2011 ജനുവരി 17 ന് മുഖ്യമന്ത്രി V .S . നടത്തിയ പത്ര സമ്മേളനം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്.ആഴിമതി കഥകള്‍ കേട്ട് മാതൃ രാജ്യത്തിന്‍റെ അവസ്ഥയോര്‍ത്ത് നെടുവേര്‍പ്പിടുന്ന ,ഇതിനെതിരെ പ്രതികരിക്കാന്‍ വെമ്പുന്ന ഏവരും കേള്‍ക്കാന്‍ കൊതിച്ച വാക്കുകളാണ് മുഖ്യമന്ത്രി യുടെ Power Packed പത്ര സമ്മേളനം എന്നതാണ് അതിന്‍റെ പ്രധാന സവിശേഷത.സാന്‍റിയാഗോ മാര്‍ട്ടിനെ പോലുള്ള പരമ കള്ളന്മാരെ കേരളത്തില്‍ വിലസാന്‍ അനുവദിക്കില്ല എന്ന യുദ്ധ പ്രഖ്യാപനം കേരള ജനത ആവേശത്തോടെ സ്വീകരിച്ചു .കേരള ജനതയും ,ഈ എഴുതുന്ന ഞാന്‍ അടക്കം V .S . ഗ്രൂപ്പുകാരായതുകൊണ്ടല്ല മറിച്ചു രാഷ്ട്രിയ ഉദ്യോഗസ്ഥ പ്രമുഖരുടെ ഒത്താശയാല്‍ കോര്‍പ്പറേറ്റ് കളും മാഫിയകളും നിര്‍ദാക്ഷ്യണ്ണം ഇന്ത്യയെ കൊള്ളയടിക്കുന്നു എന്ന വേദന ഉള്‍കൊള്ളുന്നത് കൊണ്ടാണ്.
ലോട്ടറി മാഫിയ രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ 80000 കോടി കേരളത്തില്‍ നിന്ന് കടത്തികൊണ്ടു പോയി , നികുതി വെട്ടിപ്പ് നടത്തി എന്നതിലുപരി ലോട്ടറി എന്ന ചൂതാട്ടത്തില്‍ തകര്‍ന്നടിഞ്ഞ ജീവിതങ്ങളും ,കുടുമ്പങ്ങളും V .S . നെ എന്നും ഹൃദയപൂര്‍വ്വം സ്മരിക്കും . 15 % കമ്മീഷന് ഇന്ത്യയെ വില്‍ക്കുന്നവര്‍ക്കിടയില്‍ ,പരോമോന്നത നീതി പീടത്തിന്നു മേല്‍ തീരാകളങ്കം ചാര്‍ത്തിയ കെ. ജി. ബാലകൃഷ്ണനെപോലെയുള്ളവര്‍ ആഴിമതി മനുഷ്യാവകാശമാക്കുമോ അതോ ജനമാവകാശമാക്കുമോ എന്ന് ആശ്ങ്കയുള്ളവരാണ് നമ്മളില്‍ ഏറെപേരും .എന്തിനേറെപുത്തന്‍ സാമ്പത്തിക നയങ്ങള്‍ വഴി ഇന്ത്യയെ കൊള്ളയടിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത മുതലാളിത്തം ഇന്ത്യയില്‍ വിപുലമാക്കാന്‍ U .S . ല്‍ നിന്ന് ക്വട്ടേഷന്‍ എടുത്തിരിക്കുന്ന മന്‍മോഹന്‍ സിങ്ങിനു പറയാന്‍ കഴിയുമോ കൊള്ളക്കാരെ അമര്‍ച്ച ചെയ്യുമെന്ന്. കള്ളപണം സമ്പന്തിച്ച വിവരങ്ങള്‍ പുറത്തുവിടില്ല എന്ന പ്രഖ്യാപനം വഴി കോണ്‍ ഗ്രസ്സും മന്‍മോഹന്‍സിങ്ങും ഇന്ത്യന്‍ ജനതയെ കൊഞ്ഞനം കുത്തുമ്പോഴാണ് V.S. വ്യത്യസ്തനാകുന്നതും ജനഹൃദയങ്ങളില്‍ ഇടം നേടുന്നതും .പെറ്റ പെണ്ണ് ചോറ് ഉണ്ണുന്നത് കണ്ട് മച്ചി കൊതിച്ചിട്ടെന്തു കാര്യം ! .
