സഖാവ് T P ചന്ദ്രശേഖരനെ മരണത്തിനു പോലും തോല്‍പ്പിക്കാനാകുന്നില്ല എന്നതാണ് അപ്രതീക്ഷിതമെങ്കിലും അനിവാര്യമായ CPIM നകത്തെ പുതിയ സംഭവ വികാസങ്ങള്‍ . സമകാലീന CPIM നേതൃത്വത്തിന്‍റെ വഴി പിഴച്ച പോക്കിനെതിരെയും, ഏകാധിപത്യ പ്രവണ തകള്‍ക്കുമെതിരെ സ: T P തുടങ്ങി വച്ച പ്രതീഷേധാഗ്നി ഒഞ്ചിയ ത്തിന്‍റെ അതിരവരമ്പുകള്‍ കടന്ന് കേരളത്തിലെ CPIM നെ സ്നേഹിക്കുന്ന പതിനായിരങ്ങളിലേക്ക് പടരുന്ന ആവേശകരമായ കാഴ്ചയാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് .രാജാവ് നഗനാണെന്ന് വിളിച്ചു പറഞ്ഞ ഒഞ്ചിയത്തെ സമര സഖാക്കളെ കുലം കുത്തികലെന്നു വിളിച്ച ആക്ഷേപിച്ച അഹങ്കാരത്തിന്‍റെ ആള്‍ രൂപങ്ങള്‍ക്ക് ജനം അര്‍ഹിച്ച ശിക്ഷ വിധിക്കുന്ന നാള്‍ വിദൂരമല്ല എന്ന ചുവരെഴുത്ത് എവിടെയും പ്രത്യക്ഷപ്പെട്ടു തുടങ്ങി .
കുലം കുത്തികള്‍ എന്ന CPIM സെക്രട്ടറിയുടെ പ്രസ്താവനയും സ; T P യുടെ വധത്തിനു ശേഷവും അത് ആവര്‍ത്തിക്കപ്പെട്ടതും പിണറായി വിജയന്‍റെ ദാര്‍ഷ്ട്യത്തിന്റെയും അഹത്തിന്റെയും മകുടോദാഹരണമാണ് .വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടു പോകുന്നവരെ അധിക്ഷേപിച്ചും ആള്‍ കൂട്ടം കാട്ടി വിരട്ടിയും കൂടെ നിറുത്താമെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അവര്‍ ലോക ചരിത്രം കുറിച്ച് മാത്രമല്ല കേരളത്തിലെ കമ്യു ണി സ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പോലും ശരിയാം വണ്ണം മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍. 1964 ല്‍ CPI വിട്ട് ഇറങ്ങി പോന്ന AKG യെയും, EMS നെയും V S നെയും പോലുള്ള നേതാക്കളെ കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. A K G യെ പ്പോലെ മഹാനായ നേതാവിനെ പാവങ്ങളുടെ പടത്തലവന്‍ എന്ന വിശേഷണമാണ് കഷി രാഷ്ട്രിയ ഭേദം മറന്ന് മലയാളികള്‍ നല്‍കിയത് എന്ന് ഇവിടെ ഓര്‍ക്കുന്നത് നന്ന്.
ഇവിടെ ധാര്‍ഷ്ട്യത്തിന്റെ ഭാഷ പ്രയോഗം മാത്രമല്ല , തെറ്റായ ഇത്തരം കീഴ് വഴക്കങ്ങള്‍ പാര്‍ട്ടി നയമാണ് എന്ന് വരുത്തി തീര്‍ത്ത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ ക്കുറിച്ച് അവമാതിപ്പുണ്ടാക്കി CPIM നെ തകര്‍ക്കാനുള്ള ബോധ പൂര്‍വമായ ശ്രമമാണ് നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഇവരെ CPIM കാര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. അത് കൊണ്ടാണ് . ഇവരെ പിണറായി വിജയന്‍ ഫാന്സ്സുകാര്‍ എന്ന് വിളിക്കേണ്ടി വരുന്നത്.
