ലോട്ടറി വിഷയത്തില്‍ CBI അന്വേഷണമാകമെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കുകവഴി ചിദംമ്പരത്തിന്‍റെയും , ചാണ്ടിയുടെയും ,VD സതീശന്‍റെയും നില ഏതാണ്ട് ഈ കുരങ്ങന്‍റെ പോലെയായി. ഈ നാട്ടില്‍ കോടതികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കൊണ്ഗ്രസ്സു ഇന്ത്യയെത്തന്നെ കാട്ടുകള്ളന്മ്മാര്‍ക്ക് തീറെഴുതി കൊടുത്തേനെ.
കഴിഞ്ഞ വാരം കേന്ദ്ര മന്ത്രി ആന്റണിക്കും പറ്റി സമാനമായ ഒരു അമളി.
2006 ല്‍ വയനാട്ടില്‍ പ്രചാരണത്തിന് എത്തുമ്പോള്‍ കണ്ട ചിത്രമല്ല ഇപ്പോഴെന്ന ആന്റണിയുടെ പ്രസംഗം അദ്ദേഹത്തിന്നു തന്നെ വിനയാകുന്നു. അന്ന് വരുമ്പോള്‍ പട്ടിണിമരണങ്ങളും കര്‍ഷകആത്മഹത്യയുമായിരുന്നു വയനാട്ടില്‍. ഇന്ന് സ്ഥിതിയാകെ മാറിയെന്നാണ് ആന്റണി കല്‍പ്പറ്റയില്‍ പ്രസംഗിച്ചത്. കരയുന്ന മുഖങ്ങള്‍ക്കുപകരം ചിരിക്കുന്ന മുഖമാണ് ഇന്ന് കാണുന്നത്. കാര്‍ഷികത്തകര്‍ച്ചയെന്ന പ്രശ്നവും ഇന്നില്ല. അന്ന് കേരളത്തില്‍ യുഡിഎഫും കേന്ദ്രത്തില്‍ യുപിഎയുമായിരുന്നു എന്നത് ആന്റണി മറന്നതായിരിക്കുമോയെന്നാണ് പ്രസംഗം കേട്ട അണികള്‍തന്നെ ചോദിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് വയനാട് ഏറെ മാറിയെന്ന് സമ്മതിക്കാനും അദ്ദേഹം മറന്നില്ല. പക്ഷെ ആന്റണിയുടെ തൊലിക്കട്ടിയും ആദര്‍ശത്തിന്‍റെ പോയ്മുഖവും അഴിഞ്ഞു പോയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആന്റണിയുടെ കേരള പര്യടനം സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ വെളിവുള്ളവര്‍ ആരെങ്കിലും പറയുമോ സോണിയാഗാന്ധിയും ,മന്‍മോഹന്‍ സിങ്ങുമാണ് കരഷകരുടെ പട്ടിണി മാറ്റിയതെന്ന്. അമ്പാനിയുടെയും, TATAയുടെയും, റാഡിയുടെയും , എ രാജയുടെയുമൊക്കെ പട്ടിണി മാറ്റി എന്ന് പറഞ്ഞാല്‍ സമ്മതിക്കാം. 1978 ല്‍ ഇന്ദിരാ ഗാന്ധിക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കൊടുത്തു എന്ന് പറഞ്ഞു കൊണ്ഗ്രസ്സില്‍ നിന്ന് രാജിവച്ചു പുറത്തു പോയ ഈ ആദര്‍ശവാദി ഇന്ന് ഐസ് ക്രീം കേസ്സിലെ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചു സംസാരിക്കാന്‍ വെമ്പല്‍ കൊള്ളുന്നത് കണ്ടു ഓക്കാനം വന്നു എന്ന് പറയാതെ വയ്യാ. പഞ്ചസാര ഇറക്കുമതിയില്‍ അഴിമതി നടന്നു എന്ന് വാര്‍ത്ത വന്നപ്പോഴേ മന്ത്രി സ്ഥാനം രാജിവച്ച ടിയാന്‍ ഇന്ന് ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതികള്‍ തന്‍റെ സഹ പ്രവര്‍ത്തകര്‍ നടത്തിയിട്ടും ഒരു ഉളുപ്പുമില്ലാതെ മന്ത്രി സഭയില്‍ കണ്ണും വായും ചെവിയും പൊത്തിയിരിക്കുന്ന അവസ്ഥയാണ്.പാലും മുട്ടയും ഇറച്ചിയും ഒക്കെ പോഷകമൂല്യമുള്ള നല്ല ആഹാര പദാര്‍ഥങ്ങള്‍ തന്നെ പക്ഷെ ചീഞ്ഞാല്‍ ദുര്‍ഗന്ധം അസഹ്യമാണ്. എടുത്തു തോട്ടിലെറിഞ്ഞേ മതിയാകൂ . ആന്‍റെണിയുടെ ആദര്‍ശത്തിന്‍റെയും കഥ ഏതാണ്ട് ആ നിലയിലായോ എന്ന സംശയം കേരള ജനതയില്‍ ബലപ്പെട്ടു വരുന്നു.
