തലയ്ക്കു  പിടിച്ചു സ്വയം നശിച്ചത്  ഇവിടെ കുറിച്ച് കൊള്ളട്ടെ.  ഈ നിലക്ക് ഈ പാര്‍ട്ടിക്ക് അധിക കാലം മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന   സന്ദേശമാണ്  T P വധത്തിനു ശേഷമുള്ള കേരളത്തിലെ രാഷ്ട്രിയ സംഭവ വികാസങ്ങള്‍  അടയാളപ്പെടുത്തുന്നത്. കരുണാകരന് ശേഷം നാക്ക്‌ വളച്ചാല്‍ നുണ   പറയുന്ന  നേതാവായി CPIM ന്‍റെ സംസ്ഥാന സെക്രട്ടറിയെ ജനം കാണാന്‍ തുടങ്ങി, നിയമ വ്യവസ്ഥയെയും  മാധ്യമ  സ്വതന്ത്ര്യത്തെയും     വെല്ലുവിളിക്കുന്ന  നടപടികള്‍  കേരളത്തിലെ  CPIM ന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് കണ്ടു കേരളത്തിലെ പൊതു സമൂഹം  ഞെട്ടി. ജനങ്ങളെ തന്നെ വെല്ലു വിളിക്കുന്ന സമീപനമാണ് പാര്‍ട്ടിയുടെ ഒരു വിഭാഗം  നേതാക്കള്‍   സ്വീകരിച്ചു പോരുന്നത്  അത് വഴി  ജന മനസ്സുകളില്‍ നിന്ന് അനുദിനം അകന്നു പോകുന്ന നിലയിലാണ്  പാര്‍ട്ടി ഇന്ന് എത്തി ചേര്‍ന്നിരിക്കുന്നത് . ഇതിനെ  പോലീസും മാധ്യമങ്ങളും കൂടി  പാര്‍ട്ടിയെ വേട്ടയാടുന്നു  എന്ന് പറയുന്നതും , അടിയന്തിരാവസ്ഥയുടെ  നാളുകളോടു താരതമ്യം ചെയ്യുന്നതും ശരിയല്ല. ഇത് പലതും സ്വയം വരുത്തി വച്ചതാണ്. ഇത് തിരിച്ചറിയാന്‍ സെക്രട്ടെരിയട്ടിനു കഴിയില്ല ഇന്ന്  ബോധ്യമായി , ഇനി പ്രതീക്ഷ സംസ്ഥാന കമ്മിറ്റിയിലാണ് യിലാണ് . അവര്‍ കൂടി  തെറ്റ് തിരിച്ചറിയാന്‍  പരാജയപ്പെട്ടാല്‍, അഥവാ  അറിഞ്ഞിട്ടും ഉറക്കം നടിച്ചാല്‍  പിന്നെ  കേരളത്തിലെ പാര്‍ട്ടി കുടുംബങ്ങള്‍   ജയരാജന്‍  പറഞ്ഞത് പോലെ  മുളക് വെള്ളം  കരുതേണ്ടി വരും.  ഒരൊറ്റ വ്യത്യാസം മാത്രം പോലീസിനെ നേരിടാനല്ല മറിച്ച്  ഈ  പാര്‍ട്ടിയെ നാശത്തിലേക്ക് തള്ളി വിട്ടവ ര്‍  അടുത്ത തിരെഞ്ഞെടുപ്പു കാലത്ത്   വോട്ടിരന്നു ചെല്ലുമ്പോള്‍ അവരുടെ  കണ്ണ് തുറപ്പിക്കാന്‍ .
 എതിരാളികളെ  കൊലപ്പെടുത്തി കൊണ്ടാണ് ഈ പാര്‍ട്ടി ഇത്രയും  വളര്‍ന്നത് എന്നാ അബദ്ധ ജടിലംമായ ധാരണ  വച്ച് പുലര്‍ത്തുന്ന  കൊലപാതക രാഷ്ട്രിയത്തിന്റെ വക്താക്കളെ  തിരുത്താനും അവരില്‍ നിന്ന് ഈ പാര്‍ട്ടിയെ രക്ഷിക്കാനും  ക മ്യു  ണി സ്റ്  ആശയങ്ങളെയും  പാര്‍ട്ടിയെയും സ്നേഹിക്കുന്നവര്‍  ഉറക്കെ ചിന്തിക്കാനും പ്രതികരിക്കാനും തയ്യാറാകണം.  T  P  കൊല്ലപ്പെട്ട്  ഒരു മാസം കഴിഞ്ഞിട്ടും   പാര്‍ട്ടിയുടെ  പ ങ്ക്  സത്യാ
 സന്ദമായി  അന്വേഷണ വിധേയമാക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെ മാറ്റി നിറുത്തി കേന്ദ്ര കമ്മിറ്റി നേരിട്ട് ഒരു അന്വേഷണ നടത്തി   കുറ്റക്കാരെ നിയമത്തിനു  മുന്നില്‍ കൊണ്ട് വരാന്‍ തയ്യാറാകണം . 

