Total Pageviews

Sunday, February 13, 2011

ഇത് എന്ത് കോപ്പിലെ ന്യായമാണ് ഹേ?

 "പേറെടുക്കുവാന്‍    പോയ  വയറ്റാട്ടി ഇരട്ട പെറ്റു"  എന്ന് പറഞ്ഞ പോലെയാണ്   UDF ന്‍റെ യും വിശിഷ്യ കോണ്‍ ഗ്രസ്സിന്റെയും അവസ്ഥ. ഭരണമാറ്റം  സ്വപനം കണ്ട്‌ നടന്ന മുന്നണിയും നേതാക്കളും ഇന്ന് തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലായി എന്ന് സാരം . തിരഞ്ഞെടുപ്പ് അടുക്കുംതോറും കൂടുതല്‍ നില കൂടുതല്‍ വഷളാകുന്നു.UDF നെ വേട്ടയാടുന്ന സമീപകാല സംഭവങ്ങളില്‍ നേതാക്കള്‍ എടുത്ത  നിലപാടുകളുടെ വൈരുദ്ധ്യങ്ങളും, വൈചിത്ര്യങ്ങളും  അവര്‍ക്ക് സ്വയം പാരയാകുന്നു.കഷ്ട്ടം. വിനാശകാലേ വിപരീത  ബുദ്ധി .
വിഷയം ഒന്ന്
                                              ഐസ് ക്രീം  പാര്‍ലര്‍  കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം അത് ബഹുമാന്യ സുപ്രീം കോടതിവരെ തള്ളിയതാണ് എന്നായിരുന്നു. പിന്നെ ജസ്ട്ടിസ്സുമ്മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്  ഉമ്മന്‍ചാണ്ടി പ്രതികരിച്ചത് അത് കോടതികളുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് പറഞ്ഞാണ് .കോടതികളെ ആക്രമിക്കുന്നത് മാര്‍ക്സിസ്റ്റു കാരുടെ രീതി എന്നാണു അന്ന് പറഞ്ഞത്. ഇപ്പോള്‍ ബാലകൃഷ്ണ പിള്ളയുടെ വിധി  വന്നപ്പോള്‍ കൊണ്ഗ്രസ്സു " കളം"  മാറ്റി ചവിട്ടുന്നു.കൊണ്ഗ്രസ്സു നേതാവ് സുധാകരന്‍ തന്നെ പറയുന്നു സുപ്രീം കോടതിയില്‍ തന്നെ കൈക്കൂലി വാങ്ങുന്ന ജഡ്ജിമാര്‍  ഉണ്ടെന്നു. മൂപര് സുപ്രീം കോടതി ജഡ്ജി  കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടിട്ടുണ്ട് എന്ന് .ജയിലിലേക്ക് പോകാന്‍ മുഹൂര്‍ത്തം കാത്തു കഴിയുന്ന വാലുള്ള നായരുടെ മകന്‍ വാലില്ലാത്ത നായര്‍ പറയുന്നു. വി. എസ് കോടതിയെ സ്വാധിനിച്ചുവെന്നു.അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവാ ഇത് എന്ത് കോപ്പിലെ ന്യായമാണ് ഹേ ?പറയുന്ന ന്യായത്തില്‍ ഉറച്ചു നില്‍ക്കാന്‍
കഴിഞ്ഞില്ലെങ്കില്‍   ഇരട്ടത്താപ്പ് അല്ലെങ്കില്‍ അവസരവാദം എന്നൊക്കെ പണ്ടുള്ളവര്‍ പറയും . ഇപ്പോഴാത്തെ ജനം വീട്ടില്‍ ഇരിക്കുന്നവരെ തെറി വിളിക്കും . ഓര്‍ത്താല്‍ നന്ന്.                                                                

