Total Pageviews

Sunday, February 27, 2011

എങ്കിലും എന്‍റെ അഴിക്കോട് മാഷേ! ഇത് വേണ്ടായിരുന്നു,

കഴിഞ്ഞ  ദിവസം പാലക്കാട് വച്ച്  കേരളത്തിന്‍റെ സംസ്കാരീക നായകന്‍(?)സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്   കേരളത്തിലെ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്  കൊടുത്ത ചില ഉപദേശങ്ങളും പരിഹാസം നിറഞ്ഞ ചില പരാമര്‍ശങ്ങളുമാണ്  ഈ  പോസ്റ്റിന് ആധാരം. V .S . മകനെ നേരത്തെ നിയന്ത്രിക്കണമായിരുന്നു  എന്നാതാണ് ഇതില്‍ ശ്രദ്ധേയം. ഇങ്ങിനെയുള്ള  മക്കള്‍ ഇല്ലാത്തതില്‍ താന്‍ സന്തോഷിക്കുന്നു എന്നും ഗാന്ധിജിയെയാണ് മാതൃകയാക്കേണ്ടത് എന്ന്മൊക്കെ അദ്ദേഹം തട്ടി വിട്ടു.ഈ പ്രസ്താവനകള്‍ തീരെ തരം താണ് പോയി എന്ന് പറയാതെ വയ്യ. സ: പിണറായി വിജയന്‍റെ വാക്കുകള്‍ കടമെടുത്താല്‍  വായിലെ നാക്ക് UDF ന് വാടകയ്ക്ക്  കൊടുത്തത് പോലായി. 
                                                      ഐസ് ക്രീം പാര്‍ലര്‍ , ഇടമലയാര്‍  കേസും    കേരളത്തിനു അനുകൂലമായ സ്മാര്‍ട്ട്‌ സിറ്റിയുടെ പുതുക്കിയ കരാറും UDF നു നല്‍കിയ തിരിച്ചടികളുടെ ജാള്യത മറയ്ക്കാനാണ്  വ്യക്തമായ ഒരു തെളിവുപോലും ഇല്ലാത്ത  ഈ  ആരോപണങ്ങള്‍ വി എസ്സിനു നേരെ ഉന്നയിക്കുന്നത്.  ഉമ്മന്‍ ചാണ്ടി & co  ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വക്കാലത്തുമായി അഴീക്കോട് മാഷ്‌ എത്തിയത് ലജ്ജാകരമാണ്. വി.എസ്സിന്‍റെ. ജനസമ്മതിയില്‍ അസൂയപൂണ്ട്  നടത്തിയ ഈ ജല്‍പ്പനങ്ങള്‍  കേട്ട് ഓര്‍മ വരുന്നത് ഒരു പഴമൊഴിയാണ്. "പെറ്റ പെണ്ണ് ചോറ് ഉണ്ണുന്നത്  കണ്ടു  മച്ചി കൊതിച്ചിട്ടെന്തു കാര്യം".  
                                                   അഴിമതി ക്കേസ്സിലും പെണ്ണ് കേസ്സിലും അകപ്പെട്ടു വാലിന്  തീ പിടിച്ച ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേഷ്  കുമാറും  ഹസ്സന്നും ഒക്കെ തൊടുത്തു വിടുന്ന "ഉണ്ടായില്ല വെടിക്ക്" ഓശാന  പാടുന്ന വിധം ഇത്തരം തരം താണ പ്രതികരണം  മാഷ്‌ നടത്തരുതായിരുന്നു. സത്യത്തില്‍   ഈ വിഷയത്തില്‍ വെള്ളാപ്പിള്ളിയുടെ നിലവാരം പോലും അഴിക്കോട് മാഷ്‌ പുലര്‍ത്തിയില്ല  എന്ന് പറയേണ്ടിവരും. ഇത്രയും നിലവാരം കുറഞ്ഞ പ്രതികരണം കേട്ട് തലകുലുക്കി ചിരിക്കുന്നവരെ ക്കുറിച്ചും സഹതാപം തോന്നുന്നു. ഇവരാണത്രെ പാലക്കാട്ടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ? ഇത് പെരുപ്പിച്ചു കാണിക്കാന്‍ മനോരമ പോലുള്ള മാധ്യമങ്ങള്‍ ശ്രമിക്കുന്നത്  മനസ്സിലാക്കാം. പക്ഷെ കൈരളി വാര്‍ത്തയിലും ഇത്തരം നിലവാരം കുറഞ്ഞ പ്രതികരണ ത്തിനു വലിയ പ്രാധാന്യം  കൊടുത്തത് തെറ്റായ  ചില സൂചനകളല്ലേ നല്‍കുന്നത് ? 