  M M മണിയുടെ  ജല്പ്പനങ്ങളുടെ  പശ്ചാത്തലത്തില്‍  മാര്‍ക്സിയന്‍ ആശയങ്ങളെ തന്നെ  അപഹസിക്കുന്ന രീതി അപലപനീയമാണ്. മാര്‍ക്സിസം  മാനവീകതയുടെ പ്രത്യയ ശാസ്ത്രമാണ് .   മാര്‍ക്സിസത്തിലും  മാറ്റങ്ങള്‍  അനിവാര്യമാ ണ് .പാര്‍ട്ടി  ജനങ്ങള്‍ക്ക്‌ വേണ്ടി എന്ന  സത്യം മറന്നു ജനങ്ങള്‍  പാര്‍ട്ടിക്ക് വേണ്ടിയാണ് എന്ന് ധാര്‍ഷ്ട്യം  വെച്ച് പുലര്‍ത്തുന്ന  നേത്രുത്വം   അ ര്‍ ബു ദത്തിനു  സമമാണ് .  എട്ടു തവണ ജില്ല സെക്രട്ടറിയായും  മൂന്ന്  വട്ടം  ഒരാള്‍ക്ക്‌ സംസ്ഥാന സെക്രട്ടറിയായും മറ്റും  തുടരാന്‍  സാഹചര്യമുണ്ടാകുന്നത് തന്നെ രോഗ ലക്ഷണങ്ങളാണ്. ഇ ത്തരം  രോഗ ലക്ഷ ണങ്ങല്‍ക്കാണ്    ചികിത്സ  വേണ്ടത്.ഇത്തരം അനേകം  രോഗ ലക്ഷണങ്ങളുമായി മല്ലടിക്കുന്ന കേരളത്തിലെ  കമ്യു  ണി സ്റ്  പ്രസ്ഥാന ത്തെ  രക്ഷിക്കാന്‍  ഇനിയും ഒരു  A  K  G  ജന്മമെടുക്കട്ടെ  എന്ന് പ്രത്യാശിച്ചു കൊണ്ട് 
സത്യമേവജയതെ 





4 comments:

  1. കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഇറങ്ങി പോന്ന് വീണ്ടും വാര്‍ത്തകളില്‍ നിറയാം എന്നും, വിജിലന്‍സ് കേസില്‍ പെട്ട് അപമാനകരം ആയ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയേണ്ടി വരില്ല എന്ന്‌ കണക്കു കൂട്ടി യാണ് കാര്‍ന്നോര്‍ ഡല്‍ഹിക്ക് പോയത്. കാരാട്ടും യച്ചൂരിയും കൂടി അത് പൊളിച്ചു കയ്യില്‍ കൊടുത്തു. കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഇറങ്ങി വരുന്ന പടം പിടിക്കാന്‍ സില്‍ബന്ധി പത്രക്കാരെയും, ജയ്‌ വിളിക്കാന്‍ ശിങ്കിടി കളെയും വരെ ശട്ടം കെട്ടി യിരുന്നു എന്നാണ് സത്യം. മുന്‍പ് ഗൌരിഅമ്മ JSS ഉണ്ടാക്കി നിര്‍ത്തിയിരുന്നു, പുറത്താക്കുമ്പോള്‍ ഒരു സ്റെപ്പിനി ആയി. RMP യും VS ന്റെ സ്റെപ്പിനി പാര്‍ടി അല്ല എന്ന്‌ ആര്‍ക്കാണ് അറിയാത്തത്? TP പാര്‍ട്ടിയിലേക്ക് തിരികെ പോകുന്നത് തടഞ്ഞ അദൃശ്യ കരം VS ആണെന്ന്, ആര്‍ക്കാണ് അറിയാത്തത്? VS പാര്‍ട്ടി വാണ കാലത്തില്‍ ഒരുപാടു പെട്ടി ചുമട്ടു കാരെ DYFI , SFI യിലൂടെ സൃഷ്ടിച്ചു. സ.ശര്‍മ മുതല്‍ P രാജീവ് വരെ . ഇപ്പോള്‍ അവരോടു ഉപകാര സ്മരണ കാണിക്കുവാന്‍ ആവശ്യ പെടുകയാണ്. NN കൃഷ്ണദാസിനെ DYFI അഖിലേന്ത്യ പ്രസിഡണ്ട്‌ ആകിയപ്പോള്‍ പ്രായ പരിധി കഴിഞ്ഞിരുന്നു . VS ന്റെ ഒറ്റ നിര്‍ബന്ധം കാരണം ആണ്! ആ VS ആണ് ഇപ്പോള്‍ പറയുന്നത്, പാര്‍ട്ടി സംഘടന കാര്യങ്ങള്‍ ഔദ്യോഗികം ആയി പറയേണ്ട ആള്‍ , പാര്‍ട്ടി സെക്രട്ടറി അല്ല അത്രേ ! .