                                                              ഇനി  സുധാകരന്‍ പറഞ്ഞത് സത്യമാണ്  എന്ന് ഞാന്‍ വിശ്വസിക്കുന്നു.കാരണം  സുധാകരന്‍റെ  മഹത്വം കൊണ്ടല്ല. 1990 ണ് ശേഷം ഇന്ത്യന്‍ കോടതികളില്‍ അപചയം സമ്പവിചിട്ടുണ്ട് എന്ന് തന്നെയാണ് സമീപകാലത്തെ ഒട്ടേറെ വെളിപ്പെടുത്തലുകള്‍  നല്‍കുന്ന  സൂചന.  വളരെ മുന്‍പ് തന്നെ സ:  ഈ. ഇം എസ്സ്ഉം  . LDF  സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് തന്നെ കര്‍ഷകരുടെ ഒരു വിഷയത്തിലാനെന്നു തോന്നുന്നു അച്ചുതാനന്ദനും കോടതികള്‍ക്കെതിരെ  ശക്തമായ വിമ്മര്‍ശനം ഉന്നയിച്ചിട്ടുള്ളത് ഓര്‍ക്കേണ്ടതാണ്. ജയരാജന്‍ പറഞ്ഞതും പ്രസക്തമാണ് എന്ന് ഇപ്പോള്‍ ജനം പറയുന്നുണ്ടെങ്കിലും  പൊതുവില്‍ ജയരാജന്‍ മാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ വലിയ  മാര്‍ക്കറ്റ്   ഇല്ലാത്തതിന്നാല്‍ അന്ന്  അത്ര എശിയില്ലാ.എല്ലാ രംഗങ്ങളിലും  അഴിമതി സാര്‍വത്രികമാണ്  അത് പോലെ ജുഡീഷ്യറിയെയും    അത് ബാധിച്ചു.ഉത്തരവാദി കോണ്‍ ഗ്രസ്സ് തന്നെയെണ്ണ്‍  എന്ന്  തിരിച്ചറിയാതെയാണ് ഇത്രയും വലിയ വെളിപ്പെടുത്തല്‍ നടത്തിയത് എന്നതാണ് സുധാകരന് പറ്റിയ അമളി.രാമസ്വാമി ഇമ്പീച്ച്മെന്ടു അട്ടിമറിച്ചതും,ഈ രാമസ്വാമി പിന്നീട് കോണ്‍ ഗ്രസ്സ് സ്ഥാനാര്‍ ത്ഥി യായതും , ബാലകൃഷ്ണന്റെ വളര്‍ച്ചയും  അതിനോടൊപ്പം മരുമകന്‍ ശ്രീനിജന്‍ ഉമ്മന്‍ചാണ്ടിയുടെ വിസ്വസ്തനായതും വരുന്ന തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്‌ മണ്ഡലത്തില്‍ മല്‍ത്സരിക്കാന്‍ വരെ ഒരുക്കം നടത്തിയിരുന്നു എന്നതും   അങ്ങാടി പാടാണ്.  ഇതൊക്കെ സുധാകരന്‍ മൈക്ക് കണ്ട ആവേശത്തില്‍  മറന്നു പോയെങ്കിലും കേരളത്തിലെ ജനങ്ങള്‍ ഇതൊക്കെ വേദനയോടെ  ഓര്‍ക്കുന്നു .
