Total Pageviews

Showing posts with label V.S . രാഷ്ട്രിയം. Show all posts
Showing posts with label V.S . രാഷ്ട്രിയം. Show all posts

Sunday, May 13, 2012

സൂര്യ തേജസ്സോടെ സഖാവ് ചന്ദ്രശേഖരന്‍, മുഖം വികൃതമായി പിണറായിയും ഫാന്‍സുകളും.


സഖാവ്  T P ചന്ദ്രശേഖരനെ  മരണത്തിനു പോലും തോല്‍പ്പിക്കാനാകുന്നില്ല എന്നതാണ്  അപ്രതീക്ഷിതമെങ്കിലും അനിവാര്യമായ  CPIM നകത്തെ പുതിയ  സംഭവ വികാസങ്ങള്‍ . സമകാലീന CPIM നേതൃത്വത്തിന്‍റെ വഴി പിഴച്ച പോക്കിനെതിരെയും, ഏകാധിപത്യ പ്രവണ തകള്‍ക്കുമെതിരെ  സ: T P തുടങ്ങി വച്ച  പ്രതീഷേധാഗ്നി     ഒഞ്ചിയ  ത്തിന്‍റെ  അതിരവരമ്പുകള്‍ കടന്ന്   കേരളത്തിലെ CPIM നെ സ്നേഹിക്കുന്ന  പതിനായിരങ്ങളിലേക്ക് പടരുന്ന ആവേശകരമായ കാഴ്ചയാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് .രാജാവ്‌ നഗനാണെന്ന് വിളിച്ചു പറഞ്ഞ ഒഞ്ചിയത്തെ സമര സഖാക്കളെ കുലം കുത്തികലെന്നു വിളിച്ച  ആക്ഷേപിച്ച അഹങ്കാരത്തിന്‍റെ  ആള്‍ രൂപങ്ങള്‍ക്ക്‌  ജനം  അര്‍ഹിച്ച  ശിക്ഷ വിധിക്കുന്ന നാള്‍ വിദൂരമല്ല  എന്ന ചുവരെഴുത്ത്  എവിടെയും പ്രത്യക്ഷപ്പെട്ടു തുടങ്ങി . 

കുലം കുത്തികള്‍  എന്ന CPIM സെക്രട്ടറിയുടെ പ്രസ്താവനയും  സ; T P യുടെ വധത്തിനു ശേഷവും അത്  ആവര്‍ത്തിക്കപ്പെട്ടതും പിണറായി വിജയന്‍റെ  ദാര്‍ഷ്ട്യത്തിന്റെയും അഹത്തിന്റെയും    മകുടോദാഹരണമാണ്  .വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടു പോകുന്നവരെ അധിക്ഷേപിച്ചും  ആള്‍ കൂട്ടം കാട്ടി വിരട്ടിയും കൂടെ  നിറുത്താമെന്ന് ധരിക്കുന്നവര്‍  വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അവര്‍ ലോക  ചരിത്രം കുറിച്ച്  മാത്രമല്ല കേരളത്തിലെ  കമ്യു ണി സ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പോലും ശരിയാം വണ്ണം  മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍.   1964 ല്‍ CPI  വിട്ട് ഇറങ്ങി പോന്ന  AKG യെയും, EMS നെയും V S നെയും പോലുള്ള നേതാക്കളെ  കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം ഇരു കൈയും നീട്ടിയാണ്    സ്വീകരിച്ചത്. A K G യെ പ്പോലെ മഹാനായ നേതാവിനെ പാവങ്ങളുടെ പടത്തലവന്‍ എന്ന   വിശേഷണമാണ്     കഷി രാഷ്ട്രിയ  ഭേദം മറന്ന് മലയാളികള്‍  നല്‍കിയത് എന്ന് ഇവിടെ ഓര്‍ക്കുന്നത് നന്ന്.
ഇവിടെ ധാര്‍ഷ്ട്യത്തിന്റെ  ഭാഷ  പ്രയോഗം മാത്രമല്ല   , തെറ്റായ ഇത്തരം കീഴ്‌ വഴക്കങ്ങള്‍  പാര്‍ട്ടി നയമാണ് എന്ന് വരുത്തി തീര്‍ത്ത്‌ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ ക്കുറിച്ച് അവമാതിപ്പുണ്ടാക്കി CPIM നെ തകര്‍ക്കാനുള്ള   ബോധ  പൂര്‍വമായ ശ്രമമാണ് നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഇവരെ CPIM കാര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. അത് കൊണ്ടാണ് .  ഇവരെ പിണറായി വിജയന്‍ ഫാന്സ്സുകാര്‍ എന്ന് വിളിക്കേണ്ടി വരുന്നത്.
കുലം കുത്തി പ്രയോഗം പാര്‍ട്ടി നയമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള  ശ്രമം അപഹാസ്യമാണ്. പാര്‍ട്ടി നയമാണ് എങ്കില്‍ ഒഞ്ചിയത്ത് സ T P അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് പോയപ്പോള്‍  സംസ്ഥാന   കമ്മിറ്റി കൂടി  തെറ്റും ശരിയും  സത്യസ ന്ധ മായും,   സ്വയം വിമ്മര്‍ശനകരമായും     വിശകലം ചെയ്ത്  അവര്‍ ഒറ്റുകാരെന്നു  തെളിഞ്ഞാല്‍ അവരെ നേരിടാന്‍ കുലംകുത്തികള്‍ എന്നോ അതിലും നീചമായതോ ആയ  പ്രയോഗം    നടത്തി ക്യാമ്പയിന്‍ നടത്താന്‍  സംസ്ഥാന   കമ്മിറ്റിക്കോ  മറ്റു ബന്ധ പ്പെട്ട  കമ്മിറ്റികള്‍ക്കോ  തീരുമാനമെടുക്കാം എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ അതിനു കമ്മിറ്റി ചര്‍ച്ച ചെയ്യണം, അത്രു മിനിറ്റ്സില്‍  രേഖപ്പെടുത്തണം    അത് റിപ്പോര്‍ട്ട് ചെയ്യാന്‍  ബന്ധ പ്പെട്ട കമ്മിറ്റിക്ക് സെക്രട്ടറിയെയോ  , മറ്റു ആരെയെങ്കിലുമോ ചുമതല പ്പെടുത്തണം    . അത്തരം ചര്‍ച്ച , നടന്നതായോ  തീരുമാനം   എടുത്തതായോ എവിടെയും ഇത് വരെ അറിവിലില്ലാത്ത സ്തിഥി ക്ക്  എതോ ഒരു വിശധീകരണത്തില്‍  യോഗത്തില്‍ ആള്‍ക്കൂട്ടം കണ്ട  ആവേശത്തില്‍ സെക്രട്ടറിയുടെ നാവിന്‍ തുമ്പത്തു വന്ന  പ്രയോഗത്തിനു      പാര്‍ട്ടി   നയമാണ് എന്ന    നിറം നല്‍ക്കുന്നത്  CPIM നു യോജിച്ച രീതിയല്ല. ഇത്തരം നിലവാരം കുറഞ്ഞ ഒരു തീരുമാനം CPIM പോലുള്ള ഒരു  പാര്‍ട്ടിയുടെ കമ്മിറ്റി എടുക്കുമെന്നും  വിശ്വസിക്കാന്‍ കഴിയില്ല. സമാനമായ  മറ്റൊരു പ്രയോഗമായ  ശുംഭന്‍  എന്നത്  ഉണ്ടാക്കിയ പുകില്‍ ഓര്‍ക്കുക  . നാട്ടിലെ ഏതാനും ജഡ്ജിമാരെ  "ശുംഭന്‍" എന്ന് വിളിക്കാന്‍  പാര്‍ട്ടി തീരുമാനിച്ചതായും  അതിന് ജയരാജനെ ചുമതലപ്പെടുത്തിയതായും  ഏതെങ്കിലും ബുദ്ധി  ജീവി പറഞ്ഞാല്‍  അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ ജനങ്ങള്‍   അത്ര വിവരദോഷികളല്ല. ജയരാജനെ ശാസിച്ചത് പോലെ വിജയനെയും തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം.   ഉത്തര വാദിത്ത     പ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉപയോഗിക്കുന്ന ഭാഷക്കും  അല്പം മാന്യതയുണ്ടാകണം എന്നെ ഇവിടെ പറയാനുള്ളൂ. 