    ഇനിയും ധാരാളം പോഴത്തരങ്ങള്‍ നമ്മള്‍ കേള്‍ക്കേണ്ടി വരും. എന്നേ എങ്ങിനെയെങ്ങിലും ഒന്ന് പുറത്താക്കൂ, എനിക്കൊരു രക്ത സാക്ഷി പരിവേഷം കിട്ടട്ടെ എന്ന്‌ രണ്ടും കല്പിച്ചു പുറപ്പെട്ടിരിക്കുകയാണ് കാര്‍ന്നോര്‍ , കരുണാകര പ്രേതം ബാധിച്ച പോലെ. അവസാനം പുത്രാ വാത്സല്യം കൊണ്ട് അന്ധന്‍ ആയ കരുണാകരന് എന്ത് ഉണ്ടായി എന്ന്‌ നമുക്ക് അറിയാം. ചരിത്രം ആവര്‍ത്തിക്കും. !! RMP , DIC യെ പോലെ എവിടെ എല്ലാം പോകാന്‍ ഇരിക്കുന്നു; ഒരു "കറിവേപ്പില" പോലെ ! RMP , VS ന്റെ, ഒരു പ്രൈവറ്റ് സംഘടന ആണ് . VS , പരിക്കേറ്റ RMP ക്കാരെ മാത്രം കണ്ടതിന്റെ കാരണം ഇപ്പോള്‍ മനസ്സിലാവുന്നില്ലേ ?

    ഭര്‍ത്താവിനെയും മക്കളെയും വിട്ട് , കാമുകനുമായി അഭിരമിക്കുകയും, ചിന്ന വീട് സെറ്റപ്പ് ഉണ്ടാക്കുകയും ചെയുന്നവളെ എന്ത് വിളിക്കണം?

    അലക്സ്‌

    ReplyDelete
  2. സുഹൃത്തേ,
    താങ്ങള്‍ക്ക്‌ ഇഷ്ടപെടാത്ത പ്രതികരണങ്ങള്‍ ഡിലീറ്റ് ചെയുന്നത് പ്രതിഷേധാര്‍ഹം ആണ് . എന്റെ കമ്മന്റു താങ്ങള്‍ ഡിലീറ്റ് ചെയ്തു . താങ്ങളുടെ ആള്‍ ദൈവം VS നെ വിമര്‍ശിച്ചത് കൊണ്ടാണോ? വിമര്‍ശനങ്ങള്‍ ഇഷ്ടമല്ലെങ്ങില്‍, അത് താങ്ങളുടെ ബ്ലോഗില്‍ എഴുതുകയോ, കമന്റ്‌ ചെയുന്നതിനുള്ള ഓപ്ഷന്‍ നീക്കുകയോ ചെയുക

    അലക്സ്‌

    ReplyDelete
    Replies
    1. അഭിപ്രായത്തോട് തീരെ യോജിപ്പില്ലാ എങ്കിലും കമെന്റുസു ഒരിക്കലും delete ചെയാറില്ല.ചരിത്രത്തില്‍ വ്യക്തികള്‍ക്കല്ല പ്രാധാന്യം , അവര്‍ എടുക്കുന്ന നിലപാടുകളും അവര്‍ വഹിച്ച നേത്രുത്വ പരമായ പങ്കുമാണ് പ്രാമുഖ്യം. VS എന്റെ ആള്‍ ദൈവം ഒന്നും അല്ല പക്ഷെ സമീപകാലത്ത് VS എടുത്ത നിലപാടുകളോട് ഞാന്‍ യോജിക്കുന്നു. ഒപ്പം പിണറായിയുടെയും , മണിയുടെയും ജയരാജന്മാരുടെയും ഒക്കെ സമീപനങ്ങളെ ആയിരം വെട്ടം എതിര്‍ക്കുകയും ചെയ്യുന്നു. കാരണം അവരുടെ സമീപനങ്ങള്‍ ഒരു കമ്യുണിസ്റ് പ്രസ്ഥാനത്തിന്നു നിരക്കാത്തവയാണ് . . അവ മാര്‍ക്സിയന്‍ കഴ്ച്ചപ്പടുകള്‍ക്ക് വിരുദ്ധവുമാണ്. ഞാന്‍ തൊഴിലാളി വര്‍ഗ്ഗ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യ യ ശാസത്രത്തില്‍ വിശ്വസിക്കുന്നു. . ഇന്നത്തെ നേതൃത്വത്തിന് ആ വര്‍ഗ്ഗ താല്പ്പര്യ സമീപനമില്ല. അതിനെ യാണ് VS എതിര്‍ക്കുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നു. ബാക്കി പെട്ടി ചുമന്നത് ഒന്നും എന്‍റെ വിഷയമല്ല.

      Delete
  3. Vijay.. what you said is correct and i 100% joining with you.

    BINU

    ReplyDelete