Total Pageviews

Showing posts with label CPIM. Show all posts
Showing posts with label CPIM. Show all posts

Monday, April 16, 2012

CPIM പാര്‍ട്ടി കോണ്‍ഗ്രസ്സ്.ഒരു വിശകലനം!

CPIM ന്‍റെ 20 -താം പാര്‍ട്ടി കോണ്‍ഗ്രസ്സ്  കോഴിക്കോട്  സമാപിച്ചു . കെട്ടിലും മട്ടിലും പണ ക്കൊഴിപ്പിന്‍റെ 
മേളയായി   സ്ഥാനം പിടിച്ച    ഈ പാര്‍ട്ടി  കോണ്‍ ഗ്രസ്സ്   ഒരു തികഞ്ഞ പരാജയമായിരുന്നു എന്ന്  വിലയിരുത്തേണ്ടി വരും. മാനവരാശി വളരെ നിര്‍ണായകമായ മുതാലാളിത ചൂഷണത്തിലൂടെയും,  സാമ്രാജ്യത്വ   ധ്വംസനങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ ഇന്ത്യയിലെ തൊഴിലാളി വര്‍ഗം വളരെ പ്രതീക്ഷയോടെ നോക്കി കണ്ട CPIM  ന്‍റെ പാര്‍ട്ടി കോണ്ഗ്രസ്സു  കോഴിക്കോട്  സാമൂതിരി മാര്‍ നടത്തി വന്ന വെറും "മാമാങ്കം" ആക്കി  മാറ്റി എന്നത്  ലജ്ജാകരമാണ്. അതുകൊണ്ട് തന്നെ ഈ 
കോണ്ഗ്രസ്സു സാധാരണ ജനങ്ങളില്‍ ആവേശമോ പ്രതീക്ഷയോ  ഉണര്‍ത്തിയില്ല  എന്നത്  ആമുഖമായി പറഞ്ഞു കൊള്ളട്ടെ. മറ്റൊരു പൂരം കഴിഞ്ഞ പ്രതീതി ജനിപ്പിച് പാര്‍ട്ടി കൊണ്ഗ്രസ്സു  അവസാനിച്ചപ്പോള്‍ ആയിരങ്ങള്‍ ചോര നീരാക്കി വളര്‍ത്തി കൊണ്ട് വന്ന ഒരു കമ്യുണിസ്റ്   പാര്‍ട്ടിയെ  അറവുകാരന്‍റെ   കയ്യില്‍ പശുവിനെ വളര്‍ത്താന്‍  കൊടുത്ത പ്രതീതി ജനിപ്പിച്ചു എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ.  


ഇന്നത്തെ  പാര്‍ട്ടി നേതൃത്വത്തിന്‍റെ ഏറ്റവും വലിയ പരാജയം അവര്‍ക്ക് ജനങ്ങളുടെ Pulse മനസ്സിലാക്കുവാനുള്ള  Sense ഉം sensibility യുമില്ല എന്നതാണ്. അതുകൊണ്ട് തന്നെ രാജ്യം നേരിടുന്ന അഴിമതി, വിലക്കയറ്റം, വര്‍ഗീയത, തീവ്രവാദം കോര്‍പ്പറേറ്റ്  സമൂഹം നടത്തുന്ന ചൂഷണങ്ങള്‍ ഒന്നും വിശകലനം ചെയ്യുകയോ ഒരു വരി പ്രേമയം പോലും അവതരിപ്പിക്കാനോ പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ  നടത്തിപ്പുകാരായ  ഉദ്യോഗസ്ഥര്‍   മെനക്കെട്ടില്ല  എങ്കിലും കേരളം, ബംഗാള്‍, ത്രിപുര  എന്നീ മൂന്ന്  സംസ്ഥാനങ്ങളിലൊഴികെ   പാര്‍ട്ടി വളരുന്നില്ല  എന്ന പതിവ് രോദനം മുഴങ്ങി കേട്ടു. 


ഇന്ത്യന്‍ വിപ്ലവത്തിന്‍റെ മാതൃക   ആണ് പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നത് വലിയ  തമാശയാണ്. ഇന്ത്യന്‍ വിപ്ലവത്തിനു ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഉതകുന്ന ശൈലി ആകണം എന്ന് ഏത് കുഞ്ഞിനാണ് അറിയാത്തത് . മാര്‍ക്സിസം മാറ്റത്തിന്‍റെ പ്രത്യയ ശാസ്ത്രമാണ് എന്നത് കൊണ്ടും  മാറിയ ലോക സാഹചര്യങ്ങളില്‍,  
ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ , നനത്വങ്ങളില്‍ ഏകത്വം മുഖ മുദ്ര യായ  ഇന്ത്യയില്‍ റഷ്യന്‍ ചൈനീസ് മാതൃകകള്‍   തികച്ചും അപ്രസക്തമാണ് എന്ന് മനസ്സിലാക്കാന്‍ കാരാട്ട്‌, യച്ചൂരി ,SRP , തുടങ്ങിയ  ബുദ്ധിജീവികളുടെ  അപാര  ദാര്‍ശനീക   പാണ്ഡിത്യം ആവശ്യമില്ല. 
ഒരു പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പോലും വിജയിക്കുമെന്ന്  ഉറപ്പില്ലാത്ത ,സാധാരണ  ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത,ജനങ്ങളുടെ  ജീവിത പ്രയാസങ്ങള്‍ മനസ്സിലാക്കാത്ത   നേതാക്കാള്‍ പാര്‍ട്ടി നയവും പരിപാടിയും രൂപകല്‍പ്പന ചെയ്യാന്‍ ഒത്തു കൂടുന്നതിന്‍റെ  പോരുളില്ലായ്മയാണ് പാര്‍ട്ടിയുടെ അണികളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും ചര്‍ച്ച ചെയ്യേണ്ടത്.


 ഉദാഹരണത്തിന്നു വിലക്കയറ്റം  രാജ്യത്തെ സാധാരണ ജനങ്ങളെ ബാധിച്ചിരിക്കുന്ന വന്‍ 
പ്രതിസന്ധി യാണ്. അത് പോലെ അഴിമതി സമസ്ത മേഖലയെയും ഗ്രസിക്കുക വഴി  ജന ജീവിതം 
ദു:സ്സഹമാക്കിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ രാജ്യത്തിന്‍റെ സുരക്ഷയെ പ്പോലും ബാധിക്കുന്ന  തലത്തില്‍ പ്രതിരോധ വകുപ്പ് പോലും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കാലയളവില്‍ ചേര്‍ന്ന ഒരു പാര്‍ട്ടി കൊണ്ഗ്രസ്സില്‍  രാജ്യ താല്‍പ്പര്യം മുന്‍ നിറുത്തി അഴിമതിക്കെതിരെ ,  
ആന്‍റണിയെപ്പോലുള്ള കപട ആദര്‍ശത്തിന്‍റെയും  കഴിവു കേടിന്‍റെയും  ആള്‍രൂപത്തിനെതിരെയും  ഒരു പ്രസ്താവന പോലും ഇറക്കാന്‍   ഈ പാര്‍ട്ടി കൊണ്ഗ്രസ്സു ശ്രമിക്കാതിരുന്നത് ലജ്ജാകരമാണ്.പാര്‍ട്ടി  വളരുന്നില്ല എന്ന് മുറവിളി കൂട്ടുന്ന ബുദ്ധിജീവികള്‍  ഓര്‍ക്കേണ്ടത് കേരളത്തിലെ 20  ലോകസഭ സീറ്റുകളില്‍  ഇന്നത്തെ നിലയില്‍ കേരള രാഷ്ട്രീയത്തില്‍   നിര്‍ണായക    സ്വാധീനം  ചെലുത്തുന്ന  ആന്റണിയുടെ മുഖം മൂടി പിച്ചി ചീന്താന്‍ ലഭിച്ച  അനുകൂല സാഹചര്യം  ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തവര്‍  ഈ പാര്‍ടിയുടെ വളര്‍ച്ചക്ക് എന്തെങ്കിലും സംഭാവന ചെയ്യുമെന്ന് കരുതുന്നവര്‍  വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. കേവലം ആന്‍റണിക്കെതിരെ പ്രസ്താവനയിറക്കി കയ്യടി നേടാനല്ല പാര്‍ട്ടി കൊണ്ഗ്രസ്സു എന്ന  വാദം MB രാജേഷിനെ (MP ) പോലുള്ള  പാര്‍ട്ടിയിലെ പുത്തന്‍ തലമുറ ബുദ്ധിജീവികള്‍ ഉന്നയിക്കുമെങ്കിലും ലോകസഭയില്‍ കേരളത്തില്‍ നിന്ന്   16 MP  മാരുള്ള  കാലയളവില്‍      പാര്‍ട്ടിയുടെ നിലപാടുകള്‍ ഇന്ത്യയിലെ   തൊഴിലാളികളും  വിശിഷ്യ  Middle class ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നത്‌ നന്ന്.
അഴിമതിക്കെതിരെ ശക്തമായ ലോക്പാലിനു വേണ്ടി  നൂതന  സമര മാര്‍ഗങ്ങളിലൂടെ  ജനങ്ങളെ അണി നിരത്താന്‍ മറ്റ് ഏതു രാഷ്ട്രിയ പാര്‍ട്ടി കളെ ക്കാളും    യോഗ്യത ഉള്ളത്  CPIM  നാണ് എങ്കിലും  വേണ്ട സമയത്ത് അതിനുള്ള
വിവേകം നേതൃത്വത്തിന് ഇല്ലാതെ പോയി. അഴിമതിക്കെതിരെ അണ്ണാ ഹസ്സാരെ നേടിയ ജന ശ്രദ്ധ ഒരു പാഠമാണ്.അടവ്   നയ  രൂപികരണ ത്തിലും  സമര പരിപാടികള്‍ വിഭാവനം ചെയ്യുന്നതില്‍ പാര്‍ട്ടി നേതൃത്വം 
കഴിവുറ്റ തായിരുന്നെങ്കില്‍    പാര്‍ട്ടി ബഹുദൂരം മുന്നോട്ടു പോകുമായിരുന്നു.ഇത്തരം ജനകീയ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും  ജനങ്ങളെ  സമര മുഖത്തു അണി നിരത്താനും പാര്‍ട്ടി നേതൃത്വത്തിനു  കഴിയാത്ത സാഹചര്യത്തില്‍  ഇങ്ങിനെ കോടികള്‍ മുടക്കി സമ്മേളനം അടിച്ചു പൊളിച്ചു നടത്തി വിപ്ലവത്തിന്റെ മാതൃക ചര്‍ച്ച ചെയ്യുന്നതില്‍ കഴമ്പില്ല.


അത്തരം നേതൃത്വം വിപ്ലവത്തിന്‍റെ മാതൃക ചര്‍ച്ച ചെയ്യുന്നത് നല്‍കുന്ന  ചിത്രം  അടുത്ത  ചിങ്ങം പിറന്നാല്‍ ആദ്യത്തെ ശുഭ മുഹൂര്‍ത്തത്തില്‍  ഇവര്‍ വിപ്ലവത്തിന് ആഹ്വനിച്ചു കളയുമെന്ന്. ഇത്തരം  ഗിമ്മിക്കുകള്‍ അവസാനിപ്പിച്ച് സത്യസന്ധമായ  രാഷ്ട്രിയ പ്രവര്‍ത്തനം CPIM  നേതൃത്വത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നു.