സ: T P യുടെ വധത്തിനു ശേഷവും പിണറായി വിജയന്‍ അതെ  പ്രയോഗം ആവര്‍ത്തിച്ചത്    തെറ്റ്‌ തന്നെ  എന്ന് മാത്രമല്ല  സെക്രട്ടറി പറഞ്ഞതാണ്  പാര്‍ട്ടി നയമെന്ന് സമര്‍ദ്ധിക്കാന്‍    ശ്രമിക്കന്ന  ദക്ഷിണ മൂര്‍ത്തിയെപ്പോലുള്ള ഒരു സംസ്ഥാന കമ്മിറ്റി  അംഗത്തിന്റെ  നിലവാര തകര്‍ച്ച  ലജ്ജാകരമാണ്. ഇത് ഒരു തരാം  ഫാന്‍സ് അസോസിയേഷന്‍ കാരുടെ ശൈലിയായെ കാണാന്‍ കഴിയൂ. ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തന രീതിയും CPIM ല്‍  സെക്രട്ടറിയുടെ വാക്കാണ്‌ അവസാന വാക്ക് എന്ന നിലപാട് ത  മ്മിലുള്ള സാദൃശ്യം  സ്വാഭാവികം  മാത്രം . ആ നിലക്കാണ് പാര്‍ട്ടി  നേതൃത്വം  ഇപ്പോള്‍ മുന്നോട്ടു പോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
VS ന്‍റെ  പ്രസ്താവന ഏതെങ്കിലും തരത്തില്‍  പിണറായി വിജയനെയോ സംഘാം ങ്ങളെയോ ആലോസരപ്പെടുത്തിയാല്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്ന 
വാ പോയ കോടാലി യാണ്  പോലെയാണ്   ശിവദാസമേനോന്‍  എന്ന് പറയാതെ വയ്യ.  കോണ്‍ ഗ്രസ്സ് ലീഗും  പോലെയല്ല  കമ്യു ണി സ്റ് പാര്‍ട്ടി എന്ന് പറഞ്ഞു തുടങ്ങിയ  V S ന്റെ വാര്‍ത്ത സമ്മേളന "കടന്ന കൈയ്യാണ്" എന്നാണ്  മേനോന്‍റെ നിലപാട്. അച്ചടക്ക നടപടി നേരിടാതിരിക്കാന്‍  VS ഉടന്‍ CPIM ഉം ലീഗും , കോണ്‍ ഗ്രസ്സും പോലെ തന്നെ യാണ്    എന്ന്  പ്രസ്താവന  ഇറക്കുന്നതാണ് ഉചിതം. പിന്നെ V S,  പിണറായി വിജയനെ ഡാങ്കെ യുമായി   താരതമ്യം ചെയ്തത് ശരിയായില്ല എന്ന്  അഭിപ്രായം എനിക്കുമുണ്ട്,  പണ്ട് ചരിത്ര പാഠം പഠിച്ച കൂട്ടത്തില്‍ മുസ്സോളനി എന്നൊരു സ്വേച്ചധിപതിയെക്കുറിച്ച്  പഠിച്ചതായി ഓര്‍ക്കുന്നു . ഏകാധിപത്യ പ്രവണ തയുള്ളവരെ  കുറിച്ച് പറഞ്ഞപ്പോള്‍ ചുമ്മാ 
ഓര്‍ത്തെന്നേയുള്ളൂ .  
കേരളത്തിലെ ഇടതു പക്ഷ മതേതര വിശ്വാസികള്‍ ഉണര്‍ന്നു തങ്ങളുടെ ആശയും ആവേശവും പ്രതീക്ഷയുമോക്കെയായ CPIM ലെ കറുത്ത ശക്തികള്‍ക്കെതിരായ  പ്രതിഷേധം   സംഘടിപ്പിക്കുമ്പോള്‍  സന്തോഷം തോന്നുന്നു. പക്ഷെ  അതിന് നിമിത്തമായ  സ:  T P   ഈ മുന്നേറ്റം  കാണാന്‍  ഇന്ന് നമ്മോടൊപ്പം  ഇല്ലല്ലോ എന്ന ദുഖം മാത്രം.
സത്യമേവജയതെ!

Monday, May 16, 2011

തിരഞ്ഞെടുപ്പ് ഫലം . ഒരു അവലോകനം .


