Total Pageviews

Tuesday, February 1, 2011

കുഞ്ഞാലികുട്ടി അഥവാ ഇബിലീസിന്‍റെ മകന്‍ !

ദൈവ നാമത്തില്‍ ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയത്  മന്ത്രിയായി അഞ്ചുവര്‍ഷം ഭരിച്ച കുഞ്ഞാലികുട്ടി   ഇപ്പോള്‍    താന്‍ വഴി വിട്ടു താന്‍ പലതും ചെയ്തിട്ടുണ്ടെന്ന് സ്വയം     തുറന്നു പറയുന്നു. തുടര്‍ന്നു  അളിയന്‍  രൌഫു നടത്തിയ   വെളിപ്പെടുത്തലുകള്‍ കേരള ജനതയെ ആശ്ചര്യപ്പെടുത്തി . ശേഷം  ഇന്ത്യാവിഷന്‍ പുറത്തുവിട്ട ജഡീഷറിയുടെ  വിശ്വാസ്യതക്ക് തന്നെ ചോദ്യം ചെയ്യുന്ന  വെളിപ്പെടുത്തലുകള്‍ കേരളീയ സമൂഹത്തിന്‍റെ മനസാക്ഷിയെ  ഞെട്ടിച്ചു കേരളത്തെ ഗ്രസിച്ചിരിക്കുന്ന  മൂല്യച്യുതികള്‍ പുറത്തുവരാന്‍ കുഞ്ഞാലികുട്ടി  റൌഫ് പോര് കാരണമായി .(അളിയന്‍മാരായാല്‍ ഇങ്ങിനെ വേണം ).  ഒരു ഷാജി കൈലാസ് രഞ്ജീ പണിക്കര്‍ സിനിമയിലെ  വില്ലന്‍ കഥാ പാത്രത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇന്ന് നമ്മുടെ മുന്നിലുള്ള  U .D .F .  നേതാവ് കുഞ്ഞാലികുട്ടി . ഈ കുട്ടിയെ ഇബിലീസിന്‍റെ   മകന്‍ എന്നല്ലാതെ മറ്റെന്തു വിളിക്കാന്‍.

വരും ദിവസങ്ങള്‍ കേരളസമൂഹം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നതാണ്  കുഞ്ഞാലികുട്ടി എന്ന "സകലകലാ വല്ലഭന്‍റെ"  രാഷ്ട്രിയ സമ്പാവനകളും , കുട്ടിയുടെ രാഷ്ട്രിയ   രംഗത്തെ ഭാവിയും ആകും എന്ന് തീര്‍ച്ചാ.  കുഞ്ഞാലികുട്ടിയുടെ ഈ "സാമൂഹ്യ സേവന" പരമ്പരകള്‍ ക്ക്  കേരള ജനത എന്ത് ശിക്ഷ നല്‍കണമെന്നറിയാന്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് വരെ  കാത്തിരുന്നേ മതിയാവൂ  . ഐസ്ക്രീം പാരലര്‍ കേസും രൌഫിന്‍റെ  വെളിപ്പെടുത്തലുകളും മാത്രമേ പുറത്തു വന്നിട്ടുള്ളു . മലബാര്‍ സിമെന്‍റെ   ആഴിമതി , കള്ളാനോട്ടു  വിപണന    കേസ്സുകളുമായുള്ള ബന്ധം ,മറ്റു മാഫിയാ ബന്ധങ്ങള്‍   , മറ്റു ആര്‍ക്കൊക്കെ വേണ്ടി  എന്തൊക്കെ യാണ് വഴി വിട്ടു  ചെയ്തു കൂട്ടിയത് ഇതൊക്കെ പുറത്തു വരാന്‍ ഇരിക്കുന്നതേയുള്ളൂ. ഇതില്‍ പലതും രാജ്യദ്രോഹ  കുറ്റം വരെ ചുമത്താവുന്നതാണ് .  അതുകൊണ്ട് ദയവു ചെയ്തു പ്രഭുദ്ധരായ  കേരള ജനത  അല്പം കൂടി ക്ഷമ കാണിക്കണം  കാരണം  "സല്‍ഗുണ സമ്പന്നനായ" ഈ  യുഗ പുരുഷന് (?)  മതിയായ ശിക്ഷ  നല്‍കേണ്ടത് കേരള ജനത  യുടെ ധാര്‍മീക  ഉത്തരവാദിത്വമാണ് , ഇത് 
100 %  സാക്ഷരരായ  രാഷ്ട്രിയ പ്രഭുദ്ധരായ കേരളമാണ് . മാഫിയാ രാഷ്ട്രിയ കോക്കസ്സ് ഭരിക്കുന്ന ബീഹാറും ഉത്തര്‍ പ്രദേശുമല്ല.  വരുന്ന തിരഞ്ഞെടുപ്പില്‍ അത് സാധ്യമാകുമെന്ന്  നമുക്ക് പ്രത്യാശിക്കാം .