ഭരണവിരുദ്ധ വികാരമില്ലാത്ത കേരളചരിത്രത്തിലെ ആദ്യ നിയമ സഭ തിരഞ്ഞെടുപ്പില്‍ ജനവിധി LDF ഭരണത്തിന്‍റെ തുടര്‍ചക്ക് വഴിതെളിക്കട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട്.......
സത്യമേവജയതേ!
ഹലോ. തങ്ങളുടെ ബ്ലോഗ് ഞാന്‍ സശ്രദ്ധം വായിച്ചു. തങ്ങളെ പോലുള്ളവര്‍ ഇപ്രകാരം പറയുന്നത്, ഖേദകരം ആണ്
ReplyDeleteദയവായി തുറന്ന മനസ്സോടെ ആലോചിക്കൂ
1 - VS ഫാക്ടര്‍ : ലജ്ജാകരം. യൂത്ത് കോണ്‍ഗ്രസ്സിന്റെ രാഹുല്‍ ഫാക്ടര്‍ / ഗാന്ധി ഫാമിലി എഫ്ഫക്റ്റ് തുടങ്ങിയ ഭോഷ്ക്കുമായി എന്ത് വ്യത്യാസം?
2 - കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന ഒരേ ഒരു വിപ്ലവാത്മകമായ കാര്യം ജനകീയ ആസൂത്രണം മാത്രം ആണ്. (1967 EMS മന്ത്രിസഭയ്ക്ക് ശേഷം ). സ.VS വിഭാഗീയതക്ക് വേണ്ടി ഷന്ധീകരിച്ചു.
3 - അഴിമതി : VS ന് എന്ത് പോളിസി ആണ് ഉള്ളത്? അഴിമതി കേരള സമൂഹത്തില്‍ സാര്‍വത്രികം ആണ്. അതിന്‍റെ സാദ്ധ്യതകള്‍ ഇല്ലാതാക്കാന്‍ എന്തെങ്കിലും പോളിസി VS മുന്നോട്ടു വച്ചുവോ? അഴിമതിക്കുള്ള എല്ലാ വാതിലുകളും മുമ്പത്തെ പോലെ തന്നെ തുറന്നു കിടക്കുകയും അതിലെ വിരലില്‍ എണ്ണാവുന്ന എതിരാളികളെ കോടതി വ്യവഹാരത്തില്‍ പെടുത്തുന്നതും ആണോ പോളിസി?
നമ്മുടെ നാട്ടിന്‍ പുറങ്ങളിലും കോടതി വ്യവഹാരങ്ങളില്‍ 30 -40 വര്‍ഷം obsession ആയി നടക്കുന്ന വ്യക്തികള്‍ ഉണ്ട് . വാസ്തവത്തില്‍ ഒരിക്കല്‍ കോടതി വ്യവഹാരത്തില്‍ ആക്രിഷ്ടനയാല്‍ ഇങ്ങനെ സംഭവിക്കും
അഴിമതിക്ക് എതിരെ അത്മാര്‍ത്ഥം ആയ സമരം ആണ് ഉദ്ദേശം എങ്കില്‍, അതിനു സാധ്യത നല്‍കുന്ന രീതികള്‍ക്ക് എതിരായി ഒന്നും ചെയ്തില്ല?