                                                     ഇനി ദീര്‍ഘനാള്‍   എം എല്‍ ഏയും , ഇപ്പോള്‍ എം പി യുമായിരുന്ന സുധാകാരന്‍ ഇത്തരം മൂല്യച്യുതി  വരരെ മുന്‍പേ വെളിച്ചത്ത്  കൊണ്ട് വരുവാന്‍  ബാദ്ധ്യസ്ഥനായിരുന്നില്ലേ. ?  ജുഡീഷ്യറിയുടെ  അപചയങ്ങള്‍  ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ സുധാകരന്‍ ഉറങ്ങുകയായിരുന്നോ? ഉത്തരവാദിതമ ള്ള  ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇങ്ങിനെ കൈക്കൂലി കൊടുക്കുവാന്‍ മദ്യ ലോബിക്കു  കൂട്ടു  പോയത് ശരിയാണോ ?
                                             ജഡ്ജിയേ കാണാന്‍ പോയതിനു സുധാകരന്‍ വിവരിക്കുന്ന  സാഹചര്യം അല്പം വിശ്വാസ യോഗ്യമല്ല. തന്‍റെ ഒരു കേസ് വരുവാനുള്ള ബെഞ്ചിന്‍റെ  "ഉറപ്പു"(?) പരിശോധിക്കാന്‍ പോയതാണ് എന്നാണു അദ്ദേഹം വിവരിച്ചത് .വരികള്‍ക്കിടയില്‍ വായിച്ചാല്‍ ഈ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ കാര്യം വ്യക്തം .കരുണാകരന്റെ കാലത്ത് മൂപ്പരുടെ സുഹൃത്തുക്കള്‍ക്ക് ബാര്‍ ലൈസെന്സ് കൊടുത്തു .അത് ഹൈക്കോടതി തടഞ്ഞു. സുധാകരനും മദ്യ ലോബിയും സുപ്രീം കോടതിയില്‍ പോയി അനുകൂല വിധി കാശുകൊടുത്ത് വാങ്ങി . THE   END . ഇങ്ങിനെ ഒരുപിന്‍  വാതില്‍ കോടതികളില്‍ തുറന്നു കിടപ്പുണ്ട് എന്നറിഞ്ഞ  സുധാകരനോ സുഹൃത്തുക്കളോ പിന്നെയും ഡല്‍ഹിയില്‍ സുപ്രീം കോടതിയില്‍ "ഷോപ്പിങ്ങിനു" പോയിട്ടില്ല എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ മറ്റൊരു ന്യായം കണ്ട്‌ പിടിക്കേണ്ട  ബാദ്ധ്യത കൊണ്ഗ്രസ്സിനുണ്ട്. ഇട്ടേച്ചും  വയ്യാ ഇടുത്തിട്ടും വയ്യാ എന്ന നിലയിലായി  ഈ അഭിനവ  ഗന്ധിയന്മാര്‍. (ആര്‍ക്കാണ്  സമ്പവിക്കുന്നത്‌ എന്ന് പറയേണ്ടതില്ലല്ലോ)