നിര്‍ണായകമായ    കേരള നിയമ സഭ തിരഞ്ഞെടുപ്പില്‍ 68 MLA മാരെ LDF നു സമ്മാനിച്ച  കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍. 72 സീറ്റ് നേടിയ UDF വിജയം അങ്കീകരിക്കുംമ്പോള്‍    തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ  ഭരണത്തിനു അനൂകൂലവും എന്നാല്‍ അഴിമതിക്കും ഇതര  മൂല്യച്യുതികള്‍ക്കെതിരെ കേരള ജനതയുടെ ക്രിയാത്മക പ്രതികരണമായിരുന്നു ഈ തിരെഞ്ഞെടുപ്പില്‍ പോളിംഗ്  ശതമാനത്തിന്‍റെ വര്‍ധനവും LDF നു ലഭിച്ച 68 സീറ്റും  എന്ന് വിലയിരുത്താം. 
എന്നാല്‍  ഈ തിരെഞ്ഞെടുപ്പു ഫല പ്ര ഖ്യപന ത്തിനിടയില്‍ ശ്രദ്ധി ക്ക പ്പെടാതെ പോയ  ചില വിപത്തുകള്‍ എടുത്തുപറയുവനാണ് ഈ പോസ്റ്റു . 
LDF    സര്‍ക്കാര്‍  2006 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ കേരളത്തില്‍ നിശബ്ദമായി നടന്നു വരുന്ന രണ്ടാം വിമോചന സമരത്തിന്‍റെ ഉല്‍പ്പന്നമാണ്‌ UDF  നു ലഭിച്ച 72 സീറ്റ്. ഇത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായി വേണം കാണാന്‍. നായര്‍ ,ക്രിസ്ത്യന്‍ ,മുസ്ലീം  വിഭാഗത്തില്‍ അന്ധമായ ഇടതുപക്ഷ വിരോധം പുലര്‍ത്തുന്ന ഒരു വലിയ വിഭാഗം നേതാക്കള്‍ നടത്തിയ അഞ്ചു വര്‍ഷത്തെ  പ്രയത്നമാണ് UDF വിജയം. സുകുമാരന്‍ നായര്‍ ഒരു വിടുവായനും എട്ടുകാലി മംമുഞ്ഞിന്‍റെ ജന്മവുമായതുകൊണ്ട് അത് തുറന്നു പറഞ്ഞു എന്നാല്‍ മറ്റു പല മത സാമുദായിക നേതാക്കളും വളരെ ചിട്ടയായി തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പാക്കി എന്നതാണ് വസ്തുത.ഉദാ:  കേരള കൊണ്ഗ്രസ്സു ലയനം മുതല്‍ ഉള്ള പാതിരി മാരുടെ ഇടപെടലുകള്‍,ആലപ്പുഴ മുന്‍ എം പി  മനോജ്‌ അനുഭവിച്ചു എന്ന് പറയപ്പെടുന്ന  വിശ്വാസ പ്രശ്നം,മഞ്ഞളാം കുഴി അലി ഒടുവില്‍ സിന്ധു ജോയ് , മതമില്ലാത്ത ജീവന്‍ വിഷയംതുടങ്ങി ഒട്ടേറെ നടപടികള്‍ അവര്‍ വളരെ തന്മയത്ത്വത്തോടെ കേരള ജനതക്ക് മുന്നില്‍ അവതരിക്കപ്പെട്ടു . കുഞ്ഞാലികുട്ടിയുടെ ചെയ്തികളെ ഒരു മത നേതാവ് പോലും വിമ്മര്‍ശിക്കാന്‍  മിനക്കെട്ടില്ല  എന്നത് തന്നെ ഇത്തരം ഒരു ദ്രുവീകരണം നേരെത്തെ ആസൂത്രണം ചെയ്തതാണ് എന്ന് വേണം അനുമാനിക്കാന്‍.   ,
ഇടതു പക്ഷം മത ന്യുന പക്ഷങ്ങള്‍ക്ക്‌ എതിര് എന്ന പ്രചാര ണം അഴിച്ചുവിട്ടാണ്   മുസ്ലീം ക്രിസ്ത്യന്‍    മത നേതാക്കള്‍ വിശ്വാസി കളെ തെറ്റിദ്ധരിപ്പിച്ചത് .ലക്‌ഷ്യം  വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ കച്ചവട താല്‍പ്പര്യങ്ങള്‍ എന്നത് വ്യക്തം .കൈയും  കഴുത്തും  വെട്ടുന്ന  ഒരു  വിഭാഗം  മത  തീവ്ര വാദി കള്‍ക്കെതിരെ  നടപടിയെടുത്ത LDF  സര്‍ക്കാരിനെ  മുസ്ലീം വിരോധികളായി ചിത്രീകരിക്കുന്നതില്‍  മുസ്ലീം ലീഗ് വിജയം കണ്ടതാണ് അവര്‍ക്ക് ലഭിച്ച  20 സീറ്റ്. മലപ്പുറത്ത് മാത്രമല്ല കേരളത്തിലെങ്ങും അത്തരം ജാതി തിരിഞ്ഞുള്ള ഒരു കാഴ്ചപ്പാടോടുകൂടി  ലീഗ് പ്രചാരണം നടത്തി അതിന്  കൊണ്ഗ്രസ്സു ഒത്താശ ചെയ്തു എന്നതാണ് വസ്തുത., ഇതിന് വ്യക്തമായ ഉദ:   ആലുവ കളമശ്ശേരി സീറ്റുകളിലെ ലീഗ് കൊണ്ഗ്രസ്സു വിജയം. കേരളത്തിന്‍റെ      വ്യവസായ മേഖലയായ    കളമശ്ശേരി  ആലുവ  പ്രദേശത്തിന്റെ വളര്‍ച്ച അവിടെത്തെ തൊഴിലാളി കളുടെ ഉയര്‍ന്ന ജീവിത നിലവാരമാണ്. എന്നിട്ടും ആ ആനുകൂല്യങ്ങള്‍ കൈപ്പ റ്റിയവര്‍  തന്നെ രണ്ടു
ട്രേഡു  യുനിയന്‍ നേതാക്കളെ പരാജയപ്പെടുത്തി. കാരണം വോട്ടു ചെയ്യുമ്പോള്‍ ജാതിനോക്കിയെ  ചെയ്യാവൂ എന്ന നിലപാടാണ് ഇവിടെ നിലനില്‍ക്കുന്ന  പ്രമാണം. വര്‍ഗ്ഗ ബോധം  പരാജപ്പെടുന്നു സ്വത ബോധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നത് കേരളവും വടക്കെ ഇന്ത്യയിലെ ജാതി രാഷ്ട്രിയത്തിന്റെ വിളനിലമാകുന്നു എന്നതിന്‍റെ ചൂണ്ടു പലകയാണ്.  എറണാകുളം കോട്ടയം ജില്ലകളിലെ മറ്റു മണ്ഡലങ്ങളിലെ  UDF വിജയവും ഈ നിലക്ക് വേണം കാണാന്‍.ലെത്തീന്‍ കത്തോലിക്കാ വിഭാഗത്തി ന്‍റെ  നോമിനി  ഹൈബി ഈഡന്‍ വിജയിച്ചു എന്ന് മാത്രമല്ല  ലത്തീന്‍ സമുദായത്തിന്നു ഒരു മന്ത്രി വേണം അതും ഷിബു ബേബി ജോണ്‍  പോരാ കൊണ്ഗ്രസ്സായി ജയിച്ച  ഹൈബി തന്നെ വേണം എന്ന് ടി വി ക്ക് മുന്നില്‍  ഒരു ഉളുപ്പുമില്ലാതെ പറയാന്‍  മത ജാതി ശക്തികള്‍ തയ്യാറാകുന്ന കാഴ്ചയാണ് കേരള കാണുന്നത് . മതേതര പാര്‍ട്ടി എന്ന് ഊറ്റം കൊള്ളുന്ന കൊണ്ഗ്രസ്സു ആണ് ഇതിനു വളം വച്ച് കൊടുക്കുന്നത്  എന്നത് ഇവിടെ എടുത്തുപരയെണ്ടാതുണ്ട്.  കേന്ദ്ര മന്ത്രി മാരെ പ്പോലും തീരുമാനിക്കുന്നത് നായരുടെ തീട്ടുരം നോക്കിയാണെന്നത് മലയാളിക്ക് അപമാനകരമാണ് . ചെന്നിത്തല മത്സരിക്കാന്‍ ഉരുങ്ങിയ  കാലയളവില്‍ കെ പി സി സി പ്രസിഡന്റിന്‍റെ  തത്കാലിക ചുമതല ക്ക് പോലും ജാതി സമവാക്യം പരിഗണിച്ച കൊണ്ഗ്രസ്സു ഈ രാജ്യത്തെ എങ്ങോട്ട് നയിക്കും എന്നതാണ്   ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ ആശങ്കകുലരാക്കുന്നത്

രണ്ടാം വിമോചന സമരത്തില്‍ സവിശേഷമായ ഒരു പങ്കു വഹിച്ചത് കേരളത്തിലെ ചില വലതു പക്ഷ മാധ്യമങ്ങളാണ്  . മനോരമ, മാതൃഭൂമി
ഏഷ്യ നെറ്റ് എന്നിവ ഇതില്‍ പേരെടുത്തു പറയേണ്ടവയാണ്. വാര്‍ ത്തകളില്‍  അസത്യവും അര്‍ദ്ധസത്യവും  ഇടകലര്‍ത്തി  വളച്ചൊടിക്കല്‍ നടത്തി അന്ധമായ കമ്യു ണി സ്റ്  വിരോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ മാധ്യമ രംഗത്തെ  കൂട്ടികൊടുപ്പുകാരക്ക് കഴിഞ്ഞു എന്നത് UDF  ന്‍റെ തിരെഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിച്ചു .

വേങ്ങര- കൊട്ടാരക്കര ഫലങ്ങള്‍.

