Total Pageviews

Showing posts with label LDF. Show all posts
Showing posts with label LDF. Show all posts

Tuesday, February 28, 2012

ഈ നായരെ നമ്പരുതെ!




അന്തികൂട്ടിന് വന്നവന്‍ അമ്മയുടെ സമ്മന്തക്കാരനായാല്‍  ഉണ്ടാകുന്നത് പോലുള്ള പുകിലുകലാണ്  NSS  നേതാവായി സുകുമാരന്‍ നായര്‍ സെക്രട്ടറി  ആയതോടെ    സംജാതമായിട്ടുള്ളത്.  അത് കേരളത്തിലെ നായന്മാര്‍ക്ക് ഒരു അപമാനമായി മാറിയെന്നതിലുപരി   പൊതു സമൂഹത്തില്‍  തെറ്റായ പ്രവണതകള്‍ക്ക് വഴി  വെക്കുന്നതാണ് എന്ന് ഓര്‍മപ്പെടുത്തികൊള്ളട്ടെ . വളരെ രാഷ്ട്രിയ പ്രാധാന്യമുള്ള  ഒരു തിരെഞ്ഞെടുപ്പില്‍ സുകുമാരന്‍ നായരെപ്പോലുള്ള ജാതി മത സംഘടന നേതാക്കള്‍   ഇത്തരത്തില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു കല്‍പ്പിക്കുന്നത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്  യോജിച്ചതല്ല.  സാധാരണക്കാരന്‍റെ  ജീവിത പ്രശ്നങ്ങളില്‍ ഇടപെടാത്ത ജാതി മത നേതാക്കള്‍  ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് കല്‍പ്പന പുറപ്പെടുവിച്ചാല്‍   "പട്ടിക്കു പരുത്തിക്കടയില്‍ എന്ത് കാര്യം" എന്ന്  അവരോടു സമുദായ അംഗങ്ങള്‍ , വിശ്വാസികള്‍  ചോദിക്കുന്ന കാലം വിദൂരമല്ല എന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ. 

വയനാട്ടില്‍ ഒരു ഇടവേളക്കു ശേഷം  കര്‍ഷക   ആത്മഹത്യ കള്‍ വീണ്ടു അരങ്ങേറുന്നു. UDF  സര്‍ക്കാര്‍ വന്നതിന് ശേഷം    കടകെണിയില്‍ പ്പെട്ട്  9                പേര്‍ ജില്ലയില്‍ മാത്രം ആത്മഹത്യ ചെയ്തു .  അതില്‍ നായരും, ഇഴവനും, ക്രൈസ്തവനും ഒക്കെയുണ്ട്.  അനാഥമായ  ആ കുടുമ്പങ്ങളെ ഒരിക്കല്‍ പ്പോലും സന്ദര്‍ശിക്കാനോ   അവര്‍ക്ക് വേണ്ടി ഒരു ചെരുവിരലനക്കാണോ  ശ്രമിക്കാത്ത  സുകുമാരന്‍ നായര്‍ക്കു  തിരെഞ്ഞെടുപ്പില്‍ UDF   ന് വോട്ടു ചെയ്യണമെന്നു പറയാന്‍ ഉളുപ്പില്ലേ എന്നു ചോദി ക്കേണ്ടി  വരുന്നു. 




മുല്ലപ്പെരിയാര്‍ 33 ലക്ഷം മലയാളികളുടെ വിലപ്പെട്ട ജീവന്‍റെ  പ്രശ്നമാണ്. അതിലും ജാതി മത വര്‍ണ്ണ വ്യത്യസ മില്ലെങ്കിലും സുകുമാരനനായരെപ്പോലുള്ള ജാതി സംഘടനാനെതക്കളെ   ആ വഴിക്ക് കണ്ടില്ല. (ചില ക്രൈസ്തവ   നേതാക്കളെ ഒഴികെ.) ചപ്പാത്തിലെയും ചിന്നക്കടയിലെയും  സമര പന്തലിലേക്ക് തിരിഞ്ഞു നോക്കാത്ത മറ്റൊരു പ്രമുഖന്‍ കേരള മുഖ്യ മന്ത്രിയാണ്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ആന്റണിയടക്കം അന്ന് ഒളിവില്‍ പോയിട്ട് പിന്നെ പൊങ്ങിയത്  ഈ അടുത്ത കാലത്താണ്. അന്ന് മുതിര്‍ന്ന കൊണ്ഗ്രസ്സു നേതാവ് പി . ചിദംബരം എടുത്ത കേരള വിരുദ്ധ നിലപാട് ഈ തിരെഞ്ഞുടുപ്പില്‍  ചര്‍ച്ചയാകും എന്നത് ഉറപ്പാണ്‌. UDF  ന്‍റെ തിരെഞ്ഞെടുപ്പു പ്രചരണം ഉത്ഘാടനം   ചെയ്യാന്‍ അനുയോജ്യനായ നേതാവ് എന്‍റെ അഭിപ്രായത്തില്‍ ചിദമ്പരം  തന്നെയാണ്. ഇത് വല്ലതും അറിഞ്ഞിട്ടാണോ  നായരുടെ പ്രസ്താവന എന്നത് പിറവത്തെ ജനത  ഈ തിരെഞ്ഞെടുപ്പില്‍ പരിശോധിക്കുകയും   ചര്‍ച്ച ചെയ്യ്കയും വേണം.മുല്ല പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ്സും കൊണ്ഗ്രസ്സും വിരുദ്ധ ചേരിയിലാണ്   എന്നത് പിറവത്ത് നിര്‍ണായകമാവും. ഇത്തരം വിഷയങ്ങള്‍ ജാതി മത ഭേദമന്യേ ചര്‍ച്ച ചെയ്യണ്ട വേദിയാണ് തിരെഞ്ഞെടുപ്പു എന്നതുകൊണ്ട്‌ തന്നെ അവിടെ സമുദായ സംഘടനകളുടെ   അപശബ്ദങ്ങള്‍ക്ക്  പ്രസക്തിയില്ല. 
  
നാണയ പ്പെരുപ്പവും വിലക്കയറ്റവും സാധാരണക്കാരന്‍റെ   ജീവിതം ദുരിതപൂര്‍ണമാണ്. പക്ഷെ ഇതൊന്നു പെരുന്നയിലെ  പെരുമാളിന്  അറിയേണ്ട കാര്യമല്ല.  കോണ്‍ ഗ്രസ്സിന്‍റെ   തെറ്റായ നയസമീപനങ്ങളുടെ ഭാഗമായി  പെട്രോളിയം ഉത്പന്നങ്ങളുടെ വില രണ്ടാം UPA സര്‍ക്കാരിന്റെ കാലത്ത് മാത്രം  15  പ്രാവശ്യം വര്‍ദ്ധിപ്പിച്ച നടപടിയിലൊന്നും  സുകുമാരന്‍ നായര്‍ക്ക്  പരാതിയില്ല   . അതൊന്നും നായന്മാരെ ബാധിക്കാത്ത   പ്രശ്നങ്ങളാണല്ലോ?

കേരളത്തിലെ നിയമ വ്യവസ്ഥയെ പരസ്യമായി വ്യഭിചരിച്ച  കാലഘട്ടമാണ്     കഴിഞ്ഞ എട്ടര മാസക്കാലത്തെ ഉമ്മന്‍ ചാണ്ടിയുടെ ഭരണം. 
പാമോയില്‍  ടൈറ്റാനിയം അഴിമതിക്കേസ്സുകളില്‍ മുഖ്യമന്ത്രിയെ  രക്ഷിക്കാന്‍  പരസ്യമായി കോടതികളെ അവഹേളിക്കുന്ന നടപടികളാണ് UDF  സ്വീകരിച്ചു പോരുന്നത്. 
ഐസ് ക്രീം പാര്‍ലര്‍ ക്കേസ്സിന്‍റെ  പുനരന്വേഷണ    വേളയിലും  സര്‍ക്കാര്‍ എടുത്ത നിലപാട്   നിയമ വ്യവസ്ഥയില്‍  വിശ്വസിക്കുന്നവരെ  അലോസരപ്പെടുത്തുന്നു. 
വയനാട്ടിലെ ആദിവാസി ഭൂമി സുസ്ലോണ്‍  കമ്പനി ക്ക്   പാട്ടത്തിനു നല്‍കാന്‍ നിയമ വിരുദ്ധമായി തീരുമാനമെടുത്ത ഉമ്മന്‍ സര്‍ക്കാര്‍  ജനരോക്ഷം ഭയന്ന് തെറ്റ് തിരുത്തിയെങ്കിലും ഇന്നും ആദിവാസികള്‍ക്ക് പൂര്‍ണമായും  ഭൂമി തിരിച്ചു നല്‍കാനോ  അര്‍ഹിക്കുന്ന നഷ്ട പരിഹാരം വാങ്ങി കൊടുക്കാനോ  ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. 
ക്രിമിനല്‍ കേസ്സില്‍  ശിക്ഷിക്കപ്പെട്ട   ബാലകൃഷ്ണ പിള്ളയുടെ  മൊബൈല്‍  ഫോണ്‍ ഉപയോഗം വിവാദമായതും  തക്ക നടപടിയെടുക്കാതെ വിഴുങ്ങിയതും  നിയമം  നിയമത്തിന്‍റെ വഴിക്ക് പോകും എന്ന് മേനി പറഞ്ഞ ഉമ്മന്‍ ചാണ്ടി ഭരണത്തിലാണ് .
 പിന്നീട്  അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗത്തിന്‍റെ പേര് പറഞ്ഞു സുപ്രീ കോടതിയെ പ്പോലും അവഹേളിക്കുന്ന നടപടിയാണ് പിള്ളയെ ജയില്‍ മോചിതനക്കുക വഴി UDF  സര്‍ക്കാര്‍ നടത്തിയത്.അതില്‍ ഇന്ന് സ്വന്തം മകന്‍ പോലും ഇന്ന് 
ദു:ഖിക്കുന്നു എന്താണ് സത്യം.അതുകൊണ്ട് തന്നെ ഗണേശന്‍ മന്ത്രിക്ക് പത്തു വോട്ട് പിറവത്ത് ഉണ്ടെങ്കില്‍  അത് UDF ന് കൊടുക്കില്ല എന്നതാണ് വസ്തുത. 
 നിര്‍മല്‍ മാധവന്‍ എന്ന  വിദ്യാര്‍ത്ഥിയെ  മാനദണഡങ്ങള്‍ ലംഘിച്ച് കോഴിക്കോട് എന്ജിനീയറിങ്ങ് കോളേജില്‍ അഡ്മിഷന്‍  നല്‍കിയത് നഗ്നമായ നിയമലംഘനമാണ്   . അതിന്‍റെ പ്രതിഷേധത്തിനിടയില്‍ ഒരു   SP  നടത്തിയ വെടിവയ്പ്പിലും നിയമ വാഴ്ചയുടെ പരാജയമാണ്കേരളം കണ്ടത്.   
രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെടുന്ന തച്ചങ്കെരിയെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍  ഉമ്മന്‍ സര്‍ക്കാര്‍ എടുത്ത നടപടി ആരെ പ്രീണിപ്പിക്കാന്‍ ആയിരുന്നു എന്ന് കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടുണ്ടാകില്ല. കോണ്‍ ഗ്രസ്സ് മന്ത്രി  മുല്ലപ്പള്ളി അടക്കം വിമ്മര്‍ശിച്ച ഈ നടപടി , ഉമ്മന്‍ചാണ്ടിയെ ബിനാമിയാക്കി നിറുത്തി കുഞ്ഞാലികുട്ടിയാണ് കേരളം ഭരിക്കുന്നത്‌ എന്ന് വിളിച്ചുപറയുന്ന ഇത്തരം  വിഷയങ്ങള്‍ തിരെഞ്ഞെടുപ്പുകളില്‍  സജീവ ചര്‍ച്ചയാകും അതിനു പിറവത്തെ ജനങ്ങള്‍  തക്ക മറുപടി നല്‍കും.
വാളകത്ത് ഒരു നായര്‍ അക്രമിക്കപെട്ട സംഭവത്തില്‍ ഇന്നും പ്രതിയെ കണ്ടെത്താന്‍ ക്കഴിയാത്ത  ഭരണാധികരികളാണ്    കേരളം ഭരിക്കുന്നത്‌ എന്നത്  നായന്മാരെ ഉദ്ധരിക്കാന്‍  പുറപ്പെട്ടിറങ്ങിയ  സുകുമാരന്‍ നായര്‍ ഓര്‍ക്കണമായിരുന്നു.  