                                 ആരോപണം ഗൌരവമാണ് , അത് അന്വേഷിക്കപ്പെടണം, ആരാണ് കൊഴാ വാങ്ങിയതെന്നും ആരൊക്കെയാണ് കോഴാ കൊടുത്തത് എന്നൊക്കെ സുധാകരന്‍ വെളിപ്പെടുത്തേണ്ടി വരും.അത് സുധാകരനും   കോണ്‍ഗ്രസ്സിന്നും  പണിയാകുമെന്നു മാത്രം. ആരും മുന്‍ കൈ എടുത്തില്ലെങ്കിലും പി. സി . ചാക്കോ ഈ അവസരം മുതലാക്കുമെന്നു പ്രത്യാശിക്കാം. സുധാകരന് സമയം കിട്ടുന്ന മുറയ്ക്ക് മന്‍മോഹന്‍ സിങ്ങ്നോടും ഈ അപചയങ്ങള്‍ ഒക്കെ  സൂചിപ്പിക്കണം . ഒ .എന്‍ വി യുടെ കവിതകളെ ക്കുറിച്ച് പഠിക്കാന്‍ സമയം കിട്ടിയ  മന്‍മോഹന്  കെ.ജി . ബാലകൃഷ്ണന് എതിരായുള്ള വാര്‍ത്തകളും ജുഡീഷ്യറിയുടെ  അപചയങ്ങളും   ഒന്നും അറിഞ്ഞിട്ടില്ല  എന്ന് തോന്നുന്നു.
ഇനി ബാലകൃഷ്ണ പിള്ളക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കിയത് UDF തീരുമാനിചിട്ടാണോ.അങ്ങിനെ സ്വീകരണ നല്‍കുന്നത് സമൂഹത്തിനു നല്‍കുന്ന
സന്ദേശമെന്ത്  ഇതാണോ  കുഞ്ഞാലികുട്ടിയുടെയും , ജേക്കബിന്റെയും ഒക്കെ കേസുകളില്‍ UDF  എടുക്കാന്‍ പോകുന്നത് എന്നറിയാന്‍ കേരളത്തിലെ ജനം കാത്തിരിക്കുന്നു.   അത്തരം ഒരു സ്വീകരണ യോഗത്തില്‍  സുധാകരനെ തന്നെ അയച്ചത്   K .P .C .C .യുടെ അറിവോടെയാണോ ? ഒരു ക്രിമിനല്‍ കുറ്റം നടത്തി ശിക്ഷിക്കപ്പെട്ട പിള്ളയെ പ്രകീര്‍ത്തിച്ചു സംസാരിക്കാന്‍ സുധാകരനെ "തന്നെ" എന്തേ നിയോഗിച്ചു?കലികാലം അല്ലാതെന്തു പറയാന്‍.
വിഷയം രണ്ടു.
പാമോയില്‍ കേസ്സ്.
കുഞ്ഞാലിക്കുട്ടി വഴിവിട്ടു പലതും പലര്‍ക്കും ചെയ്തു കൊടുത്തു എന്ന് പറഞ്ഞപ്പോള്‍ കുഞ്ഞാലികുട്ടിയെ  അഭിനന്ദിക്കേണ്ടതാണ്    എന്നായിരുന്നു   ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം . ടി. എച്ച് . മുസ്തഫ യുടെ സത്യവാങ്ങ്  മൂലം  പുറത്തുവന്നപ്പോഴും  സത്യം പറഞ്ഞ മുസ്തഫക്കും  അഭിനന്ദനം  നല്‍കേണ്ടിയിരുന്നു.മുസ്തഫയോട്  ഒരു ചിറ്റമ്മ നയം പാടില്ല. പകരം  തന്‍റെ  പേരില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അതിന്നു മാര്‍ക്സിസ്റ്റു കാര്‍ ഉത്തരം പറയണം എന്ന് പറയുന്നത് ഏവിടത്തെ "ക്ണാപ്പ് " ന്യായം എന്ന് മനസ്സിലായില്ല.

