Total Pageviews

Sunday, June 17, 2012

നെയ്യാറ്റിന്‍കര നല്‍കുന്ന പാഠം



നെയ്യാറ്റിന്‍ കര  അങ്ങിനെ  പര്യവസാനിച്ചു , വിജയത്തിന്   തിളക്കമുണ്ടോ  ഇല്ലയോ എന്നതിലും വളരെ ചരിത്ര പ്രാധാന്യമുള്ള തിരെഞ്ഞെടുപ്പാണ് കടന്നു പോയത്. അതുകൊണ്ട് തന്നെ ഭാവിയില്‍ കേരള  രാഷ്ട്രിയത്തില്‍  ഉണ്ടായേക്കാവുന്ന ഗതി വിഗതികളെ  ബന്ധപ്പെട്ടവര്‍  ഗൌരവത്തോടെ കാണണം. 
നെയ്യാറ്റിന്‍കരയിലെ  വോട്ടര്‍മാര്‍  വലിയ മാനസീക പിരിമുരുക്കത്തിലൂടെയകണം കടന്നു പോയിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ഉമ്മ തല്ലു കൊള്ളും, അല്ലെങ്കില്‍ വാപ്പ  നായ നക്കിയ ഇറച്ചി കറി കഴിക്കും എന്ന ഒരു ചൊല്ലാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്, നിര്‍ണായക   ഘട്ടത്തില്‍ മറുകണ്ടം ചാടി  ജനാധിപത്യത്തെ  വ്യഭിചരിച്ച ശെലവരാജനെ വീണ്ടും തിരെഞ്ഞെടുത്താല്‍ അത് കേരള ജനതയുടെ രാഷ്ട്രിയ പ്രബുദ്ധതക്ക്      തീരാ കളങ്കമാകും   . അതായത്   വാപ്പ   ഇറച്ചി തിന്നും എന്ന് സാരം. മറുവശത്ത് ധിക്കാരവും ധാര്‍ഷ്ട്യവും  കൊണ്ട് അന്ധരായ ഏതാനും ചില നേതാക്കളുടെ കയ്യിലകപ്പെട്ട CPIM നേതൃത്വം കൊടുക്കുന്ന  LDF നു വോട്ടു ചെയ്‌താല്‍ അവര്‍ വീണ്ടു വര്‍ദ്ധിച്ച ആവേശത്തോടെ  ജനാധിപത്യ വിരുദ്ധ മനുഷ്യത്വ രഹിത  പരവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടും  . വിവേക ബുദ്ധിയും സമ നിലയും തെറ്റി അവര്‍  കശാപ്പു കാരുടെ പാര്‍ട്ടിയായി അധ: പ്പതിക്കും അതായത് ഉമ്മ തല്ലു കൊള്ളും . ഒടുവില്‍ MM മണിയുടെയും , കരീമിന്റെയും  കൊലവെ റി   യേക്കാള്‍ നന്ന്  ഈ നായ നക്കിയ കറി ഉമ്മന്‍ ചാണ്ടിക്ക്     തന്നെ  ഒരു മുതല്‍ കൂട്ട്  ആകട്ടെ എന്ന് ജനം വിധിയെഴുതി എന്ന് വേണം കരുതാന്‍ . 