അഴിമതി കഥകള്‍  ഇന്ന് പുതുമ അല്ലാതായിരിക്കുന്നു. കേന്ദ്രത്തില്‍ മന്‍മോഹന്‍  മന്ത്രി സഭയിലെ  പലരും തിഹാര്‍ ജയിലിലാണ്. കേരളത്തിലും അഴിമതിക്കേസ്സുകള്‍ എഴുതി തള്ലാന്‍  ഉളുപ്പ് കാണിക്കാത്ത UDF   നേതൃത്വം പുതിയ അഴിമതിക്കായ് എറണാകുളത്തെ നക്ഷത്ര  നഗരം പദ്ധതി  പോലുള്ള  വന്‍കിട  തട്ടിപ്പുകള്‍ക്ക്‌ വ്യവസായ വകുപ്പ് രൂപം കൊടുത്തു കഴിഞ്ഞു എന്നാണു അറിയാന്‍ കഴിയുന്നത്‌.
ഉമ്മന്‍റെ   സുതാര്യ  ഭരണം ജനദ്രോഹഭരണമായി   നിരഭയം പോകുന്നതിനിടയിലാണ്    സുകുമാരന്നായരെപ്പോലുള്ളവര്‍ അതിന്   കുഴലൂത്ത് നടത്തുന്നത്.

തിരെഞ്ഞെടുപ്പുകള്‍ തികച്ചും  രാഷ്ട്രിയ രംഗത്തെ ആശയ പോരാട്ടങ്ങളുടെ വേദിയാണ്. അതില്‍ ജാതി മത വര്‍ണ്ണ  താല്‍പ്പര്യങ്ങള്‍ക്കു  പ്രസക്തിയില്ല.
 കാരണം അത് ജന ജീവിതത്തിന്‍റെ ഗതി വിഗതികള്‍ നിര്‍ണയിക്കുന്നവയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രിയ വിഷയങ്ങളുടെ സജീവ ചര്‍ച്ചാ വേദിയാകണം തിരെഞ്ഞെടുപ്പുകള്‍ .
വയനാട് കര്‍ഷക ആത്മഹത്യയും, മുല്ലപ്പെരിയാറും, ചിദംബരവും, ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ നിയമ വിരുദ്ധ നിലപാടുകള്‍, മുസ്ലീം   ലീഗിന്‍റെ ഭരണത്തിലുള്ള അമിതമായ ഇടപെടല്‍. തുടങ്ങിയ വിഷയങ്ങള്‍ക്ക്‌  പിറവത്തെ ജനം തക്ക തിരിച്ചടി  നല്‍കും. 
ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ LDF  ഉം  രാഷ്ട്രിയം ചര്‍ച്ച ചെയാനുള്ള വേദിയായി ഈ തിരെഞ്ഞെടുപ്പിനെ ഉപയോഗിച്ച് കാണുന്നില്ല. കഴിഞ്ഞ  ദിവസം പിറവം / ഇരുമ്പനത്ത് നടന്ന ഒരു പൊതു യോഗം ഉത്ഘാടനം ചെയ്തു  സംസാരിച്ച  കേന്ദ്ര കമ്മിറ്റി അഗം ഈ പി ജയരാജന്‍   ഉന്നയിച്ച പ്രധാന വിഷയം LDF  സ്ഥാനാര്‍ഥി എം ജെ ജേക്കബിനെ എതിര്‍ക്കാന്‍ UDF  ന് എങ്ങിനെ മനസ്സ് വന്നു ധൈര്യം   വന്നു എന്നും മറ്റുമുള്ള   ബാലിശമായ വിഷയങ്ങളാണ് . തലയില്‍ ആള്‍ താമസമില്ലാത്ത ഇത്തരം  നേതാക്കള്‍ തങ്ങളുടെ പരിമിതികള്‍ മനസ്സിലാകി നിര്‍ണായകമായ ഈ തിരെഞ്ഞെടുപ്പില്‍ AKG  സെന്‍ററില്‍  വിശ്രമിക്കുകയാകും അഭികാമ്യം. അരമനയും , മാര്‍ക്കസ്സും പെരുന്നയും നിരങ്ങാതെ പച്ചയായ രാഷ്ട്രിയം പറഞ്ഞു  ജനങ്ങളെ അവരുടെ ജീവല്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു തൊഴിലാളികളെയും കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും എകൊപ്പിച്ചു കൊണ്ടുള്ള തിരെഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തി വിജയിക്കാനാണ് LDF ശ്രമിക്കേണ്ടത്. വ്യക്തി ഗതമായ വിഷയങ്ങല്‍ക്ക് വില നല്‍കാതെ   തികഞ്ഞ രാഷ്ട്രിയ പോരാട്ടം വി എസ്സ് കൂടി എത്തുന്നതോടുകൂടി പൊടി പാറുമെന്ന്     കരുതാം. എങ്കിലും  വി എസ്സിനും നാവിനു ചില പിഴവ് സംഭവിക്കാറുള്ളത്   മുന്‍കൂട്ടി കണ്ട് അവതരിപ്പിക്കേണ്ട വിഷയങ്ങളില്‍ കര്‍ശന നിയന്ത്രണം നല്‍കുന്നത് അഭികാമ്യമാണ്. 

അതുപോലെ  കേരളത്തിലെ മുഴുവന്‍ ഇടതു പക്ഷ മതേതര വിശ്വാസികളും ജാതി മത ചിന്തകള്‍ക്ക് അവധി നല്‍കി  രാഷ്ട്രിയത്തിലെ   തെറ്റും  ശരിയും വിശകലനം ചെയ്തു LDF നെ  വിജയിപ്പിച്ച് സുകുമാരന്‍ നായരെ പോലുള്ളവര്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. 

നായന്മാര്‍ ആത്മാഭിമാനികളാണ് , പക്ഷെ NSS നേതൃത്വത്തില്‍ ഇരിക്കുന്ന ഈ നായര്‍ ആ ജനുസ്സില്‍ പ്പെടുന്നില്ല എന്ന്   അദ്ദേഹത്തിന്‍റെ  കഴിഞ്ഞ കാല പ്രവര്‍ത്തികള്‍ തെളിവാണ്. അതുകൊണ്ട് തന്നെ ഈ നായരെ നമ്പരുതെന്ന്  ഓര്‍മിപ്പിച്ചുകൊണ്ടു നിറുത്തുന്നു. 



സത്യമേവജയതേ!

Wednesday, September 14, 2011

വിദേശമൂലധനം സര്‍വ്വധനാല്‍ പ്രധാനം!