പറയാന്‍ ആര്‍ക്കും കഴിയും ,പക്ഷെ V .S. വെറും വാക്ക് പറയാറില്ലാ എന്നത് മലയാളികള്‍ക്കറിയാം.തച്ചങ്കേരി വിഷയത്തിലും ,സ്മാര്‍ട്ട് സിറ്റിയുടെ സാമ്പത്തിക ചുറ്റുപാട് മോശമാനെന്നകാര്യം തുറന്നടിക്കുകയും ഒക്കെ ഇതിനു ചില ഉദാഹരങ്ങള്‍ മാത്രം .പ്രതിപക്ഷ നേതാവായിരുന്ന കാലം തൊട്ടു തുടങ്ങിയ ലോട്ടറി മാഫിയക്കെതിരായ നിലപാടുകള്‍ എടുത്തത് വഴി കഴിഞ്ഞ അഞ്ചര മാസമായി മാര്‍ട്ടിന്റെ ലോട്ടറി കേരളത്തില്‍ ഇല്ല എന്ന് നെഞ്ച് വിരിച്ചു പറയുവാനുള്ള കരുത്ത് V.S. .ന് ലഭിച്ചത്. അതുകൊണ്ട് തന്നെ കള്ളന്‍മാരെ മാത്രമല്ല സ്ത്രീ പീഡന കേസിലും ഉള്പെട്ടിട്ടുള്ളവര്‍ എത്ര "ഉന്നതന്മാരാനെങ്കിലും " നിയമത്തിന്‍റെ മുന്നില്‍ കൊണ്ട് വരുമെന്ന പ്രസ്താവന നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. 2011 ജാനുവരി 18 ന്‍റെ ബഹു : സുപ്രീം കോടതിയുടെ ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്. പൊതു പ്രവര്‍ത്തകര്‍ തങ്ങളുടെ പദവിയും സ്വാധീനവും ദുരുപയോഗം ചെയ്യുകയാണ് എന്നും ഇതുമൂലം നിയമ അനുശാസിച്ചു ജീവിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് സ്വയം വിഡ്ഢികളായി തോന്നുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത് എന്നത് വളരെ ശരിയാണ് .ഇവിടെയാണ് V .S .നെ പോലെയുള്ള യഥാര്‍ഥ കമ്യുണിസ്റ് മുഖ്യമന്ത്രിമാരുടെ പ്രസക്തി
ലോട്ടറി കേസില്‍ V.S. അച്ചുതാനന്ദന്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പറയുക വഴി രണ്ടു കാര്യങ്ങളാണ് ശ്രദ്ധി ക്കപെടെണ്ടത് . ഒന്ന് ആദ്യമായാണ് V .S. അച്ചുതാനന്ദന്‍ സര്‍ക്കാര്‍ എന്ന് പേരെടുത്തു സര്‍ക്കാരിന്‍റെ ഒരു നയം വിശദീകരിക്കുന്നത് .മറ്റൊന്ന് കള്ളന്മാരെ ഒതുക്കുന്നതില്‍ തന്‍റെ പാര്‍ട്ടി കൂടെയുണ്ടാകുമെന്ന് അദ്ദേഹവും കേരളത്തിലെ മുഴുവന്‍ കമ്യുണിസ്റ് അനുഭാവികളും ജനാധിപത്യ വിശ്വാസികളും വിശ്വസിക്കുന്നു അല്ലെങ്കില്‍ ആഗ്രഹിക്കുന്നു എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള ഒരു ശ്രമത്തിനു വിഘാതമായി നില്‍ക്കുന്നവര്‍ കമ്യുണിസ്റ്കാരല്ലെന്നു മാത്രമല്ല പാര്‍ട്ടിയുടെയും കേരളത്തിന്‍റെയും ശത്രുക്കളാണെന്ന് പറയേണ്ടി വരും.
തോമസ് ഐസക് പറഞ്ഞത് പ്രകാരം ലോട്ടറി കേസില്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന് പറയുന്നത് കേരള ജനത അവജ്ഞയോടെ നോക്കി കാണും . കാരണം അതുകൊണ്ട് പ്രയോജനം ഉണ്ടാകില്ല എന്നത് ഒരു മുന്‍ വിധിയാണ്. ഒരു കമ്യുണിസ്റ്കാര ന്‍ ഒരിക്കലും മുന്‍വിധിയോടെ ഒരു പ്രശ്നത്തെ സമീപിക്കരുത് .ഉദാ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ ദ്ധനവിനെതിരെ സമരം ചെയുന്ന ,ഹര്‍ത്താല്‍ നടത്തുന്ന കലക്ട്രേറ്റ് ഉപരോധിക്കുന്ന സമയത്തും നമുക്കറിയാം കേന്ദ്രം വിലവര്‍ ദ്ധന പിന്‍വലി ക്കില്ലെന്ന്.പൊതു ജനാഭിപ്രായം രൂപിക്കരിക്കുക ,അതിനു തങ്ങളുടെ കടമ ചെയ്യുക എന്ന ദൌത്യമെങ്കിലും ചെയ്യുക .വ്യവസായം തുടങ്ങാന്‍ വരുന്നവരെ മാഫിയായെന്നു വിളിച്ചു അധിക്ഷേപിക്കുന്നു എന്ന മന്ത്രി എളമരം കരീമിന്‍റെ വേദന മനസ്സിലാക്കുന്നു. പക്ഷെ ആ പരിപ്പ് കേരളലത്തില്‍ വേവില്ല എന്നെ ഇപ്പോള്‍ പറയാനാകൂ .
