Total Pageviews

Tuesday, September 14, 2010

മുകേഷ് സമ്പന്നരുടെ പട്ടികയില്‍ ഒന്നമാനാകുമ്പോള്‍ !!!!

Forbes  മാസികയുടെ മുകേഷ് സമ്പന്നരുടെ പട്ടികയില്‍ ഒന്നമതെത്തുമെന്ന പ്രവചനം ഓരോ ഇന്ത്യക്കാരനും ലോകജനതക്കുമുന്പില്‍ അഭിമാനിക്കുമെന്നു കരുതുന്ന പ്രവാസികളും, മറ്റെല്ലാ ഇന്ത്യക്കാര്‍ക്കും തെറ്റി.ഇന്ത്യയിലെ ഒരു വ്യവസായ ഗ്രൂപ്പ്‌ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം ധനം സമ്പാദിച്ചു ലോക സമ്പന്നരുടെ പട്ടികയില്‍ പ്രഥമസ്ഥാനത്ത് എത്തുന്നത് ഇന്ത്യയില്‍ എത്ര      ഭീമമായ    പകല്‍ കൊള്ളയാണ് അംബാനി  ഗ്രൂപ്  നടത്തുന്നത്  എന്നതിന്‍റെ ചൂണ്ടുപലകയാണ്.  സ്വതന്ത്ര്യനന്തര ഭാരതത്തില്‍ നെഹ്രുവിന്റെ സോഷ്യലിസ്റ്റു ആശയങ്ങള്‍ക്ക് അപജയം സംഭവിച്ചപ്പോഴാണ് അംബാനിമാരുടെ വളര്‍ച്ച തുടങ്ങിയതെങ്കിലും ,    ബ്രിട്ടിഷ്    ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍  നിന്ന് 200 കൊല്ലം  കൊണ്ട് കൊള്ളയടിചതിലും    സമ്പത്ത് ചുരുങ്ങിയ കാലം  (40years )   കൊണ്ട്  അംബാനി കുടുംബം വാരികൂടി . ഇത് ഇന്ത്യയുടെ പ്രകൃതി വിഭവങ്ങളെയും ,70%  വരുന്ന ദരിദ്രനാരായണന്മാരായ ഇന്ത്യക്കാരെ പ്രകാശ വേഗതയില്‍ കൊള്ളയടിചിട്ടാണ് എന്ന് കാണാം .
പെട്രോളിയ ഘനനവും മറ്റു അനുബന്ധ വ്യവസായങ്ങളില്‍  തുടങ്ങി ഇന്ന് കൃഷിയിലും ,retail   വ്യാപാരത്തിലും എത്തി നില്‍ക്കുന്ന റിലയന്‍സിന്‍റെ  വളര്‍ച്ചക്ക് (പകല്‍ കൊള്ളക്ക് )സഹായകമായത് 1991  നു ശേഷമുള്ള കോണ്ഗ്രസ്സിന്‍റെ  തെറ്റായ സാമ്പത്തിക നയങ്ങളാണ് എന്ന് പറയാതെ വയ്യാ.    
 120 കോടി ജനതയുള്ള  ഇന്ത്യയെ ഒരു നല്ല കമ്പോളമായി കണ്ട്‌ വന്‍ വിദേശ നിക്ഷേപം വഴി പണം ഒഴുകിയെത്തുകയും , അത് പ്രത്യക്ഷത്തില്‍ ജനങ്ങളുടെ ജീവിത നിലവാരം മേച്ചപ്പെടുത്തുമെങ്കിലും  , വികസനമെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ തട്ടിപ്പിന് പിന്നിലെ അപകടം വളരെ വലുതാണ്‌. ഇന്ത്യയില്‍ ഇന്ന് 7 % നു മേലെ G  D P  വളര്‍ച്ചാ നിരക്ക് കൈവരിക്കുമ്പോഴും, യഥാര്‍ഥത്തില്‍  ഏതാനും ചില അംബാനിമാര്‍  മാത്രമാണ്  വളരുന്നത്‌ . 
Ireland - a case Study .