ഈ തിരെഞ്ഞെടുപ്പില്‍ ആകാംഷയോടെ ജനാധിപത്യ വിശ്വാസികള്‍  ഉറ്റു നോക്കിയ രണ്ടു മണ്ഡലങ്ങളാണ്  വേങ്ങരയും  കൊട്ടാരക്കരയും. അഴിമതിയുടെയും ,മറ്റു എല്ലാ മൂല്യച്യുതികളുടെയും  രണ്ടു ആള്‍ രൂപങ്ങള്‍ക്ക്‌ സവിശേഷ സ്വാധീനമുള്ള  മണ്ഡലങ്ങളാണ് ഇവ രണ്ടും കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ  ഭൂരിപക്ഷം വര്‍ധിപ്പിച്ചു ജനങ്ങള്‍ അഴിമതിക്കും മൂല്യച്യുതിക്കുമെതിരായി  വിധിയെഴുതിയപ്പോള്‍   ബാലകൃഷണ പിള്ളക്ക് ലഭിച്ച ശിക്ഷ  ജാതി  പരിഗണന കൂടാതെ ശരി വയ്ക്കയപ്പെട്ടു എന്ന് വേണം കാണാന്‍. മുന്നോക്ക കാരാനാനെങ്കിലും  കട്ടാല്‍  കയ്യാമം വീഴണം  എന്നതായിരുന്നു ജനാഭിലാഷം . NSS  ന്‍റെ ശരി ദൂരം  പോലും  ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി .എന്നാല്‍  പിള്ളയെക്കാള്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടിയുടെ  കാര്യത്തില്‍ ജാതിപരിഗണന  മാത്രമാണ് വോട്ടര്‍മ്മാര്‍ കണക്കിലെടുത്തത്  എന്നത്  ഖേദകരമാണ്. ബീഹാറിലും യൂ പിയിലും ഒക്കെ  നിലനിലക്കുന്ന ക്രിമിനല്‍  രാഷ്ട്രി യത്തിന്നു  വളം നല്‍കുന്ന ജാതി രാഷ്ട്രിയത്തിന്റെ തനിയാവര്‍ത്തനം കേരളത്തിലും സാധ്യമാകും എന്ന് തെളിയിക്കപ്പെട്ടു. രാജ്യം നേരിടുന്ന അഴിമതി  ഇതര മൂല്യച്യുതികള്‍  ഇവക്കെതിരെ പ്രതികരിക്കുക എന്നത് ന്യുനപക്ഷ സമുദായങ്ങളുടെ  ഉത്തര വാദിത്വമില്ല എന്ന വികാരം ഭൂരിപക്ഷ  വര്‍ഗീയതക്ക് കരുത്തു പകരാന്‍ കൂടുതല്‍ സഹായകരമാകും. മാത്രമല്ല രാജ്യത്തെ  ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന്നു അത് വന്‍ ഭീഷിണി ഉയര്‍ത്തും എന്നതാണ്  മതങ്ങളുടെയും ജാതിയുടെയും ആധിപത്യം നിലനില്‍ക്കുന്ന  രാജ്യങ്ങളില്‍ , പ്രദേശ ങ്ങളില്‍  ഇന്ന് കണ്ടു വരുന്നത്. ഇത്  ജനാധിപത്യ വിശ്വാസികളെ ആലോസരപ്പെടുത്തും. ഒറീസ്സ , ഗുജറാത്ത് ,പാക്കിസ്ഥാന്‍, തുടങ്ങി സമീപ കാല ഇജിപ്ഷ്യന്‍ സംഭവ  വികാസങ്ങള്‍  വരെ  ഇതിനു ഉദാഹരണങ്ങളാണ്.

ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍   മതേതര   മൂല്യങ്ങളോട്   കുറച്ചു കൂടി അത്മാര്‍ഥത  പുലര്‍ത്തെണ്ടതിന്റെ ആവശ്യകത  ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം .മതേതര മൂല്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍  പ്രാധാന്യമര്‍ഹിക്കുന്നു എന്ന  ചിന്ത താഴെ കിടയിലുള്ള സാധാരണ
പ്രവര്‍ത്തകര്‍    തുടങ്ങി അരമനയുടെയും പെരുന്നയുടെയും മറ്റു സാമുദായിക  നേതാക്കളുടെയും തിണ്ണയും  നിരങ്ങുന്ന നേതാക്കള്‍ ക്ക് വരെ ഉണ്ടാകണം.  അമിതമായ പാര്‍ലമെന്‍ററി      വ്യാമോഹം ഇതിനു വിലങ്ങുതടിയാകും എന്താണ് വസ്തുത. 
മറ്റൊന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം  കമ്യുണിസ്റ്റു നേതാക്ക ലും  പ്രവര്‍ത്തകരും അവലംഭിക്കേണ്ട  ചില  പ്രവര്‍ത്തന ശൈലിയെ    കുറിച്ചാണ്. ഇത് കേരളത്തിലും ബാധകമാണ് . ജീവിതത്തിലും, പ്രവര്‍ത്തന ശൈലിയിലും അല്‍പ്പം വിനയവും ലാളിത്യവും സത്യസന്തതയും   ഒരു കുറച്ചിലായി കാണുന്നവര്‍ അത് തിരുത്താന്‍ തയാറാകണം. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടെണ്ട  സമയമായി .പാര്‍ട്ടി ഒറ്റ  കെട്ടായി  മേല്‍ പ്പറഞ്ഞ സാമൂഹിക വിപത്തുകളെ നേരിടേണ്ടത് ഈ  അവസരത്തില്‍ അനിവാര്യമാണ് .അഴിമതിയും വിലക്കയറ്റവും ഒക്കെ കേന്ദ്രത്തിലെ UPA സര്‍ക്കാരിന്‍റെ മുഖം നഷ്ടപ്പെടുത്തിയപ്പോഴും  5  സംസ്ഥാനങ്ങളില്‍ നടന്ന     തിരഞ്ഞെടുപ്പില്‍ UPA നേട്ടമുണ്ടാക്കി എന്നത് ഗൌരവമായി തന്നെ കാണണം. ഇടതു പക്ഷം ഒരു ബദല്‍ ആയി വളര്‍ന്നു വരേണ്ട  കാലയളവിലാണ് അത് ജന ഹൃദയങ്ങളില്‍ നിന്ന് അകന്നു പോകുന്നത് എന്നത് വേദനാ ജനകമാണ് .

സത്യമേവജയതേ.









Sunday, April 10, 2011

മനസാക്ഷിയുള്ളവര്‍ പ്രതികരിക്കുക !



ഈ  കുരുന്നുകളെ  ഓര്‍മയില്ലേ , കേരളത്തിലെ രാഷ്ട്രിയ മാഫിയ അവിശുദ്ധ ബന്ധത്തിന്‍റെ  രക്തസാക്ഷികള്‍ .പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെന്റ്സിലെ ശശിന്ദ്രന്റെ  മക്കള്‍. വ്യാസും, വിവേകും ഇവരെ തൂക്കാന്‍ വിധിച്ചത് ഇന്ത്യന്‍ നിയമ വ്യവസ്ഥയല്ല, മറിച്ചു കേരളത്തില്‍ വളര്‍ന്നു വരുന്ന രാഷ്ട്രിയ പിന്തുണയുള്ള മാഫിയകളാണ് .CBI ഫയല്‍ ചെയ്ത FIR പ്രകാരം ഒന്നാം പ്രതി മലബാര്‍ സിമെന്റ്സ് MD സുന്ദര മൂര്‍ത്തി   രണ്ടാം പ്രതി  MD യുടെ  പെഴ്സണല്‍  സ്റ്റാഫു അംഗം സൂര്യ നാരായണന്‍  മൂനാം പ്രതി കരാറുകാരനും വിവാദ വ്യവസായിയുമായ ചാക്ക് രാധാകൃഷ്ണന്‍ എന്നിവരാണ് . ഇവരൊക്കെ  കുഞ്ഞാലികുട്ടിയുടെയും UDF ന്‍റെയും സന്തത സഹചാരികളാണെന്ന്    മലയാളികളെ ഒര്മിപ്പിക്കേണ്ട കാര്യമല്ല, അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരായ  സമരം  ഇന്ത്യയിലെ ജനകോടികള്‍ ഏറ്റെടുക്കുകയും അതിനു മുന്നില്‍ കൊണ്ഗ്രസ്സു നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഗവ: 
മുട്ടുമടക്കിയതി ന്‍റെ  വിജയം ആഘോഷിക്കുന്ന ഈ അവസരത്തില്‍ കേരള ജനതയും ഈ കുരുന്നുകളെ വിസ്മരിക്കാതെ  അഴിമതിക്കാരെയും , മാഫിയാ ബന്ധമുള്ള രാഷ്ട്രിയക്കാരെയും വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാകുമെന്ന്  പ്രത്യാശിക്കുന്നു. 