സംഘടന റിപ്പോര്‍ട്ടും പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തന ശൈലിയും ദൌര്‍ബല്യങ്ങളും ഒക്കെ ചര്‍ച്ച ചെയ്തതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍    പ്രത്യക്ഷപ്പെട്ടെങ്കിലും അവയിലൊന്നും മലയാളിക്ക് ഒരു പുതുമ കണ്ടില്ല എന്നതാണ് വസ്തുത. സ്ഥിരം കേള്‍ക്കുന്ന അഴിമതി , സ്ത്രീ വിഷയങ്ങള്‍, മാഫിയ ബന്ധങ്ങള്‍  ഇതൊക്കെ ഇന്നത്തെ പല നേതാക്കളുടെ പേരിനോടും  ചേര്‍ത്തു വയ്ക്കാവുന്ന വൈകൃതങ്ങളാണ്.(പത്ര വാര്‍ത്തകള്‍ ശരിയെങ്കില്‍)  ആകെ അല്‍പ്പം വ്യത്യസ്തത തോന്നിയത് ഒരു നേതാവ് ഏതോ മുതലാളിയില്‍ നിന്ന് പണം വാങ്ങി മറ്റൊരു പാര്‍ട്ടിയിലെ മന്ത്രിക്ക് നല്‍കി എന്നതാണ് .മുതലാളിമാരുടെ തലപ്പര്യം സംരക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി ഇന്ന് ഈ തൊഴിലാളി വര്‍ഗ്ഗ   പാര്‍ട്ടിക്ക്  ഏറ്റെടുക്കേണ്ടി വന്നു എന്നതും  അതിനു  വേണ്ടി ഏതറ്റം വരെ താഴാനും നമ്മുടെ നേതാക്കാള്‍ തയ്യാറായി എന്നതുമാണ്‌ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. പണ്ട്  പി. ശശി കാണിച്ച മഹാ മനസ്കതയാണ്  ഇന്ന് കേരള ജനതക്കുമേല്‍ ഒരു ശാപമായി കുഞ്ഞാലികുട്ടി എന്ന  രാഷ്ട്രിയ  കുതന്ത്രങ്ങളുടെ ജാര  സന്തതിക്ക്  രണ്ടാം ജന്മം നല്‍കിയത് എന്നത് ഇവിടെ കൂട്ടി വായിക്കേണ്ടതാണ്.  ഈ വിഷയത്തില്‍ ബന്ധപ്പെട്ട  മുതലാളിയുടെ ഇമേജിനെ ബാധിക്കും എന്നത് കൊണ്ട് തന്നെ ആ നേതാവ് ആരെന്നു പാര്‍ട്ടി അംഗങ്ങള്‍ക്ക് പോലും അറിയാന്‍ നിര്‍വാഹമില്ല. അല്ലെങ്കിലും പാര്‍ട്ടിക്ക് കൃത്യമായി ലെവി നല്‍കി  ആത്മാര്‍ഥമായി  പ്രവര്‍ത്തിക്കുന്ന  ഒരു പാര്‍ട്ടി അംഗത്തേക്കാളും   പാര്‍ട്ടിയില്‍ പ്രാഥമീക അംഗം പോലുമല്ലാത്ത ബ്രിട്ടാസ്സിനും മമ്മൂട്ടിക്കും മറ്റു പല മുതലാളിമാര്‍ക്കുമുള്ള സ്വാധീനം എന്നത്  ഒരു വസ്തുതയാണ്. 
 സഖാക്കളുടെ പലമെന്ടറി വ്യമോഹത്തെ 
വിമ്മര്‍ശ്ശിക്കുന്ന റിപ്പോര്‍ട്ടാണ് സെക്രട്ടറി സമ്മേളനത്തില്‍ അവതരിപ്പിച്ചതെങ്കിലും പാര്‍ട്ടി കോണ്ഗ്രസ്സിന്‍റെ അധിക സമയവും നടന്ന ചര്‍ച്ച ഏതെങ്കിലും  പ്രാദേശിക കക്ഷികളുമായി   കൂടു ചേര്‍ന്ന് കേന്ദ്ര ഭരണത്തില്‍ എങ്ങിനെയും പങ്കാളി ആവുക എന്നതാണ് പരമമായ ലക്‌ഷ്യം എന്ന നിലയിലാണ്.
ഇന്ത്യയില്‍ എമ്പാടും വളരുന്നത്‌ പോകട്ടെ ഉള്ളിടത്ത് തന്നെ മണ്ടരി രോഗം ബാധിച്ചു നശിച്ചു പോകാതിരിക്കണമെങ്കില്‍ CPIM  എന്ന പാര്‍ട്ടിയും അതിന്‍റെ നേതൃത്വവും  കുറച്ചു കൂടി സത്യസന്ധതയും ആത്മാര്‍ഥതയും വാക്കിലും പ്രവര്‍ത്തിയിലും പുലര്‍ത്തേണ്ടിയിരിക്കുന്നു എന്ന ലളിതമായ സത്യം എവിടെയും ചര്‍ച്ച ചെയ്തതായി കേട്ടില്ല.  
അത് പോലെ തന്നെ പ്രധാനമാണ് നേതാക്കളുടെ ജീവിത ശൈലിയിലും  , വാക്കിലും പ്രവര്‍ത്തിയിലും  പുലര്‍ത്തേണ്ട  ലാളിത്യവും വിനയവും.മറ്റൊന്ന് പാര്‍ട്ടിയുടെ നയ സമീപനങ്ങളിലെ ഇരട്ട താപ്പുകള്‍ ഇല്ലാതാക്കുക  എന്നതാണ്. അഴിമതിക്കെതിരെ സംസാരിക്കുന്നവര്‍  K G ബാലകൃഷ്ണനെതിരെ ക്കൂടി സംസാരിക്കണം, റിട്ടെയില്‍ രംഗത്തെ വന്‍ നിക്ഷേപത്തിനെതിരെ സംസാരിക്കുമ്പോള്‍ റിലയന്‍സ്സിനും, എന്തിന്   എറണാകുളത്ത്  ഇടപ്പള്ളിയില്‍ ഉയരുന്ന MK യുടെ സൂപ്പര്‍ മാര്‍ക്കെറ്റി നെതിരെ കൂടി സംസാരിക്കണം.   വര്‍ഗീയത എന്നാല്‍ ഹിന്ദു വര്‍ഗീയത  എന്ന നിലയില്‍ കാണുകയും ന്യുന പക്ഷ  വര്‍ഗീയതയെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന സമീപനം രാജ്യത്തിനു ദോഷം ചെയ്യും എന്ന് പാര്‍ട്ടി മനസ്സിലാക്കണം.
ഭരണം പിടിക്കാന്‍ കുറുക്കു വഴികള്‍ തേടുന്ന സമീപനം പാര്‍ട്ടി അവസാനിപ്പിക്കണം. മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുകയും വിവിധ ജാതി മത സംഘടനകളുടെ പ്രീണനത്തിനായി അരമനയും മാര്‍ക്കസ്സും നിരങ്ങുന്നതും അവസാനിപ്പിക്കണം. മതേതര ജനാധിപത്യം  വാതോരാതെ പ്രസംഗിക്കുന്നവര്‍  അതിനെ ശക്തി പ്പെടുത്താന്‍ ചെറു വിരല്‍ അനക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മുക്രി പെന്‍ഷന്‍ നല്‍കിയും, ആറ്റുകാല്‍ പൊങ്കാലയുടെ വക്തക്കളായും  മറ്റും  നിലകൊണ്ട്  ഭരണത്തില്‍ എത്താനുള്ള കുറുക്കു വഴികള്‍ തേടുന്ന സമീപനം അവസാനിക്കണം.മേലപ്പറഞ്ഞ സത്യസന്ധത യുടെ അഭാവമാണ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതും   അത് വഴി  "തന്തഇല്ലായ്മ" കാണിച്ച്   പാര്‍ട്ടി വിട്ടു പോകുന്നവരെ പ്പോലും ജനം മാലയിട്ടു സ്വീകരിക്കുന്നതും.
മറ്റൊരു സവിശേഷത പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യെക്കാളും  PB യെക്കാളും ശക്തി കേന്ദ്രങ്ങളായി   മെമ്പര്‍ഷിപ്പ്  കൂടുതലുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റികള്‍  മാറി എന്നതാണ്.ഇത് മുന്‍പെങ്ങും ഇല്ലാത്ത  ഒരു പ്രവണതയാണ്. ഇത് ദൂര വ്യാപകമായ  പ്രത്യാ ഘാതങ്ങള്‍  ഉളവാക്കും.  ഇതിനെ തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍  അതാത് സംസ്ഥാന സെക്രട്ടറിയുടെ സില്‍ബന്തികളും  പാര്‍ട്ടിയുടെ  പേ  റോളില്‍  ഉള്ളവരുമൊഴികെ  മറ്റാരും ഈ പാര്‍ട്ടിയില്‍  ഏറെ നാള്‍ അവശേഷി ക്കില്ല. 
പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിനെതിരെ  വലിയ വിമ്മര്‍ ശനങ്ങളാണ്   വിവിധ സംസ്ഥാന കമ്മിറ്റികള്‍  ഉയര്‍ത്തിയത്‌  വിശിഷ്യ  ബംഗാള്‍ ഘടകം എന്നാണ്  പത്ര വാര്‍ത്തകള്‍ . എന്നാല്‍  കേരളം മിതത്വം പാലിച്ചു . രണ്ടു കാലിലും  മന്ത് ഉള്ളവര്‍ കാലില്‍ നീരുള്ളവരെ എന്ത് വിമ്മര്‍ശിക്കാന്‍ ?  പക്ഷെ  ഇത്രയും പിടിപ്പുകെട്ട ഒരു നേതൃത്വത്തെ തന്നെ  വീണ്ടും ഇതിന്‍റെ   സാരഥ്യം ഏല്‍പ്പിച്ചു കൊടുത്ത് വീണ്ടും അടുത്ത  കോണ്‍ ഗ്രസ്സിന്നു കാണാം എന്ന് പറഞ്ഞ് പിരിയുന്നവരുടെ പാര്‍ട്ടി കൂറ് പരിശോധനക്ക് വിധേയമാക്കാന്‍ പുതിയ   ശാസ്ത്രീയ  മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു .
ഏറ്റവും ആശ്ചര്യകരമായി തോന്നിയ നടപടി M A ബേബിയെ പോളിറ്റ് ബ്യുറോവില്‍ ഉള്‍കൊള്ളിച്ചു  എന്നതാണ്.മതേതര വിശ്വാസിയായ  എനിക്ക്  ബേബിയുടെ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ  വരുന്നത് തിരെഞ്ഞെടുപ്പു കാലത്ത്  അരമനകളുടെ തിണ്ണ നിരങ്ങുന്ന ബേബിയുടെ രൂപമാണ്. കഴിഞ്ഞ LDF  മന്ത്രി സഭയിലെ ഏറ്റവും കഴിവ്   കെട്ട  മന്ത്രി  എന്ന ഖ്യാതി നേടി കേരളത്തിലെ വിദ്യാഭ്യാസ മേഖല  കുളം തോണ്ടിയ ബേബിക്ക് നല്‍കിയ പാരിതോഷികമോ  PB  അംഗ ത്വം? വെള്ള പേപ്പറില്‍ ഒരു കരാര്‍  പോലും ഉണ്ടാക്കാതെ  ജാതി 
കോമരങ്ങള്‍ക്ക്  കേരളത്തിലെ പ്രൊഫഷണല്‍  വിദ്യാഭ്യാസം  തീറെഴുതി കൊടുത്ത ബേബിയുടെ കാര്യക്ഷമത  മലയാളിക്ക് അറിവുള്ളതാണ്. 
മുണ്ട് ഉടുത്തത് കൊണ്ട് മാത്രം മുണ്ടശ്ശേരിയാകില്ല  എന്ന  കാനായിയുടെ വാക്കുകള്‍ ബേബിയെ ഒരിക്കല്‍ കൂടി ഒര്മാപ്പെടുത്തികൊള്ളട്ടെ. മാത്രമല്ല  സ്വരലയ മുതല്‍ സമീപകാലത്തെ  ബിനിലെ വരെയുള്ള അഴിമതി ആരോപണം ഇന്നും പ്രസക്തമായി നിലനില്‍ക്കെ CC  അംഗം എന്ന നിലയില്‍ ബേബിക്കെതിരെ  ഒരു അന്വേഷനത്തിന്നു പാര്‍ട്ടി കൊണ്ഗ്രസ്സു ശുപാര്‍ശ ചെയ്യും എന്ന്  പ്രതീക്ഷിച്ച പാര്‍ട്ടിയുടെ  അഭ്യുദയ  കംഷികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു ബേബിയുടെ  PB  പ്രവേശനം. പിന്നെ ബേബിയുടെ ഡല്‍ഹി സംഘടന പ്രവര്‍ത്തനം(?) വളരെ  വ്യത്യസ്തമായിരുന്നു എന്നതും ഒക്കെ ഈ PB  പ്രവേശനത്തിന് വഴി ഒരുക്കിയിരിക്കാം . എന്ത് പറയാന്‍ കലി കാല വൈഭവം !
അത് കൊണ്ട് തന്നെ  ഇത്തരം പണ കൊഴുപ്പിന്‍റെ 
മേളകളല്ല  മറിച്ച് മൊത്തത്തില്‍ പാര്‍ട്ടിയില്‍ അടി മുടി ശുദ്ധികരണത്തിന്‍റെ   ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കാര്യങ്ങളുടെ പോക്ക് അല്ലെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വം ഇന്ത്യയിലെ വന്‍ കിട മുതലാളി മാരുടെ  കൈയ്യിലും അണികള്‍ CPI ക്കാരുടെ  കയ്യിലും അകപ്പെടാനുള്ള സാധ്യതയും തള്ളികളയാന്‍ ആകില്ല. 


സത്യമേവജയതേ!


              

Wednesday, February 22, 2012

കാന്തപുരത്തിന്‍റെ കൊലവെറി!