                                             അഴിക്കോടിന്‍റെ  പ്രസ്താവനകള്‍ക്ക് സമാനമായ ചില നടപടികള്‍ മറ്റുചില   കോണുകളില്‍ നിന്ന് കൂടി വന്നത് കൊണ്ടാണ്  അതിനെ ഗൌരവമായി കാണേണ്ടി വന്നത്. വി. എസ്സിനു ഉണ്ടായ ജനസമ്മതി കണ്ടു വിറളി പിടിച്ചത്  കൊണ്ട് മാത്രമല്ല വി. എസ്സിന്‍റെ രാഷ്ട്രിയ നിലപാടുകള്‍ കൊണ്ട് ചില തിക്താനുഭാവമുണ്ടായ പലരുടെയും ഒത്തുചേരലാണ് കഴിഞ്ഞ വാരങ്ങളില്‍ കണ്ടത്ത്. ഐസ് ക്രീം  കേസ്സില്‍ മുറിവേറ്റ ലീഗും വിശിഷ്യ കുഞ്ഞാലിക്കുട്ടിയും, ഇടമലയാര്‍ അഴിമതി ക്കേസ്സില്‍ പുജപ്പുരക്കയക്കപ്പെട്ട  ബാലകൃഷ്ണ പിള്ളയും മകനും വി. എസ്സിനെ ആക്രമിക്കുന്നത് മനസ്സിലാക്കാം . അഡവോക്കേറ്റ്  രാംകുമാറിന്‍റെ     വി എസ്സ് വിരോധം മുന്നാര്‍  ഭൂമി കയ്യേറ്റവുമായി  ബന്ധപ്പെട്ടാതാണെന്നും  മനസ്സിലാക്കാം. ബാലകൃഷ്ണപിള്ളയെ  പുജപ്പുരയിലേക്ക് യാത്രയാക്കാന്‍ മമ്മൂട്ടി എത്തിയതും സമാനമായ  ഒരു വികാരമല്ലേഎന്ന് സംശയിക്കുന്നു. മമ്മുക്കക്കും മൂനാര്‍ നടപടികളില്‍ നഷ്ടം സമ്പവിച്ചിരുന്നു  എന്നാണു പരസ്യമായ രഹസ്യം. അല്ലാതെ വക്കീലുകൂടിയായ മമ്മൂട്ടി സുപ്രീം കോടതി ശിക്ഷിച്ച പ്രതിയെ യാത്രയാക്കാന്‍ എത്തിയത് പിള്ള  ഉപ്പു കുറുക്കിയിട്ടു ജയിലില്‍  പോകുന്നതാണെന്ന്  തെറ്റിദ്ധരിച്ചുവോ  ആവോ ? സുഹൃത്ത്   ഗണേഷിന്‍റെ  പിതാവുകൂടിയായ   ബാലകൃഷ്ണ പിള്ള കാശിക്കു പോകാനൊന്നുമല്ല എറണാകുളത്ത്  എത്തിയത് എന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം സാധുവല്ലല്ലോ മമ്മുക്ക. കുഞ്ഞാലികുട്ടിക്കും, ഉമ്മന്‍ ചാണ്ടിക്കും വി എസ്സിനെ അടിക്കാന്‍  ആദ്യ വടി  വെട്ടി കൊടുത്തത് പി. ശശി യാണെന്നതാണ്    ഇവരൊക്കെ "ഒരേ തൂവല്‍ പക്ഷികളാണെന്നു"  നമ്മെ ബോധ്യപ്പെടുത്തുന്നതും   . ഈ നിലയ്ക്കാണ്  അഴിക്കോടിന്‍റെ   ഒറ്റയാന്‍ ഉപദേശങ്ങളില്‍ ദുരൂഹത കാണേണ്ടത് .മാഷും  ഒരിക്കല്‍ അച്യുതാനന്ദനുമായി  കൊമ്പു കോര്‍ത്തു  പുലിവാല് പിടിച്ചത്  വായനക്കാര്‍ ഓര്‍ക്കുമല്ലോ. ഒരു തിരഞ്ഞെടുപ്പിന്‍റെ പടിവതുക്കലെത്തി നില്‍ക്കുന്ന അവസരത്തില്‍ LDF വിജയം കേരളത്തിലെ  ജനങ്ങള്‍ക്കും  പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും നിര്‍ണായകമാണെന്നിരിക്കെ    പാര്‍ട്ടിയുടെ "അഡവൈസ്സര്‍" പദവിയില്‍ ഇരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍? അതുകൊണ്ടാണ് മാഷേ ഇത്  വേണ്ടായിരുന്നു എന്ന് പറയേണ്ടി വരുന്നത് .