മുന്‍ UDF ഭരണകാലത്താണ് മലബാര്‍ സിമെന്റ്സിലെ അഴിമതിയും ,കുഞ്ഞാലികുട്ടിയുടെയും വ്യവസായി മാഫിയ ബന്ധങ്ങളുടെയും തുടക്കം ആ ബന്ധത്തിന്‍റെ ബീഭത്സമായ ഒരു മുഖമാണ് ശശിന്ദ്രന്‍ന്‍റെയും ,മക്കളുടെയും അരുംകൊല . ട്രെയിന്‍ അല്‍പ്പം വൈകിയില്ലായിരുന്നെങ്കില്‍  ഈ കുരുന്നുകളുടെ അമ്മയെകൂടി ക്വട്ടെഷന്‍  സംഘങ്ങള്‍ ഇല്ലാതാക്കിയേനെ. ഇതിനൊക്കെ നേതൃത്വം കൊടുത്തതതായി സിബിഐ യും കേരളത്തിലെ ഭൂരിപക്ഷം ജനതയും കരുതുന്ന ചാക്ക് രാധാകൃഷ്ണന്‍ UDF ന്‍റെ യും വിശിഷ്യ കുഞ്ഞാലികുട്ടിയുടെയും ഏറ്റവും അടുത്ത സുഹൃത്താണ് എന്നത് അങ്ങാടി പാട്ടാണ്. ഐസ് ക്രീം പാരലര്‍ കേസ്സില്‍ നിന്ന്  എന്ത് വിലകൊടുത്തും കുഞ്ഞാലികുട്ടിയെ സഹായിക്കാന്‍ കെ. അജിതയെ സമീപിച്ചതും , 2006 ലെ തിരഞ്ഞെടുപ്പില്‍ വി. എസ്സിനെ പരാജയപ്പെടുത്താന്‍ പൈസ ഒഴുക്കിയതും   ഒക്കെ കേരള ജനതയെ ഓര്‍മിപ്പിക്കെണ്ടതില്ല.അതിന് തക്ക തിരിച്ചടി  ഉമ്മന്‍ ചാണ്ടിക്കും   , കുഞ്ഞാലികുട്ടിക്കും   കേരള ജനത കൊടുക്കും എന്നാണ് എന്‍റെ പ്രതീക്ഷ. 
                        കേരളം ഇത്തരം മാഫിയാകളുടെ വിളനിലമാകുന്നു എന്നത് ഗൌരവമായി ചിന്തിക്കേണ്ട കാലം അതിക്രമിക്കുന്നു. വടക്കെ ഇന്ത്യയില്‍ IAS ഓഫീസറെ എണ്ണ മാഫിയ ജീവനോടെ കത്തിച്ചു എന്നൊക്കെ നിര്‍വികാരതയോടെ വായിച്ചു പോകുന്ന മലയാളി അറിയുന്നില്ല ഇവിടെയും മാഫിയ ക്വട്ടേഷന്‍ സം ഘങ്ങള്‍ എത്ര ശക്തമായ വേരുകള്‍ ഉണ്ടാക്കിയിരിക്കുന്നു എന്നത്. ഭൂമാഫിയാ ,മണല്‍ മാഫിയ എന്നിവര്‍ക്കെതിരെ നടപടിക്കു ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്തന്‍മാര്‍ ടിപ്പര്‍ ലോറിക്കടിയില്‍ പ്പെട്ടു  ജീവന്‍ മരണപോരാട്ടം  നടത്തുന്ന അനേകം സമ്പവങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട്ചെയ്യുമ്പോള്‍ അഴിമതിക്കും ,അനീതിക്കും എതിരെ  സാധാരണക്കാരന്‍ പ്രതികരിച്ചാല്‍ എന്താകുമെന്നു ശശിന്ദ്രനും  കുടുമ്പവും തങ്ങളുടെ ജീവിതം കൊണ്ട് നമ്മെ ഓര്‍മപ്പെടുത്തിയത് കേരളം ഈ തിരഞ്ഞെടുപ്പ് വേളയില്‍ അനുസ്മരിക്കും  എന്ന്  തന്നെ കരുതാം. 
                                 
ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ് കെ. കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ട്രാവന്‍കൂര്‍ ടൈട്ടനിയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍. ചാണ്ടിയും ചെന്നിത്തലയുടെയുമൊക്കെ യഥാര്‍ഥ മുഖം വെളിവാക്കുന്ന ഈ ആരോപണങ്ങള്‍ ഒരു മുന്‍ മന്ത്രിയും  KPCC സെക്രട്ടറിയുമാണ് ഉന്നയിച്ചത് . സാധാരണക്കാര്നായിരുന്നുവെങ്കില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നേ വല്ല കാര്‍ അപകടത്തില്ലോ മറ്റോ ഇല്ലാതാകുമായിരുന്നു. മറ്റൊരു ഉദ: 2G സ്പെക്ട്രം അഴിമതിയില്‍ മന്ത്രി രാജയുടെ കൂട്ടാളി ബാഷയുടെ സംശയകരമായ സാഹചര്യത്തില്‍ ഉണ്ടായ മരണം.

                                       ഇതൊക്കെയാണ് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ എന്നിരിക്കെ കേരള ജനത മാഫിയ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള , സൌഹൃദം പങ്കിടുന്ന സ്ഥാനാര്‍ഥികളെ ഈ തിരഞ്ഞെടുപ്പില്‍  പരാജയ പ്പെടുത്തണം എന്ന് അഭ്യര്‍ഥിക്കുന്നു. അങ്ങിനെ പറയുമ്പോള്‍ LDF ന്‍റെ വ്യവസായ മന്ത്രി കൂടിയായിരുന്ന എളമരം കരീം സമീപകാലത്ത് മലബാര്‍ സിമെന്‍റെസിലെ  ഒന്നാം പ്രതി കൂടിയായ MD മൂര്‍ത്തിയെ സന്ദര്‍ശിച്ചതും,HMT ഭൂമി ഇടപാടും അതിന്‍റെ പിന്നിലെ താല്‍പ്പര്യങ്ങളും  കീനാലുരും ഒക്കെ ചര്‍ച്ച ചെയേണ്ടാതായിരുന്നു.V .S . ന്‍റെ നേതൃത്വത്തിലെ LDF സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും , മാഫിയകള്‍ക്കും ഒരു പേടി സ്വപ്നമായിരുന്നു എന്നതു ഒരു സത്യമാണ് . ഇതിനു പ്രധാനമായ കാരണം V .S . ന്‍റെ ചില കര്‍ക്കശ നിലപാടുകളും , LDF ന്‍റെ നയ സമീപനങ്ങലുമായിരുന്നു  . എങ്കിലും കരീമിന്‍റെ ഈ പ്രവര്‍ത്തിയും ഇത്തരം ചില നടപടികളും  ഒരു കമ്യുണിസ്റ്കാരന് ചേരുന്നതല്ല എന്ന് പറയേണ്ടി വരും.അതും  വിലയിരുത്തി വേണം തിരഞ്ഞെടുപ്പില്‍  വിധിയെഴുതാന്‍ എന്ന് തന്നെയാണ് എന്‍റെ വ്യക്തമായ അഭിപ്രായം. ഇത്തരം വിഷയങ്ങളില്‍ കൊടിയുടെ നിറം നോക്കാതെ കാട്ടു കള്ളന്മാര്‍ക്കെതിരെ പ്രതികരിക്കേണ്ടി വരിക ജനതയുടെ കര്‍ത്തവ്യമാണ്. 
കേരള ജനത കതിരും പതിരും തിരിച്ചറിഞ്ഞ് ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്നും അങ്ങിനെ വി എസ് നെ ഭരണ തുടര്‍ച്ചക്കും അഴിമതിക്കെതിരായുള്ള പോരാട്ടത്തിലും സാമൂഹ്യ  സുരക്ഷയ്ക്ക് വേണ്ട പദ്ധതികളുടെ നടത്തിപ്പിനും സഹായിക്കും എന്ന് പ്രത്യാശിക്കുന്നു. 