ഇനി മറ്റൊരു സവിശേഷതഅച്ചടക്ക നടപടി എന്നൊന്നുണ്ടെങ്കില്‍ അത് പടക്ക കടയില്‍ ബീഡി കത്തിക്കാന്‍ പോയത് പോലെയായി സമാപിച്ചു എന്ന് വേണം കരുതാന്‍. പ.ബി. നടപടി എന്ന "ഉമ്മാക്കി" കാട്ടി പേടിപ്പിക്കുന്നതിനുള്ള മറുപടിയായി ഇതിനെ കാണുന്ന രാഷ്ട്രിയ നിരീക്ഷകരുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടിക്ക് കീഴ്പെട്ടു പ്രവര്‍ത്തിക്കണം എന്ന അഭിപ്രായക്കാരന്‍ തന്നെയാണ് ഞാനും .പക്ഷെ ജനവികാരം മനസ്സിലാക്കാനും നയരൂപികരണം നടത്താനും ഏന്തേ പാര്‍ട്ടിക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയുമായി മാനസീകമായി അത്ര ഐക്യമില്ലാത്ത ജഗതി ശ്രീകുമാറി നു പോലും "pulse " പിടികിട്ടി തെറ്റ് തിരുത്തി മാതൃക കാട്ടി എന്നത് ഞാന്‍ ഇവിടെ അനുസ്മരിക്കുന്നു.അപ്പോള്‍ ബഹുജനങ്ങല്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി തീര്‍ച്ചയായും ലോട്ടറി മാഫിയക്കെതിരെ നടപടിഎടുക്കുന്നതില്‍ രണ്ടു പക്ഷമുണ്ടെന്ന് വരില്ല. പക്ഷെ അത്തരം ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമേ ജനഹൃദയങ്ങളില്‍ പാര്‍ട്ടിക്ക്സ്ഥാനമുണ്ടാകൂ., തിരഞ്ഞെടുപ്പുകളില്‍ മുന്നേറാന്‍ കഴിയൂ, കുറഞ്ഞ പക്ഷം തിരഞ്ഞെടുപ്പിന്നു മുന്‍പ് കൃത്യമായ കണക്ക് പാര്‍ട്ടി മിഷിനറിക്ക് ലഭിക്കൂ. തുടര്‍ച്ചയായി പാര്‍ട്ടി സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെക്കുന്ന കണക്കുകള്‍ തെറ്റുന്നത് ഒരു ഭൂഷണമല്ല .
തിരഞ്ഞെടുപ്പ് അടുത്ത ഈ കാലയളവില്‍ ഈ പത്ര സമ്മേളനത്തിന്നും ,S.R.P. യുടെ V.S. നു എതിരെ നടപടിയില്ല എന്ന് വിശദീകരിക്കുന്ന വാര്‍ത്ത സമ്മേളനവും പ.ബി, ക്ക് മുന്നിലെ ഒരു പ്രധാന
സമസ്യ കൂടുതല്‍ സങ്കീര്‍ണമാക്കി. V .S. അനിഷേധ്യ നേതാവ് എന്ന് S.R.P. പറഞ്ഞ നിലക്ക് അത്തരം ഒരാളെ മുന്‍ നിറുത്തി തന്നെ ഇലക്‌ക്ഷനെ നേരിടേണ്ടി വരും എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നു.V.S. ന്‍റെ മനസ്സിലിരുപ്പ് V.S.നു മാത്രം
അറിയാവുന്നതുകൊണ്ട് അത് പലരുടെയും ഉറക്കം കെടുത്തും .കേരളത്തിലെ രാഷ്ട്രിയ നിരീക്ഷകര്‍ക്കും പത്ര മാധ്യമങ്ങള്‍ക്കും തല പുണ്ണാകുന്ന ദിനങ്ങള്‍ സംജാതമാകുമെന്നും പറയാം. കാരണം ഈ പത്ര സമ്മേളനത്തിലെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ കേരളത്തിലെ രാഷ്ട്രിയ സമവാക്യങ്ങളില്‍ കൂടി മാറ്റം വരുത്താന്‍ പോകുന്ന പല നടപടികളും കാത്തിരുന്നു കാണുവാനല്ലേ മുഖ്യമന്ത്രി കേരള ജനതയെ ഓര്‍മ പെടുത്തിയത് ?
No comments:
Post a Comment