മൂപ്പര്  "ഇനി വഴി വിട്ടു ഒന്നും ആര്‍ക്കും ചെയ്യൂല്ല"  എന്നാണല്ലോ പഞ്ഞത്  (ഷിഹാബു തങ്ങള്‍ക്കു കൊടുത്ത വാക്ക് ) .അത് കേരളം മുഖ വിലക്കെടുക്കുമെന്നു തോന്നുന്നില്ല. എങ്കിലും  ലീഗിനോടും കുട്ടിയോടും ഒന്ന് ചോദിക്കുന്നു.  അതായാത് മൂപ്പരുടെ   "സാമൂഹ്യ സേവനങ്ങളിലെ"  കൂടുകച്ചവടക്കാരായ  ചാക്ക്  രാധാകൃഷ്ണനും  ഒക്കെ  അതുകൊണ്ട് തന്നെ പഴയ രീതിയില്‍ സഹായം പ്രതീക്ഷിച്ചു  വന്നിട്ട് ലഭിച്ചില്ലെങ്കില്‍  നാളെ ബ്ലാക്ക് മെയില്‍ തന്ത്രമായി  വന്നാല്‍ ??  അതുമതി ഈ  കുട്ടിയുടെ അണ്ടര്‍വിയര്‍  പോലും   വഴിയില്‍ ഊരി പോകാന്‍. അതുവരേക്കും  കുഞ്ഞാലികുട്ടിയോടു  ഒരു  അപേക്ഷയുണ്ട്  കേരള ജനത  രാഷ്ട്രിയ ,മത  ജാതി വ്യത്യാസമില്ലാതെ  ഇന്നും ബഹുമാനിക്കുന്ന    ഒരു മനുഷ്യസ്നേഹിയായിരുന്നു   അന്തരിച്ച  ഷിഹാബു തങ്ങള്‍ . അദ്ദേഹത്തിന്റെപേര് ഉച്ചരിക്കാന്‍  പോലും അനക്ക്‌  യോഗ്യതയില്ല  എന്ന് ഓര്‍മിപ്പിക്കുന്നു . പടച്ചോന്    നിരക്കാത്ത   ഓരോ പണി ഒപ്പിച്ചു വച്ചിട്ട്  വാങ്ക് വിളിക്കാന നേരം നോക്കി പത്ര സമ്മേളനം നടത്തി  ."ദേ കണ്ടോ  ഞാന്‍ പറയണതൊക്കെ സത്യാ"  എന്ന് പറഞ്ഞാല്‍  വിശ്വസിക്കാന്‍  ഈ കേരളത്തില്‍  ഇനി വേറെ ആളെ നോക്ക്  .കേരള സംസ്കാരത്തിനു ജനതക്കും  മാത്രമല്ല രാഷ്ട്രി യത്തിനും  , മുസ്ലീം സാമുദായത്തിനും  അപകീര്‍ത്തി  വരുത്തി വച്ച   കുഞ്ഞാലികുട്ടിക്കു  ശരി അത്ത്  നിയമ പ്രകാരം  കൂടി എന്ത് ശിക്ഷ ലഭിക്കും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അറിവുള്ള മത പണ്ഡിതന്മാര്‍ ഉടന്‍ പ്രതികരിക്കും എന്ന് പ്രത്യാശിക്കാം . ആമ്മാതിരി  പണിയല്ലേ ഓന്‍ ചെയ്തത് . ഇനി ദൈവത്തിന്‍റെ  കോടതിയിലും  മൂപ്പര്   ഇത് തന്നെ ആവാര്‍ത്തിക്കാന്‍ പദ്ധതിയിടും എന്ന്   തീര്‍ച്ച . കുഞ്ഞാലിക്കാ ഒന്ന് ഓര്‍ത്താല്‍ നന്ന് . സത്യം മൂടി വയ്ക്കാന്‍ അനക്ക്‌ കഴിയൂലാ കേട്ടാ...