തിരെഞ്ഞെടുപ്പു ഫലം വരുന്നതിനു മുന്‍പ് തന്നെ വിശകലനങ്ങള് മായി  പ്രധാന രാഷ്ട്രിയ പാര്‍ട്ടികളും നേതാക്കളും എത്തിയെങ്കിലും  സത്യാ സന്ധമായ ഒരു വിശകലനം ആരില്‍ നിന്നും കണ്ടില്ല. അല്‍പ്പം സെന്സിബിളായി  സംസാരിച്ചത് മുരളിയും പന്ന്യനുമാണ്  . . പക്ഷെ ഒരു മാതിരി കോപ്പിലെ ന്യായവുമായി വന്നത് CPIM ലെ Dr . തോമസ്സ് ഐസ്സക്ക്    ആണ് . പരാജയ കാരണം VS ന്റെ ഒഞ്ചിയ  സന്ദര്‍ശനത്തിന്‍റെ  ദിവസവും , മുഹൂര്‍ത്തവും , സമയവും  ദൈര്‍ഘ്യവും  ഒക്കെയാണ് എന്ന് പറഞ്ഞ ശ്രീമാന്‍  നെയ്യാറ്റിന്‍ കരയിലെ  വോട്ടര്‍മാരെ കഴുതകളാ യാണോ  കണ്ടത് എന്ന് സംശയം തോന്നുന്നു. മെയ്‌ 5 നു TP ചന്ദ്ര ശേഖരന്‍ വധിക്കപ്പെട്ടതിന് ശേഷം  കേരളത്തില്‍ നടന്ന രാഷ്ട്രിയ  ചര്‍ച്ചകളും തുടര്‍ന്നു  M M മണി നടത്തിയ ഭ്രാന്തന്‍  ജല്‍പ്പനങ്ങളും പിണറായി വിജയനും , കരീമും നടത്തിയ  നിയമ വിരുദ്ധ നിലപാടുകളും ഒന്നും  ഐസക്കിന് വിഷയമായി തോന്നിയില്ല. രാഷ്ട്രിയ  പ്രബുദ്ധതയുള്ള   നെയ്യാറ്റിന്‍കരയിലെ   വോട്ടര്‍മാര്‍  ആര്‍ക്കു വോട്ടു ചെയ്യണമെന്നു തീരുമാനിച്ചത്   തിരെഞ്ഞെടുപ്പു ദിവസം  11 മണിക്ക് ശേഷം വാര്‍ത്താ മാധ്യമങ്ങളിലെ  ബ്രേക്കിംഗ് ന്യുസ്സ് കണ്ടിട്ടാണ്  എന്നാണ് പറഞ്ഞു വച്ചത്  . ഇത് ലജ്ജാകരമാണ്. ഇത്തരം  ഐസക്കിന്റെ കണ്ടെത്തലുകള്‍ക്ക്  ജനം നെല്ലിക്കാത്തളം വിധിക്കുന്ന കാലം വിദൂരമല്ല. 

തങ്ങളുടെ  സ്വേച്ചധിപത്യ നടപടികളെ  ചോദ്യം ചെയ്യുന്നവരെ ലിസ്റ്റു തയ്യാറാക്കും , തല്ലും , കൊല്ലും. കൊല്ലിക്കും, അതൊന്നും വോട്ടര്‍മാര്‍ കാണരുത് കേള്‍ക്കരുത്‌ , ചര്‍ച്ച ചെയ്യരുത്   ചിന്തിക്കരുത് .(ചോദ്യം ചെയ്യാന്‍ മുതിരുകയെ അരുത്)  ഞങ്ങള്‍  നിറുത്തുന്ന ഏത് കുറ്റിചൂലായാലും പോയി വോട്ടു ചെയ്തു കൊള്ളണം . കാരണം വോട്ടര്‍മാരും CPIM ആയി ഉള്ള ബന്ധം അടിമ ഉടമ ബന്ധമാണ്. ഇത്തരം ചിന്തകളാല്‍ നയിക്കപ്പെട്ടുന്നവര്‍  നെയ്യാറ്റിന്‍കര വല്ല UP യിലോ ബീഹാറിലോ ആണ് എന്ന് കരുതിയതായി  സംശയിക്കേണ്ടിയിരിക്കുന്നു. 