4 - മനുഷ്യന്‍ മനുഷ്യനെ സംഗീതം പോലെ സ്നേഹിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആദ്യം മനസ്സില്‍ പക ഉപേക്ഷിക്കുക അല്ലെ വേണ്ടത്? പകയെ നിലപാടുകളിലെ സ്ഥിരത ആയി നാം തെറ്റിദ്ധരിക്കുന്നു
5 - അനുചര വൃന്ദം, മീഡിയ മനജ്മെന്റ്റ്, കോടതി വ്യവഹാരം, senseshanalism, പ്രായത്തിനെ തോല്പിക്കുന്ന ഊര്‍ജസ്വലത എന്നിവ മാറ്റി നിര്‍ത്തിയാല്‍, VS എന്ത് ആണ്?
6 - എന്ത് കൊണ്ട്, VS ന് പല കാര്യങ്ങളിലും ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ്? കിനാലൂര്‍ തെറ്റെങ്ങില്‍ മൂലംപിള്ളിയും തെറ്റല്ലേ?
(പിണറായിയുടെ മകന് ആണ് ഗോള്‍ഫ് ക്ലബ്ബില്‍ മെംബെര്‍ഷിപ് ഉണ്ടായിരുന്നത് എങ്കില്‍, VS ന്റെ പ്രതികരണം എങ്ങിനെ ആവും ആയിരുന്നു എന്ന് തങ്ങള്‍ എപ്പോള്‍ എങ്കിലും ചിന്തിച്ചിട്ടുണ്ടോ?)
7 - HMT ഭൂമി വിറ്റത് തെറ്റെങ്കില്‍ എന്ത് കൊണ്ട് അത് ലേലത്തില്‍ വിറ്റപ്പോള്‍ എതിര്‍ത്തില്ല? ഞാനും താങ്ങളും (VS ഉം) സ്വകാര്യ സ്വത്ത് നിയമപരമായി അനുഭവിക്കുന്ന ബൂര്‍ഷ സമൂഹത്തില്‍, എതിര്‍ ചേരിയില്‍ ഉള്ള എളമരം കരീം ചെയ്യുമ്പോള്‍ മാത്രം എങ്ങിനെ തെറ്റ് ആകും? അത് തെറ്റെങ്കില്‍ സ്മാര്‍ട്ട് സിറ്റി, ഓപ്പണ്‍ ടെന്ടെര്‍ വിളിക്കാതെ കൈ മാറിയതും , രേജിസ്ട്രറേന്‍ ഇളവു നല്‍കി നല്കിയതും തെറ്റല്ലേ?
സ. ശര്‍മ എതിര്‍ ചേരിയില്‍ വരും വരെ, VS ന് അത് ശരി ആവും, അതിനു ശേഷം തെറ്റും !
8 - ബേബിയം ഐസക്കും P രാജീവും പിണറായിയും ദിനേശ് മണിയും എതിര്‍ ചേരിയില്‍ വന്നപ്പോള്‍ മാത്രം ആണ് മോശക്കാര്‍ ആയത്.