നിയമ നടപടി യെ ക്കുറിച്ച്  ഇവിടെ ഒത്തിരി ആലോചിക്കണം . വല്ല ഗള്‍ഫ്‌ രാജ്യത്ത് 
ആയിരുന്നെങ്കില്‍  എന്ന് ആശിച്ചു പോകുന്നു . ഇവിടെ  ഈ രേഖകള്‍ ഒക്കെ ആരെ  വിശ്വസിച്ചു ഏല്പ്പിക്കും  എന്നാണു  ഇന്ത്യാ വിഷന്‍ അടക്കമുള്ളവര്‍ക്ക് മുന്നില്‍ വരുന്ന സമസ്യ. സുപ്രീം കോടതി മുന്‍ ചീഫ് ജസ്ട്ടിസ്സു കെ ജി ബാലകൃഷ്ണനാണ്  ഇന്ന് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന  സ്ഥാനം അലങ്കരിച്ച (മലീമസമാക്കിയ) നിയമജ്ഞന്‍  . ഓനെ കണ്ടിരുന്നെങ്കില്‍  ചോദിക്കാമായിരുന്നു   ഇനി നിയമ ത്തില്‍ അഴിമതിക്കാരെയും പെണ്‍വാണിഭ ക്കാരെയും  ഒക്കെ   കപ്പത്തിടാന്‍ വല്ല  പോംവഴീം  ഉണ്ടോ എന്ന് .പക്ഷെ 
ഓന്‍റെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ . "ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്" എന്ന് പറഞ്ഞ മട്ടായി . അഴിമതിയുടെ സ്വന്തം നാടോ കേരളം? ഈ അപമാനം  സഹിച്ച്   ഇനി  മുന്നോട്ടു പോകാന്‍ കേരള ജനതയ്ക്ക് ആകില്ല .  അതുകൊണ്ട് നിയമ വ്യവസ്ഥക്ക് വിധേയമായി അന്വേഷണം നടത്തി അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാന്‍ സര്‍ക്കാരും  , കോടതിയും സ്വമേധയാല്‍    മുന്നോട്ടു വരണം .

