Total Pageviews

Friday, February 4, 2011

കത്തോലിക്ക സഭയുടെഇടയ ലേഖനം -മദ്യത്തിനെതിരെ


                   മദ്യത്തിനെതിരെ  കത്തോലിക്ക സഭയുടെ ഇടയലേഖനം പ്രശംസനീയമാണ്. വൈകിയെങ്കിലും ഇങ്ങിനെ ഒരു  തിരിച്ചറിവ് കൈകൊണ്ട സഭാ നേതൃത്വത്തിനു  അഭി നന്ദനങ്ങള്‍ . കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും കത്തോലിക്ക സഭയെ ക്കുറിച്ചുള്ള  രണ്ടു തെറ്റിദ്ധാരണകള്‍ ഇതോടെ മാറി കിട്ടി . ഒന്ന് ഈ ഇടയലേഖനം ഒരു കമ്യുണിസ്റ്റ് വിരുദ്ധ  സാധനം ആണെന്ന കേരളത്തിലെ  പൊതു ധാരണ . രണ്ടു സഭ കള്ള് കച്ചവടക്കാര്‍ക്ക്  എന്നും അനുകൂലമാണെന്നാണ് പരക്കെ നില നിന്നിരുന്ന എന്ന ആക്ഷേപം. കേരളത്തില്‍ ഇന്ന് നടമാടുന്ന  എല്ലാ വിധ മൂല്യ ച്ചുതികള്‍ക്കും  എതിരെ  സഭ തുടര്‍ന്നും നിലപാടെടുക്കും , അതിന്‍റെ തുടക്കമാവട്ടെ മോഹന്‍ലാലിന്‍റെ പേര്‍ പറയാതെ പറഞ്ഞ  ഈ ഇടയലേഖനം എന്ന് കേരള ജനത   ജാതിമത രാഷ്ട്രിയ ഭേദമന്യേ പ്രത്യാശിക്കുന്നു.മദ്യവിപത്തടക്കമുള്ള  എല്ലാ മൂല്യച്യുതികള്‍ക്കുമെതിരെ      കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളോടും സമാന മനസ്കരോടും  കൈ പിടിച്ചു സഭ ശക്തമായ പ്രചാരണം സാധ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു.
                                      കേരളസമൂഹത്തിന്റെ സാമൂഹ്യ സാംസ്കാരിക, സാമ്പത്തിക തലങ്ങളില്‍ ഒരു വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന  ഒന്നാണ് മദ്യം എന്ന വിപത്ത്. കേവലം മദ്യം കഴി ച്ചുകൊണ്ടുള്ള  വിപത്ത് മാത്രമല്ല . മോഹന്‍ ലാല്‍  അടക്കമുള്ള താര മൂല്യമുള്ളവര്‍ നടത്തുന്നത് . ഒരു സംസ്കാരത്തെ തന്നെ ഞെക്കി കൊന്നു പകരം മുതലാളിത്തം തഴച്ചു വളരാന്‍ സഹായകരമായ പാശ്ചാത്യ  സംസ്കാരം കേരളത്തില്‍ പറിച്ചു നടാനാണ് ശ്രമിക്കുന്നത് .
                            മോഹന്‍ ലാല്‍ അടക്കമുള്ള  സിനിമ ,കായിക രംഗത്തുള്ള ചില മാടമ്പിമാര്‍  അറിഞ്ഞും അറിയാതെയും ഈ തിന്മക്കു കൂട്ട് നില്‍ക്കുകയാണ് .ഇങ്ങിനെ കേരള സംസ്കാരത്തിന്റെ തകര്‍ച്ചയുടെ ക്വട്ടേഷന്‍ എടുത്തിരിക്കുന്നതില്‍  ഒന്നാം  പ്രതിയാണ് ഏഷ്യാനെറ്റും, അതിനെ അനുകരിക്കുന്ന ചില മാധ്യമങ്ങളും   എന്നതാണ് സത്യം.
                                                     U.S.,U.K.,Ireland തുടങ്ങിയ  യൂറോപ്പിയന്‍    രാജ്യങ്ങള്‍  ,Australia  എന്നിവിടങ്ങളില്‍  പാശ്ചാത്യ സംസ്കാരത്തില്‍ ജീവിതം ആസ്വധിക്കേണ്ടത് മാത്രം  എന്ന  ചിന്താ  ഗതിയാണ് നിലനില്‍ക്കുന്നത് .ഇവിടെ ആഴ്ചാവസാനം(Weekend ) ആകാന്‍ കാത്തു നില്‍ക്കുന്നു ജനസമൂഹം ലഹരിയിലും, സെക്സിലും  ഒക്കെ ജീവിതം ഹോമിക്കുകയാണ്. ആര്‍ക്കും ആരോടും  കടപ്പാടുകളില്ല. കുടുമ്പ ബന്ധങ്ങളില്‍ വന്‍ തകര്‍ച്ചയാണ് ഇവിടെ നേരിടുന്നത്.