സത്യമേവജയതേ.











Thursday, March 17, 2011

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്‍റെ കണീര് കാണണം!

 V  . S  ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് കേരളത്തിലെ CPIM എടുത്ത തീരുമാനം അധാര്‍മികവും ,കേരള ജനതയോടുള്ള വെല്ലുവിളിയുമായി വേണം കാണാന്‍. ഒരു വ്യക്തി എന്ന നിലയിലല്ല ഒരു കമ്യു ണിസ്റ്കാരന്‍റെ കടമ എന്നാ രീതിയില്‍ വി എസ്സ് ഏറ്റെടുത്ത ജനകീയ പ്രശ്നങ്ങളും ,ഉയര്‍ത്തിപ്പിടിച്ച കറ തീര്‍ന്ന നിലപാടുകളും ശ്രദ്ധേയമാണ്. പുത്തന്‍ സാമ്പത്തിക നയങ്ങളുടെ  ഫലമായി അഴിമതിയും സര്‍വ രംഗം ങ്ങളിലും അടിമുടി ബാധിച്ചിരിക്കുന്ന മൂല്യച്യുതികളും, സാംസ്‌കാരിക തകര്‍ച്ചക്കും നടുവില്‍ കേരള ജനതയ്ക്ക് ആശ്വാസത്തിന്‍റെ  നേരിയ പ്രകാശമായി മാറിയ സ: വി  . എസ്സ് ന്  തന്‍റെ  സാമുഹ്യ പ്രതിബദ്ധതക്കുള്ള  ശിക്ഷയായി    വേണം CPIM ന്‍റെ സെക്രട്ടേറിയറ്റ്,                    
സംസ്ഥാന   സമിതി  എടുത്ത    തീരുമാനത്തെ കാണാന്‍. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്‍റെ കണീര് കാണണം എന്ന നിലപാടാണ് പാര്‍ട്ടി സമിതികള്‍ കൈ കൊണ്ടത്‌  എന്ന് വളരെ വേദനയോടെ പറഞ്ഞു കൊള്ളട്ടെ.

കേരളത്തില്‍ മാഫിയകളെ അഴിഞ്ഞാടാന്‍ അനുവദിക്കാത്ത ,പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിച്ച ,രാജ്യദ്രോഹികള്‍ക്കും  കള്ളപ്പണ കാര്‍ക്കും ,കള്ളനോട്ടു വിപണനക്കാര്‍ക്കും   സ്ത്രീപീഡനക്കാര്‍ക്കും  പൊതുമുതല്‍  കട്ടുതിന്നുന്ന  രാഷ്ട്രിയ, ഉദ്യോഗസ്ഥ വൃന്ദത്തിന്നും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കാളരാത്രികള്‍ സമ്മാനിച്ച കേരള സര്‍ക്കാരിന്നു നേതൃത്വം കൊടുത്തു എന്നാ ഒരു അപരാധം മാത്രമാണ് ഇത്രയും കടുത്ത ശിക്ഷക്ക് ആധാരം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ ശിക്ഷയുടെ ദുരിതം  ഫലത്തില്‍ അനുഭവിക്കേണ്ടത് കേരളത്തിലെ സാധാരണ ജനങ്ങളാണ് എന്നത് ബന്ധപ്പെട്ടവര്‍ വിസ്മരിച്ചു . 
ഇന്ത്യന്‍ ജനാധിപത്യ  വ്യവസ്ഥിതിയില്‍ വിശിഷ്യ കേരളം പോലുള്ള അഭ്യസ്തവിദ്യരുടെ നാടായ കേരളത്തില്‍  കുറഞ്ഞ പക്ഷം തിരഞ്ഞെടുപ്പിന്‍റെ കാലയലവിലെങ്കിലും ജനങ്ങളുടെ പള്‍സ് അറിയാനും ജനവികാരത്തെ മാനിക്കാനുമുള്ള സഹിഷ്ണത  പാര്‍ട്ടികളും   നേതാക്കളും കാണിച്ചിരുന്നു.  പക്ഷെ ഇന്ന്  രാജ്യ  താല്‍ പ്പര്യങ്ങളെയും, സത്യസന്ധതയെയും പുച്ചിചു  തള്ളി 
ഇടതു വലതു വ്യത്യാസ മില്ലാതെ നേതൃത്വം പരസ്പരം പുറം ചൊറിയല്‍ നടത്തിയെന്ന സംശയം ജനിപ്പിക്കുന്ന വിധമാണ് V S . ന്‍റെ മത്സരക്കാര്യത്തില്‍  CPIM എടുത്ത നിലപാട് എന്ന് പറയാതെ വയ്യ.തൊഴിലാളി വര്ഗ്ഗത്തിന്നു ഗുണം ചെയ്യാത്തതാന് ഈ തീരുമാനം എന്ന്    മനസ്സിലാകാന്‍  മാനിഫെസ്റ്റോ യൊന്നും വായിക്കേണ്ട കാര്യമുള്ളതായി തോന്നുന്നില്ല.   കാരണം ഈ തീരുമാനത്തിന്റെ ഗുണഭോഗ്ത്താക്കള്‍ ആരെന്നു മാത്രം പരിശോധിച്ചാല്‍ മതി. ജനവികാരത്തെ പുചിച്ച്ചു തള്ളുന്ന , ഇടതു പക്ഷ മുന്നേറ്റം അന്യമാക്കുന്ന ഇത്ര ധിക്കാരവും ദാര്‍ഷ്ട്യവും നിറഞ്ഞ നടപടി കമ്യുണിസ്റ്റു പ്രത്യയശാസ്ത്രത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന  ജന ക്ഷേമം മുന്‍ നിറുത്തി  പ്രവര്‍ത്തിക്കുന്ന     ഒരു പാര്‍ട്ടിയില്‍ നിന്ന് ആരും  പ്രതീക്ഷിക്കുന്നില്ല. 
V.S . നെ എതിര്‍ക്കുന്നവര്‍  V . S. സന്ധിയില്ലാ  സമരം പ്രഖ്യാപിച്ച മാഫിയകള്‍ക്കും ,അഴിമതിക്കാര്‍ക്കും കുഞ്ഞാലികുട്ടി ചാക് രാധ കൃഷ്ണന്മാര്‍ക്കും  സാന്‍റിയാഗോ മാര്‍ട്ടിന്‍ മാര്‍ക്കും ,ഭൂമി കയ്യേറ്റക്കാര്‍ക്കും പാദസേവ ചെയ്യുന്നവരാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവരെ ജനം തിരിച്ചറിഞ്ഞു തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല. ഇന്ത്യയിലെ കമ്യുണിസ്റ്റു പാര്‍ട്ടി  സാമ്രാജ്യത്വ ശക്തികളാല്‍  ഹൈജാക്ക് ചെയപ്പെട്ടോ എന്ന് പോലും സംശയം തോന്നിപ്പിക്കുന്ന ഈ നടപടിയെ കേരളത്തിലെ ഇടതു പക്ഷ  പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ,രാഷ്ട്രിയത്തില്‍ സത്യസന്തതയും  ധാര്‍മീകതയും നിലനിന്നു കാണണമെന്ന്    ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഗൌരവത്തോടെ കാണുമെന്നും  സദ്യമാകുന്ന രീതിയില്‍ എല്ലാം  ഈ അനീതിക്കെതിരെ  പ്രതികരിക്കുമെന്നും  പ്രത്യശിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

