WIKILEAKS ന്‍റെ വെളിപ്പെടുത്തലുകള്‍ പതിവ് പോലെ ഇത്തവണയും ഏവരെയും അമ്പരപ്പിച്ചു.അവയില്‍ ഏറ്റവും ആശ്ച്ചര്യകരമായത് കേരളത്തിലെയും ബംഗാളിലെയും CPM നേതാക്കള്‍ US സെനെറ്റര്‍മാരെയും counsul കളെയും കണ്ടപ്പോഴുണ്ടായ സ്ഥല ജല വിഭ്രാന്തിയാണ്.സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു എന്നത് പോലെ മാര്‍ക്സി സത്തി ന്‍റെ അടിസ്ഥാന തത്വങ്ങള്‍ പോലും ബലി കഴിച്ചു പതിനായിരങ്ങള്‍ തങ്ങളുടെ ജീവനും , ആയുസ്സും നല്‍കി പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ ത്തന്നെ ചിലര്‍ സായിപ്പിന്‍റെ കാല്‍ ചുവട്ടില്‍ സമര്‍പ്പിക്കാന്‍ തയ്യാറായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
US പ്രതിനിധികള്‍ തലയില്‍ മുണ്ടിട്ടല്ല AKG സെന്ററില്‍ പോയി ചര്‍ച്ച നടത്തിയത് എന്നത് അംഗീകരിക്കാം . എങ്കിലും ഓഫിസ്സുകളില്‍ ഒളി ക്യാമറകളുടെ പ്രവര്‍ത്തനം ഇന്നത്തെപ്പോലെ പാര്‍ട്ടി താത്വീകമായി അ ങ്കീകരിചിരുന്നില്ല എന്നത് കൊണ്ട് നടന്ന ചര്‍ച്ചയുടെ വിശദാംശം പുറം ലോകം അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും .അടിസ്ഥാന വികസനത്തിനായി വിദേശ മൂലധന നിക്ഷേപം നടത്തുവാന്‍ US കോര്‍ പ്പരെറ്റുകളെ സ്വാഗതം ചെയ്യാനായിരുന്നു ചര്‍ച്ചകള്‍ എന്ന് തോമസ്സ് ഐസക്ക് "ഇപ്പോള്‍" തുറന്നു പറഞ്ഞ നിലക്ക് ഈ ചര്‍ച്ചകള്‍ ആശങ്ക ഉളവാക്കുന്നു .
US പ്രതിനിധികള്‍ തലയില്‍ മുണ്ടിട്ടല്ല AKG സെന്ററില്‍ പോയി ചര്‍ച്ച നടത്തിയത് എന്നത് അംഗീകരിക്കാം . എങ്കിലും ഓഫിസ്സുകളില്‍ ഒളി ക്യാമറകളുടെ പ്രവര്‍ത്തനം ഇന്നത്തെപ്പോലെ പാര്‍ട്ടി താത്വീകമായി അ ങ്കീകരിചിരുന്നില്ല എന്നത് കൊണ്ട് നടന്ന ചര്‍ച്ചയുടെ വിശദാംശം പുറം ലോകം അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും .അടിസ്ഥാന വികസനത്തിനായി വിദേശ മൂലധന നിക്ഷേപം നടത്തുവാന്‍ US കോര്‍ പ്പരെറ്റുകളെ സ്വാഗതം ചെയ്യാനായിരുന്നു ചര്‍ച്ചകള്‍ എന്ന് തോമസ്സ് ഐസക്ക് "ഇപ്പോള്‍" തുറന്നു പറഞ്ഞ നിലക്ക് ഈ ചര്‍ച്ചകള്‍ ആശങ്ക ഉളവാക്കുന്നു .
വിദേശ മൂലധന നിക്ഷേപം സ്വീകരിക്കാം എന്നത് പാര്‍ട്ടി നയമാണ് എങ്കില്‍ ഇത്രയും കാലം അ ത് മൂടിവയ്ക്കപ്പെട്ടത് അതിലെ അസ്വാഭാവികതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ചര്‍ച്ചയില്‍ അസാധാരണമാം വിധം ഒന്നും ഇല്ലായിരുന്നെങ്കില്‍ അത് പാര്‍ട്ടിയിലും ജനങ്ങള്‍ക്ക് മുന്നിലും അന്നേ തുറന്നു പറയാമായിരുന്നു. തികച്ചും മാക്സിയന്‍ നയങ്ങള്‍ക്ക് വിരുദ്ധമായ ഒരു നയം എങ്ങിനെ പാര്‍ട്ടി നയമായി എന്നതാണ് മറ്റൊരു പ്രസക്തമായ വിഷയം. അതുപോലെ ഇത് ഒരു Un Marxian നയം ആണ് എന്ന തിരിച്ചറിവ് ചര്‍ച്ച നടത്തിയവര്‍ക്ക് എങ്ങിനെ ഇല്ലാതെ പോയി? US കോര്‍പ്പറേറ്റ്ക ള്‍ കേരളത്തില്‍ മുതല്‍ മുടക്കുന്നത് കേരള ജനതയെ ഉദ്ധരിക്കാനൊ ന്നുമല്ല എന്ന തിരിച്ചറിവിന് വലിയ സാമ്പത്തീക ശാസ്ത്ര പരിജ്ഞാനം ഒന്നും വേണ്ട .പ്രകൃതിയെയും മനുഷ്യനെയും ഒക്കെ ചൂഷണം ചെയ്തു തടിച്ചു കൊഴുക്കുന്ന US Corporate കളെ പ്രണയിക്കാന്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്നതാണ് ആശ്ചര്യം.