മുന്മ്പ് മോശക്കാര്‍ ആയ ബാലാനന്ദനും KN രവീന്ദ്രനാഥും ഇപ്പോള്‍ നല്ലവര്‍ ആയി,
9 - എനിക്ക് തോന്നിയിട്ടുള്ളത്, അഴിമതി കേസോ പെണ്ണ് കേസോ, VS ന് പക തീര്‍ക്കാന്‍ ഉള്ള ഉപകരണം മാത്രം. അഴിമാതിയോടുള്ള എതിര്‍പ്പോ, സ്ത്രീകളോടുള്ള ബഹുമാനമോ കൊണ്ട് അല്ല. സ്ത്രീ സുരക്ഷക്കോ, ഭരണ സുതാര്യതക്കോ, അഴിമതി സാദ്ധ്യതകള്‍ ഒഴിവാക്കാനോ എന്ത് നടപടി ഉണ്ടായി? (പോലീസ് കേസും, കോടതി കേസും നടന്ന കഴിഞ്ഞ സംഭവങ്ങളില്‍ ഉള്ള തുടര്‍ നടപടി മാത്രം ആണ്.) സ. ഗുരുദാസന്റെ ഏക്സൈസ് പോലും 5 വര്‍ഷത്തിനു മുന്‍പ് ഉണ്ടായതില്‍ നിന്നും എന്ത് വ്യത്യാസം ആണ് ഉണ്ടായതു? വ്യാജ മദ്യ ദുരന്തം, വ്യാജ കള്ള്, മദ്യ ആസക്തി, വ്യാപകമായ ഉദ്യോഗസ്ഥ കൈകൂലിയും ഉദ്യോഗസ്ഥ മേധാവിത്തവും എല്ലാം പഴയ പടി തന്നെ !!
എങ്കിലും ഏറെക്കുറെ സംശുദ്ധമായ VS കേരളത്തിന് ഒരു മുതല്‍ കൂട്ട് ആണ്. പക്ഷെ പല RSS നേതാക്കളും പതിന്‍ മടങ്ങ് നിസ്വര്‍തര്‍ ആണ്!
അജിത്
താങ്കള്‍ കരുതുന്നത് പോലെ ഞാന്‍ ഒരു vs പക്ഷപാതിയൊന്നുമല്ല മറിച്ചു vs ആണ് പാര്‍ട്ടിയില്‍ വിഭാഗീയത കൊണ്ട് വന്നത് എന്ന അഭിപ്രായം തന്നെയാണ് ഉള്ളത്. എന്നാല്‍ കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ LDF നു ഭരണ തുടര്‍ച്ച ലഭിക്കേണ്ടത് അനിവാര്യമാണ് . അത് കേരള ത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യ ഭരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ മുതലാളിത്വ ,സാമ്രാജ്യത്വ താല്‍പ്പര്യങ്ങളെ എതിര്‍ക്കാന്‍ ഒപ്പം വര്‍ധിച്ചു വരുന്ന അഴിമതി , വര്‍ഗീയത എന്നിവയെ നേരിടാന്‍ (ഒരു തുരുത്തെങ്കിലും) കേരളത്തില്‍ ഇടതു പക്ഷം അധികാരത്തില്‍ ഇരിക്കേണ്ടത് ആവശ്യമാണ് . അതിനു കേരളത്തില്‍ LDF നു നേതൃത്വം കൊടുക്കുവാന്‍ vs ന്‍റെ ശേഷിയും കഴിഞ്ഞകാലങ്ങളില്‍ എടുത്ത നിലപാടുകളും ഗുണം ചെയും എന്ന് ഞാന്‍ വിശ്വസിക്കുന്നു അതിനെ ഞാന്‍ പിന്താങ്ങി . അതാണ് എന്‍റെ പല പ്രതികരണങ്ങളും എന്ന് ഓര്‍മപ്പെടുത്തട്ടെ .
ReplyDeleteഒരു പ്രവാസിയാണ് ഞാന്‍ . പാര്‍ട്ടി മെമ്പര്ഷിപ്പില്ലെങ്കിലും കമ്യു ണിസ്റ് കാരനെ പ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ജീവിക്കാനും എന്നാല്‍ കഴിയും വിധം പരിശ്രമിക്കുന്നു. ഒരു കമ്യു ണി സ്റ് കാരന്‍ സാമൂഹ്യ മാറ്റത്തിനു വേണ്ടി പുറത്തു പോരാടുമ്പോള്‍ തന്നെ പാര്‍ട്ടിയില്‍ വരുന്ന മൂല്യ ച്യുതികല്‍ക്കെതിരെ പാര്‍ട്ടിക്കകത്തും പോരാടണം എന്നാണു പഠിച്ചിട്ടുള്ളത് . അകത്തില്ലെങ്കിലും മുല്യച്യുതികള്‍ കണ്ടാല്‍ പ്രതികരിച്ചു പോകും അതൊരു ശീലമായി പോയി. ഇനി മറ്റൊന്ന് അയര്‍ലണ്ട് പോലെയുള്ള രാജ്യങ്ങളില്‍ ജീവിച്ചതുകൊണ്ടും ഗാന്ധിജിയുടെ മണ്ണില്‍ ജനിച്ചതുകൊണ്ടും ഇപ്പോള്‍ സത്യസന്ദതക്ക് വലിയ വില നല്‍കി പോരുന്നു. അത് പ്രായം നല്‍കിയ ഒരു തിരിച്ചറിവ് കൂടിയാണ് എന്ന് കൂട്ടികോളൂ . ആ നിലക്ക് പാര്‍ട്ടികള്‍ , നേതാക്കള്‍ , വ്യക്തികള്‍ എല്ലാവരും സത്യസന്തത പാലി ക്കെണ്ടതിന്റെ ആവശ്യകത യില്‍ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആ നിലക്ക് അസത്യം അനീതി ഇവക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഞാന്‍ പരിശ്രമിക്കുന്നു.