"തിരു കേശ " വിവാദത്തില്‍ CPIM ന്‍റെ അഭിപ്രായം പറയാന്‍ അതിന്‍റെ  സെക്രട്ടറി പിണറായി വിജയന്‍  കാണിച്ച ധീരമായ നിലപാടി ന് അഭിനന്ദനങള്‍ .മത കാര്യങ്ങളില്‍ രാഷ്ട്രിയക്കാര്‍ അഭിപ്രായം പറയേണ്ട എന്ന് പ്രതികരിച്ച കാന്ത പുരത്തിന്‍റെ നിലപാട് അത്യന്തം സങ്കുചിതവും ദുരുദ്ദേശ പരവും ആണ് .  കയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്ന പ്രസ്താവന  ധിക്കാരം നിറഞ്ഞതും  കേരളത്തില്‍ ഒരു വര്‍ഗീയ ധ്രുവീകരനത്തിനും സംഘര്‍ഷത്തിനും അത് വഴി താന്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന്‍റെ സംരക്ഷകനുമായി  സ്വയം അവരോധിക്കാനുമുള്ള ശ്രമമാണ് എന്ന് ഞാന്‍   കരുതുന്നു. പ്രവാചകന്‍റെതെന്ന്   പറഞ്ഞു മുടിയും മറ്റും അവതരിപ്പിച്ചു അതിന്റെ പേരില്‍ പള്ളിയും മറ്റു ബിസിനെസ്സ്  സാമ്രാജ്യവും  കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന തിന്  പിന്നില്‍ കേരളത്തെ നൂറ്റാണ്ടുകക്ക് പിന്നിലേക്ക്‌ നയിക്കുക എന്ന തന്ത്രം പോലെ തന്നെ സാമ്രാജ്യത്വ ത്തിന്‍റെ കൊടും ക്രൂരതകളില്‍  ലോകത്തെമ്പാടുമുള്ള സാധാരണ  മനുഷ്യര്‍ ഒട്ടേറെ വിഷമതകള്‍ സഹിക്കുന്ന   ഈ കാലഘട്ടത്തില്‍  പ്രത്യേകിച്ച് ഇസ്ലാം മത വിശ്വാസികള്‍ ക്രൂരമായി വേട്ടയാടപ്പെടുമ്പോള്‍ അവയില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടനല്ലേ  ഇത്തരം വിവാദങ്ങള്‍ കാന്തപുരത്തെ പ്പോലുള്ള ഒരാളില്‍ നിന്നുണ്ടാകുന്നത്  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 


അന്ധവിസ്വസങ്ങളെ  ചോദ്യം ചെയ്യുക  എന്നത്  സാമൂഹ്യ പോരോഗതിയുടെയും  അതുകൊണ്ട് തന്നെ ചിന്തിക്കുന്ന മനുഷ്യരുടെയും  കര്‍ത്തവ്യവുമാണ്.മതങ്ങളും അത് പ്രതിനിധാനം ചെയുന്ന സംസ്കാരവും  തന്നെ അതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പരിശോധിച്ചാല്‍ അവ  ഒരു പൊതു സ്വത്ത്  എന്ന നിലക്ക് കാണേണ്ടി വരും .അതുകണ്ട് തന്നെ മതങ്ങളെയും വിശ്വാസികളെയും ബാധിക്കുന്ന വിഷയങ്ങള്‍ പൊതു സമുഹത്തിന്നു കൂടി ചര്‍ച്ച ചെയ്യാന്‍  അവകാശമുള്ളതാണ്. ഉദാ:  ഗലീലിയോ  അന്നത്തെ കത്തോലിക്ക സഭയേയും   പോപ്പിനെ പ്പോലും വെല്ലുവിളിച്ചു     നടത്തിയ  ശാസ്ത്രീയമായ  വെളിപ്പെടുത്തലുകള്‍ സമൂഹത്തിന്‍റെ  പൊതു നന്മക്കു  ഉതകുന്നതു ആയിരുന്നു എന്ന് ഇവിടെ ഓര്‍ക്കുന്നത് നന്ന്. അന്നും മത മൌലീക വാദികള്‍ കയ്യും കെട്ടി നോക്കിയിരുന്നില്ല എന്നതും ഇവിടെ അനുസ്മരിക്കുന്നു . കേരളത്തില്‍ തന്നെ  അയിത്തോച്ചാ ടനവും ക്ഷേത്ര പ്രവേശനത്തിനും  വേണ്ടിയും മറ്റും നടന്ന  ഒട്ടേറെ സമരങ്ങളില്‍ ജീവനും ചോരയും നല്‍കി  പോരാടിയത് വിശ്വാസികളും അവിശ്വാസികളും
 കമ്യുണിസ്റ്കാരും അടങ്ങുന്ന  പൊതു സമൂഹമാണ്‌.........................  .കമ്യുണിസ്റ്കാരും   അവിശ്വാസികളും    മത കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന് ആദ്യമായി ഇന്തയില്‍  കേള്‍ക്കുന്നത്  രാമജന്മ   ഭൂമി ബാബറി മസ്ജിദു   തര്‍ക്കത്തില്‍ സംഘ പരിവാറില്‍   നിന്നാണ് . ഹിന്ദു ജന സമൂഹത്തിന്‍റെ മൊത്തം നേത്രുത്വത്തിലെക്കുള്ള എളുപ്പ വഴിയായി  സംഘ പരിവാര്‍ ഉയര്‍ത്തിയ രാമക്ഷേത്രം എന്ന മുദ്രാവാക്യത്തെ എതിര്‍ക്കാനും   പള്ളി പൊളിച്ചവരെയും അതിനു കൂട്ട് നിന്നവരെയും  പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്  കമ്യുണിസ്റ്കാരണ് എന്ന്  ചിലര്‍ വിസ്മരിച്ചു പോകുന്നു. 


തിരു കേശം പ്രവാചകന്‍റെ ആണെന്നോ അല്ലെന്നോ അത്കത്തുമെന്നോ ഇല്ലെന്നോ പറയാന്‍ ഞാന്‍ ആളല്ല. അത് വിശ്വസിക്കാന്‍ കന്തപുരത്തിനും അനുയായികള്‍ക്കും   അവകാശമുണ്ട് .   എന്നത് പോലെ അതിന്‍റെ അശാസ്ത്രിയത ചോദ്യം ചെയാനും അവിശ്വസിക്കാനും മുള്ള മറ്റുള്ളവരുടെ അവകാശം കാന്തപുരത്തിന്‍റെ  ഔദാര്യമായി   ലഭിക്കെണ്ടതില്ല . ഇസ്ലാം  മത മൂല്യങ്ങളും , പ്രവാചകന്‍റെ വാക്കുകളും, കാന്തപുരത്തിന്  കുത്തക പ്പാട്ടമായി  ലഭിച്ചിട്ടുണ്ട് എന്ന്കരുതാവുന്ന  രേഖകളൊന്നും ആരും എവിടെയും കണ്ടിട്ടില്ല.  സഭ്യമായ രീതിയിലുള്ള  ചര്‍ച്ചയും വിമ്മര്‍ശനവും   പൊതു സമൂഹം ഏറ്റെടുത്തു നടത്തുക തന്നെ വേണം.  മകര വിളക്ക്പോലുള്ള വിഷയം  തന്നെ ഒരു നല്ല ഉദാ ഹരണമാണ്. അവിടെയും   കമ്യുണിസ്റ്കാര്‍  അഭിപ്രായം പറയുകയും  അതിന്‍റെ പിന്നിലെ അവ്യക്തത നീക്കുകയും ചെയ്തത്‌    ഈ കഴിഞ്ഞ LDF ഭരണ കാലത്താണ് എന്നത് എടുത്തു പറയട്ടെ.  ഇസ്ലാം ഒരു മതം എന്നതിലുപരി ഒരു ജീവിത ചര്യ എന്ന രീതിയില്‍ ലോകത്ത്  ആധാരിക്കപ്പെടുന്നത് തന്നെ അതിന്‍റെ പിന്നിലെ ശാസ്ത്രിയത കൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.അതുകൊണ്ട് തന്നെ പ്രവാചകന്റെയും, ഇസ്ലാം മതത്തിന്‍റെയും പിന്‍ബലത്തില്‍ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. അല്ലെങ്കില്‍  വെല്ലുവിളി സ്വീകരിച്ചു അത്  ശാസ്ത്രീയമായി   തെളിയിക്കാനുള്ള    ബാദ്ധ്യത കാന്തപുരം വിഭാഗത്തിനുണ്ട് . ഇതിന്‍റെ  വിശ്വാസ്യത  ചോദ്യം ചെയ്തു  കേരളത്തില്‍ മറ്റു മുസ്ലീം വിഭാഗങ്ങള്‍ ഇതിനകം മുന്നോട്ടു വന്നു എങ്കിലും ഒരു രാഷ്ട്രിയ പ്രസ്ഥാനം ആദ്യമായി  പ്രതികരിക്കാന്‍ തയ്യാറായതില്‍ CPIM  നോട് പൊതു സമൂഹം ഏറെ കടപ്പെട്ടിരിക്കുന്നു. 


ഇനി രാഷ്ട്രിയ ക്കാരന്  വിശ്വാസ്യത ചോദ്യം ചെയ്യാന്‍  എന്ത്   കാര്യം എന്ന വിഷയത്തില്‍   ഇത് ഏറെക്കാലം കേരളത്തിലും  വിദേശത്തും വിവിധ ഇസ്ലാം   മത വിഭാഗത്തില്‍ ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാതെ അനുദിനം വഷളാവുകയും നാളെ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമെന്നു കൂടി സംശയിക്കുന്ന നിലയാണ് ഇന്ന് നിലവിലുള്ളത്.  മാത്രമല്ല ഇന്ത്യയില്‍   നിന്നും വിദേശത്തു നിന്ന്  ഒക്കെ വന്‍ തുക സമാഹരിച്ചു നടത്തുന്ന  ഒരു  വിഷയത്തില്‍ നാളെ ഒരു  നിയമ പ്രശനമോ,  ക്രമ സമാധാന പ്രശനമോ ഉയര്‍ന്നു വന്നാല്‍ അത് നിയന്ത്രിക്കാനും ആരാധലയങ്ങള്‍ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം  കേരളത്തിലെയും ഇന്ത്യയിലെയും ഗവ: കള്‍ക്കും അത് നയിക്കുന്ന രാഷ്ട്രിയ   പാര്‍ട്ടികള്‍ക്കുമാണ് . അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍  നടക്കുന്ന ഏതു സംവാദത്തിലും  രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്‌. എന്ന് ഞാന്‍ മനസിലാക്കുന്നു.

ഇസ്ലാം  മത വിശ്വാസികളുടെ മാത്രം കാര്യം എന്ന് ഇസ്ലാം മതത്തിലെ തന്നെ കേവലം ഒരു  വിഭാഗത്തിന്‍റെ  മാത്രം നേതാവായ കാന്തപുരം പറയുന്നതിനോട് യോജിക്കാന്‍ യുക്തിസഹമായി ചിന്തിക്കുന്നവര്‍ക്ക് കഴിയില്ല. അങ്ങിനെയെങ്കില്‍   തടിയിന്ട വിട  നസീര്‍ നടത്തുന്ന  രാജ്യ വിരുദ്ധ പ്രവര്‍ത്തനം  അയാള്‍ പ്പോലുള്ള ഒരു മത മൌലീക വാദിയുടെ അഭിപ്രായത്തില്‍  ജിഹാദ്  ആണെന്നും  നമുക്കും,  ഇന്ത്യന്‍  നിയമ വ്യവസ്ഥക്കും അംഗീകരിക്കേണ്ടി   വരും. കേരളത്തിലെ ഇസ്ലാം വിശ്വാസികളില്‍ കേവലം ഒരു വിഭാഗത്തിന്‍റെ മാത്രം നേതാവായ കാന്തപുരം കേരളത്തിലെ  കമ്യുണിസ്റ് പാര്‍ട്ടിയുടെ നേതാവിനോടും , പ്രതിപക്ഷ നേതാവിനോടും  അഭിപ്രായം പറയേണ്ടതില്ല എന്നതിന് പിന്നിലെ  ധിക്കാരം കേരള ജനത അത്ര ലാഘവ   ബുദ്ധിയോടെ   കാണരുത് എന്ന് എനിക്ക് തോന്നുന്നു. കാരണം ഇതേ അഭിപ്രായം വല്ല അദ്ധ്യാപകരോ, എഴുത്തുകാരോ  ആണ് ഉന്നയിച്ചത് എങ്കില്‍  കാന്തപുരം ഫാന്സ്സു കാര്‍   അവരുടെ കൈ  എപ്പോള്‍ "വെട്ടി" എന്ന്  ചോദിച്ചാല്‍ മതി എന്ന് ഞാന്‍ കരുതുന്നു  .അങ്ങിനെ ആകും എന്ന് പറയുന്നില്ലെങ്കിലും അതിലേക്കു നയിക്കാവുന്ന  ഒരു പ്രസ്താവന  കാന്തപുരം നടത്തരുതായിരുന്നു. അത്  ഒരു ജനാധിപത്യ  മതേതര  രാഷ്ട്രത്തിനു യോജിച്ചതല്ല.  