പക്ഷെ  പൂച്ചക്ക് ആര് മണി കെട്ടും ?  നിലവിലെ ഭരണ സംവിധാനത്തില്‍ മാറ്റം വന്നാല്‍  പിന്നെ വരുന്ന ചാണ്ടി ,ചെന്നിത്തല, മാണി പ്രഭ്ര തികളില്‍ വലിയ പ്രതീക്ഷ വേണ്ട. ഉമ്മന്‍ ചാണ്ടിക്ക് ഈ വെളിപ്പെടുത്തലുകളില്‍ വലിയ പുതുമയൊന്നും തോന്നുന്നില്ല  എന്ന് പറഞ്ഞപ്പോള്‍ തന്നെ ഇതൊക്കെ അദേഹത്തിന്  നേരത്തെ അറിയാമായിരുന്നു എന്നൊരു അര്‍ത്ഥം  കൂടിയുണ്ട്. ആ ചാണ്ടി മുഖ്യ മന്ത്രിയായാല്‍  . ശേഷം ചിന്ത്യം . ഒതിക്കുന്ന (Teaching ) കാക്ക നിന്ന് മുള്ളിയാല്‍  പിന്നെ പിള്ളാര് നടന്നു മുള്ളും എന്നാണല്ലോ ചൊല്ല് .  കൈവെട്ടു കേസിലെ തീവ്രവാദികളുടെ വോട്ടു വേണ്ട എന്ന് പറയാന്‍ ഒക്കത്തില്ല  എന്ന് പറഞ്ഞ  മാണിക്കും   ഉമ്മന്‍ ചാണ്ടിക്കും, കെ.ജി. ബി. വിഷയത്തില്‍ ധാര്‍മീകത അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല എന്നി പറഞ്ഞ ഉമ്മന്‍ ചാണ്ടിയും    ഈ അന്വേഷണം ഏതു നിലയില്‍ കൊണ്ടെത്തിക്കും എന്ന് പ്രത്യേകം പറയേണ്ടതിലല്ലോ . എങ്കിലും കൊണ്ഗ്രസ്സില്‍ ആന്റണിയും , സുധീരനും , ആര്യാടനും എന്ത് നിലപാടെടുക്കും  എന്നറിയാന്‍ കേരളത്തിലെ ജനാധിപത്യ  വിശ്വാസികള്‍  കാതോര്‍ക്കുന്നു. കുറഞ്ഞപക്ഷം കുഞ്ഞാലികുട്ടി ഇത്ര സമര്‍ഥമായി  "സാമുഹ്യസേവന" നടത്തിയതിന്‍റെ ആലസ്യം  പരിഗണിച്ചു  ശിഷ്ട കാലം വിശ്രമ ജീവിതം  അനുവദികാന്‍  UDF  ആവശ്യപ്പെടും എന്ന് കരുതാം .വേണ്ട അത് ഒരു അതി മോഹമാണ് . കാരണം തിരിച്ചു കൊണ്ഗ്രസ്സു കാരോടും അതുപോലെ  ലീഗ് ആവശ്യപ്പെട്ടാല്‍  പിന്നെ തിരഞ്ഞെടുപ്പിന് മല്‍ത്സരിക്കാന്‍ തമിഴ് നാട്ടില്‍ നിന്ന് ആളെ കൊണ്ട് വരേണ്ടി വരും . പക്ഷെ  കുറഞ്ഞ പക്ഷം  തിരഞ്ഞെടുപ്പിന്നു വിട്ടുനിലക്കാന്‍ എങ്കിലും  പറയും എന്ന് പ്രതീക്ഷിക്കാം . അത് ലീഗിന്‍റെ  അഭ്യന്തര കാര്യം എന്നാ മുടന്തന്‍  ന്യായം ( പഴയ ആവണക്കെണ്ണ നയം )   ഇനി കേരളത്തില്‍ ചിലവാകില്ല.  കുറഞ്ഞ പക്ഷം  കുഞ്ഞാലികുട്ടിയോടൊപ്പം  വേദി പങ്കിടാന്‍ തയ്യാരാകരുത്  എന്നെ പറയാനാകൂ. ആന്റണിയെ  കേരളത്തില്‍ നിന്ന് കേട്ട് കെട്ടിക്കാന്‍  ഉമ്മന്‍ ചാണ്ടിക്ക് തുണ  പോയ മച്ചുനന്‍  ഈ സാക്ഷാല്‍  കുഞ്ഞാലികുട്ടിയാണെന്നു  കേന്ദ്ര മന്ത്രിയെ ഓര്‍മിപ്പിക്കേണ്ട  കാര്യമില്ലല്ലോ. 
നോക്കണേ ലീഗിന്‍റെ ഒരു കഷ്ടകാലം . ഒരു മാതിരി എറയില്‍  തുങ്ങിയവ ന്‍റെ  എവിടെയോ തൂങ്ങിയ പോലായി .  ഒരു കാലത്ത് കേരള ഉപ മുഖ്യമന്ത്രി സ്ഥാനം വരെ അലങ്കരിച്ച പാര്‍ട്ടി യാണ് ലീഗ് .  ഇന്ന്  തേച്ചാലും കുളിച്ചാലും പോകാത്ത  ആരോപണത്തില്‍ കിടന്ന്‌ കൈ കാലിട്ടടിക്കുന്നത്. നാളെ ഇനി സാക്ഷാല്‍   ചാക്ക് രാധാകൃഷ്ണന്‍ തന്നെ  കുഞ്ഞാലികുട്ടിക്കു നേരെ ബ്ലാക്ക് മെയില്‍ തന്ത്രമായി വന്നാല്‍ ആ പാര്‍ട്ടിയുടെ യും UDF ന്‍റെയും അവസ്ഥ എന്താകും എന്ന് ഇവര്‍ എന്തെ ആലോചിക്കുന്നില്ല എന്നത് അത്ഭുതകരമാണ് .  ചത്തതിനൊക്കുമേ ജീവിചിരിപ്പിലും എന്നത് പോലാകും .ദയനീയം  പരമകഷ്ടം. മുനീറിന്‍റെയും     അഹമ്മദു  കെബീറിന്‍റെയും  ഒക്കെ ലീഗിലെ  സ്ഥാനവും സകലപ്രയത്നവും (?) വെള്ളത്തിലാകുമെന്നു  തോന്നുന്നു  കാര്യങ്ങളുടെ പോക്ക് കണ്ടിട്ട്.  . അവര്‍ക്കും കെ ടി ജലീലിന്‍റെ  വഴി തന്നെ ശരണം  ഉമ്മുമ്മയുടെ  ആട്ടം കണ്ടാല്‍ അറിയാം  ഇത് പള്ളിക്കാട്ടിലേക്ക്‌ ആണെന്ന്. , വരുന്നത് വരട്ടെ.  ഇബിലീസിന്റെ  ഓരോ കളിയെ!