Ireland  പോലെ യുള്ള    രാജ്യം ഏറ്റവും നല്ല ഒരു  ഉദാഹരണമാണ്.90 നു ശേഷമുണ്ടായ വിദേശ , Ε.U .മൂലധന നിക്ഷേപത്തിന്റെ  ഭാഗമായി   Ireland ല്‍ വന്‍ സാമ്പത്തിക വളര്‍ച്ചയാണ് അനുഭവപ്പെട്ടത് . Celtic Tiger എന്നാ ഓമനപേരിട്ടു വിളിച്ച ഏതാണ്ട് 15  വര്‍ഷം    യഥാര്‍ഥത്തില്‍   വളര്‍ന്നത്‌  ഏതാനും ചില builders  ഉം Bankers ഉം റീടെയില്‍ (eg: ടെസ്കോ , ഡണ്‍സു )     ഭീമന്മാരാണ് .ഇവര്‍ സമാഹരിച്ച ധനം അയര്‍ലണ്ട്  വിട്ടു പുറത്തു നിഷേപിച്ചു എന്നത്  മറ്റൊരു ദുഃഖ സത്യം.. ഈ പെട്ടെന്നുള്ള സാമ്പത്തിക കുതിച്ചുചാട്ടം ഐറിഷ് സമൂഹത്തിന്‍റെ സംസ്കാരവും ,ജീവിതചര്യയും ദോഷകരമായി തകര്‍ത്തെറിഞ്ഞു എന്നതു മറ്റൊരു പൊള്ളുന്ന അനുഭവമാണ് .....(ഓര്‍ക്കുക  ഒരു ടെസ്കോയും ഡന്‍സും ഉള്ള ഷോപ്പിംഗ്‌  complex  ലെ സമീപപ്രദേശത്തെ  1000 കണക്കിന് ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ് അടഞ്ഞു പോയത് .Ireland ലെ ഒട്ടു മിക്ക  industrial park  കളും ഇന്ന് അടച്ചു പുട്ടി , ഈ  ഇക്കോണമി  തന്നെ ഒരു സര്‍വീസ് ഇക്കോണമി ആയി  മാറിയതിന്‍റെ     ‍ പരിണിത ഫലം ഇന്നാണ് സാധാരണ ജനം അനുഭവിക്കുന്നത്.
സാമ്പത്തിക മാന്ദ്യം മൂലം തൊഴിലില്ലായ്മ  കൊണ്ട് നട്ടം തിരിയുന്ന അയര്‍ലണ്ടില്‍  10000 ങ്ങളാണ്  mortgage  അടക്കുവാന്‍ കഴിയാതെ  ഭവനര‍ഹിതരാകുന്നത് .   Dáil  money  കൃത്യമായി ലഭിക്കുന്നത് കൊണ്ട് പട്ടിണി  മരണം  നടക്കുന്നില്ല  എന്നതാണ് വാസ്തവം .
40  ലക്ഷം മാത്രം ജനസംഖ്യയുള്ള  അയര്‍ലണ്ടിലെ സ്ഥിതി ഇതാണെങ്കില്‍ 120  കോടി വയറു കഴിയേണ്ട,കേറി കിടക്കാന്‍ കൂരയില്ലാത്ത,   Dáil  money  യില്ലത്ത  , (ഉണ്ടെങ്കിലും  അഴിമതി കൊടികുത്തി വാഴുന്ന ഇന്ത്യയില്‍ അവന്‍റെ കൈയില്‍ എവിടെ എത്താന്‍? )കോടിക്കണക്കിനു  ഇന്ത്യാക്കാരനു  2020  തോടു കൂടി  പട്ടിണി മരണങ്ങളുടെ സ്ഥാനത്തു ഒന്നാം സ്ഥാനം ലഭിച്ചേക്കാം . everything that shoots  up should comes down .ഇത് പ്രകൃതി നിയമമാണ് . അതായത് , ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയും ,നക്ഷത്ര തിളക്കവും അവസാനിച്ചാല്‍ നമ്മുടെ മാതൃ രാജ്യത്തെ കാത്തിരിക്കുന്നത്
ദുരന്ധങ്ങളാണ്  എന്ന് പറയാതെ വയ്യാ..............