ഇവിടെ വിഷയം  മുടിയും പള്ളിയും ഒന്നുമല്ല. കേരളം  മറ്റൊരു പാക്കിസ്ഥാനും അഫ്ഗാനുമൊക്കെ ആക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി  കാണുന്നു.    അവിടത്തെ കുഴപ്പങ്ങള്‍ക്ക് കാരണം  മറ്റു മതസ്ഥരോ , കമ്യുണിസ്റ് കാരോ ആണ് എന്ന്  സ്ഥിര ബുദ്ധിയുള്ളവര്‍  ആരും പറയില്ല എന്ന് കരുതുന്നു.  കഴിഞ്ഞ ദിവസം ഒരു ഹത ഭാഗ്യവാനായ  അഫ്ഗാന്‍ പൌരനെ കാണാന്‍ ഇടയായി .  തന്‍റെ ഭാര്യയും രണ്ടു കുട്ടികളുമായി  ആസ്ത്രേലിയയില്‍ എത്തി   ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു  തികഞ്ഞ ഇസ്ലാം വിശ്വാസി. തന്‍റെ മാതാ പിതാക്കളെയും കൂടപ്പിറ പ്പുകളെയും   ഉപേക്ഷിച്ചു പോരേണ്ടി വന്ന അയാള്‍ക്ക്‌  സ്വന്തം നാട് എന്നും ഒരു  നടുക്കുന്ന ഓര്‍മയാണ്. ഇസ്ലാം മത നേതാക്കള്‍ തന്നെ  അമേരിക്കക്ക് സ്വന്തം രാജ്യം പണയം വച്ചും , പരസ്പരം പോരടിച്ചും  , കൊല്ലും കൊലയും  നിത്യ സംഭവ മാക്കിയ   അഫ്ഗാന്‍റെ ചരിത്രം അയാള്‍ കണ്ണീരോടെ   വിവ രിച്ചു  കടുത്ത പട്ടിണിയിലും , ചൂടിലും തണുപ്പിലും  80 % വരുന്ന സാധാരണക്കാര്‍  ജീവിക്കുമ്പോള്‍  മത നേതാക്കളും രാഷ്ട്രിയ ക്കാരും ചേര്‍ന്ന കോക്കസ്  രാജ്യം അമേരിക്കാന്‍ സഖ്യ ശക്തികള്‍ക്  തീറെഴുതി കൊടുത്തു നക്ക പിച്ച  വാങ്ങി സുഖിക്കുന്നു.  സ്വര്‍ണ്ണം , പെട്രോള്‍ ഘനന പ്രദേശങ്ങള്‍ എല്ലാം  അമേരിക്കയുടെ  കൈവശം ആയിക്കഴിഞ്ഞു.  അവരുടെ ക്യാമ്പുകളുടെ കണ്‍വെട്ടത്ത്  കൂടി കടന്നു  പോകുന്ന ജനങ്ങളെ പ്പോലും  നിഷ്ക്കരുണം വെടിവെച്ചു കൊല്ലുന്നു. താലിബാന്‍ കാരെ തുരത്താനെന്ന   പേരില്‍ ലക്ഷ ക്കണക്കിന്ന്   നിരപരാധികളെ  NATO സഖ്യം ഒരു വശത്ത്‌ കൊന്ന് തള്ളുമ്പോള്‍ മറു വശത്ത്‌ പരസ്പരം  പോരടിക്കുന്ന  മത സംഘടനകള്‍  അവരുടെ വരുതിയില്‍ നില്‍ക്കാത്ത  ഗ്രാമങ്ങളെ തന്നെ  ഇല്ലാതാക്കുന്നു. കല്‍ ചുവട്ടിലെ  മണ്ണ്‍ ഒലിച്ച്   പോയത് പോലെ  തന്‍റെ രാജ്യം മത മൌലീക വാദികള്‍ക്കും  സാമ്രാജ്യത്വ  ശക്തികളുടെ  ചൂഷണത്തിന്നും   അടിപ്പെട്ടു പോയതില്‍  ഏറെ ദു:ഖിക്കുന്നു ജനതയാണ് അവിടെ കാണാന്‍ കഴിയുന്നത്‌. ഒപ്പം വിദ്യാഭ്യാസ ത്തിന്‍റെ കുറവും ഒരു  തിരിച്ചു വരവിനുള്ള സാധ്യത ഇല്ലാതാക്കുന്നു. . അവിടെ കമ്യുണിസ്റ്  കാര്‍ അഭിപ്രായ പ്രകടനം നടത്തിയത് കൊണ്ടല്ല മറിച്ച്  മത നേതാക്കള്‍  രാഷ്ട്രിയത്തില്‍  ഇടപെട്ടത് കൊണ്ടാണ്  ഈ അപചയം രാജ്യത്ത് സംഭവിച്ചത് എന്ന് എടുത്തു പറയേണ്ടതുണ്ട് . കോടികള്‍  കൈ മുതലായുള്ള  കാന്തപുരത്തെ പ്പോലുള്ളവര്‍  അഫ്ഗാനിലുള്ളവരും  സഹോദരങ്ങളായി  കാണാന്‍ കഴിയുമെങ്കില്‍  അവിടെ പ്പോയി നേരില്‍ സ്തിഥി  ഗതികള്‍ മനസ്സിലാകി  ഈ കാലഘട്ടത്തിന്‍റെ ആവശ്യം 
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണ് എന്ന്  തിരിച്ചറിയണമെന്ന്   ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. 

 കേരളത്തിലെ സ്ഥിതിയും  അത്ര ആശാവഹമല്ല എന്നത് സമാധാന കാംക്ഷികളെ    ഏറെ അലോസരപ്പെടുത്തുന്നു. കേരള ഭരണത്തില്‍ മുസ്ലീം ലീഗിന്‍റെ അമിതമായ ഇടപെടലും സ്വാധീനവും  , കത്തോലിക്ക സഭയുടെ നിലപാടുകളും  കേരളത്തെ മറ്റൊരു  കലാപ ഭൂമിയാക്കുമോ എന്ന് ഞാന്‍  സംശയിക്കുന്നു.ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നിയമ വ്യവസ്ഥ നേരിടുന്ന അപചയങ്ങളും, അതില്‍ ലീഗിനുള്ള പങ്കും,വിദ്യാഭ്യാസ കാര്യങ്ങളിലും  ഒടുവില്‍ ഇതാ  കടല്‍ക്കൊല   വിഷയത്തിലും, അതില്‍   ആലഞ്ചേരി  നടത്തിയെന്ന് കേരള ജനത വിശ്വസിക്കുന്ന ഇടപെടലുകള്‍ ,  ഇതിനെ ചെറുക്കാന്‍ വിശാലമായ  മതേതര  കൂട്ടായ്മ ശക്തിപ്പെടെണ്ടതുണ്ട് .  അതിനു ഉതകുന്ന  പ്രതികരണവും പ്രവര്‍ത്തനങ്ങളും  CPIM  ന്‍റെ ഭാഗത്ത് നിന്ന് തുടങ്ങി വച്ചതില്‍  ശ്ലാഘനീയമാണ് . കാരണം CPIM  നെ ജനങ്ങള്‍ അതിന്‍റെ അത്താണി ആയിക്കാണുന്നത്   അത് സമൂഹത്തിലെ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടു മത നേതാക്കളുടെയും  മൂലധന ശക്തികളുടെയും ചൂഷണങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുന്നത് കൊണ്ടാണ്. അല്ലാതെ വാട്ടര്‍ തീം പാര്‍ക്കുകള്‍ സ്ഥാപ്ക്കുന്നതും കൊണ്ടല്ല.  


പിണറായി വിജയന്‍റെ പ്രസ്താവനയെ കൂടുതല്‍ സാധൂകരിച്ചു കൊണ്ട് വി എസ്  രംഗത്ത് വന്നത് കേരളത്തിലെ  ഇടതു പക്ഷക്കാരില്‍  ആവേശം ഉണര്‍ത്തി എന്ന്  എനിക്ക് തോന്നുന്നു. പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ ഉണ്ടായാ അപചയങ്ങളില്‍ നിന്നാണ് കാന്ത പുരത്തെ   പ്പോലുള്ളവര്‍ക്ക് ഇത്തരം  ധിക്കാരപരമായ  പ്രസ്താവന നടത്താന്‍ ത്രാണി ലഭിച്ചത് എന്ന് കരുതുന്നു.  അതിന് വഴി വയ്ക്കുക വഴി കേരള   സമൂഹത്തില്‍ നവോത്ധാനത്തിനുള്ള    സാധ്യത ഇല്ലാതാക്കുകയാണ് കമ്യുണിസ്റ് പാര്‍ട്ടിയിലെ നേതൃത്വം ചെയ്യുന്നത് എന്ന് പറയേണ്ടി വരും. ഇത്തരം വിഷയങ്ങളില്‍  CPI  അടക്കമുള്ള പാര്‍ട്ടികള്‍  മൌനം പാലിക്കുന്നത് കേരള സമൂഹത്തിനു ഗുണം ചെയ്യില്ല എന്നതും ഇവിടെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ. 




സത്യമേവജയതേ !







Saturday, February 11, 2012

ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്

               ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്  ഇപ്പോള്‍ ചൂടുള്ള   ഒട്ടേറെ വിവാദങ്ങള്‍ക്ക്   വഴി വച്ചിരിക്കുന്നു. 
CPIM സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി  അവതരിപ്പിച്ച റിപ്പോര്‍ട്ട്  വി എസ് നെ ക്രൂശിക്കാന്‍ തയ്യാറാക്കിയ  തിരക്കഥയായിരുന്നു എന്നും , എരിവും പുളിയും  നല്‍കുന്ന സുരേഷ് ഗോപി സ്റ്റയില്‍ ഡയലോഗുകള്‍ ചര്‍ച്ചയില്‍  പലരും സംഭാവന  നല്‍കി   എങ്കിലും പി ബി യുടെ ഇടപെടല്‍ ക്ലൈമാക്സ്‌   പ്രതീക്ഷിച്ചത് പോലെ ആയില്ല എന്ന്  നിരൂപ ണ മാണ്‌ കേരളത്തിലെ  മാധ്യമ സിണ്ടിക്കേറ്റ്   നല്‍കുന്നത്  . കേരളത്തിലെ പാര്‍ട്ടി   സമം പാര്‍ട്ടി സെക്രട്ടറി ആണെന്നിരിക്കെ  അല്ലറ ചില്ലറ പ്രമോഷനായി   വി എസ് നെ  വിമ്മര്‍ശിച്ചു കയ്യടി നേടാന്‍  പലരും ശ്രമിചിട്ടുണ്ടാകുമെങ്കിലും  കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും  ഹൃദയത്തില്‍ ഏറ്റു വാങ്ങിയ സമര നായകന്‍ വി എസ് ന് ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്  നലകണമെന്ന് ആവശ്യ പ്പെടാന്‍ തക്ക  വിവരം കേട്ടവര്‍  CPIM   പോലുള്ള പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുക്കും എന്ന് ഞാന്‍ കരുതുന്നില്ല.  അങ്ങിനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അയാള്‍ ഗോര്‍ബ ച്ചേവ്വിന്  വല്ല അവിഹിത ബന്ധത്തിലുണ്ടായ  സന്തതിയായി   അവരെ സംശയിക്കേണ്ടി വരും കേരളീയ സമൂഹത്തിന്   എന്ന് വിനയപൂര്‍വ്വം ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

സംസ്ഥാന   കമ്മിറ്റിയില്‍ നിന്ന്  ഒഴിവാക്കുമ്പോഴും,  വീട്ടിലുള്ളവരെ പറ്റി ഏതെങ്കിലും വിവര ദോഷി വല്ല കുത്തു വാക്ക്  പറഞ്ഞു എന്നൊക്കെ പറഞ്ഞു കഴുതയെപ്പോലെ   പൊട്ടി ക്കരയുന്ന  കമ്യുണിസ്റ്കാരാണ്  ഇന്ത്യയില്‍ വിപ്ലവം നടത്താന്‍ പോകുന്നവര്‍ എന്ന് ഇനിയും  വിശ്വസിക്കാന്‍ വയ്യ. ഇവര്‍ക്കൊക്കെ    ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്  എന്ന് കേട്ടാല്‍ ഉണ്ടാകാവുന്ന വിഭ്രാന്തി  ഊഹിക്കാവുന്നതേയുള്ളൂ.

കണ്ണില്‍ മരുന്നൊഴിക്കാന്‍ വന്ന  നേ ഴ്സ്സിനെ  കയറി പ്പിടിച്ച   വിപ്ലവകാരിക്ക്‌((((09000 ( ( (((999 (?)   വേണ്ട  പണിഷ്മെണ്ട് നല്കാന്‍ കാല താമസം നേരിട്ടതില്‍  പലര്‍ക്കും ഉള്ള അതൃ പ്തിയെങ്കിലും   രേഖപ്പെടുത്താന്‍  പ്രതിനിധികള്‍ ധൈര്യം കാട്ടി എന്നത് തന്നെ  ഈ സമ്മേളനം  ഒരു വന്‍ വിജയമായി  പ്രഖ്യാപിക്കണം എന്ന് തോന്നുന്നു. 