സത്യമേവജയതേ 










     

Sunday, February 27, 2011

എങ്കിലും എന്‍റെ അഴിക്കോട് മാഷേ! ഇത് വേണ്ടായിരുന്നു,

കഴിഞ്ഞ  ദിവസം പാലക്കാട് വച്ച്  കേരളത്തിന്‍റെ സംസ്കാരീക നായകന്‍(?)സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്   കേരളത്തിലെ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്  കൊടുത്ത ചില ഉപദേശങ്ങളും പരിഹാസം നിറഞ്ഞ ചില പരാമര്‍ശങ്ങളുമാണ്  ഈ  പോസ്റ്റിന് ആധാരം. V .S . മകനെ നേരത്തെ നിയന്ത്രിക്കണമായിരുന്നു  എന്നാതാണ് ഇതില്‍ ശ്രദ്ധേയം. ഇങ്ങിനെയുള്ള  മക്കള്‍ ഇല്ലാത്തതില്‍ താന്‍ സന്തോഷിക്കുന്നു എന്നും ഗാന്ധിജിയെയാണ് മാതൃകയാക്കേണ്ടത് എന്ന്മൊക്കെ അദ്ദേഹം തട്ടി വിട്ടു.ഈ പ്രസ്താവനകള്‍ തീരെ തരം താണ് പോയി എന്ന് പറയാതെ വയ്യ. സ: പിണറായി വിജയന്‍റെ വാക്കുകള്‍ കടമെടുത്താല്‍  വായിലെ നാക്ക് UDF ന് വാടകയ്ക്ക്  കൊടുത്തത് പോലായി. 
                                                      ഐസ് ക്രീം പാര്‍ലര്‍ , ഇടമലയാര്‍  കേസും    കേരളത്തിനു അനുകൂലമായ സ്മാര്‍ട്ട്‌ സിറ്റിയുടെ പുതുക്കിയ കരാറും UDF നു നല്‍കിയ തിരിച്ചടികളുടെ ജാള്യത മറയ്ക്കാനാണ്  വ്യക്തമായ ഒരു തെളിവുപോലും ഇല്ലാത്ത  ഈ  ആരോപണങ്ങള്‍ വി എസ്സിനു നേരെ ഉന്നയിക്കുന്നത്.  ഉമ്മന്‍ ചാണ്ടി & co  ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വക്കാലത്തുമായി അഴീക്കോട് മാഷ്‌ എത്തിയത് ലജ്ജാകരമാണ്. വി.എസ്സിന്‍റെ. ജനസമ്മതിയില്‍ അസൂയപൂണ്ട്  നടത്തിയ ഈ ജല്‍പ്പനങ്ങള്‍  കേട്ട് ഓര്‍മ വരുന്നത് ഒരു പഴമൊഴിയാണ്. "പെറ്റ പെണ്ണ് ചോറ് ഉണ്ണുന്നത്  കണ്ടു  മച്ചി കൊതിച്ചിട്ടെന്തു കാര്യം".  
                                                   അഴിമതി ക്കേസ്സിലും പെണ്ണ് കേസ്സിലും അകപ്പെട്ടു വാലിന്  തീ പിടിച്ച ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേഷ്  കുമാറും  ഹസ്സന്നും ഒക്കെ തൊടുത്തു വിടുന്ന "ഉണ്ടായില്ല വെടിക്ക്" ഓശാന  പാടുന്ന വിധം ഇത്തരം തരം താണ പ്രതികരണം  മാഷ്‌ നടത്തരുതായിരുന്നു. സത്യത്തില്‍   ഈ വിഷയത്തില്‍ വെള്ളാപ്പിള്ളിയുടെ നിലവാരം പോലും അഴിക്കോട് മാഷ്‌ പുലര്‍ത്തിയില്ല  എന്ന് പറയേണ്ടിവരും. ഇത്രയും നിലവാരം കുറഞ്ഞ പ്രതികരണം കേട്ട് തലകുലുക്കി ചിരിക്കുന്നവരെ ക്കുറിച്ചും സഹതാപം തോന്നുന്നു. ഇവരാണത്രെ പാലക്കാട്ടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ? ഇത് പെരുപ്പിച്ചു കാണിക്കാന്‍ മനോരമ പോലുള്ള മാധ്യമങ്ങള്‍ ശ്രമിക്കുന്നത്  മനസ്സിലാക്കാം. പക്ഷെ കൈരളി വാര്‍ത്തയിലും ഇത്തരം നിലവാരം കുറഞ്ഞ പ്രതികരണ ത്തിനു വലിയ പ്രാധാന്യം  കൊടുത്തത് തെറ്റായ  ചില സൂചനകളല്ലേ നല്‍കുന്നത് ? 
                                             അഴിക്കോടിന്‍റെ  പ്രസ്താവനകള്‍ക്ക് സമാനമായ ചില നടപടികള്‍ മറ്റുചില   കോണുകളില്‍ നിന്ന് കൂടി വന്നത് കൊണ്ടാണ്  അതിനെ ഗൌരവമായി കാണേണ്ടി വന്നത്. വി. എസ്സിനു ഉണ്ടായ ജനസമ്മതി കണ്ടു വിറളി പിടിച്ചത്  കൊണ്ട് മാത്രമല്ല വി. എസ്സിന്‍റെ രാഷ്ട്രിയ നിലപാടുകള്‍ കൊണ്ട് ചില തിക്താനുഭാവമുണ്ടായ പലരുടെയും ഒത്തുചേരലാണ് കഴിഞ്ഞ വാരങ്ങളില്‍ കണ്ടത്ത്. ഐസ് ക്രീം  കേസ്സില്‍ മുറിവേറ്റ ലീഗും വിശിഷ്യ കുഞ്ഞാലിക്കുട്ടിയും, ഇടമലയാര്‍ അഴിമതി ക്കേസ്സില്‍ പുജപ്പുരക്കയക്കപ്പെട്ട  ബാലകൃഷ്ണ പിള്ളയും മകനും വി. എസ്സിനെ ആക്രമിക്കുന്നത് മനസ്സിലാക്കാം . അഡവോക്കേറ്റ്  രാംകുമാറിന്‍റെ     വി എസ്സ് വിരോധം മുന്നാര്‍  ഭൂമി കയ്യേറ്റവുമായി  ബന്ധപ്പെട്ടാതാണെന്നും  മനസ്സിലാക്കാം. ബാലകൃഷ്ണപിള്ളയെ  പുജപ്പുരയിലേക്ക് യാത്രയാക്കാന്‍ മമ്മൂട്ടി എത്തിയതും സമാനമായ  ഒരു വികാരമല്ലേഎന്ന് സംശയിക്കുന്നു. മമ്മുക്കക്കും മൂനാര്‍ നടപടികളില്‍ നഷ്ടം സമ്പവിച്ചിരുന്നു  എന്നാണു പരസ്യമായ രഹസ്യം. അല്ലാതെ വക്കീലുകൂടിയായ മമ്മൂട്ടി സുപ്രീം കോടതി ശിക്ഷിച്ച പ്രതിയെ യാത്രയാക്കാന്‍ എത്തിയത് പിള്ള  ഉപ്പു കുറുക്കിയിട്ടു ജയിലില്‍  പോകുന്നതാണെന്ന്  തെറ്റിദ്ധരിച്ചുവോ  ആവോ ? സുഹൃത്ത്   ഗണേഷിന്‍റെ  പിതാവുകൂടിയായ   ബാലകൃഷ്ണ പിള്ള കാശിക്കു പോകാനൊന്നുമല്ല എറണാകുളത്ത്  എത്തിയത് എന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം സാധുവല്ലല്ലോ മമ്മുക്ക. കുഞ്ഞാലികുട്ടിക്കും, ഉമ്മന്‍ ചാണ്ടിക്കും വി എസ്സിനെ അടിക്കാന്‍  ആദ്യ വടി  വെട്ടി കൊടുത്തത് പി. ശശി യാണെന്നതാണ്    ഇവരൊക്കെ "ഒരേ തൂവല്‍ പക്ഷികളാണെന്നു"  നമ്മെ ബോധ്യപ്പെടുത്തുന്നതും   . ഈ നിലയ്ക്കാണ്  അഴിക്കോടിന്‍റെ   ഒറ്റയാന്‍ ഉപദേശങ്ങളില്‍ ദുരൂഹത കാണേണ്ടത് .മാഷും  ഒരിക്കല്‍ അച്യുതാനന്ദനുമായി  കൊമ്പു കോര്‍ത്തു  പുലിവാല് പിടിച്ചത്  വായനക്കാര്‍ ഓര്‍ക്കുമല്ലോ. ഒരു തിരഞ്ഞെടുപ്പിന്‍റെ പടിവതുക്കലെത്തി നില്‍ക്കുന്ന അവസരത്തില്‍ LDF വിജയം കേരളത്തിലെ  ജനങ്ങള്‍ക്കും  പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും നിര്‍ണായകമാണെന്നിരിക്കെ    പാര്‍ട്ടിയുടെ "അഡവൈസ്സര്‍" പദവിയില്‍ ഇരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍? അതുകൊണ്ടാണ് മാഷേ ഇത്  വേണ്ടായിരുന്നു എന്ന് പറയേണ്ടി വരുന്നത് .