അത് കൊണ്ടാണ് അന്തരിച്ച കോണ്‍ഗ്രസ്‌ നേതാവും  മുന്‍ ആന്ധ്ര മുഖ്യമന്ത്രിമായിരുന്ന Y .S .R  അടക്കം അംബാനിമാരുടെ  രാജ്യത്തിന്‍റെ  പ്രകൃതി സമ്പത്ത് കൊള്ളയടിക്കുന്നതിനെ എതിര്‍ത്തത്. പെട്രോളിയം നിക്ഷേപങ്ങള്‍ രാജ്യത്തിന്‍റെ സ്വത്താണ് എന്ന് അഭിപ്രായപെട്ടതും .
എന്നാല്‍ കരുത്തരായ അംബാനിമാര്‍ ഇന്ത്യയുടെ രാഷ്ട്രിയനേതൃത്വത്തെ മാത്രമല്ല , ഇന്ത്യന്‍ കോടതികളെയും ,T .V . പത്ര മദ്യമങ്ങളെയും വിലക്കെടുത്ത് അവരുടെ വളര്‍ച്ചക്ക്‌  അനുകൂലമായ  നിയമ നിര്‍മാണങ്ങള്‍ പോലും  നടത്തുന്നു  എന്നതാണ് വസ്തുത ......  
ആണവ കാരാറിന്റെ  പേരില്‍ ഭൂരിപക്ഷം നഷ്ടപെട്ട മന്‍മോഹന്‍ സര്‍ക്കാരിനെ  കറന്‍സി കൊണ്ട്  താങ്ങി നിറുത്തിയത്  മുകേഷ് ആണെന്നും  , അംബാനി സഹോദരന്മാരുടെ കുടുംബ  വഴക്ക് തീര്‍ക്കുവാന്‍   Dr മന്‍മോഹന്‍ സിങ്ങ് mediator   ആയി എന്നാ  വാര്‍ത്തയും  ശരിയെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ കാലത്തു  ഇന്ത്യന്‍  സര്‍ക്കാരിന്റെയും ചില  കോടതികളുടെയും മുകേഷിന് അനൂകൂലമായ നയസമീപനങ്ങള്‍ ..
ചുരുക്കത്തില്‍ ഇന്ത്യയില്‍ നടക്കുന്നത് യഥാര്‍ത്ഥ വികസനമല്ല, മറിച്ച് നഗര വല്‍ക്കരണമാണ് , അതിന്‍റെ മറവില്‍ മുകേഷ് അംബാനിയെ പോലുള്ളവര്‍ ഇന്ത്യയുടെ സമ്പത്തും ,അതിന്‍റെ ജനതയേയും കൊള്ളയടിച്ചു കൂടുതല്‍ സമ്പന്നരാവുന്നു( വളരുന്നു )അല്ലേലും പാപികളെ പനപോലെ വളര്‍ത്തും എന്നാണല്ലോ ചൊല്ല്..  ഇങ്ങിനെ സമാഹരിച്ച സമ്പത്ത് സമീപ കാലത്ത് മുകേഷും വിദേശത്തു  നിക്ഷേപിച്ചു , തന്‍റെ സമ്പത്ത് ഇരട്ടിയാക്കാന്‍  യക്ത്നിക്കുമ്പോള്‍ ,ലോക സമ്പന്നരുടെ  പട്ടികയിലെത്താന്‍  മത്സരിക്കുമ്പോള്‍ ,  .
മുകേഷ് അംബാനിമാര്‍ നടന്നു നടന്നു എല്ലാ പടവുകളും കീഴാടക്കുമ്പോള്‍ ഓര്‍മ വരുന്നതു "ഒരാള്‍ക്ക് എത്ര ഭൂമി വേണം?" എന്നാ ടോല്സ്ടോയ് കഥയാണ് ......................ഓര്‍ക്കുക ഇവര്‍  നടന്നു കയറുന്നത് ഇന്ത്യയിലെ സാധാരണക്കാരന്‍റെ   ജീവിതവും , സ്വപ്നങ്ങളും ചവിട്ടി മെതിച്ചുകൊണ്ടാണ്‌......

1 comment:

  1. സത്യം ... അൺ എത്തിക്കൽ കച്ചവടത്തിന്റെ തമ്പുരാക്കന്മാരാണ് റിലയൻസ് ഗ്രൂപ്പ്...
    ഇന്ത്യയിൽ മാത്രമല്ല യമനിലേം മറ്റു പലയിടങ്ങളീലേം റിഗ്ഗുകൾ എന്തു തന്ത്രം പ്രയോഗിച്ചും കൈയ്യാളുന്ന ഇവരുടേ മിടുക്ക് സമ്മതിക്കേണം..

    ReplyDelete