TP വധവും അതിനെ തുടര്‍ന്നുണ്ടായ  രാഷ്ട്രിയ സംഭവ വികാസങ്ങളും  CPIM നെ സ്നേഹിക്കുന്നവരെ  വല്ലാതെ അലോസരപ്പെടുത്തി. അതിന്‍റെ പ്രതിഫലനാണ്  നെയ്യാറ്റിന്‍കര  ഉപ തിരെഞ്ഞെടുപ്പു  ഫലം. കേരളത്തിലെ ജനങ്ങളെ അലോസരപ്പെടുത്തിയത് VS ന്റെ ഒഞ്ചിയം സന്ദര്‍ശനം അല്ല  മറിച്ച്‌ PB അംഗവും മുന്‍ അഭ്യന്ദ്ര മന്ത്രിയുമായ  കോടിയേരി  ക്രിമിനലായ അന്ത്യേകി  സുരയുടെ വീട്ടില്‍  കല്യാണത്തിനു പോയതിനെയാണ് . 
ജനത്തിനു അറിയേണ്ടത് കൊടി  സുനി പാര്‍ട്ടി  അമഗമാണോ എന്നാണു.  അംഗമാണ്  എങ്കില്‍   നിരപരാധികളുടെ ചോര മണക്കുന്ന  പണമാണോ മാസാമാസം പാര്‍ട്ടിക്ക് ലെവിയായി  നല്‍കുന്നത് ,  ഹോ കഷ്ടം , 
കോടി സുനിയെപ്പോലുള്ള  കൊട്ടേഷന്‍ സംഘങ്ങളും MM  മണിയെപ്പോലുള്ള ആരാച്ചരുമാരുമാണോ ഈ പാര്‍ട്ടി യുടെ അടിത്തറ  അതോ മാര്‍ക്സിയന്‍  പ്രത്യായശാസ്ത്രമോ? കൊടിസുനിയെ ആറ് മാസം മുന്‍പ് ജയില്‍ മോചിതനാക്കാന്‍  ശുപാര്‍ശ ചെയ്തത് P ജയരാജനും P ശശിയുമാണ് എങ്കില്‍ പിന്നെ ചിത്രം വ്യക്തം  . പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ P ശശി തന്നെയാണോ  പാര്‍ട്ടിയുടെ പ്രതിനിധി എങ്കില്‍  പറയാന്‍ ഇത്ര മാത്രം ,  നഞ്ച്  എന്തിന്  നാനാഴി .
വ്യത്യസ്ത രാഷ്ട്രിയ പാര്‍ട്ടികളില്‍  പ്രവര്‍ത്തിക്കുന്നതിനാല്‍ ,  തൊഴിലാളികളെ സംഘടിപ്പിച്ചതിന്റെ പേരില്‍ ,  ഒരു പ്രകടനം തടസ്സ പ്പെടുത്തിയതിന്റെ പേരില്‍  AITUC ശക്തമാക്കിയതിന്റെ  പേരില്‍  എതിരാളികളെ  ലിസ്റ്റു തയാറാക്കി  കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച  MM മണി കമ്യു ണി സ്റോ അതോ  കശാപ്പു കാരുടെ  ambassadar  തന്നെയോ എന്നാണു ജനങ്ങള്‍ക്ക്‌  അറിയേണ്ടത്.  കാരായി രാജനും , കാരായി ചന്ദ്ര ശേഖരനും  കുഞ്ഞനന്തനും പാര്‍ട്ടി നേതാക്കളോ അതോ  പാര്‍ട്ടിയുടെ പേ  റോളിലെ ആരാച്ചാര്‍ മാരോ ?