അങ്ങിനെയാണ് vs വിരുദ്ധനായ ഞാന്‍ vs എടുത്ത ചില നിലപാടുകളെ പ്രശംസിക്കാന്‍ നിര്‍ബന്ധിതനായത് . ഒപ്പം എന്നെ അലോസരപ്പെടുത്തിയത് പാര്‍ട്ടി നേതൃത്വം എടുക്കുന്നു ചില നിലപാടുകളിലെ വൈ രു ദ്ധ്യം മാന്. ഉദ്: മൂനാര്‍ കൈയ്യേറ്റങ്ങള്‍, ടോമിന്‍ തച്ചന്കേരി വിഷയം pdp ബന്ധം , ലോട്ടറി വിഷയം, കെ ജി ബാലകൃഷ്ണന്‍ വിഷയം, പ ശശി വിഷയം അങ്ങിനെ നിരവധി. . ഒരു വ്യക്തി യേക്കാള്‍ എന്ത് കൊണ്ടും പാര്‍ട്ടിക്ക് ഏതു വിഷയത്തിലും മേല്‍കൈ നേടാന്‍ കഴുയുമായിരുന്നു , പക്ഷെ താല്‍പ്പര്മെടുത്തില്ല എന്നതാണ് വസ്തുത . ഈ നിലപാടുകളില്‍ സത്യസന്ദത പുലര്‍ത്താന്‍ പാര്‍ട്ടി വിമുഖത കാട്ടി എന്നതാണ് വിമ്മര്‍ശനം .ഒപ്പം vs വിഷയം ഏറ്റെടുത്തു എന്നത് കൊണ്ട് അതിനെ എതിര്‍ക്കാന്‍ തുടങ്ങി. ഇത് സമുഹത്തിന്റെ പുരോഗതിക്കും , ജനങ്ങളുടെ പള്‍സ്സിന്നും എതിരാണ്. അവിടെയാണ് എന്റെ വിയോജിപ്പ്.
ReplyDeleteവസ് പാര്‍ട്ടിക്ക് കീഴ്പ്പെട്ടു പ്രവര്‍ത്തിക്കണം എന്നത് തന്നെയാണ് എന്റെയും നിലപാട് . പക്ഷെ പാര്‍ട്ടിയും ജനങ്ങളുടെ പല്സ്സു മനസ്സിലാകി തക്ക സമയത്ത് നിലപാട് എടുക്കാന്‍ പ്രപ്ത്മാകണം. അതില്‍ സങ്കുചിത താല്‍പ്പര്യങ്ങള്‍ കടന്നു വരരുത്. വന്നാല്‍ അത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് ഒറ്റപെടുത്തും.