മാനവരാശിയുടെ മോചനത്തിനായി   അന്നത്തെ ഭരണാധി കാരികളില്‍ നിന്ന് ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്  ഏറ്റു വാങ്ങി രക്തസാക്ഷി യായ  യേശു ദേവനെന്നാണ്‌  ക്രൈസ്തവര്‍ മാത്രമല്ല ലോകത്തെ  ബഹു ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത്. പക്ഷെ  അത് ഇന്ത്യയില്‍ പറയാനുള്ള അവകാശം  കേരളത്തിലെ  കത്തോലിക്കാ   സഭക്ക് മാത്രമേയുള്ളൂ  എന്ന  ചില ക്രൈസ്തവ     പുരോഹിതരുടെയും, ഉമ്മന്‍ ചാണ്ടി , ചെന്നിത്തലാധികളുടെയും പ്രസ്താവന  അത്യന്തം   ധിക്കാര പരവും പ്രതിഷേധാര്‍ഹാവുമാണ്.  

വയനാട്ടിലെ കര്‍ഷക ആത്മഹത്യ കാണാന്‍ കഴിയാത്ത , കേരളത്തിലെ നെഴ്സ്സുമാരുടെ  അവകാശ സമരത്തെ കാണാന്‍ കഴിയാത്ത   ഇവര്‍ക്കൊക്കെ    ക്യാപ്പിറ്റല്‍ പണിഷ്മെണ്ട്  വിധിക്കുന്ന നാള്‍ ഏറെ വിദൂരമല്ല എന്ന് സമാശ്വസിക്കാം. 

എന്നാല്‍  അത്തരം   ക്യാപ്പിറ്റല്‍ പണിഷ്മെന്ടില്‍ നിന്നും   പോള്‍ തേലക്കാട്ട് അച്ഛനെയും, സ്റീഫന്‍ ആലത്തറ   അച്ചനെയും   പൌവത്തില്‍   പിതാവിനെയും പോലെ മുന്‍ ജന്മത്തില്‍  കൊണ്ഗ്രസ്സിന്‍റെ   മണ്ഡലം പ്രസിഡണ്ട്മാരായി     പ്രവര്‍ത്തിച്ചവരെപ്പോലെ അന്ധമായ  കമ്യുണിസ്റ്   വിരോധം ഇപ്പോഴും  വച്ച് പുലര്‍ത്തുന്ന വരോട് കര്‍ത്താവ്       പൊറുക്കട്ടെ എന്ന്   മുട്ടിപ്പായി  പ്രാര്‍ത്ഥി ച്ചുകൊള്ളട്ടെ .  

സത്യമേവജയതേ





   

Monday, February 6, 2012

പാര്‍ട്ടി സമ്മേളനങ്ങള്‍ ,ഒരു വിലയിരുത്തല്‍!!!111! ! .

മര്‍ക്സിസം ലെനിനിസം ഉയര്‍ത്തിപ്പിടിക്കുന്ന  CPIM  പോലുള്ള ഒരു പ്രസ്ഥാനത്തിന്‍റെ 20 താം പാര്‍ട്ടി കൊണ്ഗ്രസ്സിന്നു മുന്നോടിയായി  വിവിധ  ഘടകങ്ങളുടെ  സമ്മേളനങ്ങള്‍ നടന്നു വരികയാണല്ലോ. ബ്രാഞ്ചു മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ വരെ പൂര്‍ത്തിയായ നിലയില്‍  ഈ  സമ്മേളനങ്ങള്‍  വിശകല നം  ചെയ്യേണ്ടത്  മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തെയും,  ഇടതുപക്ഷ മുന്നേറ്റത്തെയും      ആഗ്രഹിക്കുന്നവരുടെ കടമയാണ്. മാര്‍ക്സിസത്തിന്റെയും , കമ്യു ണി സ്റ്   പാര്‍ട്ടികളുടെയും പ്രസക്തി ലോകത്തെമ്പാടും വര്‍ധിച്ചു  വരുന്ന ഈ കാലയളവിലാണ് ഈ സമ്മേളനങ്ങള്‍  ചേരുന്നത്  എന്നത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ്  ഈ സമ്മേളനങ്ങളെ പലരും നോക്കി കണ്ടത്, പക്ഷെ കേരളത്തിലെ  LDF ഭരണം കപ്പിനും ചുണ്ടിലും ഇടയില്‍ നഷ്ടപ്പ്ട്ടതിലുള്ള പലരുടെ വേവലാതിയും, നേതാക്കളുടെ അഴിമതിയും, പരസ്ത്രീ ബന്ധവും , ആഡംഭര     ജീവിതവും, മാഫിയ ബന്ധങ്ങളും ഒക്കെ  ചര്‍ച്ച ചെയ്തു മാത്രം പല സമ്മേളനങ്ങളും ഒതുങ്ങി പ്പോയി എന്താണ് വസ്തുത . കൂടാതെ വിഭാഗീയത    കോട്ടയം സമ്മേളനത്തോടെ അവസാനിച്ചു എന്ന് തലപ്പത്തുള്ളവര്‍  അവകാശവാദം  ഉന്നയിച്ചിരുന്നെങ്കിലും   വിഭാഗീയതയുടെ ഏറ്റവും മ്ലേച്ചമായ പ്രതിഫലനങ്ങളാണ് കേരളത്തിലെ  മുഴുവന്‍  സമ്മേളനങ്ങളിലും പ്രതിഫലിച്ചത് . ഔദ്യോഗീകമെന്നും    VS  പക്ഷമെന്നും അറിയപ്പെടുന്ന രണ്ടു ഗ്രൂപ്പുകള്‍ക്ക്   പുറമേ  ഔദ്യോ ഗീക 
പക്ഷത്തു തന്നെ   വിവിധ "ഫാന്‍സ്‌" അസോസിയേഷനുകള്‍  രൂപപ്പെട്ടതും അവ  തമ്മിലുള്ള കുടിപ്പക തീര്‍ക്കുന്ന തരത്തിലുള്ള ലജ്ജാകരമായ കാഴ്ചകള്‍ക്ക്   സാക്ഷ്യം വഹിച്ചു എന്നതിലുപരി  ഈ സമ്മേളനങ്ങള്‍ ഒന്നും   ഒരു കമ്യുണിസ്റ്     പാര്‍ട്ടിയുടെ അന്തസ്സിന്നും  , പ്രവര്‍ത്തന ശൈലിക്കും   , മുന്നോട്ടുള്ള പ്രയാണത്തിനും     ഉതകുന്നതായിരുന്നില്ല. 
പാല്, മുട്ട ,ഇറച്ചി തുടങ്ങിയ പോഷക മൂല്യമുള്ള  ഭക്ഷണ പദാര്‍ഥങ്ങള്‍   ചീഞ്ഞാല്‍ ദുര്‍ഗന്ധം  അസഹനീയമാണ് , അത് പിന്നെ ചവറ്റു കൊട്ടയില്‍  എറിയുകയെ നിവര്‍ത്തിയുള്ളൂ. അതുപോലെ ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്ന് നാം കണക്കാക്കുന്ന മാര്‍ക്സിസത്തെ  ദുരുപയോഗം   ചെയ്തു  ഒരു കമ്യു ണി സ്റ്    പാര്‍ട്ടി അതിന്‍റെ തൊഴിലാളി  വര്‍ഗ്ഗ   താല്‍പ്പര്യങ്ങള്‍         ഉപേക്ഷിച്ചു ഏതാനും വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കു  കീഴ്പ്പെട്ടു പോയാല്‍ അത് പിന്നെ സമൂഹത്തിനു ഉപകരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.  

കഴിഞ്ഞ സമ്മേളനത്തിനു ശേഷമുള്ള കാലയളവില്‍  സര്‍വ ദേശിയവും   ദേശിയവും പ്രാദേശിക തലത്തിലടക്കം ഉണ്ടായ സംഭവ വികാസങ്ങള്‍ പരിശോധിച്ച് അതില്‍ പാര്‍ട്ടി വഹിച്ച പങ്ക് അത് വഴി പാര്‍ട്ടിക്കും തൊഴിലാളി വര്ഗ്ഗത്തിന്നും  ഉണ്ടായ   നേട്ടവും കോട്ടവും ചര്‍ച്ച ചെയ്യണ്ട വേദിയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ .ഒപ്പം ഈ കാലയളവില്‍  പാര്‍ട്ടിയുടെയും അതിന്‍റെ ബ്രാഞ്ചു അംഗം മുതല്‍ പോളിറ്റ് ബ്യുറോ   വരെയുള്ളവരുടെ  പ്രവര്‍ത്തന ശൈലിയും , അവരുടെ നേതൃത്വ പരമായ പങ്കും വിശകലനം ചെയാനും ,   തെറ്റുകള്‍   ചൂണ്ടി കാണിക്കാനും, അവ അങ്കീകരിച്ചു തെറ്റ് തിരുത്തി മുന്നോട്ടു പോകാന്‍ തീരുമാനമെടുത്തു പിരിയുമ്പോഴാണ് ഒരു സമ്മേളനം വിജയകരമായിരുന്നു എന്ന്  നാം മനസ്സിലാക്കേണ്ടത്.  ഇത്തരം സംവാദത്തിനു   കേരളത്തിലെ സമ്മേളനങ്ങള്‍ വേദിയായില്ല   എന്ന് മാത്രമല്ല ഔദ്യോഗീക   വിഭാഗത്തിനു വഴങ്ങാത്തവരെ മെരുക്കിയും , പ്രലോഭിപ്പിച്ചും , വിരട്ടിയും ഒക്കെ കൂടെ നിറുത്താനും    അതിനു    ഇനിയും   പാകപ്പെടാത്ത ചിലരെ തിരഞ്ഞു പിടിച്ചു  വെട്ടി നിരത്താനുമുള്ള വേദിയായി മാറി കേരളത്തിലെ സമ്മേളനങ്ങള്‍. എന്ന ആക്ഷേപം നിലനില്‍ക്കുന്നു. 