അതെന്തു മായി കൊള്ളട്ടെ . ഒരു ചെറിയ സംശയം .  പാമോയില്‍ ഇറക്കുമതി സമയത്ത് ധന മന്ത്രിയായിരുന്ന  ഉമ്മന്‍ ചാണ്ടി എന്തുകൊണ്ട് കേരള ഖജനാവിന്നു നഷ്ടം വരുന്ന ഈ ഇറക്കുമതിയിലെ വ്യവസ്ഥകള്‍ക്ക് കൂട്ടുനിന്നു. അതായത് ഒരു ധന മന്ത്രി എന്ന നിലയില്‍ കേരളത്തിന്‍റെ പൊതു താല്‍പ്പര്യം സംരക്ഷിക്കാന്‍   കഴിയാത്ത ഉമ്മന്‍ ചാണ്ടിയാണോ  UDF ന്‍റെ മുഖ്യമന്ത്രി  സ്ഥാനാര്‍ത്ഥി. കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാന്‍  മോച്ചനയാത്ര നടത്തി ഒരു കോടി ഒപ്പും സമാഹരിച്ചു  സെക്രട്ടേറിയറ്റ്  പടിക്കല്‍  ദിവാസ്വപ്നം കണ്ട്‌ കാത്തുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ സത്യസന്ധത  ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടണം.നിലവാര തകര്‍ച്ചക്കും ഒരു പരിധിയൊക്കെയില്ലയോ?  ഈ ഒരു കോടി ഒപ്പ് സത്യസന്ധമെന്നു കേരളത്തിലെ ഒരു കുഞ്ഞും വിശ്വസിക്കില്ല. പക്ഷെ ഇത് UDF   ന്‍റെ മുഖ മുദ്രയാണ് .ഒന്ന് വ്യക്തമാണ് "കോടികളാണ്"  ഭരണത്തില്‍ വന്നാല്‍ UDF  ന്‍റെ ലക്‌ഷ്യം. അതിന്‍റെ  മുന്നൊരുക്കമാണ്‌ ഈ കോടി യുടെ  സമാഹരണം  എന്ന്  ജനം തിരിച്ചറിയുന്നു.
ആകെ പുലിവാല് പിടിച്ച മട്ടാണ് UDF . അതിനിടയിലാണ്  ലെ "ലവന്‍"  അബ്ദുള്ളകുട്ടി സുധീരനെതിരെ  വാളെടുക്കുന്നത് . മുറ്റത്തെക്കിറങ്ങിയില്ല      മൂനടി വച്ചില്ല  പയ്യന് മമ്മൂട്ടിയും സുരേഷ് ഗോപിയുമോക്കെയാകാനാണ് മോഹം. അല്ലേലും സത്യം പറയുന്നവരെ  കണ്ടുകൂടാ എന്നാണു     കോണ്‍ ഗ്രസ്സിന്നു നിലപാട് .  കാര്യം പറഞ്ഞാല്‍ അവന്‍ കമ്യുണിസ്റ്    കാരന്‍  എന്ന നിലയ്ക്ക്  കേരളത്തില്‍ ഇപ്പോഴും മാറ്റം  വന്നിട്ടില്ല.
                                        തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട്‌ വന്ന വിഭ്രാന്തി മൂലമാണ് ഈ പരസ്പര വൈരുദ്ധ്യം നിറഞ്ഞ  പ്രസ്താവനകളും വാദ മുഖങ്ങളുമായി  UDF തപ്പി തടഞ്ഞു  വീഴുന്നത് എന്ന്  വ്യക്തം.UDF  ന്‍റെ പരാജയം മുന്‍ കൂട്ടി കണ്ട്‌  നാരായണ  പണിക്കരും കൂട്ടരും കളം മാറ്റി ചവിട്ടാനുള്ള  സൂചനകള്‍ നല്‍കി കഴിഞ്ഞു . കത്തോലിക്ക സഭയിലെ  "ചില" പ്രമാണി മാര്‍ക്ക് കൂടി    ഈ നല്ല ബുദ്ധി  തോന്നിച്ചിരുന്നെങ്കില്‍    UDF എന്ന കാട്ടുകള്ളന്മാരെ കേരള ഭരണത്തില്‍ നിന്നു അകറ്റി  നിറുത്താന്‍  ഇടതുപക്ഷത്തിന്നു  ഏറെ ക്ലേശക്കേണ്ടി വരില്ല.

സത്യമേവജയതേ.

2 comments:

  1. ithonnum paranjittu yathoru karyavumilla. panickarum catholica pramanimarum udfinoppam thanne nilckum. avare engane meruckanamennu udfinariyam. vargeeya samavakyam thangalckanukoolamackan udfinariyam.

    ReplyDelete
  2. Kerala sorry indian ghajanavinil ullathinekkal paisa oro UDF karude aduthum undu. (evidunu kitty engine kitty enonnum arum ariyenda.... kadayil chodyamilla...hmm)
    Pinenthu koppile election...haa haaa...
    dont worry...be happy....
    paisa koduthal vote cheyyukayillatha "Mara Kazhuthakalalla" indiayile janam...especially the Great Kerala people..
    understand..u budhuusss...

    ReplyDelete