 കൊല്ലപ്പെട്ട ധീരനായ കമ്യു ണി സ്റ്  സ: T P യെ  കുലകുത്തിയെന്നു വിളിച്ച ,  പോലീസന്വേഷണം തടസ്സപ്പെടുത്ത്യ നടപടിയെ പരസ്യമായി ന്യായീകരിച്ച MM മണിയുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള  വെളിപ്പെടുത്തലുകളെ  വെറും നാവിന്‍റെ പിഴയാണെന്ന്  പരസ്യമായി ന്യായീകരിച്ച പിണറായി വിജയന്‍റെ നടപടിക്കുള്ള മധുരമായ പ്രതികാരമാണ് LDF ന്റെ പരാജയം . രാജ്യത്തെ നിയമ വ്യവസ്ഥയെയും , ജനധികാരത്തെയും  , മാധ്യമ  സ്വാതന്ത്ര്യത്തെയും വെല്ലു വിളിച്ച   നടപടികളെ   രഹസ്യ ബാലറ്റിലൂടെ  പ്രതികരിക്കാന്‍ കിട്ടിയ ഒരു അവസരവും ജനം വെറു തെയാക്കുമെന്നു    കരുതേണ്ട.  ജനങ്ങളെ കയ്യിലെടുക്കാന്‍ ഏറനാടന്‍  തമാശയൊന്നും  ഇനി ഫലം ചെയ്യുമെന്ന്  കരുതേണ്ട. ഒപ്പം  VS നെ പ്പോലുള്ള  ഒരു ജന പക്ഷത് നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെയും , വസ് ഉയര്‍ത്തുന്ന  ഗൌരവമുള്ള വിഷയങ്ങളെയും  അരിഞ്ഞു വിഴ്താന്‍ നേതൃത്വത്തിന്  കഴിഞ്ഞെന്നു വരാം, പക്ഷെ  ഔദ്യോഗിക നേതൃത്വത്തിന്റെ  ഈ ശ്രമങ്ങള്‍ക്കും  ജനം ബാലറ്റിലൂടെ മറുപടി നല്‍കുമെന്നാണ്   കഴിഞ്ഞ നാലു പൊതു  തിരെഞ്ഞെടുപ്പുകളിലും  ഒട്ടേറെ ഉപ തിരെഞ്ഞെടുപ്പുകളിലും ദൃശ്യമായതു  . കാരണം രഹസ്യ ബാലറ്റിലൂടെ ആയാല്‍ പിന്നെ 51 വെട്ട് പെടിക്കെണ്ടതില്ലല്ലോ  . 
കൊലപാതകങ്ങളെ  1 ശതമാനം  പോലും അമ്ഗീകരിക്കുന്നവരല്ല കേരള ജനത . അത് കൊണ്ട് തന്നെ  T P യുടെ മാത്രമല്ല മലബാര്‍ മേഖലയിലെ ഒട്ടേറെ കുടുംബങ്ങളെ അനാഥമാക്കിയ രാഷ്ട്രിയ  കൊലപാതകങ്ങളുടെ പിന്നിലെ കറുത്ത കൈകളെ  ജനം  അറപ്പോടെയും വെറുപ്പോടെയും നോക്കുന്ന  കാലം വിദൂരമല്ല. ഒപ്പം  ഐക്യത്തിനും അഖണഡതക്കും    , മതേതരത്വ സംരക്ഷണത്തിനും  മനുഷ്യ ചങ്ങലയും മനുഷ്യ മതിലും തീര്‍ത്ത ഒട്ടേറെ പ്രതിജ്ഞയും  പ്രചാരണവും നടത്തിയ പാര്‍ട്ടിയുടെ മറവില്‍ ചില ആരച്ചരന്മാര്‍ വര്‍ഗീയ  കലാപത്തിനു  വഴി മരുന്നിടാന്‍ ശ്രമിച്ചു എന്നതു  അമ്പരപ്പുളവാക്കുന്നു  .