ഇനി  സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന ഈ ഗാന്ധിജി  പരാമര്‍ശങ്ങള്‍ അല്‍പ്പം കടുപ്പമാണ് കാരണം ഖദര്‍ ധരിച്ചത് കൊണ്ട് മാത്രം ഒരാള്‍ ഗാന്ധിയനാകുന്നില്ല. ഗാന്ധിജിക്ക് മറ്റൊരാള്‍ തന്നേക്കാള്‍  പ്രശസ്തനാകുന്നതില്‍ തെല്ലും അസൂയയുണ്ടയിരുന്നതായി എവിടെയും വായിച്ചിട്ടില്ല. മക്കളുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്ന് കരുതി മക്കളെ വേണ്ടെന്നു വയ്ക്കുന്നതില്‍ വലിയ ആദര്‍ശം ഒന്നും കാണുന്നില്ല മറിച്ച് ഭീരുത്വമായെ  അതിനെ കാണാന്‍  കഴിയൂ. ഗാന്ധിജി ഒരു ഭീരുവായിരുന്നില്ല എന്നത് എടുത്തു പറയേണ്ടതില്ലല്ലോ . ഇനി മാഷിന്‍റെ പിതാവ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍  അദ്ധേഹത്തിന്നും  തന്‍റെ  മകന്‍റെ പ്രവര്‍ത്തികളില്‍  ദുഖം  തോന്നില്ല എന്ന് ഉറപ്പിച്ചു പറയാമോ . പക്ഷെ ഒന്ന് ഉറപ്പിച്ചു പറയാം.  മാഷ്‌ മക്കളേ  വേണ്ടെന്നു  വച്ചത്  നന്നായി ,കാരണം മാഷിന്‍റെ  മക്കളായി  ജനിച്ചു പോയതില്‍ ദു:ഖിക്കുന്നവരെ ക്കൂടി കേരളത്തിനു  കാണേണ്ടി വന്നില്ലല്ലോ. 
.                                          കേരള ജനതയ്ക്ക്  അഴിക്കോടിനെക്കാള്‍  കടപ്പാട്  വി. എസ്സിനോടാണ്.ഇത് വി  എസ്സ് അഴിമതിക്കാര്‍ക്കും ,സ്ത്രീ പീഡനക്കാര്‍ക്കും എതിരെ പോരാടി എന്നത് കൊണ്ട് മാത്രമല്ല. കള്ളനോട്ടും ,കള്ളാപ്പണവും  ഭൂ മാഫിയയും കേരളത്തില്‍ ഒരു സാധാരണക്കാരന്  അഞ്ചു സെന്റു ഭൂമി വാങ്ങി ഒരു വീട് വയ്ക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കിയപ്പോള്‍   വി, എസ്സിന്‍റെ നിലപാടുകള്‍  ഭൂ മാഫിയകളെ  വരിഞ്ഞു കെട്ടി  എന്നത് എടുത്തു പറയേണ്ടതാണ്  . അന്യ സംസ്ഥാന ലോട്ടറി  വഴി   കേരളത്തെ ഗ്രസിച്ച ചൂതാട്ട സംസ്കാരത്തിനു അന്ത്യം കുറിച്ചത് സാംസ്കാരീക നായകരുടെ ഇടപെടലല്ല  മറിച്ച്  അച്യുതാനന്ദന്‍റെ  നടപടികളാണ്    എന്നത്  പകല്‍ പോലെ വ്യക്തം .
                                                        കോമണ്‍ വെല്‍ത്ത്  അഴിമതി, 2G  സ്പെക്ട്രം അഴിമതി, കെ.ജി.ബാലകൃഷ്ണനും കുടുംബവും നടത്തിയ പകല്‍കൊള്ളകള്‍,
ജ്യുഡീഷ്യറിക്കുണ്ടായ   അപചയങ്ങള്‍ ഇവയൊക്കെ  ഇന്ത്യന്‍  ജനതയുടെ മനസാക്ഷിയെ ഞെട്ടിച്ചപ്പോള്‍  അഴിക്കോട്  അടക്കമുള്ള കേരളത്തിലെ പല സംസ്കാരീക നായകരും  ഈ മൂല്യച്യുതികള്‍ക്കെതിരെ ഒരു വാക് പോലും ഉരിയാടാതെ  ഉറക്കം നടിക്കുകയായിരുന്നു.അത് കൊണ്ട് തന്നെ  ഇന്ത്യ നേരിടുന്ന മൂല്യച്യുതികളില്‍  വേദനിക്കുന്ന ജനത അഴിമതിക്കാരായ UPA /  UDF നേതാക്കള്‍ക്കെതിരെ    ശക്തമായ നിലപാടെടുക്കുന്ന  മുഖ്യമന്ത്രിക്കൊപ്പം നിലകൊള്ളുമെന്ന് അഴിക്കോടിനെപ്പോലുള്ളവരെ  ഓര്‍മിപ്പിച്ചു കൊള്ളട്ടെ. 