ശരാശരി ഭാര്യ ഭര്‍തൃ ബന്ധത്തിന്‍റെ ദൈര്‍ഘ്യം തന്നെ എട്ടു മുതല്‍ പന്ത്രണ്ടു വര്‍ഷമാണ്. അതായത് ഓരോരുത്തരും പലരോടൊപ്പം വിവാഹ, വിവാഹേതര ബന്ധം നയിച്ച്‌  എന്നിട്ടും ഒന്നിലും തൃപ്തി വരാതെ വിഷാദ രോഗത്തിനു അടിമപ്പെടുന്നു എന്നതാണ്  ഈ സംസ്കാരത്തിന്‍റെ  പൊള്ളുന്ന പരിഛെദം .  ഇത് ഉപഭോഗ സംസ്കാരത്തിന്റെ വളര്‍ച്ചക്കും അതുവഴി  ജീവിതം അടിച്ചു പൊളിക്കാന്‍ ആവശ്യമായ എല്ലാ ഉത്പന്നങ്ങളുടെയും വിപണന സാധ്യതയും വര്‍ധിപ്പിക്കുകയും ലാഭം കൊയ്യാന്‍ മുതല്‍ മുടക്കിയവന് അതായത് മോഹന്‍ലാലിനെ പ്പോലെയുള്ളവരെ  വേഷം കെട്ടിച്ചു ആടിക്കുന്നവര്‍ക്ക്  അതിന് അവസരം ഒരുങ്ങുകയും ചെയ്യുന്നു.
slow poisoning  പോലെ കേരളത്തില്‍ സാമ്പവിക്കുന്നത് ഇത് തന്നെയാണ് .സായാഹ്നങ്ങള്‍ ആഹ്ലാദകരമകാന്‍   ലഹരിയും, കുത്തഴിഞ്ഞ വിവാഹ വിവാഹേതര ബന്ധങ്ങളും സംഗീതവും, നൃത്തവും ഒക്കെ കുഴഞ്ഞു  മറിയുന്ന ഒരു അവിയല്‍ സംസ്കാരം കേരളത്തില്‍ രൂപപെട്ടു കഴിഞ്ഞു. സിനിമയും ടെലി വിഷന്‍ ചാനലുമാണ് ഇങ്ങിനെ സ്വാദീനിക്കാന്‍ കഴിയുന്ന മാധ്യമങ്ങള്‍ എന്നതുകൊണ്ടാണ് ആ ക്വട്ടേഷന്‍ മോഹന്‍ ലാലും ഏഷ്യ നെറ്റും തന്നെ ഏറ്റെടുത്തിരിക്കുന്നത്.
ഇവര്‍ പരസ്പര സഹായ സഹകരണ സംഘമായി പ്രവര്‍ത്തിക്കുന്നു എന്നാതാണ് അദൃശ്യമെങ്കിലും സത്യമായ വസ്തുത . ഏഷ്യാനെറ്റു  പരിപാടികളില്‍ മോഹന്‍ ലാല്‍ നിറഞ്ഞു നില്‍ക്കുന്നു. ലാലിനെ പാടി പുകഴ്ത്തുന്നു ,ആദരിക്കുന്നു അവാര്‍ഡുകള്‍  അങ്ങിനെ ഒരു കേരളത്തിലെ ഒരു  ബ്രാന്‍ഡ്‌ ആയി ലാലിനെ മാട്ടിയെടുക്കന്നു. പകരം ചാനലിന്‍റെ വളര്‍ച്ചക്ക് സിനിമാ രം ഗ ത്തു നിന്ന് വേണ്ട എല്ലാ സഹായങ്ങളും ലാലും
ഏഷ്യാനെറ്റി നും  വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ സഹകരണ തട്ടിപ്പ്.  ഇവ കേരള സമൂഹം തിരിച്ചറിയണം.
 കത്തോലിക്ക സഭക്ക് തങ്ങളുടെ കാല്‍ച്ചോട്ടിലെ മണ്ണ് ഒലിച്ചു  പോകുന്നത്  വളരെ വൈകിയെങ്കിലും മനസ്സിലായത്‌ ശ്ലാഘനീയം.നേരത്തെ പറഞ്ഞ പാശ്ചാത്യ നാടുകളില്‍ ഉദാ: അയര്‍ലെണ്ട് പോലുള്ള രാജ്യത്ത്  300 - 400  കുടുമ്പങ്ങളുള്ള   ഒരു പ്രദേശത്തു ഞായറാഴ്ച  കുര്‍ബാനയ്ക്ക് പല പള്ളികളിലും  എത്തുന്നത്   അന്‍പതില്‍ താഴെ മാത്രം വിശ്വാസികള്‍ . അതില്‍ ഭൂരിപക്ഷവും 60 ന് മേല്‍ പ്രായമുള്ളവര്‍.അയര്‍ലെണ്ടില്‍ പല പള്ളികളും പബ്ബും ബാറുമായി മാറ്റം  ചെയ്യപ്പെട്ടിരിക്കുന്നു. ഇതൊക്കെ സമ്പവിച്ചത്‌ അവിടെ കാമ്യു ണി സ്റ്റ് കാരുടെ പ്രവര്‍ത്തനം കൊണ്ടല്ല . മറിച്ച്‌ നില നിന്ന ഐറിഷ് സംസ്കാര തകര്‍ത്ത് പാശ്ചാത്യ,ഉപഭോഗ സംസ്കാരം വേരുറപ്പിച്ചത്  കൊണ്ടാണ്. ഇത് കേരത്തിലെ   സഭാ നേതൃത്വം തിരിച്ചറിയണം .ഇതിനെ ചെറുക്കാന്‍ കത്തോലിക്ക സഭയെ പ്പോലെ മറ്റുള്ള എല്ലാ സഭ, രാഷ്ട്രിയ,   സാമൂദായിക സംഘടനകള്‍ക്കും    ധാര്‍മീകമായ    ഉത്തരവാധിത്വമുണ്ട്.

കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന മൂല്യച്യുതികളുടെ ഉത്സവമാണ് ഇന്ന് നടക്കുന്നത്. പണത്തിന്‍റെ  സ്വാധീനവും പണത്തിന്നും പ്രശസ്തിക്കും വേണ്ടിയുള്ള  പരക്കം പാച്ചിലുമാണ്  ഇന്നത്തെ    സാമൂഹ്യ തകര്‍ച്ചക്ക് കാരണം .പണമുള്ളവന് എന്തുമാകാം എന്നാ ഒരു സന്ദേശമാണ് അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍  സാധാരണ ജനങ്ങള്‍ക്ക്‌ നല്‍കുന്നത് ഇത്തരം തിന്മകള്‍ക്കെതിരെയും പ്രതികരിക്കേണ്ടിയിരിക്കുന്നു, നിയമവ്യവസ്ഥക്ക് പോലും പുഴു കുത്ത് ഏറ്റിരിക്കുന്നു എന്ന് വേണം കാണാന്‍. സര്‍വ
രംഗങ്ങളിലും മാഫിയകള്‍ ശക്തമാകുന്നു.മാഫിയകക്ക് വഴാങ്ങത്ത, വിലങ്ങു തടിയാകുന്ന ശശിന്ദ്രനെ പ്പോലുള്ള വരുടെ വീട്ടിലേക്കു  പിഞ്ചു മക്കളെയടക്കം  ജീവനോടെ  തൂക്കിലേറ്റാന്‍  ചാക്ക് രാധാകൃഷ്ണനെ പ്പോലുള്ളവര്‍ കുരുക്കുമായി ചെല്ലാം  എന്നാ അനിശ്ചി തത്വവും  ഭീതിയും കേരളത്തിലും ആവിര്‍ഭവിച്ചിരിക്കുന്നു.
                        ഇത്തരം വിഷയങ്ങളും കത്തോലിക്ക സഭാക്കെന്നല്ല മനസാക്ഷിയുള്ള ഒരാള്‍ക്കും  കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല . പക്ഷെ ഈ വിഷയത്തില്‍ ചില രാഷ്ട്രിയ മുഖം കൂടിയുണ്ട് . സഭകളുടെയും ഇതര വിശ്വാസങ്ങളുടെയും ചില മാധ്യമങ്ങളുടെയും പിന്‍ബലത്തോടെയാണ് ഈ ദുഷ്ട ശക്തികള്‍ അധികാരത്തില്‍ എത്തുന്നത്. സഭ രാഷ്ട്രിയത്തില്‍ ഇടപെടരുത്‌ എന്നാ നിലപാട് തന്നെയാണ് ശരി . എന്നാല്‍ സഭയുടെ പിന്‍ബലത്തിലും സഹായത്തിലും അധികാരത്തിലെത്താം എന്നാ ധാര്‍ഷ്ട്യമുള്ള   ഇത്തരം ശകതികളെ സഭ തുറന്നു കാണിക്കാന്‍ തയ്യാറാകണം    . അവിടെ  മറ്റു ഘടകങ്ങള്‍ ബാധ കമാകരുത് .കത്തോലിക്ക സഭയെപ്പോലെ മറ്റുള്ള  വിശ്വാസ സമൂഹങ്ങളും മുന്നോട്ടു വരേണ്ട ഒരു പ്രധാന വിഷയമാണ് ഈ മാഫിയ രാഷ്ട്രിയം .
 ഇവിടെ വിശ്വാസിയും അവിശ്വാസിയും എല്ലാവരും രോഷാകുലാരാന്.അതുകൊണ്ട് തന്നെ കത്തോലിക്ക സഭ ചെയ്യേണ്ടത് സാധാരണ ജനങളുടെ ഇച്ചാ ശക്തിക്ക് ക്കനുസ്സരിച്ചു അഴിമതിക്കാരല്ലാത്ത,  മാഫിയാ ബന്ധങ്ങളില്ലാത്ത ,അത്തരം ശക്തികളെ എതിര്‍ക്കാന്‍ കഴിയുന്ന, കേരളീയ സംസ്കാരം ഉയര്‍ത്തിപിടിക്കുന്ന ജനപ്രതിനിധികളെ  തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണം   .അവിടെ മറ്റു സാമുദായിക  പരിഗണനകള്‍ മാറ്റി വെക്കാന്‍ ജനങ്ങളും  തയ്യാറാകണം. അങ്ങിനെയാകണം  (സമ്പൂര്‍ണമായ )ഒരു മാലിന്യ മുക്തമായ കേരളത്തിന്നായി നമുക്ക് അണിചേരേണ്ടത്.
സത്യമേവജയതേ


11 comments:

  1. നല്ല ലേഖനം. കേരളത്തിലെ നമ്പര്‍വണ്‍ മാഫിയാസംഘമല്ലേ കത്തോലിക്കാസഭ. മിക്കപാതിരിമാരും നല്ല കള്ളുകുടിയന്മാര്‍ ആണെന്ന് (ഒണ്‍ലി ഫോറിന്‍) പണ്ട് നമ്മുടെ സുകുമാര്‍ അഴീക്കോട് പറഞ്ഞ് വിവാദമായത് ഓര്‍ക്കുക. ഇവരുടെ വൃത്തികേടുകള്‍ വെളിവാക്കുന്ന അരമനരഹസ്യങ്ങള്‍ സിസ്റ്റര്‍ ജസ്മിയുടെയും (ആമേന്‍) ഫാദര്‍ കെ.പി.ഷിബുവിന്റെയും (ഒരു പാതിരിയുടെ ഹൃദയമിതാ) കൃതികളില്‍കൂടി വെളിയില്‍ വന്നു കഴിഞ്ഞല്ലോ ! സഭ എന്നാണോവോ അവരുടെ കന്യാസ്ത്രീകളുടെയും കുഞ്ഞാടുകളുടെയും മേലുള്ള ലൈംഗികപീഢനങ്ങള്‍ അവസാനിപ്പിക്കുന്നത് ? അഭയമുതല്‍ പന്ത്രണ്ടു വയസ്സുകാരി ശ്രേയവരെയുളളവരുടെ കൊലപാതകത്തിന് ഉത്തരവാദികളായ ളോഹാധാരികളെ രക്ഷിക്കാന്‍ സമ്പത്തും സ്വാധീനവും ചിലവാക്കുന്ന സഭ ടി പരിപാടികളൊക്കെ നിറുത്തിയിട്ടു പോരെ മദ്യത്തിനെതിരെ വാചകമടിക്കുന്നത്. പാശ്ചാത്യ ലോകത്ത് പാതിരിമാരുടെ ലൈംഗിപീഢനങ്ങള്‍ക്കും ബാലപീഢനങ്ങള്‍ക്കും മാപ്പുപറഞ്ഞ് നടക്കുന്നതുപോലെ കേരളത്തിലും മാപ്പുപറഞ്ഞ് സമീപഭാവിയില്‍ തന്നെ നടക്കേണ്ടിവരും.

    ReplyDelete
  2. KCBC ഇടയലേഖനങ്ങള്‍ എല്ലാം ഇവിടെയും മദ്യത്തിനെതിരെയുള്ള ഇടയലേഖനം ഇവിടെയും വായിക്കാം ...

    ReplyDelete
  3. എന്റെ ഒരു കമ്മന്റ് മുക്കിയോ

    ReplyDelete
  4. പ്രിയ Nasiyansan ,
    താങ്കളുടെ കമെന്റു ഇതുവരെയും ലഭിച്ചില്ല . അല്ലാതെ മുക്കി എന്ന് തെറ്റിദ്ധരിക്കരുത് .മൂല്യച്യുതികള്‍ക്കെതിരെ ഒരു ക്രിയാത്മക സംവാദമാണ് എന്റെ ബ്ലോഗിന്‍റെ ലക്ഷ്യം തന്നെ , ആയതിനാല്‍ ആരുടേയും കമെന്റു മുക്കുവാന്‍ പരിപാടിയില്ലാ .എന്‍റെ മറ്റൊരു പോസ്റ്റില്‍ താങ്കള്‍ മുന്‍പ് എഴുതിയ കമെണ്ട് ഇപ്പോഴും അവിടെ തന്നെയുണ്ട്‌. അതുകൊണ്ട് താങ്കള്‍ ദയവായി താങ്കളുടെ അഭിപ്രായം പോസ്റ്റു ചെയ്യണമെന്നു തന്നെ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. തുടര്‍ന്നു സഹകരണം പ്രതീക്ഷിക്കുന്നു..

    പിന്നെ നിസ്സാഹായന്‍ പറഞ്ഞ പലതിനോടും യോജിപ്പാണ് .പക്ഷെ നാം ആരെയും അടച്ചാക്ഷേപിക്കരുത് ഒഴിവാക്കരുത്‌ ,അവരും നാന്നാവും എന്നാ പോസിറ്റിവ് ചിന്തയാണ് വേണ്ടത് .നിസ്സഹായനെ പ്പ്പോലുള്ളവരുടെ നിരന്തര പ്രതികരണങ്ങള്‍ ഉറക്കം നടിക്കുന്ന സഭാ മത മേലധ്യക്ഷന്‍ മാര്‍ക്ക് മാറ്റം ഉണ്ടാക്കും. മാറ്റുവിന്‍ ചട്ടങ്ങളെ അതുമല്ലെങ്കില്‍ മാറ്റുമത് തന്‍ നിങ്ങളെ താന്‍ എന്നാണല്ലോ ചൊല്ല് .മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍ഗ്ല്ണ്ട് സന്ദര്‍ശിച്ച പോപ്പിനെ അയറിഷ് കത്തോലിക്കാ സമൂഹം ബഹിഷ്കരിച്ചു .കാരണം ബാല ലൈംഗീക പീഡ്ന ങ്ങള്‍ തന്നെ . ഉടുവില്‍ വൈകിയെങ്കിലും പോപ്പ് പീഡനങ്ങള്‍ സഹിച്ച കുടുമ്പങ്ങലോടു മാപ്പ് പറഞ്ഞത് .ഇത് ഇത്തരം പ്രതീഷേധത്തിന്റെ , പ്രതികരണങ്ങളുടെ വിജയമാണ് എന്ന് ഞാന്‍ കരുതുന്നു.
    അങ്ങിനെ തെറ്റ് തിരുത്താന്‍ കേരളത്തിലെ സഭക്ക് ഒരു അവസരം കൈവരുന്നു ഈ തിരഞ്ഞെടുപ്പില്‍ . ഒരു മെഡിക്കല്‍ കോളേജിനോ , എന്‍ജിനിയ റിംഗ് കോളേജിനോ വേണ്ടി ഉമ്മന്‍ ചാണ്ടി ,കുഞ്ഞാലികുട്ടി , മാണി തുടങ്ങിയ എത്തിക്സ് ഇല്ലാത്ത രാഷ്ട്രി യക്കാരെ കേരള ജനങ്ങളുടെ മേല്‍ അടിചെല്പ്പിക്കരുത് എന്ന് മാത്രമാണ് . ഇത് എല്ലാ സഭക്കും ,സാമൂദായിക സംഘടനകള്‍ക്കും ,മറ്റു എല്ലാ വോട്ടു ബാങ്ക് രാഷ്ട്രിയക്കാര്‍ക്കും ബാധകമാണ് . എങ്കിലേ കേരളം ഇന്ന് കാണുന്ന മൂല്യച്ചുതികള്‍ തുടച്ചു നീക്കാന്‍ ഒരു മുന്നേറ്റം സാധ്യമാകൂ .