ഇങ്ങിനെ ആണ് ദിനം  സ്വയം നശിക്കുന്ന   പാര്‍ട്ടിക്കകത്ത്  അത് കൊണ്ട് തന്നെ  1964 നെ അനുസ്മരിപ്പിക്കുന്ന  ഒരു നവ മുന്നേറ്റത്തിന്റെ   പെരുമ്പറ മുഴക്കമാണ്‌  പ്രഭാത് പട് നായിക്ക്  തന്റെ E മെയില്‍ ളിലൂടെ നല്‍കുന്ന സന്ദേശം എന്ന് ഞാന്‍ മനസിലാക്കുന്നു. CPIM ലെ വലതു പക്ഷ വല്‍ക്കരണം ചെറുക്കാന്‍ മാര്‍ ക്സിയന്‍    ദര്‍ശനത്തെ  സ്നേഹിക്കുന്ന  സോഷ്യലിസ്റ്റു ആശയങ്ങളില്‍ വിശ്വസിക്കുന്ന  മുഴുവന്‍  മലയാളികളും തങ്ങളുടെ  പ്രതികരണ ശേഷി  ഉപയോഗിക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു . അതിന്‍റെ ആദ്യ പടിയായി വേണം നെയ്യാറ്റി ന്‍കര      തിരെഞ്ഞെടുപ്പു ഫലത്തെ  കാണാന്‍ എന്ന് കൂടി ഓര്‍മ്മപ്പെടുത്തി  കൊണ്ട് 
സത്യമെവജയതെ 

Sunday, June 10, 2012

നികൃഷ്ട ജീവികളും മുളക് വെള്ളവും



മരിച്ച  ഒരാളെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിക്കുകയും അതിന്  പച്ച കള്ളം   നിരത്തുകയും ചെയ്യുന്നവരെ   നികൃഷ്ട ജീവികള്‍  എന്ന് വിളിക്കണം. ഇത് എന്റെ അഭിപ്രായമല്ല, CPIM സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ അന്തരിച്ച    സ: മത്തായി ചാക്കോയെ അപകീര്‍ത്തിപ്പെടുത്താന്‍ താമരശ്ശേരി  ബിഷപ്പ് പച്ച കള്ളം പറഞ്ഞപ്പോള്‍ തൊടുത്തു വിട്ട സിദ്ധാന്തമാണ്‌. പിണറായിയുടെ അഭിപ്രായത്തോട് അന്നും   ഇന്നും   ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അത് പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായം പാര്‍ട്ടിയില്‍ അവസാന വക്കായത് കൊണ്ടല്ല  എന്ന് പ്രത്യേകം പറഞ്ഞു കൊള്ളട്ടെ .എന്നാല്‍  വര്‍ത്തമാന കാലത്തെ ഏറ്റവും ധീരനായ പോരാളിയും , കമ്യുണിസ്റ്റമായ  സ; T P യെ കൊലയാളി സംഘം  വെട്ടി കൊലപ്പെടുത്തിയതിനു ശേഷവും  ആ ധീര രക്ത സാക്ഷിയെ അവഹേളിക്കാന്‍  പത്ര സമ്മേളനങ്ങളിലും , റിപ്പോര്‍ട്ടിങ്ങുകളിലും പൊതു യോഗങ്ങളിലും T P യെയും സഹ പ്രവര്‍ത്തകരെയും കുലം കുത്തിയെന്നും അധികാര മോഹിയെന്നും  വിളിക്കാന്‍ മുതിരുന്നവരും നികൃഷ്ട ജീവി കളായെ  കേരളത്തിലെ പൊതു സമൂഹം കാണൂ കാണാവൂ. ധാര്‍ഷ്ട്യം  തലയ്ക്കു പിടിച്ച്    മനുഷ്യത്വം നഷ്ടപ്പെട്ട്    നികൃഷ്ട ജീവി യായി പരിണമിച്ചവരില്‍  പ്രമുഖനാണ് എം എം മണി. 