ഇന്ത്യയില്‍ ജനകീയ ജനാധിപത്യ വിപ്ലവത്തിന് കാലതാമസം നേരുടുന്നത് രാജ്യത്ത് ബൂര്‍ഷ്വാ വിപ്ലവം പൂര്‍ത്തീകരിക്കാ ത്തതുകൊണ്ടെന്നാണ് EMS അടക്കമുള്ളവര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത് . ബൂര്‍ഷ്വാ വിപ്ലവം പൂര്‍ത്തികരിക്കാന്‍ അതാത് രാജ്യത്തെ ബൂര്‍ഷ്വാസി പ്രപ്തരല്ലെങ്കില്‍ സാമ്രാജ്യത്വ ശക്തികളെ സ്വാധീനിച്ചു വിദേശ ബൂര്‍ഷ്വസിയെയും, മൂലധനത്തെയും ഇറക്കുമതി ചെയാന്‍ മാര്‍ക്സ് എവിടെയും പറഞ്ഞതായി അറിവില്ല. വിദേശ മൂലധനത്തോട് ആക്രാന്തം കാണിക്കുന്ന നേതൃത്വത്തിനു ഇന്ത്യയിലെ സാധാരണ ജനങ്ങളിലും തൊഴിലാളി വര്‍ഗ്ഗ ത്തോടും ഒരു പ്രതിപത്തിയുമില്ല എന്ന് വേണം അവരുടെ ഇത്തരം നയ വ്യതിയാനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ .
മറ്റൊന്ന് ബൂര്‍ഷ്വാ വിപ്ലവം പൂര്‍ത്തികരിക്കാന്‍ ഉതകുന്ന നയ സമീപനങ്ങളാണ് അമേരിക്കയുടെ ഗുമ്മസ്ഥ പ്പണി ചെയ്യുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്ത്വത്തില്‍ ഇന്ത്യയില്‍ നടന്നു വരുന്നത് . മന്മോഹ ന്‍റെ ഒത്താശയോടെ Reliance ന്‍റെ യും TATA യുടെയും പകല്‍ കൊള്ളകള്‍ ഇതിന് തെളിവാണ് . അമേരിക്കയുടെ agent ആയി പ്രവര്‍ത്തിക്കുന്ന മന്‍മോഹന്‍ , ആഹുല്‍ വാലിയ ചിദമ്പരം ടീമിന്‍റെ B ടീം ആയി കേരളത്തിലെ ഏതാനും ചില CPM നേതാക്കള്‍ അധ:പതിച്ചുവോ ?
അടിസ്ഥാന വികസനത്തിന് വിദേശമൂലധന നിക്ഷേപമാകാം എന്നത് പാര്‍ട്ടി ലൈന്‍ ആണ് എന്ന വാദവും വിശ്വസനീയമല്ല . കാരണം അത്യന്തീകമായി ഇത്തരം നിക്ഷേപം തൊഴിലാളി വര്‍ഗ്ഗ ത്തിനു ഗു ണകരമാകുമെന്നു വിശ്വസിക്കാന്‍ കഴിയില്ല. മാത്രമല അത് പാര്‍ട്ടിയില്‍ തുറന്ന ചര്‍ച്ചക്ക് ഇത് വരെയും വിധേയമാക്കു ക്കയോ ഏതെങ്കിലും പാര്‍ട്ടി കൊണ്ഗ്രസ്സു അംഗീകരിക്കുകയോ ചെയ്തായി അറിവില്ല.ഇനി കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താ ണെ ങ്കില്‍ ഒരു മുന്നണി സംവിധാനം നിലനില്‍ക്കുന്ന കേരളത്തില്‍ ഇത്തരം വിഷയങ്ങള്‍ എന്തുകൊണ്ട് LDF ലും ചര്‍ച്ചക്ക് വന്നില്ല എന്നതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു .
തൊഴിലാളി വര്‍ഗ്ഗത്തിന് ഗുണകരമാകുന്നത് മാത്രമേ കമ്യു ണി സ്റ്റ് പാര്‍ട്ടി കള്‍ക്ക് സ്വീകാര്യമാകാവൂ എന്നതാണ് ക്യുബന്‍ ജനത അവരുടെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ചത് . അമേരിക്കന്‍ ഉപരോധം കൊണ്ട് ക്യുബന്‍ ജനത വീര്‍പ്പു മുട്ടിയപ്പോഴും കാസ്ട്രോ യുടെ നേതൃത്വത്തില്‍ ആ ജനത സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഉറച്ചു നിന്നു . ഐതി ഹാസികമായ ക്യുബന്‍ ജനതയുടെ പോരാട്ടത്തെ യാണ് കേരളത്തിലെ പാര്‍ട്ടി സാമ്രാജ്യത്വ ശക്തികളുമായി ചങ്ങാത്തത്തിന് ശ്രമിക്കുക വഴി അപമാനിചിരിക്കുന്നത് .80 കളുടെ അവസാനം ഗോര്‍ബച്ചേ വിന്നെപ്പോലുള്ള സോഷ്യലിസത്തിന്റെ ഒറ്റുകാരെ സാമ്രാജ്യത്വം വിലക്കെടുത്തതും അങ്ങിനെ സോഷ്യലിസ്റ്റ് ചേരിയുടെ മുന്നേറ്റത്തിന് തടയിടാന്‍ മുതലാളിത്ത ചേരിക്ക് കഴിഞ്ഞതും ഇവിടെ ഓര്‍ത്ത് പോകുന്നു .
ഉപാധികളോടെ വിദേശമൂലധനം സ്വീകരിക്കാം എന്നത് പാര്‍ട്ടി നയമാണെന്ന് പറഞ്ഞ കാരാട്ടിന് ഒരു ബാങ്ക് വയപ്പക്ക് പോലും ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ച അനുഭവ സമ്പത്തിന്‍റെ കുറവ് ( സ. ബസു പറഞ്ഞത് പോലെ ) ഉണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു .മുതലാളിത്ത ശക്തികള്‍ നിക്ഷേപം നടത്തുമ്പോള്‍ ഉപാധികള്‍ ആര്‍ക്ക് അനുകൂലമാകുമെന്നത് പകല്‍ പോലെ വ്യക്തം
ദാമുവേട്ടന്‍റെ ക്രൂരകൃത്യങ്ങള്‍
സാമ്രാജ്യത്ത്വത്തെയും അമേരിക്കയും രണ്ടായി കാണണമെന്നുള്ള ദേശാഭിമാനി എഡിറ്റര്‍ ദക്ഷിണാമൂര്‍ത്തിയുടെ ഗിരി പ്രഭാഷണം കണ്ണ് പൊട്ടനെ മുള്ളി കുടിപ്പിക്കാനുള്ള ശ്രമമായെ കാണാന്‍ കഴിയൂ .2008 ല്‍ US പ്രതിനിധികളുമായി ചര്‍ച്ച നടക്കുമ്പോള്‍ US ന്‍റെ നേതൃത്വത്തില്‍ സാമ്രാജ്യത്വം അഫ്ഗാനിലും ഇറാഖിലും നിരപരാധികളെ കൂട്ടകുരുതി നടത്തുകയായിരുന്നു . ഇന്നും അത് തുടരുന്നു എന്ന് മാത്രമല്ല സമീപകാലത്ത് മുതലാളിത്തം വിശിഷ്യ അമേരിക്ക അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ അതില്‍ നിന്ന് കരകയറാന്‍ കൊളോണി യലിസത്തിന്റെ എല്ലാ ഹീന മാര്‍ഗങ്ങളും സ്വീകരിക്കുന്ന അമേരിക്കയെയാണ് തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ മുഖ പത്രത്തിന്‍റെ എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടേറിയ റ്റ് അംഗവുമായ ടിയാന്‍ വെള്ള പൂശാന്‍ ശ്രമിക്കുന്നത് . ഇത്തരക്കാര്‍ പാര്‍ട്ടി സെക്ര ട്ടെറിയറ്റില്‍ ഇടം നേടിയത് കൊണ്ടാകാം കേരള പാര്ട്ടിയെടുക്കുന്ന പല തീരുമാനങ്ങളും തെറ്റായിപോകുന്നതും ജനം അവയെ പുച്ചിച്ച് തള്ളുന്നതും പിന്നെ അവ തിരുത്തേണ്ടി വരുന്നതും.