WIKILEAKS ന്‍റെ വെളിപ്പെടുത്തലുകള്‍ പതിവ് പോലെ ഇത്തവണയും ഏവരെയും അമ്പരപ്പിച്ചു.അവയില്‍ ഏറ്റവും ആശ്ച്ചര്യകരമായത് കേരളത്തിലെയും ബംഗാളിലെയും CPM നേതാക്കള്‍ US  സെനെറ്റര്‍മാരെയും  counsul കളെയും കണ്ടപ്പോഴുണ്ടായ സ്ഥല ജല വിഭ്രാന്തിയാണ്.സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത്    മറന്നു എന്നത് പോലെ മാര്‍ക്സി സത്തി ന്‍റെ  അടിസ്ഥാന തത്വങ്ങള്‍ പോലും ബലി കഴിച്ചു  പതിനായിരങ്ങള്‍ തങ്ങളുടെ ജീവനും , ആയുസ്സും നല്‍കി പടുത്തുയര്‍ത്തിയ  പാര്‍ട്ടിയെ ത്തന്നെ ചിലര്‍ സായിപ്പിന്‍റെ കാല്‍ ചുവട്ടില്‍ സമര്‍പ്പിക്കാന്‍ തയ്യാറായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 US  പ്രതിനിധികള്‍ തലയില്‍ മുണ്ടിട്ടല്ല AKG സെന്ററില്‍ പോയി ചര്‍ച്ച നടത്തിയത് എന്നത് അംഗീകരിക്കാം . എങ്കിലും  ഓഫിസ്സുകളില്‍  ഒളി ക്യാമറകളുടെ പ്രവര്‍ത്തനം ഇന്നത്തെപ്പോലെ പാര്‍ട്ടി താത്വീകമായി അ ങ്കീകരിചിരുന്നില്ല എന്നത് കൊണ്ട്  നടന്ന ചര്‍ച്ചയുടെ വിശദാംശം പുറം ലോകം അറിയാന്‍  ഇനിയും കാത്തിരിക്കേണ്ടി  വരും .അടിസ്ഥാന വികസനത്തിനായി  വിദേശ മൂലധന നിക്ഷേപം  നടത്തുവാന്‍ US കോര്‍ പ്പരെറ്റുകളെ സ്വാഗതം ചെയ്യാനായിരുന്നു ചര്‍ച്ചകള്‍ എന്ന് തോമസ്സ് ഐസക്ക് "ഇപ്പോള്‍" തുറന്നു പറഞ്ഞ  നിലക്ക് ഈ ചര്‍ച്ചകള്‍  ആശങ്ക ഉളവാക്കുന്നു . 
വിദേശ  മൂലധന  നിക്ഷേപം  സ്വീകരിക്കാം എന്നത്  പാര്‍ട്ടി നയമാണ് എങ്കില്‍ ഇത്രയും കാലം    അ ത് മൂടിവയ്ക്കപ്പെട്ടത്‌ അതിലെ അസ്വാഭാവികതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ചര്‍ച്ചയില്‍ അസാധാരണമാം വിധം ഒന്നും ഇല്ലായിരുന്നെങ്കില്‍ അത് പാര്‍ട്ടിയിലും ജനങ്ങള്‍ക്ക്‌ മുന്നിലും അന്നേ തുറന്നു പറയാമായിരുന്നു.  തികച്ചും   മാക്സിയന്‍  നയങ്ങള്‍ക്ക്  വിരുദ്ധമായ  ഒരു നയം എങ്ങിനെ പാര്‍ട്ടി നയമായി എന്നതാണ് മറ്റൊരു പ്രസക്തമായ വിഷയം.  അതുപോലെ   ഇത് ഒരു Un  Marxian നയം  ആണ്  എന്ന തിരിച്ചറിവ് ചര്‍ച്ച നടത്തിയവര്‍ക്ക് എങ്ങിനെ ഇല്ലാതെ പോയി? US കോര്‍പ്പറേറ്റ്ക ള്‍ കേരളത്തില്‍ മുതല്‍ മുടക്കുന്നത് കേരള ജനതയെ ഉദ്ധരിക്കാനൊ ന്നുമല്ല  എന്ന തിരിച്ചറിവിന് വലിയ സാമ്പത്തീക ശാസ്ത്ര പരിജ്ഞാനം ഒന്നും വേണ്ട .പ്രകൃതിയെയും മനുഷ്യനെയും  ഒക്കെ ചൂഷണം ചെയ്തു തടിച്ചു കൊഴുക്കുന്ന US Corporate  കളെ പ്രണയിക്കാന്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക്  എങ്ങിനെ കഴിഞ്ഞു എന്നതാണ് ആശ്ചര്യം.


 ഇന്ത്യയില്‍  ജനകീയ  ജനാധിപത്യ  വിപ്ലവത്തിന്  കാലതാമസം  നേരുടുന്നത്  രാജ്യത്ത് ബൂര്‍ഷ്വാ  വിപ്ലവം  പൂര്‍ത്തീകരിക്കാ ത്തതുകൊണ്ടെന്നാണ് EMS അടക്കമുള്ളവര്‍  നമ്മെ  പഠിപ്പിച്ചിട്ടുള്ളത്‌ . ബൂര്‍ഷ്വാ  വിപ്ലവം  പൂര്‍ത്തികരിക്കാന്‍  അതാത്  രാജ്യത്തെ  ബൂര്‍ഷ്വാസി  പ്രപ്തരല്ലെങ്കില്‍   സാമ്രാജ്യത്വ  ശക്തികളെ  സ്വാധീനിച്ചു  വിദേശ  ബൂര്‍ഷ്വസിയെയും, മൂലധനത്തെയും  ഇറക്കുമതി  ചെയാന്‍  മാര്‍ക്സ്  എവിടെയും  പറഞ്ഞതായി  അറിവില്ല. വിദേശ  മൂലധനത്തോട് ആക്രാന്തം  കാണിക്കുന്ന  നേതൃത്വത്തിനു  ഇന്ത്യയിലെ സാധാരണ ജനങ്ങളിലും തൊഴിലാളി വര്‍ഗ്ഗ ത്തോടും ഒരു പ്രതിപത്തിയുമില്ല  എന്ന്  വേണം  അവരുടെ  ഇത്തരം നയ വ്യതിയാനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ .


മറ്റൊന്ന് ബൂര്‍ഷ്വാ  വിപ്ലവം  പൂര്‍ത്തികരിക്കാന്‍  ഉതകുന്ന  നയ സമീപനങ്ങളാണ്  അമേരിക്കയുടെ  ഗുമ്മസ്ഥ  പ്പണി  ചെയ്യുന്ന   മന്‍മോഹന്‍  സിങ്ങിന്‍റെ നേതൃത്ത്വത്തില്‍  ഇന്ത്യയില്‍  നടന്നു  വരുന്നത് . മന്മോഹ ന്‍റെ ഒത്താശയോടെ  Reliance ന്‍റെ യും  TATA  യുടെയും പകല്‍ കൊള്ളകള്‍  ഇതിന്  തെളിവാണ് . അമേരിക്കയുടെ  agent ആയി പ്രവര്‍ത്തിക്കുന്ന  മന്‍മോഹന്‍  , ആഹുല്‍ വാലിയ    ചിദമ്പരം  ടീമിന്‍റെ  B ടീം  ആയി   കേരളത്തിലെ  ഏതാനും  ചില  CPM നേതാക്കള്‍  അധ:പതിച്ചുവോ ?

അടിസ്ഥാന  വികസനത്തിന്   വിദേശമൂലധന  നിക്ഷേപമാകാം  എന്നത്  പാര്‍ട്ടി  ലൈന്‍   ആണ്  എന്ന വാദവും  വിശ്വസനീയമല്ല . കാരണം അത്യന്തീകമായി ഇത്തരം നിക്ഷേപം  തൊഴിലാളി വര്‍ഗ്ഗ ത്തിനു ഗു ണകരമാകുമെന്നു വിശ്വസിക്കാന്‍ കഴിയില്ല. മാത്രമല അത്  പാര്‍ട്ടിയില്‍  തുറന്ന  ചര്‍ച്ചക്ക്  ഇത്  വരെയും  വിധേയമാക്കു ക്കയോ ഏതെങ്കിലും പാര്‍ട്ടി കൊണ്ഗ്രസ്സു അംഗീകരിക്കുകയോ ചെയ്തായി അറിവില്ല.ഇനി കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താ ണെ ങ്കില്‍  ഒരു  മുന്നണി  സംവിധാനം    നിലനില്‍ക്കുന്ന  കേരളത്തില്‍  ഇത്തരം  വിഷയങ്ങള്‍ എന്തുകൊണ്ട്  LDF ലും  ചര്‍ച്ചക്ക്  വന്നില്ല  എന്നതും  സംശയങ്ങള്‍ക്ക്  ഇട  നല്‍കുന്നു .

തൊഴിലാളി  വര്‍ഗ്ഗത്തിന്   ഗുണകരമാകുന്നത്  മാത്രമേ  കമ്യു ണി സ്റ്റ്  പാര്‍ട്ടി  കള്‍ക്ക്  സ്വീകാര്യമാകാവൂ  എന്നതാണ് ക്യുബന്‍ ജനത അവരുടെ  സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ചത് . അമേരിക്കന്‍  ഉപരോധം  കൊണ്ട്  ക്യുബന്‍  ജനത  വീര്‍പ്പു  മുട്ടിയപ്പോഴും   കാസ്ട്രോ യുടെ  നേതൃത്വത്തില്‍  ആ  ജനത  സാമ്രാജ്യത്വ  വിരുദ്ധ  പോരാട്ടത്തില്‍  ഉറച്ചു  നിന്നു  . ഐതി ഹാസികമായ  ക്യുബന്‍  ജനതയുടെ  പോരാട്ടത്തെ യാണ്   കേരളത്തിലെ  പാര്‍ട്ടി  സാമ്രാജ്യത്വ ശക്തികളുമായി  ചങ്ങാത്തത്തിന്  ശ്രമിക്കുക  വഴി   അപമാനിചിരിക്കുന്നത് .80 കളുടെ  അവസാനം  ഗോര്‍ബച്ചേ വിന്നെപ്പോലുള്ള  സോഷ്യലിസത്തിന്റെ ഒറ്റുകാരെ  സാമ്രാജ്യത്വം  വിലക്കെടുത്തതും  അങ്ങിനെ  സോഷ്യലിസ്റ്റ്   ചേരിയുടെ  മുന്നേറ്റത്തിന്   തടയിടാന്‍  മുതലാളിത്ത  ചേരിക്ക്  കഴിഞ്ഞതും  ഇവിടെ  ഓര്‍ത്ത്‌  പോകുന്നു .