ഇംഗ്ലീഷു  സാഹിത്യത്തിലെ   വില്യം ഷേക്സിപിയറുടെ  കൊലപതകികലായ  പല കഥാപാത്രങ്ങളെയും പോലെ  ഒടുവില്‍  കടുത്ത ചിത്ത രോഗത്തിന് അടിമപ്പെടുന്ന  ഒരു കഥാ പാത്രമായാണ് മണിയെ കാണേണ്ടത്. രാഷ്ട്രിയ    എതിരാളികളെ  ലിസ്റ്റു തയാറാക്കി വക വരുത്തി എന്ന് ഏറ്റു പറയുക വഴി ഒരു നികൃഷ്ട ജീവിയും, മാനസീക രോഗിയും അങ്ങിനെ   കമ്യുണിസ്റ് പ്രസ്ഥാനത്തെ തന്നെ തകര്‍ക്കാന്‍ സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് അച്ചാരം വാങ്ങിയ  ഒരു മൂന്നാം  കിട ക്രിമിനലുമാണ് താനെന്നു  മണി  സ്വയ പ്രഖ്യാപിച്ചു.  അങ്ങിനെയുള്ള മണിയെ കേവലം ജില്ല സെക്രട്ടറി സ്ഥാനത്തു നിന് മാത്രം മാറ്റി യത് കൊണ്ട്  കമ്യുണിസ്റ്  പ്രസ്ഥാനങ്ങള്‍ക്ക്‌ ഉണ്ടായ  അപമാനം മാറുമെന്നു  കരുതുന്നില്ല. CPIM ന്റെ ഭരണ  ഘടന  നിര്‍ദേശിക്കും പോലെ  സ്ഥിര ബുദ്ധി യുള്ള ഒരാള്‍ക്ക്‌ മാത്രമെ പാര്‍ട്ടി അഗത്വത്തില്‍    തുടരാനാകു . ആ നിലക്ക് മണിയെ പാര്‍ട്ടിയുടെ പ്രാഥമീക  അഗത്വത്തില്‍  നിന്ന് തന്നെ  നീക്കി മാനസീക രോഗ ചികിത്സക്ക് വിധേയമാക്കുന്നതാണ്  കേരള സമൂഹത്തിന് അഭികാമ്യം.അല്ലാത്ത പക്ഷം വരും തലമുറയില്‍ ആരാഷ്ട്രിയവാദം  ശക്തി പ്രാപിക്കാനും അതുവഴി ക്രിമിനലുകളും , 
കൊട്ടേഷന്‍ സംഘങ്ങളും   രാഷ്ട്രിയ നേതൃത്വത്തിലേക്ക്  കടന്നു വരാനും  ഇടയാകും.
 സ: T P യെ  കൊലപ്പെടുത്തിയതില്‍  പാര്‍ട്ടിയിലെ ചിലര്‍ക്ക്  നിര്‍ണായക പങ്ക്  ഉണ്ട് എന്ന് അര്‍ദ്ധ ശങ്കക്ക് ഇടയില്ലാത്ത വിധം  വെളിച്ചത്തുവരുന്ന  വാര്‍ത്തകള്‍   പാര്‍ട്ടി യെ സ്നേഹിക്കുന്നവരെ  നിരാശ രാക്കുന്നു .  അത് വെറും പോലീസ്  കഥകള്‍  എന്ന് വിശ്വസിക്കാന്‍ ഇനി  മലയാളി  തയ്യാറാ കുമെന്ന്  കരുതുന്നുവര്‍  വിഡ്ഢികളുടെ  സ്വര്‍ഗത്തിലാണ്.  ഒരു പ്രവാസി എന്ന നിലയില്‍ പൊതുവില്‍  പാര്‍ട്ടിയെ സ്നേഹി ക്കുന്ന  ഓരോ മലയാളിക്കും നിവര്‍ന്നു നിന്ന്  ഞാന്‍ ഒരു CPIM അനുഭാവിയാണ്  പ്രവര്‍ത്തകനാണ് എന്ന് പറയാന്‍ കഴിയാത്ത  സ്തിഥി വിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. കാരണം  T P വധവും , തുടര്‍ന്നു  പാര്‍ട്ടി എടുത്ത  നടപടികളും പാര്‍ട്ടിയെടുത്ത  നിലപാടുകളും  M M മണിയുടെ  എ റ്റു  പ  റ ചിലുമാണ് . ഇതൊക്കെയും  കേരളത്തിലെ ജന സമൂഹം പാര്‍ട്ടിയെയും അതിന്റെ നേതൃത്വത്തെയും  വെറുക്കാന്‍ മാത്രമേ ഇട നല്‍കിയുള്ളൂ.