പാട്ടിക്കും . അനുചര വൃന്തം , കോടതി വ്യവഹാരം, സെന്സേഷനലിസം ഒക്കെ ആകാം , കാലത്തിനൊത്ത മാറ്റം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വരുത്തണം . അതിനു എന്ത് കൊണ്ട് കഴിയുന്നില്ല. ഉദ; കെ.ജി. ബാലകൃഷ്ണന്‍ വിഷയം ഏറ്റെടുത്തു സെന്സേഷനിളിസം ഉണ്ടാക്കാമായിരുന്നു. ആര് പറഞ്ഞു എടുക്കേണ്ടെന്നു. അവിടെയാണ് സംശയങ്ങള്‍ ഉയരുന്നത്. ലോട്ടറി വിഷയം പാര്‍ട്ടി ക്ക് , നേരെത്തെ നിലപ്പാടു എടുക്കാമായിരുന്നു. വസ് പ്രധാന മന്ത്രിക്ക് കത്തെഴുതിയപ്പോള്‍ ഡല്‍ഹിയില്‍ pathrakkarodu അത് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന് പറഞ്ഞതാണ് ഐസക്ക് . പക്ഷെ കോടതി പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ അത് പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്തില്ലേ. ഒരു കമ്യുണിസ്റ്റ് കാരനായ ഐസക്ക് മുന്‍വിധിയോടെ പ്രതികരിച്ചതാണ് എനിക്ക് ദഹിക്കാത്തത്. ഇനിയും ഒട്ടേറെ വിഷയങ്ങള്‍ പാര്‍ട്ടിക്ക് എത്റെടുക്കവുന്നതല്ലേ. ഉദാ ; അന്നാഹസാരെ ഏറ്റെടുത്ത വിഷയം പാര്‍ട്ടി കേന്ദ്ര നേത്രുതവ്ത്തിന്നു എന്‍റെ ഏറ്റെടുക്കാമായിരുന്നില്ലേ ? മറ്റാരെങ്കിലും ജനങ്ങളുടെ പല്സ്സു മനസ്സിലാക്കി പ്രശങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അതിനെ മുന്‍ വിധിയോടെ കാണരുത്.
vs 100 % ശരിയെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയേണ്ടി വരും. അരുണ്കുമാരിന്റെ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ശരിയായില്ല എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. ക്ലിഫ്ഫ് ഹൌസ്സു അഡ്രസ്സ് ഉപയോഗിച്ചത്തിന്നു എന്ത് ന്യായീകരനമാണ് ഉള്ളത്. പക്ഷെ പാര്‍ട്ടി അവിടെയും നടപടി എടുത്തു കണ്ടില്ല. മറ്റൊന്ന് കരീമിന്‍റെ വിഷയം. കരീമിന്‍റെ ചില നടപടികള്‍ സത്യസന്ധമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം ഒരു കമ്യു ണി സ്റ് കാരന് ചേരാത്ത നിലയിലുള്ള വ്യക്തി ബന്ധങ്ങള്‍, സ്വത്വ താല്‍പ്പര്യങ്ങള്‍, വികസന നയങ്ങള്‍ ഇവയൊക്കെ എതിര്‍ക്ക പെടണം . ശശീന്ദ്രന്റെ കൊലപാതകത്തില്‍ ഞാന്‍ കരീമിന്‍റെ നടപടിയെ മനുഷ്യത്വ രഹിതം എന്ന് പറയും, കാരണം ശശി ന്ദ്രന്റെ യും മക്കളുടെയും സ്ഥാനത്തു ഞാന്‍ എന്നെയും എന്‍റെ മക്കളെയും കാണുന്നു. കാരണം ഞാന്‍ ആ ജോലിയിലായിരുന്നെങ്കില്‍ എനിക്കും ഇതേ ഗതി വരും എന്ന് വിശ്വസിക്കുന്നു.ഒപ്പം കരീമിനെ പ്പോലുള്ള ഒരു മന്ത്രിയില്‍ നിന്ന് നീതി ലഭിക്കില്ല എന്നതുകൊണ്ടാണ് ഞാന്‍ അവിടെ പ്രതികരിച്ചത്. അല്ലാതെ വസ് പക്ഷക്കാരനായത് കൊണ്ടല്ല. ഒപ്പം കരീമിന്‍റെ ഒരു ധാര്‍ഷ്ട്യം ജനവികാരത്തോടു പോലുമുള്ള പുച്ഛം . അത് പ്രതിഷേധര്‍ഹാമാണ്.