ഉപാധികളോടെ   വിദേശമൂലധനം സ്വീകരിക്കാം  എന്നത്  പാര്‍ട്ടി  നയമാണെന്ന്  പറഞ്ഞ  കാരാട്ടിന്  ഒരു  ബാങ്ക്  വയപ്പക്ക്   പോലും  ഏതെങ്കിലും  ധനകാര്യ  സ്ഥാപനങ്ങളെ  സമീപിച്ച  അനുഭവ  സമ്പത്തിന്‍റെ  കുറവ് ( സ. ബസു  പറഞ്ഞത്  പോലെ ) ഉണ്ട്   എന്ന്   പറയേണ്ടിയിരിക്കുന്നു .മുതലാളിത്ത  ശക്തികള്‍  നിക്ഷേപം  നടത്തുമ്പോള്‍   ഉപാധികള്‍  ആര്‍ക്ക്  അനുകൂലമാകുമെന്നത്  പകല്‍  പോലെ  വ്യക്തം 
ദാമുവേട്ടന്‍റെ  ക്രൂരകൃത്യങ്ങള്‍ 
സാമ്രാജ്യത്ത്വത്തെയും അമേരിക്കയും  രണ്ടായി  കാണണമെന്നുള്ള  ദേശാഭിമാനി  എഡിറ്റര്‍  ദക്ഷിണാമൂര്‍ത്തിയുടെ  ഗിരി  പ്രഭാഷണം  കണ്ണ്  പൊട്ടനെ  മുള്ളി  കുടിപ്പിക്കാനുള്ള  ശ്രമമായെ  കാണാന്‍  കഴിയൂ .2008 ല്‍ US പ്രതിനിധികളുമായി  ചര്‍ച്ച  നടക്കുമ്പോള്‍  US ന്‍റെ  നേതൃത്വത്തില്‍  സാമ്രാജ്യത്വം  അഫ്ഗാനിലും  ഇറാഖിലും  നിരപരാധികളെ കൂട്ടകുരുതി  നടത്തുകയായിരുന്നു .  ഇന്നും  അത്  തുടരുന്നു  എന്ന്  മാത്രമല്ല  സമീപകാലത്ത്  മുതലാളിത്തം   വിശിഷ്യ  അമേരിക്ക  അതിന്‍റെ ചരിത്രത്തിലെ  ഏറ്റവും  വലിയ  പ്രതിസന്ധിയെ  നേരിടുമ്പോള്‍  അതില്‍  നിന്ന്  കരകയറാന്‍  കൊളോണി യലിസത്തിന്റെ   എല്ലാ  ഹീന  മാര്‍ഗങ്ങളും  സ്വീകരിക്കുന്ന  അമേരിക്കയെയാണ്  തൊഴിലാളി  വര്‍ഗ്ഗ   പാര്‍ട്ടിയുടെ  മുഖ  പത്രത്തിന്‍റെ എഡിറ്ററും സിപിഎം  സംസ്ഥാന  സെക്രട്ടേറിയ റ്റ്  അംഗവുമായ  ടിയാന്‍ വെള്ള  പൂശാന്‍  ശ്രമിക്കുന്നത്  . ഇത്തരക്കാര്‍  പാര്‍ട്ടി  സെക്ര ട്ടെറിയറ്റില്‍  ഇടം  നേടിയത്  കൊണ്ടാകാം   കേരള  പാര്ട്ടിയെടുക്കുന്ന  പല  തീരുമാനങ്ങളും  തെറ്റായിപോകുന്നതും  ജനം  അവയെ   പുച്ചിച്ച് തള്ളുന്നതും പിന്നെ  അവ  തിരുത്തേണ്ടി  വരുന്നതും.

ബ്രിട്ടാസ് സായിപ്പിനെ കണ്ടപ്പോള്‍ വിജ്രുമ്പിതനായി  നടത്തിയ ജല്‍പ്പനങ്ങള്‍  കേരളത്തിലെ  ജനങ്ങള്‍  അവജ്ഞയോടെയാണ്‌ കാണുന്നത് .കമ്യു ണിസ്റ്റ്  പാര്‍ട്ടിയുടെ  TV ചാനലിന്‍റെ തലപ്പത്തിരുന്ന  ബ്രിട്ടാസിന്   സൌഹൃദം എന്നും  മുതലാളിമാരോടും  മുതലാളിത്ത  ചേരിയോടും ആയിരുന്നു.  ബ്രിട്ടാസ്സ്  – മെഗാ സ്റ്റാര്‍  പ്ര ഭ്രുതികള്‍  ഒക്കെ   വെറും  വയറ്റി  പിഴപ്പ്  കമ്യു ണി സ്റ്റ് കാരാണെന്ന്  ജനം  മനസ്സില്ലാക്കുന്ന  നാള്‍  വിദൂരമല്ല . കൈരളിയില്‍  നിന്നു  യാത്ര അയപ്പ്  വേളയില്‍  ബ്രിട്ടാസ്  പറഞ്ഞ   "വിജയേട്ടന്റെ   ചവിട്ടി  യാണ്  താന്‍ ലോകം  കണ്ടത് " എന്ന  വാക്കുകള്‍ മുഖ വിലക്കെടുത്താല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും. ബ്രിട്ടാസ്  ഇത്രയും കാലം  കണ്ടു  ഭ്രമിച്ചത്   മുതലാളിത്ത  ചേരിയെയാണ് എന്നതില്‍ സഹതാപം തോന്നുന്നു. ഒടുവില്‍  മര്‍ ഡോക്കിന്റെ  ചാനലില്‍  ചേക്കേറിയ  ബ്രിട്ടാസിന്  ചോറിങ്ങും കൂറങ്ങും  ആയിരുന്നു  എന്ന് കേരള സമൂഹത്തിന്‌ വൈകിയെങ്കിലും  മനസ്സില്ലായി . ഇനിയും  ഇത്തരം  എത്ര  അവതാരങ്ങളെ  കാണാന്‍  കേരള  ജനത   വിധിക്കപ്പെട്ടിരിക്കുന്നുവോ  എന്തോ!

വികിലീക്സ്സിനെ  അവിശ്വസിക്കുവാന്‍   കഴിയില്ല. മാത്രമല്ല  POST  COLDWAR   കാലഘട്ടത്തില്‍ അമേരിക്കയെ  കിടുകിടാ  വിറപ്പിച്ച  വിക്കിലീക്സ്സിന്റെ പ്രവര്‍ത്ത്ക ര്‍ക്കൊപ്പമാണ് കേരള  ജനത നിലകൊള്ളൂന്നത്. അതുകൊണ്ട് തന്നെ wikileaks ന്‍റെ വെളിപ്പെടുത്തലുകള്‍ മാധ്യമ  സിന്റിക്കേട്ടിന്റെ   ഭാവനയെന്നോ വിഭാഗീയതയുടെ  ഭാഗമെന്നോ  ഒന്നും പറയുവാന്‍ കഴിയില്ല. അപ്പോള്‍  കേരളത്തിലെ  പാര്‍ട്ടി  നേതാക്കളില്‍  എവിടെയോ  എന്തൊക്കെയോ  ശരിയില്ലയ്മയുടെ  കരി നിഴല്‍  കാണുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന് പറയേണ്ടി വരും . US  പ്രതി  നിധികളുമായുള്ള  ചര്‍ച്ചകള്‍  , SRP യുടെ   ജനിതകമാറ്റത്തെ   ക്കുറിച്ചുള്ള  പുനര്‍  വിചിന്തനം  അമേരിക്കയും സാമ്രാജ്യത്ത്വത്തെയും  രണ്ടായി    കാണണമെന്നുള്ള  പ്രചാരണം  ബ്രിട്ടാസിന്നെപ്പോലുള്ളവര്‍ക്ക്  ഈ  പാര്‍ട്ടിയിലും  അതിന്‍റെ നേതൃത്വത്തിലും  ഉള്ള  സ്വാധീനം  ഒക്കെ  ഈ ശരിയില്ലായ്മയിലേക്ക്  വിരല്‍ ചൂണ്ടുന്നു.


കാമ്യുണിസ്റ്റ്കാര്‍  പ്രതികരണ ശേഷിയുള്ളവരാകണം .  മാര്‍ക്സിസത്തില്‍  നിന്ന്  വ്യതിചലിച്ചു  കൊണ്ടുള്ള ഇത്തരം   സത്യസന്ധമല്ലാത്ത   രാഷ്ട്രിയ പ്രവര്‍ത്തനം  ആരുടെ   ഭാഗത്ത്  നിന്നായാലും  അവക്കെതിരെ  പ്രതികരിക്കാന്‍   പാര്‍ട്ടിയെ  സ്നേഹിക്കുന്നവരും    തൊഴിലാളി  വര്‍ഗ്ഗ  മുന്നേറ്റം  ആഗ്രഹിക്കുന്നവരും   മുന്നോട്ടു വരണം


സത്യമേവജയതെ!




Friday, June 3, 2011

"മേടിക്കല്‍" കോളേജുകള്‍ പുനസ്ഥാപിക്കപ്പെടുമ്പോള്‍



മെഡിക്കല്‍ കോളേജു അദ്ധ്യാപകര്‍ക്ക് സ്വകാര്യ പ്രക്ടീസ്സിനുള്ള അനുമതി കൊടുക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹാമാണ്. ഇതുമായി  ബന്ധപെട്ടു    Dr . R K Thiur ന്‍റെ ശ്രദ്ധേയമായ ലേഖനം  ഇവിടെ വായിക്കുക.

  
സ്വകാര്യ പ്രാക്ടീസിന്‍റെ  മറവില്‍ ചികില്ത്സക്കെത്തുന്നവരെ   പിഴിയുന്ന മെഡിക്കല്‍ കോളേജു അദ്ധ്യാപകരെ  "പരനാറികള്‍" എന്ന് തന്നെ വിളിക്കണം എന്ന Dr R.K .Thirur ന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ ഏതാനും 
ഡോക്ടര്‍മാരും  അവരുടെ സംഘടനങ്ങളും  ലക്ഷങ്ങള്‍ കൊടുത്തു മന്ത്രിയെ സ്വാധീനിച്ചു മാത്രം നേടിയതാണ് ആരോഗ്യ മന്ത്രിയുടെ ഈ തീരുമാനം   എന്ന് ഞാന്‍ കരുതുന്നില്ല.

