Total Pageviews

Saturday, January 29, 2011

ഏറാന്‍ മൂളികളുടെ സംസ്ഥാന സമ്മേളനം ?


തൃശ്ശൂരില്‍ നടന്ന  ഓള്‍   ഇന്ത്യ ലോയേഴ്സ്  യുനിയന്‍ സംസ്ഥാന  സമ്മേളനത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയത് കെ ജി. ബാലകൃഷ്ണന്‍റെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ തന്നെ.പരമോന്നത നീതി പീOത്തിനു  തീരകളങ്കം ചാര്‍ത്തിയ മുന്‍ ചീഫ് ജസ്റ്റിസ്സു കെ. ജി ബാലകൃഷ്ണന്‍  അഴിമതിക്കാര്‍ക്കും ,ഇന്ത്യയിലെ കാട്ടുകള്ളന്മാരായ  ഭരണാധികാരികള്‍ക്കും വഴിവിട്ടു സഹായങ്ങള്‍ നല്കി നേടിയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രമേയം സംഘടനയുടെ സംസ്ഥാന നേതൃത്വം ഇടപെടു തിരുത്തലുകള്‍ വരുത്തി എന്നതാണ് വാര്‍ത്താ.ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇത് അത്യന്തം  ലജ്ജാകരമാണ്. ഈ നേതൃത്വത്തെ യും അവര്‍ നടത്തിയ സമ്മേളനത്തെയും ഏറാന്‍ മൂളികളുടെ  സമ്മേളനമായെ  കാണാന്‍ കഴിയൂ.

കേരളം പോലുള്ള  ഒരു സംസ്ഥാനത്തെ രാഷ്ട്രിയ പ്രഭുദ്ധരായ  അഭിഭാഷകര്‍ നിയമവ്യവസ്ഥക്ക് നേരിട്ട കരിനിഴ്ല്‍  കഴുകികളയാനും   അതുവഴി ജനങ്ങള്‍ക്ക്‌ നിയമ വ്യവസ്ഥയില്‍ വിശ്വാസം ആര്‍ജിക്കെണ്ടതിനും  വേണ്ട നടപടി സ്വീകരിക്കുന്നതിനു പകരം കെ. ജി. ബാലകൃഷ്ണനെ പ്പോലുള്ള  ഒരാളെ സംരെക്ഷിക്കാന്‍ ശ്രമിക്കുന്ന നടപടി തീര്‍ത്തും  നിലവാരം കുറഞ്ഞതായി പോയി. വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത് പോലെ  മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ അനുഭാവമുള്ള ഒരു സങ്കടനയെങ്കില്‍  അവരുടെ നടപടി നീതികരിക്കാന്‍ കഴിയില്ല. കാരണം ഇത് പുരോഗമന  പ്രസ്ഥാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസതകര്‍ച്ചക്ക്   കാരണമാകും.

അഭിഭാഷകര്‍ക്ക് സമൂഹത്തോടുള്ള കടമ മറന്ന് പുരോഗമന പാര്‍ട്ടിയുടെ തണലില്‍  ഇത്തരം സമ്മേളനങ്ങള്‍ നടത്തുന്നത്  ആര്‍ക്കും എന്തിനും വേണ്ടിയെന്നു പ്രസക്തമായ ചോദ്യത്തിനു ഇതിന്‍റെ സംഘാടകര്‍  മറുപടി പറയണം. സമൂഹം നേരിടുന്ന വെല്ലുവിളികളെ സമഗ്രവും സത്യസന്ധവുമായി അപഗ്രതിക്കാതെ വഴിപാടുപോലെ നടത്തുന്ന  ഈ സമ്മേളനങ്ങള്‍ കേരളത്തിനു തന്നെ അപമാനമാണ്.