ജന വികാരം മനസ്സിലാക്കാനോ വിവേകത്തോടെ പ്രവര്‍ത്തിക്കാനോ ഉള്ള ബുദ്ധി   വൈഭവം  കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് കൈമോശം വന്നിരിക്കുന്നു . അതിന്‍റെ  തെളിവാണ് എളമരം കരീമിന്റെ പ്രസ്ഥാവനക്കളും, പാര്‍ട്ടി എടുത്ത സമീപനങ്ങളും .രാമായണ കഥയിലെ  രാവണന്റെ  നിലയിലാണ് ഇന്നത്തെ പാര്‍ട്ടി നേ ത്രുത്വം , രാവണന്‍ ശക്തന്നാണ് ,  പണ്ഡിതനാണ്  രാജാവാണ്  പക്ഷെ അഹം തലയ്ക്കു  പിടിച്ചു സ്വയം നശിച്ചത്  ഇവിടെ കുറിച്ച് കൊള്ളട്ടെ.  ഈ നിലക്ക് ഈ പാര്‍ട്ടിക്ക് അധിക കാലം മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന   സന്ദേശമാണ്  T P വധത്തിനു ശേഷമുള്ള കേരളത്തിലെ രാഷ്ട്രിയ സംഭവ വികാസങ്ങള്‍  അടയാളപ്പെടുത്തുന്നത്. കരുണാകരന് ശേഷം നാക്ക്‌ വളച്ചാല്‍ നുണ   പറയുന്ന  നേതാവായി CPIM ന്‍റെ സംസ്ഥാന സെക്രട്ടറിയെ ജനം കാണാന്‍ തുടങ്ങി, നിയമ വ്യവസ്ഥയെയും  മാധ്യമ  സ്വതന്ത്ര്യത്തെയും     വെല്ലുവിളിക്കുന്ന  നടപടികള്‍  കേരളത്തിലെ  CPIM ന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് കണ്ടു കേരളത്തിലെ പൊതു സമൂഹം  ഞെട്ടി. ജനങ്ങളെ തന്നെ വെല്ലു വിളിക്കുന്ന സമീപനമാണ് പാര്‍ട്ടിയുടെ ഒരു വിഭാഗം  നേതാക്കള്‍   സ്വീകരിച്ചു പോരുന്നത്  അത് വഴി  ജന മനസ്സുകളില്‍ നിന്ന് അനുദിനം അകന്നു പോകുന്ന നിലയിലാണ്  പാര്‍ട്ടി ഇന്ന് എത്തി ചേര്‍ന്നിരിക്കുന്നത് . ഇതിനെ  പോലീസും മാധ്യമങ്ങളും കൂടി  പാര്‍ട്ടിയെ വേട്ടയാടുന്നു  എന്ന് പറയുന്നതും , അടിയന്തിരാവസ്ഥയുടെ  നാളുകളോടു താരതമ്യം ചെയ്യുന്നതും ശരിയല്ല. ഇത് പലതും സ്വയം വരുത്തി വച്ചതാണ്. ഇത് തിരിച്ചറിയാന്‍ സെക്രട്ടെരിയട്ടിനു കഴിയില്ല ഇന്ന്  ബോധ്യമായി , ഇനി പ്രതീക്ഷ സംസ്ഥാന കമ്മിറ്റിയിലാണ് യിലാണ് . അവര്‍ കൂടി  തെറ്റ് തിരിച്ചറിയാന്‍  പരാജയപ്പെട്ടാല്‍, അഥവാ  അറിഞ്ഞിട്ടും ഉറക്കം നടിച്ചാല്‍  പിന്നെ  കേരളത്തിലെ പാര്‍ട്ടി കുടുംബങ്ങള്‍   ജയരാജന്‍  പറഞ്ഞത് പോലെ  മുളക് വെള്ളം  കരുതേണ്ടി വരും.  ഒരൊറ്റ വ്യത്യാസം മാത്രം പോലീസിനെ നേരിടാനല്ല മറിച്ച്  ഈ  പാര്‍ട്ടിയെ നാശത്തിലേക്ക് തള്ളി വിട്ടവ ര്‍  അടുത്ത തിരെഞ്ഞെടുപ്പു കാലത്ത്   വോട്ടിരന്നു ചെല്ലുമ്പോള്‍ അവരുടെ  കണ്ണ് തുറപ്പിക്കാന്‍ .