സത്യമേവജയതേ.


1 comment:

  1. കസേരഭ്രമം പിടിച്ച് കോമരമാടി നടന്ന കാലത്തിന്റെ പെൻഷൻ പോരാഞ്ഞിട്ടു മാത്രമല്ല ‘ഗാന്ധിയമ്മന്യന്മാർ’ പ്രസംഗിച്ചു നടക്കുന്നത്. ഈ പ്രായത്തിൽ ഒരുമാതിരിപെട്ട തന്തമാരൊക്കെ കൊച്ചുമക്കളെയും കളിപ്പിച്ച് രാമനാമവും ജപിച്ച് സ്വസ്ഥരാകും. കയ്യിലിരിപ്പിന്റെ കമനീയതകൊണ്ട് കാളകളിച്ച് നടന്നവർക്ക്, വായ്ക്കു രുചിയായി നേരത്തും കാലത്തും കഞ്ഞി കിട്ടാതെ വരുമ്പോൾ, ജീവിച്ചിരിക്കുന്നു എന്നു നാട്ടുകാരെ ബോധ്യപ്പെടുത്താൻ ആരെയെങ്കിലും മെക്കിട്ടു കേറേണ്ടി വരും

    സത്യം തന്നെ, കള്ളുകച്ചവടക്കാരന്റെ നിലവാരം പോലും ഈ ‘ഗാന്ധിയ’നില്ല. ഇന്നു ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങോരെപ്പോലെ സ്കോർപ്പിയൊയിൽ പറന്നു നടക്കുമായിരുന്നോ? ഇരുനില മാളികയിൽ ‘ആശ്രമജീവിതം’ നയിക്കുമായിരുന്നോ? പ്രസംഗത്തിനു പെട്രോൾക്കാശിന്റെ പേരിൽ ആയിരങ്ങൾ എണ്ണിവാങ്ങിക്കുമായിരുന്നോ? വൈസ്ചാൻസലറാകാഞ്ഞതിന്റെ കൊതിക്കെറുവിൽ പാരവച്ചു നടക്കുമായിരുന്നോ? ഇങ്ങനെ ഇരിക്കുന്ന കൂടുകളെ മലിനമാക്കി നടക്കുമായിരുന്നോ?!

    ReplyDelete