ഡോക്ടര്‍ മാര്‍ പണം   പിരിവെടുത്തു കൊടുത്തിട്ടുണ്ടാകാം, മന്ത്രിയുടെ കിങ്കരന്മാര്‍ ആരേലും  "കാശല്ലേ, കളയണ്ടാ" എന്ന് കരുതി വാങ്ങി മടിയില്‍  വച്ചിട്ടുമുണ്ടാകാം. അഞ്ചു വര്‍ഷം പട്ടിണി കിടന്നവന്‍ ചക്ക കൂട്ടാന്‍ കണ്ടാല്‍ എങ്ങിനെ പ്രതികരിക്കും അത് തന്നെ സമ്പവിച്ചിരിക്കാം. എന്നാല്‍  അതുകൊണ്ട് മാത്രം അധികാരത്തിലെത്തി ഉടന്‍ ഇത്ര ജനവിരുദ്ധമായ ഒരു തീരുമാനം UDF മന്ത്രി എടുക്കുമെന്ന് കരുതാന്‍ വയ്യാ. ഇതിനു പിന്നില്‍ കേരളത്തിലെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ആരോഗ്യ മേഖലയെ തകര്‍ക്കുക എന്ന ഗൂഡലക്‌ഷ്യം ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

LDF ഭരണകാലത്ത് മെഡിക്കല്‍ കോളേജും ജില്ലാ താലുക്ക്  ആശുപത്രികളും,പഞ്ചായത്ത് ഹെല്‍ത്ത് സെന്‍ററുകളും  വളരെ കാര്യക്ഷമമായി   പ്രവര്‍ത്തിച്ചിരുന്നു. ഇത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുന്നവരെ വല്ലാതെ അലോസരപ്പെടുത്തി.കേരളത്തിലെ സ്വകാര്യ മേഖലയിലെ നല്ല പങ്കും നടത്തുന്നത് ക്രിസ്ത്യന്‍  സഭകളാണ്. അതുകൊണ്ട് തന്നെ LDF ഭരണം  അവസാനിപ്പിച്ചു ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വരുവാന്‍ "കൈ അയച്ചു" സഹായിച്ചവരാണ് ഒട്ടു മിക്ക ക്രിസ്ത്യന്‍ സഭകളും വിശിഷ്യ  കത്തോലിക്ക സഭ. പ്രത്യുപകാരമെന്നോണം  കേരളത്തിലെ പൊതു ആരോഗ്യ രംഗത്തെ തകര്‍ത്ത്  സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനുള്ള UDF സര്‍ക്കാരിന്‍റെ  നടപടികളുടെ ആദ്യ പടിയായി വേണം മന്ത്രി അടൂര്‍ പ്രകാശിന്‍റെ   ഈ പ്രഖ്യാപനത്തെ കാണാന്‍.

സ്വകാര്യ പ്രാക്ടീസ്  അനുവദിക്കുക വഴി മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കി ഒരു നല്ല വിഭാഗം ജനങ്ങളെ അടര്‍ത്തി   മാറ്റാനുള്ള  വഴി മരുന്നിടുകയാണ് മന്ത്രിയുടെ ലക്‌ഷ്യം എന്ന് വ്യക്തം. ഡോക്ടറെ വീട്ടില്‍ പോയികണ്ടു  "കവര്‍" നല്‍കാത്തവന്‍റെ  അമ്മയും, ഭാര്യയും, പിഞ്ചു മക്കളും ചികില്‍ത്സ    കിട്ടാതെ  വരും നാളുകളില്‍ ആശുപത്രി വരാന്തയില്‍  കിടന്നു മരിക്കാം.  പിന്നെ പതിവ് നടപടികള്‍ -  നാട്ടുകാര്‍ പ്രകോപിതരാകും,  ആശുപത്രി, ജനല്‍ വാതില്‍ ഒക്കെ  തല്ലി തകര്‍ക്കും , ഡോക്ടറെ കൈയേറ്റം ചെയ്യും. തുടര്‍ന്നു മിന്നല്‍ പണിമുടക്ക് .നിവര്‍ത്തിയുള്ളവര്‍ പിന്നെ ആരും ആ വഴിക്ക് പോകില്ല.  അങ്ങിനെ വരുന്ന അഞ്ചു വര്‍ഷം  കൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഒരു വഴിയ്ക്കാക്കും .  ജീവ  ഭയമുള്ളവര്‍ താലി മാല പണയം വച്ചും  കിടപ്പാടം വിറ്റും സ്വകാര്യ ആശുപത്രികളെ സമീപിക്കും.ഇതേ ഗതി തന്നെയാണ് ജില്ല, താലുക്ക് ആശുപത്രികളെയും കാത്തിരിക്കുന്നത്. UDF സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് നടപ്പാക്കാന്‍ പോകുന്ന ഹിഡന്‍ അജണ്ട ഇതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആതുര സേവന രംഗത്ത് ക്രിസ്ത്യന്‍ സഭകള്‍ നല്‍കിയ സേവനങ്ങള്‍ വളരെ വലുതാണ്‌. പക്ഷെ  ഇന്നത്തെ സഭകള്‍ ഒരു കച്ചവട കണ്ണോടുകൂടിയാണ്
ആരോഗ്യ മേഖലയേ കാണുന്നത്.(വിദ്യാഭാസ   മേഖലയുടെയും സ്തിഥി  വ്യതസ്തമല്ല എന്ന്  റബ് വ്യക്തമാകി കഴിഞ്ഞു)  . തിരെഞ്ഞെടുപ്പു സമയത്ത് ചെയ്യുന്ന സഹായങ്ങള്‍ക്ക് പകരമായി സഭയുടെ സ്ഥാപനങ്ങള്‍ക്ക് ശിലാസ്ഥാപനം മുതല്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട   സാഹചര്യം ഒരുക്കി കൊടുക്കുക എന്നത് UDF ന്‍റെ കര്‍ത്തവ്യമാണ്.1500 കോടി മുടക്കി ചേര്‍പ്പുങ്കല്‍ മെഡിക്കല്‍ കോംപ്ലെക്ക്സ്സു  പണിയുന്നത്  കേരളത്തിലെ കുഞ്ഞാടുകളെ  പരിരക്ഷിക്കാനൊന്നുമല്ല.  അതിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത് കേന്ദ്ര മന്ത്രി വയലാര്‍ രവിയാണ് എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

മഴക്കാലം വരുന്നു. ശുചിത്വ ബോധ മില്ലാത്ത മലയാളിയെ കാത്തിരിക്കുന്നത്  രോഗങ്ങളുടെ പെരുമഴക്കാലം.മരുന്ന് കമ്പനി ക്കാരും , സ്വകാര്യ ആശുപത്രികള്‍ക്കും ചാകരയാണ് ഇനിയുള്ള 3  - 4 മാസങ്ങള്‍ .
ഇനി പറഞ്ഞിട്ടെന്തു കാര്യം .വരുന്ന അഞ്ചു വര്‍ഷക്കാലം ഇതൊക്കെ കാണാനും കേള്‍ക്കാനുമാണ് കേരളത്തിലെ ജനങ്ങളുടെ തലവര. ഏതാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, സഭയിലെ കച്ചവട തല്‍പ്പരരായ  പുരോഹിതരും മാത്രം വോട്ടു ചെയ്തത് കൊണ്ട് മാത്രം വന്നു ഭവിച്ചതല്ലല്ലോ ഈ UDF ഭരണം. അത് ജനങ്ങള്‍ ചോദിച്ചു വാങ്ങിയതാണ്. ഇത് ജനാധിപത്യത്തിന്‍റെ ഒരു വൈരുദ്ധ്യമാണ്‌. ഭൂരിപക്ഷം ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെട്ടവര്‍ ഒരു ചെറു ന്യുനപക്ഷത്തിന്‍റെ   താല്പ്പര്യത്തിന്നു വേണ്ടി  തങ്ങളെ തിരെഞ്ഞെടുത്തവരെ തന്നെ  ബാലികൊടുക്കുന്നു.

അത് കൊണ്ട് തന്നെ  ബലിമൃഗങ്ങളെ പ്പോലെ നമുക്ക് നിന്ന് കൊടുക്കാം.

സത്യമേവജയതേ

ഈ  വിഷയത്തില്‍  ശ്രദ്ധേയമായ മറ്റൊരു പോസ്റ്റ്‌ ഇവിടെ വായിക്കുക.
എഴുതിയ ഡോ: സൂരജിന്  പ്രത്യക ആശംസകള്‍ .  










Monday, May 16, 2011

തിരഞ്ഞെടുപ്പ് ഫലം . ഒരു അവലോകനം .