ഇനി ശര്‍മയുടെ കാര്യത്തിലും ഇതേ നിലപാടുതന്നെയാണ്. സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ശര്‍മ്മക്ക് വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് എന്‍റെ അറിവില്‍ ഇല്ല അങ്ങിനെ എന്‍റെ അറിവില്‍ വന്നാല്‍ തീര്‍ച്ചയായും പ്രതികരിക്കും . പിന്നെ ഇവരെയൊക്കെ നിയത്രിക്കേണ്ട പാര്‍ട്ടി ആ കര്‍ത്തവ്യം നിറവേറ്റുന്നില്ല എന്നത് കൊണ്ട് തന്നെ ഈ അധ; പതനം സ്വാഭാവികം . എന്‍റെ നിലപാടുകള്‍ സത്യത്തോട് ചേര്‍ന്ന് നിലക്കുന്നതും ഇടതുപക്ഷ പ്രസ്ഥാനത്തിന്നു ഗുണം ചെയ്യുന്നതുമായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. എങ്കിലേ അത് സമൂഹത്തിനു ആത്യന്തീകമായി ഗുണം ചെയ്യൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.കാരണം ഞാന്‍ ഈ പാര്‍ട്ടിയെ അത്ര കണ്ടു സ്നേഹിക്കുകയും മാര്‍ക്സിയന്‍ ആശയങ്ങളില്‍ അത്ര കണ്ടു വിശ്വസിക്കുകയും ചെയ്യുന്നു. . തുടര്‍ന്നും പ്രതികരണങ്ങള്‍ അറിയിക്കുക.
ഇനി ചില RSS കാരോട് എനിക്ക് ബഹുമാനമാണ് . ഉധ്: അടിയന്തിരാവസ്ഥക്കാലത്ത് അവര്‍ സഹിച്ച പീഡനങ്ങള്‍ . ആലുവ പെരുമ്പാവൂര്‍ മേഖലയില്‍ ച്പിം നു സമാനമായ ത്യാഗങ്ങള്‍ അവരും സഹിച്ചതായി എനിക്കറിയാം . പക്ഷെ അവരുടെ പ്രത്യേയ ശാസ്ത്രത്തോട് തീരെ യോജിപ്പില്ല. അവരും മാര്‍ക്സിയന്‍ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്.
പ്രിയ ചേട്ടാ,
ReplyDeleteഎല്ലാ മൂല്യച്ചുതിക്കും എതിരായി പോരടുന്നവന്‍ ആണ് കമ്മുനിസ്റ്റ് എന്ന തങ്ങളുടെ നിരീക്ഷണതിനോനോട് യോചിക്കുന്നു.
മൂലച്ചുതി കണ്ടാല്‍ പ്രതികരിക്കണം. പക്ഷെ അത് VS വിരുധരോട് മാത്രം ആകരുത്. ഈ "ഭേദപെട്ട തോമന്‍" ന്റെ എന്‍റെ വിയോചിപ്പുകള്‍ ഇവയന്നു.
1 - മൂന്നാര്‍ കൈയേറ്റം - തങ്ങളുടെ നിലപാട് 100% ശരി
2 - ടോമിന്‍ തച്ചന്കേരി - സമാനമായ അനുമതിയില്ലതേ വിദേശ യാത്ര നിരവധി നടത്തിയ അരുണ്‍ കുമാറിന് ബാധകം ആകണം എന്ന് VS ഒ തങ്ങളോ പറയാത്തത് എന്ത് ?
3 - pdp ബന്ധം - തങ്ങളുടെ നിലപാട് 100% ശരി (പക്ഷെ മലമ്പുഴയില്‍ BJP സഹായിക്കുന്നത് VS നെ ആണ് എന്നത് മറ്റൊരു വിരോധാഭാസം !, VS compromise ചെയ്യരുതായിരുന്നു )
4 - ലോട്ടറി വിഷയം - ഇതു ആടിനെ പട്ടി ആക്കുന്നത് പോലെ ആണ്. ഐസക് തന്നെ ലോട്ടറി വകുപ്പ് VS ഏറ്റെടുകരുതോ ഏന് ചോതിച്ചത്രേ . പക്ഷെ, VS ന് വേണ്ടത് ഐസക്കിനെ ക്രൂശിക്കാന്‍ ഒരു മാധ്യമ - പ്രതിപക്ഷ സഹായ സംഘം ആണ്. ലോട്ടറി കേസിന്റെ വളച്ചു ഓടിച്ച വ്യാഖ്യാനങ്ങള്‍ മാത്രം ആണ് പ്രചരിക്കുന്നത്.