    ReplyDelete
  5. ഞാന്‍ കൂടുതല്‍ ഒന്നും എഴുതിയിരുന്നില്ല ...ഒരു ദിവസം കണ്ടു അടുത്ത ദിവസം കണ്ടില്ല അതുകൊണ്ടാണ് മുക്കിയോ എന്ന് ചോദിച്ചത് ...comment problem ആയിരിക്കാം

    KCBC ഇടയലേഖനങ്ങലെല്ലാം ഇവിടെയും മദ്യത്തിനെതിരെ ഇറക്കിയത് ഇവിടെയും വായിക്കാം ..

    ഇത്രയുമേ ഒള്ളൂ ..Thanks

    ReplyDelete
  6. സമയമുള്ളതുകൊണ്ട് ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി പറയാം
    മദ്യത്തിനെതിരെ കത്തോലിക്ക സഭയുടെ ഇടയലേഖനം പ്രശംസനീയമാണ്. വൈകിയെങ്കിലും ഇങ്ങിനെ ഒരു തിരിച്ചറിവ് കൈകൊണ്ട സഭാ നേതൃത്വത്തിനു അഭി നന്ദനങ്ങള്‍


    'വൈകിയെങ്കിലും' എന്ന് എഴുതിയിരിക്കുന്നത് അറിവില്ലായ്മ കൊണ്ടാണ് ...2009 ഡിസംബറില്‍ സമാനമായ ഒരു ഇടയലേഖനം ഇറക്കിയിരുന്നു ...മിക്കവാറും എല്ലാവര്‍ഷവും മദ്യവിരുദ്ധ ഞായറാഴ്ചക്ക് മുന്നേ ഇടയലേഖനം വായിക്കാറുണ്ട് ...താങ്കള്‍ അതൊക്കെ അറിയണമെന്നില്ലല്ലോ ...

    കത്തോലിക്കരുടെ ഇടയില്‍ എല്ലാ ദിവസവും കുടിക്കുന്നവര്‍ ആഴ്ച്ചയിലോന്നാക്കിയതും ..ആഴചയില്‍ ഒന്നൊക്കെ കുടിച്ചു കൊണ്ടിരുന്നവര്‍ മാസത്തിലോന്നൊക്കെ ആക്കിയതും ..കുടിച്ചു വഴിയില്‍ കിടന്നുകൊണ്ടിരുന്നവര്‍ ആ പരിപാടി നിര്‍ത്തിയര്തും മദ്യവിരുദ്ധ സമിതിയുടെ പ്രവര്‍ത്തനം ഒന്നുകൊണ്ടു മാത്രമാണ് .. ബോധവല്‍ക്കരണം വഴി മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ചവര്‍ നൂരുകണക്കിനുണ്ട് എന്നും സൂചിപ്പിക്കട്ടെ ...

    കംമ്യുണിസ്റ്റു പാര്‍ട്ടി ചില തട്ടിപ്പ് പരിപാടിയുമായ്‌ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നതുകൊണ്ടാണ് സഭയുടെ ഇടയലേഖനം കാണാന്‍ താങ്കള്‍ക്ക് കഴ്ചകിട്ടിയത് എന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ !

    കത്തോലിക്ക സഭക്ക് തങ്ങളുടെ കാല്‍ച്ചോട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് വളരെ വൈകിയെങ്കിലും മനസ്സിലായത്‌ ശ്ലാഘനീയം

    കാല്‍ച്ചോട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ഒരു ആഗോള പ്രതിഭാസമാണ് ..എല്ലാ മതത്തിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ട് ...കമ്മ്യുനിസ്ടുപാട്ടിയില്‍ മൊത്തത്തില്‍ വളര്ച്ചയാണെന്നു കരുതുന്നു :)... ചെറിയ ഒരു കണക്ക് ..കഴിഞ്ഞ ഒമ്പത്‌ വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ കത്തോലിക്കരുടെ എണ്ണം 1,045 ദശലക്ഷത്തില്‍ നിന്നും 1,166 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്‌. ഏതാണ്ട്‌ 11.54 ശതമാനം വര്‍ദ്ധനവ്‌. അമേരിക്കയില്‍ തന്നെ 11 ശതമാനം വര്‍ദ്ധനവ്‌ ഉണ്ട് ..ആഫ്രിക്കയിലെ കത്തോലിക്കരുടെഎണ്ണം 33 ശതമാനവും ഏഷ്യയില്‍ 15.6 ശതമാനവും വര്‍ദ്ധനവ്‌ ഉണ്ട് .. . "വര്‍ദ്ധനവ്‌" പള്ളിയില്‍ പോകുന്നവരാണ് ...കേരളത്തിലൊക്കെ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു പള്ളിയില്‍ ഇടയില്ലാത്തതിനാല്‍ പള്ളികളൊക്കെ പൊളിച്ചു വലുതാക്കിക്കൊണ്ടിരിക്കുകയാണ് :).കുറവ് മാത്രമല്ല കൂടുതലും ഉണ്ടാകുന്നുണ്ട് എന്ന് സൂചിപ്പികാനാണ് ഇത്രയും പറഞ്ഞത് .