ബ്രിട്ടാസ് സായിപ്പിനെ കണ്ടപ്പോള്‍ വിജ്രുമ്പിതനായി നടത്തിയ ജല്‍പ്പനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അവജ്ഞയോടെയാണ് കാണുന്നത് .കമ്യു ണിസ്റ്റ് പാര്‍ട്ടിയുടെ TV ചാനലിന്‍റെ തലപ്പത്തിരുന്ന ബ്രിട്ടാസിന് സൌഹൃദം എന്നും മുതലാളിമാരോടും മുതലാളിത്ത ചേരിയോടും ആയിരുന്നു. ബ്രിട്ടാസ്സ് – മെഗാ സ്റ്റാര്‍ പ്ര ഭ്രുതികള്‍ ഒക്കെ വെറും വയറ്റി പിഴപ്പ് കമ്യു ണി സ്റ്റ് കാരാണെന്ന് ജനം മനസ്സില്ലാക്കുന്ന നാള്‍ വിദൂരമല്ല . കൈരളിയില്‍ നിന്നു യാത്ര അയപ്പ് വേളയില്‍ ബ്രിട്ടാസ് പറഞ്ഞ "വിജയേട്ടന്റെ ചവിട്ടി യാണ് താന്‍ ലോകം കണ്ടത് " എന്ന വാക്കുകള്‍ മുഖ വിലക്കെടുത്താല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും. ബ്രിട്ടാസ് ഇത്രയും കാലം കണ്ടു ഭ്രമിച്ചത് മുതലാളിത്ത ചേരിയെയാണ് എന്നതില്‍ സഹതാപം തോന്നുന്നു. ഒടുവില്‍ മര്‍ ഡോക്കിന്റെ ചാനലില്‍ ചേക്കേറിയ ബ്രിട്ടാസിന് ചോറിങ്ങും കൂറങ്ങും ആയിരുന്നു എന്ന് കേരള സമൂഹത്തിന് വൈകിയെങ്കിലും മനസ്സില്ലായി . ഇനിയും ഇത്തരം എത്ര അവതാരങ്ങളെ കാണാന്‍ കേരള ജനത വിധിക്കപ്പെട്ടിരിക്കുന്നുവോ എന്തോ!
വികിലീക്സ്സിനെ അവിശ്വസിക്കുവാന്‍ കഴിയില്ല. മാത്രമല്ല POST COLDWAR കാലഘട്ടത്തില്‍ അമേരിക്കയെ കിടുകിടാ വിറപ്പിച്ച വിക്കിലീക്സ്സിന്റെ പ്രവര്‍ത്ത്ക ര്‍ക്കൊപ്പമാണ് കേരള ജനത നിലകൊള്ളൂന്നത്. അതുകൊണ്ട് തന്നെ wikileaks ന്‍റെ വെളിപ്പെടുത്തലുകള്‍ മാധ്യമ സിന്റിക്കേട്ടിന്റെ ഭാവനയെന്നോ വിഭാഗീയതയുടെ ഭാഗമെന്നോ ഒന്നും പറയുവാന്‍ കഴിയില്ല. അപ്പോള്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കളില്‍ എവിടെയോ എന്തൊക്കെയോ ശരിയില്ലയ്മയുടെ കരി നിഴല്‍ കാണുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന് പറയേണ്ടി വരും . US പ്രതി നിധികളുമായുള്ള ചര്‍ച്ചകള്‍ , SRP യുടെ ജനിതകമാറ്റത്തെ ക്കുറിച്ചുള്ള പുനര്‍ വിചിന്തനം അമേരിക്കയും സാമ്രാജ്യത്ത്വത്തെയും രണ്ടായി കാണണമെന്നുള്ള പ്രചാരണം ബ്രിട്ടാസിന്നെപ്പോലുള്ളവര്‍ക്ക് ഈ പാര്‍ട്ടിയിലും അതിന്‍റെ നേതൃത്വത്തിലും ഉള്ള സ്വാധീനം ഒക്കെ ഈ ശരിയില്ലായ്മയിലേക്ക് വിരല്‍ ചൂണ്ടുന്നു.
കാമ്യുണിസ്റ്റ്കാര്‍ പ്രതികരണ ശേഷിയുള്ളവരാകണം . മാര്‍ക്സിസത്തില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ഇത്തരം സത്യസന്ധമല്ലാത്ത രാഷ്ട്രിയ പ്രവര്‍ത്തനം ആരുടെ ഭാഗത്ത് നിന്നായാലും അവക്കെതിരെ പ്രതികരിക്കാന്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവരും തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റം ആഗ്രഹിക്കുന്നവരും മുന്നോട്ടു വരണം
സത്യമേവജയതെ!