കൂട്ടത്തില്‍ ഒന്ന് പറഞ്ഞില്ല     വയറിളക്കമുള്ളവനെ  ചുമന്നവന്‍റെ      അവസ്ഥയാകാം    ഇപ്പോള്‍  പാവം മഞ്ഞളാം കുഴി അലിക്ക് . ടൈട്ടാനിക്കിലെക്കാണല്ലോ  താന്‍  കാലെടുത്ത് വച്ചത് എന്ന് ഓര്‍ത്ത്‌ നെടുവീര്‍പ്പിടുന്നുണ്ടാകും     കലികാല   വൈഭവം . അല്ലാതെന്തു പറയാന്‍ . അല്ലേലും വരാനുള്ളത് വഴി തങ്ങുകയില്ലല്ലോ. 

ഒപ്പം കേരളത്തിലെ ഒട്ടേറെ പൊയ്മുഖങ്ങള്‍  അഴിഞ്ഞു വീണ  ആഴ്ചയായിരുന്നു പോയവാരം . കുഞ്ഞാലികുട്ടി , ഉമ്മന്‍ചാണ്ടി , ചെന്നിത്തല , കേരളത്തിലെ ലീഗ് ലീഗ് നേതാവ്  രണ്ടത്താണി ,  നിയമ വ്യവസ്തതിയുടെ ജീര്‍ണ്ണിച്ച മുഖം അങ്ങിനെ പോകുന്നു  ആ ലിസ്റ്റ് .  അതിന്നു സഹായിച്ച അജിതക്കും , കല്ലട സുകുമാരനും ,മീനാക്ഷി തമ്പാനും ഒരായിരം നന്ദി . പിന്നെ ഇന്ത്യാ വിഷനും , പ്രത്യേകിച്ച്   ബഷീര്‍ ഇക്കാകും  .  കെ ആര്‍ ഗൌരിയമ്മയുടെ നിലവാര തകര്‍ച്ച ആരെയും അത്ഭുതപ്പെടുത്തി . അതുവെച്ചു നോക്കുമ്പോള്‍  അജിതയെ ആയിരം വട്ടം സ്തുതിക്കണം , വെച്ച് നീട്ടിയ കോടികള്‍ക്കും , സാമുഹ്യ ക്ഷേമ ബോര്‍ഡ്  ചെയര്‍മാന്‍ സ്ഥാനത്തിന്നും   അവര്‍ വില കല്‍പ്പിച്ചില്ല എന്നത് തന്നെ .മുഖ്യമന്ത്രി സ്ഥാനത്തിനു പരിഗണിച്ചില്ല എന്ന് തുടങ്ങി കലഹിച്ചു പോയി   UDF ല്‍ ചേര്‍ന്ന ഗൌരിയാമ്മയിലും വളരെ  ഉയര്‍ന്ന നിലവാരം പുലര്‍ത്തി  അജിത സ്ത്രീ പീഡന കേസില്‍ എന്ന് പറയാതെ വയ്യ .  അവരുടെ ഭര്‍ത്താവിന്‍റെ  പേരില്‍ കള്ള കേസുണ്ടാക്കിയതടക്കം പുനരന്വേഷണം  ആവശ്യമാണ്‌ . കാരണം അതിലും കുട്ടിയുടെയും ചക്കിന്റെയും കൈകള്‍ ഉണ്ട്  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
  