നിര്‍ണായകമായ    കേരള നിയമ സഭ തിരഞ്ഞെടുപ്പില്‍ 68 MLA മാരെ LDF നു സമ്മാനിച്ച  കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍. 72 സീറ്റ് നേടിയ UDF വിജയം അങ്കീകരിക്കുംമ്പോള്‍    തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ  ഭരണത്തിനു അനൂകൂലവും എന്നാല്‍ അഴിമതിക്കും ഇതര  മൂല്യച്യുതികള്‍ക്കെതിരെ കേരള ജനതയുടെ ക്രിയാത്മക പ്രതികരണമായിരുന്നു ഈ തിരെഞ്ഞെടുപ്പില്‍ പോളിംഗ്  ശതമാനത്തിന്‍റെ വര്‍ധനവും LDF നു ലഭിച്ച 68 സീറ്റും  എന്ന് വിലയിരുത്താം. 
എന്നാല്‍  ഈ തിരെഞ്ഞെടുപ്പു ഫല പ്ര ഖ്യപന ത്തിനിടയില്‍ ശ്രദ്ധി ക്ക പ്പെടാതെ പോയ  ചില വിപത്തുകള്‍ എടുത്തുപറയുവനാണ് ഈ പോസ്റ്റു . 
LDF    സര്‍ക്കാര്‍  2006 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ കേരളത്തില്‍ നിശബ്ദമായി നടന്നു വരുന്ന രണ്ടാം വിമോചന സമരത്തിന്‍റെ ഉല്‍പ്പന്നമാണ്‌ UDF  നു ലഭിച്ച 72 സീറ്റ്. ഇത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായി വേണം കാണാന്‍. നായര്‍ ,ക്രിസ്ത്യന്‍ ,മുസ്ലീം  വിഭാഗത്തില്‍ അന്ധമായ ഇടതുപക്ഷ വിരോധം പുലര്‍ത്തുന്ന ഒരു വലിയ വിഭാഗം നേതാക്കള്‍ നടത്തിയ അഞ്ചു വര്‍ഷത്തെ  പ്രയത്നമാണ് UDF വിജയം. സുകുമാരന്‍ നായര്‍ ഒരു വിടുവായനും എട്ടുകാലി മംമുഞ്ഞിന്‍റെ ജന്മവുമായതുകൊണ്ട് അത് തുറന്നു പറഞ്ഞു എന്നാല്‍ മറ്റു പല മത സാമുദായിക നേതാക്കളും വളരെ ചിട്ടയായി തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പാക്കി എന്നതാണ് വസ്തുത.ഉദാ:  കേരള കൊണ്ഗ്രസ്സു ലയനം മുതല്‍ ഉള്ള പാതിരി മാരുടെ ഇടപെടലുകള്‍,ആലപ്പുഴ മുന്‍ എം പി  മനോജ്‌ അനുഭവിച്ചു എന്ന് പറയപ്പെടുന്ന  വിശ്വാസ പ്രശ്നം,മഞ്ഞളാം കുഴി അലി ഒടുവില്‍ സിന്ധു ജോയ് , മതമില്ലാത്ത ജീവന്‍ വിഷയംതുടങ്ങി ഒട്ടേറെ നടപടികള്‍ അവര്‍ വളരെ തന്മയത്ത്വത്തോടെ കേരള ജനതക്ക് മുന്നില്‍ അവതരിക്കപ്പെട്ടു . കുഞ്ഞാലികുട്ടിയുടെ ചെയ്തികളെ ഒരു മത നേതാവ് പോലും വിമ്മര്‍ശിക്കാന്‍  മിനക്കെട്ടില്ല  എന്നത് തന്നെ ഇത്തരം ഒരു ദ്രുവീകരണം നേരെത്തെ ആസൂത്രണം ചെയ്തതാണ് എന്ന് വേണം അനുമാനിക്കാന്‍.   ,
ഇടതു പക്ഷം മത ന്യുന പക്ഷങ്ങള്‍ക്ക്‌ എതിര് എന്ന പ്രചാര ണം അഴിച്ചുവിട്ടാണ്   മുസ്ലീം ക്രിസ്ത്യന്‍    മത നേതാക്കള്‍ വിശ്വാസി കളെ തെറ്റിദ്ധരിപ്പിച്ചത് .ലക്‌ഷ്യം  വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ കച്ചവട താല്‍പ്പര്യങ്ങള്‍ എന്നത് വ്യക്തം .കൈയും  കഴുത്തും  വെട്ടുന്ന  ഒരു  വിഭാഗം  മത  തീവ്ര വാദി കള്‍ക്കെതിരെ  നടപടിയെടുത്ത LDF  സര്‍ക്കാരിനെ  മുസ്ലീം വിരോധികളായി ചിത്രീകരിക്കുന്നതില്‍  മുസ്ലീം ലീഗ് വിജയം കണ്ടതാണ് അവര്‍ക്ക് ലഭിച്ച  20 സീറ്റ്. മലപ്പുറത്ത് മാത്രമല്ല കേരളത്തിലെങ്ങും അത്തരം ജാതി തിരിഞ്ഞുള്ള ഒരു കാഴ്ചപ്പാടോടുകൂടി  ലീഗ് പ്രചാരണം നടത്തി അതിന്  കൊണ്ഗ്രസ്സു ഒത്താശ ചെയ്തു എന്നതാണ് വസ്തുത., ഇതിന് വ്യക്തമായ ഉദ:   ആലുവ കളമശ്ശേരി സീറ്റുകളിലെ ലീഗ് കൊണ്ഗ്രസ്സു വിജയം. കേരളത്തിന്‍റെ      വ്യവസായ മേഖലയായ    കളമശ്ശേരി  ആലുവ  പ്രദേശത്തിന്റെ വളര്‍ച്ച അവിടെത്തെ തൊഴിലാളി കളുടെ ഉയര്‍ന്ന ജീവിത നിലവാരമാണ്. എന്നിട്ടും ആ ആനുകൂല്യങ്ങള്‍ കൈപ്പ റ്റിയവര്‍  തന്നെ രണ്ടു
ട്രേഡു  യുനിയന്‍ നേതാക്കളെ പരാജയപ്പെടുത്തി. കാരണം വോട്ടു ചെയ്യുമ്പോള്‍ ജാതിനോക്കിയെ  ചെയ്യാവൂ എന്ന നിലപാടാണ് ഇവിടെ നിലനില്‍ക്കുന്ന  പ്രമാണം. വര്‍ഗ്ഗ ബോധം  പരാജപ്പെടുന്നു സ്വത ബോധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നത് കേരളവും വടക്കെ ഇന്ത്യയിലെ ജാതി രാഷ്ട്രിയത്തിന്റെ വിളനിലമാകുന്നു എന്നതിന്‍റെ ചൂണ്ടു പലകയാണ്.  എറണാകുളം കോട്ടയം ജില്ലകളിലെ മറ്റു മണ്ഡലങ്ങളിലെ  UDF വിജയവും ഈ നിലക്ക് വേണം കാണാന്‍.ലെത്തീന്‍ കത്തോലിക്കാ വിഭാഗത്തി ന്‍റെ  നോമിനി  ഹൈബി ഈഡന്‍ വിജയിച്ചു എന്ന് മാത്രമല്ല  ലത്തീന്‍ സമുദായത്തിന്നു ഒരു മന്ത്രി വേണം അതും ഷിബു ബേബി ജോണ്‍  പോരാ കൊണ്ഗ്രസ്സായി ജയിച്ച  ഹൈബി തന്നെ വേണം എന്ന് ടി വി ക്ക് മുന്നില്‍  ഒരു ഉളുപ്പുമില്ലാതെ പറയാന്‍  മത ജാതി ശക്തികള്‍ തയ്യാറാകുന്ന കാഴ്ചയാണ് കേരള കാണുന്നത് . മതേതര പാര്‍ട്ടി എന്ന് ഊറ്റം കൊള്ളുന്ന കൊണ്ഗ്രസ്സു ആണ് ഇതിനു വളം വച്ച് കൊടുക്കുന്നത്  എന്നത് ഇവിടെ എടുത്തുപരയെണ്ടാതുണ്ട്.  കേന്ദ്ര മന്ത്രി മാരെ പ്പോലും തീരുമാനിക്കുന്നത് നായരുടെ തീട്ടുരം നോക്കിയാണെന്നത് മലയാളിക്ക് അപമാനകരമാണ് . ചെന്നിത്തല മത്സരിക്കാന്‍ ഉരുങ്ങിയ  കാലയളവില്‍ കെ പി സി സി പ്രസിഡന്റിന്‍റെ  തത്കാലിക ചുമതല ക്ക് പോലും ജാതി സമവാക്യം പരിഗണിച്ച കൊണ്ഗ്രസ്സു ഈ രാജ്യത്തെ എങ്ങോട്ട് നയിക്കും എന്നതാണ്   ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ ആശങ്കകുലരാക്കുന്നത്

രണ്ടാം വിമോചന സമരത്തില്‍ സവിശേഷമായ ഒരു പങ്കു വഹിച്ചത് കേരളത്തിലെ ചില വലതു പക്ഷ മാധ്യമങ്ങളാണ്  . മനോരമ, മാതൃഭൂമി
ഏഷ്യ നെറ്റ് എന്നിവ ഇതില്‍ പേരെടുത്തു പറയേണ്ടവയാണ്. വാര്‍ ത്തകളില്‍  അസത്യവും അര്‍ദ്ധസത്യവും  ഇടകലര്‍ത്തി  വളച്ചൊടിക്കല്‍ നടത്തി അന്ധമായ കമ്യു ണി സ്റ്  വിരോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ മാധ്യമ രംഗത്തെ  കൂട്ടികൊടുപ്പുകാരക്ക് കഴിഞ്ഞു എന്നത് UDF  ന്‍റെ തിരെഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിച്ചു .

വേങ്ങര- കൊട്ടാരക്കര ഫലങ്ങള്‍.

ഈ തിരെഞ്ഞെടുപ്പില്‍ ആകാംഷയോടെ ജനാധിപത്യ വിശ്വാസികള്‍  ഉറ്റു നോക്കിയ രണ്ടു മണ്ഡലങ്ങളാണ്  വേങ്ങരയും  കൊട്ടാരക്കരയും. അഴിമതിയുടെയും ,മറ്റു എല്ലാ മൂല്യച്യുതികളുടെയും  രണ്ടു ആള്‍ രൂപങ്ങള്‍ക്ക്‌ സവിശേഷ സ്വാധീനമുള്ള  മണ്ഡലങ്ങളാണ് ഇവ രണ്ടും കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ  ഭൂരിപക്ഷം വര്‍ധിപ്പിച്ചു ജനങ്ങള്‍ അഴിമതിക്കും മൂല്യച്യുതിക്കുമെതിരായി  വിധിയെഴുതിയപ്പോള്‍   ബാലകൃഷണ പിള്ളക്ക് ലഭിച്ച ശിക്ഷ  ജാതി  പരിഗണന കൂടാതെ ശരി വയ്ക്കയപ്പെട്ടു എന്ന് വേണം കാണാന്‍. മുന്നോക്ക കാരാനാനെങ്കിലും  കട്ടാല്‍  കയ്യാമം വീഴണം  എന്നതായിരുന്നു ജനാഭിലാഷം . NSS  ന്‍റെ ശരി ദൂരം  പോലും  ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി .എന്നാല്‍  പിള്ളയെക്കാള്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടിയുടെ  കാര്യത്തില്‍ ജാതിപരിഗണന  മാത്രമാണ് വോട്ടര്‍മ്മാര്‍ കണക്കിലെടുത്തത്  എന്നത്  ഖേദകരമാണ്. ബീഹാറിലും യൂ പിയിലും ഒക്കെ  നിലനിലക്കുന്ന ക്രിമിനല്‍  രാഷ്ട്രി യത്തിന്നു  വളം നല്‍കുന്ന ജാതി രാഷ്ട്രിയത്തിന്റെ തനിയാവര്‍ത്തനം കേരളത്തിലും സാധ്യമാകും എന്ന് തെളിയിക്കപ്പെട്ടു. രാജ്യം നേരിടുന്ന അഴിമതി  ഇതര മൂല്യച്യുതികള്‍  ഇവക്കെതിരെ പ്രതികരിക്കുക എന്നത് ന്യുനപക്ഷ സമുദായങ്ങളുടെ  ഉത്തര വാദിത്വമില്ല എന്ന വികാരം ഭൂരിപക്ഷ  വര്‍ഗീയതക്ക് കരുത്തു പകരാന്‍ കൂടുതല്‍ സഹായകരമാകും. മാത്രമല്ല രാജ്യത്തെ  ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന്നു അത് വന്‍ ഭീഷിണി ഉയര്‍ത്തും എന്നതാണ്  മതങ്ങളുടെയും ജാതിയുടെയും ആധിപത്യം നിലനില്‍ക്കുന്ന  രാജ്യങ്ങളില്‍ , പ്രദേശ ങ്ങളില്‍  ഇന്ന് കണ്ടു വരുന്നത്. ഇത്  ജനാധിപത്യ വിശ്വാസികളെ ആലോസരപ്പെടുത്തും. ഒറീസ്സ , ഗുജറാത്ത് ,പാക്കിസ്ഥാന്‍, തുടങ്ങി സമീപ കാല ഇജിപ്ഷ്യന്‍ സംഭവ  വികാസങ്ങള്‍  വരെ  ഇതിനു ഉദാഹരണങ്ങളാണ്.

ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍   മതേതര   മൂല്യങ്ങളോട്   കുറച്ചു കൂടി അത്മാര്‍ഥത  പുലര്‍ത്തെണ്ടതിന്റെ ആവശ്യകത  ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം .മതേതര മൂല്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍  പ്രാധാന്യമര്‍ഹിക്കുന്നു എന്ന  ചിന്ത താഴെ കിടയിലുള്ള സാധാരണ
പ്രവര്‍ത്തകര്‍    തുടങ്ങി അരമനയുടെയും പെരുന്നയുടെയും മറ്റു സാമുദായിക  നേതാക്കളുടെയും തിണ്ണയും  നിരങ്ങുന്ന നേതാക്കള്‍ ക്ക് വരെ ഉണ്ടാകണം.  അമിതമായ പാര്‍ലമെന്‍ററി      വ്യാമോഹം ഇതിനു വിലങ്ങുതടിയാകും എന്താണ് വസ്തുത. 
മറ്റൊന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം  കമ്യുണിസ്റ്റു നേതാക്ക ലും  പ്രവര്‍ത്തകരും അവലംഭിക്കേണ്ട  ചില  പ്രവര്‍ത്തന ശൈലിയെ    കുറിച്ചാണ്. ഇത് കേരളത്തിലും ബാധകമാണ് . ജീവിതത്തിലും, പ്രവര്‍ത്തന ശൈലിയിലും അല്‍പ്പം വിനയവും ലാളിത്യവും സത്യസന്തതയും   ഒരു കുറച്ചിലായി കാണുന്നവര്‍ അത് തിരുത്താന്‍ തയാറാകണം. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടെണ്ട  സമയമായി .പാര്‍ട്ടി ഒറ്റ  കെട്ടായി  മേല്‍ പ്പറഞ്ഞ സാമൂഹിക വിപത്തുകളെ നേരിടേണ്ടത് ഈ  അവസരത്തില്‍ അനിവാര്യമാണ് .അഴിമതിയും വിലക്കയറ്റവും ഒക്കെ കേന്ദ്രത്തിലെ UPA സര്‍ക്കാരിന്‍റെ മുഖം നഷ്ടപ്പെടുത്തിയപ്പോഴും  5  സംസ്ഥാനങ്ങളില്‍ നടന്ന     തിരഞ്ഞെടുപ്പില്‍ UPA നേട്ടമുണ്ടാക്കി എന്നത് ഗൌരവമായി തന്നെ കാണണം. ഇടതു പക്ഷം ഒരു ബദല്‍ ആയി വളര്‍ന്നു വരേണ്ട  കാലയളവിലാണ് അത് ജന ഹൃദയങ്ങളില്‍ നിന്ന് അകന്നു പോകുന്നത് എന്നത് വേദനാ ജനകമാണ് .

സത്യമേവജയതേ.









Tuesday, April 12, 2011

അമൂല്‍ ബേബിയും കുമ്പകര്‍ണനും.


ഈ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന്നിടയില്‍ വടി കൊടുത്തടിമെടിച്ച രണ്ടു കൊഞ്ഞാണന്മാരാന് രാഹുല്‍ മോനും , കപട പുണ്യവാളന്‍ ആന്റണിയും. VS . ന്‍റെ പ്രായത്തെ പരിഹസിച്ച രഹുലിന്ന്  അറിയില്ലായിരുന്നു പ്രബുദ്ധരായ      കേരള ജനതയില്‍ ബഹു ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും ആഗ്രഹിക്കുന്നത് V .S . നെ പ്പോലെ അനീതിക്കെതിരായി പോരാടുന്ന ഒരു പോരാളിയെയാണ്. ആ പോരാട്ടത്തില്‍ v .s ന് ഇന്നും ചെറുപ്പം തന്നെ. അതിന്‍റെ ഫലമാണ് അഴിമതിക്കാരനായ ഒരു മുന്‍ മന്ത്രി ജയിലില്‍ കിടക്കുന്നതും , CVC ആയിരുന്ന IAS  സുകാരന്‍   കോണ്‍ ഗ്രസ്സ് ആശ്രിതന്‍  P .J . തോമസ്സിന്നു പണിപോയതും ഒക്കെ. ഇതില്‍ 79 വയസ്സും  ഒരു ബൈപ്പസ്സു കഴിഞ്ഞ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വെള്ളം കുടിപ്പിച്ചത്‌    രാഹുല്‍ ഓര്‍ക്ക്തെയാണ് ഒഴിഞ്ഞ കസേര നോക്കി  V .S .നെ പരിഹസിച്ചത്‌. 90 കഴിഞ്ഞ കരുണാകരന്‍ അവസാനം സമയം സന്ദര്‍ശ്നാനുമതി  നിഷേധിച്ച സോണിയയുടെ മകനില്‍ നിന്ന് ഇതിലും കൂടുതല്‍ മാന്യതയും കേരള ജനത പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല തമിഴ്‌നാട്ടില്‍ 88 കഴിഞ്ഞ കരുണാനിധിക്ക് സ്തുതിപാടിയിട്ടു വന്നാണ് ഇവിടെ VS . ന്‍റെ പ്രായത്തെ വിമ്മര്‍ശിച്ചത് എന്നത്  ഓന്‍റെ   ഇരട്ടത്താപ്പ് വെളിവാക്കുന്നു. പക്ഷെ രാഹുല്‍ ചെറുപ്പക്കാരനായ മുഖ്യമന്ത്രി എന്ന്  ലക്‌ഷ്യം വച്ചത് ചെന്നിത്തലയെ ഉയര്‍ത്തികാട്ടുവനയിരുന്നു എന്ന് ഉമ്മന്‍ ചാണ്ടിക്ക് പിടികിട്ടികാണും   എന്ന് പ്രത്യാശിക്കാം. അല്ലേലും അടുത്ത പ്രതിപക്ഷ നേതാവ് ചെന്നിത്തല തന്നെയെന്നു ഏതാണ്ട് ഉറപ്പായ മട്ടാണ്. 

                                  ഇനി കപട പുണ്യവാളന്‍ ആന്റണിയുടെ  VS .നെ കുറിച്ച് നടത്തിയ കുമ്പകര്‍ണന്‍   പ്രയോഗം. ആദര്‍ശു ഫ്ലാറ്റ് അഴിമതി ഉയര്‍ത്തികട്ടിയ VS  ആന്റണിയുടെ  കഴിവ് കേട് ഒരിക്കല്‍ കൂടി കേരള ജനതക്ക്  ഓര്‍ക്കാന്‍ അവസരം ഒരുക്കി. ഇതിനു മുന്‍പ് കേരള മുഖ്യമന്ത്രി യായി തന്‍റെ കഴിവ് കേട് തെളിയിച്ചതാണ്. മുഖ്യമന്ത്രി യായിരുന്ന കാലത്ത് 
"സര്‍ക്കാരിന്‍റെ കയ്യില്‍  അഞ്ചു പൈസയില്ല" 
എന്ന് കരഞ്ഞു കേരളത്തിന്‍റെ സമ്പത്ത് വ്യവസ്ഥ തകര്‍ത്ത  , മാറാട്  കലാപവും,മുത്തങ്ങ വെടിവെപ്പും ഒപ്പം കൊണ്ഗ്രസ്സിനകത്തെ തൊഴുത്തില്‍ കുത്തും ഒക്കെ അനുസ്മരിക്കാന്‍ ആന്റണി തന്നെ  വഴിയൊരുക്കി. അഞ്ചു വര്‍ഷം തികച്ചു മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പോലുമുള്ള ആര്‍ജവമില്ലത്ത  ആന്റണിയുടെ കഴിവുകേട് വീണ്ടും ചര്‍ച്ച ചെയ്തു . അന്ന് ഈ ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലികുട്ടിയും കൂടി  ഡല്‍ഹിക്ക് പറപ്പിച്ച  ആന്റണി ഇപ്പോള്‍ പഴയ ആദര്‍ശം  ഒക്കെ കളഞ്ഞു കുളിച്ചു  ഡല്‍ഹിയില്‍ കുളിച്ചു താമസിക്കുന്ന  ഒരു  കുമ്പകര്‍ണനാണ്  എന്ന് കേരള ജനത തിരിച്ചറിഞ്ഞു .
ഈ തിരഞ്ഞെടുപ് പ്രചരണത്തിലും  ഒരു ഉളുപ്പുമില്ലാതെ സോണിയയെയും മന്മോഹനെയും സ്തുതി പാടി വയനാട്ടിലെ കര്‍ഷക ആത്മഹത്യാ  കേന്ദ്ര ഗവ അക്കൌണ്ടില്‍ എഴുതാന്‍ ശ്രമിച്ചപ്പോഴേ ആന്റണിക്ക് പിഴച്ചു. അടിയന്തിരാവസ്ഥക്കു  ശേഷം ഇന്ദിര ഗാന്ധിക്ക് മല്‍ത്സരിക്കാന്‍ കോണ്‍ ഗ്രസ്സ് അനുവദിച്ചു എന്ന കാരണം പറഞ്ഞു   കൊണ്ഗ്രസ്സു വിടാന്‍ പോലും തയ്യാറായ , (ഇന്ദിരയുടെ ചില്ലിട്ട ചിത്രം ചൈതന്ന്യയില്‍  നിന്ന് വലിച്ചെറിഞ്ഞു ചവിട്ടി പൊട്ടിച്ചു എന്നൊക്കെയാണ് കേട്ടിരുന്നത് ) ആന്റണി ഇന്ന് 2G സ്പെക്ട്രം അഴിമതി ,കോമന്‍ വെല്‍ത് അഴിമതി ,വിലക്കയറ്റം,റാഡിയ   ടേപ്പ് വിവാദം ,വികി ലീക്ക്സ്സു വെളിപ്പെടുത്തലുകള്‍ , കള്ള പണക്കാരുടെ  സംരക്ഷണം,P .J . തോമസ്സ് ന്‍റെ നിയമനം , കെ. ജി.  ബാലകൃഷ്ണന്‍  വിഷയ ഇതിലൊക്കെ  വായ പൂട്ടി ഇരുന്നത്. കേരള ജനത അരി ചോദിച്ചപ്പോള്‍ എന്‍ഡോസള്‍ഫാന്‍  കൊടുത്ത കേന്ദ്ര സരക്കാരില്‍ അംഗമായ  ആന്റണി ക്ക് ജനം ഈ തിരെഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും എന്ന് തീര്‍ച്ച .എന്‍ഡോസള്‍ഫാന്‍  നല്ല സര്‍ട്ടിഫിക്കറ്റു നല്‍കിയ കേന്ദ്ര മന്ത്രി   കെ വി തോമസ്സിനെ  ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുറത്തു കാണിക്കാന്‍ കൊണ്ഗ്രസ്സു  ശ്രമിച്ചില്ല എന്നത് മറ്റൊരു വസ്തുത.  