2011  ജാനുവരി  18  ലെ സുപ്രീം കോടതിയുടെ പ്രസക്തമായ ഒരു നീരിക്ഷണം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട് .ജനപ്രതിനിധികള്‍  പദവികള്‍ ദുരുപയോഗം ചെയ്യുകയും ,നിയമം അനുശാസിച്ചു ജീവിക്കുന്നവര്‍ സ്വയം  വിഡഡി കളാണെന്നു തോന്നുന്ന  സാഹചര്യമാണ്  ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളത്  എന്നും  കോടതികള്‍ക്ക്    പോലും  മൂല്യച്യുതി  സമ്പവിചിരിക്കുന്നു എന്നുമാണ് സുപ്രീം കോടതിയുടെ വാക്കാല്‍  പരാമര്‍ശം . ഈ പരാമര്‍ശം വന്ന  കാലയളവിലാണ് ഈ സമ്മേളനം ചേര്‍ന്നത്‌.എന്നിട്ടും സമൂഹത്തെ കാര്‍ന്നു തിന്നുന്ന അഴിമതിക്കെതിരെ   പക്ഷം പിടിക്കാതെ സത്യസന്ധമായി ഒരു വരി പ്രമേയം അവതരിപ്പിക്കാന്‍ കഴിയാത്തവരെ "എറാന്‍  മൂളികള്‍"എന്നല്ലാതെ മറ്റെന്തു വിളിക്കാന്‍ .
അടിയന്തിരാവസ്ഥയുടെ കാലഘട്ടം     തൊട്ടു തന്നെ  ഇന്ത്യയില്‍ ജുഡീഷറിയുടെ    മേല്‍ കരി നിഴല്‍ വീണെങ്കിലും കെ.ജി.ബി യുടെ കാലത്തോളം ഇത്ര അധ:പതിചിരുന്നില്ല  .  ഇന്ത്യയുടെ സ ല്‍പ്പേരിനു     കളങ്കം വരുത്തിയ  വരില്‍ മുന്‍പന്തിയില്‍   നില്‍ക്കുന്നവര്‍ ആരെന്നു ചോദിച്ചാല്‍  എന്റെ ഉത്തരം മുന്‍ പ്രധാന മന്ത്രി നരസിംഹ റാവുവും, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റി സ്സ് കെ. ജി. ബാല കൃഷ്ണന്‍എന്ന് മാത്രമായിരിക്കും (മൂനാം    സ്ഥാനത്തിനു പരിഗണി ക്കാവുന്നരില്‍ മുന്‍പന്തിയില്‍ മന്‍മോഹന്‍ സിങ്ങാണ്-അഴിമതിക്ക്  കൂട്ടുനില്‍ക്കുന്നതുന്നു ).അതുകൊണ്ട് തന്നെ കെ ജി.ബാലകൃഷ്ണന്‍ ജസ്സ്റ്റിസ്സായും   ചീഫ് ജസ്റ്റിസ്സായും  പ്രവര്‍ത്തിയെടുത്ത ഓരോ ദിവസവും സമഗ്രമായ അന്വേഷണത്തിനു വിധേയമാക്കണമെന്നെ  ഏതൊരു രാജ്യസ്നേഹിയും ആഗ്രഹിക്കു. പിന്നെ എവിടെയാണ് ഈ അഭിഭാഷകര്‍ക്ക് പിഴച്ചത്  എന്നത് ആശ്ചര്യ ജനകമാണ്.
ഓര്‍ക്കുക അരാജകത്വം കൊണ്ടും ,മതമൌലീക വാദം കൊണ്ടും തകര്‍ന്നടിയുന്ന  പാകിസ്ഥാനെ ഈ നിലയില്‍ കൊണ്ടെത്തിച്ച വരില്‍  പ്രമുഖനാണ്   പട്ടാള 
ഭരണാധികാരി  പര്‍വേശ്   മുഷറഫ് . ഈ ജനാധിപത്യത്തിന്‍റെ    കശാപ്പുകാരനെതിരെ  പോരാടിയത് അവിടത്തെ ജുഡീഷറിയും  ,അഭിഭാഷകരുമാനെന്നു കേരളത്തിലെ  ഈ പ്രഭു ദ്ധരായ അഭിഭാഷകര്‍ കണ്ടില്ലെന്നു നടിക്കുന്നത് ലജ്ജാകരമാണ്.നിയമ വ്യവസ്ഥിതി നിലനിന്നു    കാണേണമെന്നു ആഗ്രഹിക്കുന്ന   കോടാനുകോടി ജനതയോടുള്ള നിങ്ങളുടെ   ഉത്തരവാദിത്വത്തിന്നു   നേര്‍ക്കാണ്   നിങ്ങള്‍ കണ്ണടച്ചത്. നിങ്ങളുടെ പ്രതിപത്തി  രാജ്യത്തെ നിയമവ്യവസ്തയോടും ,ജനങ്ങളോടുമല്ല  മറിച്ച്   അഴിമതി ക്കാരോടാണോ എന്ന് സംശയം ഉയരുന്നു.  കെ.ജി.ബി. വിഷയത്തില്‍ ധാര്‍മീകത  അടിച്ചേ ല്‍ പ്പിക്കെണ്ടതല്ല എന്ന് പറഞ്ഞ  ഉമ്മന്‍ചാണ്ടിയുടെ നിലവാരത്തിലേക്ക് നിങ്ങള്‍ താണു പോയിരിക്കുന്നു.  കഷ്ടം .
ഇനിയും കേരളത്തില്‍ സമ്മേളനങ്ങള്‍ ഒത്തിരി വരാനിരിക്കുന്നു. ഈ നിലക്ക് പോയാല്‍ " ഉദ്ദിഷ്ടകാര്യത്തിന്നു  ഉപകാര സ്മരണ" എന്ന തലകെട്ടോടെ  കെ.ജി. ബാലകൃഷ്ണനും ,മരുമകന്‍ ശ്രീനിജനും അനുകൂലമായി  പ്രേമയം അവതരിപ്പിച്ചു  കയ്യടിക്കാന്‍    മാത്രം വര്‍ത്തിക്കുന്നവര്‍   കൈയ്യടിച്ചു പാസാക്കുന്നത് കേരളം കാണേണ്ടി വരുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
സത്യമേവ ജയതേ 

No comments:

Post a Comment