 എതിരാളികളെ  കൊലപ്പെടുത്തി കൊണ്ടാണ് ഈ പാര്‍ട്ടി ഇത്രയും  വളര്‍ന്നത് എന്നാ അബദ്ധ ജടിലംമായ ധാരണ  വച്ച് പുലര്‍ത്തുന്ന  കൊലപാതക രാഷ്ട്രിയത്തിന്റെ വക്താക്കളെ  തിരുത്താനും അവരില്‍ നിന്ന് ഈ പാര്‍ട്ടിയെ രക്ഷിക്കാനും  ക മ്യു  ണി സ്റ്  ആശയങ്ങളെയും  പാര്‍ട്ടിയെയും സ്നേഹിക്കുന്നവര്‍  ഉറക്കെ ചിന്തിക്കാനും പ്രതികരിക്കാനും തയ്യാറാകണം.  T  P  കൊല്ലപ്പെട്ട്  ഒരു മാസം കഴിഞ്ഞിട്ടും   പാര്‍ട്ടിയുടെ  പ ങ്ക്  സത്യാ
 സന്ദമായി  അന്വേഷണ വിധേയമാക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെ മാറ്റി നിറുത്തി കേന്ദ്ര കമ്മിറ്റി നേരിട്ട് ഒരു അന്വേഷണ നടത്തി   കുറ്റക്കാരെ നിയമത്തിനു  മുന്നില്‍ കൊണ്ട് വരാന്‍ തയ്യാറാകണം . 

  M M മണിയുടെ  ജല്പ്പനങ്ങളുടെ  പശ്ചാത്തലത്തില്‍  മാര്‍ക്സിയന്‍ ആശയങ്ങളെ തന്നെ  അപഹസിക്കുന്ന രീതി അപലപനീയമാണ്. മാര്‍ക്സിസം  മാനവീകതയുടെ പ്രത്യയ ശാസ്ത്രമാണ് .   മാര്‍ക്സിസത്തിലും  മാറ്റങ്ങള്‍  അനിവാര്യമാ ണ് .പാര്‍ട്ടി  ജനങ്ങള്‍ക്ക്‌ വേണ്ടി എന്ന  സത്യം മറന്നു ജനങ്ങള്‍  പാര്‍ട്ടിക്ക് വേണ്ടിയാണ് എന്ന് ധാര്‍ഷ്ട്യം  വെച്ച് പുലര്‍ത്തുന്ന  നേത്രുത്വം   അ ര്‍ ബു ദത്തിനു  സമമാണ് .  എട്ടു തവണ ജില്ല സെക്രട്ടറിയായും  മൂന്ന്  വട്ടം  ഒരാള്‍ക്ക്‌ സംസ്ഥാന സെക്രട്ടറിയായും മറ്റും  തുടരാന്‍  സാഹചര്യമുണ്ടാകുന്നത് തന്നെ രോഗ ലക്ഷണങ്ങളാണ്. ഇ ത്തരം  രോഗ ലക്ഷ ണങ്ങല്‍ക്കാണ്    ചികിത്സ  വേണ്ടത്.ഇത്തരം അനേകം  രോഗ ലക്ഷണങ്ങളുമായി മല്ലടിക്കുന്ന കേരളത്തിലെ  കമ്യു  ണി സ്റ്  പ്രസ്ഥാന ത്തെ  രക്ഷിക്കാന്‍  ഇനിയും ഒരു  A  K  G  ജന്മമെടുക്കട്ടെ  എന്ന് പ്രത്യാശിച്ചു കൊണ്ട് 
സത്യമേവജയതെ