V . S ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് കേരളത്തിലെ CPIM എടുത്ത തീരുമാനം അധാര്‍മികവും ,കേരള ജനതയോടുള്ള വെല്ലുവിളിയുമായി വേണം കാണാന്‍. ഒരു വ്യക്തി എന്ന നിലയിലല്ല ഒരു കമ്യു ണിസ്റ്കാരന്‍റെ കടമ എന്നാ രീതിയില്‍ വി എസ്സ് ഏറ്റെടുത്ത ജനകീയ പ്രശ്നങ്ങളും ,ഉയര്‍ത്തിപ്പിടിച്ച കറ തീര്‍ന്ന നിലപാടുകളും ശ്രദ്ധേയമാണ്. പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഫലമായി അഴിമതിയും സര്‍വ രംഗം ങ്ങളിലും അടിമുടി ബാധിച്ചിരിക്കുന്ന മൂല്യച്യുതികളും, സാംസ്‌കാരിക തകര്‍ച്ചക്കും നടുവില്‍ കേരള ജനതയ്ക്ക് ആശ്വാസത്തിന്‍റെ നേരിയ പ്രകാശമായി മാറിയ സ: വി . എസ്സ് ന് തന്‍റെ സാമുഹ്യ പ്രതിബദ്ധതക്കുള്ള ശിക്ഷയായി വേണം CPIM ന്‍റെ സെക്രട്ടേറിയറ്റ്,
സംസ്ഥാന സമിതി എടുത്ത തീരുമാനത്തെ കാണാന്‍. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്‍റെ കണീര് കാണണം എന്ന നിലപാടാണ് പാര്‍ട്ടി സമിതികള്‍ കൈ കൊണ്ടത് എന്ന് വളരെ വേദനയോടെ പറഞ്ഞു കൊള്ളട്ടെ.
കേരളത്തില്‍ മാഫിയകളെ അഴിഞ്ഞാടാന്‍ അനുവദിക്കാത്ത ,പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിച്ച ,രാജ്യദ്രോഹികള്‍ക്കും കള്ളപ്പണ കാര്‍ക്കും ,കള്ളനോട്ടു വിപണനക്കാര്‍ക്കും സ്ത്രീപീഡനക്കാര്‍ക്കും പൊതുമുതല്‍ കട്ടുതിന്നുന്ന രാഷ്ട്രിയ, ഉദ്യോഗസ്ഥ വൃന്ദത്തിന്നും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കാളരാത്രികള്‍ സമ്മാനിച്ച കേരള സര്‍ക്കാരിന്നു നേതൃത്വം കൊടുത്തു എന്നാ ഒരു അപരാധം മാത്രമാണ് ഇത്രയും കടുത്ത ശിക്ഷക്ക് ആധാരം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ ശിക്ഷയുടെ ദുരിതം ഫലത്തില്‍ അനുഭവിക്കേണ്ടത് കേരളത്തിലെ സാധാരണ ജനങ്ങളാണ് എന്നത് ബന്ധപ്പെട്ടവര്‍ വിസ്മരിച്ചു .
ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശിഷ്യ കേരളം പോലുള്ള അഭ്യസ്തവിദ്യരുടെ നാടായ കേരളത്തില്‍ കുറഞ്ഞ പക്ഷം തിരഞ്ഞെടുപ്പിന്‍റെ കാലയലവിലെങ്കിലും ജനങ്ങളുടെ പള്‍സ് അറിയാനും ജനവികാരത്തെ മാനിക്കാനുമുള്ള സഹിഷ്ണത പാര്‍ട്ടികളും നേതാക്കളും കാണിച്ചിരുന്നു. പക്ഷെ ഇന്ന് രാജ്യ താല്‍ പ്പര്യങ്ങളെയും, സത്യസന്ധതയെയും പുച്ചിചു തള്ളി
ഇടതു വലതു വ്യത്യാസ മില്ലാതെ നേതൃത്വം പരസ്പരം പുറം ചൊറിയല്‍ നടത്തിയെന്ന സംശയം ജനിപ്പിക്കുന്ന വിധമാണ് V S . ന്‍റെ മത്സരക്കാര്യത്തില്‍ CPIM എടുത്ത നിലപാട് എന്ന് പറയാതെ വയ്യ.തൊഴിലാളി വര്ഗ്ഗത്തിന്നു ഗുണം ചെയ്യാത്തതാന് ഈ തീരുമാനം എന്ന് മനസ്സിലാകാന്‍ മാനിഫെസ്റ്റോ യൊന്നും വായിക്കേണ്ട കാര്യമുള്ളതായി തോന്നുന്നില്ല. കാരണം ഈ തീരുമാനത്തിന്റെ ഗുണഭോഗ്ത്താക്കള്‍ ആരെന്നു മാത്രം പരിശോധിച്ചാല്‍ മതി. ജനവികാരത്തെ പുചിച്ച്ചു തള്ളുന്ന , ഇടതു പക്ഷ മുന്നേറ്റം അന്യമാക്കുന്ന ഇത്ര ധിക്കാരവും ദാര്‍ഷ്ട്യവും നിറഞ്ഞ നടപടി കമ്യുണിസ്റ്റു പ്രത്യയശാസ്ത്രത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ജന ക്ഷേമം മുന്‍ നിറുത്തി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
V.S . നെ എതിര്‍ക്കുന്നവര്‍ V . S. സന്ധിയില്ലാ സമരം പ്രഖ്യാപിച്ച മാഫിയകള്‍ക്കും ,അഴിമതിക്കാര്‍ക്കും കുഞ്ഞാലികുട്ടി ചാക് രാധ കൃഷ്ണന്മാര്‍ക്കും സാന്‍റിയാഗോ മാര്‍ട്ടിന്‍ മാര്‍ക്കും ,ഭൂമി കയ്യേറ്റക്കാര്‍ക്കും പാദസേവ ചെയ്യുന്നവരാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവരെ ജനം തിരിച്ചറിഞ്ഞു തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല. ഇന്ത്യയിലെ കമ്യുണിസ്റ്റു പാര്‍ട്ടി സാമ്രാജ്യത്വ ശക്തികളാല്‍ ഹൈജാക്ക് ചെയപ്പെട്ടോ എന്ന് പോലും സംശയം തോന്നിപ്പിക്കുന്ന ഈ നടപടിയെ കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ,രാഷ്ട്രിയത്തില്‍ സത്യസന്തതയും ധാര്‍മീകതയും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഗൌരവത്തോടെ കാണുമെന്നും സദ്യമാകുന്ന രീതിയില്‍ എല്ലാം ഈ അനീതിക്കെതിരെ പ്രതികരിക്കുമെന്നും പ്രത്യശിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
സത്യമേവജയതേ