    ReplyDelete
  7. സഭ ആണ്ട് തോറും നടത്തി വരുന്ന ഒരു നേര്‍ച്ചയാണ്‌ ഇതെന്ന് ഇപ്പോള്‍ മനസ്സിലായി. ഒപ്പം കഴിഞ 2009 ഡിസമ്പറില്‍ മദ്യത്തിനെതിരെ ഒരു ഇടയ ലേഖനം വായിച്ചതിനു ശേഷം ഇപ്പോള്‍ 2011 ജാനുവരി അവസാനം വിയിക്കുന്ന എന്നത് തന്നെ ഈ ഇടതു പക്ഷ സര്‍ക്കാര്‍ വിരുദ്ധ വാറോലയില്‍ തരിമ്പും ആത്മാര്‍ത്ഥതയില്ലെന്നും അറിയാന്‍ കഴി ഞ്ഞു . UDF നു നേരിട്ട തിരിച്ചടിയുടെ ജാള്യത മറക്ക്യാനും , ഒപ്പം തിരഞ്ഞെടുപ്പിന്നു മുന്നോടിയായി അണ്ണാറക്കണ്ണനും തന്നാലായത് എന്ന് കരുതി ചില നമ്പറുകള്‍ എന്നതിലപ്പുറം ഒന്നുമില്ല എന്ന് ഈ ലേഖനം(?) വായിച്ചപ്പോള്‍ മസ്സിലായി . ഇനിയും ലേഖനം ഉണ്ടെങ്കില്‍ അയച്ചുതരണം .
    പിന്നെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയുടെ കണക്കുകള്‍ നന്നേ ബോധിച്ചു. ജനസംഖ്യാനുപാതികമായി അല്ലാതെ ഇതില്‍ എന്താണ് ഇത്ര മേനി പറയാന്‍.മാത്രമല്ല ഇത് ഞാന്‍ പറഞ്ഞ പടിഞ്ഞാറന്‍ സംസ്കാരം നിലനില്‍ക്കുന്ന രാജ്യത്തെ കണക്കു കൂടി ഉള്‍പ്പെട്ടിട്ടാണ് . സുഹൃത്തെ എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യം .കേരളത്തില്‍ മദ്യപാനികളുടെ എണ്ണ ത്തിലും ബീവരെജസ്സു കോര്‍പ്പറേഷന്റെ വിറ്റു വരവിലും വന്‍ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട് . പക്ഷെ അതാരെങ്കിലും മേനി പറഞ്ഞു നടക്കുമോ . സമൂഹത്തില്‍ എന്ത് ഗുണപരമായ മാറ്റമാണ് ഈ വര്‍ദ്ധനവുകള്‍ ഉണ്ടാക്കുന്നത്‌ എന്നതാണ് മാനദണ്ഡം . അതായത് ക്രിസ്തുവിന്‍റെ ആശയങ്ങള്‍ക്ക് അനുസരിച്ച് എത്ര പേര്‍ ജീവിക്കുന്നു എന്നതിലാണ് കാര്യം. മുന്‍ അമേരിക്കന്‍ പ്രസിഡ നറു ബുഷു അടക്കം ക്രിസ്തിയാനിയെന്നാല്ലാതെ ക്രിസ്തുവുമായി എന്തെങ്കിലും ബന്ധമുണ്ടോ മൂപ്പര്‍ക്ക്. അതുകൊണ്ടാണ് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞത് “Oh, I don’t reject your Christ. I love your Christ. It’s just that so many of you Christians are so unlike your Christ.”
    പിന്നെ കേരളത്തിലെ വര്‍ദ്ധനവിന്നു രണ്ടുണ്ട് കാര്യം ഒന്ന് ജനനം ,വിവാഹം, മരണം ഇവയൊക്കെ ബന്ധപ്പെടുത്തി സഭയുടെ വരുതിയില്‍ നിറുത്തുകയാണ് സാധാരണ വിശ്വാസികളെ . രണ്ടു വര്‍ദ്ധിച്ചുവരുന്ന ജീവിത പ്രശ്നങ്ങള്‍ മനുഷ്യനെ ദൈവത്തില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നു.തെറ്റിദ്ധരിക്കരുത് ദൈവത്തില്‍ വിശ്വസിച്ചു , സഭയില്‍ വിസ്വസിച്ചല്ല. അതിനെയാണ് സഭയിലെ ചിലര്‍ തങ്ങളുടെ സ്വാര്‍ത്ഥ രാഷ്ട്രിയ താല്‍പ്പര്യങ്ങള്‍ക്കു പോലും ഉപയോഗിക്കുന്നത് എന്നതില്‍ വ്യസനമുണ്ട് . സഭയില്‍ കേരളത്തില്‍ എത്ര പേര്‍ വിശ്വസിക്കുന്നു എന്ന് ഒരു രഹസ്യ ബാലറ്റിലൂടെ ഒരു ഹിത പരിശോധന നടത്തിയാല്‍ അറിയാം ശരിക്കും സഭയുടെ കെട്ടുറപ്പ് .
    ലോകത്ത് സാമ്പത്തീക മാന്ദ്യം മൂലവും മറ്റും ദുരിതമനുഭവിക്കുന്ന ജനം ദൈവത്തിലുള്ള വിശ്വാസം കൂടി എന്ന് പറഞ്ഞാല്‍ ഞാന്‍ അങ്കീകരിക്കാം പക്ഷെ കേരളത്തിലടക്കം സഭയിലുള്ള വിശ്വാസം അനുദിനം കുറഞ്ഞു വരികയാണ് എന്ന് ഓര്‍ത്താല്‍ കൊള്ളാം.ഈ ഭീകരവാദം കൊണ്ടും സാമ്പത്തീക മാന്ദ്യം മൂലവും ദുരിതമനുഭവിക്കുന്ന പട്ടിണിക്കാരായ ജനതക്കുവേണ്ടി ഈ സഭകള്‍ എന്തെങ്കിലും ചെറുവിരല്‍ അനക്കിയിട്ടുണ്ടോ?
    ഇനി സോഷ്യലിസം പ്രയോഗത്തില്‍ തിരിച്ചടി നേരിട്ട് എന്നതു സത്യമാണ്.എന്നാല്‍ കമ്യുണിസ്റ് ആശയങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. സോഷ്യലിസ്റ്റു സമ്പത്ത് വ്യവസ്ഥക്ക് നേരിട്ട തകര്‍ച്ചക്ക് ശേഷമാണല്ലോ ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വം ഇത്രയേറെ കടന്നു കയറ്റങ്ങളും മനുഷ്യകുരുതിയും നടത്തിയിരിക്കുന്നത് മാത്രമല്ല മുതലാളിത്തം സമ്മാനിച്ച മാന്ദ്യത്തിന്‍റെ ദുരിതമനുഭവിച്ച ജനങ്ങള്‍ "സോഷ്യലിസം തന്നെ ബദല്‍" എന്ന് തിരിച്ചറിയുന്നു എന്നാ താണ്‌ യുറോപ്പ് പോയവര്‍ഷ കണ്ട തൊഴിലാളി വര്‍ഗ മുന്നേറ്റങ്ങള്‍ . .യുറോപ്പില്‍ മാത്രമല്ല 10 ഓളം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സ്വോഷ്യലിസ്റ്റു അനുഭാവമുള്ള ജനാധിപത്യ സര്‍ക്കാരുകള്‍ ഇന്ന് നിലവിലുണ്ട്. അത് കൊണ്ട് തന്നെ വെനസ്വേല യില്‍ മാത്രം പത്തു വര്‍ഷം കൊണ്ട് 52 % നിന്ന പട്ടിണി 30 ശത മാനത്തിലെക്കെത്തിക്കാന്‍ കഴിഞ്ഞു എന്നതു പട്ടിണി കിടക്കുന്നവന്‍റെ വേദന അറിയുന്ന ഏതൊരു മനുഷ്യ സ്നേഹിയേയും ആവേശം കൊള്ളിക്കും.ഇത്തരം എന്തെങ്കിലും നേട്ടം സഭയുടെതായി പറയാന്‍ കഴിയുമോ എന്നതാണ് വിഷയം.