സര്‍വ്വദേശിയ രംഗത്ത്  മുതലാളിത്തം നേരിടുന്ന വെല്ലുവിളി, സാമ്രാജ്യത്വം മാനവരാശിക്ക് മേല്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ , തീവ്രവാദം , മുല്ലപ്പൂ വിപ്ലവങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന    പ്രതിസന്ധിയും അവിടെ നടക്കുന്ന തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റങ്ങള്‍ , വോള്‍  സ്ട്രീറ്റ് പ്രക്ഷോഭം , ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഇടതു പക്ഷ മുന്നേറ്റ തുടങ്ങി  റഷ്യയിലെ  കമ്യു ണി സ്റ്  പാര്‍ട്ടിയുടെ തിരിച്ചു വരവടക്കം  ചര്‍ച്ച ചെയ്യപ്പെടേണ്ട അവസരത്തിലാണ് ആശയപരമായ  സംവാദങ്ങള്‍ക്ക് അവധി കൊടുത്തു തികച്ചും ആമാശയപാരമായ  ചക്കളത്തി പോരാട്ടങ്ങള്‍ക്ക്  കേരളത്തിലെ സമ്മേളനങ്ങള്‍ വേദിയായത് . 
ദേശിയ രംഗത്തും പാര്‍ട്ടിയുടെ  പ്രസക്തി വര്‍ദ്ധിക്കേണ്ട   സാഹചര്യമാണ് നിലനില്‍ക്കുന്നത് . കോണ്‍ ഗ്രസ്സ്  മന്‍മോഹന്‍ സിങ്ങ്  ഗവ: സാമ്പത്തീക വിദേശ     നയങ്ങളില്‍ നയങ്ങള്‍  അമേരിക്കയുടെ താല്പ്പര്യത്തിന്  അനുസ്സരിച്ച്    മാറ്റം വരുത്തി നഗ്നമായ മുതലാളിത്ത വികസന പാതയാണ് ഇന്ത്യയില്‍ നടപ്പാകൂനത്‌ . അതിന്‍റെ ഭാഗമായി അഴിമതി  വര്‍ദ്ധിച്ചു, അവയുടെ മറവില്‍ കോര്‍ പ്പറേ റ്റുകള്‍   തടിച്ചു കൊഴുക്കുന്നു , തൊഴിലാളികള്‍ കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു, കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു , ജനാധിപത്യ അവകാശങ്ങളില്‍  ഭരണ കൂടവും കോടതികളും കത്തിവെക്കുന്നു ഇത്തരം വളരെ  നിര്‍ണായക ഘട്ടത്തിലാണ് കേരളത്തിലെ കംമ്യുണികാര്‍ നേതാക്കളുടെ പരസ്ത്രീ ബന്ധവും അത് ഒളിക്യാമ റ ഉപയോഗിച്ച് പുറത്തു കൊണ്ട് വന്നതിന്‍റെ തെറ്റും  ശരിയും , നേതാക്കളുടെ മാഫിയ ബന്ധങ്ങള്‍, അഴിമതി ഒക്കെ ചര്‍ച്ച ചെയ്തു   വയറു നിറയെ കോഴി ബിരിയാണി യും കഴിച്ച് സംതൃപ്തമായി പിരിഞ്ഞു പോകുന്നത്.  
കേരളത്തിലെ കഴിഞ്ഞകാല പാര്‍ട്ടിയുടെ പ്രവര്‍ത്തന ങ്ങളും  സമ്മേളനങ്ങളില്‍ വിലയിരുത്തപ്പെടണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം കാണില്ല. കേരളത്തിലെ പാര്‍ട്ടി സമം പാര്‍ട്ടി സംസ്ഥാന  സെക്രട്ടേറിയറ്റ് എന്ന നിലയിലും സെക്രട്ടേറിയറ്റ്  സമം സെക്രട്ടറി എന്ന നിലയിലും   ചുരുങ്ങി പ്പോയി എന്നതാണ് വലിയ ആക്ഷേപം. കശാപ്പു കാരന്‍റെ കയ്യില്‍ പശുവിനെ വളര്‍ത്താന്‍ കൊടുത്ത അനുഭവമാണ്  ഈ സെക്രട്ടേറിയറ്റിന്‍റെ  കയ്യിലെ പാര്‍ട്ടി . ഇത്ത്രയെരെ തെറ്റായ തീരുമാനങ്ങള്‍,  എടുക്കുകയും അവ പിന്നെ തിരു  ത്തുകയും , പല തീരുമാനങ്ങളും  അച്ചടക്ക നടപടികളും  സമയത്ത് എടുകാതിരിക്കുക വഴി പാര്‍ട്ടിക്കും  കേരള ജനതക്കും വരെ ഇത്രയേറെ അവമാതിപ്പുണ്ടാക്കിയതുമായ ഒരു സംസ്ഥാന സമിതി  കേരള പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉണ്ടാകില്ല . മോന്തായം വളഞ്ഞാല്‍  കഴിക്കോല്‍ അറുപത്തിനാലും വളയും എന്നത് കൊണ്ട് മറ്റു കീഴ്‌ ഘടകങ്ങളുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. 
എന്നിട്ടും ഇവയൊന്നും ഗൌരവത്തോടെ ചര്‍ച്ചയില്‍ വരാത്തത് വളരെ വിചിത്രമാണ്.
 പ്രധാനമായും രണ്ട് കാരണങ്ങള്‍ ഇവയാണ് . ഒന്ന് കേരളത്തിലെ ഭൂരിപക്ഷം പാര്‍ട്ടി മെമ്പര്‍മാരും ഭീതിയുടെ നിഴലിലാണ്.  ആളും തരവും നോക്കി വിമ്മര്‍ശിചില്ലെങ്കില്‍   ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍  പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ബോധ്യമുള്ളതാണ്  .  മറ്റൊന്ന് ഇതിനു   ഉപോല്‍ബലകമായി നിലനില്‍ക്കുന്ന ഒരു ഘടകം പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന തൊഴിലാളി തൊഴിലുടമ ബന്ധമാണ്.  ലോക്കല്‍  കമ്മിറ്റി മുതല്‍ മേലോട്ട് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ബഹു ഭൂരിപക്ഷം പേരും പാര്‍ട്ടി പേ റോളില്‍ ഉള്ളവരാണ് . അതായത്  ദേശാഭി മാനി എജന്ടു മുതല്‍ , സഹകരണ ഡയറക്ടര്‍   ബോര്‍ഡു അംഗം ,  ത്രിതല പഞ്ചായത്ത് സമിതികളില്‍ സാരഥ്യം വഹിക്കുന്നവര്‍  തുടങ്ങി MLA , MP സ്ഥാനം   വരെ അലം ng    രിച്ചു    ഉപജീവനം കഴിക്കുന്നവരോ നാളെ ഇതൊക്കെ ആയി തീരുമെന്ന് സ്വപ്നം കണ്ടു നടക്കുന്നവരോ ആണ്. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തവര്‍ക്ക് മാത്രമേ  അനീതിക്കെതിരെ  നിര്‍ഭയം പ്രതികരിക്കാന്‍ കഴിയൂ  എന്നതിനാലാണ്  അതതു പ്രദേശത്തു നിലനില്‍ക്കുന്ന ഭൂരിപക്ഷ  വിഭാഗത്തിന്‍റെ നിര്‍ദേശങ്ങള്‍ക്കും  , തീരുമാനങ്ങള്‍ക്കും, പാനലിനും  കയ്യടിച്ചു   പാസാക്കാന്‍ വിധിക്കപ്പെട്ട കൈയ്യടി സമൂഹമായി  സമ്മേളന പ്രതിനിധികള്‍ മാറിയത്. ഇതില്‍ പലര്‍ക്കും അറിയില്ലത്തതും കേരളത്തിലെ തൊഴിലാളികളെ പറ്റി പറയുന്ന ഒരു ആക്ഷേപവും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. കേരളത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളം തരുന്ന സ്ഥാപനത്തോട് തെല്ലും കൂറില്ല എന്നതും ആ സ്ഥാപനം നില നിന്ന് കാണണമെന്ന്   പോലും പലരും ചിന്തിക്കാറില്ല എന്നതുമാണ്‌   വസ്തുത. ചുമര്‍  ഉണ്ടെങ്കിലെ  ചിത്രമെഴുതാന്‍ കഴിയൂ എന്ന് ഇവര്‍ ഓര്‍ക്കുന്നത് നന്ന്.  ഈ പാര്‍ട്ടി നില നിന്നാല്‍ മാത്രമേ  ഇ ക്കാണുന്ന സ്വാധീനവും , ആഡംബര ജീവിതവും ഒക്കെ ഉണ്ടാകൂ എന്ന് അവര്‍ക്ക്മനസ്സിലാകാന്‍  തുടര്‍ച്ചയായി  ഒരു 3 തിരഞ്ഞെടുപ്പ് പരാജയം കൂടി മതിയാകുമെന്ന്  കരുതാം. 
സംഭവാമി യുഗേ  യുഗേ ............ 
കോട്ടയം സമ്മേളനത്തോടെ  വിഭാഗീയത അവസാനിച്ചു എന്ന് അവകാശപ്പെടുന്നവര്‍  പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന മുന്നണിക്ക്‌ കഴിഞ്ഞ 3  പൊതു തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ പരാജയം, സമ്മേളനങ്ങളില്‍ നടമാടിയ വിഭാഗീയതയുടെ ജുഗുപ്സാവഹമായ        പൊറാട്ട്    നാടകങ്ങള്‍ എന്നിവ  കണ്ടില്ലെന്നു  നടിക്കാന്‍  കഴിയില്ല .ആയിരങ്ങള്‍ ചോരയും ജീവനും , ജീവിതത്തിന്‍റെ നല്ലൊരു  പങ്ക് അധ്വാനവും നല്‍കി കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തെ വ്യക്തി താല്‍പ്പര്യങ്ങളുടെ പേരില്‍ ഇത്തരത്തില്‍ ചവിട്ടി മെതികുന്നത് വേദനാജനകമാണ്.  പല ബ്രാഞ്ചു    ലോക്കല്‍ ഏരിയാ സമ്മേളനങ്ങള്‍  പല വട്ടം  നടത്താന്‍ കഴിയാതെ മാറ്റി വയ്ക്കുക ,  സ: ടി . എം മുഹമ്മദിനെപ്പോലുള്ളവര്‍   കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ കൊച്ചി ഏരിയ   സമ്മേളനം നടത്താന്‍ കഴിയാതെ വരിക , ചെങ്കൊടിയുടെ സ്ഥാനം കരിങ്കൊടി ഏറ്റെടുക്കുക , കരി ഓയില്‍ പ്രയോഗം,  ജില്ലാ കമ്മിറ്റി അംഗങ്ങളെ  ഓടിച്ചു കുളത്തില്‍ ചാടിക്കുക തുടങ്ങിയ  സംഭവ വികാസങ്ങള്‍ 
ആരേയും   വേദനിപ്പിക്കുന്നത്. 
ജനാധി പത്യപരമായി പാര്‍ടിക്കകത്ത് അഭിപ്രായം പറയാന്‍  ഉള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത് വ്യാപകമായ പ്രതിഷേധത്തിന്     ഇടയാക്കുന്നതാണ്. പാര്‍ട്ടിയില്‍ തിരെഞ്ഞെടുപ്പു നടക്കുന്നതാണ് ജനാധിപത്യ  രീതിയെങ്കിലും , ഔദ്ധ്യോഗീക പക്ഷത്തിനു  അഭിമതരയവര്‍  ജയിച്ചു വന്നാല്‍ അത് ജനാധിപത്യവും അനഭിമാതര്‍ക്ക്   ജയം ലഭിച്ചാല്‍ അത് വിഭാഗീയതയും എന്ന് പറയുന്നതിനോട്   യോജിക്കാന്‍ കഴിയില്ല . 
ഇതിന്‍റെ   എല്ലാം പാപ     ഭാരം ഔദ്യോകിക പക്ഷത്തിനു മാത്രമാണെന്ന് പറയാന്‍ കഴിയില്ല. ഇന്ന് കാണുന്ന വിഭാഗീയതയുടെ വിത്ത്‌ പാകാന്‍ എന്നും മുന്നില്‍ നിന്നത് വി എസ് തന്നെയാണ്. 87  മുതല്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ ഒരു പക്ഷത് നിലയുറപ്പിച്ചു   പാര്‍ട്ടി സഖാക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വിഎസ്  മുന്‍പന്തിയിലുണ്ടായിരുന്നു. CITU വിഭാഗത്തെ  ഒതുക്കാന്‍    വി എസ്,  പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയുടെ സഹായം തേടുക  വഴിയാണല്ലോ ഇന്ന് കാണുന്ന  കണ്ണൂര്‍   ലോബിയുടെ മേല്‍ക്കോയ്മയും അത് വഴിയുള്ള സര്‍വ്വ നാശത്തിനും  വഴി വച്ചത് എന്നതും വിസ്മരിച്ചു കൂട.   

എന്നാല്‍ ഇക്കാലയളവിലെല്ലാം വി എസ്സ് ഉയര്‍ത്തി കൊണ്ട് വന്ന പല വിഷയങ്ങളും  പാര്‍ട്ടിയുടെ യശസ്സുയര്‍ത്തുന്നവയായിരുന്നു  എന്നത് എടുത്തു പറയേണ്ടത് തന്നെയാണ് . എന്‍റോണ്‍, ഐസ് ക്രീം പാര്‍ലര്‍ , ഇടമലയാര്‍, പി. ശശി , തച്ചങ്കേരി, മൂന്നാര്‍,  അനധികൃത കയ്യേറ്റങ്ങള്‍. , ലോട്ടറി  തുടങ്ങിയവ ഒറ്റയാന്‍ പോരാട്ടങ്ങള്‍ എന്ന് പറഞ്ഞു അവഗണിക്കാന്‍ ശ്രമിക്കുന്നവര്‍  രാജ്യദ്രോഹികളാണ്. വി എസ്സ്  എടുത്ത നിലപാടുകള്‍ ശരിയല്ല എന്ന് പറയുന്നവര്‍   സമൂഹത്തോട് അല്‍പ്പമെങ്കിലും കൂറ് ഉണ്ടെങ്കില്‍   ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി തന്നെ ഏറ്റെടുക്കാന്‍  സമ്മര്‍ദം ചെലുത്തുകയായിരുന്നു  വേണ്ടത്. പകരം കുഞ്ഞാലികുട്ടിയെ പ്പോലുള്ള വിഷവിത്തുക്കളെ സഹായിക്കാന്‍ പോലും 
തയ്യാറായവരാണ്  തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ യഥാര്‍ഥ ശത്രുക്കള്‍.. ... ..... പി ശശിയെപ്പോലുള്ളവരെ ആ നിലയ്ക്കാണ് കാണേണ്ടത് എന്ന് പറയുന്നവരോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.  ഇവര്‍  എ കെ ജി യുടെ ആത്മ കഥ വായിച്ചു   നാടിനെ ബാധിക്കുന്ന   വിഷയങ്ങളില്‍ എങ്ങിനെ ഇടപെടണം എന്ന് പഠിക്കേണ്ടത് അനിവാര്യമാണ്. 


