സി.എം.ദേവസ്സി.(വൈപ്പിന്‍ സാബു -46 വയസ്സ്) ഹൃദയാഘാതം മൂലം അന്തരിച്ചു .N.C.P. ജില്ല പ്രസിഡന്‍റെ,സംസ്ഥാന സാക്ഷരതാ ബോര്‍ഡ് അംഗം എന്നി നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ദേവസ്സി വൈപ്പിന്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ടു കൂടിയായിരുന്നു. യാതനയനുഭവിക്കുന്ന ജനസമൂഹത്തിന്നു എന്നും സഹായഹസ്തവുമായി ഓടിയെത്തുന്ന ദേവസ്സി തന്‍റെ സ്വതസിദ്ധമായ സ്നേഹവും ,ആത്മാര്‍ഥതയും കൊണ്ടും കക്ഷി രാഷ്ട്രിയത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത സൌഹൃദം കൊണ്ടും വൈപ്പിന്‍ ,എറണാകുളം മേഖ ലകളിലെ ജനമനസ്സുകള്‍ കീഴടക്കിയ ഒരു
പൊതു പ്രവര്‍ത്തകനാണ് . ആ വലിയ മനുഷ്യ സ്നേഹിയുടെ അകാല വേര്‍പാട് എന്നേപോലെ അനേകരുടെ കണ്ണുകള്‍ ഈറനണിയിപ്പിക്കുമെന്നു തീര്‍ച്ച .
വൈപ്പിന്‍ ദ്വീപ് നിവാസികളുടെ കുടിവെള്ള പ്രശ്നം ,കാലങ്ങളായി അനുഭവിച്ചുപോന്ന യാത്രാ ക്ലേശം തുടങ്ങിയ ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമരത്തില്‍ മുന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു യുവ നേതാവായിരുന്നു ദേവസ്സി.വ്യക്തി പരമായ താല്‍പ്പര്യങ്ങളെക്കാള്‍ മാനുഷീക മൂല്യങ്ങള്‍ക്കും സൌഹൃദ്ങ്ങള്‍ക്കും വില നല്‍കി പോന്നിട്ടുള്ള ദേവസ്സി തന്‍റെ ജീവിതം തന്‍റെ നാട്ടുകാര്‍ക്കും,സുഹൃത്തുക്കള്‍ക്കും വേണ്ടി സ്വയം സമര്‍പ്പിക്കുകയായിരുന്നു.പാരലല്‍ കോളേജു വിദ്യാര്‍ത്ഥികളെ ഒരു രണ്ടാം തരാം വിദ്യാര്‍ഥി കളായി കണ്ട 80 കളില്‍ അവരെ സംഘടിപ്പിച്ചു അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു ,അവര്‍ക്ക് വേണ്ടി എറണാകുളം കേന്ദ്രികരിച്ച് കലോല്ത്സവം വരെ നടത്താന്‍ മുന്നില്‍ നിന്ന ഒരു യുവനേതാവായിരുന്നു ദേവസ്സി.2004 സുനാമിയുടെ ഭീഷിണി വൈപ്പിന്‍ ദ്വിപു സമൂഹത്തെ വേട്ടയാടിയപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന്നു മുന്നില്‍ നിന്നത് ദേവസ്സിയായിരുന്നു. വ്യത്യസ്തവും പുതു മയാര്‍ന്നതുമായ സമര രീതികള്‍ ആവിഷ്കരിക്കുന്നതിലും ,ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങള്‍ കൊണ്ടും ജകീയസമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു ദേവസ്സി.
K.S.U. എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രിയ ജീവിതം തുടങ്ങിയ ദേവസ്സി പിന്നീട് കൊണ്ഗ്രസ്സിന്‍റെ സജീവ പ്രവര്‍ത്തകനായി. ശേഷം കൊണ്ഗ്രസ്സു (എസ്സില്‍) നിലയുറപ്പിച്ച ദേവസ്സി തുടര്‍ന്നു N.C.P. യുടെ കേരളത്തിലെ സമാരാധ്യനായ ഒരു നേതാവായി ഉയര്‍ന്നു.പില്‍കാലത്ത് എന്നും ഒരു ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടാനായിരുന്നു ദേവസ്സി ആഗ്രഹിച്ചിരുന്നത് .. മന്ത്രിമാര്‍, എം പി മാര്‍ ,എം എല്‍ എ മാര്‍ ,വ്യവസായ പ്രമുഖര്‍,തൊഴിലാളികള്‍ ,അഭിഭാഷകര്‍ ,പത്രപ്രവര്‍ത്തകര്‍ ,സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സുഹൃത്തും സഹായിയുമായിരുന്നു ദേവസ്സി.കേരളത്തിലെ മുഖ്യ രാഷ്ട്രിയ പാര്‍ട്ടികളുടെയൊന്നും നേതാവയിരുന്നില്ലെങ്കിലും എന്നും അതിരാവിലെ ദേവസ്സിയുടെ സഹായം ആവശ്യപ്പെട്ടു വീട്ടില്‍ എത്തുന്നവരുടെ എണ്ണം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് .അത്രയേറെ നാട്ടുകാരോടു സ്നേഹവും ,വിനയവും സഹാനുഭൂതിയും കാണിച്ച ഒരു ചെറുപ്പക്കാരനെ എറണാകുളം ജില്ലയില്‍ അധികം കാണില്ല.
പ്രഷറും ,ഡയബെറ്റിക്സ്സും ദേവസ്സിയുടെ ആരോഗ്യത്തെ കഴിഞ്ഞ കുറെ നാളുകളായി വേട്ടയാടിയിരുന്നു. കണ്ണുകളുടെ കഴ്ച ശക്തി വരെ അത് ബാധിച്ചപ്പോഴും അദ്ദേഹം വിശ്രമമില്ലാതെ പൊതുപ്രവര്‍ത്ത്നരംഗത്ത് സജീവമായിരുന്നു .എല്ലാവര്ക്കും സ്നേഹവും സൌഹൃദത്തിന്‍റെ ഉഷ്മളതയും വാരിക്കോരി നല്‍കിയ ആ വലിയ മനുഷ്യന് ആദരാഞ്ജലികളര്‍പ്പിക്കുന്നു . അദ്ദേഹത്തിന്‍റെ കുടുംബാങ്ങങ്ങളുടെയും ,സുഹൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു.
No comments:
Post a Comment