മറ്റൊന്ന് പുറത്തുവന്നത് ഈ രാഷ്ട്രിയ പാര്‍ട്ടികള്‍  മുന്നണികളും   പുറത്തു വലിയ  വീറും വാശിയും കാണിക്കുമെങ്കിലും  എല്ലാ പാര്‍ട്ടികളിലും  ചില നേതാക്കള്‍  പെണ്ണിനും പണത്തിനും  മറ്റു സ്വധീനങ്ങള്‍ക്കും ഒക്കെ വശം വദരാകുന്നുണ്ട്    എന്നാണു    ഐസ് ക്രീം പാര്‍ലര്‍  കേസും  മലബാര്‍ സിമെന്റുസു ആഴി മതിയും ഒക്കെ   കേരള ജനതയെ ഓര്‍മിപ്പിക്കുന്നത്‌ .  മാര്‍ക്സിസ്റ്റു  നേതാവ്  പി ശശി യുടെ നേര്‍ക്കുയരുന്ന  ആരോപണങ്ങളും , ചാക്ക് രാധാകൃഷ്ണന് എല്ലാ പാര്‍ട്ടി കളിലുമുള്ള    സ്വാധീനവും  ഒക്കെ മാഫിയാകളുടെ രാഷ്ട്രീയ  ബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. പി ശശി യെ ക്കുറിച്ചുള്ള ആരോപണവും പാര്‍ട്ടി തലത്തിലും  നിയമ വ്യവസ്ഥക്ക് കീഴിലും അന്വേഷിക്കുന്നത്   കമ്മ്യുണിസ്റ്  പാര്‍ട്ടികളുടെ  പ്രതിച്ഛായ വര്‍ദ്ധിപ്പികുകയെ  ഉള്ളൂ. അല്ലെങ്കിലും നാദാപുരത്തും മറ്റും മുസ്ലിം ലീഗുകാരുടെ  വെട്ടേറ്റു മരിച്ചവരെയും അവരുടെ  കുടുമ്പത്തേയും ഓര്‍ത്താല്‍ ശശിക്ക് അങ്ങിനെ ചെയാന്‍ കഴിയില്ല എന്ന്  വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തി കൊടുക്കണം . ആ ഉത്തരവാദിത്വം  മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കുമുണ്ട് . ഇത് തുറന്നു കാണിക്കാന്‍   പ്രതികരണ ശേഷിയുള്ളവര്‍  മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിലെ   ഇന്ത്യാ വിഷനെപ്പോലുള്ള ചില മാധ്യമങ്ങള്‍  സത്യം പുറത്തുകൊണ്ടുവരാന്‍  യത്നിച്ചു  എന്നത് ശ്ലാഘ്നീയമാണ് . പക്ഷെ   കേരളത്തിന്റെ സുപ്രഭാതം  നൊണോരമക്ക്   ഇന്നത്തെ പ്രധാന  വാര്‍ത്തയും നൊമ്പരവും  ഈജിപ്റ്റാണ്.  ഒരു പക്ഷെ  ഈജിപ്റ്റിലെപ്പോലെ  ഇവിടെയും ആളുകള്‍  കുഞ്ഞാലികുട്ടിക്കും , ചാക് രാധാകൃഷ്ണനും ഒക്കെ എതിരെ  തെരുവില്‍ ഇറങ്ങണമെന്ന് കാണിച്ചു തരുന്നതാകും  ഈ അച്ചായന്‍ പത്രം .  പറഞ്ഞിട്ട്  എന്ത് കാര്യം  ആല് കിളുര്‍ത്താലും    അച്ചായന്    അതും ഒരു തണല്‍ .