ചാരായ നിരോധനം നടത്തി ചാമ്പ്യനായ ആന്റണിയാണ് ഇന്ന് കേരള നേരിടുന്ന അമിത മദ്യാസക്തിയുടെ    യഥാര്‍ത്ഥ  കാരണക്കാരന്‍. ചാരായം നിരോധിക്കുകയും പകരം ചാരായത്തില്‍ കളര്‍ ചേര്‍ത്തു ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാക്കി  വിപണനം സാധ്യമാക്കുക  വഴി മദ്യപാനത്തിന്നു ഒരു മാന്യത കൈവരികയും അത് യുവാക്കളിലേക്ക്‌ പടര്‍ന്നു പിടിക്കുകയും ചെയ്തു എന്നതാണ്  ഈ വന്‍ സാമൂഹ്യ  വിപത്തിന്‍റെ ഒരു കാരണം . മാത്രമല്ല ഇത് സാധാരണക്കാരന്റെ കുടുമ്പ ബഡ്ജറ്റിനെ  കൊള്ളയടിക്കുകയും ചെയ്തു . ഫലത്തില്‍ സ്ത്രീകളുടെ കണ്ണി ലുണ്ണിയാകാന്‍  ശ്രമിച്ച ആന്റണി ഇന്ന് സ്ത്രീകളുടെ കൊടിയ ശാപത്തിന്നു  വിധേയനാണ്എന്നതാണ് സത്യം . അണ്ണാ ഹസാരെ ലോക്പാല്‍ ബില്ലിന്‍റെ പാനലില്‍ ആന്റണിയുടെ  പേര് ചേര്‍ക്കുന്നത് എതിര്‍ത്തത് ഈ ശാപത്തിന്റെര്‍ ഫലമോ അതോ തന്‍റെ കഴിവ് കേട്  ഇന്ത്യയൊട്ടാകെ മറനീക്കി പുറത്തു വന്നു തുടങ്ങിയതിന്‍റെ ആദ്യ ലക്ഷണമോ. കാപട്യം അധികനാള്‍ നിലനില്‍ക്കില്ല , പത്രക്കാരോട് കുശലം പറഞ്ഞും , കണ്ണിറുക്കി കാണിച്ചും  മാധ്യമങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കാം . പക്ഷെ രാജ്യം നേരിടുന്ന വെല്ലു വിളികളില്‍ ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍  ജനം തിരിച്ചറിഞ്ഞു  മുഖം മൂടി വലിച്ചു കീറി നാടുകടത്തും. അഭിനവ കുമ്പകര്‍ണന്‍ ഒരത്താല്‍ നന്ന്. 
പ്രചരണം അവസാനിച്ചു  കേരളത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരും ആഗ്രഹിക്കുന്നത് VS , മുഖ്യമന്ത്രിയായി കാണാനാണ് , അതിന്നു LDf ന് വന്‍  മുന്നേറ്റം സാധ്യമാകണം . അതിന്നു വേണ്ടി നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ കേരള ജനത  LDf ന് ഒപ്പം  അണി നിരന്നു സാമൂഹ്യ സുരക്ഷക്കും , ക്രിയാത്മക വികസനത്തിന്നും വേണ്ടി ആഴിമതിക്കാരക്കും  പെണ്‍ വാണി ഭക്കാര്‍ക്കും മാഫിയ ,ക്വട്ടേഷന്‍ ബന്ധമുള്ള വര്‍ക്കുമെതിരെ പ്രതികരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.  




സത്യമേവജയതേ




Tuesday, April 5, 2011

ആപ്പിലായ കോണ്‍ഗ്രസ്സ് !






ലോട്ടറി വിഷയത്തില്‍ CBI അന്വേഷണമാകമെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കുകവഴി ചിദംമ്പരത്തിന്‍റെയും  , ചാണ്ടിയുടെയും ,VD സതീശന്‍റെയും നില ഏതാണ്ട്  ഈ കുരങ്ങന്‍റെ പോലെയായി. ഈ നാട്ടില്‍ കോടതികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കൊണ്ഗ്രസ്സു  ഇന്ത്യയെത്തന്നെ കാട്ടുകള്ളന്മ്മാര്‍ക്ക് തീറെഴുതി കൊടുത്തേനെ.
കഴിഞ്ഞ വാരം കേന്ദ്ര മന്ത്രി ആന്റണിക്കും പറ്റി സമാനമായ ഒരു അമളി. 
2006 ല്‍ വയനാട്ടില്‍ പ്രചാരണത്തിന് എത്തുമ്പോള്‍ കണ്ട ചിത്രമല്ല ഇപ്പോഴെന്ന ആന്റണിയുടെ പ്രസംഗം അദ്ദേഹത്തിന്നു തന്നെ വിനയാകുന്നു. അന്ന് വരുമ്പോള്‍ പട്ടിണിമരണങ്ങളും കര്‍ഷകആത്മഹത്യയുമായിരുന്നു വയനാട്ടില്‍. ഇന്ന് സ്ഥിതിയാകെ മാറിയെന്നാണ് ആന്റണി കല്‍പ്പറ്റയില്‍ പ്രസംഗിച്ചത്. കരയുന്ന മുഖങ്ങള്‍ക്കുപകരം ചിരിക്കുന്ന മുഖമാണ് ഇന്ന് കാണുന്നത്. കാര്‍ഷികത്തകര്‍ച്ചയെന്ന പ്രശ്നവും ഇന്നില്ല. അന്ന് കേരളത്തില്‍ യുഡിഎഫും കേന്ദ്രത്തില്‍ യുപിഎയുമായിരുന്നു എന്നത് ആന്റണി മറന്നതായിരിക്കുമോയെന്നാണ് പ്രസംഗം കേട്ട അണികള്‍തന്നെ ചോദിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് വയനാട് ഏറെ മാറിയെന്ന് സമ്മതിക്കാനും അദ്ദേഹം മറന്നില്ല. പക്ഷെ ആന്റണിയുടെ തൊലിക്കട്ടിയും ആദര്‍ശത്തിന്‍റെ പോയ്മുഖവും അഴിഞ്ഞു പോയതാണ് കഴിഞ്ഞ ദിവസങ്ങളില്‍  ആന്റണിയുടെ കേരള പര്യടനം സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ വെളിവുള്ളവര്‍ ആരെങ്കിലും പറയുമോ സോണിയാഗാന്ധിയും ,മന്‍മോഹന്‍ സിങ്ങുമാണ് കരഷകരുടെ പട്ടിണി മാറ്റിയതെന്ന്. അമ്പാനിയുടെയും, TATAയുടെയും, റാഡിയുടെയും  , എ രാജയുടെയുമൊക്കെ പട്ടിണി മാറ്റി എന്ന് പറഞ്ഞാല്‍ സമ്മതിക്കാം. 1978  ല്‍  ഇന്ദിരാ ഗാന്ധിക്ക്  ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കൊടുത്തു എന്ന് പറഞ്ഞു കൊണ്ഗ്രസ്സില്‍ നിന്ന് രാജിവച്ചു പുറത്തു പോയ ഈ ആദര്‍ശവാദി ഇന്ന് ഐസ് ക്രീം കേസ്സിലെ  കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചു സംസാരിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്‌ കണ്ടു ഓക്കാനം വന്നു എന്ന് പറയാതെ വയ്യാ.  പഞ്ചസാര ഇറക്കുമതിയില്‍ അഴിമതി നടന്നു എന്ന് വാര്‍ത്ത  വന്നപ്പോഴേ മന്ത്രി സ്ഥാനം രാജിവച്ച  ടിയാന്‍ ഇന്ന് ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതികള്‍ തന്‍റെ സഹ പ്രവര്‍ത്തകര്‍ നടത്തിയിട്ടും ഒരു ഉളുപ്പുമില്ലാതെ മന്ത്രി സഭയില്‍ കണ്ണും വായും ചെവിയും പൊത്തിയിരിക്കുന്ന അവസ്ഥയാണ്.പാലും മുട്ടയും ഇറച്ചിയും ഒക്കെ പോഷകമൂല്യമുള്ള നല്ല ആഹാര പദാര്‍ഥങ്ങള്‍ തന്നെ പക്ഷെ ചീഞ്ഞാല്‍ ദുര്‍ഗന്ധം അസഹ്യമാണ്. എടുത്തു തോട്ടിലെറിഞ്ഞേ  മതിയാകൂ  . ആന്‍റെണിയുടെ ആദര്‍ശത്തിന്‍റെയും   കഥ  ഏതാണ്ട് ആ നിലയിലായോ എന്ന സംശയം കേരള ജനതയില്‍ ബലപ്പെട്ടു വരുന്നു.

ഭരണവിരുദ്ധ  വികാരമില്ലാത്ത കേരളചരിത്രത്തിലെ ആദ്യ നിയമ സഭ തിരഞ്ഞെടുപ്പില്‍  ജനവിധി LDF  ഭരണത്തിന്‍റെ   തുടര്‍ചക്ക്  വഴിതെളിക്കട്ടെ  എന്ന് പ്രത്യാശിച്ചു കൊണ്ട്.......


സത്യമേവജയതേ!