പാര്‍ട്ടി വളരുന്നില്ല എന്ന് മുറവിളി കൂട്ടുന്നവര്‍  ശ്രദ്ധിക്കേണ്ട ഒരു വിഷയം  പാര്‍ട്ടി നേതൃത്വം  കാലാകാലങ്ങളില്‍ എടുക്കുന്ന നയ സമീപനങ്ങളില്‍  എടുക്കുന്ന  സത്യ സന്ധതയും ആത്മാര്‍തഥയുമാണ്‌ വിശകലനം ചെയ്യേണ്ടത്. പല നിലപാടുകളിലും ഒരു ഇരട്ട താപ്പ്  സമീപനം സ്വീകരിച്ചതല്ലേ ഈ പിന്നോട്ടടിയുടെ  കാരണം എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഇരട്ട താപ്പുകള്‍    താല്‍കാലിക വിജയങ്ങള്‍ക്ക് വഴിവേക്കുമെങ്കിലും അത് ശാശ്വതമാകില്ല   എന്ന് ഓര്‍ത്താല്‍ നന്ന്. 
ഒപ്പം പാര്‍ട്ടിയില്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നു വരേണ്ട റിവിഷനിസ്റ്റു ചിന്താഗതികള്‍ക്ക് കൂടുതല്‍  പ്രാമുഖ്യം നല്‍കാന്‍    വേണ്ട നടപടികള്‍ ഉണ്ടാകണം. ഒരു ബഹു ജന പാര്‍ട്ടിയില്‍ കലാകാലങ്ങളില്‍ വേണ്ട തിരുത്തലുകള്‍  സമയാസമയങ്ങളില്‍ ഉണ്ടാകാത്തത്  അതിനെ  പ്രതികൂലമായി ബാധിക്കുമെന്ന്   മാത്രമല്ല.  അത് മറ്റു ബൂര്‍ഷ്വാ   പാര്‍ട്ടികളെ       പ്പോലെ   കമ്യു ണിസ്റ് പാര്‍ട്ടിയിലും ജീര്‍ണതകക്ക് ഇട നല്‍കുമെന്നും അത്  പിന്നീട് ഒരു യഥാര്‍ത്ഥ  തൊഴിലാളി   വര്‍ഗ്ഗ മുന്നേറ്റത്തിന് തന്നെ    തടസ്സം നില്‍ക്കുമെന്നും   മനസ്സിലാക്കുവാന്‍ നേതൃത്വം തയ്യാറാകണം  . 
ഇന്ന് തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്നു നടക്കുന്ന പാര്‍ട്ടി കോണ്ഗ്രസ്സിലും    അത്തരം ആശ്വാസകരമായ പുത്തന്‍ സമീപനങ്ങള്‍ ഉണ്ടാകട്ടെയെന്ന്  വളരെ ആത്മാര്‍തഥമായി   ആഗ്രഹിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു. 

ലാല്‍ സലാം 

സത്യമേവജയതേ.  



Wednesday, June 15, 2011

പേറെടുക്കാന്‍ പോയ വയറ്റാട്ടി ഇരട്ട പെറ്റു.



പരിയാരം മെഡിക്കല്‍ കോളേജില്‍   നടന്ന   അഴിമതിയും സ്വജന പക്ഷപാതവും ഇടതുപക്ഷ  പ്രസ്ഥാനങ്ങള്‍ക്കും   വിശിഷ്യ CPIM  നും ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരും. ഉശിരന്മാരായ ചെറുപ്പക്കാരുടെ ജീവന്‍ നല്‍കി   നേടിയ കരുത്തുമായി CPIM പരിയാരം മെഡിക്കല്‍ കോളേജിന്‍റെ  ഭരണം സാരഥ്യം ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കുണ്ടായ  സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് M V ജയരാജനും ,V V രമേശനും അടങ്ങുന്ന ഭരണ സമിതി ചവിട്ടിയരച്ചത്. അവരോടു പറയാന്‍ ഒന്നേയുള്ളൂ. മാ നിഷാദാ....

 സാധാരണക്കാരന്‍റെ   മക്കള്‍ പഠിക്കാന്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ മാനേജുമെന്റുകള്‍ക്കും   വലതുപക്ഷ രാഷ്ട്രിയക്കാര്‍ക്കുമെതിരെ  ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സമീപ ഭാവിയില്‍ ഇടതു പക്ഷത്തിനു കഴിയുമെന്ന് തോന്നുന്നില്ല. ഇതിനു ഉത്തരവാദികളായ  M V ജയരാജനും ,V V രമേശനും അടങ്ങുന്ന ഭരണ സമിതി കാണിച്ച ഗുരുതരമായ പാളിച്ചകള്‍ക്ക് അവര്‍ വഹിക്കുന്ന മുഴുവന്‍    സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിറുത്തി അന്വേഷണം നടത്തി അവരുടെ മേല്‍ തക്കതായ അച്ചടക്ക നടപടി  എടുക്കുന്നതാണ് ഉചിതം എന്ന് ഞാന്‍ കരുതുന്നു. 
പാര്‍ട്ടിയുടെയും ഒരു  ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനും     യശസ്സിന്നു കളങ്കം  വരുത്തിയ നേതാക്കള്‍ക്ക് അവര്‍ എത്ര തന്നെ ഉന്നതരായാലും തക്ക ശിക്ഷാനടപടി സ്വീകരിക്കണം. 

2007 ല്‍ M V ജയരാജനെയും സംഘത്തെയും പരിയാരം മെഡിക്കല്‍ കോളേജിന്‍റെ സാരഥ്യം ഏല്‍പ്പിക്കുന്നത്  അവിടെ കാലങ്ങളായി നടക്കുന്ന അഴിമതിയും സ്വജനപക്ഷ പാതവും അവസാനിപ്പിക്കുന്നതിനും  കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലക്ക് ആകെ മാതൃകയാകും വിധത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിനെ മാറ്റിയെടുക്കുന്നതിനും    വേണ്ടിയാണ്.  എന്നാല്‍ രാഘവനും, സുധാകരനും  മറ്റും 2006 വരെ നടത്തിയ അഴിമതികള്‍ വെളിച്ചത്ത് വിട്ടില്ല  എന്ന് മാത്രമല്ല കോണ്‍ ഗ്രസ്സ് നേതാവ്  അടൂര്‍ പ്രകാശിന്‍റെ മകള്‍ക്ക് മെരിറ്റ് സീറ്റ് 80 ലക്ഷം രൂപയ്ക്കു മറിച്ചു നല്കി "പുറം ചൊറിയല്‍"  നടത്തുകയും, കോളേജു പ്രവേശനത്തിന്നുള്ള ഗവ:  മാനദ്ന്ധങ്ങള്‍   കാറ്റില്‍ പറത്തിയും, ഭരണ സമിതി അംഗമായ DYFI സംസ്ഥാന ട്രഷറര്‍ രമേശന്‍റെ   മകളുടെ NRI സീറ്റിലൂടെയുള്ള  പ്രവേശനം  വഴി സ്വജന പക്ഷ പാതം  മുതലുള്ള  ഗുരുതരമായ പളിച്ചകള്‍ക്കാണ്  പരിയാരം വേദിയായത്. ഒരു വിദ്യാഭ്യാസ  സ്ഥാപനം  നല്ല രീതിയില്‍ നടത്തുവാന്‍  ചുമതലപ്പെട്ടവര്‍  തന്നെ അതിനു തീരാകളങ്കം ചാര്‍ത്തിയ നടപടിയെ  "പേറെടുക്കാന്‍ പോയ വയറ്റാട്ടി (midwife ) ഇരട്ട പെറ്റു" എന്ന വിശേഷണമാകും  അനുയോജ്യം.

വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം രാഷ്ട്രിയ നേതാക്കളില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു. സത്യസന്ധത  രാഷ്ട്രിയ നേതാക്കളില്‍ അന്യമാകുന്നു. 
ഒരു കമ്യു ണി സ്റ്കാരന്‍റെ  ഏറ്റവും  അടിസ്ഥാനപരമായ   ഗുണമായിരിക്കണം സത്യസന്ധത   എന്ന് ഞാന്‍ വിശ്വസിക്കുന്നു. CPIM സംസ്ഥാന   സമിതി അംഗം എന്ന നിലയിലും ചാനല്‍ ചര്‍ച്ചകളില്‍ വാക്ക് ചാതുര്യം കൊണ്ട് കത്തിക്കയറുന്ന  രാഷ്ട്രിയക്കാരന്‍   എന്ന നിലയിലും   ജയരാജന്‍റെ  വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം ലജ്ജാകരമാണ്, പ്രതിഷേധാര്‍ഹമാണ്  . 

ഹൈകോടതി ജഡ്ജിമാരെ ശുംഭ്ന്മാരെന്നു വിളിച്ച കേസ്സില്‍ കുറ്റപത്രം വായിച്ചു കേട്ട് പുറത്തുവന്ന  ജയരാജന്‍റെ വാക്കുകള്‍ ഇപ്രകാരം " ജനങ്ങളുടെ  മൌലീകാവകാശ സ്വതന്ത്ര്യത്തിന്നു  വേണ്ടി പൊരുതി  ജീവന്‍ ബലിയര്‍പ്പിക്കാന്‍ വരെ തയാറാവുന്ന  ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്  താന്‍  എന്നാണ്" .  പാതയോരങ്ങളില്‍ പൊതു യോഗം നിരോധിക്കുന്ന കോടതിയുടെ വിധി അപ്രായോഗികം എന്ന് സമര്‍ദ്ധിക്കാന്‍  ആറ്റുകാല്‍ പോങ്കാലയെ  പരാമര്‍ശിച്ചു ഹിന്ദു വികാരം തന്‍റെ വാദത്തിന്  അനുകൂലമാക്കാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്ച ഒരു വശത്ത്.  കഷ്ടപ്പെട്ട് പഠിച്ചു മെരിറ്റ് ലിസ്റ്റില്‍ പേര് വന്ന വദ്യാര്‍ത്ഥികളുടെ  മൌലീകാവകാശം പോലും സംരക്ഷിക്കാന്‍ കഴിയാത്ത  ജയരാജന്‍ രക്ത സാക്ഷി പരിവേഷത്തിന് നടത്തുന്ന  ശ്രമം മറുവശത്ത്‌ . ഈ ജല്‍പ്പനങ്ങള്‍ അപഹാസ്യമാണ്.  
പരിയാരത്ത് ജയരാജന്‍റെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍  വരും കാലങ്ങളില്‍ കേരളത്തിലെ സാധാരണക്കാരുടെ മക്കള്‍ക്ക്‌ അവരുടെ മൌലീകാവകാശമായ വിദ്യാഭ്യാസം  നിഷേധിക്കപ്പെടാന്‍ പരോക്ഷമായി  കാരണമാകും. അവകാശ സമരങ്ങള്‍ നയിക്കെണ്ടവര്‍   അതിന്‍റെ മുനയൊടിക്കാന്‍ കാരണക്കാരായി എന്നത് വലിയ  വിരോധാഭാസമാണ്  .  CPIM ഭരിക്കുന്ന ഒരു ഭരണ സമിതി നടത്തിയ വിദ്യാഭ്യാസ കച്ചവടം  അരാഷ്ട്രിയ   വാദം ശക്തിപ്പെടുവാന്‍ കാരണമാക്കും എന്നതും ശ്രദ്ധേയമാണ്. 