കുലം കുത്തി പ്രയോഗം പാര്‍ട്ടി നയമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം അപഹാസ്യമാണ്. പാര്‍ട്ടി നയമാണ് എങ്കില്‍ ഒഞ്ചിയത്ത് സ T P അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് പോയപ്പോള്‍ സംസ്ഥാന കമ്മിറ്റി കൂടി തെറ്റും ശരിയും സത്യസ ന്ധ മായും, സ്വയം വിമ്മര്‍ശനകരമായും വിശകലം ചെയ്ത് അവര്‍ ഒറ്റുകാരെന്നു തെളിഞ്ഞാല്‍ അവരെ നേരിടാന്‍ കുലംകുത്തികള്‍ എന്നോ അതിലും നീചമായതോ ആയ പ്രയോഗം നടത്തി ക്യാമ്പയിന്‍ നടത്താന്‍ സംസ്ഥാന കമ്മിറ്റിക്കോ മറ്റു ബന്ധ പ്പെട്ട കമ്മിറ്റികള്‍ക്കോ തീരുമാനമെടുക്കാം എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ അതിനു കമ്മിറ്റി ചര്‍ച്ച ചെയ്യണം, അത്രു മിനിറ്റ്സില്‍ രേഖപ്പെടുത്തണം അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധ പ്പെട്ട കമ്മിറ്റിക്ക് സെക്രട്ടറിയെയോ , മറ്റു ആരെയെങ്കിലുമോ ചുമതല പ്പെടുത്തണം . അത്തരം ചര്‍ച്ച , നടന്നതായോ തീരുമാനം എടുത്തതായോ എവിടെയും ഇത് വരെ അറിവിലില്ലാത്ത സ്തിഥി ക്ക് എതോ ഒരു വിശധീകരണത്തില്‍ യോഗത്തില്‍ ആള്‍ക്കൂട്ടം കണ്ട ആവേശത്തില്‍ സെക്രട്ടറിയുടെ നാവിന്‍ തുമ്പത്തു വന്ന പ്രയോഗത്തിനു പാര്‍ട്ടി നയമാണ് എന്ന നിറം നല്‍ക്കുന്നത് CPIM നു യോജിച്ച രീതിയല്ല. ഇത്തരം നിലവാരം കുറഞ്ഞ ഒരു തീരുമാനം CPIM പോലുള്ള ഒരു പാര്‍ട്ടിയുടെ കമ്മിറ്റി എടുക്കുമെന്നും വിശ്വസിക്കാന്‍ കഴിയില്ല. സമാനമായ മറ്റൊരു പ്രയോഗമായ ശുംഭന്‍ എന്നത് ഉണ്ടാക്കിയ പുകില്‍ ഓര്‍ക്കുക . നാട്ടിലെ ഏതാനും ജഡ്ജിമാരെ "ശുംഭന്‍" എന്ന് വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായും അതിന് ജയരാജനെ ചുമതലപ്പെടുത്തിയതായും ഏതെങ്കിലും ബുദ്ധി ജീവി പറഞ്ഞാല്‍ അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ ജനങ്ങള്‍ അത്ര വിവരദോഷികളല്ല. ജയരാജനെ ശാസിച്ചത് പോലെ വിജയനെയും തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം. ഉത്തര വാദിത്ത പ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉപയോഗിക്കുന്ന ഭാഷക്കും അല്പം മാന്യതയുണ്ടാകണം എന്നെ ഇവിടെ പറയാനുള്ളൂ.
സ: T P യുടെ വധത്തിനു ശേഷവും പിണറായി വിജയന്‍ അതെ പ്രയോഗം ആവര്‍ത്തിച്ചത് തെറ്റ് തന്നെ എന്ന് മാത്രമല്ല സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നയമെന്ന് സമര്‍ദ്ധിക്കാന്‍ ശ്രമിക്കന്ന ദക്ഷിണ മൂര്‍ത്തിയെപ്പോലുള്ള ഒരു സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നിലവാര തകര്‍ച്ച ലജ്ജാകരമാണ്. ഇത് ഒരു തരാം ഫാന്‍സ് അസോസിയേഷന്‍ കാരുടെ ശൈലിയായെ കാണാന്‍ കഴിയൂ. ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തന രീതിയും CPIM ല്‍ സെക്രട്ടറിയുടെ വാക്കാണ് അവസാന വാക്ക് എന്ന നിലപാട് ത മ്മിലുള്ള സാദൃശ്യം സ്വാഭാവികം മാത്രം . ആ നിലക്കാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ മുന്നോട്ടു പോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
VS ന്‍റെ പ്രസ്താവന ഏതെങ്കിലും തരത്തില്‍ പിണറായി വിജയനെയോ സംഘാം ങ്ങളെയോ ആലോസരപ്പെടുത്തിയാല്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്ന
വാ പോയ കോടാലി യാണ് പോലെയാണ് ശിവദാസമേനോന്‍ എന്ന് പറയാതെ വയ്യ. കോണ്‍ ഗ്രസ്സ് ലീഗും പോലെയല്ല കമ്യു ണി സ്റ് പാര്‍ട്ടി എന്ന് പറഞ്ഞു തുടങ്ങിയ V S ന്റെ വാര്‍ത്ത സമ്മേളന "കടന്ന കൈയ്യാണ്" എന്നാണ് മേനോന്‍റെ നിലപാട്. അച്ചടക്ക നടപടി നേരിടാതിരിക്കാന്‍ VS ഉടന്‍ CPIM ഉം ലീഗും , കോണ്‍ ഗ്രസ്സും പോലെ തന്നെ യാണ് എന്ന് പ്രസ്താവന ഇറക്കുന്നതാണ് ഉചിതം. പിന്നെ V S, പിണറായി വിജയനെ ഡാങ്കെ യുമായി താരതമ്യം ചെയ്തത് ശരിയായില്ല എന്ന് അഭിപ്രായം എനിക്കുമുണ്ട്, പണ്ട് ചരിത്ര പാഠം പഠിച്ച കൂട്ടത്തില്‍ മുസ്സോളനി എന്നൊരു സ്വേച്ചധിപതിയെക്കുറിച്ച് പഠിച്ചതായി ഓര്‍ക്കുന്നു . ഏകാധിപത്യ പ്രവണ തയുള്ളവരെ കുറിച്ച് പറഞ്ഞപ്പോള്‍ ചുമ്മാ
ഓര്‍ത്തെന്നേയുള്ളൂ .
കേരളത്തിലെ ഇടതു പക്ഷ മതേതര വിശ്വാസികള്‍ ഉണര്‍ന്നു തങ്ങളുടെ ആശയും ആവേശവും പ്രതീക്ഷയുമോക്കെയായ CPIM ലെ കറുത്ത ശക്തികള്‍ക്കെതിരായ പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ സന്തോഷം തോന്നുന്നു. പക്ഷെ അതിന് നിമിത്തമായ സ: T P ഈ മുന്നേറ്റം കാണാന്‍ ഇന്ന് നമ്മോടൊപ്പം ഇല്ലല്ലോ എന്ന ദുഖം മാത്രം.
സത്യമേവജയതെ!