 കുഞ്ഞാലികുട്ടി സമ്പവപരമ്പരകള്‍ കേരളത്തില്‍  ഒരു നവോദ്ധനത്തിനു    സമയമായി എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു . സകല മാന രംഗത്തും മൂല്യച്യുതി  നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുന്നു. .ജ്യുഡീഷറിയടക്കം  മലയാളികളുടെ പ്രതീക്ഷകളെ  അസ്ഥാനത്താക്കി . ഇതിനാണ് സമൂലമായ മാറ്റം  അനിവാര്യമായി വരുന്നത് .അതിന് മുന്‍കാലങ്ങളിലെ  പോലെ സാഹിത്യാ കാരന്മാരോ , സാമൂഹ്യ, മത മേല ദ്ധക്ഷനമാര്‍ മുന്നിട്ടിറങ്ങുമെന്നു   ആരും പ്രതീഷിക്കേണ്ട. കാരണം അവരൊക്കെ അവരവരുടെ  മേഖലകള്‍  ഒരു വ്യവസായം പോലെയാണ് കാണുന്നത് എന്ന് പറയാതെ വയ്യാ. പിന്നെ .....? അതിന് ജനങ്ങള്‍ തന്നെ കിട്ടാവുന്ന സാഹചര്യങ്ങളില്‍ കള്ളന്മാര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും എതിരെ    ശക്തമായി  പ്രതികരിക്കുക വഴിയാകണം.
ടെലിവിഷന്  മുന്‍പിലും കള്ളു ഷാപ്പുകളുടെ മുന്നില്‍  ക്യൂ  നിന്നും  പാഴാക്കുന്ന തലമുറ കുറച്ചു കൂടി സാമൂഹ്യ മാറ്റത്തിന്നായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയാറാകണം. ഇനിയും ഏറെ  വൈകിയാല്‍ സുചിക്കെടുക്കേണ്ടത് തുമ്പകൊണ്ട് എടുക്കേണ്ടി വരും  . ട്യുനീഷ്യയിലും  ഈജിപ്റ്റിലും  അതാണ്‌ സംപവിക്കുന്നത് . കള്ളന്മാരെയും
അഴിമതിക്കാരെയും  അവരെ സംരെക്ഷിക്കുന്നവരെയും  ഭരണത്തിലും  പാര്‍ട്ടി കളുടെ നേതൃത്വത്തിലും    ഒറ്റപ്പെടുത്താനും  ഇല്ല്യമ  ചെയാനും കഴിയണം .
 ഇനി കേരളത്തിലെ  ഇന്നത്തെ യുവജന പ്രസ്ഥാനങ്ങളോട്  ഒരു വാക്ക് . ഒറ്റയാന്‍ പോരാട്ടത്തിലൂടെ  സാമ്രാജ്യത്വ  ചേരിക്ക് നേതൃത്വം കൊടുക്കുന്ന , ഇറാക്കിലും അഫ്ഘാനിലും ഒക്കെ നിരപരാധികളെ  കൂട്ട കൊല ചെയ്ത  അമേരിക്കയെ പ്പോലും വിറപ്പിച്ച  ജൂലിയന്‍ അസാന്ജെയുടെ കാലമാണിത് . താടിയും മുടിയും മിനുക്കി പാര്‍ട്ടി ഓഫീസുകളില്‍  സുഖ   ജീവിതം നയിച്ച്‌ വാര്‍ത്താ ചാനലുകളുടെ   ഔദാര്യത്തില്‍ കിട്ടുന്ന  ഫോ ണ്‍  ന്‍   ടോക്കിന്നും , പാനല്‍ ചരച്ചയിലും മാത്രം നിങ്ങളുടെ രാഷ്ട്രിയ പ്രവര്‍ത്തനത്തെ ഒതുക്കാതെ സത്യസന്ദതയോടെ  രാജ്യം നേരിടുന്ന പ്രശനങ്ങളെ കണ്ട്‌   ഇടപെട്ടു അതിനെതിരെ ജനാഭിപ്രായം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം  നിങ്ങള്‍ നിറവേറ്റണം. അല്ലെങ്കില്‍  പാഴയിപോയ ജന്മങ്ങള്‍ എന്ന് ആരും നിങ്ങളെ ക്കുറിച്ച് പ്രതികരിച്ചു പോകും .
സത്യമേവജയതേ


1 comment:

  1. leagil ithu puthuma alla. pennu pidi avarkku oru respect anu. athella ellayidathum poster vechathu.

    ReplyDelete