    ReplyDelete
  8. ഇനി കേരളം നേരിടുന്നത് മദ്യ വിപത്ത് മാത്രമല്ല എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ . ഇന്ന് കാണുന്ന രാഷ്ട്രിയ മാഫിയ ,സ്ത്രീ പീഡന കൂട്ട് കെട്ടിനെ, അത് പോലെ മറ്റു എല്ലാ മൂല്യച്യുത്യെയും എന്ത് കൊണ്ട് സഭ എതിര്‍ക്കുന്നില്ല അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു . ഏതാനും മെഡിക്കല്‍ കോളേജിനും എങ്ങിനീയരിഗ് കോളേജിനും വേണ്ടി UDF നും വിശിഷ്യാ ഉമ്മന്‍ ചാണ്ടി ,കുഞ്ഞാലികുട്ടി , മാണി കൂട്ട് കെട്ടിനും സഭയിലെ ചിലര്‍ സഹായികളായി വര്‍ത്തിക്കുന്ന്താണ് എന്നതാണ് കേരളത്തിലെ വിശ്വാസികള്‍ നേരിടുന്ന പ്രശ്നം . ഇത്തരം വോട്ടു ബാങ്ക് രാഷ്ട്രിയമാണ് കേരളത്തില്‍ മാഫിയ രാഷ്ട്രിയക്കാരുടെ ധാര്‍ ഷ്ട്യത്തിന്നും അധര്‍മീകതക്കും കാരണം . ഇവരുടെ തെറ്റായ പ്രവര്‍ത്തികളെയെങ്കിലും തള്ളി പ്പറയാന്‍ സഭക്ക് കഴി യുമോ എന്നതാണ് കേരളം ഉറ്റു നോക്കുന്നത് .സഭയെ മാത്രമല്ല വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന എല്ലാ മത സാമുദായിക ശക്തികളില്‍നിന്നും കേരള ത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഇത് പ്രതീക്ഷിക്കുന്നു. കാരണം അവരുടെ തണലിലാണ് ഇവിടെ ഇത്തരം മാഫിയ രാഷ്ട്രിയ സഖ്യം വളരുന്നത്‌.

    ReplyDelete
  9. താങ്കള്‍ ഇടയലെഖനം വായിക്കാതെയാണ് പോസ്റ്റ്‌ ഇട്ടതു എന്ന് തോന്നിയിരുന്നു അതുകൊണ്ടാണ് പോസ്ടിയത് ...ഇടയലെഖനത്തില്‍ നിന്നും അല്‍പ്പം കൂടി ..