ഇനി DYFI നേതാവ് V V രമേശന്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍   ഒരു യൂണിറ്റു സെക്രട്ടറിയുടെ നിലവാരം പോലും പുലര്‍ത്തിയില്ല എന്നത്   പാര്‍ട്ടി സ്റ്റഡി   ക്ലാസ്സുകളില്‍ ഒന്നും  കൃത്യമായി പങ്കെടുക്കാത്തത് കൊണ്ടാണ് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. തന്‍റെ ഭാഗം ന്യായീകരിക്കുവാന്‍  രമേശന്‍ അവതരിപ്പിച്ച NRI ബന്ധുവും, സ്പോന്‍സര്‍ ഷിപ്പും,  50 ലക്ഷത്തിന്റെ സ്രോതസ്സും ഒക്കെ ജനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞു.മക്കള്‍ യുവജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രായമായിട്ടും  DYFI യില്‍ ഉന്നത നേത്രുത്വ സ്ഥാനം അലങ്കരിക്കുന്ന രമേശനോടു ഒന്നേ പറയുന്നുള്ളൂ. അതിമോഹം , അത് വേണ്ട മോനെ രമേശാ......
ദീര്‍ഘ    കാലം കമ്യുണിസ്റ്   പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും 
രമേശന്  രാഷ്ട്രിയവും ധാര്‍മീകവുമായ ഈ തെറ്റ് എങ്ങിനെ പറ്റി എന്ന് DYFI പരിശോധിക്കണം.  നിയമപരമായി തെറ്റില്ല എന്ന DYFI  സംസ്ഥാന സെക്രടറി   രാജേഷിന്‍റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിപ്പില്ല, നിയമത്തിലെ പഴുതുകളെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു അനുകൂലമായി ദുര്യുപയോഗം ചെയ്താണ് രമേശന്‍ സീറ്റ് തരപ്പെടുത്തിയത്. കേരളത്തില്‍ ഏതു കുടുമ്പമാണ് ഏതെങ്കിലും ഒരു NRI യുടെ അകന്ന ബന്ധുവല്ലാത്തത്  എന്നതും , പ്രവേശനത്തിന്റെ   അവസാന തീയതിയും (Before + 2 result ), അതിനു cheque (negotiable instrument )  നല്കിയതും  അങ്ങിനെ എത്ര ഉദാ: ഈ സ്വജന പക്ഷപാതം ഇപ്പോള്‍ പുറത്തു വന്നത് കൊണ്ട് സീറ്റ് ഉപേക്ഷിച്ചു തടി തപ്പാന്‍ രമേശന് കഴിഞ്ഞു , മറിച്ച് മകളുടെ ഒരു വര്‍ഷത്തെ  പഠനത്തിനു ശേഷമാണ് ഈ വാര്‍ത്ത പുറത്തു വന്നതെങ്കില്‍  രമേശന്‍ എന്ത് മാര്‍ഗം സ്വീകരിക്കുമായിരുന്നു എന്നതും  കൌതുകകരമാണ്. രമേശന്‍ അഴിമതിക്കാരനാണ് എന്ന് ഞാന്‍ പറയുന്നില്ല. പറയാന്‍ തക്ക തെളിവ് എന്റെ കയ്യിലില്ല . ഇങ്ങിനെ അഡ്മിഷന്‍ നേടുക വഴി രമേശനും കുടുമ്പവും അധികം താമസിയാതെ അഴിമാതിക്കാരാകാന്‍  നിര്‍ബന്ധിതരാകും എന്നതാണ്  ഇവിടെ വിപത്തായി കാണേണ്ടത്.  
ഇവിടെ  ചര്‍ച്ച ചെയ്യപ്പെടെണ്ടത്  ഒരു രമേശനല്ല. വര്‍ത്തമാന  കാലത്ത് 
കമ്യുണിസ്റ്  പാര്‍ട്ടികളില്‍  അതിന്‍റെ നേതൃത്വത്തില്‍  എത്തിപ്പെടുന്നവര്‍ പൊതുവില്‍ ചെറുപ്പക്കാര്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന   സ്ഥാനങ്ങളെ  ഉത്തരവാ ദിത്വമായി കാണാതെ പദവിയായി കാണുന്ന സമീപനമാണ് അതിശയകരം. ചുരുങ്ങിയ കാലം കൊണ്ട് എല്ലാം വെട്ടിപ്പിടിക്കാനുള്ള  വ്യഗ്രതക്കപ്പുറം   എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ്  ഇവര്‍ക്ക് ഉള്ളത്. കഴിഞ്ഞ തിരെഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ ചാണ്ടി "ദത്തെടുത്ത"  മുന്‍ SFI നേതാവും പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന  സിന്ധു ജോയ്  പറഞ്ഞതും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. താന്‍ ഇത്രയേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടും ഒരു വീടില്ലാത്ത തനിക്ക് വേണ്ടി പാര്‍ട്ടി ഒന്ന് ചെയ്തില്ല എന്നതാണ് അവരുടെ നേതൃത്വത്തെ  സംബന്ധിച്ച  അവരുടെ ദാര്‍ശനീക (?) കാഴ്ച്ചപ്പാട്.  ഇത്തരം "തണ്ട് തുരപ്പന്‍ പുഴുക്കളല്ലേ"  കേരളത്തിലെ കമ്യുണിസ്റ്   പ്രസ്ഥാനത്തിന്‍റെ അന്ധകരാകുന്നത്  എന്നതാണ് പരിശോധിക്കേണ്ടത് .ഒരു കേഡര്‍ പാര്‍ട്ടി  ബഹുജന പാര്‍ട്ടിയായതിന്‍റെ    എല്ലാ വൈകല്യങ്ങളും പേറുന്നതിനിടയില്‍   വിഭാഗീയ പ്രവര്‍ത്തനങ്ങളും തലപൊക്കിയത്  നേതൃത്വത്തിലെക്ക് പരിഗണിക്കുന്നവരുടെ ഗുണഗണങ്ങളെ സാരമായി ബാധിച്ചു എന്ന് കാണേണ്ടിയിരിക്കുന്നു. .
ഏറെ പറയുന്നില്ല. തെറ്റ് കണ്ടാല്‍ പ്രതികരിക്കാന്‍ കഴിയുന്നവരായിരിക്കണം കമ്യു ണിസ്റ്കാര്‍ . അഴിമതിയും, വിദ്യാഭ്യാസ കച്ചവടവും ഒക്കെ വലിയ
ചര്‍ച്ചയാകാന്‍  പോകുന്ന ഈ കാലയളവില്‍  ജയരാജന്‍റെ നേതൃത്വത്തില്‍ നടന്ന അഴിമതിയും , കൃത്യ വിലോപവും  ഒക്കെ കണ്ടില്ലെന്നു നടിക്കുന്നത് ഈ പ്രസ്ഥാനത്തിന്നു വേണ്ടി മരിച്ചു വീണവരോട്  കാണിക്കുന്ന അനാദരവാണ്. പ്രതികരണ ശേഷി നശിച്ചിട്ടില്ലാത്ത കേരള സമൂഹം ഇതിനെതിരായി ശബ്ദിക്കുമെന്നും അങ്ങിനെ P കൃഷണപിള്ളയും AKG യും  അതുപോലെ ആയിരങ്ങളും പടുത്തുയര്‍ത്തിയ  കേരളത്തിലെ കമ്യുണിസ്റ്   പ്രസ്ഥാനത്തിലെ   കറുത്ത ശക്തികള്‍ക്കെതിരെ  പ്രതികരിക്കുമെന്നും പ്രത്യാശിക്കുന്നു.




സഖാക്കളെ  മുന്നോട്ട്.


സത്യമേവജയതേ






ഇന്യും രക്തസാക്ഷികള്‍ ആരെന്നു അറിയാത്തവര്‍
ഇത് കൂടി കേള്‍ക്കു. ഇവിടെ  ക്ലിക്ക് ചെയ്യുക





















പൊതു വിദ്യാഭ്യാസ രംഗം വന്‍ തകര്‍ച്ചയെ  നേരിടുമ്പോള്‍   അതിനെ സംരക്ഷിക്കേണ്ടവര്‍ നടത്തിയ അഴിമതി ലജാകരമാണ്. 

Tuesday, June 7, 2011

ജയരാജന്‍റെ ശുംഭത്തരങ്ങള്‍!


പരിയാരം മെഡിക്കല്‍ കോളേജില്‍  മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകളുടെ PG പ്രവേശനവും, DYFI നേതാവ് V V രമേശന്‍റെ   മകളുടെ NRI ക്വാട്ടയിലുള്ള     MBBS പ്രവേശനവും കൂടുതല്‍  വിവാദം ക്ഷണിച്ചു വരുത്തുകയാണ്. വിവാദങ്ങള്‍ക്ക് കോളേജു ഭരണ സമിതി ചെയര്‍മാന്‍ ജയരാജന്‍ നല്‍കുന്ന ന്യായീകരനങ്ങളെ "ശുംഭത്തരങ്ങള്‍"  എന്ന് വിശേഷിപ്പിക്കാനെ കഴിയു. ഒരു കമ്യുണി സ്റ്  നേതാവില്‍ നിന്നും  ജനം പ്രതീക്ഷിക്കുന്ന  സത്യസന്ധത ജയരാജന്‍ പാലിക്കുന്നില്ല എന്ന് വ്യക്തം. ഏതാനും ചില ശുംഭന്മാരാണോ  പാര്‍ട്ടിയുടെ കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളേജിന്‍റെ ഭരണം നടത്തികൊണ്ട് പോകുന്നത് എന്ന് ആരിലും സംശയം ജനിപ്പിക്കുന്നതാണ്   ഈ വിവാദങ്ങള്‍. 

മന്ത്രിയുടെ മകളുടെ  അഡമിഷനുള്ള  അര്‍ഹതയും, അതിന്നു പണം കണ്ടെത്തിയ മന്ത്രിയുടെ ശ്രോതസ്സും അന്വേഷണ  വിധേയമാക്കണം. ഇപ്പോള്‍  മന്ത്രി മകള്‍ക്ക് ലഭിച്ച അഡ്മിഷന്‍ ഉപേക്ഷിച്ചു മിസ്‌റ്റര്‍  ക്ലീനകുന്നത്  മുന്‍ മന്ത്രി M P ഗംഗാധരന്‍  മകളുടെ വിവാഹവുമായി ബന്ധപ്പെട്ട  പിടിച്ച പുലിവാല്‍ ഓര്‍ത്താകും  എന്ന് ഞാന്‍ കരുതുന്നു. പക്ഷെ അഡമിഷനെ    ന്യായീകരിക്കുകയും, 80 ലക്ഷം കൈപ്പറ്റി എന്ന് പറഞ്ഞ ജയരാജന്‍റെ വാദങ്ങള്‍  ഇവിടെ സംശയം ജനിപ്പിക്കുന്നു.  ഇതാണ് പറയുന്നത് കോണ്‍ ഗ്രസ്സുകാരെ "നമ്പ"രുതെന്നു. NRI സീറ്റിന്‍റെ മാനദണ്ഡവും +2 ഫലം വരുന്നതിനു മുന്‍പ് തിരക്കിട്ട് നടത്തിയ DYFI നേതാവിന്‍റെ മകളുടെ അഡമിഷനും നാളെ ഇതുപോലെ പൊളിഞ്ഞു പോകും  എന്ന വിവേകം സഖാവിന്ന്    ഉണ്ടാകും എന്ന് കരുതുന്നു. തെറ്റ് പറ്റിയാല്‍ അത് തുറന്നു പറയുന്നതും തിരുത്തുന്നതും   ഒരു നല്ല മാതൃകയാണ്. 

ഇവിടെ മറ്റൊരു പ്രധാന വിഷയം പാര്‍ട്ടി നേതാക്കളും UDF നേതാക്കളും പരസ്പരം പുറം ചൊറിയല്‍ നടത്തുന്നു എന്ന ആരോപണം ബലപ്പെടുന്നു എന്നതാണ്. പി. ശശി നായനാരുടെ പോളിട്ടിക്കെല്‍ സെക്രട്ടറിയായിരുന്ന കാലത്ത് കുഞ്ഞാലികുട്ടിക്കു ചെയ്തു കൊടുത്ത സഹായ സഹകരണങ്ങ ള്‍
ഇവിടെ സ്മരിക്കുന്നത് നന്ന്.പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ജീവനും വെടിഞ്ഞവര്‍,  അവരുടെ കുടുംബംഗങ്ങള്‍ എന്നിവരോട് ചെയ്യുന്ന അനീതിയാണ് ഈ പുറം ചൊറിയല്‍.  കോന്നിയിലെ സഖാക്കള്‍ രാവും പകലും ഉറക്കം നിന്ന് വിയര്‍പ്പൊഴുക്കി അടൂര്‍ പ്രകാശിനെ  പരാജയപ്പെടുത്താന്‍ അഹോരാത്രം പണിയെടുത്തപ്പോള്‍  കണ്ണൂര്‍ സഖാക്കള്‍   പ്രകാശന്  ഒരു അച്ഛനെന്ന നിലയില്‍ മക്കളോടുള്ള  കടമ നിര്‍വഹിക്കാന്‍ വേണ്ട സഹായം ചെയ്തു കൊടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇത് നീതിക്ക് നിരക്കാത്തതാണ്. 

വിവേകം വികാരങ്ങള്‍ക്ക് വഴി മാറുമ്പോള്‍ കണ്ണൂര്‍ സഖാക്കള്‍ പാര്‍ട്ടിയുടെ ബംഗാള്‍ മോഡല്‍ വളര്‍ച്ചക്ക് പഠിക്കുകയാണോ എന്ന് തോന്നി പോകുന്നു.കണ്ണൂര്‍ സഖാക്കളുടെ പ്രവര്‍ത്തന രീതിയും,  ആ എളിമയും(?)  ,  കണ്ണൂര്‍   ജില്ലയിലെയും ബംഗാളിലെയും തിരെഞ്ഞുടുപ്പു ഫലങ്ങളും  വിലയിരുത്തുമ്പോള്‍ അങ്ങിനെയാണ് മനസ്സിലാകുന്നത്‌. 
വിവാദങ്ങള്‍ക്ക് പിന്നില്‍  ഗൂഡാലോചനയാണ്  എന്ന ജയരാജന്‍റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. ഗൂഡാലോചന ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ കൂടിയുണ്ടോ എന്ന്   ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. 

വാല്കഷ്ണം: കത്തോലിക്ക പുരോഹിതര്‍ തനി  "ആലുവ ചന്തയിലെ" കച്ചവടക്കാരെക്കാള്‍  തരം താണ  നിലയില്‍   വിദ്യാഭ്യാസ കച്ചവടത്തിന്നും പണത്തിന്നും വേണ്ടി ആക്രാന്തം കൂട്ടുന്നത്‌ മറച്ചു വെക്കാന്‍ ഈ വിവാദങ്ങള്‍ മാധ്യമങ്ങള്‍ മറയായി ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഇനി  എന്ത് പറയാന്‍ നമ്മളെ അടിക്കാനുള്ള വടി നമ്മള്‍ തന്നെ വെട്ടി മാധ്യമങ്ങളെ എല്‍ പ്പിച്ചിരിക്കുകയല്ലേ.  അനുഭവിക്കുക്കുക തന്നെ
  
സത്യമേവജയതേ