5 - കെ ജി ബാലകൃഷ്ണന്‍ - ശാന്തി ഭൂഷന്‍ വിഷയത്തില്‍ VS പ്രതികരിക്കാത്തത് എന്ത് കൊണ്ട്? KGB ക്ക് മിന്പു ഉള്ള പലരും അഴിമതിക്കാര്‍ ആയിരുന്നു എന്ന് മുദ്ര വച്ച കവറില്‍ സുപ്രിം കോടതിയില്‍ നല്‍കിയിട്ട് ഉണ്ട്. അവരുടെ പേര് പോലും പറയാന്‍ എല്ലാവരും ഭയക്കുന്നു. KGB ക്ക് മാത്രം മറ്റൊരു നീതി !! അഴിമതിക്ക് എതിരെയുള്ള VS എന്ത് കൊണ്ട് KGB യെ മാത്രം ഒട്ടപെടുതുന്നു ? ഇത് കാപട്യം അല്ലെ? അഴിമതി രണ്ടു തരാം ഉണ്ടോ?
6 - പി.സശി - തങ്ങളുടെ നിലപാട് 100% ശരി
7 - എളമരം കരീം - ഇതു പോലുള്ള ബന്ധങ്ങള്‍ ഉള്ള K ചന്ദ്രന്‍പിള്ള എങ്ങിനെ പ്രിയംകരം ആവുന്നു? (ശശി ന്ദ്രന്റെ യും മക്കളുടെയും മരണം ഏറ്റവും നിര്‍ഭാഗ്യകരം ആണ്. അതിനു ഉത്തരവാദികള്‍ അയവരെ ശിക്ഷിക്കണം. പക്ഷെ ഈ സംഭവവും ആയി എന്തിനു ഒരു മന്ത്രിയെ ലിങ്ക് ചെയ്യാന്‍ ശ്രമിക്കണം? )
7 - സ്ത്രീ പീഡനം - ഏതാനും രാഷ്ട്രീയ എതിരാളികള്‍ ഉള്‍പെട്ട കേസുകള്‍ ഒഴികെ മറ്റൊന്നും ഏറ്റെടുക്കുന്നില്ല? സ്ത്രീധനം, ബസുകളിലും നിരത്തുകളിലും ഉള്ള അതിക്രമം, ഇവര്‍ അല്ലെ യഥാര്‍ത്ഥ ഇരകള്‍?
8 - CVC വിഷയം - എനിക്ക് തോന്നിയിട്ടുള്ളത്, CVC ആരോപണ വിമുക്തന്‍ ആയിരിക്കണം. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് തെറ്റ് . പക്ഷെ P J തോമസ് അഴിമാതിക്കാരന്‍ ആണ് എന്ന് പറയുന്നത് ശരിയായ രീതി അല്ല. അദ്ദേഹം ഒരു നല്ല ഉധ്യോഗസ്ഥന്‍ ആണ് എന്ന് പലരും പറയുന്നു. (സ. VS മത്രിസഭയുടെ ചീഫ് സെക്രടറി പോലും ആയിരുന്നു !) കേവലം ഒരു ജൂനിയര്‍ ഓഫീസര്‍ ആയിരുന്ന അദ്ദേഹം സാങ്ങേതികം ആയി മാത്രം പ്രതിപട്ടികയില്‍ പെട്ടത് ആണ്. തങ്ങള്‍ക്കു അറിയാമെങ്ങില്‍, അദ്ദേഹം ചെയ്ത തെറ്റുകള്‍ എന്ത് എന്ന് പറയാമോ?
അജിത്