ഇനി  സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന ഈ ഗാന്ധിജി  പരാമര്‍ശങ്ങള്‍ അല്‍പ്പം കടുപ്പമാണ് കാരണം ഖദര്‍ ധരിച്ചത് കൊണ്ട് മാത്രം ഒരാള്‍ ഗാന്ധിയനാകുന്നില്ല. ഗാന്ധിജിക്ക് മറ്റൊരാള്‍ തന്നേക്കാള്‍  പ്രശസ്തനാകുന്നതില്‍ തെല്ലും അസൂയയുണ്ടയിരുന്നതായി എവിടെയും വായിച്ചിട്ടില്ല. മക്കളുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്ന് കരുതി മക്കളെ വേണ്ടെന്നു വയ്ക്കുന്നതില്‍ വലിയ ആദര്‍ശം ഒന്നും കാണുന്നില്ല മറിച്ച് ഭീരുത്വമായെ  അതിനെ കാണാന്‍  കഴിയൂ. ഗാന്ധിജി ഒരു ഭീരുവായിരുന്നില്ല എന്നത് എടുത്തു പറയേണ്ടതില്ലല്ലോ . ഇനി മാഷിന്‍റെ പിതാവ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍  അദ്ധേഹത്തിന്നും  തന്‍റെ  മകന്‍റെ പ്രവര്‍ത്തികളില്‍  ദുഖം  തോന്നില്ല എന്ന് ഉറപ്പിച്ചു പറയാമോ . പക്ഷെ ഒന്ന് ഉറപ്പിച്ചു പറയാം.  മാഷ്‌ മക്കളേ  വേണ്ടെന്നു  വച്ചത്  നന്നായി ,കാരണം മാഷിന്‍റെ  മക്കളായി  ജനിച്ചു പോയതില്‍ ദു:ഖിക്കുന്നവരെ ക്കൂടി കേരളത്തിനു  കാണേണ്ടി വന്നില്ലല്ലോ. 
.                                          കേരള ജനതയ്ക്ക്  അഴിക്കോടിനെക്കാള്‍  കടപ്പാട്  വി. എസ്സിനോടാണ്.ഇത് വി  എസ്സ് അഴിമതിക്കാര്‍ക്കും ,സ്ത്രീ പീഡനക്കാര്‍ക്കും എതിരെ പോരാടി എന്നത് കൊണ്ട് മാത്രമല്ല. കള്ളനോട്ടും ,കള്ളാപ്പണവും  ഭൂ മാഫിയയും കേരളത്തില്‍ ഒരു സാധാരണക്കാരന്  അഞ്ചു സെന്റു ഭൂമി വാങ്ങി ഒരു വീട് വയ്ക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കിയപ്പോള്‍   വി, എസ്സിന്‍റെ നിലപാടുകള്‍  ഭൂ മാഫിയകളെ  വരിഞ്ഞു കെട്ടി  എന്നത് എടുത്തു പറയേണ്ടതാണ്  . അന്യ സംസ്ഥാന ലോട്ടറി  വഴി   കേരളത്തെ ഗ്രസിച്ച ചൂതാട്ട സംസ്കാരത്തിനു അന്ത്യം കുറിച്ചത് സാംസ്കാരീക നായകരുടെ ഇടപെടലല്ല  മറിച്ച്  അച്യുതാനന്ദന്‍റെ  നടപടികളാണ്    എന്നത്  പകല്‍ പോലെ വ്യക്തം .
                                                        കോമണ്‍ വെല്‍ത്ത്  അഴിമതി, 2G  സ്പെക്ട്രം അഴിമതി, കെ.ജി.ബാലകൃഷ്ണനും കുടുംബവും നടത്തിയ പകല്‍കൊള്ളകള്‍,
ജ്യുഡീഷ്യറിക്കുണ്ടായ   അപചയങ്ങള്‍ ഇവയൊക്കെ  ഇന്ത്യന്‍  ജനതയുടെ മനസാക്ഷിയെ ഞെട്ടിച്ചപ്പോള്‍  അഴിക്കോട്  അടക്കമുള്ള കേരളത്തിലെ പല സംസ്കാരീക നായകരും  ഈ മൂല്യച്യുതികള്‍ക്കെതിരെ ഒരു വാക് പോലും ഉരിയാടാതെ  ഉറക്കം നടിക്കുകയായിരുന്നു.അത് കൊണ്ട് തന്നെ  ഇന്ത്യ നേരിടുന്ന മൂല്യച്യുതികളില്‍  വേദനിക്കുന്ന ജനത അഴിമതിക്കാരായ UPA /  UDF നേതാക്കള്‍ക്കെതിരെ    ശക്തമായ നിലപാടെടുക്കുന്ന  മുഖ്യമന്ത്രിക്കൊപ്പം നിലകൊള്ളുമെന്ന് അഴിക്കോടിനെപ്പോലുള്ളവരെ  ഓര്‍മിപ്പിച്ചു കൊള്ളട്ടെ. 

സത്യമേവജയതേ.