    അധികാരത്തിലിരിക്കുന്നവര്‍ പ്രകടനപത്രികയില്‍ നല്‍കിയ ചില വാഗ്ടാനങ്ങള്‍ ഇവയാണ്

    *മദ്യ മാഫിയാക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കും
    *കേരളത്തിലെ സ്പിരിട്ട് കള്ളക്കടത്തും വ്യാജ വിതരണവും കര്‍ശനമായി തടയും
    *ഉദയഭാനു കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കള്ളൂവ്യവസായത്തി ന്റെ ഗുണപരമായ നിലനില്‍പ്പിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കും
    *ചാരായ നിരോഷണം എടുത്തുകളയുകയില്ല
    *മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ ലക്ഷ്യം
    *സാബത്തിക നേട്ടങ്ങള്‍ മാത്രം നോക്കി സൌകര്യങ്ങള്‍ മാത്രം മുതലാക്കി മേല്പറഞ്ഞ വാഗ്ടാനങ്ങള്‍ക്ക് ഖടകവിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
    *പൂട്ടിക്കിടന്ന 1670 കള്ളുഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സൌകര്യം ചെയ്തുകൊടുത്തു
    *അബ്കാരികളെ സഹായിക്കാന്‍ ലൈസന്‍സ് ഫീസ്‌ നിശ്ചിത ശതമാനം കുറച്ചുകൊടുത്തു .ഇതാണ് മദ്യമാഫിയകല്‍ക്കെതിരായ കര്‍ശന നിലപാട്
    *കൂടുതല്‍ വിദേശമദ്യഡിസ്ലറികളും ബിയര്‍-വൈന്‍- ടോഡി പാര്‍ലരുകളും അനുവദിച്ചു
    *വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിച്ച്‌ വിതരണം ചെയ്തുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും മദ്യപാനശീലത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമം നടത്തി
    *മദ്യത്തില്‍ നിന്നും 5000 കോടി രൂപയുടെ വരുമാനമുണ്ടാക്കുന്ന സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറയുന്ന മദ്യവിരുദ്ധ പ്രവര്ത്തനങ്ങള്‍ക്ക് കഴിഞ്ഞ ഒരു കൊല്ലം നീക്കിവെച്ചത് 60 ലക്ഷം രൂപ മാത്രമാണ് .ഇതില്‍ 50 ലക്ഷം ചിലവാക്കി .അതില്‍ 35 ലക്ഷം ചിലവാക്കിയത് ചില ലഖു ലേഖകള്‍ പ്രസിദ്ധികരിക്കാനാണ് .ഇവ ഇപ്പോഴും എക്സൈസ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു .ഏറെ കൌതുകകരം മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം കൊണ്ട് മദ്യപരെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജും ഡി അഡിക്ഷന്‍ സെന്ററുകളും തുടങ്ങാന്‍ പോകുന്നു എന്നതാണ് .

    "ഇനി താങ്കളുടെ വാക്കുകള്‍ ...
    കേരളസമൂഹത്തിന്റെ സാമൂഹ്യ സാംസ്കാരിക, സാമ്പത്തിക തലങ്ങളില്‍ ഒരു വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മദ്യം എന്ന വിപത്ത് .ഒരു സംസ്കാരത്തെ തന്നെ ഞെക്കി കൊന്നു പകരം മുതലാളിത്തം തഴച്ചു വളരാന്‍ സഹായകരമായ പാശ്ചാത്യ സംസ്കാരം കേരളത്തില്‍ പറിച്ചു നടാനാണ് ശ്രമിക്കുന്നത് .സിനിമ ,കായിക രംഗത്തുള്ള ചില മാടമ്പിമാര്‍ അറിഞ്ഞും അറിയാതെയും ഈ തിന്മക്കു കൂട്ട് നില്‍ക്കുകയാണ്"

    ഞാന്‍ എന്താണ് പറഞ്ഞുവരുന്നത് എന്ന് മനസ്സിലായിക്കാണുമല്ലോ ..അപ്പോള്‍ പറഞ്ഞ പോലെ "സത്യമേവ ജയതേ"

    ReplyDelete
  10. വരികള്‍ക്കിടയിലുടെ വായിച്ചാല്‍ മനസ്സിലാക്കാം കഷി രാഷ്ട്രിയം മറന്നു മൂല്യ ച്യുതികല്‍ക്കെതിരെ അണിനിരക്കണം എന്ന് തന്നെയാണ് ഞാന്‍ പഞ്ഞത്. സത്യം ജയിക്കുന്നതും മാഫിയാ ബന്ധമുള്ളവര്‍ തുറന്നു കാട്ടപ്പെടുകയും ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന കാഴ് ചയാണ് കേരളത്തില്‍ കാണുന്നത് . സഭയും മറ്റു എല്ലാ സാമുദായിക ശക്തികളും അത്തരം രാഷ്ട്രി യക്കാര്‍ക്കെതിരെ നിലപാടെടുക്കുമെന്ന് പ്രത്യശിക്കുന്നു.

    ReplyDelete
  11. Christ told "Ninne pole ninte ayalkareneyum snehikuka"

    Now all Christians(Sabhas) also 24 hrs saying(in very loud voice)
    "Ninne pole ninte ayalkareneyum snehikuka..."
    "pakshe christiany anengil mathram"(in very low voice)

    haaa ...haaa ...haaaa...

    sabha kore ulathum...nokkiyiruno?

    ReplyDelete